അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 14

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എന്തൊക്കയോ ഒച്ച കേട്ട് കണ്ണ് തുറന്നു അവൾ തല വെട്ടി പൊളിക്കുന്ന പോലെതലയിൽ കൈ അമർത്തി എഴുനേറ്റു. സ്റ്റെപ് ഇറങ്ങി താഴേക്കു നടന്നു, ഉണ്ണിയും, എൽദോയും ഭദ്രനെ എടുത്തു കൊണ്ടു വെളിയിലേക്ക് വേഗതയിൽ പോകുന്നുണ്ട് മുത്തശ്ശിയുടെ യും രമ അമ്മയുടെയും അലറി കരച്ചിലും, കേൾക്കാം എന്താണ് നടന്നത് എന്ന് അറിയാതെ പാവ പോലെ നിന്നു അവൾ.ഒരു കാർ പോകുന്ന ഒച്ച കേട്ടതും വരാന്തയിലേക്ക് നടന്നു ഹൃദയമിടിപ്പ് നിലക്കുന്നതുപോലെയും ദേഹം തളരുന്ന പോലെയും തോന്നി വാതിൽ പടിയിൽ നിന്ന ഹൃദ്യ ആരുടയോ അടിയിൽ നിലത്തേക്ക് വീണിരുന്നു. 🖤🥀 ""എന്റെ കണ്ണനെ.... കൊന്നോടി..... നീ...."" ഒരു അലർച്ച ആയിരുന്നു മുത്തശ്ശി. പടിയിൽ തല ഇടിച്ചു വീണു അവൾ, കേട്ടത് വിശ്വസിക്കാൻ ആകാതെ വിറങ്ങലിച്ചു നിന്നു. ""മുത്തശ്ശി......"" വിളിക്കല്ല് എന്നെ അങ്ങനെ...... പിറന്നാൾ ദിവസം തന്നെ വിഷം കലക്കി കൊടുത്തല്ലോടി നീ....... കേട്ടത് വിശ്വസിക്കാൻ ആകാതെ തളർച്ച യോടെ ഭിത്തിയിലേക്ക് ചാരി നിന്നു. ""എന്നാലും നീ കൊള്ളാലോടി.....

സ്വന്തം കെട്ടിയോന് വിഷം കലക്കി കൊടുക്കാൻ ഉള്ള ധൈര്യം കിട്ടിയല്ലോ നിനക്ക് അതും ഭദ്രനെ പോലുള്ള ഒരുത്തനു...... എന്റെ ദേവി എന്റെ കുഞ്ഞിനെ കാത്തോണേ..... രമ അതും പറഞ്ഞു അവളുടെ തോളിൽ പിടിച്ചു തള്ളി. എന്റെ കണ്ണാ..... എന്റെ കണ്ണൻ... ശരിയാ അവൻ തെമ്മാടിയാ....നിന്നെ കുറെ കരയിച്ചു ദ്രോഹിച്ചു എന്നാലും ആ സുധിയിൽ നിന്നു രക്ഷപെടുത്തി ഒരു ജീവിതം തന്നില്ലേ നിനക്ക്... എന്നാലും പാവം ആയിരുന്നു..... നിനക്ക് വേണ്ടായിരുന്നു എങ്കിൽ പോയിക്കൂടായിരുന്നോ കൊല്ലണമായിരുന്നോ...... മുത്തശ്ശിയുടെ ഓരോ വാക്കുകളും കത്തി മുന പോലെ ദേഹമാകെ കുത്തി നോവിച്ചു. ""പൊയ്ക്കോ ഇവിടെ നിന്നു അവൻ ജീവനോടെ വന്നാൽ പച്ചക്കു കത്തിക്കും നിന്നെ പൊയ്ക്കോ എങ്ങോട്ട് എങ്കിലും ഇറങ്ങി...... അവർ പറഞ്ഞതും കൈയിൽ പിടിച്ചു വലിച്ചു. ഞാൻ ഒന്നും..... ചെയ്യ്തില്ല....... ഇല്ലേ.... നീയല്ലേ അവനു പായസം കൊടുത്തത് ഇവിടെ വേറെ ആരും ഇല്ലായിരുന്നു..... ഇത് നിന്റെ ബാഗിൽ നിന്നു കിട്ടിയത് ആണ്.... ഈ കവർ.....

അതും പറഞ്ഞു വിഷത്തിന്റെ കവർ അവൾക്കു നേരെ നീട്ടി രമ. പിന്നെ ഈ കുപ്പി ഇത് സുശീല ക്ക്‌ അടുക്കളയിൽ നിന്ന് കിട്ടിയത് ആണ് ഈ വിഷകുപ്പി ഇനിയും നീ അല്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരി ആകും..... രമ യുടെ ഫോൺ ബെൽ അടിച്ചതും അവർ കാതോട് ചേർത്തു. ആ..... മോനെ ഉണ്ണി..... ഭദ്രന് എങ്ങനെ ഉണ്ട്..... ആ ശരി ഞങ്ങൾ വരാം..... അമ്മേ വേഗന്നു ഒരുങ്ങു ഏട്ടൻ വരും അവർ മെഡിക്കൽ കോളജിലാ ICU വിലാ ഭദ്രൻ കുറച്ചു സീരിയസ് ആണന്നു.....ഉണ്ണി പറഞ്ഞത്...... അവരുടെ നാവിൽ നിന്ന്‌ വീഴുന്ന ഓരോ വാക്കുകളും അവളെ തളർത്തി. ""അയ്യോ എന്റെ മോനെ......"" മുത്തശ്ശി തളർന്നു വീഴാൻ തുടങ്ങിയതും ഹൃദ്യ പിടിക്കാൻ ആയി കൈ നീട്ടി. ""തൊടല്ല് എന്നെ..... നീ..,. എന്റെ തെറ്റാ ഞാൻ കാരണം ആണ് എന്റെ കുഞ്ഞിന് ഈ വിധി.....പൊയ്ക്കോ ഇവിടെ നിന്നു ഇറങ്ങി...... രവീന്ദ്രൻ കാറുമായി വന്നിരുന്നു രമയും രവീന്ദ്രനും പരസ്പരം നോക്കി ഗൂഢമായി ചിരിച്ചു. അയാൾ കണ്ണ് കൊണ്ടു എന്തോ കാണിച്ചതും അവർ മുത്തശ്ശിയെ കാറിലേക്ക് ഇരുത്തിയിട്ടു ഹൃദ്യ യുടെഅടുത്തേക്ക് ചെന്നു.

"ഞങ്ങൾ തിരിച്ചു വരുമ്പോൾ ഇവിടെ കാണരുത് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോളൂ.... ഇനി ഭദ്രന്റ മുമ്പിൽ വരരുത്....പോകാൻ നോക്ക് ഇനി അവന്റെ ജീവിതത്തിൽ വരരുത്......നിന്റെ ജാതക ദോക്ഷം ആകും..... നിനക്ക് താലി വാഴില്ല...... അവളെ രൂക്ഷം ആയി നോക്കി അവർ കാറിൽ കയറി പോയതും അവൾ നിലത്തേക്ക് തളർന്നു ഇരുന്നു. എങ്ങനെ ആണ് അറിയില്ല.... എങ്ങനെ..... "" തല മുടി യിൽ വിരൽ കൊരുത്തി വലിച്ചു.ഓർമ്മകൾ കുറച്ചു മണിക്കൂറുകൾ പുറകോട്ടു പോയി. 🥀🖤 കുറെ നേരം അങ്ങനെ തന്നെ ഇരുന്നിരുന്നു മനസ്സ് ഒന്ന് ശാന്തം ആയതും എഴുന്നേറ്റു അപ്പോഴും ആ ഓട്ടോ കാരൻ പറഞ്ഞത് കാതിലൂടെ അലയടിച്ചു. """ഭദ്രന്റെ ജീപ്പ് അഭിയുടെ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചു...... പിന്നെയും പുറകോട്ട് എടുത്തിട്ട് ദേഹത്തു കൂടി കയറ്റുക ആയിരുന്നു......""" അഭിയേട്ടന്റെ തലയിൽ മാത്രം ആണ് മുറിവ് ഉണ്ടായിരുന്നത് അതും ഓടയിൽ വീണപ്പോൾ സ്ലാബിൽ തല അടിച്ചു ഉണ്ടായ മുറിവ്, ...ലോറി ആണ് ഇടിച്ചത് എന്നാണ് പോലീസ് പറഞ്ഞത്.....പിന്നെ എങ്ങനെ.. ഓട്ടോക്കാരൻ പറഞ്ഞതും ആയി.....

ഇല്ല അയാൾക്ക്‌ അങ്ങനെ ചെയ്യാൻ കഴിയില്ല എന്റെ മനസ് പറയുന്നു....... ഓർക്കുകയും കഴുത്തിലെ താലിയിൽ അമർത്തി പിടിച്ചു. ഓർക്കും തോറും തല പെരുകുന്ന പോലെ തോന്നി കൈയിൽ ഇരുന്ന കുപ്പി ജനലിലൂടെ വെളിയിലേക്ക് എറിഞ്ഞു മുഖം അമർത്തി തൂത്തു പൈപ്പ് തുറന്നു മുഖം കഴുകി തിരിഞ്ഞതും അയാൾ മുമ്പിൽ നിൽപ്പുണ്ടായിരുന്നു ഭദ്രൻ, സ്ഥായി ആയ കോപത്തോടെ. ""പായസം ഇല്ലേ.......""പറയുകയും പാത്രത്തിന്റെ മൂടി എടുത്തു തുറന്നു നോക്കി അവൻ. തൊട്ടടുത്തു അയാളുടെ സാമിപ്യം തളർത്തുന്ന പോലെ തോന്നി മിഴി നിറച്ചു അവനെ നോക്കി. ""നീ എന്താ നോക്കി പേടിപ്പിക്കുവാ...... നീ നോക്കിയാൽ പേടിക്കുന്ന ആളു അല്ല ഭദ്രൻ..... പായസം എടുത്തു താടി......"" ""എന്നെ നിങ്ങള്ക്ക് നേരത്തെ ഇഷ്ട്ടം ആയിരുന്നോ....... "" അവന്റെ മുഖത്തെക്കു തന്നെ നോക്കി ചോദിച്ചു. ഒരു പൊട്ടി ചിരി ആയിരുന്നു ഉത്തരം. ""നിന്നെ എന്ന് അല്ല ഒരു പെണ്ണിനേയും ഇത് വരെ ഇഷ്ട്ട പെട്ടിട്ടു ഇല്ല......ഈ ഭദ്രൻ......... പിന്നെ നിന്റെ കല്യാണം നടത്തിയത് ഒരു സാമൂഹിക സേവനം......മാത്രം.....പിന്നെ കല്യാണം കഴിച്ചത് ഒരു വാശി......""

പറഞ്ഞതും അതിശയ ത്തോടെ നോക്കി നിന്നു അവനെ, ""ഇപ്പോഴും എന്നോട് വാശി ആണോ.....നിങ്ങള്ക്ക്....."" അതിന് അവളെ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ ഒന്ന് ചിരിച്ചു നേർത്ത ഒരു ചിരി. ഹൃദ്യ ഭദ്രന് നേരെ ഗ്ലാസിൽ പായസം നീട്ടി ഇരുന്നു. അത് മേടിച്ചുകൊണ്ടു അടുക്കളയിൽ നിന്നു നടന്നു പിന്നെ വാതിൽ പടിയിൽ എത്തി ഒന്ന് തിരിഞ്ഞു നോക്കി,ടീവി ഓൺ ആക്കി സോഫയിൽ ചെന്നു ഇരുന്നു ഗ്ലാസ്‌ ചുണ്ടോടു ചേർത്തു ഭദ്രൻ. തല വേദന തോന്നിയതും താൻ അപ്പോഴേ പോയി കിടന്നിരുന്നു ഭദ്രൻ സോഫയിൽ ഇരിക്കുന്ന കണ്ടിട്ട് ആണ് മുകളിലേക്കു പോയത്. അയാളെ കൊല്ലാൻ തനിക്ക് കഴിയില്ല ആരെയും കൊല്ലാൻ തനിക്ക് കഴിയില്ല പിന്നെ ആര് ആണ്...... "" പല മുഖങ്ങളും മിന്നി മറഞ്ഞു. ഒരു വണ്ടി വന്നു ഇറങ്ങുന്നതും അരൊക്കയോ കേറി വരുന്നതും അറിഞ്ഞു അവൾ. ""എടി.... എഴുനേല്ക്ക്...."" ആരോ തോണ്ടി വിളിച്ചതും മുഖം ഉയർത്തി നോക്കി. മുമ്പിൽ നിൽക്കുന്ന പോലീസ് കാരെ നിർവികാരം ആയിനോക്കി. എഴുനേല്ക്ക് നിനക്ക് എതിരെ പരാതി കിട്ടിയിട്ടുണ്ട്സ്വന്തം ഭർത്താവിനെ വിഷം കൊടുത്തു കൊല്ലാൻ നോക്കിയതിനു.... ""

അതിലെ ഒരു വനിതാ കോൺസ്റ്റബിൾ അത് പറഞ്ഞതും ഒന്നും മിണ്ടാതെ നോക്കി നിന്നു അവൾ, കരയാൻ പോലും മറന്നു. അവരോടു ഒപ്പം ജീപ്പിൽ കയറി ആളുകൾ കൂടുന്നതും കൂവി വിളിക്കുന്നതും അറിഞ്ഞു സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരുന്നു . മണിക്കൂറുകൾ പോയാത് അറിയാതെ ആ തടി ബെഞ്ചിൽ കണ്ണുകൾ അടച്ചു ഇരുന്നു. ആരോ വന്നു അടുത്തിരിക്കുന്നത് അറിഞ്ഞതും കണ്ണുകൾ തുറന്നു ഹൃദ്യ. ""ഉണ്ണി....."" ഒന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും പരാജയപെട്ടു. ""ഏട്ടത്തി..... എന്തിനാ ഇങ്ങനെ ചെയ്യ്തത്..... പറ ഏട്ടത്തി.... ഇഷ്ട്ടം ഇല്ല എങ്കിൽ പറയാമായിരുനില്ലേ എന്തിനാ ഏട്ടത്തി..... ഏട്ടൻ ICU വിൽ ആണ്...."" അവൻ അവളുടെ തോളിൽ പിടിച്ചു ഉലച്ചു.എന്നാൽ മരവിച്ച പോലെ തന്നെ ഇരുന്നു അവൾ. ""പറ.... ഏട്ടത്തി എന്തിനാ ഇങ്ങനെ ചെയ്യ്തേ.... ഏട്ടന്റെ മൊഴി എടുക്കുന്നുണ്ട് പോലീസ്..... എന്നോട് എങ്കിലും സത്യം പറയു...... അവൻ പിന്നെയും എന്തൊക്കയോ പറയുന്നുണ്ട് എങ്കിലും മിഴികൾ താത്തി ഇരുന്നതേ ഉള്ളു ഹൃദ്യ. ""എടോ.... താൻ ഇങ്ങു വന്നേ...... " SI കൈ നീട്ടി വിളിച്ചതും ഉണ്ണി എഴുനേറ്റ് പോയി.

അയാൾ എന്തൊക്കയോ പറയുന്നതും ഉണ്ണി ഇടക്ക് ഹൃദ്യയെ നോക്കി കൊണ്ടു ഇരുന്നു. എടി.... നിന്നെ SI സാർ വിളിക്കുന്നു....... "" ഒരു വനിതാ കോൺസ്റ്റബിൾ വന്നു പറഞ്ഞതും എഴുനേറ്റു ചെന്നു. ദാ.... ഇവിടെ ഒരു ഒപ്പ് ഇട്ടിട്ട് പൊയ്ക്കോളൂ..... താൻ..... അയാൾ സ്വയം ചെയ്യ്തത് ആണന്നു മൊഴി തന്നിട്ടുണ്ട്...... തനിക്ക് പോകാം...... അവർ നീട്ടിയ പേപ്പറിൽ ഒപ്പിട്ട് ഉണ്ണിയെ നോക്കാതെ നടന്നു. ഏട്ടത്തി......'" വെളിയിലേക്ക് ഇറങ്ങിയതും കൈയിൽ പിടിച്ചു നിർത്തി അവൻ. ഏട്ടൻ നുണ പറഞ്ഞിട്ട് ഉണ്ട് എങ്കിൽ മനസ്സിൽ എന്തോ കണ്ടിട്ട് ആണ്...... എനിക്ക് ഇപ്പോഴും ഏട്ടത്തിയെ വിശ്വാസിക്കാൻ തോനുന്നു സത്യം പറ ഏട്ടത്തി എന്താ ഉണ്ടായതു.......വാ നമ്മുക്ക് ആശുപത്രിയിൽ പോകാം... പറഞ്ഞതും അവളുടെ കൈയിൽ പിടിച്ചു കാറിൽ കയറ്റി ഇരുന്നു ഏട്ടൻ ഒരിക്കലും ആത്മഹത്യ ക്ക്‌ ശ്രേമിക്കില്ല എന്നു എനിക്ക് ഉറപ്പ് ആണ്....അത്രേ ഭീരു അല്ല,....പക്ഷെ ഇത് എങ്ങനെ ഏട്ടൻ നുണ എന്തിനു പറഞ്ഞു..... ഏട്ടന്റെ സ്വഭാവം വെച്ച്..... എന്തങ്കിലും ഒന്ന് പറയു ഏട്ടത്തി..... ഇങ്ങനെ മിണ്ടാതെ ഇരിക്കരുതേ..... അവളുടെ ഉത്തരം കരച്ചിൽ ആയി പുറത്തേക്കു വന്നു.

അവൻ ഒരു കട യുടെ മുമ്പിൽ കാർ നിർത്തി. ""ഞാൻ കുടിക്കാൻ എന്തെങ്കിലും മേടിക്കാം..... " പറഞ്ഞതും അവൻ ഇറങ്ങി. ഒരു ബോട്ടിൽ ജ്യൂസ്‌ മേടിച്ചു കാറിൽ കയറി യതും കാറിൽ ഹൃദ്യ ഉണ്ടായിരുന്നില്ല. ഞെട്ടലോടെ വെളിയിലേക്ക് ഇറങ്ങി രാത്രി ആയതിനാൽ നല്ല തിരക്കു ഉണ്ടായിരുന്നു വഴിയിൽ. നാലു പാടും നോക്കി പിന്നെ ഫോൺ എടുത്തു കാൾ ചെയ്യ്തു. ഇച്ചായാ..( എൽദോ ).... അത് ഏട്ടത്തി.... യെ കാണുന്നില്ല എനിക്ക് എന്തോ പേടി പോലെ ഞാൻ ഏട്ടത്തിയുടെ വീട് വരെ അന്വേഷിച്ചു വരാം...... "" ഫോൺ പോക്കറ്റിൽ ഇട്ടു കാറിലേക്ക് കയറി. 🖤 """അവൾ എന്തിനു ഇവിടെ വരണം...ഞങ്ങളും ആയി ഒരു ബന്ധവും ഇല്ല...... എന്റെ മോനെ കൊന്നു ഇപ്പോൾ ആണ്ടേ അടുത്ത കെട്ടിയോനും..... കെട്ടിയോൻമാർ വാഴില്ല ആ നാശത്തിന്..... അഭിയുടെ അമ്മ മുറ്റത്തേക്ക് ഇറങ്ങി ഉണ്ണിക്കു നേരെ ഒച്ച വെച്ചു. സിന്ധു.... നിർത്തു നീ എന്റെ മോളെ കാണുന്നില്ല അപ്പോൾ ആണോ നിന്റെ ഈ വർത്താനം..... ""ഓ.... ഒരു മോള് ഏത് വകയിൽ..."'' . മോനെ അതിന് പോകാൻ അങ്ങനെ ഒരിടവും ഇല്ല..... എന്റെ കുഞ്ഞു എന്തങ്കിലും..... അവൾ അങ്ങനെ ഒന്നും ചെയ്യില്ല.... എനിക്ക് ഉറപ്പാ ഒന്ന് അന്വഷിക്ക്കൂ..... മോനെ.... അയാൾ ഉണ്ണി ക്ക്‌ നേരെ കൈ കൂപ്പി. ""അച്ഛാ... ഞാൻ അന്വഷിച്ചോളാം ഏട്ടത്തിയെ...... ""

അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഉഴറി ഉണ്ണി. 🖤ഒരാഴ്ച്ച ക്ക്‌ ‌ ശേഷം 🖤 എന്തോ ശക്തിയിൽ നിലത്തേക്ക് വീഴുന്ന ഒച്ച കേട്ടതും മുറ്റത്തേക്ക് ഓടി വന്നു സുധി.നിലത്തു കിടക്കുന്ന തന്റെ പുതിയ ബൈക്കും അതിന് അടുത്തായി മുണ്ട് മടക്കി കുത്തി കലിയോടെ നിൽക്കുന്ന ഭദ്രനെയും കണ്ടതും ഒന്ന് ഞെട്ടി ഉമിനീര് ഇറക്കി സുധി. കാറ്റ് പോലെ വന്നു അവന്റെ കഴുത്തിനു കുത്തി പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി ഇരുന്നു ഭദ്രൻ. ""എവിടെ ആടാ.... അവള്....... പറയാൻ.. ഭദ്രന് വിഷം കലക്കി തന്നിട്ട് പോയവൾ എവിടെ ആണെന്ന്......." ശ്വാസം കിട്ടാതെ കണ്ണ് മിഴിച്ചു സുധി. ""അയ്യോ.... എന്റെ കുഞ്ഞിനെ കൊല്ലുന്നേ...... വിടാടാ കാലമാടാ..... നിന്റെ ഭാര്യ എവിടെ പോയി എന്ന് ഞങ്ങൾ എങ്ങനെ അറിയാനാ.... ഇവിടെ വന്നില്ല..... "" ""ഭദ്ര..... സത്യ പറഞ്ഞത് മോള് ഇവിടെ ഇല്ല ആശ്രമത്തിലും വിളിച്ചു ചോദിച്ചു അവിടെയും ചെന്നിട്ടില്ല അവള്.... എന്റെ കുഞ്ഞു അങ്ങനെ ചെയ്യില്ല.... മോനെ....മോന്റെ ഭാര്യ അല്ലേ കൈ വിടല്ലേ അതിനെ ആരുമില്ല അതിന്...... ശിവ രാമൻ അവന്റെ നേരെ കൈകൂപ്പി നിന്നു ആ മിഴികൾ നിറഞ്ഞിരുന്നു.

""പിന്നെ ആരാടോ... ചെയ്യ്തത്..... ഭദ്രനിട്ട് ഉണ്ടാക്കിയിട്ട്അങ്ങ് രക്ഷപെട്ടു എന്ന് കരുതി കാണുംഅവൾ .....ഈ ഭദ്രനെ പറ്റിച്ചു അവള് എവിടം വരെ പോകും എന്ന് കാണാം..... ആ കേസ് ഭദ്രൻ പിൻവലിച്ചത് അവളോടുള്ള പ്രേമം കൊണ്ടു അല്ല.... ഒരു പീറ പെണ്ണിന്റെ കൈ കൊണ്ടു ഭദ്രൻ ചാകാൻ നോക്കി എന്ന് നാട്ടാര് പറയാതെ ഇരിക്കാൻ ആണ്....... പിന്നെ അവളെ ഞാൻ കൈ വിടില്ല കൈയിൽ കിട്ടിയാൽ മതി പിന്നെ എന്ത് ചെയ്യണം എന്ന് അറിയാം ഭദ്രന്....... "" പറഞ്ഞതും സുധിയെ ശക്തിയിൽ മുറ്റത്തേക്ക് ഉന്തി. അപ്പോഴേക്കും ഒരു ബൈക്കിൽ ഉണ്ണിയും എൽദോയും എത്തി ഇരുന്നു. ഏട്ടാ.... എന്ത് പണിയാ ഈ കാണിച്ചേ.... റസ്റ്റ്‌ പറഞ്ഞിരിക്കുവാ ഡോക്ടർ......എന്നിട്ടാണോ.... ""റെസ്റ്റോ.... എനിക്കോ അവളെ എന്റെ ഈ കൈയിൽ കിട്ടുന്ന വരെ വിശ്രമം ഇല്ല ഭദ്രന്......ഈ ഭൂമിയിൽ എവിടെ പോയാലും വേണം എനിക്ക് അവളെ......ഭദ്രന് വേണം......"" ഏട്ടാ..... നമ്മുക്ക് കണ്ടു പിടിക്കാം പക്ഷെ അത് ആ പാവത്തിനെ ദ്രോഹിക്കാൻ ആകരുത്........ ""

""ഓഹോ.... എന്നെ കൊല്ലാൻ നോക്കിയവൾ പാവം...... അല്ലേ.... കൊള്ളാം കണ്ട് പിടിക്ക് അവളെ..... പറഞ്ഞതും ബുള്ളറ്റ് എടുത്തു എടുത്തു പാഞ്ഞിരുന്നു. ഇച്ചായ.... എനിക്ക് ഒരു പേടിപോലെ..... വിളറി പിടിച്ചു നടക്കുവാ ഏട്ടൻ... ഏട്ടത്തി ഏട്ടന്റെ ലൈഫിൽ വന്നപ്പോൾ എല്ലാം ശരി ആയി എന്ന് വിചാരിച്ചതാ ഇപ്പോൾ തീർന്നു......എല്ലാം.... വിഷമ ത്തോടെ എൽദോയുടെ തോളിലേക്ക് ചാഞ്ഞു ഉണ്ണി. 🖤🥀 വെള്ള ചായം പൂശിയ ആ ചെറിയ മുറിയുടെ നിലത്തു മുട്ടുകാലിൽ മുഖം പൊത്തി ഇരുന്നു അവൾ, ഇടക്ക് തൊള് പൊങ്ങുന്നുണ്ട് കരച്ചിൽ ചീളുകളും പുറത്തേക്കു തെറിച്ചു. എണ്ണമയം ഇല്ലാതെ മുടി പാറി പറന്നിരുന്നു, പ്രകാശം മങ്ങിയ കണ്ണുകളിൽ കറുപ്പ് പടർന്നിരുന്നു. ഒരു കൈ തലം തോളിൽ അമർന്നതും തല പൊക്കി നോക്കി, കാവി വസ്ത്രം അണിഞ്ഞ ഒരു സ്ത്രീ അവളുടെ അടുത്ത് ഇരുന്നു ഒരു ഫോൺ അവളുടെ നേർക്കു നീട്ടി, വെപ്രാളത്തോടെ ഫോൺ മേടിച്ചു കാതിൽ വെച്ചു. ""അമ്മ..... അയാ...... അല്ല.... ഭദ്രൻ..... ഭദ്രേട്ടൻ...... എങ്ങനെ....."" ""ഒരു കുഴപ്പവും ഇല്ല മോളെ..... ഇന്ന്‌ ഡിസ്ചാർജ് ആയി...... ഇനി എങ്കിലും എന്തങ്കിലും കഴിക്കു നീ....,."" ഒരു നോവാർന്ന ചിരി ചുണ്ടിൽ വിടർന്നു വലംകൈയാൽ താലിയിൽ മുറുകെ പിടിച്ചു ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടച്ചു............തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story