ആത്മസഖി: ഭാഗം 8

athmasagi

എഴുത്തുകാരി: അശ്വനി

"ഇത്ര നേരം ആയിട്ടും തുണി അലക്കി കഴിഞ്ഞില്ലേ... " അലക്കാൻ കൂട്ടി വെച്ച തുണികളിലേക്ക് ഒരു കെട്ട് തുണികൾ കൂടിയിട്ട് അമ്മ ദേഷ്യത്തോടെ ചോദിച്ചതും ഞാൻ മറുപടി പറയാതെ മുഖം കുനിച്ചു... "വല്ലതും തിന്നാൻ കിട്ടണേൽ പണി എടുക്കണം.. അല്ലെങ്കിൽ പച്ച വെള്ളം തരില്ല... പെട്ടെന്ന് തീർത്തിട്ട് വാ... അടുക്കളയിൽ കൊറേ പാത്രം കഴുകാൻ ഉണ്ട്... " അമ്മ അതും പറഞ്ഞു പോയി... സങ്കടത്തോടെ ഓരോ തുണിയും എടുത്തു കഴുകാൻ തുടങ്ങി... കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല... ഒരു വിധം എല്ലാം കഴുകി കഴിഞ്ഞപ്പോഴേക്ക് നടു വേദനിക്കാൻ തുടങ്ങിയിരുന്നു... അതും പറഞ്ഞു ചെന്നിട്ട് ഒരു കാര്യവും ഇല്ല... അമ്മയ്ക്കിപ്പോൾ എന്നെ കാണുന്നതേ ദേഷ്യം ആണ്... ഓരോന്ന് ഓർത്തു സാരിയുടെ മുന്താണി കൊണ്ട് കയ്യും മുഖവും തുടച്ചു നടുവിന് കൈ താങ്ങി അടുക്കളയിലേക്ക് കയറി... എന്നെ കണ്ടതേ അമ്മയുടെ മുഖം ഇരുണ്ടു.. "എവിടെ ആയിരുന്നെടി ഇത്രയും നേരം...?നിന്നോട് ഞാൻ പറഞ്ഞതല്ലേ വേഗം വരണമെന്ന്... " അതും പറഞ്ഞു അമ്മ തിളപ്പിക്കാൻ വെച്ച വെള്ളം എടുത്തു മുഖത്തേക്ക് ഒറ്റ ഒഴിക്കൽ.... "അയ്യോ... മുഖം പൊള്ളിയെ... അയ്യോ...നീറുന്നെ.... " 💃💃💃 അമ്മേ........ !!!! ഒന്നുല്ല.. സ്വപ്നം കണ്ടു തറ ടെസ്റ്റ്‌ ചെയ്തതാ... 😁

നടുവും തിരുമ്മി എണീറ്റു ബെഡിലേക്ക് ഇരുന്നു... ഹോ ഏത് നേരത്ത് ആണോ ആവോ അമ്മയോട് സത്യം പറഞ്ഞാലോന്ന് ഓർക്കാൻ തോന്നിയെ... വേണ്ട ശ്രീ... ആ രഹസ്യം നിന്നോട് കൂടി മണ്ണിൽ അടിയട്ടെ... ഇനി ഞാൻ എങ്ങാനും പറഞ്ഞു സ്വന്തം മോനെ ഒരു കാരണവും ഇല്ലാതെ അടികൊള്ളിപ്പിച്ചു അമ്മായിഅമ്മ സ്ഥിരം ക്ലീഷേ അമ്മായി അമ്മയെ പോലെ അലക്കാനും തറ തുടയ്ക്കാനും ഒക്കെ പറഞ്ഞു വന്നാലോ.... ഹൊറിബിൾ.... ഇപ്പോൾ ആണേൽ ഭർത്താവ് അമ്മായി അമ്മയുടെ സ്വഭാവവും അമ്മയ്ക്ക് ഭർത്താവിന്റെ സ്വഭാവവും ആണ്.. ഇനി കൂടെ കേട്ടാൽ അത് കംപ്ലീറ്റ് ആയി... നേരത്തെ കൂടി ആ തെണ്ടി റൂം മുഴുവൻ ക്ലീൻ ചെയ്യിപ്പിച്ചു... അതും ഒറ്റയ്ക്ക്.. എല്ലാരുടെയും മുന്നിന്നു പറഞ്ഞതുകൊണ്ട് പോയ്‌ പണി നോക്കാൻ പറയാനും പറ്റീല.. പാവം ഞാൻ.... കാലൻ ഇനി എന്നാണാവോ വരുന്നേ...? ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി.... എന്റെ വീട്ടിലെ പോലെ മരക്കട്ട പോലത്തെ ബെഡ് ഒന്നും അല്ല.. നല്ല പഞ്ഞി പോലെ ഉള്ള ബെഡ് ആണ്.... ഒന്നു ചാടിയാൽ തന്നെ രണ്ടു വട്ടം താനെ ഇളകും... സ്പ്രിങ് പോലെ...അതിൻെറ കൂടെ AC യും..ആഹാ ഹാ.. നല്ല സുഖത്തിൽ ഉറങ്ങുമ്പോൾ ആണ് കോപ്പിലെ അലാറം അടിച്ചത്... മൂഡ് പോയി... 😒

നേരെ എണീറ്റു ബാത്റൂമിലേക്ക് കയറി.. വീട്ടിൽ ആയിരുന്നേൽ ഞാനും കുട്ടനും ഏഴരയ്ക്ക് എണീറ്റു നേരെ കിണറ്റിന്റെ ആൾമറയിൽ കേറി ഇരുന്നു നീട്ടി തുപ്പി കളിച്ചു ഒക്കെയാണ് പല്ല് തേപ്പ്... ഇവിടെ ഒരു സുഖം ഇല്ല... കുളിക്കാൻ വയ്യ... എന്തേലും കാര്യം പറഞ്ഞു അഡ്ജസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു നേരെ കിച്ചണിലേക്ക് നടന്നു...മിഷൻ അമ്മായമ്മയെ ചാക്കിട്ടു പിടിക്കൽ...😉 "ഗുഡ് മോർണിംഗ് അമ്മാ... " അടുക്കളയിൽ കാര്യമായി പണിയിൽ ആയിരുന്ന അമ്മയെ പുറകിലൂടെ ചുറ്റി പിടിച്ചു പറഞ്ഞതും അമ്മ ചെറുതായിട്ട് ഒന്നു പേടിച്ചു അടിക്കാൻ കൈ ഓങ്ങി... ഞാൻ നൈസ് ആയി ഒഴിഞ്ഞു മാറി നേരെ കിച്ചൻ സ്ലാബിൽ കേറി ഇരുന്നു... "സോറി അമ്മ കുളിച്ചില്ല.. രാവിലെ കുളിച്ചാൽ തല വേദനിക്കും... " ചുമ്മാ തട്ടി വിട്ടതും അമ്മ നെറ്റി ചുളിച്ചു മുഖം ചരിച്ചു എന്നെ നോക്കി... "അപ്പോ മേല് കഴുകിയാലോ....?" "മേല് വേദനിക്കും... " അമ്മ ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി ചോദിച്ചത് ആണെന്ന് അറിയാതെ ഒരു ഫ്ളോയിൽ അങ്ങ് പറഞ്ഞു പോയി... കണ്ണുരുട്ടി നോക്കുന്നത് കണ്ടതും ഞാൻ നാക്ക് കടിച്ചു അമ്മയെ നോക്കി.... "ഉടായിപ്പ് ആണല്ലേ...? " എന്ന് ആക്കിയ ചിരിയോടെ ചോദിച്ചതും ഞാൻ പല്ല് മുഴുവൻ കാട്ടി ഇളിച്ചു കാണിച്ചു...

"ഇന്നലെ റൂമിൽ പോവാതെ പേടിച്ചിരിക്കുന്നത് കണ്ടപ്പോഴേ അമ്മയ്ക്ക് മനസ്സിലായി മോളെന്തോ ഒപ്പിച്ചു വെച്ചത് ആണെന്ന്... സത്യം പറ.. നീ അവന്റെ തലയിൽ ഇട്ടു കൊടുത്തത് അല്ലേ....?" അമ്മ എനിക്ക് നേരെ തിരിഞ്ഞു നിന്ന് ചട്ടകം പൊക്കി പിടിച്ചു ഗൗരവത്തോടെ ചോദിച്ചതും ഓട്ടോമാറ്റിക് ആയി ഞാൻ താഴേക്ക് ഇറങ്ങി പോയി... നീ തീർന്നു ശ്രീ... നീ തീർന്നു.... 🙆‍♀‍ "സോറി അമ്മേ.... ദയവ് ചെയ്തു തറ തുടയ്ക്കാൻ പറയരുത്... ഈ വീട് ഫുൾ തുടച്ചു തീരുമ്പോഴേക്ക് എന്റെ നടു ഒടിയും " വേഗം ചെന്നു അമ്മയുടെ കയ്യിൽ പിടിച്ചു ദയനീയമായി പറഞ്ഞതും അമ്മ കണ്ണ് മിഴിച്ചു എന്നെ നോക്കി... "ഞാൻ തറ തുടപ്പിക്കും എന്ന് ആരാ പറഞ്ഞേ...?" "അത് പിന്നെ സേതുലക്ഷ്മി ദിവ്യയെ കൊണ്ട് ഇങ്ങനെ തറ ഓക്കെ തുടപ്പിക്കാറുണ്ട്.... " ഞാനമ്മയുടെ സാരി വിരലിൽ ഇട്ടു ചുറ്റി കളിച്ചു കൊണ്ട് പറഞ്ഞതും അമ്മ നെറ്റി ചുളിച്ചു അതാരാണെന്ന മട്ടിൽ എന്നെ നോക്കി... "സ്ത്രീധനം സീരിയലിലെ സേതുലക്ഷ്മി.... അമ്മയ്ക്ക് അറിയില്ലേ....?" എന്ന് നിഷ്കളങ്കമായി ചോദിച്ചതും അമ്മ രണ്ടു സെക്കന്റ്‌ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി....

ഒരു വിധം ചിരി അടക്കി എന്നെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ തന്നു... ഒട്ടും കുറയ്ക്കണ്ടെന്ന് വിചാരിച്ചു ഞാനും അമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു... ഞങ്ങളുടെ സ്നേഹപ്രകടനം ഒക്കെ കണ്ടു കൊണ്ട് ആണ് വനജാന്റിയും വേറെ രണ്ടു സ്ത്രീകൾ കൂടി കേറി വന്നത്... കണ്ടു പരിചയം ഉണ്ടെന്ന് അല്ലാതെ അവരെ ഒന്നും അറിയില്ലാത്ത കൊണ്ട് അമ്മ എല്ലാവരെ കുറിച്ചും ഡീറ്റെയിൽ ആയി പറഞ്ഞു തന്നു... വലിയൊരു ബിസിനസ്‌ സാമ്രാജ്യം തന്നെ സ്വന്തം ആയി ഉള്ളവർ ആണ് ശ്രീമംഗലം വീട്ടുകാർ.. ഇവിടത്തെ മൂത്തയാളാണ് പപ്പാ.. അതായത് എന്റെ ഫാദർ ഇൻ ലോ... അമ്മയെ പിന്നെ അറിയാലോ... ദേവൂസ്... ഇനി അങ്ങനെയേ വിളിക്കൂ... പിന്നെ അലേഖിന് ഒരു അനിയൻ ഉണ്ടായിരുന്നു...ആദവ്.. ചെറുപ്പത്തിൽ പനി വന്നു മരിച്ചു പോയി...ജീവനോടെ ഉണ്ടായിരുന്നേൽ കുട്ടന്റെ പ്രായം കണ്ടേനെ.... പുറത്തു പോയി പഠിക്കണം എന്നുള്ള അലേഖിന്റെ അവന്റെ ഒറ്റ വാശിയിൽ ആണ് ലണ്ടനിൽ പോയത്... പോയി വന്നതിൽ പിന്നെ ഇതാണ് അവസ്ഥ.. കംപ്ലീറ്റ് മോഡേൺ ലൈഫ്....

ആരെയും പേടിയില്ലാത്ത സ്വഭാവം.. ദേഷ്യം വന്നാൽ കണ്ണ് കാണില്ല... പപ്പയോടു ഒരു ബഹുമാനം ഉള്ളത് കൊണ്ട് മാത്രം അനുസരിക്കും.. അതും ശെരിയാണെന്ന് തോന്നുന്നത് മാത്രം... ചുരുക്കി പറഞ്ഞാൽ ഞാൻ ജീവനോടെ ഇരിക്കുന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യം 😜 ഇനി പപ്പയുടെ തൊട്ടു താഴെ ഉള്ളത് ആണ് സത്യനാഥ്‌ അങ്കിൾ.. വൈഫ്‌ നമ്മുടെ സ്വീറ്റ് വനജ കുട്ടി.. അവർക്ക് രണ്ടു മക്കൾ... മാനവ്.. യാദവ്.. ട്വിൻസ് ആണ്.. രണ്ടു പേരും എഞ്ചിനീയറിംഗ് ഫൈനൽ ഇയർ പഠിക്കുന്നു... പിന്നെ അതിന്റെ താഴെ രഘുനാഥ്‌ അങ്കിൾ.. വൈഫ് സ്മിത.. നേരത്തെ വനാജാന്റി കൂടെ വന്നതിൽ ഒരാൾ.. അവർക്ക് ഒരു മോനെ ഉള്ളൂ.. ശരൺ... എന്റെ പ്രായം.. നഴ്സിംഗ് ഇഷ്ടം ആണെന്ന് പറഞ്ഞു അതിനു പോവുന്നു... പിന്നെ നാലാമത്തെ കക്ഷി ആണ് ശ്രീനാഥ് അങ്കിൾ... പുള്ളിയുടെ വൈഫ്‌ സുധർമ്മ ആന്റി.. വനജാന്റിയുടെ കൂടെ വന്ന രണ്ടാമത്തെയാൾ... കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയെങ്കിലും മക്കൾ ഇല്ല... എന്നാലും ഏട്ടന്മാരുടെ മക്കളെ സ്വന്തം മക്കളെ പോലെ കൊണ്ട് നടക്കുന്നു... പിന്നെ ഏറ്റവും ഇളയത് ലക്ഷ്മി അപ്പച്ചി...

അവരുടെ ഹസ്ബൻഡ് മഹേഷ്‌... അവർക്കും മൂന്ന് ആൺകുട്ടികൾ കിരൺ.. സൂര്യൻ.. ആര്യൻ... ഇതിൽ നിന്നെല്ലാം എന്ത് മനസിലാക്കാം... പേരിനു പോലും ഒരു പെൺകുട്ടി ഈ കൂട്ടത്തിൽ ഇല്ല... അതിലും സൂപ്പർ ഈ സ്റ്റോറിയിൽ മുറപ്പെണ്ണ് എന്ന ക്ലീഷേ ഇല്ല.... ഹി ഹി...ആൻഡ് ദി മോസ്റ്റ്‌ ഇമ്പോര്ടന്റ്റ്‌ തിങ്, ഇവർക്ക് എല്ലാർക്കും കൂടി ഇപ്പോൾ കൊഞ്ചിക്കാൻ കിട്ടിയ ഏക പെൺതരി ആണ് ഈ ഞാൻ... 😎 jintha tha jintha jintha jintha tha tha jintha tha jintha jintha jintha tha tha naan romba romba nalla pilla illa romba nalla pilla kellam nan chella pilla illa naan romba romba nalla pilla illa romba nalla pilla kellam nan chella pilla illa friend ellam poriki pulla echikala thirutu pulla engaluku oorum illa permananentu perum illa thatiketka aalum illa davvadika neram illa sontham endru yaarum illa sentimentu yethum illa raja raja nan rock raja ye raja raja rocket raja ഫീൽ ദി ബിജിഎം.... 😎😎😎😎😎😎 എല്ലാരും ഡാൻസ് കളിക്ക്..💃💃 കം ഓൺ എവെരിബഡി.. 🤪 🕺🕺🕺 മൂന്നു ദിവസം ആയി പോയിട്ട്... ഇന്നാണ് തിരിച്ചു ലാൻഡ് ചെയ്യുന്നേ..അന്ന് ശെരിക്കും നല്ല ദേഷ്യം ഉണ്ടായിരുന്നു... അമ്മ കുറെ കാലം കൂടിയിട്ടാണ് തല്ലുന്നേ... അതും ആ പണ്ടാരത്തിനു വേണ്ടി... കാബിൽ നിന്നിറങ്ങി വീട് നല്ലോണം ഒന്നു നോക്കി... ഭാഗ്യം വീട് തിരിച്ചു വെച്ചിട്ടില്ല... ആറ്റം ബോംബ് ആണ് അകത്തിരിക്കുന്നതെന്ന് എനിക്ക് മാത്രല്ലേ അറിയൂ... ലോലപ്പൻ ചേട്ടൻ നല്ല ഭംഗിയായി ചിരിച്ചു കൊണ്ട് ഗേറ്റ് തുറന്നു തന്നു.. ജസ്റ്റ്‌ ഒന്നു ചിരിച്ചു കൊടുത്തു ഞാനും മുറ്റത്തേക്ക് കയറി...

ടൈം 7 ആയിട്ടും ആരെയും പുറത്തു കാണാൻ ഇല്ല.. സാധാരണ ഈ സമയം പപ്പയും കൊച്ചച്ചന്മാരും ഒക്കെ മുറ്റത്തു ഇരുന്നു ബിസിനസ്‌ കാര്യങ്ങൾ ഒക്കെ സംസാരിക്കാറുള്ളതാ... എവിടെ പോയോ എന്തോ... ഓരോന്ന് ആലോചിച്ചു സെപ്പിലേക്ക് കാല് എടുത്തു വെക്കാൻ പോയതും ആരൊക്കെയോ ഇരുന്നു കയ്യടിക്കുന്നത് കേട്ടു.... ഇതിപ്പോൾ എന്താണാവോ കാര്യം... 🙄 സിറ്റ് ഔട്ടിലേക്ക് കയറി വാതിലിൽ കൂടി തല മാത്രം അകത്തേക്കിട്ടു കണ്ണ് കൂർപ്പിച്ചു ചുറ്റും നോക്കി.... "എല്ലാരും റെഡി അല്ലേ...? " പെണ്ണിന്റെ ഉച്ചത്തിൽ ഉള്ള വോയിസ്‌ കേട്ടതും ഞാനൊന്ന് കൂടി തല അകത്തേക്കിട്ടു അത് കേട്ട ഭാഗത്തേക്ക്‌ നോക്കി... നടുമുറ്റത്ത് രണ്ടു ചെയർ ഓപ്പോസിറ്റ് ആയിട്ട് വെച്ചിട്ടുണ്ട്... നടുക്ക് ഒരു കുഞ്ഞു ടേബിളും... രണ്ടു ചെയറിനും നേരെ ആയി രണ്ടു ലാപ്ടോപ് വെച്ചിട്ടുണ്ട്... ഒരു ചെയറിൽ അവളും ഓപ്പോസിറ്റ് ചെയറിൽ പപ്പയും... ബാക്കി ഉള്ളവർ ചുറ്റും കൂടി ഇരിക്കുന്നു... എല്ലാരും ഭയങ്കര സീരിയസ് ലുക്കിൽ ആണല്ലോ... what is going on here എന്ന് സ്വയം ചോദിച്ചു ആലോചനയോടെ ചുണ്ട് ചുളുക്കി മുകളിലേക്ക് നോക്കിയതും പിന്നിൽ നിന്നാരോ ഷോൾഡറിൽ കൈ വെച്ചതറിഞ്ഞു ഞാൻ തല തിരിച്ചു നോക്കി... "കുഞ്ഞെന്താ ഇവിടെ തന്നെ നിൽക്കുന്നെ...?"

ലോലപ്പൻ ചേട്ടൻ എന്നെയും അകത്തോട്ടും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു... "ഇവിടെ എന്താ സംഭവം...? " ഞാനത് ചോദിച്ചതേ പുള്ളിക്കാരൻ ചിരിച്ചു... "എന്റെ കുഞ്ഞേ ഒന്നും പറയണ്ട.. ബാല മോൾ വന്നതോടെ വീട് ഉഷാറായി... എപ്പോഴും കളിയും ചിരിയും... എന്തിനു പറയുന്നു.. ജയൻ സാർ വരെ പഴയ ഗൗരവം ഒന്നും കാണിക്കാറില്ല... അത്രയ്ക്ക് മാറി... ഇന്നിപ്പോ മോള് പായസം വെച്ചിട്ടുണ്ട്.. ജയൻ സാറിനു ഷുഗർ ഉള്ളതോണ്ട് പായസം കൊടുക്കണോ വേണ്ടയോ എന്നറിയാൻ ഉള്ള പരിപാടി ആണ് അവിടെ... " ലോലപ്പൻ ചേട്ടൻ പറഞ്ഞു... അതെന്ത് പരിപാടി..!!. മൂപ്പരെ ഒന്നു നോക്കി ചിരിച്ചു അകത്തേക്ക് കയറാൻ നിന്നതും "സുസ്വാഗതം... നിങ്ങൾക്കും കുടിക്കാം പാല്പായസം.... ടു ടു ടു ടു ടു ടു..... " എന്ന അവളുടെ സംസാരം കേട്ട് മുന്നോട്ട് വെച്ച കാല് ഫ്രീസ് ആയി പോയി.. ദൈവമേ നിങ്ങൾക്കും ആകാം കോടീശ്വരൻ..... കണ്ണ് മിഴിച്ചു ഷോൾഡറിൽ ഇരുന്ന ബാക്ക്പാക്ക് എടുത്തു സോഫയിലേക്കിട്ടു അവർ കാണാത്ത ഭാഗത്തു പോയി നിന്നു... "നമ്മളോടൊപ്പം ഹോട് സീറ്റിൽ ഇരിക്കുന്നത് എന്റെ സ്വന്തം ഭർത്താവിന്റെ പപ്പയും പ്രമുഖ ബിസിനസ്മാനുമായ ജയനാഥ്‌ മേനോൻ ഫ്രം ശ്രീമംഗലം... " എന്ന് മാനവിന്റെ കയ്യിലെ ക്യാമറയിൽ നോക്കി പറഞ്ഞു മുഖം തിരിച്ചു പപ്പയെ നോക്കി ചിരിച്ചു...

"ടെൻഷൻ ഉണ്ടോ.....?" "കുറച്ചു... " പപ്പാ വരെ മ്യാരക അഭിനയം.... "പേടിക്കണ്ട.. ഇതൊക്കെ ചീപ് പരിപാടി അല്ലേ... ഹാ ഹാ ഹാ.... " എന്നും പറഞ്ഞു രഞ്ജിനി ഹരിദാസിനെ പോലെ അണ്ണാക്ക് വരെ കാണിച്ചു ചിരിക്കുന്നു.. കൂടെ ചിരിക്കാൻ ഗ്രാനി അടക്കം കൂടുന്നു.... പപ്പാ മാത്രം ടെൻഷനോടെ ചിരിക്കുന്നു..... "അപ്പോ മത്സരത്തിലേക്ക് കടക്കാം... പത്തു ചോദ്യങ്ങൾ... ഒരു സ്പൂൺ പായസത്തിൽ തുടങ്ങി ഒരു ചെമ്പ് പായസത്തിൽ എത്തി നിൽക്കുന്നു...മൂന്നു ലൈഫ് ലൈൻ.. കുടുംബക്കാർ പോൾ.. കാൾ വൈഫ്‌.. 50-50.. റെഡി അല്ലേ...?" അവൾ കൈ കൊണ്ട് ആക്ഷൻ ഒക്കെ കാണിച്ചു മുഖത്തു വളരെ ഗൗരവം വരുത്തി കൊണ്ട് പറഞ്ഞതും പപ്പാ അതേ എന്ന് തലയാട്ടി കാണിച്ചു... എന്തൊക്കെയാ ദൈവമേ ഈ നടക്കുന്നെ.... !!! തലയ്ക്കു കൈ കൊടുത്തു അങ്ങോട്ട് തന്നെ നോക്കി ഇരുന്നു.. "കം ലെറ്റസ്‌ പ്ലേ നിങ്ങൾക്കും കുടിക്കാം പാല്പായസം... ടു ടു ടു ടു ടു... " അവൾ ഉറക്കെ മ്യൂസിക് അടക്കം പറഞ്ഞതും എല്ലാവരുടെയും ആകാംക്ഷ നിറഞ്ഞ നോട്ടം അവളിൽ എത്തി... "ഒരു സ്പൂൺ പാല്പായസത്തിനുള്ള ഒന്നാമതെ ചോദ്യം ഇതാ.... " എന്നും പറഞ്ഞു ലാപ്ടോപിലേക്ക് കൈ കൊണ്ട് കാണിച്ചു... """" കാ കാ ക്ലി ക്ലി ക്ലൂ ക്ലൂ... സുരേഷ് തിരിഞ്ഞു നോക്കി...

മുറ്റത്തൊരു ____ (ഡാഷ് )...?? ഗുരുജി ഓപ്ഷൻസ് പ്ലീസ്... A. ചൈന B. മൈന C. കൈത D. മൈദ അതും പറഞ്ഞു അവൾ കൈയ്യും കെട്ടി പപ്പയെ നോക്കി... പപ്പാ ആണേൽ എന്തോ കാര്യമായി ആലോചിക്കുന്ന പോലെ താടിയ്ക്ക് കൈ കൊടുത്തു ഇരിക്കുന്നുണ്ട്.... "പ്ലീസ് ലോക്ക് ഓപ്ഷൻ B മൈന... " "ഉറപ്പിക്കാവോ..?" താടിയിൽ ഒന്നു തടവി കൊണ്ട് അവൾ ചോദിച്ചതും പപ്പാ അതേ എന്ന് തലയാട്ടി... "യെസ്.... " "മ്മ് മ്മ് ഗുരുജി പ്ലീസ് ലോക്ക് ഓപ്ഷൻ B മൈന... " ലാപ്ടോപിൽ നോക്കി പറഞ്ഞു പപ്പയെ നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടിരുന്നതും ചുറ്റും കൂടി നിന്നവർ എല്ലാം വളരെ ദയനീയമായ ഭാവത്തോടെ പപ്പയെ നോക്കി... പപ്പാ ആണേൽ ചുണ്ട് പിളർത്തി കുഞ്ഞുങ്ങളെ പോലെ അവളെ തന്നെ നോക്കി ഇരിക്കുന്നു... "റൈറ്റ് ആൻസർ... " ഒരു കൈയടിയോട് കൂടി അവൾ പറഞ്ഞതും ചുറ്റും കൂടി നിന്നവരും കൈ അടിച്ചു... പപ്പയുടെ മുഖം ആണേൽ ബിസിനസ് മാൻ അവാർഡ് കിട്ടിയ പോലെ തിളങ്ങുന്നു... "മണിക്കുട്ടി.. ഒരു സ്പൂൺ പായസം കൊടുക്കൂ..." കയ്യടി നിന്നെന്ന് കണ്ടതും അവൾ അമ്മയെ നോക്കി പറഞ്ഞു... അവൾ പറയാൻ കാത്തു നിന്നത് പോലെ അമ്മ പോയി പായസം എടുത്തു ഒരു സ്പൂൺ പപ്പയ്ക്ക് കോരി കൊടുത്തു.... വീണ്ടും ചുറ്റും കൂടി നിന്നവർ കയ്യടിക്കാൻ തുടങ്ങി... ഇങ്ങനെ പോയാൽ അവളുടെ കൂടെ ബാക്കി ഉള്ളവർക്ക് കൂടി ഊളം പാറയിൽ ബെഡ് ബുക്ക്‌ ചെയ്യേണ്ടി വരും.... !🙆‍♀...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story