അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 16

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ആൾക്കൂട്ടത്തിന് ഇടയിലൂടെ ഹൃദ്യ യെയും വലിച്ചു കയറി ഇരുന്നു അമൃത. രണ്ട് വണ്ടികൾ നേരെ കിടപ്പുണ്ട് അവിടെ കിടക്കുന്ന ജീപ്പിലേക്കും നിലത്തുകിടക്കുന്ന ആളിൽ കാല് ഉയർത്തി ചവിട്ടി പുറം തിരിഞ്ഞു നിൽക്കുന്ന വനിലേക്കും ഞെട്ടലോടെ നോക്കി നിന്നു ഹൃദ്യ .. ഹൃദയം പതിവിലും മടങ്ങു ആയി മിടിക്കുന്നത് അറിഞ്ഞു അവൾ.അയാൾ എന്തോ അലറി പറഞ്ഞു കൊണ്ട് തിരിയാൻ തുടങ്ങിയതും അമൃതയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടി ഇരുന്നു അവൾ. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതുംഅമൃത യുടെ കൈ വിട്ടു നെഞ്ചിൽ കൈ വെച്ച് അണച്ചു നിന്നു ""എന്താ ചേച്ചി എന്ത് പറ്റി......."" അമൃത യുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനു മുന്പേ ആരുടെയോ കൈ അവളുടെ തോളിൽ അമർന്നിരുന്നു. ഞെട്ടി ഇരുന്നു അവൾ എന്നാൽ ആ കൈസ്പർശന ത്തിൽ ആശ്വാസത്തോടെ തിരിഞ്ഞു മുമ്പിൽ നിൽക്കുന്ന ആളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

""ഇത് എന്താടോ ....... ചെകുത്താനെ കണ്ട പോലെ നോക്കുന്നെ...... ഡോക്ടർ നന്ദൻ അവളുടെ തോളിൽ തട്ടി ചോദിച്ചു അപ്പോഴും കണ്ണുകൾ അകലെ ആ ആൾക്കൂട്ടത്തിലേക്കു ആയിരുന്നു. ""അത്.... അത് ഡോക്ടർ ഞങ്ങളെ ഒന്ന് ആശ്രമത്തിൽ കൊണ്ട് ആക്കാമോ...... ഹൃദ്യ യുടെ പെട്ടന്നുള്ള ആ ചോദ്യത്തിൽ അവന്റെ മിഴികൾ തിളങ്ങി. അപ്പോഴും കേട്ടത് വിശ്വസിക്കാൻ ആകാതെ അമൃതയും. അവൻ എന്തെകിലും പറയുന്നതിന് മുന്പേ അമൃതയുടെ കൈയിൽ പിടിച്ചു വലിച്ചു കാറിൽ കയറി ഇരുന്നു മിഴികളും കാതും ആ ആൾക്കൂട്ടത്തിലേക്കും ബഹളത്തിലേക്കും നീണ്ടു.കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു അവൾ. കണ്ട കാഴ്ച്ച വിശ്വസിക്കാൻ ആകാതെ ആ സാമിപ്യം തന്നെ വല്ലാതെ തളർത്തുന്നത് അറിഞ്ഞു ഹൃദ്യ. "ഒളിച്ചോടാതെ ആ മുമ്പിൽ നിൽക്കാൻ തനിക്ക് പേടിയില്ല പക്ഷെ നിയന്ത്രണം വിട്ടാലോ ആ മാറിലേക്ക് ചാഞ്ഞു പോയാലോ ഇഷ്ടം ആണെന്ന് പറഞ്ഞു പോയാല്ലോ തന്നോട് ക്ഷമിക്കാൻ ആകുമോ ഭദ്രേട്ടന് ആവില്ല അഭിയേട്ടനെ പോലെ ഭദ്രേട്ടനെ കൂടി നഷ്ട പെടുത്താൻ വയ്യ....""

മനസ്സിൽ ഓർത്ത് കൊണ്ട് ചുരിദാർ ടോപിന്റെ മുകളിലൂടെ താലിയിൽ മുറുകെ പിടിച്ചു ""ഹൃദ്യയേച്ചി.... എന്തിനാ ഓടിയത്....."" ""അത് ഞാൻ എനിക്ക്......അടിഉണ്ടാക്കുന്നത് എനിക്ക്....പേടിയാ..... "" അയ്യേ.... പേടിയോ.....നല്ല അടി ആയിരുന്നു പാഴാക്കി കളഞ്ഞത്..... ശോ....അയാളെ കാണാൻ എന്തൊരു അഴകാ ഈ സിനിമയിൽ ഒക്കെ കാണുന്ന നായകൻ മാരെ പോലെ....... അല്ലേ ഹൃദ്യ യേച്ചി....ആ കട്ടി ദീശ എനിക്ക് അതാ ഇഷ്ട്ടം ആയെ..... പറയുകയും രണ്ടു കൈകളും മുഖത്തോട് ചേർത്ത് വെച്ച് പറയുന്നും ഉണ്ട് അവൾ. എന്തോ അവളുടെ വാക്കുകൾ തന്റെ ഹൃദയ ത്തെ കുത്തി നോവിക്കുന്നത് അറിഞ്ഞു. ""എന്റെ ആണ് ''എന്ന് വിളിച്ചു പറയാൻ തോന്നി ഹൃദ്യ ക്ക്‌. ""എനിക്ക് കണ്ടിട്ട്‌ ഒരു വില്ലനെ പോലെയാ തോന്നിയത് ഒരു തനി തെമ്മാടി.....'' നന്ദൻ അത് പറയുമ്പോഴും കണ്ണുകൾ ഹൃദ്യയിൽ ആയിരുന്നു. അവളുടെ കണ്ണുകൾ പിടച്ചു ചുണ്ടുകൾ എന്തോ പറയാൻ ആയി മന്ത്രിച്ചു കണ്ണുകൾ ഇറുക്കി അടച്ചു. ""അതേ തെമ്മാടി ആണ് എങ്കിലും ഹൃദ്യ ക്ക്‌ ഇഷ്ട്ടം ആണ് ""

ഡ്രൈവിങ്ങിന് ഇടയിലും മിററിലൂടെ അവളുടെ പിടക്കുന്ന കണ്ണുകളിലും വിയർപ്പു പൊടിഞ്ഞ ചുണ്ടിലും കണ്ണുകൾ ഉടക്കി നിന്നു നന്ദന്റെ, ഒരു നേർത്ത ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചു. 🖤🥀 """അണ്ണാ അയാളെ വിട്...... വഴി ബ്ലോക്ക്‌ ആണ് പോലീസ് വരുന്നതിനു മുൻപ് പോകാം...... പറഞ്ഞുകൊണ്ട് നിലത്തു കിടക്കുന്ന വനെ ചവിട്ടി പിടിച്ചിരിക്കുന്നവനെ പിടിച്ചു വലിച്ചു എൽദോ. എടാ..... ഉണ്ണി.... ഉണ്ണി...... ഇവൻ എവിടെ പോയി.... ഭദ്രനെ പിടിച്ചു വലിച്ചു കൊണ്ട് നാലു പാടും നോക്കി എൽദോ. ""ഓരോരുത്തൻ മാര് കുടിച്ചിട്ട്...വന്ന് വഴിയിൽ കിടന്ന് വഴക്ക് ഉണ്ടാക്കി കോളും...... അതിൽ കൂടി നിന്നവരിൽ ഒരുത്തൻ പറഞ്ഞതും. എൽദോയുടെ പിടിത്തം വിട്ട് പാഞ്ഞു വന്നിരുന്നു ഭദ്രൻ, കാല് പൊക്കി ചവിട്ടി നിലത്തു ഇട്ടിരുന്നു അയാളെ. ""നിന്റെ തന്ത ആടാ കുടിച്ചിരിക്കുന്നത്..... നാറി..... നീ കണ്ടോടാ ഭദ്രൻ കുടിച്ചത്......"" പറഞ്ഞു കൊണ്ട് നിലത്തു കിടക്കുന്നവനെ ചവിട്ടാൻ തുടങ്ങിയതുംഉണ്ണിയും ഓടി വന്നിരുന്നു രണ്ടു പേരും കൂടി ഭദ്രനെ പിടിച്ചു ജീപ്പിൽ കയറ്റി. ""നീ എവിടെ പോയി കിടക്കുവായിരുന്നടാ തെണ്ടി......""

ഉണ്ണിയെ നോക്കി പല്ല് ഇറുമ്മി എൽദോ , അതിന് ഒന്ന്ചിരിച്ചു കാണിച്ചു അവൻ. നിലത്തു വീണു കിടക്കുന്ന ആളെ എഴുനേൽപ്പിച്ചു അയാളുടെ പോക്കറ്റിൽ കുറച്ചു ക്യാഷ് ഇട്ടു കൊടുത്തു എൽദോ. ""അയാൾ ആണ് റോങ്ങ്‌ സൈഡിൽ വന്ന് ഇടിച്ചത് കാറിൽ എന്നിട്ട്....... അയാളുടെ മുഖത്തു ദേഷ്യം നിറഞ്ഞു. ചേട്ടാ.... അത്.... ഞങ്ങൾ ഒരു ചികിത്സക്ക്‌ പോയിട്ട് വരുന്ന വഴി ആണ്..... അതേ അണ്ണന് മാനസിക വിഭ്രാന്തി ഉള്ളതാ , അതായതു ഈ വട്ട് രാവിലത്തെ ഗുളിക കഴിച്ചില്ല അതാ......അത് കൊണ്ട് കേസ് ഒന്നും ആക്കല്ലേ...... അതും പറഞ്ഞു തിരിഞ്ഞു നടന്നു നെഞ്ചിൽ കൈ വെച്ച് ആഞ്ഞു ശ്വാസം വലിച്ചു. ""എന്റെ കർത്താവെ.... നീ കാത്തു....."" അതും പറഞ്ഞു ജീപ്പിലേക്ക് കയറിയതും ഭദ്രൻ അവന്റെ കഴുത്തിനു കുത്തി പിടിച്ചിരുന്നു. ""ആർക്കടാ.... പന്നി വട്ട് നിന്റെ തട്ടി പോയ തന്ത വർഗീസിനോ..... പറയടാ...... വിട് ഏട്ടാ....... പിന്നെ ഇച്ചായൻ എന്താ പറയേണ്ടത്.... ഇത് കോട്ടയം അല്ല പാലക്കാട് ആണ്...... തല്ല് കൂടിയാൽ രക്ഷിക്കാൻ ആരും വരില്ല....... ""ഭദ്രൻ തല്ല് കൂടും ചിലപ്പോൾകൊല്ലുകയും ചെയ്യും.....

നമ്മൾ ഇവിടെ വന്നത് എന്തിനാ ഏട്ടത്തിയെ അന്വഷിക്കാൻ ഇനി രണ്ടു ജില്ല കൂടിയേ ഉള്ളു അന്വഷിക്കാൻ ബാക്കി ഒക്കെ അരിച്ചു പെറുക്കി ഈ നാലു മാസം കൊണ്ട്.......ബാക്കി ഉള്ളവന്റെ നടുവ് പഞ്ചർ ആയി..... ഓടി....."" ""അതിന് കണ്ടു പിടിക്കുന്നത് അതിനെ കരയിക്കാൻ അല്ലേ..... അല്ലാതെ സ്നേഹിക്കാൻ അല്ലല്ലോ....... എൽദോ അതും പറഞ്ഞു ഷർട്ട്‌ നേരെ ഇട്ടു. അതേടാ.... എന്നെ നോവിക്കുന്ന വരെ വെറുതെ..... വിടണോ ഈ ഭദ്രൻ..... എനിക്ക് അറിയണം എന്തിനു ആണ്അവൾ ഇത് ചെയ്യ്തത് എന്ന്.........ഭദ്രൻ ആരാണെന്നു അവൾക്കു കാണിച്ചു കൊടുക്കും ഞാൻ........ പറഞ്ഞു കൊണ്ട് സ്റ്റിയറിങ്ങിൽ ശക്തിയിൽ അടിച്ചു. എൽദോയുടെ ഉണ്ണിയും പരസ്പരം നോക്കി. ഒരു വലിയ വീടിനു മുമ്പിൽ വന്ന് ജീപ്പ് നിന്നതും ഹോൺ അടിച്ചു ഭദ്രൻ ഒരു അറുപതുവയസ്സോളം പ്രായമുള്ളആള് വന്ന് ഗേറ്റ് തുറന്നു. ജീപ്പ് പോർച്ചിലെക് കയറിയതും അയാൾ നടന്നു അടുത്തേക്ക് വന്നു . ഡോർ തുറന്നു ഇറങ്ങി ഭദ്രൻ. ""ആ കുഞ്ഞു എന്താ താമസിച്ചത്...... ഞാൻ അങ്ങ് പോകാൻ തുടങ്ങുക ആയിരുന്നു......

അയാൾ അതും പറഞ്ഞു പോക്കറ്റിൽ നിന്നു താക്കോൽ എടുത്ത് അവന്റെ കൈയിൽ കൊടുത്തു. എല്ലാം കാര്യങ്ങളും ശരി ആക്കിയിട്ടുണ്ട്.... എന്നാൽ നാളെ കാണാട്ടോ...... അതും പറഞ്ഞു അയാൾ പോയി. അല്ല ഇത്.... ഈ വീട്...... ആരുടെയാ ഏട്ടാ..... ""ഇത് നമ്മുടെപുതിയ വീട്.....ഇനി ഇവിടെ ആണ് താമസം..... എന്തിനാ ഏട്ടാ വീട് നമ്മുക്ക് ഒരു ഹോട്ടലിൽ റൂം എടുത്താൽ പോരെ...... ഉണ്ണി അതും ചോദിച്ചുകൊണ്ട് ബാഗ് എടുത്ത് ഡോർ വലിച്ചു അടച്ചു. അതിന് ഉത്തരം പറയാതെ അവനെ നോക്കി മുണ്ടും മടക്കി കുത്തി കതകു തുറന്നു അകത്തേക്ക് കയറി പോയിരുന്നു ഭദ്രൻ. അണ്ണന്.... എന്താ പറ്റിയത് ഇവിടെ എന്തിനാ ഈ വീട് എടുത്തത്....... എന്തോ ഒളി ക്കുന്ന പോലെ തോന്നുന്നില്ലേ ഉണ്ണി നിനക്ക്......കുറച്ചു ദിവസം ആയിട്ട് എപ്പോഴും ഫോൺ വരുന്നു ഇടക്ക് രണ്ട് ദിവസം മുങ്ങി......അങ്ങേരുടെ മനസ്സിൽ എന്താണോ എന്തോ....."" പറഞ്ഞു കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങി എൽദോ. ""ഏട്ടൻ ആരെ തേടി വന്നോ...... ആ ആള് ഇവിടെ ഉണ്ട്......ഇച്ചായാ.....ഞാൻ ഏട്ടത്തിയെ കണ്ടു...... ഉണ്ണിയുടെ വാക്കുകൾ കേട്ടതും കൈയിൽ ഇരുന്ന ബാഗ് നിലത്തേക്ക് വീണു.

""ങേ..... എന്ത്...... എന്താ.... പറഞ്ഞത് പെങ്ങളോ എവിടെ...... ""ഏട്ടൻ തല്ല് ഉണ്ടാക്കിയില്ലേ അവിടെ വെച്ച് ഏട്ടത്തി ഏട്ടനെയും കണ്ടു......ഞാൻ ഓടി ചെന്നപ്പോഴേക്കും ആരുടയോ കാറിൽ കയറിപോകുന്ന കണ്ടു...... എന്നാൽ വേറെ ഒന്നും അല്ല ഒളിക്കുന്നത്..... അണ്ണൻ അറിഞ്ഞു തന്നെ ആണ് വന്നിരിക്കുന്നത്........എന്തോ മനസ്സിൽ കണക്കു കൂട്ടി ഉള്ള വരവ് ആണ്....കർത്താവെ ഇനി എന്താകുമോ....... രണ്ട് പേരും പരസ്പരം നോക്കി എന്താകും എന്ന് അറിയാതെ 🥀🖤 ഹൃദ്യ യേച്ചി ഇറങ്ങുന്നില്ലേ...... ആശ്രമത്തിൽ എത്തി...... അവളുടെ കൈയിൽ തട്ടി അമൃത വിളിച്ചപ്പോൾ ആണ് ഓർമ്മകളിൽ നിന്നു ഉണർന്നത്. അമൃത മുന്പേ നടന്നു പുറകെ ഹൃദ്യയും. ഹൃദ്യ..... ഒന്ന് നിന്നടോ.......ഒരു കാര്യം പറയാൻ....... ഡോക്ടർ പുറകിൽ നിന്നു വിളിച്ചതും അവൾ നിന്നു എന്താണ് എന്ന രീതിയിൽ നന്തനെ നോക്കി. തനിക്ക് എന്തങ്കിലും പ്രോബ്ലം ഉണ്ടോ......

അല്ല തന്റെ മുഖം എപ്പോഴും ഇങ്ങനെ മൂഡി ആയിട്ട് പിന്നെ പോരുന്ന വഴിക്കു എന്തോ ടെൻഷൻ ഉള്ളത് പോലെ തോന്നി...... ഏയ്‌...... ഒന്നുമില്ല ഡോക്ടർ....... ഉണ്ട്.... ഹൃദ്യ ഞാൻ കൊണ്ട് ആക്കാം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു പോന്ന ആള് ആണ് താൻ...... ആ തല്ലു ഉണ്ടാക്കുന്ന ആളെ താൻ നോക്കി നിൽക്കുന്നതും പിന്നെ പേടിച്ചു ഓടുന്നതും ഞാൻ കണ്ടിരുന്നു ഹൃദ്യ .....താൻ അയാളെ അറിയുമോ..... നന്ദന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ആകാതെ മുഖം താത്തി നിന്നു അവൾ. പറയടോ.... എന്നെ ഒരു നല്ല ഫ്രണ്ട് ആയി കാണാം തനിക്ക്..... ""അത്.... അത്.... അതെന്റെ..... ""എന്റെ ഡോക്ടറെ ആണ്ടേ രോഗികൾ അവിടെ കാത്ത് കെട്ടി കിടക്കുവാട്ടോ..... ഇവിടെ കിന്നരിച്ചോണ്ട് നിൽക്കുവാ....... അതും പറഞ്ഞു നന്തനെ കണ്ണുരുട്ടി കാണിച്ചു അമൃത ,ഹൃദ്യ യുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു അമൃത. നടന്നു പോകുമ്പോൾ തിരിഞ്ഞു നോക്കി

ഹൃദ്യ ഡോക്ടറോട് എങ്കിലും എല്ലാം തുറന്നു പറയണം ആ മനസ്സിൽ തന്നെ കുറിച്ച് മറ്റുള്ള ചിന്ത ഉണ്ടാകാൻ പാടില്ല. ""താൻ എന്തോ സ്പെഷ്യൽ ആണ് ഹൃദ്യ എന്തോ തന്നെ എന്റെ പാതി ആക്കണം എന്ന് മനസ്സ് പറയുന്നു,"" ഹൃദ്യ യുടെ ഭർത്താവ് മരിച്ചു എന്നാണ് അമ്മ പറഞ്ഞത് അപ്പോൾ അയാൾ ആരാ......"" സ്വയം മനസ്സിൽ ചോദിച്ചു നന്ദൻ. മുറിയിലേക്ക് കയറി ബെഡിലേക്ക് ബാഗ് ഇട്ടു മനസ്സ് ആകെ കലുഷിതം ആകുന്നത് അറിഞ്ഞു അവൾ. ജനലൊരം കമ്പിയിൽ പിടിച്ചു നിന്നു ഹൃദ്യ, അപ്പോഴും പുറം തിരിഞ്ഞു നിന്നു ആ ചവിട്ടുന്ന രൂപം കണ്മുൻപിൽ തെളിഞ്ഞു, ചുണ്ടിൽ നേർത്ത ചിരി വിടർന്നു , താലിയിൽ വിരൽ കൊരുത്ത് പിടിച്ചു. "അയാളെ പോലുള്ള ഒരാളോട് തനിക്ക് ഇഷ്ട്ടം തോന്നിയത് എങ്ങനെ ആണ് അറിയില്ല താലിഅണിയിച്ച ആ ബന്ധം ആണോ ഈ ഇഷ്ട്ടത്തിനു കാരണം അല്ല,

ഈ ഇഷ്ട്ടത്തിനു അർത്ഥം നൽകാൻ ആവില്ല എത്രത്തോളം വെറുത്തിരുന്നോ അതിലും ഇരട്ടി സ്നേഹിക്കുന്നു ,എന്ന് മുതൽ ആണ് താൻ അയാളിൽ നിന്നു അകന്ന അന്ന് മുതൽ അമ്മയിൽ നിന്നു അയാൾ ആരാണ് എന്ന് അറിഞ്ഞ നിമിക്ഷം മുതൽ തന്റെ പ്രിയപ്പെട്ടവൻ ആയി "",പക്ഷെ വേണ്ട, വേണ്ട ഞാൻ അകലുന്നതു ആണ് ഭദ്രേട്ടന് ‌ നല്ലത്......""കണ്ണുകൾ അടച്ചു ചുവരിൽ ചാരി നിന്നു. ""നീ അവനിൽ നിന്നു പൊയ്ക്കോള്ളു പിന്നെ ഭദ്രനെ ഒന്ന് നുള്ളി പോലും നോവിക്കില്ല ഞാൻ .....ഭദ്രന് ഭാര്യയും കുടുംബവും വേണ്ട അത് ഞാൻ സമ്മതിക്കില്ല......നീ പോയാൽ അവൻ ജീവനോടെ ഇരിക്കും.....അല്ല എങ്കിൽ...."" . തലയ്ക്കു മുകളിൽ ആ വാക്കുകൾ കൂർത്ത വാള് പോലെ നിന്നു, ഭയത്തോടെ കണ്ണുകൾ വലിച്ചു തുറന്നു താലിയിൽ മുറുക്കി പിടിച്ചു ഹൃദ്യ...........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story