അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 1

ayalum njanum thammil

"പീടിക പടി....... പീടികപടി...."" കണ്ടക്ടർ വിളിച്ചു കൂവുന്നുണ്ടായിരുന്നു. ബസിന്റെ തിരക്കിൽ നിന്നു ബാഗും വലിച്ചു പിടിച്ചു ഇറങ്ങി അവൾ ആ വലിയിൽ ബാഗിന്റെ വള്ളി പൊട്ടി ഇരുന്നു സങ്കടത്തോടെ ബാഗും ഒതുക്കി പിടിച്ചു നടന്നു ഇടക്ക് ബാഗിന്റെ വള്ളിയിൽ പിടിച്ചു നോക്കി കൊണ്ട് ഇരുന്നു.റോഡിൽ നിന്നു വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു മഴക്ക് ഉള്ള മുന്നോടിയായി കാർമേഘം ഇരുണ്ടു മഴ തുള്ളികൾ ശക്തിയോടെ ദേഹത്തു വീണതും ബാഗിൽ നിന്നു കുട വിടർത്തി ഉടുത്തിരിക്കുന്ന സാരി തുമ്പു എടുത്തു പൊക്കി പിടിച്ചു. ""ഹൃദ്യയേച്ചി........ ഒന്ന് നിന്നെ..... പരിചയം ഉള്ള വിളി കേട്ടതും ചെറു ചിരിയോടെ തിരിഞ്ഞു. അടുത്ത വീട്ടിലെ അനു ആണ് അവൾ അടുത്തേക്ക് വന്നു. ""ചേച്ചി ഇപ്പോൾ അങ്ങോട്ട് പോകണ്ട........"" ""എന്താ അനു...... എന്ത് പറ്റി.... അവളുടെ മുഖത്തു സംശയം നിറഞ്ഞു. ""അത് ചേച്ചി.... ആ.... ഭദ്രനും ആ ശിങ്കിടിയും അങ്ങോട്ട് പോയിട്ടുണ്ട് അവിടെ കിടന്നു ഒച്ചയും ബഹള വും ആണ് സുധി യെ തല്ലുകയും ചെയ്യ്തു....അല്ല അത് അവനു കിട്ടണം........ അനു വിന്റെ സംസാരം കേട്ടതും ഭയം നിറഞ്ഞു അവളിൽ,. അറിയാമായിരുന്നു അയാൾ ഇന്ന് അല്ല നാളെ വരും എന്ന് കാരണം അത്രയ്ക്ക് ഉണ്ട് കടം.....

റോഡിനോട് ചേർന്നു അയാളുടെ ബുള്ളറ്റ് നിർത്തിയിട്ടുണ്ട് ,അയാളിലേക്ക് അടുക്കും തോറും നെഞ്ചിടിപ്പ് ഏറുന്നത് അറിഞ്ഞു അവൾ . വീട്ടു മുറ്റത്തേക്ക് കയറി ചെന്നപ്പോഴേ കണ്ടു നിലത്തു ചെളിമണ്ണിൽ കിടക്കുന്ന സുധിയെ അവന്റെ ദേഹമാകെ ചെളി പുരണ്ടിട്ടുണ്ട്, തൂണിനോട് ചേർന്നു ചാരി ഇരിക്കുന്ന അച്ഛനിലേക്ക് ആയിരുന്നു അവളുടെ നോട്ടം പോയത്,ആ കണ്ണുകളിലെദയനീയത അവളെ നോവിച്ചു അമ്മ പണിക്ക് പോയിട്ട് വന്നില്ല എന്ന് മനസിലായി അവൾക്ക്, സുധിയുടെ അരികിൽ ആയി നിൽക്കുന്ന വനിലേക്ക് കണ്ണുകൾ തെന്നി മാറി, കറുത്ത വെള്ള കരയുള്ള മുണ്ടും വെള്ള ഷർട്ടും ആണ് വേഷം, മുണ്ട് മടക്കി കുത്തി യിട്ടുണ്ട് ശക്തിയായി പെയ്യുന്ന മഴയിൽ ഇട്ടിരിക്കുന്നഷർട്ട്‌ ദേഹത്ത് ഒട്ടി കിടപ്പുണ്ട് കൈയിൽ കിടക്കുന്ന സ്വർണ്ണത്തിന്റ ഇടിവള കൈയിലെക്ക് ചുരുട്ടി കയറ്റി വെച്ചു, കാലുകൾ ഉയർത്തി നിലത്തു കിടക്കുന്നവനെ ചവിട്ടാൻ ആയി ഓങ്ങിയതും വാക്കുകൾ വിറച്ചു കൊണ്ട് ചോദിച്ചിരുന്നു അവൾ.

""നിങ്ങൾ എന്താ ഈ കാണിക്കുന്നേ....... വിട് ......സുധിയെ...... പൊക്കിയ കാലുകൾ താഴ്ത്തി അവൻ അവൾക്കു നേരെ തിരിഞ്ഞു, ഇത്ര അടുത്ത് ആയി അയാളെ കാണുന്നത് ആദ്യ മായിരുന്നു ഹൃദ്യ പറഞ്ഞുള്ള അറിവേ ഉള്ളൂ ""ശ്രീശൈലം"" ഫിനാൻസിന്റെ ഉടമ ശിവഭദ്രൻ എന്ന ഭദ്രൻ ഒരു ഗുണ്ട. അയാളുടെ രൂക്ഷമായ ആ നോട്ടത്തിൽ ദേഹം ആകെ ഒന്ന് ഭയത്താൽ വിറകൊണ്ടു. അവന്റെ മുഖത്തേക്ക് പേടിയോടെ മിഴികൾ ഓടി .കോപത്തോടെ കുറുകിയിരിക്കുന്ന കണ്ണുകൾ നെറ്റിയിലേക്ക് കിടക്കുന്ന നീണ്ട മുടി യിൽ നിന്നു വീഴുന്ന വെള്ളം കൺപീലികളിൽ തട്ടി ഇറ്റു മുഖത്തേക്ക് വീഴുന്നുണ്ട് താടിയിലെ കട്ടിരോമങ്ങളിലും വെള്ളത്തുള്ളികൾ പറ്റിച്ചേർന്നിരിക്കുന്നു കഴുത്തിൽ കറുത്ത ചരടും അതിൽ ഒരു ഏലസ്സ് അത് പോരാതെ രോമങ്ങൾക്ക് ഇടയിലൂടെ കിടക്കുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷ മാല ഷർട്ടിന്റെ മുകളി ലുടെ കിടപ്പുണ്ട്. ""താൻ..... എന്താ പറഞ്ഞത്....."" മുഖത്തൂടെ ഒഴുകുന്ന മഴ തുള്ളികളെ വിരലുകളാൽ തൂത്തു മാറ്റി കൊണ്ടു അവളുടെ അടുത്തേക്ക് നടന്നു വന്നു ചോദിച്ചു അവൻ.

അയാളുടെ മുഴക്കം ചെന്ന ശബ്‌ദം കേട്ടതും ആ നോട്ടം താങ്ങാൻ ആകാതെ ഞെട്ടി മുഖം താത്തിയിരുന്നു അവൾ. ""നിങ്ങളുടെ പൈസ ഞാൻ തന്നു തീർത്തോളാം അതിന് ഇതുപോലെ അക്രമം കാണിക്കുവാണോ വേണ്ടത്....... അങ്ങനെ തന്നെ നിന്നു കൊണ്ട് പേടിയോടെ ആണെങ്കിലും അത്രയും ചോദിച്ചിരുന്നു അവൾ. ""നീ.... ഏതാ പെണ്ണേ......."" ഒന്ന് രൂക്ഷം ആയി നോക്കി അവൻ അവളെ, വെള്ള തുള്ളികൾ മുഖത്തു മുത്തുകൾ പോലെ സ്ഥാനം പിടിച്ചിട്ടുണ്ട് പിടക്കുന്ന കൺ പീലികൾ വിറകൊള്ളുന്ന ചുണ്ടുകൾ, ഭദ്രന്റെ കണ്ണുകൾ അവളിലൂടെ പാറി നടന്നു. ""അത് അണ്ണാ..... ഇതു ആ അഭിയുടെ......"" ഭദ്രന്റ കൂടെ നിന്നിരുന്നവൻ എൽദോ അവന്റെ അടുത്തേക്ക് വന്നു പയ്യെ പറഞ്ഞു. ഓ.... ആ ചത്തു പോയവന്റെ ഭാര്യ...... അല്ലേ......അതേ കൊച്ചേ അഞ്ചും പത്തും രൂപ അല്ല..... തരാൻ ഉള്ളത് മുതലും പലിശയും അതിന്റെ കൂട്ട് പലിശ യും ആയി ഇരുപത്തിയഞ്ചു ലക്ഷം രൂപ ആണ്.......തരാൻ ഉള്ളത് ഇനി ഒരു അവധി ഇല്ല............ നിന്റെ തട്ടി പോയ കെട്ടിയോൻ ഈ വീട് പണിയാൻ എടുത്തത്.... ആണ്.....കൊച്ചിനെ കെട്ടുന്നതിന് മുൻപ്..... അഭിയേട്ടൻ എടുത്തത് പതിനഞ്ചു ലക്ഷം അല്ലേ......

അവന്റെ മുഖത്തേക്ക് നോക്കി തന്നെ ചോദിച്ചു അവൾ. ""ഓഹോ മോള് കണക്കു ഒക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് അല്ലേ.... അത് ഭദ്രന് ഇഷ്ട്ടം ആയി...... അതും പറഞ്ഞു താടി ഒന്ന് ഉഴിഞ്ഞു. ""അതേ .....പതിനഞ്ചു ആണ് നീ പറഞ്ഞ കണക്കു ശരി ആണ്......ഒരു അടവ് പോലുംഅടച്ചിട്ടില്ല അതിനു മുൻപ് അവൻ തട്ടി പോയി......... ഇനി ഒരു വരവും കൂടി വരില്ല ഭദ്രൻ...... അടുത്ത തവണ വരുമ്പോൾ വീട് പൂട്ടി താക്കോൽ ഇങ്ങു മേടിക്കും ഞാൻ........ എല്ലാവരോടും കൂടിയാ പറയുന്നെ.....പിന്നെ പറഞ്ഞില്ല എന്ന് പറയരുത്...... ഭദ്ര.... ഞങ്ങൾ എങ്ങോട്ട് പോകും അറിയാല്ലോ നിനക്ക് എന്റെ മോൻ പോയതോടെ എല്ലാം പോയി..... നീ കുറച്ചു കൂടി അവധി തരണം........ ശിവരാമൻ എഴുനേറ്റു അവന്റെ കാലുകളിൽ പിടിക്കാൻ തുടങ്ങിയതും അവൻ പുറകോട്ട് തെന്നി മാറി. ""കണ്ണീർ കണ്ടാൽ മയങ്ങുന്നവൻ അല്ല ഈ ഭദ്രൻ....... അത് കൊണ്ടു അത് വേണ്ട...... നനഞ്ഞു തന്റെ മുമ്പിൽ നിൽക്കുന്ന വളിലേക്ക് അവന്റെ കണ്ണുകൾ സഞ്ചരിച്ചു നനഞ്ഞു ഒട്ടിയ അവളുടെ കഴുത്തിൽ ചേർന്നു കിടക്കുന്ന മാലയിൽ ഉടക്കി കണ്ണുകൾ,അവളുടെ കഴുത്തിനു നേരെ കൈ നീട്ടി മാലയിൽ പിടിത്തം ഇട്ടു വലിച്ചിരുന്നു അവൻ, കഴുത്തിനെ മുറിപ്പെടുത്തി അവന്റെ കൈയിൽ തൂങ്ങി ആടി ആ മാല.

വേദന യോടെ അതിലും ഉപരി ഹൃദയ വേദനയോടെ കഴുത്തിൽ കൈ പൊത്തി കരഞ്ഞു ഹൃദ്യ. അത് കൊണ്ടുപോകല്ലേ....... എന്റെ......താലി.... ""ചത്തു പോയവന്റെ താലി കഴുത്തിൽ ഇട്ടു നടന്നിട്ട് എന്ത് കിട്ടാനാ.... പെണ്ണേ....ഇതു ഞാൻ പലിശയിൽ കുറച്ചോളാം........ഒന്നുമില്ല എന്നാലും..... അവന്റെ കൈയിൽ മുറുക്കി പിടിത്തം ഇട്ടിരുന്നു അവൾ. കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകി ഭദ്രനോട് വേണ്ട എന്ന് പറയാതെ പറഞ്ഞു അവൾ. ""ഭദ്ര.... വേണ്ട ഭദ്ര..... അതിന് ആകെ ഉള്ളത് ആണ് എന്റെ മോൻ കെട്ടിയ ആ താലി അത് കൊണ്ടുപോകല്ലേ..... ഭദ്ര......" ശിവരാമൻ അവനു നേരെ കൈ കൂപ്പി. നിങ്ങൾക്ക് എന്തിന്റെ സൂക്കേട് ആണ്..... ഭദ്രൻ അത് കൊണ്ടു പൊയ്ക്കോട്ടേ അല്ലേലും ചത്തു പോയവന്റെ താലിയും ചാർത്തി നടന്നിട്ടു എന്തോന്ന് കിട്ടാനാ...... പലിശ അത്ര എങ്കിലും കുറയുല്ലോ...... ദേഹത്തു പറ്റിയ ചെളി കൈകൊണ്ട് തൂത്തു കൊണ്ടു പറഞ്ഞു സുധി, പറയുമ്പോഴും അവന്റെ കണ്ണുകൾവല്ലാണ്ട് ഒരു കൊതിയോടെ മഴ നനഞ്ഞു ദേഹം ഒട്ടി നിൽക്കുന്നവളിൽ ആയിരുന്നു. ""എനിക്ക് ഇതു വെറും താലി അല്ല എന്റെ പ്രണയമാണ് എന്റെ ജീവൻ ആണ്........ അത് നിനക്ക് മനസിലാകില്ല....."" കത്തുന്ന കണ്ണുകളോടെ സുധിയെ നോക്കി പറഞ്ഞു അവൾ.

ആ മാലയും ആയി നടന്നു മറയുന്നവന്റെ അടുത്തേക്ക് ഓടി ചെന്നു ഹൃദ്യ അവന്റെ കാലിൽ വട്ടം പിടിച്ചിരുന്നു. ദയവായിട്ട് ആ താലി തന്നിട്ട് പോണേ...... എനിക്ക് അത് മാത്രേ ഉള്ളൂ....... നെഞ്ച് നീറി കരഞ്ഞിരുന്നു അവൾ, അപ്പോഴും അവളുടെ കണ്ണുകൾ ഉള്ളം കൈയിൽ അവൻ മുറുകെ പിടിച്ചിരുന്ന തന്റെ മാലയിൽ ആയിരുന്നു. ""എന്റെ കാശ് ആദ്യം അടക്ക് എന്നിട്ട് കൊണ്ടുപോയ്ക്കോ ഇതു അതുവരെ ഇതു ഭദ്രന്റെ കൈയിൽ ഭദ്രമായി ഇരിക്കും......"" അതും പറഞ്ഞു ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു അതിൽ കയറി ഇരുന്നു മാല കൈയിൽ നിന്നു വിടർത്തി മുഖത്തിന് നേരെ പിടിച്ചു, ഒരു ചെറിയ ആലിലതാലി അതിലേക്കു നോക്കി പിന്നെ തന്നെയും നോക്കി കണ്ണ് നിറച്ചു നിൽക്കുന്നവളിലേക്കും പിന്നെ അത് പോക്കറ്റിലേക്ക് ഇട്ടു. ബുള്ളറ്റിന്റെ ശബ്‌ദം കാതിൽ നിന്നു അകലുന്ന വരെ നിറകണ്ണുകളോടെ നിന്നുഅവൾ പിന്നെ ആ ചെളി മണ്ണിലേക്ക് ഊർന്നു ഇരുന്നു. ""മോളെ......... "" തോളിൽ കൈതലം അമർന്നതും ആ കൈകളിൽ മുറുകെ പിടിച്ചു മുഖം പൊത്തി കരഞ്ഞു അവൾ. അച്ഛാ..... എന്റെ.... അഭി....... താലി...... അയാൾ.... അവൻ ഒരു കണ്ണിൽ ചോര ഇല്ലാത്തവൻ ആണ് മോളെ .... പൈസ യോട് മാത്രേ സ്നേഹമുള്ളു......

എന്റെ മോള് കരയണ്ട ഈ വീട് വിറ്റിട്ടു ആയാലും അവന്റെ പൈസ നമ്മുക്ക് കൊടുക്കാം...... അച്ഛൻ മേടിച്ചു തരാം.... മോളുടെ മാല..... ഓ.... എങ്ങനെ അടക്കുമെന്ന നിങ്ങള് പറയുന്നേ........ഇതിന്റെ ആധാരം അവന്റെ കൈയിൽ അല്ലേ......നാശം പിടിക്കാൻ ഇവള് എന്ന് ഈ വീട്ടിൽ വന്നു കയറിയോ അന്ന് തുടങ്ങിയതാ കഷ്ട്ടപാട് എന്റെ കുഞ്ഞും പോയി...... ഇനി എന്താടി മിച്ചം ഉള്ളത്...... അവർ ഉടുത്തിരുന്ന നൈറ്റി യിൽ കണ്ണ് തുടച്ചു, കൈയിൽ ഇരുന്ന പ്ലാസ്റ്റിക് കൂട് മുറ്റത്തേക്ക് വെച്ചു കുനിയുമ്പോൾ ആണ് വരാന്തയിൽ ഇരിക്കുന്നവനെ കാണുന്നത്. അയ്യോ..... എന്റെ മോനെ..... കൊന്നോ അവൻ ആ കാലമാടൻ...... അതും പറഞ്ഞു നെഞ്ചത്ത് അലച്ചു അങ്ങോട്ട്‌ ഓടി ഇരുന്നു അവന്റെ മുഖം ആകെ തഴുകി. അയ്യോ എന്റെ.... കുഞ്ഞേ..... ഇഞ്ച പരുവം ആക്കിയല്ലോ ഗതി പിടിക്കില്ല അവൻ....... അവർ ഇടക്ക് മൂക്കും പിഴിഞ്ഞ് കരഞ്ഞു കൊണ്ടു ഇരുന്നു. ആ മതി..... അമ്മേ..... വേദനിക്കുന്നു..... അവൻ കാരണം ആണ് ഇതു എല്ലാം വന്നത്...... എന്നിട്ട് ഇപ്പോൾ ബാക്കി ഉള്ളവര് അനുഭവിച്ചോണം....... അവൻ എന്ത് ചെയ്യ്തു എന്നാണ് എന്റെ പൊന്നുമോൻ പറയുന്നത്..... നിന്റെ അനിയൻ ആയിരുന്നു അവൻ ഓർക്കുന്നത് നല്ലതാണ്.....

ചോർന്നു ഒലിക്കുന്ന വീട്ടിൽ നിന്നു ഈ വീട്ടിലേക്കു വന്നത് എന്റെ മോന്റെ അധ്വാനത്തിന്റെ ആണ്...... അടച്ചു തീർക്കാം എന്ന് വിചാരിച്ചു എടുത്തതു അല്ലേ ആ തുക...... എന്റെ കുഞ്ഞു ജീവനോടെ ഉണ്ടായിരുന്നങ്കിൽ ഇപ്പോൾ ഈ ഗതികേട് വരില്ലായിരുന്നു..... നിന്നെ കൊണ്ടു പറ്റിയോ ഒരു രൂപ അടക്കാൻ........അത് എങ്ങനെ തികയും കുടിക്കാനും കണ്ട പെണ്ണുങ്ങൾക്ക് കൊടുക്കാനും അല്ലേ നിന്റെ കൈയിൽ കാശ് ഉള്ളൂ....... ""ദെ.... വാ... പൂട്ടി ഒരു മൂലയ്ക്ക് ഇരുന്നോണം തന്ത ആണെന്ന് നോക്കില്ല...... സുധി അച്ഛന് നേരെ വിരൽ ചൂണ്ടി തർക്കിച്ചു കൊണ്ടിരുന്നു അമ്മ സുധിയെ അനുകൂലിച്ചു എന്തൊക്കയോ പറയുന്നുണ്ട്, ആളുകൾ വഴിയിലും മുറ്റത്തും ആയി കൂട്ടം കൂടി നിൽപ്പുണ്ട്. അവർ പറയുന്നത് ഒന്നും അവളുടെ കാതിൽ കേൾക്കുന്നുണ്ടായിരുന്നില്ല മുറിയിലേക്ക് കയറി അഭിയേട്ടന്റെ കൂടെ ഒരു മാസം താൻ ജീവിച്ച മുറി ആ ഓർമ്മകൾ നിറയുന്ന മുറി മേശ പുറത്തു വെച്ചിരുന്ന കല്യാണ ഫോട്ടോ നെഞ്ചോട് ചേർത്തു ചുമരിലേക്ക് ചാരി ഊർന്നു ഇരുന്നു, മുഖത്തോട് ചേർത്തു ഉമ്മകൾ കൊണ്ട് മൂടി ആഫോട്ടോ അവളുടെ കണ്ണ് നീരാൽ കുതിർന്നു. ""എന്നെ മാത്രം തനിച്ചു ആക്കി പോയില്ലേ.... എന്തിന്..... അയാൾ എന്റെ താലി പറിച്ചു എടുത്തു അഭിയേട്ടാ......., """ 🥀🥀🖤

ഒരു വലിയ ഇരുനില വീടിന്റെ പോർച്ചിലേക്കു ബുള്ളറ്റ് കയറ്റി, വണ്ടി സ്റ്റാൻഡിൽ വെച്ചു ഇറങ്ങിഭദ്രൻ.മുണ്ട് മടക്കി കുത്തി വരാന്തയിലേക്ക് കയറി പിന്നെ എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്നു ആ മാല എടുത്തു തന്റെ മുഖത്തിന് നേരെ പിടിച്ചു. ""കണ്ണാ....... ഈ താലി മാല..... ആരുടെയാ....... ആ ശബ്‌ദം കേട്ടതും മാല അവന്റെ കൈയിൽ നിന്നു നിലത്തേക്ക് വീണിരുന്നു. തുടരും...

Share this story