അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 13

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എന്തിനാടി മോങ്ങണേ..... എന്നോട് കുരയ്ക്കാൻ നാക്കു ഉണ്ടല്ലോ നിനക്ക്.....അവളുടെ ഒരു മോങ്ങല്..... എഴുനേറ്റു പോടീ എന്റെ മുറീന്ന്......" പറയുകയും ബെഡിലേക്ക് ദേക്ഷ്യത്തോടെ മലർന്ന് കിടന്നു കൈ മടക്കി മുഖത്തു ആയി വെച്ചു കിടന്നു. അവളുടെ കരച്ചിലിന്റെ ബാക്കി ആയി എങ്ങൽ കേട്ടതും കൈ മാറ്റി രൂക്ഷം ആയി അവളെ നോക്കി. നിന്നോടാ പറഞ്ഞത് പോകാൻ....എനിക്ക് ഒന്ന് സ്വസ്ഥം ആയി കിടക്കണം........ എന്നാൽ അവിടെ തന്നെ നിന്നു അവൾ. അവൾ പോകുന്നില്ല എന്ന് കണ്ടതും ദേക്ഷ്യത്തോടെ തിരിഞ്ഞു കിടന്നു ഭദ്രൻ. ഭദ്രൻ രവീന്ദ്രൻ മാമനോട് ദേക്ഷ്യ പെടുന്നത് കേട്ടിരുന്നു താൻ. തനിക്കു വേണ്ടി സംസാരിക്കാൻ ഒരാൾ ഉണ്ടായിരിക്കുന്നു അഭിയുടെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഇയാളും, ആദ്യമായി ശിവഭദ്രനോട് മതിപ്പു തോന്നി അയാളോട് ഉള്ള വെറുപ്പ്‌ മാറുന്നത് അറിഞ്ഞു അവൾ. 🖤 താഴേക്കു ചെല്ലുമ്പോൾ മുത്തശ്ശി കപ്പ അരിയുന്നുണ്ട് ഭദ്രന് കപ്പ പുഴുങ്ങിയതും മീൻ കറിയും ഇഷ്ട്ടം ആണത്രേ മുത്തശ്ശി യും ഞാനും കൂടി എല്ലാം ഉണ്ടാക്കി വെച്ചു. ""രവീന്ദ്രൻ പറഞ്ഞത് കേട്ട് മോളു സങ്കടപെടേണ്ട കേട്ടോ.....

ഇവളുടെ അല്ലെ ആങ്ങള...... പ്രശ്നം ഉണ്ടാക്കാനേ അറിയൂ...... അത് കേട്ടതും രമ ഇഷ്ട്ടപെടാതെ അവരെ നോക്കി. ആഹാരം എടുത്തു വെച്ചപ്പോഴേ കണ്ടു കസേര വലിച്ചിട്ടു ഇരിക്കുന്നഅയാളെ , തന്നെ വിളമ്പി ഒന്നും മിണ്ടാതെ ഇരുന്നു കഴിക്കുന്നവനെ അതിശയത്തോടെ നോക്കി അവൾ. കൈയും കഴുകി മുണ്ടിന്റെ തുമ്പത്തു മുഖം തൂത്തു എഴുനേറ്റു പോയിരുന്നു. ഏട്ടത്തി.... ഏട്ടന്റെ ഈ മാറ്റത്തിന്റെ ക്രെഡിറ്റ്‌ ഏടത്തിക്കു ആണുട്ടോ.....നേരത്തെ വരുന്നത് തന്നെ പാതിരാത്രി ക്ക്‌ ആണ് എന്നൽ ഇപ്പോഴോ നേരത്തെ വരുമെന്നു മാത്രം അല്ല ആഹാരവും കഴിക്കും...... ഇനി ആ മുരട സ്വഭാവം കൂടി മാറിയാൽ മതി...... അവൻ പറയുന്നതിന് ഉത്തരം എന്നോണം വെറുതെ ചിരിച്ചു ഞാൻ. മുറിയിൽ ചെല്ലുമ്പോൾ അയാൾ ബെഡിൽ ചെരിഞ്ഞു കണ്ണ് അടച്ചു കിടപ്പുണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം അങ്ങനെ നിന്നു തലയിണകൈയിൽ എടുത്തതും ഭദ്രൻ ഒന്ന് അനങ്ങിയതും തലയിണ അവിടെ തന്നെ വെച്ചു പെട്ടന്ന് കിടന്നു പുതപ്പ് എടുത്ത് തല വഴി പുതച്ചു. അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു അവൾ പോലും അറിയാതെ.

ഓരോ ദിവസവും ചെല്ലും തോറും അയാളോടുള്ള വെറുപ്പ്‌ മാറുന്നത് അതിശയത്തോടെ അറിഞ്ഞു, ഇപ്പോൾ അയാൾ അടുത്ത് വരുമ്പോൾ വെറുപ്പും അറപ്പും തോന്നുന്നില്ല എങ്കിലും അയാളെ അംഗീകരിക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഹൃദ്യ. രാവിലെ എഴുനേൽക്കുമ്പോൾ വെള്ളമുണ്ടും ഉടുത്തു തനിക്ക് പുറം തിരിഞ്ഞു കണ്ണാടിയുടെ മുമ്പിൽ നിൽക്കുന്ന അയാളെ ആണ് കണ്ടത്, മുടി കൈ കൊണ്ടു മാടി ഒതുക്കുവാണ് ഭദ്രൻ. അവളെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് താഴേക്കു നടന്നു. കുളിമുറിയിൽ കയറി ഫ്രഷ് ആയിട്ട് അവളും അടുക്കളയിലേക്ക് ചെന്നു സുശീല ചേച്ചി അപ്പവും സ്റ്റൂവും ഉണ്ടാക്കി വെച്ചിരുന്നു. സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകാൻതുടങ്ങിയതും മുത്തശ്ശി അത് മേടിച്ചു വെച്ചു. മോളു കഴിച്ചിട്ട് പോകാൻ നോക്ക്‌ ഭദ്രൻ രാവിലെ എങ്ങോട്ടോ പോയി കൂടെ ഉണ്ണിയും.... മോൾ ഒരു ഓട്ടോ ക്ക്‌ പൊക്കോ സമയം കളയണ്ട......പിന്നെ നേരത്തെ വരാൻ പറ്റുമെങ്കിൽ വാ.... ട്ടോ വൈകുന്നേരം ഒന്ന് അമ്പലത്തിൽ പോകാം ഇന്ന് കണ്ണന്റെ പിറന്നാൾ ആണ്..... ""ഞാൻ വരാം മുത്തശ്ശി...... ""

മുത്തശ്ശിയോട് യാത്ര യും പറഞ്ഞു അവിടെ നിന്നു ഇറങ്ങി കുറച്ചു ദൂരം ഉണ്ട് അവിടെ നിന്നു ബസ് സ്റ്റോപ്പിലേക്ക്. ബസിനു ആണ് പോയത് ഓഫീസിലേക്ക്, ജോലികൾ ഒക്കെ ആയിട്ട് സമയം പെട്ടന്ന് പോയിരുന്നു ഇടക്ക് ഭദ്രൻ വന്നിരുന്നു പെട്ടന്ന് തിരിച്ചു പോവുകയും ചെയ്തു. വൈകുന്നേരം പെട്ടന്ന് ഇറങ്ങി എന്ത് കാരണം ആണ് എങ്കിലും അമ്പലത്തിൽ ഒന്ന് പോകണം എന്ന് തോന്നി അവൾക്കു. വാച്ചിൽ സമയം നോക്കി നടന്നതും മുമ്പിൽ കൊണ്ട് ഒരു ഓട്ടോ നിർത്തിയതും ഒന്ന് പകച്ചു നിന്നു അവൾ, അകത്തു ഇരിക്കുന്ന ആളെ കണ്ടതും സന്തോഷ ത്തോടെ അടുത്തേക്ക് ചെന്നു അഭിയുടെ അമ്മ,പിന്നെ സുധിയും ""എടി നീ.... ഓട്ടോയിൽ കയറ് കുറച്ചു സംസാരിക്കാൻ ഉണ്ട്... പറഞ്ഞതും അവർ കരഞ്ഞിരുന്നു. എന്താ.... അമ്മേ എന്താ പറ്റിയത് എന്തിനാ കരയുന്നെ...... നീ ഓട്ടോ യിൽ കയറ് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..... സുധി അവളോട് ആയി പറഞ്ഞു. ഞാൻ വരുന്നില്ല എനിക്ക് നേരത്തെ പോകണം...... പറഞ്ഞതും അവൾ നടക്കാൻ തുടങ്ങി. വന്ന വഴി മറക്കരുത്.... നീ... ഇപ്പോൾ പുതിയ വീട് പുതിയ ഭർത്താവ് അല്ലേ.....

എന്റെ കുഞ്ഞിനെ കൊണ്ട് കൊലക്കു കൊടുത്തിട്ടു സുഖം ആയി ജീവിക്കുക ആണ് അല്ലേ.... അമ്മയുടെയും സുധിയുടെയും മുഖഭാവം അവളെ പേടി പെടുത്തി , അമ്മ എന്തൊക്കയോ ഈ പറയുന്നേ..... അവൾ ഓട്ടോയിൽ കയറി അത് ഒരു ഒഴിഞ്ഞ കെട്ടിടത്തിന്റെ അടുത്ത് നിർത്തി. എന്റെ.....മോൻ എന്റെ മോനെ അവൻ...... . .എന്താ അമ്മേ കാര്യം പറ.... എനിക്ക് ഒന്നും മനസിലാകുന്നില്ല....... ""ഇനി എന്ത് മനസിലാക്കാൻ..... നഷ്ടപെട്ടത് ഞങ്ങൾക്കു അല്ലേ നിനക്ക് അല്ലലോ..... നിനക്ക് ഇപ്പോൾ പുതിയ ജീവിതം കിട്ടി..... സുഖം..... സുധി അവളോട്‌ പുച്ഛത്തിൽ പറഞ്ഞു. നിങ്ങൾ ഒക്കെ എന്താ ഈ പറയുന്നേ ഒന്ന് തെളിച്ചുപറയാമോ..... ഹൃദ്യ ക്ക്‌ തന്റെ നെഞ്ച് പേടിയോടെ വല്ലാതെ മിടിക്കുന്നത് അറിഞ്ഞു ഞങ്ങളുടെ .... അഭിയെ കൊന്നതാ എന്നിട്ട് .....ആസിഡന്റ് ആക്കി .... അതൊരു കൊലപാതകം ആണ്......മോളെ.... കേട്ടത് വിശ്വസിക്കാൻ ആകാതെ തളർന്നു നിന്നു കാലുകൾ വേച്ചു പോയതും നിലത്തേക്ക് ഇരുന്നു.തല പെരുക്കുന്ന പോലെ തോന്നിയതും രണ്ടു കൈകളും തലയിൽ അമർത്തി കരഞ്ഞു. ആരാ.... എന്റെ അഭിയേട്ടനെ.....പറ ആരാ..... അവൾ സുധിയുടെ കോളറിൽ പിടിച്ചു ഉലച്ചു. ""അവൻ..... ശ്രീശൈലത്തെ ശിവഭദ്രൻ നിന്റെ പുതിയ കെട്ടിയോൻ..... അവനാ ഞങ്ങളുടെ കുഞ്ഞിനെ കൊന്നത്......അവനാ.....

നിനക്ക് വേണ്ടി നിന്നെ കിട്ടാൻ...... അവളെ പിടിച്ചു മാറ്റി അഭിയുടെ അമ്മ ഉച്ചത്തിൽ അലറി അവളോട്. അവരുടെ വാക്കുകൾ തല ഓടിനെ തകർക്കുന്ന പോലെ തോന്നി,കാതുകൾ കൊട്ടി അടക്കുന്ന പോലെ തോന്നിയതും അലറി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു.ഇല്ല.... നുണയാ..... അയാൾ... അങ്ങനെ ചെയ്യില്ല...... ഇല്ല.... ഓഹോ..... നിനക്ക് അവനെ ആണ് വിശ്വാസം അല്ലേ.... അവന്റെ ചൂട് അറിഞ്ഞപ്പോൾ എന്റെ കുഞ്ഞിനെ മറന്നു അല്ലേ......അനാഥ ആയ നിനക്ക് ജീവിതം തന്നത് എന്റെ കുഞ്ഞാണ്..... അത് മറന്നു.... നീ.... പറഞ്ഞതും അവളെ പിടിച്ചു ഉന്തി ഇരുന്നു അഭിയുടെ അമ്മ.നിലത്തേക്ക് മുഖം അടിച്ചു വീണു ഹൃദ്യ. അമ്മ... എന്താ.... ഈ ചെയ്യുന്നേ വിട്.... അവളെ നമ്മളെ കാളും വിഷമം അവൾക്കു കാണില്ലേ അമ്മേ ആദ്യഭർത്താവിനെ രണ്ടാം ഭർത്താവ് കൊന്നു എന്ന് അറിയുന്ന ഏത് പെണ്ണിനും വിശ്വസിക്കാൻ ആകുമോ..... അതും പറഞ്ഞു അവളെ പിടിച്ചു എഴുനേൽപ്പിക്കാൻ വന്നതും കൈ തട്ടി മാറ്റി ഇരുന്നു ഹൃദ്യ, രൂക്ഷം ആയി ഒന്ന് നോക്കാനും മറന്നില്ല അവൾ. അവൾക്കു നേരെ നീട്ടിയ കൈ പിൻവലിച്ചു സുധി വർദ്ധിച്ച അമർഷത്തോടെ. അമ്മേ....

എന്തങ്കിലും തെറ്റിദ്ധാരണ ആകും അയാൾ ദുഷ്ടൻ ആണ് എങ്കിലും ഒരാളെ കൊല്ലില്ല അമ്മ... അവൾ അവരുടെ മുമ്പിൽ തളർന്നു നിന്നു. ദേ... ഇവൻ പറയും ആരാ കൊന്നത് എന്ന്...... അതും പറഞ്ഞു അവിടെ നിന്ന ഓട്ടോ ഡ്രൈവറിനെ അവളുടെ മുമ്പിക്ക് നീക്കി നിർത്തി. അയാൾ മുഖം കുനിച്ചു നിന്നിരുന്നു, പകപ്പോടെ നോക്കി അവൾ അയാളെ. പറയടോ.... എന്താ അന്ന് രാത്രിയിൽ സംഭവിച്ചത് എന്ന്...... അയാളുടെ തോളിൽ തള്ളി അവൾക്കു നേരെ നിർത്തി സുധി. ""അതേ പെങ്ങളെ..... അയാളാ.... കൊച്ചിന്റെ ഭർത്താവിനെ കൊന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ.... അയാളിൽ നിന്നു കേട്ട വാക്കുകളുടെ ആക്കത്തിൽ അവൾ നിലത്തേക്ക് ഇരുന്നു കണ്ണ് നീര് ചാലിട്ട് ഒഴുകി. അന്ന് രാത്രിയിൽ എനിക്ക് ഒരു ആശുപത്രി ഓട്ടം ഉണ്ടായിരുന്നു അത് കഴിഞ്ഞു പോരുമ്പോൾ ആണ് അകലെ നിന്നു കണ്ടത്..... ഭദ്രന്റെ ജീപ്പ് അഭിയുടെ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചു...... പിന്നെയും പുറകോട്ട് എടുത്തിട്ട് ദേഹത്തു കൂടി കയറ്റുക ആയിരുന്നു...... ഒരു വലിയ അലർച്ചയോടെ കാതുകൾ പൊത്തി അവൾ.

അതിനു തലേന്ന് കവലയിൽ കിടന്ന് അഭിയോട് വഴക്ക് ഇട്ടിരുന്നു... കൊച്ചിന്റെ പേര് പറഞ്ഞു ആയിരുന്നു വഴക്ക്...... അന്ന് കൊല്ലാൻ പോലും മടിക്കില്ല എന്ന് പറഞ്ഞു ഭദ്രൻ...... അവനെ പേടിച്ചിട്ടാ ഒന്നും പറയാതെ ഇരുന്നത് രണ്ട് പെൺകുട്ടികൾ ഉണ്ട് എനിക്ക്.... അതാ.... ഇപ്പോൾ പറയണം എന്ന് തോന്നി..... """ അയാൾ കൈ കൂപ്പി. ഇതിന്റെ പേരിൽ എനിക്ക് ഒരു കുഴപ്പം ഉണ്ടാകരുത് എനിക്ക്‌ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങാൻ വയ്യ...... അതിനു നിയമത്തിനു കൊടുക്കില്ല അവനെ കൊല്ലണം..... കൊല്ലണം.... അതും പറഞ്ഞു നിലത്തു ഇരിക്കുന്ന ഹൃദ്യ യെ പിടിച്ചു ഉയർത്തി അഭിയുടെ അമ്മ. നിന്നെ കൊണ്ട് പറ്റുമോ കൊല്ലാൻ അവനെ..... നിനക്ക് വേണ്ടി അല്ലേ എന്റെ കുഞ്ഞിനെ അവൻ..... നീ കുറച്ചു എങ്കിലും എന്റെ കുഞ്ഞിനെ സ്നേഹിച്ചിരുന്നു എങ്കിൽ..... കൊല്ലടി അവനെ..... അവളുടെ തോളിൽ പിടിച്ചു ഉലച്ചു അവർ. വാടിയ തണ്ട് പോലെ ഊർന്നു വീണു കരയാൻ പോലുമാകാതെ. ""നിന്റെ താലി പൊട്ടിച്ചവൻ ആണ് അവൻ...പകരം കൊലകയറ് ആണ് കെട്ടിയതുനിന്റെ കഴുത്തിൽ പൊട്ടിച്ചു എറിയു മോളെ......... അവനു ജീവിക്കാൻ അവകാശം ഇല്ല.... ഹൃദ്യ.....""

പറഞ്ഞതും എന്തോ അവളുടെ കൈകളിലേക്കു വെച്ചു കൊടുത്തുഅവർ മങ്ങിയ കാഴ്ചയിലൂടെ കണ്ട് അവൾ ഒരു വിഷകുപ്പി. """കൊടുക്ക്‌ കലക്കി അവനു മോളെ ചാകട്ടെ ആ നാശം പിടിച്ചവൻ....നിനക്ക് അവകാശം ഉണ്ട് അതിന്..... ദൈവങ്ങൾ പൊറുക്കും നിന്നോട്.....അല്ലങ്കിൽ അമ്മ ചെയ്യും എന്നിട്ട് ജയിലിൽ പോകും..... കുപ്പിയിലേക്കും അവരിലേക്കും മാറി മാറി നോക്കി അവൾ. ആ വിഷകുപ്പി കൈയിൽ ഇരുന്നു വിറകൊണ്ടു. ""പറ മോളെ മോളു ചെയ്യുമോ.... "" അവളുടെ മുടിയിലൂടെ തലോടി അവർ. ""അവള് ചെയ്യും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ എത്ര ആയാലും അവളുടെ ഭർത്താവ് അല്ലെ..... ഞാൻ കൊന്നോളം അവനെ...... സുധി അമ്മയെ തന്നോട് ചേർത്ത് നിർത്തി പറഞ്ഞു. """ഞാൻ..... കൊന്നോളം..... ഞാൻ കൊന്നോളാം.... അയാളെ ഞാൻ കൊന്നോളാം...... പറയുകയും കണ്ണ് നീര് പകയോടെ തൂത്തു മാറ്റി ചാടി എഴുനേറ്റു തൊള്ബാഗിലെക്ക് കുപ്പി എടുത്തു വെച്ചു. ഒന്നും മിണ്ടാതെ നടന്നു അകന്നു, അവൾ നടന്നു പോകുന്നത് നോക്കി മൂന്നു പേരും വിജയചിരി ചിരിച്ചു. സുധി പോക്കറ്റിൽ നിന്നു ഫോൺ എടുത്ത് കാൾ ചെയ്യ്തു.

""എല്ലാം..... Ok...... സാറെ.... അവള് ഇന്ന് അവനെ തീർത്തോളും..... എന്നാൽ എല്ലാം പറഞ്ഞ പോലെ......"" പറഞ്ഞു ചിരിയോടെ ഫോൺ പോക്കറ്റിൽ ഇട്ടു. ""എന്റെ അമ്മേ എന്ത് ഒരു അഭിനയം.... ദേശിയഅവാർഡ് കിട്ടും..... ഓ...."" ""ലക്ഷങ്ങൾ കിട്ടും എന്ന് പറഞ്ഞാൽ ആരും അഭിനയിച്ചു പോകും...... മോനെ... "" ഒരു ചിരിയോടെ പറഞ്ഞു സിന്ധു. ""എടാ...സുധി എന്റെ കാര്യം...."" ആ ഓട്ടോക്കാരൻ തല ചൊറിഞ്ഞു ചിരിച്ചു. ""സാർ.... വന്നു കണ്ടോളും തന്നെ..... താൻ ഞങ്ങളെ ഇറക്കിയിട്ട് പൊയ്ക്കോ..."" 🖤🖤 ഫോൺ പോക്കറ്റിലേക്കു ഇട്ടിട്ട് കാറിന്റെ സീറ്റിലേക്ക് ചാരി രവീന്ദ്രൻ. ""ഒരു വെടിക്ക് രണ്ടു പക്ഷി......."" പറയുകയും പൊട്ടി ചിരിച്ചു അയാൾ. . 🖤🥀 കയറി ചെലുമ്പോൾ ആരെയും കണ്ടില്ല,കണ്ണ് അടച്ചു സോഫയിലേക്ക് ചാരി കിടന്നു അവൾ, അപ്പോഴും ബാഗ് നെഞ്ചോടു ചേർത്ത് പിടിച്ചു ഹൃദ്യ. ആ മോളു വന്നോ.... മുത്തശ്ശിയും രമേച്ചിയും ഉണ്ണിയെ കൂട്ടി അമ്പലത്തിൽ പോയി..മോളെ ഇത്ര നേരം നോക്കി ഇപ്പോൾ അങ്ങ് പോയതേ ഉള്ളു....ഭദ്രൻ കുഞ്ഞിന്റെ പിറന്നാള് അല്ലേ.....

അവർ പറയുന്നത് കേട്ട് ഒന്ന് മൂളി അവൾ. ""ഞാൻ വീട് വരെ പോയിട്ട് ഒന്ന് വരാം കേട്ടോ കുഞ്ഞേ.... പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്..... ഭദ്രൻ കുഞ്ഞു മുകളിൽ ഉണ്ട് ഒന്ന് കൊടുത്തേക്കു ട്ടോ...... അതും പറഞ്ഞു അവർ മുറ്റത്തേക്ക് ഇറങ്ങി. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു പിന്നെ അടുക്കളയിലേക്ക് നടന്നു, പായസത്തിന്റെ അടപ്പു തുറന്നു ഒരു ഗ്ലാസ്സിലേക്ക് പകർത്തി എടുത്തു ബാഗിൽ നിന്നു കുപ്പി എടുത്ത് അടപ്പ് തുറന്നു കൈ വിറച്ചു കണ്ണിൽ ഇരുട്ട് കയറും പോലെ നിലത്തേക്ക് ഊർന്നു ഇരുന്നു അലറി കരഞ്ഞു ഹൃദ്യ. 🖤🖤🥀 എന്തൊക്കയോ ഒച്ച കേട്ട് കണ്ണ് തുറന്നു അവൾ തല വെട്ടി പൊളിക്കുന്ന പോലെതലയിൽ കൈ അമർത്തി എഴുനേറ്റു. സ്റ്റെപ് ഇറങ്ങി താഴേക്കു നടന്നു, ഉണ്ണിയും, എൽദോയും ഭദ്രനെ എടുത്തു കൊണ്ടു വെളിയിലേക്ക് വേഗതയിൽ പോകുന്നുണ്ട് മുത്തശ്ശിയുടെ യും രമ അമ്മയുടെയും അലറി കരച്ചിലും, കേൾക്കാം എന്താണ് നടന്നത് എന്ന് അറിയാതെ പാവ പോലെ നിന്നു അവൾ.ഒരു കാർ പോകുന്ന ഒച്ച കേട്ടതും വരാന്തയിലേക്ക് നടന്നു ഹൃദയമിടിപ്പ് നിലക്കുന്നതുപോലെയും ദേഹം തളരുന്ന പോലെയും തോന്നി വാതിൽ പടിയിൽ നിന്ന ഹൃദ്യ ആരുടയോ അടിയിൽ നിലത്തേക്ക് വീണിരുന്നു. ""എന്റെ കണ്ണനെ.... കൊന്നോടി..... നീ...."" ഒരു അലർച്ച ആയിരുന്നു മുത്തശ്ശി...........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story