ആത്മസഖി: ഭാഗം 48

athmasagi

എഴുത്തുകാരി: അശ്വനി

"നിധിൻ അല്ല... ഓംകാർ... ഓംകാർ മഹാദേവ്....ഒന്നും കൂടി ക്ലിയർ ആയി പറഞ്ഞാൽ AJ യുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ അന്തകൻ..... " അവനത് പറഞ്ഞു നിർത്തിയതേ തൊണ്ടകുഴിയിൽ നിന്നൊരു നിലവിളി പുറത്തേക്ക് ചാടാൻ ഒരുങ്ങി നിന്നു..... "യൂ മീൻ ജോഷ്‌മിക.... " ഒന്നും കൂടി ഉറപ്പിക്കാൻ വേണ്ടി പരുങ്ങലോടെ ചോദിച്ചതും അവൻ ചിരിയോടെ അതേ എന്ന് തലയാട്ടി.... സബാഷ് 🤐 എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് ഉറപ്പിച്ചു ചുണ്ട് രണ്ടും കൂട്ടി പിടിച്ചു കരയണോ ചിരിക്കണോ എന്നറിയാതെ ഇരുന്നു പോയി.... ആ കാലൻ കൂടെ ഉണ്ടായിരുന്നേൽ ഇവന്റെ തലയിപ്പോ തന്നെ തല്ലി പൊട്ടിച്ചേനെ... ഒറ്റയ്ക്ക് ആയതു കൊണ്ടും ബേബി ഉള്ളത് കൊണ്ടും നാക്ക് അടക്കി വെക്കുന്നത് ആണ് രക്ഷ എന്നൊക്കെ കണക്ക് കൂട്ടി ആ തെണ്ടിയുടെ മുഖത്തേക്ക് നോക്കി... അപ്പോ അവൻ കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു ചൊറിഞ്ഞു കേറിയെങ്കിലും നാക്ക് അടക്കി വെക്കൽ എന്നുളള ഉടമ്പടി പ്രകാരം പല്ല് കടിച്ചു ദണ്ണം തീർത്തു.... "നീ... നീയെന്തിനാ ജോയെ കൊന്നത്....?" വല്ലതും പറഞ്ഞു അവന്റെ നോട്ടം നിർത്തിക്കാം എന്ന് വെച്ചു ചോദിച്ചതും അവന്റെ മുഖത്തെ പ്രണയം നിറഞ്ഞു കവിഞ്ഞ നോട്ടം മാറി മുഖം മൊത്തം വലിഞ്ഞു മുറുകി.....

പേടിച്ചു ബ്ലാങ്കറ്റ് പുതച്ചു മൂടി ഇരിക്കാൻ തോന്നിയെങ്കിലും ഒരു രക്ഷയും ഇല്ല.... കൈ കെട്ടിയിട്ടേക്കുവാ... ഏതോ ജാംബവാന്റെ കാലത്തെ വീടാണെന്ന് തോന്നുന്നു.... "നിനക്കറിയണോ എന്തിനാണെന്ന്....? " വായിൽ നാക്കുണ്ടെന്ന് പോലും തോന്നാത്തത് കൊണ്ട് വേണ്ടെന്നോ വേണം എന്നോ പറയാതെ ഞാനവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു.... "എന്റെ കുടുംബം മുഴുവൻ ഇല്ലാതാക്കിയവനോടുള്ള പക..... " മുഷ്ടി ചുരുട്ടി പിടിച്ചുള്ള അവന്റെ അട്ടഹാസം കേട്ടതും ഞാൻ ഒന്നും കൂടി ചുമരിലേക്ക് പറ്റി ചേർന്നിരുന്നു... പേടിച്ചിട്ട് കയ്യും കാലും വിറയ്ക്കുന്നുണ്ട്... സത്യം.... "കൊല്ലൂരിൽ പോയി വരുന്ന വഴി ആയിരുന്നു... ഞാൻ..അച്ഛൻ.... അമ്മ... ചേച്ചിയും അളിയനും അവരുടെ മോളും പിന്നെ... പിന്നെന്റെ ജീവനായ മൃദുവും അവളുടെ വയറ്റിൽ ഉണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞും.... ഒരാളുടെ അശ്രദ്ധ കാരണം ആറ് പേരെയാണ് എനിക്ക് നഷ്ടപ്പെട്ടത്.... അമ്മയെ മാത്രം തിരിച്ചു കിട്ടി... അതും ജീവച്ഛവം ആയിട്ടു.... അറിയുമോ അതിനു കാരണക്കാരൻ ആരാണെന്ന്.... ജിഷിൻ.... ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോയ്‌ കളഞ്ഞു അവനും അവന്റെ ഫ്രണ്ട്സും.... കേസുകളിൽ നിന്ന് ഈസി ആയി തലയൂരി ആ പന്ന................. മോൻ..... " വികാരക്ഷോപം കൊണ്ട് അവൻ നിന്നു വിറയ്ക്കുന്നതും നോക്കി ഞാൻ ഉമിനീരിറക്കി..... അലേഖ് കാലാ പെട്ടെന്ന് വാ.... 🤐🤐🤐🤐 "പകരത്തിനു പകരം.... അതിനു വേണ്ടി ഞാൻ ജിഷിന്റെ പ്രാണനായ ജോഷ്‌മികയെ തിരഞ്ഞെടുത്തു.... അതിനു വേണ്ടി തന്നെയാ അവളെ തപ്പിപിടിച്ചു ചെന്നൈയിൽ എത്തിയത്... എല്ലാം വിചാരിച്ച പോലെ തന്നെ നടന്നു..... AJ യുടെ സെക്യൂരിറ്റി വിങ്ങിൽ കയറി കൂടി അവളെ ഞാൻ സ്നേഹം നടിച്ചു വീഴ്ത്തി..... ഞാൻ പറയുന്നത് കേട്ട് ചലിക്കുന്നൊരു പാവയാക്കി അവളെ ഞാൻ മാറ്റി....

അവളെ വെച്ചു ജിഷിനോട്‌ പകവീട്ടണം എന്നായിരുന്നു കണക്കുകൂട്ടൽ.... പക്ഷേ ഒരു ചെറിയ പിഴ.... ഞാനെന്റെ മൃദുവിനോട് സംസാരിക്കുന്നത് അവൾ കേട്ടു.... ഓടി രക്ഷപ്പെട്ടു അവളെത്തിയത് AJ യുടെ വില്ലയിൽ.... എല്ലാരും അറിഞ്ഞാൽ പിന്നെ ചെയ്തു കൂട്ടിയത് വെറുതേ ആവും എന്ന് തോന്നിയ നിമിഷം ബലമായി അവളുടെ കഴുത്തിൽ കുരുക്കിട്ടു വലിച്ചു.... അവൾ പിടയുന്നതും നോക്കി സംതൃപ്തിയോടെ ചിരിച്ചു പിടിക്കപ്പെടാതിരിക്കാൻ ജിഷിന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു.... പിന്നെയെല്ലാം ഞാൻ വിചാരിച്ചത് പോലെ.... ഇരട്ടി മധുരം പോലെ കുഞ്ഞു പെങ്ങളുടെ കൂടെ അവന്റപ്പന്റെ ചിത കൂടി കത്തിയെരിഞ്ഞു.... നെഞ്ച് തകർന്നു നിൽക്കുന്ന അവനെ നോക്കി ഞാൻ പൊട്ടിചിരിച്ചിട്ടുണ്ട്.... " ക്രൂരമായ സംതൃപ്തിയോടെ ഒരു ഭ്രാന്തനെ പോലെ അവൻ പുലമ്പുന്നത് കേട്ട് അത് വരെ ഉണ്ടായിരുന്ന പേടിയൊക്കെ പമ്പ കടന്നു പെരുവിരൽ മുതൽ ദേഷ്യം വിറഞ്ഞു കയറി അവനെ നോക്കി പല്ലിറുമ്പി.... "ഡാ... പകരത്തിനു പകരം നീ ജിഷിനെ കൊന്നിരുന്നേൽ ഞാനും നിനക്ക് വേണ്ടി കയ്യടിച്ചേനെ.... പക്ഷേ നീ ഒന്നുമറിയാത്ത നാല് പേരെയാടാ ചെറ്റേ ശിക്ഷിച്ചത്..... " എന്റെ രോഷത്തോടെയുള്ള സംസാരം കേട്ടതും അവനൊന്നും കൂടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.... "അവനും അറിയണം എന്റെ വേദന..... പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ ഉള്ള ചങ്ക് പൊട്ടുന്ന വേദന..." "അതിനു സ്വന്തം കുഞ്ഞിനെ കൂടി കൊല്ലാനായിരുന്നോടാ ദ്രോഹി.....?

കണ്ണിൽ ചോരയില്ലാത്ത ചെകുത്താൻ... തുഫ്.... " അതും കൂടി കേട്ടതും അവനുറക്കെ ചിരിച്ചു എനിക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു..... ഞാനൊട്ടും പതറാതെ അവനെ നോക്കി പല്ല് ഞെരിച്ചു..... "ഇതു കൊണ്ട് ആണ് ശ്രീബാലേ നിന്നെയെനിക്കിഷ്ട്ടപ്പെട്ടത്.... എന്ത് വന്നാലും ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്ന ഈ കാരക്ടർ... എന്റെ മൃദുവിനെ പോലെ എപ്പോഴും കിലുകിലേ സംസാരിക്കുന്ന കാന്താരി.... " എന്നും പറഞ്ഞു കവിളിൽ തൊടാൻ കൈ നീട്ടിയതും ഞാനവന്റെ കൈ രണ്ടു കൈ കൊണ്ടും തട്ടി മാറ്റി.... "എനിക്കിഷ്ട്ടമാണ് നിന്റെ ഈ ദേഷ്യം നിറഞ്ഞു ചുവന്നു തുടുത്ത മുഖം.... കുറുമ്പ് നിറഞ്ഞ സംസാരം എല്ലാം.... ഓർമ്മയുണ്ടോ വൈറൽ ആയ നമ്മുടെ ഫോട്ടോ... അത് ഞാൻ മനഃപൂർവം എടുപ്പിച്ചതാ... ഞാൻ തന്നെ ആണ് പോസ്റ്ററും അടിച്ചത്.... എല്ലാരും കൂടി കുറ്റപ്പെടുത്തുമ്പോൾ നിന്നെ ചേർത്തു പിടിച്ചു സമാധാനിപ്പിക്കുന്നതും അത് വഴി നിന്റെ മനസ്സിൽ കയറി കൂടാം എന്നും വിചാരിച്ചു.... പക്ഷേ... അവിടെയും നിന്റെ ബ്രില്ലിയൻറ്സ്..... ശെരിക്കും അപ്പോ നിന്നോടുള്ള ഇഷ്ടം ഇരട്ടിയായി.... ആ ഇഷ്ടം വളർന്നു വളർന്നു ഒട്ടും കാത്തിരിക്കാൻ വയ്യെന്ന് കണ്ടിട്ട് ആണ് നാട്ടിൽ പോയി അമ്മയോട് നിന്നെ കുറിച്ച് പറഞ്ഞത്... ഒരുപക്ഷേ നീയെന്റെ ജീവിതത്തിൽ വരാൻ ആവും മറ്റൊരു പേരിൽ നാട്ടിലെ മൃദുവിന്റെ ഓർമ്മകളിൽ നിന്നും ഒളിച്ചോടി വരാൻ വിധി തോന്നിപ്പിച്ചത്..... പക്ഷേ വിധി വീണ്ടും തോൽപ്പിച്ചു.... അന്ന് ഓണം കഴിഞ്ഞു നിനക്ക് വേണ്ടി റിങുമായി വെയിറ്റ് ചെയ്ത ഞാൻ കണ്ടത് AJ യോട് ചേർന്നു നിൽക്കുന്ന നിന്നെ....

അതിലുപരി അവന്റെ ലൈഫ് ആണ് പോലും നീ.... വീണ്ടും വിധിയ്ക്ക് മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സില്ലെന്ന് ഉറപ്പിച്ചു കരുക്കൾ നീക്കുന്നതിന് ഇടയ്ക്ക് ആണ് അടുത്ത ന്യൂസ്‌...നീ പ്രെഗ്നന്റ് ആണെന്ന്..... ദിവസങ്ങളായി നിന്നെ കാണാതെയും അവന്റെ വൈഫ് ആണെന്നറിഞ്ഞതും എല്ലാം കൂടി ആകെ വല്ലാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ഇതും കൂടി..... അപ്പോ പിന്നെ നിന്നെ എങ്ങനെയും കൊണ്ടു വരണം എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് ദൈവം ആയിട്ടു ഒരു അവസരം തന്നത്.... ഇനി നീയെന്റെ സ്വന്തം.... നിന്റെ മറ്റവനിനി നിന്നെ കാണാൻ കൂടി കിട്ടില്ല.... ഇന്ന് രാത്രി നമ്മളിവിടുന്നു പോവും...." അതും പറഞ്ഞു കാലമാടൻ വീണ്ടും അട്ടഹസിക്കുന്നതും നോക്കി ഞാൻ കണ്ണ് മിഴിച്ചിരുന്നു.... എന്റെ കൃഷ്ണാ... എന്തോരം ഇടിയും മിന്നലും വെറുതേ പാഴായി പോവുന്നു..... ഒന്നു പോലും ഈ കാലമാടന് ഏൽക്കുന്നില്ലാലോ... 🤐🤐 🕺🕺🕺 "ആര്.....? " "നിധിൻ സാർ.... " "അവൻ എങ്ങനെ ഇവിടെ വന്നു...? " "അത് എന്റെ കൂടെ വന്നതാ ശ്രീയെ കാണണം എന്നും പറഞ്ഞു... പാവം അല്ലേ എന്നും വിചാരിച്ചു ഞാൻ കൂടെ കൂട്ടി.... " " ഞ്ഞഞ്ഞായി.... " അവളുടെ മുറിവിൽ കോട്ടൺ ഒന്നമർത്തി കൊണ്ട് രോഹിത് പറഞ്ഞതും മരിയ എരിവ് വലിച്ചു ദയനീയമായി അവനെ നോക്കി.... "രോഹിത് ഫോൺ ചെയ്തപ്പോൾ അവൻ ഇവിടെ ഉണ്ടായിരുന്നോ....? " "ആ ഉണ്ടായിരുന്നു... അപ്പോ തന്നെ ഞാനത് പോയി സാറിനോട്‌ ചോദിക്കേം ചെയ്തു.... അത് കഴിഞ്ഞു കുടിക്കാൻ എടുക്കാം എന്ന് പറഞ്ഞു പോയിട്ട് ആണ് അയാൾ പിന്നാലെ വന്നു തല പിടിച്ചു ശക്തിയിൽ ചുമരിൽ ഇടിച്ചത്... ബോധം പോവും മുൻപ് ശ്രീയെ അയാൾ കൈ നീട്ടി അടിക്കുന്നത് കണ്ടിരുന്നു.... "

മരിയ പറഞ്ഞു നിർത്തിയതും ഞാൻ പല്ലിറുമ്പി രോഹിതിനെ നോക്കി.... അവനാണേൽ പറ്റിപ്പോയി എന്ന മട്ടിൽ എന്നെ നോക്കി.... മരിയ നിധിൻ സാർ എന്നും പറഞ്ഞു കാണിച്ച ഫോട്ടോ കണ്ടിട്ട് ആണ് അവന് കത്തിയത്... പക്ഷേ അവൻ ഇവിടെ വരും എന്ന് ഞങ്ങൾ ഓർത്തില്ല.... പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ അവൻ അവളെയും കൊണ്ട് പോയതാവും.... അവൾക്കണേൽ പിടിച്ചു നിൽക്കാനുള്ള ഹെൽത്തും ഇല്ല.... ഓരോന്ന് ഓർത്തു ഭ്രാന്ത് പിടിച്ചു തലയ്ക്കു കൈ കൊടുത്തു സോഫയിൽ ചെന്നിരുന്നു.... പെട്ടെന്ന് ഓർമ്മ വന്നത് പോലെ മുഖം ഉയർത്തി മരിയയെ നോക്കി.... "മരിയ... നിന്റെ കയ്യിൽ അയാളുടെ നമ്പർ ഉണ്ടോ....? " "ആ യെസ്.... " എന്നും പറഞ്ഞു അവൾ ഫോൺ എടുത്തു നമ്പർ തപ്പിയെടുത്തു.... "രോഹിത്.... കിഷനെ വിളിച്ചിട്ട് ഹാക്കർമാർ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പർ ട്രാക്ക് ചെയ്യാൻ പറ.... പെട്ടെന്ന്.... " രോഹിത് തലയാട്ടി മരിയയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു കിഷന് കാൾ ചെയ്യുന്നതും നോക്കി റൂമിലേക്ക് നടന്നു.... ഡോർ തുറന്നു അകത്തേക്ക് കയറിയതും ഫ്ലോറിൽ fujifilm കാമിൽ എടുത്ത ഞാനും അവളും ഒരുമിച്ചുള്ള ഫോട്ടോസ് ചുമരിൽ പേസ്റ്റ് ചെയ്യാൻ നിരത്തി വെച്ചത് കണ്ടു വല്ലായ്മയോടെ പുറത്തേക്ക് തന്നെ ഇറങ്ങി.....

"ഡാ.... പേടിക്കണ്ടടാ... ഒന്നും വരില്ല.... അവനിപ്പോ വിളിക്കും.... " രോഹിതും മരിയയും ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളെ കാണാതെ മനസ്സിനൊരു സമാധാനം കിട്ടില്ലെന്ന്‌ ഉറപ്പുള്ളത് കൊണ്ട് ഞാനതിനൊന്നും ചെവി കൊടുക്കാതെ ബൂഗിയ്ക്ക് അടുത്തേക്ക് നടന്നു..... ഞാൻ പോവും മുൻപ് അവനെ റൂമിൽ ആക്കിയിട്ടാ പോയത്... അല്ലെങ്കിൽ പെണ്ണ് അതിന്റെ പിന്നാലെ ഓടി നടക്കും.... എന്നെ കണ്ടതേ ചെക്കൻ മുരണ്ടു കൊണ്ട് അടുത്തേക്ക് കാലിന്റെ മുകളിലേക്ക് ചാടി.... അവനെയും എടുത്തു കിച്ചണിലേക്ക് നടന്നു പാല് എടുത്തു കൊടുത്തു അവനോട് സംസാരിച്ചിരുന്നു.... "ഡാ... ലൊക്കേഷൻ കിട്ടി... ഫോറെസ്റ്റ് ഏരിയയിൽ ആണ്.... " രോഹിത് വന്നു പറഞ്ഞതും ഉള്ളൊന്ന് കുളിർത്തു.... അപ്പോ തന്നെ ചാടി എണീറ്റു പോവാൻ നിന്നതും ബൂഗിയെ കൂടി കൂട്ടാൻ മനസ് പറയുന്നത് പോലെ തോന്നി അവനെയും കയ്യിലെടുത്തു പുറത്തേക്ക് നടന്നു..... "ഇവിടെ ഇപ്പോ എവിടെയെന്നു വെച്ചാ കണ്ടു പിടിക്കുന്നെ....? " രോഹിത് എളിയിൽ കൈ കുത്തി നിസ്സഹായതയോടെ പറഞ്ഞു.... രണ്ടു ഭാഗത്തും ഫോറെസ്റ്റ് ആണ്.... നടുക്കുള്ള റോഡിൽ നിർത്തിയിട്ട കാറിൽ ഫോൺ വെച്ചിട്ടു പോയി തെണ്ടി.... ഇനി ഇവിടുന്ന് വേറെ എങ്ങോട്ടേലും കൊണ്ടു പോയി കാണുമോ ആവോ..... ഒരു വഴിയും മുന്നിൽ തെളിയുന്നില്ലെന്ന് കണ്ടു കാറിന്റെ ബോണറ്റിലേക്ക് ചാരി ഇരുന്നതും ബൂഗി ആ നിർത്തിയിട്ട കാറിനു ചുറ്റും നടന്നു സ്മെൽ ചെയ്തു നോക്കുന്നതും കുറയ്ക്കുന്നതും കണ്ടു ലഡ്ഡു പൊട്ടിയ മനസ്സോടെ അവനടുത്തേക്ക് നടന്നു..... 💃💃💃

"ശൂ.... ശൂ..... " അയ്യോ പാമ്പ് എന്നും ഓർത്തു ചാടി എണീറ്റു നോക്കിയതും വിൻഡോയുടെ അപ്പുറത്ത് ഇളിച്ചു കൊണ്ട് നിൽക്കുന്ന അലേഖിനെ കണ്ടു ഞാൻ പൊളിച്ചു പോയി.... എന്നിട്ടും വിശ്വാസം വരാതെ കയ്യിൽ ഒന്നു നുള്ളി നോക്കി.... അയ്യോ.... വേദനിക്കുന്നു.... 🤩 പിന്നെ ഒട്ടും വൈകാതെ ഓടി ചെന്നു ജനലിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ടു അവന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു ഇറുക്കി കെട്ടിപ്പിടിച്ചു..... "എടി.... വിടടി..... എന്റെ കഴുത്തു..... " അവൻ പതുങ്ങിയ സ്വരത്തിൽ പറയുന്നത് കേട്ട് ഞാൻ ഞെട്ടലോടെ കൈ വിട്ടു.... "അയ്യോ സോറി..... അപ്പോ കണ്ട സന്തോഷത്തിൽ കമ്പി ഉണ്ടെന്ന് മറന്നു.... ഈഹ്....😁 " അതും പറഞ്ഞു ഇളിച്ചു കാണിച്ചതും അവൻ കഴുത്തു ഉഴിഞ്ഞു കണ്ടു എന്നെ നോക്കി പല്ല് ഞെരിച്ചു..... "അല്ല... നിങ്ങൾ എങ്ങനെ എന്നെ കണ്ടു പിടിച്ചു...?" "ബൂഗി വഴി കാണിച്ചു.... " അത് മാത്രം പറഞ്ഞു അവൻ സൈറ്റ് അടിച്ചു കാണിച്ചതും ഞാൻ നെറ്റി ചുളിച്ചു..... "അതവിടെ നിൽക്കട്ടെ.... നമ്മടെ ജൂനിയർ എന്ത് പറയുന്നു... നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ....? " അവൻ കൈ നീട്ടി വയറിൽ തലോടി കൊണ്ട് ചോദിച്ചതും ഞാൻ ചിരിച്ചു കൊണ്ട് ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചു.... "അവനെന്നെ തല്ലി...." എന്നും പറഞ്ഞു ചുണ്ട് പിളർത്തി കവിൾ കാണിച്ചു കൊടുത്തു.... "ആ അടിച്ച കൈ നമുക്ക് ഒടിക്കാടി...... " "അത് മാത്രം പോരാ.... അവനെ അങ്ങ് കൊന്നേക്ക്.... " പല്ല് കടിച്ചു ഞാൻ പറഞ്ഞത് കേട്ട് അലേഖ് കണ്ണുമിഴിച്ചു.... അപ്പോ തന്നെ അവൻ പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ മൊത്തത്തിൽ അങ്ങ് പറഞ്ഞു കൊടുത്തതും അലേഖും പല്ലിറുമ്പി.... "അവനെ ഞാനിന്നു കൊല്ലും.... " എന്നും പറഞ്ഞു അടുത്തുള്ള ചുമരിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു.... 🕺🕺🕺

"അവനെവിടെടി......? " "അതൊന്നും പറയണ്ട... നമ്മുടെ ബേബിയെ അവന്റെ ബേബി ആയിരുന്നു വളർത്താം എന്നൊക്കെ പറഞ്ഞു വൻ ഡയലോഗ് ആയിരുന്നു.... എന്നിട്ട് കഴിക്കാൻ വേണ്ടി ചിക്കൻ ബിരിയാണി ഒക്കെ തന്നു.... അതിന്റെ സ്മെൽ അടിച്ചതേ ഞാൻ വൊമിറ്റ് ചെയ്തു..... ഇപ്പോ മൊത്തം കോരി കളയുവാ.... അതുകൊണ്ടാ എന്നെ പിടിച്ചു ഈ റൂമിലേക്ക് ആക്കിയത്..... " അവൾ ഇളിച്ചു കൊണ്ട് പറയുന്നത് കേട്ട് ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ പോയി പൊട്ടിച്ചിരിക്കാതിരിക്കാൻ വിരൽ വായിലിട്ടു കടിച്ചു പിടിച്ചു.... ഇതിനെ കൊണ്ട് ഇങ്ങനേയും ഉപകാരം ഉണ്ടല്ലേ...... അയ്യോ അത് പറഞ്ഞപ്പോഴാ..... പോക്കറ്റിൽ കൈ ഇട്ടു ഡാർക്ക് ഫാന്റസി എടുത്തു നീട്ടിയതും അവളുടെ മുഖം വിടർന്നു.... ഫ്ലാറ്റിൽ നിന്ന് ഇറങ്ങും മുൻപ് പാക്കറ്റ് പൊട്ടിച്ചു പോക്കറ്റിൽ ഇട്ടതാ.... അവളിതല്ലേ കഴിക്കൂ.... ആർത്തിയോടെ അവള് തിന്നുന്നതും നോക്കി ചിരിയോടെ ഞാൻ വിൻഡോയിൽ ചാരി നിന്നു..... ഇടയ്ക്ക് വേണോ എന്ന മട്ടിൽ നീട്ടിയതും ഞാൻ വേണ്ടെന്ന് തലയാട്ടി ഫോൺ എടുത്തു രോഹിതിന് അവളെ കണ്ടെന്നു മെസ്സേജ് ചെയ്തു..... അവൻ ബൂഗിയെ ഒരു മരത്തിൽ കെട്ടിയിട്ട് അപ്പുറത്തെ ഭാഗത്ത്‌ ഇവൾ ഉണ്ടോ എന്ന് നോക്കാൻ പോയതാ.... "അതേ.... നീ കഴിയ്ക്ക്.... ഞാൻ മുന്നിൽ കൂടി വരാം.... " "വേഗം വേണേ.... എനിക്കിവിടെ നിന്നിട്ട് ആകെ മൊത്തം ഒരു അസ്വസ്ഥത... " അവൾ വല്ലായ്മയോടെ പറഞ്ഞതും ഞാൻ കൈ നീട്ടി അവളുടെ കവിളിൽ പതിയെ തഴുകി.... "പെട്ടെന്ന് വരാം.... " എന്നും പറഞ്ഞു കവിളിൽ ഒന്നു തട്ടി കൈ വലിച്ചു മുന്നോട്ട് മുന്നോട്ട് നടക്കാൻ നിന്നതും ഒരു കാര്യം മറന്നത് പോലെ തിരിച്ചു അവൾക്കടുത്തേക്ക് നടന്നു.....

"അവന്റെ കയ്യിൽ ഗൺ വല്ലതും ഉണ്ടോ...? " ഞാൻ ഇളിച്ചു കൊണ്ട് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി... "പിന്നേ.... അവന് നല്ല മസിൽ ഉണ്ട്...... " അവൾ ആരാധനയോടെ പറഞ്ഞതും ഞാൻ മുഖം കൂർപ്പിച്ചു.... "അത് നിനക്ക് എങ്ങനെ അറിയാം....?" "വേറെ പണി ഒന്നും ഇല്ലായിരുന്നല്ലോ.....ഈഹ് 😁" അവളിളിച്ചു കൊണ്ട് കൈ മലർത്തിയതും ഞാൻ പല്ലിറുമ്പി..... ഇങ്ങനത്തെ സിറ്റുവേഷനിൽ പോലും വായ് നോക്കി... ബ്ലഡി ഫൂൾ..... നിനക്കുള്ളത് തരാം എന്നും ഓർത്തു അവളെ ഒന്നിരുത്തി നോക്കി മുന്നോട്ട് നടന്നു.... പതുങ്ങി പതുങ്ങി മെയിൻ ഡോർ അടുത്തു എത്തിയതും രോഹിത് ഓപ്പോസിറ്റ് സൈഡിൽ എന്നെ പോലെ പതുങ്ങി നിൽക്കുന്നത് കണ്ടു അവനെ നോക്കി അവിടെ തന്നെ നിൽക്കാൻ കൈ കൊണ്ട് കാണിച്ചു മെല്ലെ സിറ്റ് ഔട്ടിലേക്ക് ഒറ്റ ചവിട്ടിനു ഡോർ തുറന്നു.... ഫ്ലോർ ക്ലീൻ ചെയ്തു കൊണ്ടിരുന്ന അവൻ ശബ്ദം കേട്ടതും ചാടി എണീറ്റു തിരിഞ്ഞു നോക്കി.... എന്നെ കണ്ടതും അവനൊന്ന് പതറിയെങ്കിലും ഞൊടിയിടയിൽ പതർച്ച മാറ്റി കണ്ണ് കുറുക്കി..... "വെൽകം മിസ്റ്റർ. അലേഖ് ജയനാഥ്‌... ടു ബി ഫ്രാങ്ക്.... നിന്നെ ഞാനിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല.... " പിന്നെയും അവൻ എന്തൊക്കെയോ പറഞ്ഞു വരുന്നുണ്ടെങ്കിലും ജോയുടെ അവസാന നിശ്വാസം മുഖത്തു തട്ടിയ ഓർമ്മയിൽ പൊള്ളിപ്പിടഞ്ഞു സംസാരിച്ചു നേരം കളയാൻ നിൽക്കാതെ അവന് നേരെ പാഞ്ഞു ചെന്നു ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കലി അടങ്ങുവോളം മുഷ്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് തുടരെ തുടരെ പഞ്ച് ചെയ്തു..... "ഡാ.... വിട്... അവൻ തട്ടി പോവും..... " രോഹിത് പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ട് വലിച്ചു മാറ്റാൻ നോക്കിയെങ്കിലും മെരുങ്ങാൻ കൂട്ടാക്കാതെ കുതറി മാറി മാക്സിമം ശക്തിയിൽ അവന്റെ മൂക്കിനിട്ടൊരു പഞ്ച് കൂടി കൊടുത്തു ഷർട്ടിൽ നിന്ന് കൈ എടുത്തു......

വായിൽ കൂടെയും മൂക്കിൽ കൂടെയും ചോര ഒലിപ്പിച്ചു അവൻ തളർച്ചയോടെ നിലത്തേക്കിരുന്നിട്ടും ഒട്ടും ദയ തോന്നാതെ അവനെ കൊല്ലാൻ ഉള്ള കലിയോടെ അടുത്തേക്ക് ചെല്ലാൻ നിന്നതും രോഹിത് പിന്നിൽ കൂടി വട്ടം പിടിച്ചു.... "വിടടാ..... ഇവൻ..... ഈ പന്ന $#%%&% മോൻ ആടാ നമ്മടെ ജോയെ..... ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിനെ ആടാ ഇവൻ..... " ആ തെണ്ടിയുടെ നേരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ രോഹിതിനോട് പറഞ്ഞതും ഓംകാർ വായിലിരുന്ന ചോര തുപ്പി കളഞ്ഞു ഭ്രാന്തനെ പോലെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു..... "അതേടാ.... എന്റെ ഈ കൈ കൊണ്ട് ആണ് ഞാൻ അവളെ കെട്ടി തൂക്കിയത്..... " ക്രൂരമായ സംതൃപ്തിയോടെ വലത്തേ കൈയിലേക്ക് നോക്കി അവനത് പറഞ്ഞതും ദേഷ്യം കൊണ്ട് വിറച്ചു രോഹിതിന്റെ പിടി വിടുവിച്ചു അവന്റെ നെഞ്ചിൻ കൂട് നോക്കി ആഞ്ഞു ചവിട്ടി..... നിലത്തേക്ക് മലർന്നു വീണ അവന്റെ വയറിൽ ആഞ്ഞു ചവിട്ടി വേദന കൊണ്ട് പുളയുന്ന അവന്റെ ഷർട്ടിൽ പിടിച്ചു പൊക്കിയെടുത്തു തല പിടിച്ചു ചുമരിൽ ഇടിച്ചു..... എന്നിട്ടും കലിയടങ്ങുന്നില്ലെന്ന് കണ്ടു കമഴ്ന്നു കിടന്നു ഞരങ്ങുന്ന അവന്റെ നെടുംപുറത്തിട്ട് ചവിട്ടി പിന്നിലേക്ക് നീണ്ട കയ്യിൽ പിടിച്ചു.... "അലേഖ്....... " ശ്രീ ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് മുറുകിയ മുഖത്തോടെ തന്നെ മുഖം ഉയർത്തി നോക്കിയതും പെണ്ണ് ഇളിച്ചു കാണിച്ചു.... "ലെഫ്റ്റ് അല്ല... റൈറ്റ്.... " "ങേ......?" "കൈ നോക്കെടാ പൊട്ടാ.... " "ഓ സോറി..... "

ഒടിക്കാൻ എടുത്ത കൈ ലെഫ്റ്റ് ആയി പോയി... അപ്പോ തന്നെ ആ കൈ വിട്ടു റൈറ്റ് കൈ എടുത്തു പിന്നിലേക്ക് ഒറ്റ തിരിക്കലിന് ഒടിച്ചതും അവന്റെ അലറിയുള്ള കരച്ചിൽ ഒരു മ്യൂസിക് കേൾക്കുന്നത് പോലെ ആസ്വദിച്ചു കൊണ്ട് കൈയിലെ പിടി വിട്ടു...... "ഡാ... ശ്രദ്ധിച്ചു കേട്ടോ.. എന്റെ ബേബിക്ക് ഒരു തന്ത മതി.... അതിനിപ്പോ ഞാൻ ഉണ്ട്.... പിന്നെ ശ്രീ എന്റെ പെണ്ണാ.... നിനക്കെന്നല്ല... നിന്റെ അപ്പൂപ്പന് പോലും ഞാനവളെ തരാൻ പോകുന്നില്ല.... കേട്ടോടാ &%**&%% മോനെ.... " എന്നും പറഞ്ഞു വീണ്ടും അവനെ പിടിച്ചു പൊക്കാൻ നിന്നതും കയ്യിലൊരു പിടി വീണത് അറിഞ്ഞു നെറ്റി ചുളിച്ചു മുഖം ചരിച്ചു നോക്കി.... "ജിഷിൻ.... " ഇവനെങ്ങനെ ഇവിടെ എത്തി എന്നും ഓർത്തു നിന്നതും അവന്റെ കയ്യിൽ പിടിച്ചു മാറ്റി നിർത്തി.... "നിന്നെ ഫോളോ ചെയ്തു വന്നത് വെറുതെയായില്ല.... ഇനിയേതായാലും ഇവന്റെ കണക്ക് ഞാൻ തീർത്തോളാം.... " ജിഷിൻ ദേഷ്യത്തോടെ ഓംകാറിനെ നോക്കി മുഷ്ടി ചുരുട്ടുന്നത് കണ്ടതും ഞാൻ പുച്ഛത്തോടെ ചിരിച്ചു.... "ഇവനെ തല്ലാനും കൊല്ലാനും എന്ത് യോഗ്യതയാണ് ജിഷിൻ നിനക്കുള്ളത്..... ഇവനെ ഇങ്ങനെ ആക്കി തീർത്തതേ നീ ആണ്.... അവന്റെ കുടുംബം.... ജോ... നിന്റെ അപ്പ.... ഇതിലൊന്നിലും പെടാത്ത ഞാൻ പോലും നീ കാരണം നരകിച്ചിട്ടുണ്ട്.... നിനക്ക് പെങ്ങളെയും അപ്പയെയും നഷ്ടം ആയപ്പോൾ പൊള്ളിയതിന്റെ ഇരട്ടി ആയിരിക്കും ഇവന്.... ഇവൻ ചെയ്തതിനെ ന്യായീകരിക്കുവല്ല....

ബട് യൂ ആർ റെസ്പോണ്സിബിൽ ഫോർ എവരിതിങ്.... " ഞാനിത്രയൊക്കെ പറഞ്ഞിട്ടും അവനൊരു കുലുക്കവും ഇല്ല.... "ഇവനെ ഞാൻ വെറുതേ വിടണം എന്നാണോ നീ പറയുന്നത്.... നടക്കില്ല AJ.... എന്തിന്റെ പേരിൽ ആയാലും എന്റെ അപ്പയെയും എന്റെ ജോമോളെയും കൊന്നവനെ ഞാൻ വെറുതേ വിടില്ല.... " 💃💃💃 എന്നും പറഞ്ഞു അവൻ നിലത്തു കിടന്നു ഞരങ്ങുന്ന ഓംകാറിന്റെ നടും പുറത്തു ആഞ്ഞു ചവിട്ടിയതും അവനൊന്ന് പുളഞ്ഞു കൊണ്ട് അലറി കരഞ്ഞു.... കണ്ടിട്ട് പാവം തോന്നി... അല്ലെങ്കിൽ തന്നെ ഈ തെണ്ടിയ്ക്ക് അലേഖ് പറഞ്ഞത് പോലെ അവനെ തല്ലാൻ ഒരു അവകാശവും ഇല്ല.... അവൻ പിന്നെയും ചവിട്ടാൻ പോയതും അലേഖും രോഹിതും കൂടി അവനെ പിടിച്ചു വച്ചു.... "മാറി നിക്ക് ജിഷിൻ..... അവന് കൊടുക്കേണ്ടത് ഞാൻ കൊടുത്തിട്ടിട്ടുണ്ട്.... " എന്ന് പറഞ്ഞിട്ടും ജിഷിനത് കേട്ടതായി നടിക്കാതെ അവരെ തട്ടി മാറ്റി മലർന്നു കിടക്കുന്ന ഓംകാറിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു എണീപ്പിച്ചു നിർത്തി...... മുന്നിൽ ജിഷിനെ കണ്ടിട്ടോ എന്തോ ആ അവശതയ്ക്കിടയിലും ഓംകാറിന്റെ മുഖം വിടർന്നതും അവനെ പിന്നിലേക്ക് തള്ളി മാറ്റിയതും കണ്ടു വില്ലനും വില്ലനും തമ്മിലുള്ള ലൈവ് ഫൈറ്റ് കാണാം എന്ന ഉത്സാഹത്തോടെ അവർക്കിടയിലേക്ക് തന്നെ കണ്ണിമ ചിമ്മാതെ നോക്കിക്കൊണ്ടിരുന്നു...

"നോക്ക് ബേബി... നമുക്കൊരു അടിപൊളി ഡിഷും ഡിഷും കാണാം... " എന്നും പറഞ്ഞു വയറിൽ തലോടി കൊണ്ട് മുന്നോട്ട് നോക്കിയതും ഞങ്ങൾ ആരും ഒട്ടും പ്രതീക്ഷിക്കാതെ ജിഷിൻ അരയിൽ നിന്ന് ഗൺ എടുത്തു ഓംകാറിനു നേരെ നീട്ടിയത് കണ്ടു കണ്ണ് മിഴിഞ്ഞു..... എന്റെ കൃഷ്ണാ തോക്ക്..... അബദ്ധത്തിൽ എങ്ങാനും വെടി കൊണ്ട് തട്ടി പോവാതിരിക്കാൻ മെല്ലെ ഉള്ളിലേക്ക് വലിയാൻ ഉള്ള വഴിയ്ക്കായി ചുറ്റും നോക്കി.... ഓംകാർ ഒരു കുലുക്കവും ഇല്ലാതെ ജിഷിന്റെ മുഖത്തേക്ക് തന്നെ നോക്കി വായിലിരുന്ന ചോര തുപ്പി കളഞ്ഞു..... ഇതിനിടയ്ക്ക് രോഹിതും അലേഖും കൂടി കണ്ണിൽ കണ്ണിൽ നോക്കുന്നു.... ഇവരെന്താ ലവേർസ് ആണോ ഓർത്തു ചുണ്ട് ചുളുക്കിയതും അലേഖ് ഒരു സ്റ്റെപ് മുന്നിലേക്ക് കയറി ജിഷിനടുത്തേക്ക് നിൽക്കുന്നത് കണ്ടു കണ്ണ് മിഴിച്ചു..... "ജിഷിൻ..... " പെട്ടെന്ന് രോഹിത് അലറിയതും ഒരു നിമിഷത്തേക്ക് ജിഷിന്റെ ശ്രദ്ധ തിരിഞ്ഞു.... അപ്പോ തന്നെ അലേഖ് തോക്ക് തട്ടി തെറിപ്പിച്ചു അവന്റെ മുഖമടച്ചൊന്ന് പൊട്ടിച്ചതും ബാലൻസ് കിട്ടാതെ അവനൊരു വശത്തേക്ക് വീണു.... "നീയാരാന്നാടാ നിന്റെ വിചാരം..... പണവും ആൾബലവും ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന് ആണോ.... " പിന്നല്ല.... അങ്ങനെ ചോദിക്ക്.... 😏😏

"ഡാ.... നീയെന്നെ തല്ലിയല്ലേ.... " എന്നും പറഞ്ഞു അവൻ അലേഖിന് നേരെ ചാടി എണീറ്റു വന്നതും പെട്ടെന്ന് ജിഷിന്റെ അലർച്ച കേട്ട് ഞെട്ടിത്തരിച്ചു പോയി..... മുഖം ചരിച്ചു നോക്കിയതും ജിഷിന്റെ കയ്യിൽ നിന്ന് തട്ടി തെറിപ്പിച്ച ഗൺ കയ്യിൽ പിടിച്ചു വീണ്ടും വീണ്ടും ജിഷിന് നേരെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന ഓംകാറിനെ കണ്ടു വാ പൊത്തി നിന്നു...... "ഗുഡ് ബൈ ജിഷിൻ.... " എന്ന് പുച്ഛത്തോടെ ഓംകാർ പറഞ്ഞതും നിമിഷങ്ങൾക്കകം ജിഷിൻ പിടഞ്ഞു വീഴുന്നത് കണ്ട് ശരീരം മുഴുവൻ ഒരു വിറയൽ കടന്നു പോയതറിഞ്ഞു കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി നിലത്തേക്കിരുന്നു...... 🔸🔹🔸🔹🔸 കണ്ണിൽ വെളിച്ചം തുളച്ചു കയറുന്നത് പോലെ തോന്നി ഈർഷ്യയോടെ കണ്ണ് ചിമ്മി തുറന്നു നോക്കിയതും മുന്നിൽ അമ്മ ഇരിക്കുന്നത് കണ്ടു തുറന്ന അതേ സ്പീഡിൽ അടച്ചു..... എന്റെ കൃഷ്ണാ........ അമ്മയെന്താ ഇവിടെ.... ഈ കാടിന്റെ ഉള്ളിൽ എങ്ങനെ എത്തി എന്നൊക്കെ ഓർത്തു ഒളികണ്ണിട്ട് നോക്കിയതും തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാൻ കൂടി കണ്ടതേ ആകെ കൺഫ്യൂഷൻ ആയി.... ബോധം കേട്ട് വീണത് വരെ ഓർമ്മയുണ്ട്.... പിന്നെ എന്ത് സംഭവിച്ചോ ആവോ..... ആ കാലനെ കണ്ടിരുന്നേൽ ചോദിക്കായിരുന്നു എന്നും ഓർത്തു കണ്ണ് ഇറുക്കി അടച്ചു "അലേഖ്.... അലേഖ്..... " എന്ന് ഉറക്കത്തിലെന്ന പോലെ പിറുപിറുത്തു.... "മോനെ ദേ മോള് വിളിക്കുന്നു.... " അമ്മ അലേഖിനെ വിളിക്കുന്നത് കേട്ടതും ഐഡിയ ഏറ്റെന്ന് മനസ്സിലായി.... വെയിറ്റ്.... അമ്മയെന്താ വിളിച്ചത്... മോനെ എന്നോ... 🤔?

എന്റെ ബോധം ഒന്നു പോയപ്പോഴേക്കും ഇവർക്ക് ബോധം വന്നോ.... 🙄? അതും ഓർത്തു ഇരുന്നതും നെറുകയിൽ അലേഖ് തലോടുന്നത് കണ്ണ് തുറക്കാതെ തന്നെ മനസ്സിലായി.... "എല്ലാരേയും കൂടി കണ്ടാൽ അവൾ ടെൻഷൻ അടിക്കും.... സോ.... " എന്നും പറഞ്ഞു അലേഖ് ഫുൾസ്റ്റോപ്പ്‌ ഇട്ടു.... ആരൊക്കെയോ പുറത്തേക്ക് ഇറങ്ങുന്നത് പോലെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്.... "കണ്ണ് തുറന്നോ... ഞാൻ കണ്ടു ഒളികണ്ണിട്ട് നോക്കിയത്.... " "കണ്ടല്ലേ.....? " എന്നും ചോദിച്ചു ഇളിച്ചു കൊണ്ട് കണ്ണ് തുറന്നു നോക്കിയതും അവനും ചിരിച്ചു കൊണ്ട് ബെഡിൽ എനിക്കടുത്തു കയറി ഇരുന്നു.... "ഞാൻ എങ്ങനെ ഹോസ്പിറ്റലിൽ എത്തി....?അമ്മയെന്താ ഇവിടെ....?" ചുറ്റും ഒന്നു നോക്കി ആകാംക്ഷയോടെ ചോദിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി എണീറ്റിരിക്കാൻ പോയതും അലേഖ് പിടിച്ചു എണീപ്പിച്ചു ഇരുത്തി പില്ലോ നേരെ വെച്ചു തന്നു.... "ആന്റി മാത്രം അല്ല... അങ്കിളും ഉണ്ട്.... ഓംകാറിനെ പോലീസ് അറസ്റ്റ് ചെയ്തു.... ന്യൂസിൽ ഒക്കെ ഉണ്ടായിരുന്നു.... അവൻ ജോയുടെ മർഡറും ഏറ്റു പറഞ്ഞു.... അത് ന്യൂസിൽ കണ്ടിട്ട് അവർക്ക് കാര്യം മനസ്സിലായി.... നീ പിന്നെ ഹോസ്പിറ്റലിൽ ആണെന്ന് കൂടി അറിഞ്ഞതോടെ പപ്പയുടെ ഒക്കെ കൂടെ അവരും വന്നു.... അല്ല മോളെ... രണ്ടു ദിവസം ആയിട്ട് പനിച്ചു വിറച്ചു പിച്ചും പേയും പറഞ്ഞു ICU വിൽ ആയിരുന്നു നീ... വല്ലതും അറിഞ്ഞിരുന്നോ....? " അവൻ ആക്കിയ ചിരിയോടെ ചോദിച്ചത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു.... "രണ്ടു ദിവസോ.....?"

"ആ.... പേടി പനി.... എന്നാലും നിനക്കിത്ര പേടി ആണെന്ന് ഞാൻ അറിഞ്ഞില്ല..... " "കണ്മുന്നിൽ ഒരുത്തനെ കൊല്ലുന്നത് കണ്ടു കാറ്റുപോവാതിരുന്നത് തന്നെ ഭാഗ്യം.... വേറെ ആരെങ്കിലും ആയിരുന്നേൽ അപ്പോ തന്നെ അറ്റാക്ക് വന്നു ചത്തേനെ.... ഹോ ഓർക്കുമ്പോ ഇപ്പോഴും വിറയ്ക്കുന്നു.... " അതും പറഞ്ഞു അവന്റെ കയ്യിൽ ചുറ്റി പിടിച്ചു... "അല്ല... ബേബി... ബേബിയ്ക്ക് കുഴപ്പം ഒന്നുല്ലാലോ....? " പെട്ടെന്ന് ഓർമ്മ വന്നത് പോലെ അവന്റെ അടുത്തുന്നു വിട്ടു മാറി വയറിൽ കൈ വെച്ചു കൊണ്ട് ചോദിച്ചതും അലേഖ് ചിരിച്ചു കൊണ്ട് മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു... "ഒരു കുഴപ്പവും ഇല്ല.... എന്റെ ബേബി ഭയങ്കര സ്ട്രോങ്ങ്‌ ആണ്.... " അതും പറഞ്ഞു മൂക്കിൽ മൂക്കുരസിയതും ഞാനും ചിരിച്ചു..... "അമ്മയും അച്ഛനും എന്ത് പറഞ്ഞു....? " "ആദ്യം രണ്ടാൾക്കും ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടായിരുന്നു.... പിന്നെ ഞാൻ തന്നെ പോയി സംസാരിച്ചു.... വിളിക്കണോ....?" "വേണ്ടാ.... അമ്മയ്ക്ക് നിന്നോട് മാത്രേ ഈ ഒലിപ്പിക്കൽ ഉണ്ടാവൂ... എന്നെ കണ്ടാൽ വെറുതേ കേറി ചൊറിയാൻ തോന്നും.... ഇപ്പോ അതിനൊരു മൂഡില്ല.... എനിക്ക് ഇങ്ങനേ ഇരുന്നാ മതി..... " എന്നും പറഞ്ഞു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ചുറ്റിപിടിച്ചു ഇരുന്നതും അവനും ചിരിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു...

. "ആ പിന്നേ.... നിനക്കൊരു സർപ്രൈസ് ഉണ്ട്.... " "എന്ത് സർപ്രൈസ്....?" ഞാൻ നെറ്റി ചുളിച്ചു മുഖം ഉയർത്തി ചോദിച്ചതും അവൻ സൈറ്റ് അടിച്ചു കാണിച്ചു..... "ഒന്നു വെയിറ്റ് ചെയ്യ്.... സർപ്രൈസ് ഓൺ ദി വേ ആണ്.... " "എന്താണെന്ന് പറ.... പ്ലീസ്.... " ഞാൻ കിടന്നു ചിണുങ്ങിയിട്ടും നോ രക്ഷ... കാലൻ പറയുന്നില്ല.... ഞാൻ ചുണ്ട് കോട്ടി കാണിച്ചു അവനെയും കെട്ടിപ്പിടിച്ചിരുന്നതും അവൻ മുടിയിലൂടെ വിരലോടിച്ചു ഒന്നും കൂടി ചേർത്തു പിടിച്ചു.... "ശ്രീ......" ജസ്റ്റ്‌ ഒന്നു ഉറങ്ങി വരുവായിരുന്നു.... എന്താണെന്ന മട്ടിൽ കണ്ണും തിരുമ്മി മുഖം ഉയർത്തി ചുണ്ട് ചുളിച്ചു നോക്കിയതും അവൻ കവിളിൽ കുത്തി പിടിച്ചു മുഖം ഡോറിന്റെ അങ്ങോട്ടേക്ക് തിരിച്ചു....... 😱😱😱😱 "ഇതൊക്കെ എപ്പോ.....? " എന്റെ പകച്ചു പണ്ടാരം അടങ്ങിയുള്ള ചോദ്യം കേട്ടതും മുന്നിൽ നിൽക്കുന്ന രണ്ടും ഇളിച്ചു കാണിച്ചു.... വേറാരും അല്ല... മറിയാമ്മവും രോഹിതും.... അതും കല്യാണവേഷത്തിൽ.... 😒 എനിക്കൊന്ന് ആ ദുരന്ത നിമിഷം കാണാൻ കൂടി പറ്റിയെല്ലെന്നും ഓർത്തു രണ്ടിനെയും നോക്കി പല്ലിറുമ്പി മുഖം വെട്ടി തിരിച്ചു..... "സോറി ശ്രീ.... " മറിയാമ്മ സോപ്പ് ഇടാൻ എന്ന പോലെ കയ്യിൽ പിടിച്ചു ദയനീയമായി പറഞ്ഞതിന് ചെവി കൊടുക്കാതെ ഞാനവളുടെ കൈ തട്ടി മാറ്റി... 😏

"പറ്റി പോയെടി... വീട്ടീന്ന് ഗെറ്റ് ഔട്ട്‌ അടിച്ചു.... " അവൾ ചുണ്ട് പിളർത്തി പറഞ്ഞതും ഞാൻ എന്തിനെന്ന മട്ടിൽ നെറ്റി ചുളിച്ചു അവളെ നോക്കി.... "അതുണ്ടല്ലോ.... പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന കാമുകനെ കാണാൻ പോയതിനും അതും പോരാഞ്ഞു അവനെ പബ്ലിക് ആയി കെട്ടിപ്പിടിച്ചതിനും.... " അലേഖ് ചിരിയോടെ എന്റെ കഴുത്തിൽ കൂടി ചുറ്റി പിടിച്ചു പറഞ്ഞത് കേട്ട് ഞാൻ കണ്ണു മിഴിച്ചു അവളെ നോക്കി... "ആക്ച്വലി ഇന്നലെ ഇവനെ എൻക്വയറിയ്ക്ക് വേണ്ടി വിളിപ്പിച്ചതായിരുന്നു.... മീഡിയക്കാർ തെണ്ടികൾ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും പറഞ്ഞു കാണിക്കുന്നത് ഇവൻ സ്റ്റേഷനിലോട്ട് കയറി പോവുന്ന വീഡിയോ... അപ്പോ തന്നെ ഞാൻ സ്റ്റേഷനിലേക്ക് പോയി... ഇവൻ പോലീസുകാരുടെ കൂടെ ഇറങ്ങി വരുന്നത് കണ്ടു പെട്ടെന്ന് ഒരു ആവേശത്തിൽ ഇവനല്ല കൊന്നതെന്നും അലറി പറഞ്ഞു ഇവനെ അങ്ങ് കെട്ടിപ്പിടിച്ചു.... അതാ പരട്ട മീഡിയക്കാർ ലൈവ് ആയി കാണിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞോ... " അവൾ കൈ മലർത്തി കേറുവോടെ പറഞ്ഞത് കേട്ട് ഞങ്ങൾ രണ്ടും പേരും വാ പൊത്തി ചിരിച്ചു..... രോഹിത് ആണേൽ ആകെ പെട്ട മട്ടിൽ നിൽക്കുന്നു 🤭 എന്തായാലും അവരുടെ കാര്യത്തിൽ തീരുമാനം ആയ സന്തോഷത്തോടെ ഞാനെന്റെ കാലനേയും കെട്ടിപ്പിടിച്ചിരുന്നു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story