അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 12

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ആശ്രമത്തിലെ,അമ്മപോയതും അകത്തേക്ക് കയറി ഇരുന്നു എല്ലാവരും. ""എന്നാലും ഏട്ടൻ.... പാവങ്ങളെ സഹായിക്കുവേ.... വിശ്വസിക്കാൻ പറ്റുന്നില്ല..... മുത്തശ്ശി...... ഉണ്ണി അതും പറഞ്ഞു സോഫയിലേക്ക് ഇരുന്നു. മോളുടെ വിവാഹം നടത്തിയത് അവൻ ആണെന്ന് അറിഞ്ഞപ്പോൾ എന്തോ ഇത് എല്ലാം ദൈവവിധി പോലെ തോന്നുവാ..... അഭി മരിക്കാനും കണ്ണൻ മോളെ കല്യാണം കഴിക്കാനും....... മുത്തശ്ശിയുടെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നില്ല അയാളെ ഒന്ന് കാണണം എന്ന് തോന്നി താൻ അറിഞ്ഞത് അല്ല ശിവഭദ്രൻ എന്നൊരു തോന്നൽ. മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അയാൾ ഫോണിൽ കൂടെ ആരയോ ചീത്ത പറയുന്നുണ്ട്, ദേക്ഷ്യ ത്തോടെ ഫോൺ വെച്ച് തിരിഞ്ഞതും കണ്ടു ഭദ്രൻ തന്നെ നോക്കി നിൽക്കുന്നവളെ. ""ഉം..... എന്താ....."" സ്ഥായി ആയുള്ള കോപത്തോടെ ചോദിച്ചു അവൻ. അത്... നിങ്ങൾക്ക് എന്നെ നേരത്തെ അറിയാമായിരുന്നോ...... എന്നിട്ടാണോ എന്നോട്.......ഇങ്ങനെ ഒക്കെ,..... ഈ സഹായം ചെയ്യൽ ഒക്കെ ആരെ കാണിക്കാൻ ആണ്....

""നിന്നെ എന്ന് അല്ല..... ഞാൻ സഹായിക്കുന്ന ആരുടേയും മുഖം ഓർത്ത് വെയ്ക്കാറില്ല ഭദ്രൻ......പിന്നെ സഹായിക്കുന്നത്.... എന്റെ കാശ് ഞാൻ എനിക്ക് തോന്നിയത് ചെയ്യും...... എന്നെ ആരും ചോദ്യം ചെയ്യാൻ വരണ്ട..... കേട്ടല്ലോ...... ഓഫീസിൽ പോകാൻ നോക്ക്‌...... Sharp 9.30.... ചെന്നിരിക്കണം വെറുതെ ശമ്പളം തരില്ല.......ഭദ്രൻ....."" ദേക്ഷ്യ ത്തോടെ പറഞ്ഞിട്ട് പോകുന്നവനെ ഒന്നും മനസിലാകാതെ നോക്കി നിന്നു അവൾ. ഞാൻ എന്താ ചോദിച്ചേ ഇയാൾ എന്താ പറഞ്ഞത്......ഇയാളെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ...... ഇനി അമ്മക്ക് തെറ്റിയത് ആവുമോ ഈ കാട്ടാളൻ ആയിരിക്കില്ല.....എന്തൊരു മനുഷ്യൻ ആണ്...... അന്നും ഉണ്ണി തന്നെ ആണ് കൊണ്ടാക്കിയത്. പോകുന്ന വഴി ഏട്ടന്റെ മഹത്വം വിളമ്പുന്നുണ്ട് കാത് കൊടുക്കാൻ പോലും തോന്നി ഇല്ല കാരണം ""അയാൾ എത്ര നല്ലവൻ ആണ് എങ്കിലും എനിക്ക് വെറുക്കപെട്ടവൻ ആണ് അറപ്പാണ് ഒരിക്കലും ഇഷ്ട്ടപെടാൻ കഴിയില്ല അത്രയ്ക്ക് വെറുക്കുന്നു ഹൃദ്യ അയാളെ"".വഴിയിലൂടെ പോകുമ്പോൾ അറിയാതെ ആണ് എങ്കിലും ചെറിയ പേടിയോടെ സുധിയെ നോക്കാറുണ്ട്ദിവസവും എന്തോ ഒരു പേടി മനസ്സിൽ തട്ടുന്ന പോലെ അവനെ കാണാതെ ഇരിക്കുമ്പോൾ ആശ്വാസം തോന്നും മനസ്സിന്.

ദിവസങ്ങൾ പോയ്കൊണ്ടിരുന്നു ജോലിക്ക് പോകുന്ന കാരണം ഒറ്റ പെടുന്ന പോലെ തോന്നാറേ ഇല്ല ആ ജോലി എല്ലാ രീതിയിലും ആശ്വാസം ആയിരുന്നു. ജോലി കഴിഞ്ഞു കയറി ചെല്ലുമ്പോൾ പോർച്ചിലെ കാർ കണ്ടപ്പോഴേ തോന്നി രവീന്ദ്രൻമാമൻ വന്നിട്ടുണ്ട്, കേറി ചെന്ന പൊഴേ അയാൾ ഒരു വഷളചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. കൊച്ചേ..... ഒരു കാര്യം ചോദിക്കാൻ ആയിരുന്നെ...... അത് കൊച്ചിന്റെ കെട്ടിയോൻ ഇല്ലേ അഭി..... ആ ചെക്കൻ എങ്ങനെയാ മരിച്ചത്.....ആരെങ്കിലും കൊന്നത് ആണോ.......""" അയാളുടെ പെട്ടന്നുള്ള ചോദ്യത്തിൽ ഒന്നു പകച്ചു ഹൃദ്യ. രവീന്ദ്ര..... നീ എന്താ ഈ ചോദിക്കുന്നെ.... ബോധം ഇല്ല എന്ന് ആയോ...... മുത്തശ്ശി അയാളെ ദേക്ഷ്യ ത്തോടെ നോക്കി ചോദിച്ചു. ഏയ്‌ ഒന്ന് അറിയാൻ ചോദിച്ചു എന്നെ ഉള്ളു അമ്മ...... അല്ല എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ സ്ഥലം SI ആണ് അവൻ പറഞ്ഞു ഈ കുട്ടി ഒരു പരാതി കൊടുത്തിരുന്നു എന്ന്..... അതൊന്നു അറിയാൻ...... അഭിയെ കുറിച്ച് ഓർത്തതെ മിഴികൾ നിറഞ്ഞു. അത് ആസിഡന്റ് ആയിരുന്നു..... ബൈക്കിൽ ഏതോ വണ്ടി ഇടിച്ചത് ആണ് അവർ നിർത്താതെ പോയി.....

വണ്ടി ഏത് എന്ന് അറിയാൻ ആണ്‌...... "" അഭിയുടെ ഓർമ്മ യിലേക്ക് പോയതും സ്വരം ഇടറി ഹൃദ്യ യുടെ. '"അതോ വല്ലവരും തീർത്തത് ആണോ കൊച്ചേ.... ആർക്കു അറിയാം..... എന്നാലും നിന്റെ ഒരു യോഗമെ..... അവൻ തട്ടി പോയത് നന്നായി പോയല്ലോ കൊച്ചേ അത് കൊണ്ടു കോടിപതിയുടെ കെട്ടിയോൾ ആകാൻ പറ്റിയില്ലേ......... അല്ലേ പെങ്ങളെ ഓരോ യോഗങ്ങള്....... അയാൾ രമയെ നോക്കി അവളെ കളിയാക്കി പറഞ്ഞു അയാളുടെ വാക്കുകളുടെ മുനയാൽ മനസ്സ് നോവുന്നത് അറിഞ്ഞു ഹൃദ്യ വേദനയാൽ മുഖം കുനിച്ചു അവിടെ നിന്നു രക്ഷപെട്ടു ഓടാൻ തോന്നി അവൾക്കു. എന്തിനോ എന്നു അറിയാതെ കണ്ണ് നീര് പൊടിഞ്ഞു, ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു അപ്പോഴേക്കും മിഴികൾ പെയ്തു ഇറങ്ങി ഇരുന്നു അവൾ പോകുന്നത് കണ്ട് അയാൾ ഒരു ചിരിയോടെ താടി ഉഴിഞ്ഞു. രവീന്ദ്രൻ..... ഇതിനാണോ ഇപ്പോൾ വന്നത്.... ആ കുട്ടിയെ കരയിക്കാൻ.....കണ്ണന്റെ സ്വത്തു കണ്ട് കല്യാണം കഴിച്ചത് അല്ല...ആ കുട്ടി എന്റെ ആഗ്രഹം അത് ആയിരുന്നു ആ വിവാഹം..... നിന്റെ പെങ്ങൾ അല്ല ഹൃദ്യ..... ഓർത്താൽ കൊള്ളാം......

അതിനു ഞാൻ എന്ത് പറഞ്ഞൂന്ന അമ്മേ..സത്യവസ്‌ഥ.....ഒന്ന് ചോദിച്ചു എന്നെ ഉള്ളൂ.... ""തനിക്ക് എന്താ അറിയേണ്ടത്..... ഞാൻ പറഞ്ഞാൽ മതിയോ......."" കടുപ്പിച്ച ആ സ്വരം കേട്ടതും അയാൾ തിരിഞ്ഞു നോക്കി വാതിക്കൽ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ഭദ്രനെ കണ്ടതും അയാൾ ഒന്ന് പകച്ചു. ""അല്ല..... ഭദ്ര.... ഒന്ന് അറിയാൻ..... """അറിഞ്ഞിട്ടു എന്താ താൻ അന്വഷിച്ചു കണ്ടു പിടിക്കുമോ...... അതിനു അയാൾ താടി ഒന്ന് ഉഴിഞ്ഞു ഭദ്രനെ നോക്കി. ""കണ്ടു പിടിച്ചാൽ..... ഭദ്ര.... അല്ല അന്ന് ആ ചെക്കൻ മരിച്ച ദിവസം നീയും ആയി എന്തോ കലപില ഉണ്ടായിരുന്നു എന്ന് ആരോ പറയുന്ന കേട്ടു..... അതാ....."" അയാളുടെ വാക്കുകൾ കേട്ടതും കോപത്തോടെ അയാളെ നോക്കി ഭദ്രൻ , കണ്ണുകൾ ചുവന്നു കൈതലം ചുരുട്ടി മുഖത്തെ ഞരമ്പുകൾ തെളിഞ്ഞു , പാഞ്ഞു വന്നു അയാളുടെ കഴുത്തിനു കുത്തി പിടിച്ചു. ""ചെറ്റേ..... താൻ ഭദ്രനെ പേടിപ്പിക്കുന്നോ.... ഏഹ്... താൻ അധികം കിള്ളണ്ട.... കേട്ടല്ലോ..... താൻ എന്താ ഉദ്ദേശിച്ചത് എന്ന് പിടികിട്ടി എനിക്ക്......എനിക്കിട്ട് അധികം ഉണ്ടാക്കാൻ വരണ്ട.....താൻ......

പറഞ്ഞതും അയാളുടെ കഴുത്തിൽ പിടിമുറുക്കി. രമ ഓടി വന്നു അവന്റെ കൈയിൽ പിടിച്ചു വലിച്ചു. വിടടാ.... എന്റെ ഏട്ടനെ നാട്ടുകാരുടെ ദേഹത്തു കയറുന്നതു പോരാഞ്ഞിട്ട് ആണോ..... വീട്ടിലും ഗുണ്ടായിസം......"" കണ്ണാ.... വിട് അയാളെ...... "" മുത്തശ്ശി അവനെ പിടിച്ചു മാറ്റി. ""ഗുണ്ടായിസം കാണിക്കും കാരണം ഇത് ശിവഭദ്രന്റ വീട് ആണ്......ഭദ്രനെ നന്നാക്കാൻ ആരും വരണ്ട......അതുകൊണ്ട് ഇയാളോട് ഇപ്പോൾ ഇറങ്ങിക്കോളാൻ പറഞ്ഞോ..... പറഞ്ഞതും അയാളെ ഉന്തി ഇരുന്നു ഭദ്രൻ , തൊള് അടിച്ചു നിലത്തേക്ക് വീണു അയാൾ കോപത്താൽ മുഖം വലിഞ്ഞു മുറുകി രവീന്ദ്രന്റെ. ""കണ്ണാ... നീ അകത്തു കയറി പോ..... ചെല്ല്...... അയാളെ ഒന്ന് കടുപ്പിച്ചു നോക്കിയിടട്ട് നടന്നു, പിന്നെ തിരിഞ്ഞു നിന്നു നിലത്തു കിടക്കുന്ന അയാളെ നോക്കി കൈ ചൂണ്ടി. ""പിന്നെ അവൾ എന്റെ ഭാര്യ ആണ് ശിവ ഭദ്രന്റ ഭാര്യ......അവളെ കരയിക്കാൻ എനിക്ക് മാത്രേ അവകാശം ഉള്ളു... ഇനി അവളോട്‌ താൻ എന്തങ്കിലും പറഞ്ഞാൽ നിരങ്ങി പോകേണ്ടിവരും പാലായ്ക്ക്‌..... """ അതും പറഞ്ഞു നടന്നു നീങ്ങുന്നവനെ കോപത്തോടെ നോക്കി അയാൾ. ""എന്റെ കുഞ്ഞു ഇപ്പോൾ ആണ് ഒന്ന് ജീവിക്കുന്നത്..... ഇവിടെ നിന്നു എന്തങ്കിലും ഒന്ന് കഴിക്കുന്നത്..... അത് ഇല്ലാതെ ആക്കല്ല്.... താൻ....അവൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ......

അത്രയും പറഞ്ഞു മുത്തശ്ശി അയാളെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി. ദേക്ഷ്യത്തൽ മുഖം വലിഞ്ഞു മുറുകി ചുവരിൽ കൈകൂട്ടി ഇടിച്ചു. ഇതിനൊക്കെ പകരം വീട്ടി ഇല്ല എങ്കിൽ എന്റെ പേര് രവീന്ദ്രൻ അല്ല....... ഏട്ടാ.....ഏട്ടൻ നേരത്തെ എന്താ പറഞ്ഞത്..... ഇനി പറയുക അല്ല രമേ.... കാണിച്ചു കൊടുക്കും ഞാൻ അവനു......"" ഏട്ടൻ എന്താ ഈ പറയുന്നേ...... """ആ പെണ്ണിന് ഭദ്രനെ വെറുപ്പ്‌ ആണ് അത് ഇവിടെ വന്ന ആദ്യ ദിവസം തന്നെ മനസ്സിലായത് ആണ് എനിക്ക്... അത് വെച്ച് കളിക്കും നമ്മൾ രണ്ടിനെയും രണ്ടു വഴിക്കു ആക്കി തരാം പെങ്ങളെ......ഈ ഞാൻ...... അത് ശരി ആകും എന്ന് തോന്നുന്നുണ്ടോ.... ഏട്ടന് അവൻ പിന്നെയും കെട്ടിയാലോ..... അവൻ ഒന്ന് ചത്തു പോയാൽ മതി ആയിരുന്നു..... എടി.... പയ്യെ..... ആരെങ്കിലും കേട്ടാൽ ഒരിക്കൽ നോക്കിയത് അല്ലേ നമ്മൾ തല നാരിഴക്ക്‌ ആണ് രക്ഷപെട്ടത്..... പെട്ടത്......ആ...... ""രണ്ടു പേരും കൂടി എന്താ ഒരു രഹസ്യം..... "" ഉണ്ണിയുടെ ശബ്‌ദം കേട്ടതും ഞെട്ടലോടെ മാറി നിന്നു അവർ. ഏയ്‌..... ഒന്നുമില്ല മോനെ കുറച്ചു കുടുംബകാര്യങ്ങൾ..... അല്ലേ പെങ്ങളെ...""

ഓ ഞാൻ ഓർത്ത് എന്തോ കുത്തിതിരുപ്പ് ആണെന്ന്....അമ്മയുടെ മനസ്സിൽ ആവശ്യം ഇല്ലാതെ വിഷം കുത്തി കയറ്റണ്ട അമ്മാവാ...... അതും പറഞ്ഞു രൂക്ഷം ആയി ഒന്ന് നോക്കി വെളിയിലേക്ക് നടന്നു ഉണ്ണി. ""ഇവൻ നിന്റെ തന്നെ ആണോ..... നന്നാകില്ല ഒരിക്കലും.....നാശം പിടിച്ചവൻ.... മുറുമുറുത്തു അയാൾ. 🥀🖤 അഭിയുടെ ഓർമ്മകൾ കുത്തി നോവിച്ചു ഒരു മാസമേ ജീവിച്ചു ഉള്ളുവെങ്കിലും അവൻ നൽകിയ സ്നേഹവും കരുതലും ഇനി ഒരിക്കലും കിട്ടത്തില്ല തനിക്ക് ആ ഓർമ്മ ക്ക്‌ ആയി വെച്ചിരുന്ന താലി പോലും അറുത്തു ആ ഭദ്രൻ..... അറിയില്ല അമ്മ പറഞ്ഞത് നേര് ആണങ്കിൽ അയാൾ നല്ലവൻ ആയിരിക്കുമോ..... നല്ല മനസ്സ് ഉണ്ടങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യ്തത്....... പല രാത്രിയിലും തന്നെചേർത്ത് പിടിച്ചു ആണ് കിടക്കുന്നതു എന്നാൽ തന്നെ അയാൾ ഇത് വരെ ഒന്നും ചെയ്യാതിരുന്നത് എന്ത് കൊണ്ട് ആണ് അറിയില്ല...... അയാളുടെ അഭിനയം ആയിരിക്കുമോ.....പക്ഷെ എന്തിന് ""

ഹൃദ്യ യുടെ മനസ്സ് ചോദ്യഉത്തരങ്ങൾ തമ്മിൽ പോരാട്ടം നടന്നു ഉത്തരം കിട്ടാതെ അവളും. ഭദ്രൻ കേറി വന്നതും കണ്ടു നിലത്തു ഇരുന്നു കരയുന്നവളെ. തുറന്നു കിടന്ന കതക് പുറം കാല് കൊണ്ട് ചവിട്ടി അടച്ചു ഭദ്രൻ അതൊരു വലിയ ശബ്‌ദത്തോടെ അടക്കപ്പെടതും ഞെട്ടലോടെ ചാടി എഴുനേറ്റു ഹൃദ്യ. ""എന്തിനാടി മോങ്ങണേ..... എന്നോട് കുരയ്ക്കാൻ നാക്കു ഉണ്ടല്ലോ നിനക്ക്.....അവളുടെ ഒരു മോങ്ങല്..... എഴുനേറ്റു പോടീ എന്റെ മുറീന്ന്......" പറയുകയും ബെഡിലേക്ക് ദേക്ഷ്യത്തോടെ മലർന്ന് കിടന്നു കൈ മടക്കി മുഖത്തു ആയി വെച്ചു കിടന്നു. അവളുടെ കരച്ചിലിന്റെ ബാക്കി ആയി എങ്ങൽ കേട്ടതും കൈ മാറ്റി രൂക്ഷം ആയി അവളെ നോക്കി. നിന്നോടാ പറഞ്ഞത് പോകാൻ....എനിക്ക് ഒന്ന് സ്വസ്ഥം ആയി കിടക്കണം........ എന്നാൽ അവിടെ തന്നെ നിന്നു അവൾ. അവൾ പോകുന്നില്ല എന്ന് കണ്ടതും ദേക്ഷ്യത്തോടെ തിരിഞ്ഞു കിടന്നു ഭദ്രൻ. ഭദ്രൻ രവീന്ദ്രൻ മാമനോട് ദേക്ഷ്യ പെടുന്നത് കേട്ടിരുന്നു താൻ. തനിക്കു വേണ്ടി സംസാരിക്കാൻ ഒരാൾ ഉണ്ടായിരിക്കുന്നു അഭിയുടെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഇയാളും, ആദ്യമായി ശിവഭദ്രനോട് മതിപ്പു തോന്നി അയാളോട് ഉള്ള വെറുപ്പ്‌ മാറുന്നത് അറിഞ്ഞു അവൾ..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story