🌸അത്രമേൽ 🌸: ഭാഗം 15

athramel priya

രചന: കൃഷ്ണപ്രിയ

ഇത് നല്ല ഡോസുള്ള മരുന്നാ . വെറുതെ കഴിച്ചാൽ തളർന്ന് പോവും. പിന്നേം കൊണ്ടോടാൻ എനിക്ക് വയ്യ. മര്യാദക്ക് ഈ ചോറ് കഴിക്ക് . പ്ലേറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. അവൾ പൊള്ളിയ കൈയ്യിലേക്കും അവന്റെ മുഖത്തേക്കും നോക്കി. കാര്യം മനസ്സിലായിട്ടാവണം അവൻ ചോറ് ഒരു ഉരുളയാക്കി അവൾക്ക് നേരെ നീട്ടി. സന്തോഷം കൊണ്ടായിരിക്കാം അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അടർന്നു വീണു. അവൾ ആഹ് ഉരുള കഴിച്ചു. അതിനെന്തോ പ്രത്യേക രുചിയുള്ളതായി അവൾക്ക് തോന്നി. ആഹ് സമയം എന്തെന്നില്ലാത്ത വിശപ്പും തോന്നി. അവൾ അത് മുഴുവൻ കഴിച്ചു. കൈ കഴുകി വന്ന് അവൾക്ക് മരുന്ന് എടുത്ത് കൊടുത്ത് കൊണ്ട് അവൻ സോഫയിൽ പോയി കിടന്നു. രാജീവിനെ ഇനിയും ഒരുപാട് മനസ്സിലാക്കാൻ ഉണ്ടെന്ന് ദുർഗ്ഗയ്ക്ക് തോന്നി. ⚫⚫⚫ പിറ്റേന്ന് രാവിലെ വേണു മരുന്നിനായി ആയുർവേദ ശാലയിൽ പോയി. ദുർഗ്ഗയുടെ കൈയ്ക്ക് റെസ്റ്റ് പറഞ്ഞിരിക്കുന്നതു കൊണ്ട് വേണു കാലത്തെ തന്നെ എല്ലാ ജോലികളും ചെയ്ത് തീർത്തിട്ടാണ് പോയത്.

കല്ലുമോള് ഉറക്കമുണർന്ന് ഇരുന്നതും പല്ല് തേപ്പിച്ച് പൊള്ളാത്ത കൈയ്യിൽ വെളിച്ചെണ്ണ എടുത്ത് മോൾടെ ദേഹത്ത് ദുർഗ്ഗ തേച്ച് കൊടുത്തു. മോളേയും കൊണ്ട് കുളിമുറിയിലേക്ക് കയറാൻ തുടങ്ങിയതും കൈയ്യിൽ പിടി വീണു. നോക്കുമ്പോൾ ഗൗരവത്തോടെ തന്നെ നോക്കുന്ന രാജീവിനെയാണ്. നീയെവിടെ പോണു ഈ വയ്യാത്ത കൈയ്യും വച്ച്. ഗൗരവം വിട്ടുമാറെതെയായിരുന്നു ചോദ്യം. അത് ... ഞാൻ മോളെ കുളിപ്പിക്കാൻ .... അവൾ പറഞ്ഞു. ഇങ്ങ് താ .... മോളെ ഞാൻ കുളിപ്പിച്ചോളാം. അവൻ മോളേ വാങ്ങിക്കാൻ നോക്കി. വേണ്ട .... ഞാൻ കുളിപ്പിച്ചോളാം. ഓഫീസിൽ പോവേണ്ടതല്ലേ ... അവൾ പിൻതിരിപ്പിക്കാൻ എന്ന പോലെ പറഞ്ഞു. എന്റെ മോളെ കുളിപ്പിക്കാൻ എനിക്കറിയാം. നീ എന്നെ പഠിപ്പിക്കണ്ട . എന്നും പറഞ്ഞ് അവൻ കല്ലുമോളെ വാങ്ങി കുളിമുറിയിലേക്ക് കയറി. അവനിലെ മാറ്റത്തെ അവൾ അത്ഭുതത്തോടെ നോക്കി കണ്ടു. മോൾടെ ദേഹത്ത് വെള്ളം ഒഴിച്ച് സോപ്പ് തേച്ച് കുളിപ്പിക്കുന്നത് അവൾ കൺകുളിർക്കെ നോക്കി നിന്നു.

ആദ്യമായിട്ടായിരുന്നു കല്ലുമോൾക്ക് അച്ഛന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു അനുഭവം. അവൾ അത് ആവോളം അനുഭവിച്ചു. അച്ഛന്റെ മേൽ വെള്ളം കോരിയൊഴിച്ചും കൈ കൊട്ടി ചിരിച്ചും അവൾ കളിച്ച് രസിച്ചു. അവനും ആനന്ദത്തിന്റെ ഏതോ ലോകത്തെത്തിയിരുന്നു. മോളെ കുളിപ്പിച്ച് തോർത്തി മഞ്ഞ നിറത്തിലെ കുട്ടിയുടുപ്പിടീച്ച് പൗഡറിട്ട് കൊടുത്തു. കണ്ണെഴുതിച്ചു. പുരികം എഴുതിക്കാൻ നോക്കിയിട്ട് ഏതോ രീതിയിലായി പോയി. പൊട്ട് തൊടാൻ നോക്കിയതും കല്ലു മോൾ മുഖം വെട്ടിച്ചപ്പോൾ പൊട്ട് ഏതോ ദിക്കിലായി പോയി. കവിളിലും മറ്റും കൺമഷി കൊണ്ട് പൊട്ട് തൊടിച്ചു. മുടി ഒതുക്കി കെട്ടിയതും ഒരു വകയായി. അലങ്കാര പണി ചെയ്തത് അലങ്കോല പണി പോലെയായി. മോൾടെ രൂപം കണ്ട് ദുർഗ്ഗ അന്തംവിട്ട് നിന്നു. പക്ഷെ ഇതിനെല്ലാം മോളനങ്ങാതെ ഇരുന്ന് കൊടുത്തത് അവളെ അതിശയിപ്പിച്ചു.

എല്ലാം കഴിഞ്ഞ് രാജീവ് ദുർഗ്ഗയെ നോക്കി വിജയീഭാവത്തിൽ ഒരു ചിരി ചിരിച്ചു. അത് കണ്ടതും അവൾ മോളെ എഴുന്നേൽപ്പിച്ച് കട്ടിലിൽ കണ്ണാടിക്കു നേരെ തിരിച്ചു നിർത്തി. അത്രയും നേരം ചിരിച്ച് കളിച്ചു നിന്ന കല്ലു മോൾടെ മുഖം പെട്ടെന്ന് വാടി. കല്ലുമോള് വല്യ വായിൽ വാവിട്ട് കരയാൻ തുടങ്ങി. അത് കണ്ട് ദുർഗ്ഗ രാജീവിന്റെ മുഖത്തേക്ക് നോക്കിയതും അവൻ പ്ലിംഗിയ ഒരു ചിരി ചിരിച്ചു. എന്നാ പിന്നെ ഞാൻ പോയി കഴിക്കാൻ എടുക്കാം എന്ന് പറഞ്ഞ് അവൻ അടുക്കളയിലേക്ക് പോയി. ഒരു പ്ലേറ്റിൽ ദോശയും ചമ്മന്തിയും എടുത്ത് കൊണ്ട് അവൻ ഹാളിലേക്ക് വന്നു. ഊണ് മേശയിലായി മോളെ ഇരുത്തി. കസേരയിൽ ദുർഗ്ഗയും ഇരുന്നു. രാജീവ് ഇരുവർക്കും ദോശ ചമ്മന്തിയും കൂട്ടി കൊടുത്തു. ഇരുവരും അത് മുഴുവനും കഴിച്ചു. അവനും ഭക്ഷണം കഴിച്ച് കുളിച്ച് റെഡിയായി ഓഫിസിലേക്ക് പോയി.

അപ്പോഴേക്കും വേണുവും എത്തിയിരുന്നു ... വേണു ഉള്ളത് ദുർഗ്ഗയ്ക്കും ഒരു സഹായമായിരുന്നു. ⚫⚫⚫ വൈകുന്നേരം രാജീവ് വന്നതും കല്ലു മോൾക്കും ദുർഗ്ഗയ്ക്കും എന്തെന്നില്ലാത്ത ആവേശമായിരുന്നു. പക്ഷെ അവരെ വകവയ്ക്കാതെ അവൻ കയറി പോയി. ഇയാളെന്താ വല്ല ഓന്താണോ എന്ന് അവന്റെ മാറ്റം കണ്ട് ദുർഗ്ഗ ചിന്തിച്ചു പോയി. ഓന്തേ ..... അവൾ ശബ്ദം താഴ്ത്തി വിളിച്ചു. പക്ഷെ അവനത് കേട്ടു. എന്താ ....എന്താടി നീ വിളിച്ചത്? അവൻ ഗൗരവത്തോടെ ചോദിച്ചു. ഏയ് ഞാൻ ഒന്നും വിളിച്ചില്ല. അവൾ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു. കള്ളം പറയുന്നോടി. നീ ഓന്തെന്ന് വിളിക്കുന്നത് ഞാൻ കേട്ടല്ലോ ..... അത് .... അല്ല .... മുറ്റത്തുടെ ഒരു ഓന്ത് പോവുന്നത് കണ്ടു. അത് പറഞ്ഞതാ ... അവൾ പറഞ്ഞാപ്പിച്ചു. മ്മ്ഹ്.... ഒന്ന് മൂളി കൊണ്ട് അവൻ കയറി പോയി.. പിന്നാലെ അവളും ... ⚫⚫⚫

രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും നല്ല ഉറക്കം പിടിച്ചു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് ചീവിടിന്റെ കരച്ചിലും പട്ടികളുടെ ഊളിയിടലും കടന്നുവന്നു. രാജീവ് എന്നത്തെയും പോലെ മോൾടെ അടുത്ത് പോയി ഇരുന്ന് തലോടി മോൾടെ നെറ്റിയിൽ ഒന്ന് മുത്തി എഴുന്നേറ്റ് തിരിഞ്ഞതും കൈയ്യിൽ പിടിവീണു. പിടിക്കപ്പെട്ടപ്പോൾ അവൻ ഒന്ന് പതറി. തിരിഞ്ഞു നിന്ന് അവൻ തല കുനിച്ചു. രാജീവേട്ടാ .... ആർദ്രമായ അവളുടെ വിളിയിൽ അവൻ തല ഉയർത്തി നോക്കി. എന്തിനാ രാജീവേട്ടാ ഈ ഒളിച്ചു കളി. ഇതൊന്നും ആരും അറിയില്ലാന്നാണോ വിചാരം. ഞാൻ എല്ലാം അറിയുന്നുണ്ട്. എന്തിനു വേണ്ടീട്ടാ മോളെ അകറ്റി നിർത്തുന്നത്. ആഹ് കുഞ്ഞിന് കിട്ടേണ്ട സ്നേഹവും വാത്സല്യവും ഒക്കെ എന്തിനാ നിക്ഷേധിച്ചത്. ഒന്നുമില്ലെങ്കിലും അവള് നിങ്ങൾടെ ചോരയല്ലേ .... അച്ഛൻ എന്താ അമ്മേ മോളെ എടുക്കാത്തെ എന്ന് ചോദിക്കുമ്പോൾ എന്റെ ഉളള് നീറിയിട്ടുണ്ട്. നിങ്ങൾടെ സ്നേഹവും വാത്സല്യവും ആഹ് കുഞ്ഞ് അത്രയ്ക്കും ആഗ്രഹിക്കുന്നുണ്ട്. എന്തിനു വേണ്ടിട്ടാ ... പറ ... എന്തിനു വേണ്ടീട്ടാ നിങ്ങളിങ്ങനെ ഒക്കെ കാണിച്ചു കൂട്ടുന്നത്. എനിക്കറിയണം... .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story