🌸അത്രമേൽ 🌸: ഭാഗം 10

athramel priya

രചന: കൃഷ്ണപ്രിയ

അപ്പോ പിന്നെ ഞാൻ എവിടെ കിടക്കും ? അവൻ അവളെ നോക്കി ചോദിച്ചു. ദാ ഇവിടെ കിടന്നോ .... കല്ലുമോളേ തനിക്കരികിലേക്ക് ഒതുക്കി കിടത്തിക്കൊണ്ട് അവൾ പറഞ്ഞു. അയ്യടി...നിന്റെ കൂടെ എന്റെ പട്ടി കിടക്കും. അവനു ദേഷ്യം വന്നു. എന്നാ പോയി പട്ടിയെ വിളിച്ചിട്ട് വാ.... ഉരുളക്കുപ്പേരി പോലുള്ള മറുപടി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല. ഹും ..... നാശം ..... അവൻ ബെഡ് ഷീറ്റും ഒരു തലയിണയും എടുത്ത് മുറിയിലെ സോഫാസെറ്റിൽ പോയി കിടന്നു. അവന്റെ ദേഷ്യം കണ്ട് അവൾക്ക് ചിരിയാണ് വന്നത്. അപ്പോഴേക്കും കല്ലു മോള് ചുരുണ്ടു കൂടി ദുർഗ്ഗയിലേക്ക് ഒതുങ്ങി . മോളേ കെട്ടിപ്പിടിച്ച് അവളും ഉറക്കത്തിലേക്ക് വഴുതിവീണു. ⚫⚫⚫ പിറ്റേന്ന് വെളുപ്പിനേ എഴുന്നേറ്റ് കുളിച്ച് ദുർഗ്ഗ അടുക്കളപ്പണികൾ എല്ലാം തീർത്തു. പണികളെല്ലാം തീർത്തു വന്നപ്പോഴേക്കും രാജീവും വേണുവും എഴുന്നേറ്റിരിന്നു. അവർ ഫ്രഷ് ആയി വന്നതും അവർക്കുള്ള ചായ കൊടുത്തു. കല്ലുമോൾക്ക് ദോശ പഞ്ചസാര കൂട്ടി കൊടുത്തു.

രാവിലെ തന്നെ വെള്ളത്തിനു നല്ല തണുപ്പായത് കൊണ്ട് നേരം വൈകിയാണ് കല്ലുമോളെ കുളിപ്പിച്ചത്. ചെറു ചൂടുവെള്ളത്തിലെ കുളിയും കഴിഞ്ഞ് കുഞ്ഞുടുപ്പിട്ട് കിടക്കുന്ന കല്ലുമോൾളുടെ മുഖത്ത് പൗഡറിട്ടു കൊടുത്തു. കൺമഷിക്കായി ആഹ് വീടാകെ തിരഞ്ഞു നടന്നു. അച്ഛാ ... ഇവിടെ കണ്മഷി ഇല്ലേ ? മോൾടെ കണ്ണെഴുതിക്കാനാ . എന്റെ കൈയ്യിലുള്ളത് ചിലപ്പോൾ മോൾക്ക് പറ്റിയെന്നു വരില്ല. അതുകൊണ്ടാ .... അത് മോളേ .... കല്ലു മോൾടെ ഇരുപത്തെട്ടു കഴിഞ്ഞപ്പോൾ മുതൽ കണ്ണെഴുതാൻ നോക്കുന്നതാ. അവൾ സമ്മതിക്കില്ലാന്നെ. വയങ്കര കരച്ചിലായിരിക്കും. അതേ പിന്നെ കണ്ണെഴുതിക്കുന്നത് ഞാൻ നിർത്തി. അത് സാരോല്യ അച്ഛാ ... ഞാൻ ഉണ്ടാക്കിക്കോളാം. ദുർഗ്ഗ വേഗം മുറ്റത്തെ തുളസി തറയിൽ നിന്നും കുറച്ച് തുളസിയില എടുത്ത് ചതച്ച് നീരെടുത്ത് അതിൽ കോട്ടൺ തുണി മുക്കി വെയിലത്ത് ഉണക്കാൻ ഇട്ടു.

അഞ്ചാറു പ്രാവശ്യം അത് തന്നെ ചെയ്തു. ഉണങ്ങിയ ശേഷം അത് തെറുത്ത് ചിരാതിൽ നല്ലെണ്ണയൊഴിച്ച് കത്തിച്ചു. അതിനു മുകളിലായി ഒരോടും വച്ചു... കുറെ നേരത്തിനു ശേഷം അത് മാറ്റി കരിയെടുത്ത് ഒരു കുഞ്ഞു ചെപ്പിലാക്കി രണ്ടു തുള്ളി നല്ലെണ്ണ ഒഴിച്ച് മിക്സ് ചെയ്തു. കണ്മഷി ഉണ്ടാക്കി കഴിഞ്ഞതും അത് ആദ്യം അവളുടെ കണ്ണിൽ എഴുതി നോക്കി. കണ്ണിനു നല്ല കുളിർമ ഉണ്ടായിരുന്നു. കണ്മഷി ഉണ്ടാക്കുന്ന സമയം കൊണ്ട് അവൾ മുറികൾ എല്ലാം വൃത്തിയാക്കി. മാറാലയും പൊടിയുമെല്ലാം അടിച്ചു കളഞ്ഞു. ആഹ് വീടാകെ മാറിയിരുന്നു. ⚫⚫⚫ കല്ലുമോളേ.... അമ്മേടെ കുട്ടിക്ക് ചുന്ദരി അവണ്ടേ?.... അമ്മ കണ്ണെഴുതി തരാട്ടോ... കല്ലുമോൾടെ വിടർന്ന കണ്ണുകൾ കരിമഷിയാൽ വാലിട്ടെഴുതി. പുരികം വളച്ചെഴുതി. നെറ്റിയിൽ കറുത്ത കുഞ്ഞിപ്പൊട്ട് തൊട്ടു. കവിളിലും കറുത്ത പൊട്ട് തൊട്ടു. അതിനു മുകളിലായി പൗഡർ ഇട്ടു.

പക്ഷെ കണ്ണെഴുതിക്കുമ്പോഴൊന്നും കല്ലു മോള് കരഞ്ഞിരുന്നില്ല. നെറ്റിയിലെ കുഞ്ഞു പൊട്ടിനു മുകളിലായി ചന്ദനക്കുറിയും തൊട്ടു കൊടുത്തു. കണ്ണാടിക്കു മുൻപിലായി മോളെ കൊണ്ട് പോയി നിർത്തി. ഹായ് ഇപ്പോ എന്റെ കല്ലു മോള് ചുന്ദരി കുട്ടിയായല്ലോ .... അത് കേട്ടതും കല്ലുമോള് കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങി... അയ്യടി.... കുഞ്ഞിപെണ്ണിന്റെ ചിരി കണ്ടില്ലേ .... കുഞ്ഞി വയറിൽ ഇക്കിളിയാക്കി കൊണ്ട് ദുർഗ്ഗ പറഞ്ഞു. വാ .... നമുക്ക് അച്ഛിച്ചനെ കാണിക്കാം. ദുർഗ്ഗ മോളേയും എടുത്ത് വേണുവിന്റെ അടുത്തേക്ക് പോയി. ഇതാര് ... അച്ഛിച്ചന്റെ കല്ലുമോള് ചുന്ദരി കുട്ടിയായല്ലോ ... ഇതാരാ എന്റെ മോൾക്ക് കണ്ണെഴുതി തന്നത്. വേണു കല്ലുമോൾടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു. "" അമ്മയാ "" അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു. വേണു അവളെ നോക്കി പുഞ്ചിരിച്ചു. അച്ഛാ ...

ഇവിടെ പറമ്പ് കിളക്കാനും മറ്റും ഒരാളെ കിട്ടോ ... എന്തിനാ മോളേ ? അത് പിന്നെ അപ്പുറത്തെ പറമ്പൊക്കെ ഒന്ന് വെട്ടി വൃത്തിയാക്കിയാൽ എന്തെങ്കിലും കൃഷി ചെയ്യാലോ ... ഇല്ലെങ്കിൽ അതവിടെ കിടന്ന് പിന്നെയും കാട് പിടിക്കും. വല്ല ഇഴജന്തുക്കളും കയറി ഇരുന്നാ അറിയില്ലാലോ അച്ഛാ .... മ്ഹ്.... ഞാൻ ആഹ് വേലായുധനോട് വരാൻ പറയാം. അയാൾ ശരിയാക്കി തന്നോളും... മ്ഹ്ഹ്.... ശരി അച്ഛാ ... ⚫⚫⚫ സന്ധ്യയ്ക്ക് പതിവ് നാമം ജപിക്കലും കഴിഞ്ഞ് രാത്രിയിലേയ്ക്കുള്ള അത്താഴവും കഴിഞ്ഞ് കിടക്കാൻ നേരത്ത് വേണുവിന്റെ ഫോണിലേക്ക് ശ്രീറാം വിളിച്ചു. ദുർഗ്ഗയുടെ വിശേഷങ്ങൾ അറിയാനായിരുന്നു. ഹലോ ശ്രീയേട്ടാ .... കല്ലുമോളെ മടിയിലിരുത്തി ദുർഗ്ഗ ഫോണിൽ സംസാരിച്ചു. മോളേ ...നിനക്ക് സുഖമാണോ ? മറുതലയ്ക്കൽ നിന്നും ചോദ്യമെത്തി. ആഹ് ഏട്ടാ ... എനിക്ക് സുഖാണ്. ഏട്ടനോ ? രേവതി ചേച്ചിയും ആര്യൻ കുട്ടനും എന്തെടുക്കുവാ? അവളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു. ഇവിടെ എല്ലാർക്കും സുഖാണ് മോളേ ... ആര്യൻ ഉറങ്ങി കുറച്ച് മുൻപ്. അവിടെയോ ....

കല്ലുമോള് എന്തെടുക്കാ ? ആഹ് കുട്ടികുറുമ്പി എന്റെ മടിയിലിരിക്കണിണ്ട്... ചോറുണ്ട് ഉറങ്ങാൻ കിടന്ന ആളാ . ദാ ഇപ്പോ മടിയിൽ കണ്ണും മിഴിച്ച് ഇരിക്കണുണ്ട്. മറുതലയ്ക്കൽ ഒരു പൊട്ടിചിരിയായിരുന്നു മറുപടി. ഞാൻ രേവതീടേല് കൊടുക്കാം. ശ്രീ ഫോൺ രേവതിയ്ക്ക് കൊടുത്തു. അപ്പോഴാണ് രാജീവ് വന്ന് ബെഡ് ഷീറ്റ് എടുത്ത് സോഫയിൽ പോയി കിടന്നത്. ദുർഗ്ഗ കുറെ നേരം രേവതിയോട് സംസാരിച്ചിരുന്നു. അപ്പോഴേക്കും കല്ലു മോള് ഉറക്കം പിടിച്ചിരുന്നു. ഫോൺ വച്ച് മോളേ കട്ടിലിൽ കിടത്തി അവളും ഒരരുകിലായി കിടന്നു. രാത്രിയിൽ എപ്പോഴോ ദുർഗ്ഗ വെള്ളം ദാഹിച്ച് മേശയിലെ ജഗ്ഗിൽ വെള്ളം നോക്കിയപ്പോൾ അതിൽ വെള്ളം ഉണ്ടായിരുന്നില്ല. അവൾ അതുമായി താഴേക്ക് പോയി വെള്ളം കുടിച്ച് ജഗ്ഗിൽ വെള്ളവും നിറച്ച് മുറിയിലേക്ക് പോയി. ചാരിയിട്ട വാതിൽ വിടവിലൂടെ കണ്ട കാഴ്ച അവളുടെ കണ്ണുകൾ നിറച്ചു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story