അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 15

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

വെള്ള ചായം പൂശിയ ആ ചെറിയ മുറിയുടെ നിലത്തു മുട്ടുകാലിൽ മുഖം പൊത്തി ഇരുന്നു അവൾ, ഇടക്ക് തൊള് പൊങ്ങുന്നുണ്ട് കരച്ചിൽ ചീളുകളും പുറത്തേക്കു തെറിച്ചു. എണ്ണമയം ഇല്ലാതെ മുടി പാറി പറന്നിരുന്നു, പ്രകാശം മങ്ങിയ കണ്ണുകളിൽ കറുപ്പ് പടർന്നിരുന്നു. ഒരു കൈ തലം തോളിൽ അമർന്നതും തല പൊക്കി നോക്കി, കാവി വസ്ത്രം അണിഞ്ഞ ഒരു സ്ത്രീ അവളുടെ അടുത്ത് ഇരുന്നു ഒരു ഫോൺ അവളുടെ നേർക്കു നീട്ടി, വെപ്രാളത്തോടെ ഫോൺ മേടിച്ചു കാതിൽ വെച്ചു. ""അമ്മ..... അയാ...... അല്ല.... ഭദ്രൻ..... ഭദ്രേട്ടൻ...... എങ്ങനെ....."" ""ഒരു കുഴപ്പവും ഇല്ല മോളെ..... ഇന്ന്‌ ഡിസ്ചാർജ് ആയി...... ഇനി എങ്കിലും എന്തങ്കിലും കഴിക്കു നീ....,."" ഒരു നോവാർന്ന ചിരി ചുണ്ടിൽ വിടർന്നു വലംകൈയാൽ താലിയിൽ മുറുകെ പിടിച്ചു ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടച്ചു. 🥀 "മോളെ അവൻ ഇവിടെ വന്നിരുന്നു.... നല്ല ദേഷ്യത്തിൽ ആയിരുന്നു അവൻ.....നീ എവിടെ ആണന്നു കുറെ ചോദിച്ചു... അമ്മ പറഞ്ഞില്ല മോൾക്ക്‌ തന്ന വാക്കിന്റെ പേരിൽ ആണ്..... പിന്നെ മുറിവേറ്റ ത് അവനു ആണ് അതിന്റെ കോപം കാണും അവന്......

എന്തായാലും അവിടത്തന്നെ നിൽ ക്ക് മോള് അവൻ അവിടവരില്ല.....മോളെ കണ്ടാൽ ചിലപ്പോൾ കൊല്ലാനും മടിക്കില്ല അവൻ.... കൊന്നോട്ടെ..... കൊന്നോട്ടെ എങ്കിലും ഞാനും തെറ്റ് കാരി അല്ലേ...... പറഞ്ഞതും അവൾ എങ്ങൽ അടിച്ചു കരഞ്ഞിരുന്നു. അമ്മ മോൾക്ക് ഒരു ജോലി പറഞ്ഞിട്ടുണ്ട്..... എല്ലാം ഒന്ന് കലങ്ങി തെളിയുന്ന വരെ അവിടെ നിൽക്കു...... ശിവനോട് അമ്മ എല്ലാം സംസാരിക്കാം.....എല്ലാം ശരി ആകും...... വേണ്ട അമ്മ.... ഞാൻ ഒരു ശാപം പിടിച്ചവൾ ആണ്.... ഇനിയും ആരുടേയും സങ്കടം കാണാൻ വയ്യ പറയണ്ട ഞാൻ എവിടെ ആണന്നു..... പറഞ്ഞു കൊണ്ട് ഫോൺ കാതിൽ നിന്നു എടുത്തു അവർക്കു കൊടുത്തു. കുട്ടി എഴുനേറ്റു എന്തങ്കിലും കഴിക്കു ഞാൻ.... അമൃത യെ ഇങ്ങു വിടാം ഇയാൾക്ക് ഒരു കൂട്ടിനു ആയി..... അതും പറഞ്ഞു അവർ പോയി. ഭദ്രന് കുഴപ്പം ഒന്നുമില്ല എന്ന് അറിഞ്ഞതും ഒരു ആശ്വാസം തോന്നി അവൾക്ക്.അറിയില്ല അയാളിൽ നിന്നു അകന്നപ്പോൾ തനിക്ക് വേദനിക്കുന്നുണ്ട് എന്ന് ഞെട്ടലോടെ ആണ് അറിഞ്ഞത് ആ സാമിപ്യം പോലും വെറുത്തിരുന്നു അറപ്പു ആയിരുന്നു

എന്നാൽ അയാൾ മരിച്ചു പോകണംഎന്ന് പ്രാർത്ഥിച്ച താൻ അയാൾക്ക്‌ ആയി പ്രാർത്ഥിച്ചു,ആ ആയുസ്സിനായി കണ്ണ് നീര് വാർത്തു. അറിയില്ല ആ സാമിപ്യം ആഗ്രഹിച്ചു പോകുന്നു,കണ്ണ് അടക്കുമ്പോഴും തുറക്കുമ്പോഴും ആ മുഖം മാത്രം കാണുന്നു , പറിച്ചു എറിയാൻ ആഗ്രഹിച്ച താലി എന്നും എന്നിൽ കാണണം എന്ന് ആഗ്രഹിക്കുന്നു അത് ഒരു ധൈര്യം നൽകുന്ന പോലെ.താലിയിൽ കൈ അമർത്തി പിന്നെ ചുണ്ടോടു അമർത്തി. 🖤🥀 കണ്ണാ..... അവൾ പോട്ടെ എവിടെ എങ്കിലും പോയി ജീവിക്കട്ടെ... മോൻ ഇനി അതിന്റ പുറകെ പോകണ്ട.... എല്ലാം മുത്തശ്ശി യുടെ തെറ്റ് ആണ്...... ""അങ്ങനെ വിടില്ല അവളെ ഞാൻ ഒരാഴ്ച എന്നെ കിടത്തി യിട്ടുണ്ട് എങ്കിൽ എനിക്ക് വേദന തന്നിട്ടുണ്ട് എങ്കിൽ അതിന് പകരം വീട്ടിയിരിക്കും ഭദ്രൻ...... അങ്ങനെ ആരെയും ഈ ഭദ്രനെ ചതിച്ചു പോകാൻ സമ്മതിക്കില്ല ഭദ്രൻ..... അനുഭവിപ്പിക്കും......അവളെ...... പറഞ്ഞതും മുകളിലേക്കു കയറി പോയി. ""എന്റെ ദേവി ആ കുട്ടി എവിടെ പോയിരിക്കുവാണോ...... മുത്തശ്ശി ഏട്ടൻ എന്ത് ഭാവിച്ചു ആണന്നു അറിയില്ലേ.....ഏടത്തിയെ കണ്ടു പിടിച്ചാൽ എന്ത് ചെയ്യും എന്ന് ഓർത്തിട്ടു.... ഉണ്ണി നീ കൂടെ കാണണേ.....കണ്ണന്റെ കൂടെ അവനെ പറഞ്ഞു മനസിലാക്കൻ..... അവന്റെ മനസ്സിൽ എന്ന് സ്നേഹം എന്ന ഒന്ന് ഉണ്ടാകുമോ.......""

അവരുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു. ""പിന്നെയവൻ കാണിക്കുന്ന ഗുണ്ടയാസത്തിനു എല്ലാം എന്റെ കുഞ്ഞു വേണോ കുട പിടിക്കാൻ..... രമ മുത്തശ്ശിയുടെ നേരെ ദേഷ്യത്തോടെ വന്നു. ഉണ്ണി അവരെ ദേക്ഷ്യത്തോടെ ഒന്ന് നോക്കി.മുത്തശ്ശിയെയും കൂട്ടി മുറിയിലേക്ക് പോയി. 🥀🖤 ""ഏട്ടാ ആ പെണ്ണ് എവിടെ ആണെന്ന് ഒന്ന് അന്വഷിക്കു ഭദ്രൻ കച്ചകെട്ടി ഇറങ്ങി ഇരിക്കുവാ ആ നാശത്തിനെ കണ്ടു പിടിക്കാൻ...... രമ ഫോൺ കാതോടു ചേർത്ത് പറഞ്ഞു അവർ. ""കണ്ടു പിടിക്കട്ടെ വളർത്താൻ അല്ലല്ലോ കൊല്ലാൻ അല്ലെ കൊല്ലട്ടെ...... അപ്പോഴും ലാഭം നമ്മുക്ക്..... അവൻ ചാകും എന്ന് കരുതി അത് നടന്നില്ല...... പിന്നെ രണ്ടും ഇനി ഒന്ന് ആകരുത് അത് നോക്കാം ഇനി ഭദ്രനെ തൊടണ്ട അത് നമ്മുക്ക് ദോക്ഷം ചെയ്യും അവൾ ആ പെണ്ണ് ഇനി അവന്റെ ജീവിതത്തിൽ വന്നു കൂടാ........അതിന് ഉള്ളത് ചെയ്യണം...."" അയാൾ അത് പറഞ്ഞു ഫോൺ വെയ്ക്കുമ്പോൾ അവരിൽ ആശ്വാസം നിറഞ്ഞു. 🖤🖤 കുളിച്ചു ഇറങ്ങുമ്പോൾ കട്ടിലിൽ ഒരു ചുരിദാറും അത്യാവശ്യ മായിട്ടുള്ളത് എല്ലാം ഇരിപ്പുണ്ട്.

എല്ലാം എടുത്തു കബോർഡിൽ വെച്ച് തിരിയുമ്പോൾ ഒരു പെൺകുട്ടി പുഞ്ചിരോയോടെ മുമ്പിൽ നിൽപ്പുണ്ട് ചിരിക്കുമ്പോൾ നുണ കുഴി വിടരുന്നുണ്ട്. ഹൃദ്യ ഒന്ന് ചിരിച്ചു, ""ഞാൻ അമൃത..... അമ്മ പറഞ്ഞിട്ട് ഇന്ന് മുതൽ ഞാൻ ഈ മുറിയിലേക്ക് മാറീട്ടോ.... ചേച്ചിക്ക് കൂട്ട് ആയി...പിന്നെ ഞാൻ ജോലി ചെയുന്ന കമ്പനിയിൽ ആണ് ചേച്ചി ക്കും ട്ടോ നമ്മുക്ക് ഒരുമിച്ചു പോകാം...... വാ നിറച്ചു എന്തൊക്കയോ പറയുന്നുണ്ട് അവൾ. പെട്ടന്ന് തന്നെ കൂട്ട് ആയിരുന്നു അവളും ആയി താൻ വന്നിട്ട് ഒരാഴ്ച ആയി എങ്കിലും ആരുമായും മിണ്ടിയില്ല മുറിയിൽ തന്നെ ആയിരുന്നു. അന്ന് ഓടി ചെന്നത് ആശ്രമത്തിലേക്ക് ആയിരുന്നു. അമ്മയിൽ നിന്നും പല സത്യങ്ങളും അറിഞ്ഞപ്പോൾ ഭദ്രനെ വെറുക്കാൻ ഉള്ള പല കാര്യങ്ങളും മാഞ്ഞു പോയിരുന്നു. ആരൊക്കയോ കളിച്ച കളിയിൽ താനും പെടുക ആയിരുന്നു എന്ന് മനസ്സിലായി. ആ മുഖത്തു പോലും നോക്കാൻ ഉള്ള ധൈര്യം ഇല്ലാതെ ഒളിച്ചോടി ഇവിടം വരെ ഈ പാലക്കാട്‌ വരെ. . ടോപിന്റെ ഇടയിൽ കിടന്ന താലി കൈ ക്കുള്ളിൽ മുറുക്കി കണ്ണുകൾ അടച്ചു ഹൃദ്യ.

രാവിലെ ഉണർന്നതും അമൃത കൈ പിടിച്ചു നടന്നു അവിടെ ഉള്ള അന്ധേവാസികളെ പരിചയപെടുത്തി. പലരും മക്കൾ ഉപേക്ഷിച്ചവരും, അനാഥ കുട്ടികളും ആയിരുന്നു നാല്പതോളം പേര് ഉണ്ട്. അവരെ എല്ലാം നോക്കാൻ ആളുകളും ഉണ്ട്. ""അമൃത ആന്റി....എന്റെ ബുക്ക്‌ കണ്ടില്ല എടുത്തു തരുമോ..... ഒരു കുഞ്ഞി മോള് അവളുടെ അടുത്തായി കണ്ണ് കലങ്ങി നിൽക്കുന്നുണ്ടായിരുന്നു. "അതിനു എന്താ താരല്ലോ....... ചേച്ചി വരാന്തയിലേക്ക് നടന്നോളു.... ഞാൻ ഇപ്പോൾ വരാട്ടോ......"" അതും പറഞ്ഞു നടന്നു അമൃത ഒരു ചിരിയോടെ ഹൃദ്യ യും. ആ നീണ്ട വരാന്തയിലൂടെ നടന്നു ഹൃദ്യ കൺ മുമ്പിൽ അപ്പോഴും ഒരേ മുഖം മാത്രം ശിവഭദ്രന്റെ. കണ്ണുകൾ അടച്ചു ദീർഘമായി ഒന്ന് ശ്വസിച്ചു നേരെ നടന്നതും എന്തിലോ ശക്തിയിൽ മുഖം അടിച്ചു പുറകോട്ട് വേച്ചു പോയതും ആരോ നടുവിന് ചേർത്ത് പിടിച്ചു നിർത്തി ഇരുന്നു കണ്ണുകൾ ഇറുക്കി അടച്ചു തുറന്നതും ആരിലോ ചേർന്ന് ആണ് താൻ നിൽക്കുന്നത് എന്നു അറിഞ്ഞതുംഞെട്ടി മാറി നിന്നു.

മുമ്പിൽ നിൽക്കുന്ന ആളെ നോക്കി മാന്യമായി ഡ്രസ്സ്‌ ധരിച്ച ഒരാൾ, നല്ല പൊക്കവും അതിന് ഒത്ത വണ്ണവും ഉള്ള ഒരാൾ sky ബ്ലൂ കളർ ഷർട്ടും ജീൻസും ആണ് വേഷം ഒരു കണ്ണടയും വെച്ചിട്ടുണ്ട്,. എവിടെ നോക്കിയാടോ നടക്കുന്നെ.... മുഴുത്ത ഉണ്ട കണ്ണ് ഉണ്ടല്ലോ..... ഏഹ്..... "" പാന്റിന്റെ രണ്ടു പോക്കറ്റിലും കൈ ഇട്ടു അവളെ തന്നെ നോക്കി പറഞ്ഞു അയാൾ. സോറി.... സോറി..... ഞാൻ...... ""ഡോക്ടറെ........"" പുറകിൽ നിന്നുള്ള അമൃത യുടെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി അമൃത വേഗതയിൽ വരുന്നുണ്ട് നിറഞ്ഞ ചിരി ആണ് ആ മുഖത്തു. ആഹാ..... താൻ ഇവിടെ ഉണ്ടായിരുന്നോ.... ഞാൻ ഓർത്ത് ജോലിക്ക് പോയി എന്ന്....... ഡോക്ടറെ കാണാതെ ഞാൻ പോകുവോ...... ഇത് ഏതാ പുതിയ ആള്..... കണ്ണിനു വല്ലോം പ്രശ്നം ഉള്ള കുട്ടി ആണോ ഇപ്പോൾ എന്നെ ഇടിച്ചു ഇട്ടേനെ.....ഹൃദയം തകർത്തു....... അതും പറഞ്ഞു നെഞ്ച് തിരുമ്മി കൊണ്ട് ചിരിയോടെ നോക്കി , എന്നാൽ ഹൃദ്യ യുടെ മുഖം അപ്പോഴും താന്നു ആണ് ഇരിക്കുന്നത്. എന്റെ ചേച്ചി..... ഇങ്ങോട്ട് നോക്ക്.... ഇങ്ങേരു വെറുതെ ജാഡ ഇറക്കുന്നതാ.....

അതും പറഞ്ഞു അവളുടെ മുഖം നേരെ പിടിച്ചു. Hai..... ഞാൻ നന്ദകിഷോർ..... ഒരു ചെറിയ ഡോക്ടർ ആണ്...... പറഞ്ഞു അവളുടെ നേരെ കൈ നീട്ടി. അവൾ ചെറുതായി ഒന്ന് ചിരിച്ചു കൈ കൊടുക്കാതെ നിന്നതും അമൃത അവളുടെ കൈ പിടിച്ചു അവന്റ കൈയിലേക്ക് വെച്ച് കൊടുത്തു. ഒരു ചെറു ചിരി ചിരിച്ചു നിന്നു ഹൃദ്യ അവന്റെ കൈയിൽ നിന്നു പയ്യെ കൈ വലിച്ചു. ചേച്ചി ആള് ഇവിടുത്തെ സർക്കാർ ഹോസ്പിറ്റലിലെ ഡോക്ടർ ആണുട്ടോ... എല്ലാ ആഴ്ചയും വരും ഇവിടെ ഉള്ളവരെ പരിശോധിക്കാൻ..... ഫ്രീ ആണുട്ടോ..... അല്ലേ ഡോക്ടറെ..... പറഞ്ഞു അവനെ നോക്കി ചിരിച്ചു അമൃത. തന്റെ പേര് എന്താണന്നു പറഞ്ഞില്ല....."" ഹൃദ്യ യോട് ആയി ചോദിച്ചു നന്ദൻ. ""ഹൃദ്യ.... കോട്ടയത്തെ ആശ്രമത്തിൽ ഉണ്ടായിരുന്ന ചേച്ചിയാ അവിടുത്തെ അമ്മയാണ് ഇങ്ങോട്ട് വിട്ടത്..... അമൃത ആണ് പറഞ്ഞത്. ഡോക്ടറും അമൃതയും എന്തൊക്കയോ പറയുകയും ചിരിക്കുന്നതും ഉണ്ട് എന്നാൽ അതിൽ ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ചിന്തകൾ കാടു കയറി പോകുന്നു അത് ശിവഭദ്രനിൽ ചെന്നു നിൽക്കുന്നു. ഹൃദ്യ യേച്ചി നമ്മുക്ക് ഡോക്ടറുടെ കാറിനു പോകാട്ടോ ബസ് കൂലി ലഭിക്കാം അല്ലേ ഡോക്ടറെ...... ""ഓ....നീ ഇങ്ങനെ ആണങ്കിൽ കുറെ ഉണ്ടാക്കുമല്ലോ.....

""ഉണ്ടാക്കാതെ പറ്റില്ലാലോ... എന്നെ കെട്ടിക്കാൻ ഞാൻ അല്ലേ ഉള്ളൂ..... പറഞ്ഞു അവന് നേരെ ചുണ്ട് കൂർപ്പിച്ചു കാറിൽ കയറി കൂടെ ഹൃദ്യ യും. മിററിലൂടെ നോക്കി കാണുക ആയിരുന്നു നന്ദൻ അവളെ കരഞ്ഞു തളർന്നകണ്ണുകൾ ദേഹം മാത്രമേ ആ കാറിനുള്ളിൽ ഉള്ളു അവളുടെ മനസ്സ് വേറെ എങ്ങോട്ട് ഒക്കെയോ പറന്നു നടക്കുക ആണെന്നു മനസിലായി അവന്. ആ ഉണ്ട കണ്ണുകളിലേക്കും സങ്കടം നിറഞ്ഞ മുഖതെക്കും നോക്കി , ആദ്യമായി ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്തോ ഒന്ന് അവളിൽ ഉണ്ട് എന്ന് തോന്നി നന്ദന് അവളുടെ മുഖമിടിച്ച നെഞ്ചിൽ ഒന്ന് തലോടി. ഒരു ഫുഡ്‌ പ്രോഡക്റ്റ് കമ്പനി യുടെ മുമ്പിൽ ആണ് കാർ നിന്നത്. കാറിൽ നിന്നു ഇറങ്ങി ഹൃദ്യ നോക്കി അത്ര വലിയ കെട്ടിടം ആദ്യമായി കാണുക ആണ് താൻ അത്ര വലുത്. അമ്മ വിളിച്ചു പറഞ്ഞിരുന്ന കാരണം എല്ലാം എളുപ്പം ആയിരുന്നു. പാക്കിങ് സെക്ഷനിൽ ആണ് ജോലി അമൃത ക്കും അവിടെ തന്നെ പെട്ടന്ന് ആളുകളും ആയി പരിചയപെട്ടു. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും ആയി പോയിക്കൊണ്ടിരുന്നു. ഡോക്ടറും ആയി നല്ല ഒരു സുഹൃത്ത്‌ ബന്ധം ആയിരുന്നു.

ആശ്രമത്തിൽ നിന്ന് അമ്മ ഇടക്ക് കോട്ടയത്ത്‌ നിന്നു വിളിക്കും അഭിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലം പറയും അത് ഒരു ആശ്വാസം ആയിരുന്നു ശമ്പളം അയച്ചു കൊടുക്കും അമ്മക്ക് അത് അമ്മ ആശ്രമത്തിന്റെ വക സഹായം ആണ് എന്നു പറഞ്ഞു അച്ഛനെ ഏൽപ്പിക്കും ഞാൻ സേഫ് ആയി ഒരു സ്ഥലത്ത് ആണന്നു അച്ഛനോട് മാത്രം പറഞ്ഞിട്ടുണ്ട് അമ്മ. 🥀"" ""അമ്മ..... അയാൾക്ക്‌ എങ്ങനെ ഉണ്ട്......"" ഇടക്ക് എപ്പോഴോ അമ്മ വിളിച്ചപ്പോൾ ചോദിച്ചു പോയി അവൾ. ""ഏത് അയാൾ...... ഹൃദ്യ....."" മനസിലായി എങ്കിലും അങ്ങനെ ചോദിച്ചു അമ്മ. ""അത് ഭദ്രേട്ടൻ......"". ആ പേര് പറയുമ്പോൾ പോലും തന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അറിഞ്ഞു അവൾ, ഒരു തണുപ്പ് ദേഹമാകെ പടരുന്ന പോലെ, അമ്മയിൽ നിന്ന് മറുപടി കേൾക്കാൻ കൊതിച്ചു നിന്നു. """ഭദ്രനോ.....കുറച്ചു നാളുകൾ ആയി ഒരു വിവരവും ഇല്ല മോളെ നാട്ടിൽ ഇല്ല എന്ന് തോന്നുന്നു നിന്നെ തേടി ഉള്ള നടപ്പ് നിർത്തി എന്ന് തോന്നുന്നു..... ഇപ്പോൾ ഈ വഴിക്കു കാണുന്നെ ഇല്ല.....മാസം ഒരു തുക അയച്ചു തരാറു ഉണ്ട്....ഇനി വരില്ലായിരിക്കാം......

മോൾക്ക് സന്തോഷവും സമാധാനവും ഉണ്ടല്ലോ അത് മതി..... എന്തോ അമ്മ അത് പറയുമ്പോൾ സന്തോഷതോന്നേണ്ടതിനു പകരം സങ്കടം ആണ് തോന്നിയത്. പ്രിയപ്പെട്ട എന്തോ നഷ്ട്ടപെടുമ്പോൾ ഉള്ള സങ്കടം.പേര് അറിയാത്ത ഒരു നൊമ്പരം ആയി ശിവഭദ്രൻ തന്റെ നെഞ്ചിൽ കൂടു കൂട്ടിയത് അറിഞ്ഞു അവൾ. ""വെറുത്തു.... വെറുത്ത്.... ഒടുവിൽ ഞാൻ നിങ്ങളെ പ്രണയിക്കുന്നു..... നിങ്ങളെ മാത്രം..... പക്ഷെ ഇനി ഒരു തിരിച്ചു പോക്ക് ഇല്ല ഹൃദ്യ ക്ക്‌ വരാൻ കഴിയില്ല......"" 🖤🥀 നാലു മാസങ്ങൾ കഴിഞ്ഞു പോയിരുന്നു. അമൃത യോടൊപ്പം ജോലി കഴിഞ്ഞു ഇറങ്ങിയതേ കണ്ടു ഗേറ്റിങ്കൽ നിൽക്കുന്ന ഡോക്ടറിനെ. എന്തോ ഹൃദ്യ മുഖം കൊടുക്കാതെ നിന്നു നന്ദന്റെ സംസാരവും രീതിയും അയാൾ തന്നിലേക്ക് അടുക്കാൻ ശ്രേമിക്കുന്ന പോലെ. വാ..... രണ്ട് പേരും കയറ്... ഞാനും ആശ്രമത്തിലേക്ക് ആണ് കുറച്ചു മെഡിസിൻ കൊടുക്കണം......രണ്ടു പേരെ നോക്കണം..... . ""ഡോക്ടർക്ക്‌ ഈ ഇട ആയിട്ട് രോഗികളോട് സ്നേഹം കൂടുതൽ ആണോ എന്നൊരു സംശയം..... അമൃത ഒരു ചിരിയോടെ പറഞ്ഞു. ""ഞങ്ങൾ ബസ്സിന്‌ പൊയ്ക്കോളാം ഡോക്ടർ പൊയ്ക്കോളൂ...."" പറഞ്ഞതും അമൃതയുടെ കൈ പിടിച്ചു നടന്നിരുന്നു ഹൃദ്യ. അതെന്താ ചേച്ചി.... ഡോക്ടർ അങ്ങോട്ട് അല്ലെ....... ഡോക്ടർക്കു ചേച്ചിയോട് എന്തോ......ഉണ്ട്..... ""

അവൾ പറഞ്ഞു കൊണ്ട് ഹൃദ്യ യെ നോക്കിയതും ഒന്ന് തറപ്പിച്ചു നോക്കി അവൾ. നോക്കി പേടിപ്പിക്കുന്നത് എന്തിനാ.... പാവം ഡോക്ടർ ആണ്..... പിന്നെ ഡോക്ടറുടെ അമ്മ ആശ്രമത്തിൽ വളർന്നത് ആണ് അത് കൊണ്ട് എപ്പോഴും പറയും കല്യാണം കഴിക്കുവാണെകിൽ ആശ്രമത്തിലെ കുട്ടിയെ വിവാഹം ചെയ്യുക ഉള്ളു എന്ന്പറയും.....അത് ചേച്ചി ആണെങ്കിലോ......അമ്മ പറഞ്ഞിട്ടുണ്ട് ചേച്ചിയുടെ ഹസ്ബന്റ് മരിച്ചു പോയത് അല്ലേ പിന്നെ എന്താ...... അവളെന്തൊക്കയോ പറയുന്നുണ്ട് കാത് കൊടുക്കാതെ അവളെയും വലിച്ചു നടന്നു. ഒരു ഓട്ടോ ക്ക്‌ കൈ നീട്ടി അതിലേക്കു കയറി. വൈകുന്നേരം ആയതിനാൽ നല്ല തിരക്ക് ആണ് ട്രാഫിക് ബ്ലോക്ക്‌ ആണ് റോഡ്. എന്തൊക്കയോ ഒച്ചയും ബഹളവും കേൾക്കാം. "അതേ പെങ്ങളെ ഇവിടെ ഇരിക്ക് ഞാൻ ചെന്ന് നോക്കിയിട്ട് വരാം എന്താ പ്രശ്നം എന്ന്....... ചേച്ചി വാ നമ്മുക്ക് ഒന്ന് പോയി നോക്കാം തല്ല് വല്ലതും ആണങ്കിൽ കാണാമല്ലോ...... അമൃത യുടെ സംസാരം കേട്ടതും ദേക്ഷ്യ ത്തോടെ നോക്കി ഹൃദ്യ. ""അതേ വണ്ടി ഉടനെ പോകും എന്ന് തോന്നുന്നില്ല..... നല്ല പൊരിഞ്ഞ അടിയാണ് .....

അയാൾ തിരിച്ചു വന്നു പറഞ്ഞു, ""ഏതോ കാശ് ഉള്ള ഗുണ്ട ആണെന്ന് തോന്നുന്നു..... നല്ല അടി....."" അയാൾ അത് പറഞ്ഞതും അമൃത ഹൃദ്യ യുടെ കൈ പിടിച്ചു വലിച്ചു ഇറക്കി. വാ..... ചേച്ചി ഫ്രീ ആയിട്ട്‌ അടി കാണാം..... ""വേണ്ട അമൃത നമ്മുക്ക് പോകാം......"" അപ്പോഴേക്കും ആൾക്കൂട്ടത്തിന് ഇടയിലൂടെ അവളെയും വലിച്ചു കയറി ഇരുന്നു അമൃത. രണ്ട് വണ്ടികൾ നേരെ കിടപ്പുണ്ട് അവിടെ കിടക്കുന്ന ജീപ്പിലേക്കും നിലത്തുകിടക്കുന്ന ആളിൽ കാല് ഉയർത്തി ചവിട്ടി പുറം തിരിഞ്ഞു നിൽക്കുന്ന വനിലേക്കും ഞെട്ടലോടെ നോക്കി നിന്നു ഹൃദ്യ .. ഹൃദയം പതിവിലും മടങ്ങു ആയി മിടിക്കുന്നത് അറിഞ്ഞു അവൾ അയാൾ എന്തോ അലറി പറഞ്ഞു കൊണ്ട് തിരിയാൻ തുടങ്ങിയതും അമൃതയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടി ഇരുന്നു അവൾ. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതുംഅമൃത യുടെ കൈ വിട്ടു നെഞ്ചിൽ കൈ വെച്ച് അണച്ചു നിന്നു ""എന്താ ചേച്ചി എന്ത് പറ്റി....."' അമൃത യുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനു മുന്പേ ആരുടെയോ കൈ അവളുടെ തോളിൽ അമർന്നിരുന്നു............തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story