🌸അത്രമേൽ 🌸: ഭാഗം 5

athramel priya

രചന: കൃഷ്ണപ്രിയ

രാജീവും അഞ്ജലിയും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം അവന്റെ വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അമ്മാവനും അമ്മായിക്കും എല്ലാം അവളെ ഒത്തിരി ഇഷ്ടമായിരുന്നു . അതുകൊണ്ട് തന്നെ അവരുടെ കാര്യത്തിൽ അമ്മാവനും അമ്മായിക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അവൾ പി.ജി കംപ്ലീറ്റ് ചെയ്തതും അവനും വീട്ടുകാരും അവൾടെ ഇല്ലത്തു പോയി പെണ്ണ് ചോദിച്ചു. പക്ഷെ ...... എന്താ ഏട്ടാ ?എന്താ ഉണ്ടായത് ? ദുർഗ്ഗ ആകാംഷയോടെ ചോദിച്ചു. ⚫⚫⚫ അഞ്ജലിയുടെ അമ്മ ചെറുപ്പത്തിലെ മരിച്ചതാ. ആകെയുള്ളത് അച്ഛൻ മാത്രം. അമ്മ മരിച്ചതിൽ പിന്നെ അയാൾ മദ്യപാനം തുടങ്ങി. ഒരു പെൺകുട്ടിയാണ് തനിക്കുള്ളത് എന്ന ബോധം പോലും ഇല്ലാതെയാണയാൾ ജീവിച്ചത്. അയാൾക്ക് മദ്യസേവ നടത്താൻ കൂട്ടുനിന്ന ഒരാളുണ്ട്....വിശ്വനാഥൻ.... ഒരു മുപ്പത്തിയെട്ട് വയസ്സെങ്കിലും അയാൾക്കുണ്ടാവും. ഭാര്യ ഉണ്ടായിരുന്നതാ... പക്ഷെ അവർ മരിച്ചു. അയാൾ കൊന്നതാണെന്നും പറയുന്നുണ്ട്. പക്ഷെ അതൊരു സാധരണ മരണമാക്കി അയാൾ മാറ്റി ... ആഹ് ആഭാസനുമായി അവളുടെ കല്യാണം അയാൾ ഉറപ്പിച്ചു.

പെണ്ണ് ചോദിക്കാൻ ചെന്ന രാജീവിനെയും വീട്ടുകാരെയും അസഭ്യം പറഞ്ഞയാൾ ഇറക്കി വിട്ടു. ആഹ് കല്യാണം ഏകദേശം നടക്കുമെന്നായപ്പോൾ അവൾ രാജീവിനോട് കൂട്ടി കൊണ്ട് പോവാൻ പറഞ്ഞു. അവളുടെ ആഹ് ഒരൊറ്റ വാക്കിനായി കാത്തു നിൽക്കായിരുന്നു അവൻ. അഞ്ജലിയെ അവൻ വിളിച്ചിറക്കി കൊണ്ടുവന്നു. നിയമപരമായി വിവാഹം ചെയ്ത ശേഷം വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. അവളുടെ അച്ഛനും വിശ്വനാഥനും കൂടെ പോലീസിനെ കൂട്ടി അവന്റെ വീട്ടിലേക്ക് വന്നു. മോളേ തട്ടിക്കൊണ്ട് പോയി എന്ന പരാതി പുറത്താണ് പോലീസ് വന്നത്. പക്ഷെ അഞ്ജലി സ്വന്തം ഇഷ്ടപ്രകാരം ആണ് രാജീവിന്റെ കൂടെ വന്നതെന്നും മാത്രമല്ല അവൾ നിയമപരമായി അവന്റെ ഭാര്യയാണെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ അവളുടെ അച്ഛന്റെയും വിശ്വനാഥന്റെയും പത്തി താണു. അയാൾ മോഹിച്ച പെണ്ണിനെ തട്ടിയെടുത്തതിലുള്ള ദേഷ്യം രാജീവിനോട് വിശ്വനാഥന് ഉണ്ടായിരുന്നു.

പക്ഷെ ബാറിൽ മദ്യപിച്ച് ഒരാളുമായി വാക്കേറ്റം ഉണ്ടായി ... അയാളെ ബിയർ ബോട്ടിൽ പൊട്ടിച്ച് വിശ്വനാഥൻ കുത്തി.. ആഹ് കേസിൽ അയാൾ അകത്തായി. ആഹ് ശല്യം അങ്ങനെ ഒഴിഞ്ഞു. പിന്നീടങ്ങോട്ട് രാജീവിന്റെയും അഞ്ജലിയുടെയും പ്രണയം നിറഞ്ഞ ജീവിതമായിരുന്നു. വിവാഹത്തിനു മുൻപേ രാജീവ് ഒരു ബിസിനസ്സ് തുടങ്ങിയിരുന്നു. ആഹ് ബിസിനസ്സ് പച്ചപിടിച്ചു. ഇന്നത് വലിയ നിലയിലാണ്. അങ്ങനെ അവരുടെ കൊച്ചു ജീവിതത്തിലേക്ക് മറ്റൊരു കൊച്ചു സന്തോഷം കൂടെ വന്നു... സത്യം പറഞ്ഞാൽ ഒരു ഉത്സവം തന്നെയായിരുന്നു ... പുതിയ അതിഥിക്കായി . മറ്റുള്ളവരെക്കാളും ധൃതി ആയിരുന്നു രാജീവിന് അവന്റെ പൊന്നോമനയെ കാണാൻ. അമ്മാവനും അമ്മായിയും അവനും അവളെക്കൊണ്ട് കുനിഞ്ഞൊരു പ്ലാവില പോലും എടുപ്പിച്ചിട്ടില്ല. അവളുടെ എല്ലാ കാര്യത്തിലും വല്ലാത്ത ശ്രദ്ധ ആയിരുന്നു അവന്.

ഊണിലും ഉറക്കത്തിലും അഞ്ജലിയെയും ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനെയും കുറിച്ചായിരുന്നു അവന്റെ ചിന്ത. അവൾക്ക് ആറ് മാസം ആയപ്പോൾ അവളുടെ അച്ഛൻ മരിച്ചു. കുടിച്ച് കുടിച്ച് കരള് നശിച്ചിട്ടായിരുന്നു മരണം. ഒന്നുമില്ലെങ്കിലും ജനിപ്പിച്ച അച്ഛനല്ലേ .... അവൾ കാണാൻ പോയിരുന്നു. അവൾ പോയതിൽ പിന്നെ ആഹ് വീടാകെ നശിച്ചുകെട്ടു. അച്ഛനു മദ്യസൽക്കാരം നടത്താനുള്ള ഇടം മാത്രമായി മാറി. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് വീട് അടച്ചുപൂട്ടി. പിന്നീട് ആഹ് വീട് വാടകയ്ക്ക് കൊടുത്തു. മാസങ്ങൾ കടന്നു പോയികൊണ്ടിരുന്നു. പ്രസവത്തിനുള്ള ഡേറ്റ് അടുത്തു. അഞ്ജലിക്ക് നല്ല പേടി ഉണ്ടായിരുന്നു. ലേബർ റൂമിൽ അവളെ കയറ്റിയപ്പോൾ അവളുടെ പ്രസവ വേദനയെക്കാൾ കൂടുതൽ ഹൃദയവേദന അവൻ അനുഭവിച്ചു കാണും . പക്ഷെ .... ഡോക്ടറിൽ നിന്നും കിട്ടിയ വാർത്ത അവനെ ആകെ തളർത്തി കളഞ്ഞു. പ്രസവത്തോടെ അവരുടെ പൊന്നോമനയെ അവർക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. പ്രൺകുഞ്ഞായിരുന്നു അതും. അവളെ ചികിത്സിച്ചിരുന്ന ഡോക്റ്റർ അവനോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു.

ശരിക്കും ഈ പ്രഗ്‌നൻസി കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ പ്രശ്നമായിരുന്നു. രണ്ട് പേരുടെയും ജീവന് ആപത്തായിരുന്നു. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അഞ്ജലിയെ മാത്രം തിരിച്ചു കിട്ടി. പക്ഷെ ഇനിയൊരു പ്രഗ്നൻസി അത് തീർത്തും അപകടമാണെന്ന് ആദ്യമേ മുന്നറിയിപ്പ് നൽകിയിരുന്നു. അവരുടെ കാത്തിരിപ്പിനെ പാടെ തകർത്തു കൊണ്ടുള്ള കുഞ്ഞിന്റെ വേർപാട് അഞ്ജലിയെ ആകെ തകർത്തു കളഞ്ഞു. ആഹ് സമയം അവൾക്കൊരു താങ്ങായും തണലായും നിന്ന് സമാധാനിപ്പിച്ചും സ്നേഹിച്ചു രാജീവ് ഒപ്പം തന്നെ ഉണ്ടായിരുന്നു. സത്യത്തിൽ ഒരാൾക്ക് ഇങ്ങനെയും ഭാര്യയെ സ്നേഹിക്കാൻ കഴിയുമോ എന്ന് തോന്നി പോവും. ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി. കുഞ്ഞിന്റെ മുഖം കാണാനോ കരച്ചിൽ കേൾക്കാനോ താലോലിക്കാനോ ലാളിക്കാനോ കഴിയാത്തത് അവളുടെ മാതൃത്ത്വത്തിനു മുറിവേൽപ്പിച്ചത് കൊണ്ടാവും അവൾ ഒരു കുഞ്ഞിനെ രാജീവിനോട് ആവശ്യപ്പെട്ടത്.

ഒരു കുഞ്ഞിനെ വേണമെന്നുള്ള അവളുടെ അതിയായ ആഗ്രഹവും അത് ലഭിക്കാതെ വന്നാലുള്ള അവസ്ഥയും അവളുടെ കണ്ണുനീരിനു മുൻപിലും അവൻ തോറ്റുപോയി. മറ്റൊരു പുതുജീവൻ അവളിൽ തുടിക്കാൻ തുടങ്ങി. ആഹ് കുഞ്ഞിന് അവളുടെ വയറ്റിൽ ഒരു മാസം ആയപ്പോഴേക്കും ഹാർട്ട് പേഷ്യന്റായ ശാരദാമ്മായിക്ക് അറ്റാക്ക് വന്നതും ഞങ്ങളെ വിട്ട് പോയതും. അതേ പിന്നെ രാജീവിനു പേടിയായിരുന്നു. ഒത്തിരി സ്നേഹിച്ച അമ്മ പോയി. ഈ കുഞ്ഞ് ജനിക്കുന്നതോടെ അഞ്ജലിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അവനെ വന്നു മൂടി. അത് പോലെ തന്നെ സംഭവിച്ചു. കല്ലുമോൾക്ക് ജന്മം നൽകിയിട്ട് അഞ്ജലി പോയി. ഭ്രാന്തായിരുന്നു അവന്. പ്രാണൻ വിട്ടു പോയവനെ പോലെ. അന്ന് തൊട്ട് ഇന്നുവരെ അവൻ ആഹ് കുഞ്ഞിനെ ഒന്ന് തൊട്ടിട്ടില്ല, തലോടിയിട്ടില്ല, സ്നേഹിക്കുകയോ ലാളിക്കുകയോ ചെയ്തിട്ടില്ല...

അത് മാറണം ദുർഗ്ഗേ ... അവനെ മാറ്റിയെടുക്കാൻ നിനക്കു കഴിയും. എനിക്കുറപ്പുണ്ട്. ശ്രീ പറഞ്ഞു നിർത്തി. എല്ലാം കേട്ടതും ദുർഗ്ഗയുടെ മനസ്സിൽ കല്ലുമോള് മാത്രമായിരുന്നു. സത്യത്തിൽ മനസ്സുകൊണ്ട് അവളുടെ അമ്മയായി മാറുകയായിരുന്നു അവൾ.... സമയം ഒരുപാടായി ... കിടക്കണ്ടേ ? രേവതി ശ്രീയോട് ചോദിച്ചു. മ്മഹ്.... വാ പോവാം . നീയും പോയി കിടന്നോ . അവൻ ദുർഗ്ഗയോടായി പറഞ്ഞിട്ട് താഴേക്ക് പോയി. തനിക്കൊരു അമ്മയെ കിട്ടാൻ പോവുന്നതറിയാതെ കല്ലുമോള് നല്ല ഉറക്കത്തിലായിരുന്നു. കുഞ്ഞുങ്ങളുടെ ലോകം സ്വപ്നം കാണുകയും ഉറക്കത്തിൽ കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുകയുമായിരുന്നു ... നല്ലൊരു നാളേക്കായ് ..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story