ആത്മസഖി: ഭാഗം 7

athmasagi

എഴുത്തുകാരി: അശ്വനി

ഹോ വിശന്നിട്ടു പാടില്ല... പണ്ടാരം.... ഏത് നേരത്ത് ആണാവോ ഇതിനെ കെട്ടാൻ സമ്മതിക്കാൻ തോന്നിയെ... ഓരോന്ന് പിറുപിറുത്തു നടക്കുന്നതിനിടയ്ക്ക് റൂമിന്റെ ഡോർ തുറക്കുന്ന വോയിസ്‌ കേട്ട് തിരിഞ്ഞതും മുന്നിൽ പല്ലു മുഴുവൻ കാണിച്ചു ഇളിച്ചു കൊണ്ട് നിൽക്കുന്നു പെണ്ണ്... "ഡീ.. നിനക്കെന്നെ ശെരിക്കും അറിയില്ല... നീ ഓർത്തു വെച്ചോ... ഇതിനു നിനക്ക് തിരിച്ചു പണി തന്നില്ലേൽ എന്റെ പേര് അലേഖ് എന്ന് അല്ല... " അവളുടെ മുന്നിലേക്ക് പാഞ്ഞു ചെന്നു വെല്ലുവിളി പോലെ വിരൽ ചൂണ്ടി ദേഷ്യത്തിൽ അലറി പറഞ്ഞതും പെണ്ണ് രണ്ടു മിനിറ്റ് കണ്ണേടുക്കാതെ എന്നെ തന്നെ നോക്കി... ചെറുതായി ഒന്നു പതറിയെങ്കിലും അത് പുറത്തു കാണിക്കാതെ എയർ പിടിച്ചു നിന്നു... "വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും... അതാണോ കവി ഉദ്ദേശിച്ചത്...?" എന്നു ചോദിച്ചു നെഞ്ചിൽ കൈ കെട്ടി ചുണ്ട് ചുളുക്കിയതും ചെറുവിരൽ മുതൽ ദേഷ്യം അരിച്ചു കേറിയതും മുഷ്ട്ടി ചുരുട്ടി അവളുടെ മുഖത്തിന്റെ തൊട്ടു സൈഡിൽ ഉള്ള ചുമരിൽ ആഞ്ഞിടിച്ചു... കൈ നൈസ് ആയിട്ട് വേദന ആയെങ്കിലും അപ്പോൾ കൈ കൊടഞ്ഞാൽ ഉള്ള വില പോവും എന്നത് കൊണ്ട് വേദന പുറത്തു കാണിക്കാതെ കട്ടയ്ക്ക് നിന്ന് അവളെ നോക്കി കണ്ണുരുട്ടി...

അതിനൊരു കുലുക്കവും ഇല്ലാതെ ഏമ്പക്കം വിട്ടു വയറിൽ ഒന്നുഴിഞ്ഞു എന്നെ നിഷ്കളങ്കതയുടെ നിറകുടത്തെ പോലെ നോക്കി... "വയറു ഫുൾ ആയോണ്ട് ആണോ അറിയില്ല ഉറക്കം വരുന്നു... " എന്നും പറഞ്ഞു നീട്ടിയൊരു കോട്ടുവായ ഇട്ടു ആടിയാടി നടന്നു ബെഡിലേക്ക് കമഴ്ന്നു ഒരൊറ്റ വീഴ്ച.. സത്യം പറഞ്ഞാൽ അതേ കോലത്തിൽ എടുത്തു കിണറ്റിൽ കൊണ്ടു പോയി ഇടാൻ തോന്നി... ഒരു മന്ദബുദ്ധിയെ കൊന്ന് ജയിലിൽ പോകാൻ വയ്യ എന്നത് കൊണ്ട് മാത്രം ആ തീരുമാനം മാറ്റി തലയ്ക്കു കൈ താങ്ങി അവളുടെ അപ്പുറം ബെഡിൽ പോയി ഇരുന്നതും എന്നെ കേൾപ്പിക്കാൻ എന്നോണം അവൾ ഉറക്കെ കൂർക്കം വലിക്കാൻ തുടങ്ങി.... അത് കേട്ടതും അത്രയും നേരം പിടിച്ചു വെച്ചത് മുഴുവൻ കൈ വിട്ടു പോയി അവളുടെ നടും പുറം നോക്കി ഒരു ചവിട്ടങ്ങു കൊടുത്തതും പെണ്ണ് നടുവും തല്ലി താഴെ വീണു... മിഷൻ സക്‌സസ്സ് ആയതിന്റെ ആനന്ദത്തിൽ യ്യോ എന്ന് പറഞ്ഞു വട്ടം കറങ്ങിയതും പെട്ടെന്ന് പുറത്തു ശക്തിയിൽ എന്തോ പുറത്തു തട്ടിയതും അമ്മച്ചിയെ എന്നും വിളിച്ചു ഞാനലറി പോയി....

കൈ ഒരു വിധം എത്തിച്ചു പുറം ഉഴിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കെട്ട് പ്ലാസ്റ്റിക് റോസുമായി പുരികം ചുളിച്ചു എങ്ങനെ എന്നുള്ള മട്ടിൽ നിൽക്കുന്ന അവളെ കണ്ടു എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഏകദേശ ധാരണ കിട്ടി... അതായത് ഉത്തമാ... കുട്ടി ബെഡിനു അടുത്തുള്ള കുഞ്ഞു സ്റ്റാൻഡിൽ വെച്ച ഫ്ലവർ വേസിൽ നിന്ന് ഫ്ലവർ ഒഴിവാക്കി ബാക്കി എറിഞ്ഞതാ.... 🤷‍♂‍ "ഞാനീ ഫ്ലവർ അടക്കം എറിഞ്ഞാൽ നീ വിചാരിക്കും എനിക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്... അതാണ് ഇത് കയ്യിൽ പിടിച്ചത്... " എന്നും പറഞ്ഞു അവളാ കയ്യിൽ ഇരുന്ന ഫ്ലവർ തലോടി കൊണ്ടിരുന്നു... എന്റെ പുറം പള്ളിപ്പുറം ആക്കിട്ടു തെണ്ടി ഫ്ലവർ തലോടുന്നു... "ഡീ... വേണ്ടാ വേണ്ടാന്ന് വിചാരിക്കുമ്പോൾ തലയിൽ കേറി മുടി വെട്ടുന്നോ... " "നിന്റെ ഈ ഒണക്ക മുടി വെട്ടാത്തതിന്റെ കുറവേ ഉള്ളൂ... ക്രാ തൂഫ്... " പല്ലിറുമ്പി അവൾക്കടുത്തേക്ക് ചെന്നു കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചതും അവൾ ഒരു ലോഡ് പുച്ഛം പാസ്സാക്കി നീട്ടി തുപ്പുന്നത് പോലെ കാണിച്ചു... സമയം ഒട്ടും കളയാതെ അപ്പോ കയ്യിൽ കിട്ടിയ അവളുടെ മുടി രണ്ടു കൈ കൊണ്ടും ദേഷ്യത്തിൽ പിടിച്ചു വലിച്ചതും അവൾ എരിവ് നീട്ടി വലിച്ചു തല ചെരിച്ചു ഇടത്തെ കൈ തണ്ടയിൽ ആഞ്ഞു കടിച്ചു...

വേദന എടുത്തതും ദേഷ്യം ഒന്നും കൂടി അവളുടെ മുടിയിൽ പിടി മുറുക്കി.... അപ്പോ അവളും കടി മുറുക്കി..... "പിടി വീടടി പട്ടി.... " എന്നലറി പറഞ്ഞിട്ടും അവളൊട്ടും ദയ ഇല്ലാതെ പത്തു ദിവസം പട്ടിണി കിടന്ന പട്ടിയ്ക്ക് ആട്ടിറച്ചി കിട്ടിയ പോലെ കടിച്ചു പറിച്ചു.... വേറെ ഒരു വഴിയും ഇല്ലാതെ മുടിയിൽ നിന്ന് പിടി വിട്ടതും അവളും പിടി വിട്ടു ബെഡിലേക്ക് ഇരുന്നു... കൈ നോക്കിയതും ബ്ലഡ്‌ വരാൻ റെഡി ആയി നിൽക്കുന്ന പാട് കണ്ടു പല്ല് കടിച്ചു കൈ ഉഴിഞ്ഞതും അതിന്റെ മുകളിൽ തൊടുമ്പോഴേ സ്വർഗം കാണുന്ന വേദന എടുത്തു എരിവ് വലിച്ചു ദേഷ്യത്തോടെ തല തിരിച്ചു അവളെ നോക്കി.... അവളാണേൽ ബെഡിൽ ഒരു മാതിരി കഞ്ചാവടിച്ചു കിളി പോയ പോലെ കണ്ണ് മുകളിലേക്ക് പിടിച്ചു ധ്യാനത്തിത്തിലെന്ന പോലെ ഇരിക്കുന്നു.... 💃💃💃 തെണ്ടി മുടിയിൽ പിടിച്ചു വലിച്ചിട്ടു ആകെ മൊത്തം തലയിൽ എന്തോ ഭാരം വെച്ച പോലെ... തല ഒന്നു കുടഞ്ഞു ഒരിത്തിരി ആശ്വാസം ആയതും മുന്നിലേക്ക് നോക്കിയപ്പോൾ നാല് കണ്ണും ഉരുട്ടി നിൽക്കുന്നു കാലൻ....ഒന്നും കൂടി തലകുടഞ്ഞിട്ടും അവനെ രണ്ടായിട്ടാ കാണുന്നെ... ഇനി കണ്ണടിച്ചു പോയോ എന്തോ.... ! തലയ്ക്കു താങ്ങു കൊടുത്തു ഇരുന്നതും മുന്നിൽ രണ്ടു വൃത്തികെട്ട കാൽ വന്നു നിന്നത് കണ്ടു മുഖം ഉയർത്തി നോക്കി...

ദേണ്ടെ അവൻ കയ്യിലെ പാടും കാണിച്ചു തുറിച്ചു നോക്കുന്നു... "സത്യം പറയെടി... നീ ഷാർപെൻ ചെയ്ത് വെച്ചത് അല്ലേ ടീത് മനഃപൂർവം കടിക്കാൻ റെഡി ആയി... " എന്നൊക്കെ കാറി പൊളിച്ചു കൈ കണ്ണിനു മുന്നിൽ നല്ലോണം കാണാൻ പാകത്തിന് വെച്ചതും അപ്പോഴും തലയുടെ മന്ദത മാറാതെ മുഖം ചുളിച്ചു കൊണ്ട് തന്നെ അവനെ നോക്കി കടിക്കുന്ന പോലെ കാണിച്ചു... അത് കണ്ടതും അവനൊരടി പിന്നിലേക്ക് നിന്നു... വീണ്ടും ചൊറിയാൻ വന്നതും എന്റെ ഭാഗ്യത്തിന് അവന്റെ ഫോൺ റിങ് ചെയ്തു... ഒന്നു തറപ്പിച്ചു നോക്കിയിട്ട് അവൻ ഫോൺ എടുത്തു വിൻഡോയുടെ അടുത്തു പോയി നിന്നു.. ഞാനത് മൈൻഡ് ചെയ്യാതെ ബെഡിലേക്ക് വീണു അവനെ തന്നെ നോക്കി ചെരിഞ്ഞു കിടന്നു... എയർപോഡ് വെച്ച് കാര്യമായിട്ട് സംസാരത്തിൽ ആണ്... ടൈറ്റ് ടി ഷർട്ട്‌ ആയോണ്ട് ബോഡി പാർട്സ് ഒക്കെ എടുത്തു കാണാം... മ്മ് കാണാൻ ഒക്കെ കൊള്ളാം... ഛെ.. നാണം ഇല്ലേ പോത്തേ വായ് നോക്കാൻ... തലയ്ക്കിട്ടു കിഴുക്ക് കൊടുത്തു മലർന്നു കിടന്നതും കണ്ണ് ഒരു അനുസരണയും ഇല്ലാതെ അങ്ങോട്ട് പോയി... അവൻ എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് തിരിഞ്ഞതും വായ് നോക്കി നിൽക്കുന്ന എന്നെ കണ്ടു എന്താ എന്ന മട്ടിൽ പിരികം പൊക്കി....

ഞാൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചതും അവന്റെ കയ്യിൽ ഇരുന്ന ഫോൺ താഴെ പോയി... പാവം പകച്ചു പോയി അവന്റെ ബാല്യം... ഹി ഹി... 🕺🕺🕺 പെണ്ണ് നോക്കി ഇരിക്കുന്നെ കണ്ടിട്ട് ആണ് രോഹിത്തിനോട് സംസാരിച്ചു കൊണ്ട് തന്നെ പുരികം ചുളിച്ചു എന്താണെന്ന് ചോദിച്ചത്... അവളാണേൽ ചുണ്ട് കൂർപ്പിച്ചു ഉമ്മ തന്നേക്കുന്നു.. വൃത്തികെട്ടവൾ... അപ്പോഴത്തെ ആ അമ്പരപ്പിൽ ഫോൺ താഴെയും പോയി... "ബൈ ഡാ... ക്യാച്ച് യൂ ലേറ്റർ.. " ഫോൺ താഴേന്നു എടുത്തു അവളെ തറപ്പിച്ചു നോക്കി കൊണ്ട് രോഹിത്തിനോട് പറഞ്ഞതും അവനും ബൈ പറഞ്ഞു കാൾ കട്ട്‌ ചെയ്തു... എന്റെ കൂടെ ലണ്ടനിൽ ഉണ്ടായിരുന്നവൻ ആണ് രോഹിത്.. ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തൻ കൂടി ഉണ്ട്.. ശ്യം ദർശക്.. കൊച്ചിന്നു കിട്ടിയ കൂട്ട് ആണ്... മുംബൈയിലെ ഞങ്ങളുടെ ഓഫീസിൽ ഒരു ചെറിയ പ്രോബ്ലം.. അത് തീർക്കാൻ ഞാനും കൂടി പോവണം... ഇന്ന് രാത്രി ആണ് രോഹിത് ഫ്ലൈറ്റ് ബുക്ക്‌ ചെയ്തത്... ഇപ്പോൾ ഇറങ്ങിയാൽ വീട്ടീന്ന് ലഗേജ് സെറ്റ് ആക്കാം... ഓരോന്ന് പ്ലാൻ ചെയ്ത് സ്റ്റാൻഡിൽ ഇട്ടിരുന്ന ഡ്രസ്സ്‌ എടുത്തതും അവൾ എണീറ്റിരുന്നു നെറ്റി ചുളിച്ചു എന്നെ നോക്കി... "i need to go now.... " അവളുടെ നോട്ടത്തിന് തിരിഞ്ഞു നോക്കാതെ വെസ്റ്റ് അഴിച്ചു ടി ഷർട്ട്‌ ഇട്ടു കൊണ്ട് പറഞ്ഞതും പെണ്ണ് ചാടി എണീറ്റു തൊട്ടു മുന്നിൽ വന്നു നിന്നു...

"അപ്പോ ഞാനോ...? " മുഖം കൂർപ്പിച്ചു പരിഭ്രമത്തോടെ നഖം കടിച്ചു എന്നെ നോക്കി.... ഞാനത് കേട്ടതായി ഭാവിക്കാതെ മുടി ചീകി കൊണ്ടിരുന്നു...ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് തോന്നിയത് കൊണ്ടോ എന്തോ അവൾ വേഗം പോയി ഞാൻ അഴിച്ചിട്ട വെസ്റ്റ് എല്ലാം എടുത്തു ഷോപ്പറിൽ കുത്തി കേറ്റി ബാഗ് എടുത്തു ഷോൾഡറിൽ ഇട്ടു കണ്ണാടിയിൽ ഒന്നു നോക്കുക പോലും ചെയ്യാതെ എല്ലാം എടുത്തു താഴേക്ക് ഓടി.. കൂടെ കൂട്ടത്തില്ലെന്ന് വിചാരിച്ചു കാണും... പെണ്ണ് വന്നിട്ട് ഡ്രസ്സ്‌ പോലും മാറിയിട്ടില്ല ഈ നേരം വരെ... ആ ഏതായാലും നന്നായി... അതിനു വേണ്ടി ടൈം കളയണ്ടല്ലോ... ഫോണും കീയും ഒക്കെ എടുത്തു താഴേക്ക് ഇറങ്ങി ചെന്നതും അവൾ ശ്രീഹരിയെയും ചേർത്തു പിടിച്ചു നിൽക്കുന്നുണ്ട്... എന്നെ കണ്ടു അങ്കിളും ആന്റിയും വിഷമത്തോടെ അടുത്തേക്ക് വന്നു... "മോൻ വിഷമിക്കണ്ട.. ഒക്കെ ഈശ്വരാ നിശ്ചയം ആണെന്ന് വിചാരിച്ചാൽ മതി... ചെല്ല്... " യാത്ര ചോദിക്കാൻ വേണ്ടി ചെന്ന എന്റെ തോളിൽ തട്ടി അങ്കിൾ വളരെ ദുഖത്തോടെ പറഞ്ഞതും ഞാൻ കാര്യം അറിയാതെ അമ്പരപ്പോടെ അവളെ നോക്കി...

അതിന്റെ മുഖവും ഏകദേശം ഈ രീതിയിൽ ഒക്കെ ആക്കി വെച്ചിട്ടുണ്ട്... "മോൻ ആലോചിച്ചു വിഷമിക്കാതെ ചെല്ല്... " ആന്റി കവിളിൽ തട്ടി കൊണ്ട് പറഞ്ഞതും ഞാൻ കണ്ണ് മിഴിച്ചു... എന്തോ ആലോചിച്ചു വിഷമിക്കേണ്ടെന്നാ... 🙄ആ എന്തേലും ആവട്ടെ പോവാം... മൂന്നു പേരോടും തലയാട്ടി കാറിൽ കേറിയതും അവളും ഓടി വന്നു ഫ്രണ്ട് സീറ്റിൽ കേറി തിരിഞ്ഞിരുന്നു ഷോപ്പർ ഒക്കെ ബാക്കിലേക്കിട്ടു... "നീയവരോട് എന്താ പറഞ്ഞത്...?" അറിയാൻ ആകാംക്ഷയോടെ ചോദിച്ചതും അവളെന്നെ ഒന്നു നോക്കി.. "കിഷോറിന്റെ അച്ഛൻ മരിച്ചെന്നു.... " ഒരു കൂസലും ഇല്ലാതെ പറഞ്ഞു സീറ്റ്‌ ബെൽറ്റ്‌ ഇട്ടു സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞതും ഞാൻ അതാരാണെന്നു അറിയാൻ അവളെ തന്നെ നോക്കി... "അതാരാണെന്ന് ആണോ...? തന്റെ ബെസ്റ്റ് ഫ്രണ്ട്... " "അതേത് ഫ്രണ്ട്...? " നെറ്റി ചുളിച്ചതും അവളും ചുമൽ കൂച്ചി കാണിച്ചു... "ആ എനിക്കും അറിയൂല.. അപ്പോ അങ്ങനെ പറയാൻ തോന്നി... പിന്നെ നിനക്ക് അയാളും അച്ഛനെ പോലെ ആയിരുന്നെന്നും നിന്നെ കൊറേ എടുത്തു കൊണ്ട് നടന്നത് ആണെന്നും ഒക്കെ തള്ളി മറിച്ചു.... " എന്ന് നിഷ്കളങ്കമായി പറഞ്ഞു പല്ല് മുഴുവൻ കാട്ടി ഇളിച്ചു കാണിച്ചു... "ദയവ് ചെയ്ത് ഇനി ആരെയും കൊല്ലരുത്... ഞാൻ മുംബൈ പോകുവാണ്... "

നാക്കിനു ലൈസൻസ് ഇല്ലാത്തവൾ ഇനിയും എന്തൊക്കെ വിളിച്ചു പറയും എന്ന് ഊഹിക്കാൻ പോലും പറ്റൂല്ലാത്തത് കൊണ്ട് കൈ രണ്ടും കൂപ്പി കാര്യം അങ്ങ് പറഞ്ഞു...ഇനിയും ഞെട്ടാൻ വയ്യ... 🙆‍♂‍ "ഇത് ആദ്യമേ അങ്ങ് പറഞ്ഞിരുന്നേൽ എനിക്കൊരു കൊലപാതകം ചെയ്യേണ്ടി വരുമായിരുന്നോ... " എന്ന് സീറ്റിൽ കാൽ രണ്ടും പൊക്കി കേറ്റി വെച്ച് ചമ്രം പടിഞ്ഞിരുന്നു കൈ മാറിൽ പിണച്ചു പുറത്തേക്ക് മുഖം ചരിച്ചു കൊണ്ട് ചോദിച്ചതും ഒരൊറ്റ ചവിട്ടിനു അവളെ ഡോർ അടക്കം വെളിയിൽ ഇടാൻ ആണ് തോന്നിയത്... ഒരു വിധം മനസ്സിനെ അടക്കി നിർത്തി കാർ മുന്നോട്ട് എടുത്തു... വീട്ടിൽ എത്തിയിട്ട് കാര്യമായിട്ട് വല്ലതും തിന്നണം എന്നൊരു ചിന്തയിൽ വണ്ടി പറപ്പിച്ചു വിട്ടു.... "അമ്മേ.......അച്ചമ്മേ.... " വീടിന്റെ മുന്നിൽ പാർക്ക് ചെയ്തതും അവളെന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കാറി കൂവി വിളിച്ചു അകത്തേക്ക് ഒറ്റയോട്ടം.... ഇതിപ്പോ ഇന്നലെ വന്നു കയറിയ സാധനം തന്നെ അല്ലേ...ആലോചനയോടെ കാറിൽ നിന്നിറങ്ങിയതും പോയതിനേക്കാൾ സ്പീഡിൽ അവൾ തിരിച്ചു ഓടി വരുന്നു.... "അലേഖ് കാർ എടുക്ക്... നമുക്ക് പോയിട്ട് വരാം.... " 💃💃💃 എന്ന് വളരെ ദയനീയതയോടെ അവന്റെ മുന്നിൽ പോയി നിന്ന് പറഞ്ഞതും അലേഖ് ബാക്ക് ഡോർ തുറന്നു ഷോപ്പേർ എടുത്തു കയ്യിൽ പിടിച്ചു കാൽ കൊണ്ട് ഡോർ തട്ടി അടച്ചു നെറ്റി ചുളിച്ചു എന്നെ നോക്കി...

ഞാൻ കണ്ണ് കൊണ്ട് എന്നെ നോക്കാൻ പറഞ്ഞതും അവൻ അടിമുടി ഒന്നു നോക്കി കീഴ്ചുണ്ട് കടിച്ചു പിടിച്ചു ആക്കി ചിരിക്കാൻ തുടങ്ങി... "അലേഖ് പ്ലീസ്.... " കുഞങ്ങളെ പോലെ ചുണ്ട് പിളർത്തി ഇപ്പോൾ കരയും എന്ന ഭാവത്തിൽ പറഞ്ഞിട്ടും തെണ്ടിയ്ക്ക് ഒരു കുലുക്കവും ഇല്ല... "നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കുന്നെ...?" പിന്നിൽ അമ്മായിയമ്മയുടെ സൗണ്ട് കേട്ടതും ഞാൻ നാക്ക് കടിച്ചു സ്വയം നെറ്റിയിൽ അടിച്ചു മുഖത്തൊരു ചിരി ഫിറ്റ്‌ ചെയ്തു അവർക്ക് നേരെ തിരിഞ്ഞു... എന്നെ കണ്ടതേ എല്ലാവരുടെയും കണ്ണിപ്പോൾ താഴെ വീഴും എന്നുള്ള നിലയിൽ ആയി... മുഖം ചരിച്ചു അലേഖിനെ നോക്കിയപ്പോൾ അവൻ ചിരിക്കാതിരിക്കാൻ ചുണ്ട് കടിച്ചു പിടിച്ചു വെച്ചേക്കുവാ.. തെണ്ടി.... "ഇതെന്ത് പറ്റിയതാ മോളെ... നിന്റെ മുടി ഒക്കെ എവിടെ....? " അമ്മായിഅമ്മ വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു എന്റെ മുടിയിലും ഡ്രെസ്സിലും കൈ ഓടിച്ചു കൊണ്ട് ആകുലതയോടെ ചോദിച്ചതും എന്ത് പറയണം എന്നറിയാതെ ഞാൻ നിന്ന് വിയർത്തു... അലേഖിനെ നോക്കിയപ്പോൾ അവൾ ചുണ്ട് ചുളുക്കി പറ പറ എന്ന് കാണിക്കുന്നു... "അത്.. അത് അമ്മേ.... ഏട്ടൻ കൊണ്ടു പോയി നിർബന്ധിച്ചു വെട്ടിച്ചതാ... "

അപ്പോൾ കിട്ടിയ ഐഡിയയിൽ സങ്കടം വാരി കോരി തല കുനിച്ചു കൊണ്ട് പറഞ്ഞതും എന്തൊക്കെയോ താഴെ വീഴുന്ന സൗണ്ട് കേട്ട് മുഖം ചരിച്ചു സൈഡിലേക്ക് നോക്കി... അലേഖിന്റെ കയ്യിലെ ഷോപ്പർ മുഴുവൻ താഴെ വീണതാ... മുഖം ഉയർത്തി നോക്കിയപ്പോൾ അവനതാ കണ്ണും മിഴിച്ചു തൊള്ളയും തുറന്നു നിൽക്കുന്നു... "എന്നാലും മോളെ... ഈ സാമദ്രോഹി പറഞ്ഞെന്നും വെച്ച് നീ ഈ മുടി മുഴുവൻ വെട്ടിക്കളഞ്ഞല്ലോ... " അലേഖിനെ തറപ്പിച്ചു നോക്കി അമ്മ വീണ്ടും വീണ്ടും മുടിയിൽ വിരലോടിച്ചു സങ്കടത്തോടെ പറഞ്ഞു... "അങ്ങനെ ചോദിക്ക്... ഞാൻ എന്ത് പറഞ്ഞാലും ചെയ്യോ... ചെയ്യോടി....? " എന്നും ചോദിച്ചു അലേഖ് കടിച്ചു കീറാൻ എന്ന പോലെ പാഞ്ഞു വന്നതും ഞാൻ വേഗം അമ്മയ്ക്ക് പുറകിലേക്ക് നിന്നു... "കണ്ടോ അമ്മേ....പറ്റില്ലെന്ന് പറഞ്ഞാൽ ഇങ്ങനെ ദേഷ്യപ്പെടും.... എന്നോട് അമ്മ പറഞ്ഞിട്ടുണ്ട് ഭർത്താവ് ദൈവത്തിനു തുല്യൻ ആണെന്ന്... അദ്ദേഹം പറയുന്നത് അനുസരിച്ചില്ലെങ്കിൽ പാപം കിട്ടും അത്രേ.... " എന്ന് ആകാശദൂത് സിനിമയുടെ ക്ലൈമാക്സ്‌ ഓർത്തു കള്ള കണ്ണീരു വരുത്തിച്ചു മൂക്ക് പിഴിഞ്ഞു കൊണ്ട് പറഞ്ഞതും അമ്മ അലേഖിനെ ദേഷ്യത്തോടെ നോക്കി...അത് കണ്ടതും അവനു വീണ്ടും ദേഷ്യം വന്നു... "എന്നാലേ.. പോയി കിണറ്റിൽ ചാടെടി....

അനുസരണ ഞാനൊന്ന് നോക്കട്ടെ... " അലേഖ് വാശിയോടെ പറഞ്ഞതും ഞാൻ പകച്ചു പണ്ടാരം അടങ്ങി പോയി.. പണി പാളിയോന്നൊരു സംശയം....🙄 നോ ശ്രീ... വിട്ടു കൊടുക്കരുത്... എന്ന് സ്വയം പറഞ്ഞു കണ്ണ് തുടച്ചു അവനെ നോക്കി... "ചാടാം... ഏട്ടന് വേണ്ടി ഞാൻ അതും ചെയ്യും... ഞാൻ ഇല്ലാതെ ആയാലെങ്കിലും എന്റെ സ്നേഹം ഏട്ടന് മനസ്സിലാവുലോ... അത് മതി... കിണർ എവിടെ അമ്മേ... എനിക്കിപ്പോ ചാടണം... " എന്നൊക്കെ പറഞ്ഞു ഏങ്ങിക്കരഞ്ഞു മൂക്ക് പിഴിഞ്ഞു കൊണ്ട് ചോദിച്ചതും സിറ്റ് ഔട്ടിൽ നിന്നവർ എല്ലാം ഓടി വന്നു എന്റെ ചുറ്റും കൂടി... "മോളെ അവൻ എന്തോ പറഞ്ഞു വെച്ച് അങ്ങനെ ഒന്നും ആലോചിക്കാതെ... "അച്ഛമ്മ "മോളെ ഞങ്ങൾക്ക് അറിയാം അത് മതി..."അമ്മ "വേണ്ടമ്മേ... സാരമില്ല... അദ്ദേഹം പറഞ്ഞത് അല്ലേ.. അനുസരിക്കാം...കിണർ എവിടെ..?എനിക്കിപ്പോ ചാടണം... " "she is cheating... " ടപ്പേ..... !!! എല്ലാരും സമാധാനിപ്പിക്കുമ്പോഴും ഞാൻ വാശി പിടിച്ചു നിന്ന് വിങ്ങിപൊട്ടുന്നത് കണ്ടു അലേഖ് കണ്ണുമിഴിച്ചു കൈ ചൂണ്ടി എല്ലാരോടും ആയി പറഞ്ഞതും അമ്മ അവന്റെ ചെവിക്കല്ലടക്കം ഒന്നു പൊട്ടിച്ചു... അത് കണ്ടു ഞാനടക്കം വാ പൊത്തി നിന്നു പോയി... പണി ഫുൾജാർ സോഡയിൽ കിട്ടിയല്ലോ മാതാവേ..... 🙄🙆‍♀....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story