അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 11

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

പെട്ടന്നുള്ള അവന്റെ ചവിട്ടിൽ തോള് അടിച്ചു നിലത്തേക്ക് വീണു രണ്ടു പേരും ബൈക്ക് അവളുടെ കാലിലേക്ക് വീണിരുന്നു. ബൈക്ക് ഉയർത്തി മാറ്റി ചാടി എഴുനേറ്റു ഉണ്ണി, സുധിക്കു നേരെ ചീറി അടുത്തു. അവന്റെ കോളറിനു കയറി കുത്തി പിടിച്ചു ഉണ്ണി, ""എന്റെ ഏട്ടത്തിയെ വെച്ചു കൊണ്ട് ഇരിക്കാൻ നിന്നെ പോലെ ചെറ്റ അല്ലടാ...... ഈ ഉണ്ണി...... "" പറയുകയും അവന്റകരണത്തിന് ആഞ്ഞു അടിക്കുകയും ചെയ്യ്തു. കാലിന്റെ വയ്യായുക കാരണം നിലത്തേക്ക് വീണു സുധി. അവനെ ചവിട്ടാൻ ആയി ഉണ്ണി കാല് ഉയർത്തിയതും ഹൃദ്യ വന്നു അവനെ തടഞ്ഞു. ""വേണ്ട... ഉണ്ണി നമ്മുക്ക് പോകാം.... ആളുകൾ ശ്രദ്ധിക്കുന്നു..... വാ...... നിലത്തു കിടക്കുന്നവനെ വെറുപ്പോടെ നോക്കി പറഞ്ഞു അവൾ, ഉണ്ണിയുടെ കൈയിൽ പിടിച്ചു വലിച്ചു നിന്നെ ഞാൻ കാണിച്ചു താരാടി..... നിന്റെ മറ്റവനെയും...... കാത്തിരുന്നോ...... എഴുനേറ്റ് പോടാ കുരക്കാതെ...... ഉണ്ണി ദേക്ഷ്യ ത്തോടെ മുന്പോട്ട് കുതിച്ചു. എന്നാൽ ഹൃദ്യ അവനെയും വലിച്ചു കൊണ്ട് ബൈക്കിന്റെ അടുത്തേക് നടന്നു. സുധിയെ ആരൊക്കയോ വന്നു എഴുനേൽപ്പിച്ചിരുന്നു. ... .

അപ്പോൾ ആണ് ഉണ്ണി ഹൃദ്യയുടെ കൈ കാണുന്നത് മുട്ട് പൊട്ടി ചോര പനിച്ചു ഇറങ്ങുന്നുണ്ട്. അയ്യോ ഏട്ടത്തി..... ചോര നമ്മുക്ക് ആശുപത്രിയിൽ പോകാം..... ""വേണ്ട ഉണ്ണി ഇതു ചെറിയ മുറിവേ ഉള്ളൂ.... നമ്മുക്ക് ഇവിടെ നിന്ന് പോകാം... ബൈക്ക് പൊക്കി എടുത്തു സ്റ്റാർട്ട്‌ ആക്കി, ഉണ്ണി സുധിയെ ഒന്ന് കടുപ്പിച്ചു നോക്കി . അയാൾ കാറിന്റെ ഗ്ലാസ്‌ മെല്ലെ ഉയർത്തി അവരിലേക്ക് നോക്കി, ഉണ്ണിയും ഹൃദ്യ യും പോകുന്നതും കോപത്തോടെ നിൽക്കുന്ന സുധിയേയും നോക്കി, പിന്നെ മനസ്സിൽ പല കണക്കു കൂട്ടലുകളും നടത്തി. മുറിവിന് ഉള്ള മരുന്ന് മേടിച്ചു പുരട്ടി ഹൃദ്യ ഉണ്ണി അവളെ ഓഫീസിൽ കൊണ്ട് ആക്കിയിട്ടു വീട്ടിലേക്കു തിരിച്ചു. ഉണ്ണിയുടെ നാവിൽ നിന്ന് എല്ലാം കേട്ടതും കസേര ശക്തിയിൽ തൊഴിച്ചു തെറുപ്പിച്ചു ശിവഭദ്രൻ. എൽദോ..... വണ്ടി എടുക്കടാ.... ഇന്ന് അവന്റെ ചൊറിച്ചിൽ തീർക്കും..... ഈ ഭദ്രൻ.... . വേണ്ട ഏട്ടാ.... ഇനി വല്ലതും ചെയ്യ്താൽ അയാൾ ചാകും......മുത്തശ്ശി ഒക്കെ അറിഞ്ഞാൽ പ്രശ്നം ആകും....ഇനി പ്രശ്നത്തിനു ഒന്നും പോകണ്ട... ഞാൻ കൊടുത്തിട്ടുണ്ട്...... ഉണ്ണി അവനെ തടഞ്ഞു. അതേ.... അണ്ണാ ഉണ്ണിക്കുട്ടൻ പറയുന്നതാ നേര്.....

അവ്നിട്ടു പണി കൊടുക്കാൻ സന്ദർഭം ഒത്തു വരും അന്ന് പലിശ സഹിതം കൊടുക്കാം.... കലിയോടെ ഭിത്തിൽ അമർത്തി അടിച്ചുഭദ്രൻ. ഉണ്ണിയുടെ കൂടെ തന്നെ ആണ് വൈകുന്നേരവും തിരിച്ചു വന്നത്. മുത്തശ്ശി ഓടി വന്നിരുന്നു. ""മോളുടെ കൈയ്ക്കൂ ഒത്തിരി മുറിവ് പറ്റിയോ..മോളെ ഉണ്ണി പറഞ്ഞു....... ഇല്ല മുത്തശ്ശി എനിക്ക് കുഴപ്പം ഒന്നുമില്ല..... ""അവനെ പോലുള്ള ഒരു വൃത്തി കെട്ടവന്റ കൂടെ എങ്ങനെ ആ വീട്ടിൽ കഴിഞ്ഞു എന്റെ മോള്...... ഇവിടെ ആരും എന്റെ മോളുടെ ദേഹത്തു അനുവാദം ഇല്ലാതെ തൊടില്ല.....ആ ഉറപ്പ് തരാം മുത്തശ്ശി......'' അതും പറഞ്ഞു മുത്തശ്ശി അവളുടെ തലയിൽ തലോടി.മുത്തശ്ശി യുടെ വാക്കുകൾ കേട്ടതും ഹൃദ്യക്ക് സ്വയം പുച്ഛവും, ചിരിയും തോന്നി തന്റെ സമ്മതം ഇല്ലാതെ അയാൾ ചെയ്യുന്നത് ഓർത്ത്, ഒന്ന് തടയാൻ പോലും തനിക്ക് ആവുന്നില്ലല്ലോ എന്ന് ഓർത്ത്. അവൾ ഫ്രഷ് ആകാൻ മുറിയിലേക്ക് പോയി, കുളികഴിഞ്ഞു ഇറങ്ങി വരുമ്പോഴേ കണ്ടു മുത്തശ്ശിയും ആയി വർത്താനം പറഞ്ഞുഇരിക്കുന്നഅയാളെ കണ്ടതും മുഖം കൊടുക്കാതെ അടുക്കളയിലേക്ക് നടന്നു. ""നീ ഒന്ന്.... നിന്നെ...... ""

അവന്റെ കടുപ്പത്തിൽ ഉള്ള സ്വരം കേട്ടതും പിടിച്ചു കെട്ടിയ പോലെ നിന്നു അവൾ. അവൻ അടുത്തേക്കു വന്നതും അവനു നേരെ തിരിഞ്ഞു നിന്നു. ""അവൻ ഉണ്ടല്ലോ ആ സുധി... കാണുവാണ് എങ്കിൽ പറഞ്ഞേക്ക് ആ നാറിയോട്.. ഭദ്രന്റെ കൺ വെട്ടത്തിൽ വരരുത് എന്ന്......കൊന്ന് തള്ളും ഭദ്രൻ അതിനും മടിയില്ല എനിക്ക്.... എന്റെ അനിയന്റെ ദേഹത്തു ആണ് അവൻ കൈ വെച്ചത്..... സഹിക്കില്ല ഭദ്രൻ അത്...... ഓർത്തോ നീ..... വിരൽ ചൂണ്ടി കോപത്തോടെ പറയുന്നവനെ അതേഭാവത്തോടെ നോക്കി അവളും. അവളെ ഒന്ന് നോക്കിയിട്ട് മുണ്ടും മടക്കി കുത്തി നടന്നു. കണ്ണാ.... നീ മോളോട് എന്തിനാ ദേക്ഷ്യ പെടുന്നെ അത് എന്ത് ചെയ്യ്തു നീ കണ്ടില്ലേ മോളുടെ കൈയും മുറിഞ്ഞു..... എന്നിട്ട അതിനോട്.... നീ..... മുത്തശ്ശിയുടെ വാക്ക് കേട്ടത്തും ആ കുഞ്ഞി കണ്ണുകൾ ഒന്ന് കൂടി കുറുകി, പുരികം ഒന്ന് കൂടി വളഞ്ഞു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അങ്ങനെ തന്നെ നിന്നു. അതിനു ഞാൻ എന്ത് വേണം.... ഇവള് തന്നെ തീറ്റി പോറ്റിയവൻ.. അല്ലേ പലിശ കൊടുത്തത് ആകും.... മേടിച്ചു കൂട്ടത്തിൽ ഇടട്ടെ..... ഇവളെ അതിനെ കൊള്ളൂ......

നാശം... പറഞ്ഞതും അവിടെ നിന്നു പോയിരുന്നു അവൻ. അന്ന് മുത്തശ്ശി പറഞ്ഞത് കൊണ്ടു ആണ് രാത്രിയിലത്തെ ആഹാരം ഉണ്ടാക്കിയത് ചപ്പാത്തിയും മുട്ടക്കറി യും ഉണ്ടാക്കി ടേബിളിൽ വെച്ചു ഉണ്ണിയാണ് ആദ്യം വന്നത് കഴിക്കാൻ. കുളി കഴിഞ്ഞു ഒരു കാവി മുണ്ടും ഉടത്തു അയാൾ മുകളിൽ നിന്ന് ഇറങ്ങി വന്നു ഫോണും നോക്കി വെളിയിലെക്കു ഇറങ്ങാൻ തുടങ്ങിയതും ഉണ്ണി പുറകിൽ നിന്നു വിളിച്ചു. ഏട്ടാ..... വാ.... കഴിക്കാൻ ഏട്ടത്തിയുടെ പാചകം ആണ്...... "" അവൻ വിളിച്ചു പറഞ്ഞുകൊണ്ട് കസേരയിലേക്ക് ഇരുന്നു. വാതിൽക്കൽ വരെ ചെന്നിട്ടു നിന്നു ഭദ്രൻ പിന്നെ തിരിഞ്ഞ് വന്നു ഒരു കസേര വലിച്ചിട്ടു ഇരുന്നു ഒരു പ്ലേറ്റ് എടുത്തു രണ്ടു ചപ്പാത്തിയും കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി അവന്റെ മാറ്റം കണ്ടു വിശ്വസിക്കാൻ ആകാതെ ഇരുന്നു മുത്തശ്ശിയും ഉണ്ണിയും രണ്ടു പേരും പരസ്പരം നോക്കി ഉണ്ണിയിൽ ഒരു ചിരി വിടർന്നതും അത് മുത്തശ്ശിയുടെ ചുണ്ടിലും പടർന്നു. അപ്പോഴും കണ്ടത് വിശ്വസിക്കാൻ ആകാതെ ഞെട്ടലിൽ ആയിരുന്നു രമ. വർഷങ്ങളോളം ആയിരുന്നു ഭദ്രൻ വീട്ടിൽ നിന്നു ആഹാരം കഴിച്ചിട്ട് അതായതു താൻ ഇവിടെ വന്ന അന്ന് മുതൽ പെട്ടന്ന് ഉള്ള അവന്റെ ആ മാറ്റം അവരെ ഭയപ്പെടുത്തി.

ഹൃദ്യ യും അവന്റെ കഴിപ്പ് നോക്കി നിന്നു ഒന്നും മിണ്ടാതെ ചപ്പാത്തി ഒറ്റ മടക്കു ആക്കി ചുരുട്ടി ആണ് കഴിക്കുന്നത്‌ കഴിച്ചു കഴിഞ്ഞു മൊട്ട എടുത്തു വായിലേക്ക് ഇട്ടു ആരെയും നോക്കാതെ എഴുനേറ്റ് പോയിരുന്നു. മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വന്നു. മുത്തശ്ശി... ഞാൻ വെറുതെ വിളിച്ചു നോക്കിയതാ..... കഴിക്കും എന്ന് ഒരു പ്രതീശയും ഇല്ലായിരുന്നു......ഏട്ടത്തി... എന്ത് മായം ആണ് ചെയ്യ്തത്......... ഏയ്‌.... ഉണ്ണി ഓടി വന്നു അവളെ ചേർത്ത് പിടിച്ചു അവളുടെ കൈയിൽ മുത്തി. ഏട്ടത്തി..... Thank you....... Very much..... "" ""അതിനു ഞാൻ ഒന്നും ചെയ്യ്തില്ല ഉണ്ണി അയാൾക്ക്‌ വിശന്നു കാണും അതുകൊണ്ട് കഴിച്ചു അത്രേ ഉള്ളു...... അതും പറഞ്ഞു പോകുന്നവളെ നോക്കി നിന്നു രണ്ടു പേരും. 🥀🖤 ""ഏട്ടാ....... ഇനി അധികം നീട്ടി വെയ്ക്കരുതേ.... അവനിൽ എന്തോ ഒരു മാറ്റം പോലെ..... "" ""നീ വിഷമിക്കണ്ട എന്ത് വേണം എന്ന് എനിക്ക് അറിയാം......."" 🥀🖤 മുറിയിൽ ചെല്ലുമ്പോൾ അയാൾ ഉണ്ടായിരുന്നില്ല ബാൽകാണിയുടെ അടുത്ത് നില്കുന്നത് ജനലിലൂടെ കണ്ടു അവൾ. തലയിണയും ഷീറ്റും എടുത്തു തിരിഞ്ഞതും അയാളെ മുട്ടി ബെഡിലേക്ക് ഇരുന്നു പോയി ഹൃദ്യ.

""എന്റെ കൈക്ക്‌ പണി ഉണ്ടാക്കാതെ കിടക്കടി....."" ഭദ്രനെ ഒന്ന് തറപ്പിച്ചു നോക്കി അവൾ, പിന്നെ ബെഡിനോരം ആയി ചേർന്ന് കിടന്നു ഷീറ്റ് എടുത്തു തല വഴി പുതച്ചു ലൈറ്റ് അണയുന്നതും അയാൾ തന്റെ അടുത്തായി കിടക്കുന്നതും അറിഞ്ഞു.അയാളുടെ കൈ ഇപ്പോൾ തന്നെ ചുറ്റി വരിയും എന്ന് അറിയാം കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു, കുറെ സമയം ആയിട്ടും അനക്കം ഒന്നും അറിയാതിരുന്നതും പുതപ്പിനുള്ളിൽ നിന്നു മുഖം പൊക്കി നോക്കി നിവർന്നു കിടന്നു ഉറങ്ങുന്നവനെ കണ്ടതും നെഞ്ചിൽ കൈ വെച്ചു നെടു വീർപ്പു ഇട്ടു ആശ്വാസത്തോടെ കിടന്നു എപ്പോഴോ മയങ്ങി പോയിരുന്നു അവൾ. വെളുപ്പിനെ എഴുന്നേറ്റത്തും അയാൾ അടുത്ത് ഉണ്ടായിരുന്നില്ല പറഞ്ഞു അറിയിക്കാൻ ആകാത്ത സന്തോഷം തോന്നി ആ മുഖം കാണണ്ടല്ലോ,,കുളിച്ചിട്ട് താഴേക്കു ചെന്നു. മുത്തശ്ശി ആരോടോ സംസാരിച്ചു നിൽക്കുന്നുണ്ട്, സ്വരം തിരിച്ചു അറിഞ്ഞതും അവളുടെ കാലുകൾക്കു വേഗത കൂടി. അറുപതോളം വയസ്സ് പ്രായം ഉള്ള ഒരു അമ്മ,കാവി നിറത്തിൽ ഉള്ള സാരി ആണ് വേഷം തല വഴി തുമ്പു ഇട്ടിട്ടുണ്ട് കഴുത്തിൽ രുദ്രാക്ഷമാല നെറ്റിയിൽ ചന്ദന കുറി, പ്രെസ്സന്നം ആയ മുഖം ഹൃദ്യ യെ കണ്ടതും ചിരി വിടർന്നു. ""അമ്മ.......... "" വിളിച്ചു കൊണ്ട് ഓടി ചെന്ന് ആ കാലുകൾ തൊട്ട് തൊഴുതു.

അവർ രണ്ടു കൈയാലും എഴുനേൽപ്പിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. മോളെ..... സുഖം ആണോ എന്റെ കുട്ടിക്ക്... . അതേ അമ്മ...... എനിക്ക് സുഖം ആണ്...... അമ്മ എങ്ങനെ ആണ് അറിഞ്ഞത് ഞാൻ ഇവിടെ ആണ് എന്ന്..... അവരെ സന്തോഷത്തോടെ ചേർത്ത് പിടിച്ചിരുന്നു അവൾ. ""അത് നമ്മുടെ ആശ്രമം ഒരു വീട് നിർമ്മിച്ചു നൽകിയിരുന്നു മോളെ അതിന്റെ പാല് കാച്ചൽ ആണ് അതാ വെളുപ്പിനെ ഇറങ്ങിയത്.....അപ്പോൾ നിന്നെയും ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി അതാ..... അഭിയുടെ അച്ഛൻപറഞ്ഞു ആണ് എല്ലാം പറഞത് അമ്മക്ക് സന്തോഷം ആയി.....എന്റെ മോൾക്ക്‌ നല്ല ഒരു ജീവിതം കിട്ടിയല്ലോ..... ആ അമ്മ അവളെ നെഞ്ചോടു ചേർത്ത് നിർത്തി. എല്ലാം കണ്ടു നിൽക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക് ആയി വന്നു അവർ. ആ കൈകളിൽ പിടിച്ചു. ""തീരെ കൈകുഞ്ഞു ആയിരിക്കുമ്പോൾ ആരോ ആശ്രമത്തിന്റെ വാതിക്കൽ ഉപേക്ഷിച്ചത് ആയിരുന്നു ഇവളെ അന്ന് മുതൽ അഭിയുടെ കൈയിൽ ഏൽപ്പിക്കുന്ന വരെ മോളെ പോലെ ആണ് വളർത്തിയത് , അഭി മരിച്ചപ്പോൾ ഒത്തിരി നിബന്ധിച്ചത് ആയിരുന്നു ഇവളെ ആശ്രമത്തിലേക്ക് പോരാൻ.....എന്നാൽ അഭിയുടെ വീട് അമ്മ, അച്ഛൻ എന്ന് പറഞ്ഞു വന്നില്ല ഇവൾ.....

എന്നും ഒരു നോവ് ആയിരുന്നു ഇവളെ കുറിച്ച് ഉള്ള ചിന്തകൾ.......ഒത്തിരി സന്തോഷം ഉണ്ട് എന്റെ കുഞ്ഞിന് ഒരു പുതു ജീവൻ കൊടുത്തതിനു...... അവർ പദ്മവതി അമ്മയുടെ കൈകളിൽ പിടിച്ചു. ""അതിനു എന്തിനാ നന്ദി എനിക്ക് ഈ മോളെ ഇഷ്ട്ടം ആയി എന്റെ കണ്ണന് ചേർന്നവൾ ആണ്..... എനിക്ക് അത് മതി..... നിറഞ്ഞ ചിരിയോടെ പറഞ്ഞു പദ്മവതി അമ്മ, രമ ഇഷ്ട്ടപെടാതെ നിന്നു. ""ഈ തള്ളയും തന്തയും ഇല്ലാത്തതിനെ മാത്രമേ കിട്ടിയുള്ളൂ അമ്മയ്ക്ക് ഭദ്രന് വേണ്ടിട്ട്...." അവർ പിറുപിറുത്തു. പദ്മവതി അമ്മ രൂക്ഷം ആയി ഒന്ന് നോക്കി അവളെ. ആ സന്യാസിഅമ്മയുടെ കണ്ണുകൾ ആരെയോ തിരഞ്ഞു. """അത് ഹൃദ്യ യുടെ ഭർത്താവ്..... ഇവിടെ ഇല്ലേ......"" ""കണ്ണൻ ഇപ്പോൾ വരും...... പിരിവിനു പോയതാ...... ഇരിക്ക് ചായ കുടിക്കാം..... ""ഒത്തിരി സമയം നിൽക്കാൻ ആവില്ല പ്രാർത്ഥന ക്കു മുൻപ് ആശ്രമത്തിൽ എത്തണം ഞാൻ ഇനിയും വരാം മോളെ കാണാൻ..... മോളും ഒരിക്കൽ ഇറങ്ങു അങ്ങോട്ട്‌...... പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു, കൊണ്ടു അവളുടെ കൈയിൽ പിടിച്ചു അവളുടെ ഉള്ളം കൈയിൽ എന്തോ വെച്ചു കൊടുത്തു ഒരു അതിശയത്തോടെ നോക്കി അവൾ, ഒരു ചെറിയ സ്വർണ്ണപെട്ടി.

""അമ്മേ..... ഇത്.... ഇതൊന്നും വേണ്ട....."" ഇരിക്കട്ടെ.... അമ്മയുടെ ചെറിയ വിവാഹസമ്മാനം..... എന്നാൽ ഇറങ്ങട്ടെ..... അവളുടെ കൈയും പിടിച്ചു വെളിയിലേക്ക് ഇറങ്ങിയതും ഗേറ്റ് കടന്നു ഒരു ബുള്ളറ്റ് പോർച്ചിൽ വന്നു നിന്നു, ഹെൽമെറ്റ്‌ ഊരി ഇറങ്ങുന്നവനെ ആ അമ്മ അതിശയത്തോടെ നോക്കി നിന്നു , ഹൃദ്യ യുടെ കൈയിലെ പിടിത്തം അയച്ചു അവനു നേരെ നടന്നു. ""ശിവ.... ശിവഭദ്രൻ........"" ശബ്‌ദം കേട്ടതും തന്നെ അതിശയത്തോടെ നോക്കുന്ന ആളെ ഭദ്രൻ കണ്ടത്, അവന്റെ മുഖത്തു ഞെട്ടൽ വ്യക്തം ആയിരുന്നു. ""അമ്മ.... അമ്മ.... "" ഇത്..... ശിവ നിന്റെ വീട്.... ആണോ...അപ്പോൾ ഹൃദ്യ യുടെ ഭർത്താവ്....... "" പറയുകയും സംശയത്താൽ ഹൃദ്യ യിലേക്കും നോക്കി. ""അതേ.... ഇതാണ് കണ്ണൻ അമ്മ ഇവനെ നേരത്തെയും അറിയുമോ....."" ""അറിയുമോ എന്നോ...... ഞങ്ങളുടെ ആശ്രമത്തിലെ ഒരു സ്പോൺസറും വലിയ ഒരു സഹായിയും ആണ് ശിവഭദ്രൻ......

പിന്നെ അഭിയും ആയുള്ള ഇവളുടെ കല്യാണത്തിന്റെ മുഴുവൻ ചിലവും ശിവയുടെ വകആയിരുന്നു, അങ്ങനെ പല കുട്ടികളുടെയും........അത് ശിവന് പോലും ചിലപ്പോൾ അറിയില്ലായിരിക്കും......അല്ലേ.... ശിവ...."" അവരുടെ ചോദ്യത്തിന് നേർത്ത ഒരു ചിരി മാത്രം ആയിരുന്നു ഉത്തരം. അവരിൽ നിന്നു കേട്ട ഓരോ വാക്കുകളും അവളിൽ വെള്ളിടി വെട്ടുന്ന പോലെ ആയിരുന്നു.അവൾ കേട്ടത് എല്ലാവർക്കും ഇത് പുതിയ അറിവ് ആയിരുന്നു അതിന്റെ ഞെട്ടൽ എല്ലാവരിലും നിറഞ്ഞു നിന്നു. ""എല്ലാവരും എന്നെ ഇങ്ങനെ നോക്കണ്ട..... ഇങ്ങനെ എങ്കിലും പലരുടെയും ശാപം കുറച്ചു എങ്കിലും തലക്കു മുകളിൽ നിന്നു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചിട്ടാണ്.......അല്ലാതെ എന്നെ ആരും പുണ്യാളൻ ആക്കണ്ട..... പറഞ്ഞതും അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അകത്തേക്ക് കയറി പോയിരുന്നു ഭദ്രൻ അപ്പോഴും കേട്ടത് വിശ്വസിക്കാൻ ആകാതെ ഹൃദ്യ യും...........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story