അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 10

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

കൊല്ലും..... ഞാൻ..... നിങ്ങളെ.....കൊല്ലും എന്നിട്ട് ഞാനും ചാകും........."" പറഞ്ഞു കൊണ്ട് മുഖം കാൽമുട്ടിലേക്കു അമർത്തി. ആ വാതിലിനു അപ്പുറം അവളിൽ നിന്നു വീണ വാക്കുകൾ കെട്ട് ഒരാൾ നിന്നത് അവൾ അറിഞ്ഞില്ല. ഗൂഢമായ ഒരു ചിരിയോടെ അയാൾ നടന്നു. കുറച്ചു നേരം അങ്ങനെ ഇരുന്നു പിന്നെ എഴുനേറ്റു കതക് തുറന്നു താഴേക്കു ചെന്നു , രമ അമ്മ ആരോടോ അടക്കം പോലെ എന്തൊക്കയോ പറയുന്നുണ്ട് സോഫയിൽ ഇരിക്കുന്ന ആളെ അവൾ പുറകിൽ നിന്നെ കണ്ടു. ""ആണ്ടേ..... കെട്ടില്ലമ്മ.... വന്നു എഴുനേറ്റു വരുന്ന സമയം,.., അതും പറഞ്ഞു മുറുമുറുത്തു രമ . ചായ ഗ്ലാസ്‌ ടീപോയിൽ വെച്ചിട്ടു തിരഞ്ഞു അയാൾ, ഒരു ഒത്ത വണ്ണവും പൊക്ക വും ഉള്ള ഒരാൾ, ഖദറിന്റെ വെള്ള ഷർട്ടും മുണ്ടും ആണ് വേഷം അവളെ നോക്കി കണ്ണുകൾ കുറുക്കി, പിന്നെ എഴുനേറ്റു. ശിവഭദ്രന്റെ ഭാര്യ അല്ലെ...... ഞാൻ രവീന്ദ്രൻ..... ഇവളുടെ ഏട്ടൻ......രമ വിളിച്ചപ്പോൾ പറഞ്ഞു ശിവന്റെ കല്യാണം കഴിഞ്ഞു എന്ന്‌ ഒരു വിധവ കൊച്ചിനെയാ കെട്ടിയേക്കുന്നത് എന്ന്‌........ അയാളുടെ ആ സംസാരം കേട്ടതും മുഖം കുനിച്ചു അവൾ.

എന്നാലും എന്റെ പെങ്ങളെ..... ഈ കൊച്ചിനെ കണ്ടാൽ പറയൂല്ല കെട്ടിയോൻ ചത്തത് ആണെന്ന്..... ഇത് ഒരു കിളുന്ത് കൊച്ചു...... പറഞ്ഞതും താടി തഴുകി കൊണ്ട് ഒരു വഷളൻ ചിരി ചിരിച്ചു അയാൾ. ”"രവീന്ദ്രൻ എപ്പോഴാ വന്നേ........ മുത്തശ്ശി സോഫയിൽ ഇരുന്നു കൊണ്ട് ചോദിച്ചു, അവരുടെ മുഖത്തു അനിഷ്ടം നിറഞ്ഞിരുന്നു. ഇപ്പോൾ വന്നതേ ഉള്ളൂ അമ്മേ..... ഇവിടത്തെ വിശേഷം അറിഞ്ഞു വന്നതാ...... എന്തായാലും കെട്ടുന്നില്ല എന്ന് പറഞ്ഞു നടന്നവൻ.......ഈ കൊച്ചിന്റെ മുമ്പിൽ.....ഇങ്ങനെ മൂക്കും കുത്തി വീഴും എന്ന്‌ ആര് കണ്ടു....... അല്ല പറഞ്ഞിട്ടുകാര്യം ഇല്ല കൊച്ചു നല്ല ചരക്ക് ആണലോ....... പറഞ്ഞതും അവളെ വശ്യം ആയി ഒന്ന് നോക്കി. രവീന്ദ്രൻ..... വാക്കുകൾ കുറച്ചു മാന്യമായി ഉപയോഗിച്ചാൽ കൊള്ളാം വെറുതെ കണ്ണന്റെ കൈ ക്ക് പണി ഉണ്ടാക്കണ്ട.......പണ്ട് കിട്ടിയത് ഒന്നും മറക്കണ്ട........ അവർ രൂക്ഷം ആയി പറഞ്ഞു. """ഏയ്‌..... അമ്മേ.....അല്ലെ അത് ഞാൻ ഒരു ഓളത്തിന് അങ്ങ് പറഞ്ഞു എന്നെ ഉള്ളൂ........ അയാൾ ഒരു ചമ്മിയ ചിരി ചിരിച്ചു. ഉം..... ആണങ്കിൽ നല്ലത്....."" മോള്..... ചെന്നു ചായ എടുത്തു കണ്ണന് കൊടുത്ത് മോളും കുടിക്ക് ചെല്ല്.......

അയാളുടെ കണ്ണുകൾ അവളെ കൊത്തി പറിക്കുന്നത് കണ്ടതും മുത്തശ്ശി അവളോട്‌ ആയി പറഞ്ഞു. അവൾ അടുക്കളയിലേക്ക് നടന്നു. രവീന്ദ്രൻ വെറുതെ ഇറങ്ങിയത് ആണോ..... അതോ വരവിനു വല്ലോം ഉദ്ദേശം ഉണ്ടോ...... ""അത് എന്താ അമ്മ അങ്ങനെ ചോദിച്ചേ....... ഒരു ദുരുദ്ദേശവും ഇല്ല പിന്നെ ഒരു കാര്യം കുറേ ആയി പറയുന്നു.... അതിന്റെ തീരുമാനം എന്തായി......അതും ഒന്ന് അറിയാല്ലോ എന്ന് വിചാരിച്ചു...... അവർ ഒരു പുച്ഛചിരി ചിരിച്ചു. ""നടക്കില്ല രവീന്ദ്ര പലവട്ടം പറഞ്ഞത്...... ആണ്.... അതിനുള്ള സമയം ആയിട്ടില്ല...... അത് എന്താ ഉണ്ണിക്കു ഉള്ളത് അവനു കൊടുക്കാൻ എന്താ ഇത്ര മടി...... പിന്നെ രണ്ടും കൂടി അടി ഉണ്ടാക്കാനാ...... ഇഷ്ട്ടപെടാതെ അയാൾ പറഞ്ഞു പറയുമ്പോൾ പെങ്ങളെ ഇടം കണ്ണിട്ട് നോക്കി. ""അവർ അടി ഉണ്ടാക്കില്ല നിങ്ങൾ രണ്ട്‌ പേരും കൂടി ഉണ്ടകിപ്പിക്കാതെ ഇരുന്നാൽ മതി...... അതും പറഞ്ഞു അവർ എഴുനേറ്റു. ശിവന്റെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് സ്വത്തു വീതിക്കുന്നത് അല്ലെ നല്ലത്...... അമ്മേ..... രമ അവരുടെ മുമ്പിലായി നിന്നു കൊണ്ട് പറഞ്ഞു. നീ ഒന്ന് ഓർക്കണം രമേ.....

ഭദ്രന്റ അച്ഛനും നീയും തമ്മിൽ നിയമ പരം ആയി വിവാഹിതർ അല്ല പിന്നെ അവൻ മരിക്കുവോളം നിങ്ങളെ അംഗീകരിച്ചിട്ടും ഇല്ലായിരുന്നു.......എന്റെ കുഞ്ഞിന്റെ നല്ല മനസ്സ് കൊണ്ട് ആണ് നീ ഇന്ന് ഇവിടെ നിൽക്കുന്നത് അത് മറക്കരുത്....... അമ്മ പറഞ്ഞതിന്റെ അർത്ഥം എന്താ എനിക്കും എന്റെ കുഞ്ഞിനും ഒരു അവകാശവും ഇല്ല എന്നോ..... അങ്ങേര് എന്നെ ചതിച്ചത് അല്ലേ..... എല്ലാം അറിയാല്ലോ അമ്മക്ക്....... അതും പറഞ്ഞു കണ്ണ് തുടച്ചു അവർ. അങ്ങനെ ഞാൻ പറഞ്ഞില്ല...... പക്ഷെമുഴുവനും അങ്ങ് പിടിച്ചു അടക്കം എന്ന് കരുതണ്ടാ...... എന്റെ മകൻ അതായതു ഉണ്ണിയുടെ അച്ഛൻ, അവൻ ഉണ്ടാക്കിയത് മാത്രം അല്ല ശ്രീശൈലത്തെ സ്വത്തു എന്റെ കണ്ണൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയത് കൂടി ആണ് അത് കൊണ്ട് അവൻ തീരുമാനിക്കും..... അത് പോലയെ നടക്കു അതിനു നീ ഇടക്ക് ഇടക്ക് നിന്റെ ഈ വെള്ള പുതച്ചവനെ കൊണ്ട് വരണം എന്നില്ല....... രവീന്ദ്രനെ നോക്കി ദേക്ഷ്യത്തോടെ പറഞ്ഞു പദ്മവതി അമ്മ. ""ഭദ്രൻ എങ്ങനെ ആണ് ഉണ്ടാക്കിയത് ആണന്നു എല്ലാവർക്കും അറിയാം..... എത്ര പേരുടെ ശാപം കാണും.....അവനു..... ഇപ്പോൾ ഒരുത്തിയെ കെട്ടി എഴുന്നളിച്ചു കൊണ്ടുവന്നിട്ടിലെ നാട്ടുകാർ പറയുന്നുണ്ട്.....ഓരോന്നും...... അവർ മുറു മുറുത്തു. ഓഹോ എന്നിട്ടാണോ..... അവന്റെ സ്വത്തിന് അലമുറ ഇടുന്നെ....... കൊള്ളാം.......

പിന്നെ നാട്ടുകാർ അവരുടെ ചിലവിൽ അല്ല എന്റെ ഭദ്രൻ ജീവിക്കുന്നത്........ പുച്ഛത്തോlടെ രമയെ നോക്കി പറഞ്ഞു മുത്തശ്ശി. അമ്മ..... ഒന്ന് നിർത്തുന്നുണ്ടോ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ പേരിൽ ഒരു തർക്കം വേണ്ട എന്ന് എനിക്ക് ഒരു സ്വത്തും വേണ്ട എന്റെ ഏറ്റവും വലിയ സ്വത്തു എന്റെ ഏട്ടൻ ആണ്..... പിന്നെ മുത്തശ്ശിയും അതിൽ കവിഞ്ഞ ഒന്നും വേണ്ട എനിക്ക്....... പറയുമ്പോൾ ഉണ്ണിയുടെ മുഖം ദേക്ഷ്യതാൽ മുറുകി ഇരുന്നു. ""അമ്മാവൻ ഇനി ഇതിനായി ഇങ്ങു വരണം എന്നില്ല....... "" രവീന്ദ്രന്റ മുഖത്തു നോക്കി തീർത്തു പറഞ്ഞു അവൻ. എന്താ ഇവിടെ.....,, "" ഷിർട്ടിന്റെ കൈ മടക്കി വേച്ചു കൊണ്ട് അങ്ങോട്ട്‌സ്റ്റെപ് ഇറങ്ങി വന്നു ഭദ്രൻ. ഭദ്ര.... അത് ഏട്ടൻ വന്നത്...... രമ പറയാൻ തുടങ്ങിയതും അവരുടെ മുമ്പിലേക്ക് കയറി നിന്നു ഉണ്ണി. ഒന്നും... ഇല്ല ഏട്ടാ...... അമ്മാവൻ ഏട്ടത്തിയെ കാണാൻ വന്നതാ...... അല്ലേ അമ്മാവാ........ അയാളുടെ നേരെ തിരിഞ്ഞു ചോദിച്ചു അവൻ. ആ അതെ മോനെ...... മോളെ ഒന്ന് കാണാൻ...... അയാൾ നിന്നു പരുങ്ങി. ""എന്നാൽ കണ്ടങ്കിൽ അധികം നിൽക്കണം എന്നില്ല....... "" അതും പറഞ്ഞു താടി രോമത്തിൽ ഒന്ന് തൂത്തു കൊണ്ട് വെളിയിലേക്ക് നടന്നു. കണ്ണാ..... എന്തേലും കഴിച്ചിട്ട് പോ മോനെ....... മുത്തശ്ശി അത് പറഞ്ഞതും അതിനു ഒരു നോട്ടം മാത്രം ആയിരുന്നു ഉത്തരം.

അവർ പറയുന്നത് എല്ലാം കേട്ടു കൊണ്ട് അടുക്കളയിൽ തന്നെ നിന്നു ഹൃദ്യ താൻ വല്ലാണ്ട് എല്ലാവരുടെയും മുമ്പിൽ താന്നു പോകുന്നു എന്ന് അറിഞ്ഞു അവൾ.ഓരോന്നും ഓർക്കും തോറും അയാളോട് വെറുപ്പും വൈരാഗ്യവും കൂടി വന്നു. പെങ്ങളെ ഇത് ഇങ്ങനെ വിട്ടാൽ ശരി ആകില്ല ഇനി ഒരു കൊച്ചും കൂടി ആയാൽ തീർന്നു...... നിയമപരം ആയി പോകാനും കഴിയില്ല അറിയാല്ലോ....... നുണകളുടെ ചീട്ട് കൊട്ടാരം തകരും,..... അറിയാല്ലോ പെങ്ങൾക്ക്..... അവരുടെ മുഖം ചോരമയം ഇല്ലാതെ വിളറി വെളുത്തു. ""വിഷമിക്കണ്ട എന്ത് വേണം എന്ന് എനിക്ക് അറിയാം …...."" അതും പറഞ്ഞു അയാൾ കൈകൾ കൂട്ടി തിരുമ്മി. വൈകുന്നേരം,അലക്കിയതുണികൾ മടക്കി വെയ്ക്കുമ്പോൾ ആണ് അയാൾ മുറിയിലേക്ക് കയറി വരുന്നത് ,അടുത്തേക്ക് വരുന്നത് കണ്ടതും പുറകോട്ട് വേച്ചു പോയി ഹൃദ്യ. """നിനക്ക് ജോലിക്ക് പോണോ...... പോണോന്ന്....."" അവന്റെ കലിപ്പിച്ചുള്ള ചോദ്യം കേട്ടതും മുഖം കുനിച്ചു നിന്നു അവൾ. ""അത്.... എനിക്ക് പോണം...... അച്ചനെ സഹായിക്കണം...... "" . "" ഭദ്രന്റ ഭാര്യ ആണ് നീ..... എനിക്ക് ആളുകളുടെ മുമ്പിൽ ഒരു വില ഉണ്ട്....... അത് കളഞ്ഞു കുളിക്കാൻ ഞാൻ സമ്മതിക്കില്ല..... #വില എന്ത് വില വെറും പിണ്ണാക്കിന്റെ വില പോലും ഇല്ല ഗുണ്ടകൾക്ക് ആരെങ്കിലും വില കൊടുക്കുമോ #

ഓരോന്നും ആലോചിച്ചു മനസ്സിൽ പറഞ്ഞു അവൾ. "ചെവി കേട്ടില്ലേ....."" അവന്റെ അലർച്ച കേട്ടതും മുഖം താത്തി, നെഞ്ച് വല്ലാതെ മിടിക്കുന്നത് അറിഞ്ഞു അവൾ. ""നിനക്ക് ജോലിക്ക് പോണം എന്ന് നിബന്ധം ആണ് എങ്കിൽ.... ശ്രീശൈലം ഫിനാൻസിൽ ജോലിക്ക് ആളെ ആവശ്യം ഉണ്ട് വെറുതെ വേണ്ട ശമ്പളം തരും....... സമ്മതം എങ്കിൽ നാളെ മുതൽ പോരെ......അല്ലാതെ കെട്ടി ഒരുങ്ങി വേറെ എവിടെ എങ്കിലും പോകാം എന്ന് കരുതണ്ട.......നീ.... പറഞ്ഞതും കാറ്റ് പോലെ അവിടെ നിന്നു പോയിരുന്നു ശിവഭദ്രൻ., സമയം ഏറെ ആയിട്ടും അയാളെ കാണാതെ ഇരുന്നതും ഒരു നെടുവീർപ്പോടെ , സോഫയിലേക്ക് ചാഞ്ഞു. കുറെ നേരം അങ്ങനെ തന്നെ ഇരുന്നു പിന്നെ കിടക്കാൻ ആയി നിലത്തു ഷീറ്റ് വിരിച്ചു കിടന്നു ഓരോന്നും ചിന്തിച്ചു എപ്പോഴോ മയങ്ങി പോയിരുന്നു അവൾ പക്ഷെ ഏതോ സമയത്തു താൻ ഉയർന്നു പൊങ്ങുന്നതും അയാളുടെ കൈയാൽ വലിഞ്ഞു മുറുക്കപെടുന്നതുംകഴുത്തിടുക്കിൽ മുഖം അമർത്തുന്നതും പേടിയോടെ അറിഞ്ഞു ഒന്ന് അനങ്ങാൻ പോലും ആകാതെ കിടന്നു എന്ത് കൊണ്ട് ആണ് അയാളെ തടുക്കാൻ ആകാത്തത്,

അയാളുടെ കൈബലത്തിൽ തനിക്ക് ജയിക്കാൻ കഴിയില്ല എന്ന തോന്നൽ ആകാം, അയാളുടെ മുമ്പിൽ താൻ വെറും പെണ്ണ് ആയി പോകുന്നത് വേദനയോടെ അറിഞ്ഞു അവൾ. രാവിലെ ഉണരുമ്പോഴും അയാളുടെ കൈക്കുള്ളിൽ ആയിരുന്നു തല, വെറുപ്പോടെ ചാടി എഴുനേറ്റു , ""ഇയാൾക്ക് കെട്ടി പിടിക്കാൻ പാവയോ മറ്റോ മേടിച്ചു കൂടെ നാശം..... "" ദേക്ഷ്യത്തോടെ മുറു മുറുത്തു കൊണ്ട് ബാത്‌റൂമിൽ കയറി തല വഴി വെള്ളം ഒഴിച്ചു. അന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങി അയാൾ നേരത്തെ പോയത് കാരണം ഉണ്ണിയാണ് കൊണ്ട് ആക്കിയത് അത് എന്നെ അപേക്ഷിച്ചു ആശ്വാസം ആയിരുന്നു. ""ഏട്ടത്തി.... മുറുക്കെ പിടിച്ചൊണേ പിന്നെ ഭാര്യ യെ കൊണ്ട് ഉരുട്ടി ഇട്ടു എന്ന് പറഞ്ഞു കെട്ടിയോൻ എന്നെ പൊരിക്കല്ല്........ അതും പറഞ്ഞു ചിരിക്കുന്നവന്റെ തലക്കിട്ടു ഒന്ന് കൊട്ടി അവൾ. പറയണം എന്ന് തോന്നി ഞാൻ ചത്താലും അയാൾക്കു ഒരു കുഴപ്പവും ഇല്ല, അയാളുമായി ഉള്ള ജീവിതത്തെ കാളും മരണം ആണ് ഭേദം എന്ന് അവൾക്ക് തോന്നി. ഉണ്ണിയുടെ കൂടെ അവന്റെ ബൈക്കിൽ ആണ് യാത്ര.

സൈഡിൽ പിടിക്കൻ ഹാൻഡിൽ ഇല്ലാത്ത കാരണം അവന്റെ വയറിൽ വട്ടം ചുറ്റി പിടിച്ചു ഒരു മടി തോന്നിയതും അവൻ തിരിഞ്ഞു നോക്കി. ദേ.... എന്റെ ഏട്ടത്തി അമ്മ എന്ന് പറയുമ്പോൾ ഏട്ടത്തിയും അമ്മയും കൂടിയാ കേട്ടല്ലോ മുറുക്കെ പിടിച്ചോ.......... അതും പറഞ്ഞു ചിരിയോടെ വണ്ടി എടുത്തു ഉണ്ണി. സുധിയേട്ടനും ഉണ്ണിയും തമ്മിൽ ഉള്ള വ്യത്യാസം ഓർത്തു അവൾ അയാൾ തന്നെ കാമകണ്ണുകളോടെ നോക്കിയിട്ടുള്ളു എന്നാൽ ഉണ്ണി ഒരു സഹോദരനെ പോലെ ചേർത്തു പിടിക്കുന്നു ശിവഭദ്രന്റെ നേരെ എതിര് സ്വഭാവം ആണ് ഉണ്ണിയുടെ, അയാളുടെ കാര്യം ഓർത്തതും ദേക്ഷ്യത്തൽ അവനിലെ പിടിത്തം മുറുക്കി ഹൃദ്യ. ആവൂ.....ഏട്ടത്തി.......ഞാൻ ഏട്ടൻ അല്ലട്ടോ ഇങ്ങനെ മുറുക്കാൻ........ അയ്യോ..... സോറി ഉണ്ണി ഞാൻ പെട്ടന്ന്....... അത്...... "" ""ഏട്ടനെ..... ഓർത്തു അല്ലേ...... എനിക്ക് തോന്നി....... "" പറഞ്ഞതുംഒന്ന് ഊറി ചിരിച്ചിരുന്നു അവൻ. ഉണ്ണിക്ക് എങ്ങനെ മനസിലായി എന്ന് ഓർത്തു അതിശയം തോന്നി ഹൃദയ്ക്ക്. അകലെ നിന്നെ കണ്ടു സുധി ഉണ്ണിയുടെ ബൈക്കിൽ കയറി വരുന്ന ഹൃദ്യനെ, വഴിയിലേക്ക് കയറി നിന്നു കൈ നീട്ടി അവൻ, പെട്ടന്ന് അവന്റെ മുമ്പിൽ ആയി പെട്ടന്ന് നിർത്തി. ""താൻ ഏത് ആടോ...... എന്തിനാ.... വണ്ടി തടയുന്നെ....... ""

ഉണ്ണി കലിപ്പോടെ ചോദിച്ചതും അവന്റെ നോട്ടം ഉണ്ണിയുടെ വയറിലൂടെ ചുറ്റി ഇരിക്കുന്ന ഹൃദ്യ യുടെ കൈയിൽ ആയിരുന്നു. ഒരു വഷള ചിരിയോടെ താടിയിൽഇടതു കൈ കൊണ്ട് തലോടി, വലതു കൈ പ്ലാസ്റ്റർ ഇട്ടു കെട്ടി വെച്ചിട്ടുണ്ട്, കാലിനും ഉണ്ട് ചെറിയ മുടന്ത്. ആഹ്ഹ.... ഏട്ടൻ കെട്ടിയിട്ട് അനിയൻ ആണോ കൊണ്ട് നടക്കുന്നേ.... കൊള്ളാം..... ഞാൻ ഒന്ന് തൊട്ടപ്പോൾ ആണ് അല്ലേടി നിനക്ക് പൊള്ളിയത് ഇപ്പോൾ രണ്ട്‌ അവന്മാരുടെ കൂടെ കിടക്കുന്നതിനു......നിനക്കു കുഴപ്പം ഇല്ല അല്ലേ........ അവന്റെ സംസാരം കേട്ടതും ഉണ്ണിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. ""ചെറ്റത്തരം പറയുന്നോടാ.... നാറി.... ഏട്ടൻ അറിഞ്ഞാൽ..,.. നിന്നെ....!! അവനു നേരെ വിരൽ ഉയർത്തി പറഞ്ഞതും. സുധി കാല് ഉയർത്തി ബൈക്കിലേക്ക് ആഞ്ഞു ചവിട്ടിഇരുന്നു പെട്ടന്നുള്ള അടിയിൽ അവർ ബൈക്കൊടെ റോഡിലേക്ക് വീണിരുന്നു. തോള് അടിച്ചു നിലത്തേക്ക് വീണു ഹൃദ്യ, ബൈക്ക് അവളുടെ കാലിലേക്ക് വീണിരുന്നു. ബൈക്ക് ഉയർത്തി മാറ്റി ചാടി എഴുനേറ്റു ഉണ്ണി, സുധിക്കു നേരെ ചീറി അടുത്തു. അവന്റെ കോളറിനു കയറി കുത്തി പിടിച്ചു ഉണ്ണി, ""എന്റെ ഏട്ടത്തിയെ വെച്ചു കൊണ്ട് ഇരിക്കാൻ നിന്നെ പോലെ ചെറ്റ അല്ലടാ...... ഈ ഉണ്ണി...... "" പറയുകയും അവന്റകരണത്തിന് ആഞ്ഞു അടിക്കുകയും ചെയ്യ്തു...........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story