അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 17

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

നീ അവനിൽ നിന്നു പൊയ്ക്കോള്ളു പിന്നെ ഭദ്രനെ ഒന്ന് നുള്ളി പോലും നോവിക്കില്ല ഞാൻ .....ഭദ്രന് ഭാര്യയും കുടുംബവും വേണ്ട അത് ഞാൻ സമ്മതിക്കില്ല......നീ പോയാൽ അവൻ ജീവനോടെ ഇരിക്കും.....അല്ല എങ്കിൽ...."" . തലയ്ക്കു മുകളിൽ ആ വാക്കുകൾ കൂർത്ത വാള് പോലെ നിന്നു, ഭയത്തോടെ കണ്ണുകൾ വലിച്ചു തുറന്നു താലിയിൽ മുറുക്കി പിടിച്ചു ഹൃദ്യ. 🥀🖤 ""ട്ടോ....... "" തോളിൽ തട്ടി ഉള്ള അമൃതയുടെ ഒച്ച കേട്ടതും വിറച്ചു കൊണ്ട് തിരിഞ്ഞു അവൾ. അയ്യേ..... പേടിച്ചോ..... ചേച്ചിക്ക് എന്താ ഇത്ര പേടി....ആ ഓട്ടം കണ്ടാലും മതിയായിരുന്നു....... "" പറഞ്ഞതും അവൾ ചിരിച്ചു, പെട്ടന്ന് ഞെട്ടലോടെ ഹൃദ്യ യെ നോക്കി. ചേച്ചി..... ഇത് എന്താ..... താലി....... സാധാരണ ഭർത്താവ് മരിച്ചാൽ താലി ഇടുമോ...... മാലയിൽ തൊട്ട് കൊണ്ട് ചോദിച്ചു. അവളുടെ വാക്കുകളുടെ പൊള്ളലിൽ പുറകോട്ട് നീങ്ങി താലിയിൽ മുറുക്കി പിടിച്ചു. ""മരിച്ചിട്ടില്ല.... അമൃത.... എന്റെ..... എന്റെ.... മരിച്ചിട്ടില്ല...... ഹൃദ്യ ക്ക്‌ ജീവനൊള്ളോളം...... ഒന്നും വരാൻ സമ്മതിക്കില്ല..... ഇല്ല.... പറയുകയും നിലത്തേക്ക് കരഞ്ഞു കൊണ്ട് ഇരുന്നു മുട്ടുകാലിൽ മുഖം അമർത്തി കരഞ്ഞു. ചേച്ചി....

സോറി ഞാൻ.... എനിക്ക് അറിയാം താലി കെട്ടിയ ആളെ ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് എന്നാലും..... ഇങ്ങനെ മരിച്ച ആളുടെ താലി അണിഞ്ഞു നടന്നാൽ ചേച്ചിയുടെ ജീവിതം എന്താകും......നന്ദേട്ടന്.....ചേച്ചിയെ... പൂർത്തി ആക്കാൻ ആകാതെ നിന്നു അമൃത. അവളുടെ വാക്കുകൾ കുത്തി നോവിച്ചു കൊണ്ട് ഇരുന്നു ഹൃദ്യ നെ. കണ്ണുകൾ നിറച്ചു അവളെ നോക്കി ""ഞാൻ പറഞ്ഞില്ലേ അമൃത മരിച്ചിട്ടില്ല എന്ന്......."" പറയുകയും നിലത്തു നിന്നു ചാടി എഴുനേറ്റു ബാത്റൂമിൽ കയറി കതകു വലിച്ചു അടച്ചു. ""ഇത് എന്താ ഈ ചേച്ചിക്ക് പറ്റിയത്....... " പറഞ്ഞു കൊണ്ട് മുറിയിൽ നിന്നു ഇറങ്ങി യിരുന്നു അമൃത. ചുട്ട് പൊള്ളുന്ന മനസ്സിനെ തണുപ്പിക്കാൻ ദേഹത്തേക്ക് വീഴുന്ന വെള്ളതുള്ളികൾക്ക് ആവില്ല എന്ന് മനസിലായി, കണ്ണുകൾ അടച്ചു മണികൂറോളം അങ്ങനെ നിന്നു.മനസിലേക്ക് കഴിഞ്ഞുപോയ പലതും കണ്മുൻപിൽ നിറഞ്ഞു നിന്നു. അന്ന് അയാൾ തന്നെ കാണാൻ വന്നത് പല സത്യങ്ങളും അറിഞ്ഞതും.

അന്ന് ഭദ്രേട്ടൻ ആശുപത്രിയിൽ ആയ അന്ന് ഉണ്ണികാർ നിർത്തി കടയിലേക്ക് കയറിയതും അവന്റെ ശ്രേദ്ധ മാറിയ നിമിക്ഷം തന്നെ ആരോ ഡോർ തുറന്നു പുറത്തേക്കു വലിച്ചു ഇറക്കി ഇരുന്നു. ഒരു കടയുടെ ചുമരിൽ ചേർത്ത് നിർത്തി അയാൾ രവീന്ദ്രൻ രമ അമ്മയുടെ ചേട്ടൻ എന്ന് പറയുന്ന അയാൾ. നീ കൊള്ളാലോടി..... എനിക്ക് അങ്ങ് ഇഷ്ട്ടം ആയി..... നിന്നെ അവനെ തീർക്കാൻ ഉള്ളനിന്റെ ധൈര്യം.... ഞാൻ അല്ല......അല്ല എനിക്ക്.......നിങ്ങൾ ആണോ ആ മനുഷ്യനെ.......ഞാൻ കേട്ടു സുശീല ചേച്ചി ആരോടോ...... ഫോണിൽ...... അത് നിങ്ങൾ അല്ലേ...... പറയുകയും അയാളുടെ കോളേറിൽ പിടിച്ചു വലിച്ചു. അതിന് അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്യ്തു. അതേ.... ഞാൻ തന്നെ വെറുതെ അല്ല കാശ് വാരി വിതറി നിന്റെ ചത്തുപോയ കെട്ടിയോന്റെ തള്ളക്കും ചേട്ടനും ആ ഓട്ടോ കാരനും..... കൊടുത്തു അങ്ങനെ പലർക്കും.....നിന്റെ കൈയിൽ അത് ഏല്പിക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു നിന്നെ കൊണ്ട് ആകില്ല എന്ന് അതുകൊണ്ടു അല്ലേ ഞാൻ ഒരു മുഴം മുന്നേ എറിഞ്ഞത്...... ദുഷ്ട.....എന്തിനാ.... ഇങ്ങനെ...... ഒക്കെ ചെയ്യുന്നേ......

അയാളുടെ നെഞ്ചത്ത് വലിച്ചു അടിച്ചു അവളുടെ കൈയിൽ ബലം ആയിപിടിച്ചു. ""അറിയില്ല മോൾക്ക്‌ എന്നാൽ അറിഞ്ഞോ..... അവന് കുടുംബം ഉണ്ടായികൂടാ എല്ലാ സ്വത്തിനും ഒരു അവകാശിയെ ഉണ്ടാവാൻ പാടുള്ളൂ....ഞങ്ങളുടെ ഉണ്ണി..... അത് കൊണ്ട് അവൻ ജീവനോടെ വേണം എങ്കിൽ പൊയ്ക്കോണം അവനിൽ നിന്ന്.....അവൻ ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പൊക്കോളും തെമ്മാടി ആയി.......കല്യാണം വേണ്ട എന്നു പറഞ്ഞു നടന്നവന് നിന്നെ കണ്ടപ്പോൾ ഒരു പൂതി....നിനക്ക് വേണ്ടി ഇരുപത്തിയഞ്ചു ലക്ഷം എഴുതി തള്ളി എങ്കിൽ ഇനി എന്തൊക്കെ എഴുതി തള്ളും അവൻ..... അത് ഉണ്ടായി കൂടാ...."" എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ ഉണ്ണിന്നു വെച്ചാൽ ഭദ്രേട്ടന് ജീവൻ അല്ലേ എന്തും കൊടുക്കും പിന്നെ എന്തിനാ...... അത് നീ അറിയണ്ട....... എവിടെ എങ്കിലും പോയി ജീവിച്ചോ..... ഇനി അവനെ തിരക്കി വരരുത്..... അവൻ നിന്നെയും....... അയാളിൽ നിന്നു വന്ന ഓരോ വാക്കുകളും വല്ലാതെ തളർത്തി ഇരുന്നു. ഭദ്രേട്ടന് വേണ്ടി ആ ജീവന് വേണ്ടി നെഞ്ച് തകർന്ന് പോന്നു,

ആ നിമിക്ഷംമനസിലാക്കി ഇരുന്നു അയാളെ താൻ സ്നേഹിച്ചു തുടങ്ങി എന്ന്. എനിക്ക് സ്വയം നൽകുന്ന ശിക്ഷ കൂടി ആയിരുന്നു ആരുടെ ഒക്കെയോ വാക്ക്‌ കേട്ട് ആ വിഷം വാങ്ങിയതും തെറ്റ് , ഒരു നിമിക്ഷത്തേക്ക് എങ്കിലും കൊല്ലാൻ തോന്നിയതും തെറ്റ് ആ മനുഷ്യനെ തെറ്റിദ്ധരിച്ചതും തെറ്റ് ഭദ്രേട്ടൻ തരുന്ന എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ തയാർ ആണ് താൻ. 🥀🖤 ""ഹൃദ്യയേച്ചി കമ്പനിയിൽ നിന്ന് വിളിച്ചിരുന്നു ഇന്ന് അര മണിക്കൂർ നേരത്തെ ചെല്ലണം എന്ന്....... എന്താണോ....നമുക്കു ഒരു ഓട്ടോക്ക്‌ പോകാം...... സാരി ഉടുത്തു കൊണ്ട് നിൽക്കുമ്പോൾ ആണ് അമൃത വന്നു പറയുന്നത് പിന്നെ പെട്ടന്ന് തന്നെ ഇറങ്ങി ഗേറ്റിങ്കൽ എത്തിയതും ഡോക്ടർ വന്നിരുന്നു. ""രണ്ടു പേരും കേറ് ഞാൻ ആ വഴിയാ... ഹൃദ്യ യെ നോക്കി പറഞ്ഞു നന്ദൻ. അമൃത ബാക്കിലേക്ക് കയറിയതും ഒരു നിറ ചിരിയോടെ അവൾക്കു നേരെ ഫ്രണ്ട് ഡോർ തുറന്നിരുന്നു നന്ദൻ. സാരി തുമ്പിൽ പിടിച്ചു ചുരുട്ടി കൊണ്ട് നിന്നു ഹൃദ്യ, പിന്നെ കയറി സീറ്റ്‌ ബെൽറ്റ്‌ ഇടാൻ അവൻ കൈ നീട്ടിയതും ഹൃദ്യ പെട്ടന്ന് തന്നെ ബെൽറ്റ്‌ ഇട്ടു അവനെ നോക്കാതെ മുഖം താത്തി ഇരുന്നു

അമൃത നന്ദനോട് ഓരോ കാര്യങ്ങളും പറയുന്നുണ്ട് മറുപടി പറയുമ്പോഴും നന്ദന്റെ കണ്ണുകൾ ഹൃദ്യയിൽ കുടുങ്ങി കിടന്നു മോചനം ഇല്ലാതെ. കമ്പനിക്ക്‌ മുമ്പിൽ കാർ നിർത്തി അമൃത ഇറങ്ങി യതും ഹൃദ്യ അവൾക്കു അടുത്തായി വന്നു. അമൃത താൻ നടന്നോ ഞാൻ വരുവാ.... എനിക്ക് നന്ദനോട്.....കുറച്ചു സംസാരിക്കാൻ ഉണ്ട്.. അതിന് എന്താ ചേച്ചി...... എത്ര വേണമെങ്കിലും സംസാരിച്ചോ.....എല്ലാം സെറ്റ് ആക്കണേ..... പറഞ്ഞു ഒരു കുസൃതി ചിരിയോടെ അവൾ നടന്നിരുന്നു. ഡോക്ടർ അത് ഇന്നലെ പറയാൻ തുടങ്ങിയപ്പോൾ ആണ് അമൃത...... ""താൻ പറഞ്ഞോടോ തന്നെ കേൾക്കാൻ വേണ്ടി കൂടി ആണ് ഞാൻ വന്നതും തനിക്ക് എന്നോട് എന്തൊക്കയോ പറയാൻ ഉണ്ട് എന്ന് എനിക്ക് തോന്നി ഇരുന്നു..... എനിക്ക്..... ഡോക്ടർ ഉദ്ദേശിക്കുന്ന പോലെ ഒരാൾ അല്ല ഞാൻ...... ഹൃദ്യ യുടെ ജീവിതത്തിൽ ഇനി വേറെ ഒരാൾക്ക്‌ സ്ഥാനം ഇല്ല.......എന്റെ ഭാഗത്തു നിന്ന് എന്തങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം ........ അവനു നേരെ കൈകൾ കൂപ്പിഹൃദ്യ. ""എടോ....അങ്ങനെ പെട്ടന്ന് വേണ്ട തന്റെ മനസ്സു ഒന്ന് ശരി ആയിട്ട്‌ മതി എന്തായാലും.....

ഞാൻ കാത്തു ഇരിക്കാം...... ഡോക്ടർ.....എന്റെ ഭർത്താവ് എന്റെ ഈ താലിയുടെ ഉടമ മരിച്ചിട്ടില്ല....... ജീവനോടെ ഉണ്ട് അദ്ദേഹത്തെ ജീവനോടെഎന്നും കാണാൻ വേണ്ടി ആണ് ഹൃദ്യ ഇപ്പോൾ ജീവിക്കുന്നത് തന്നെ..... ഒരിക്കലും ഒന്നാകാത്ത വിധം അകന്നു പോയവർ ആണ്...... എങ്കിലും.... ഹൃദ്യ പ്രണയിച്ചു തുടങ്ങി ഇരിക്കുന്നു......... അയാളെ മാത്രം...... പറഞ്ഞതും നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു,ഒന്നും മനസിലാകാതെ നന്ദനും. ""ഹൃദ്യ യേച്ചി..... വേഗന്നു.... വാ....."" ഒച്ച കേട്ടതും ആ ഭാഗത്തേക്ക്‌ നോക്കി രണ്ട് പേരും അമൃത വെപ്രാള പെട്ട് ഓടി വരുന്നുണ്ട്, വന്നതേ ഹൃദ്യ യുടെ കൈയിൽ പിടിച്ചു വലിച്ചു നടന്നു. ""ഡോക്ടറെ.... വിട്ടോ ഇവിടെ നിൽക്കണ്ട.... ജീവനോടെ ഉണ്ടങ്കിൽ വൈകിട്ട് കാണാട്ടോ...... ഒന്ന് ചിരിക്കാൻ ശ്രമിച്ചു നിന്നു നന്ദൻ അപ്പോഴും അവളിൽ നിന്ന് വീണ വാക്കുകളിൽ കുടുങ്ങി കിടന്നു അവൻ. ""എന്താ..... അമൃത എന്ത് പറ്റി..... അവളുടെ പുറകെ ഓടുമ്പോൾ ഹൃദ്യ ചോദിച്ചു. ""എന്ത് പറ്റിയെന്നോ....ഇന്ന് അയാള് നമ്മളെ ഭിത്തിയിൽ ഒട്ടിക്കും...... അയാളോ....നീ ആരുടെ കാര്യം ആണ് പറയുന്നത്...... കാർഡ് പഞ്ച് ചെയ്യ്തു വേഗതയിൽ നടന്നു രണ്ടു പേരും അകത്തു നിന്ന് എന്തൊക്കയോ ബഹളം കേൾക്കാം ജോലിക്കാർ എല്ലാം കൂടി നിൽപ്പുണ്ട്. ഹൃദ്യ യേച്ചി ഇവിടെ നിലക്ക് ഞാൻ ഇപ്പോൾ വരാം......

ഷാളിന്റെ തുമ്പു കൊണ്ട് മുഖം ഒപ്പിഅമൃത.അതും പറഞ്ഞു കുറച്ചു സ്റ്റാഫുകൾ നിൽക്കുന്നിടത്തു അവളെ നിർത്തിയിട്ടു അവൾ മുന്പോട്ട് നടന്നു. എന്താ പ്രശ്നം...... ഇവിടെ എന്താ ഒച്ചയും ബഹളവും....... അടുത്ത് നിൽക്കുന്ന കുറച്ചു സ്റ്റാഫിനോട് ആയി ചോദിച്ചു അവൾ. ചേച്ചി..... ഈ കമ്പനി പുതിയ ആരോ വാങ്ങിച്ചു.....എന്ന് പറഞ്ഞില്ലായിരുന്നോ അങ്ങേരാ......പുതിയ മുതലാളി ഒരു തനി ഗുണ്ട...... വന്നപ്പോൾ തുടങ്ങിയ ബഹളം ആണ് തൊട്ടതിനും പിടിച്ചതിനും ....എല്ലാവരെയും ഇട്ടു കുടയുകആണ്.......ഹൃദ്യ യേച്ചി ഇപ്പോൾ അങ്ങോട്ട് പോകണ്ട......അങ്ങേര് നല്ല കലിപ്പിൽ ആണ്...... കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടി അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു. പെട്ടന്ന് ഒരു മുഖം മുമ്പിൽ തെളിഞ്ഞു, തന്റെ ഹൃദയമിടിപ്പ് കൂടുന്നതും കൈ കാലുകളിൽ എന്തിനോ വിറയൽ അനുഭവപെടുന്നതും അറിഞ്ഞു ഹൃദ്യ, മനസ്സിൽ മനസ് എന്തിനോ വേണ്ടി മുറ വിളി കൂട്ടി. ""എന്റെ ദേവി.... അത് ഭദ്രേട്ടൻ ആവല്ലേ....."" പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു ദീർഘമായി ഒന്ന് നിശ്വസിച്ചു

മിഴികൾ തുറന്നതും മുമ്പിൽ നിന്നവനെ കണ്ടു ഹൃദയം സർവത്രവേഗതയിൽ മിടിക്കാൻ തുടങ്ങി, ദേഹം തളർന്നു പോകുന്ന പോലെ അടുത്ത് നിന്ന ആരുയുടയോ കൈയിൽ മുറുകെ പിടിച്ചു, ആ ഒരു നിമിക്ഷം ആ മുഖം ആകെ ഓടി നടന്നു അവളുടെ കണ്ണുകൾ പ്രണയത്തോടെ. ""ഭദ്രേട്ടൻ..... "" ചുണ്ടുകൾ മെല്ലെ അനങ്ങി. തന്നിലേക്ക് അടുക്കുന്നവന്റെ കണ്ണുകളിലേക്ക് നോക്കിതന്നെ എരിക്കാൻ ഉള്ള തീ കണ്ടു ആ കണ്ണുകളിൽ കട്ടി രോമങ്ങൾ ക്ക്‌ ഇടയിലൂടെ കണ്ട് ആ ചുണ്ടുകളിലെ പുച്ഛഭാവവും. ""തോന്നിയ നേരത്തു ജോലിക്ക് വരാൻ ഇത് നിന്റെ തന്തേടെ വക ആണോടി..... ഈ സ്ഥാപനം......."" ഹൃദ്യക്ക്‌ നേരെ അലറി അവൻ , അപ്പോഴും ഭയമില്ലാതെ അവനെ തന്നെ നോക്കി നിന്നു അവൾ. എന്റെ തന്തയുടെ അല്ല എന്റെ ഭർത്താവിന്റെ ആണ് എന്ന് ഒരു ചിരിയോടെ ഓർത്തു ഹൃദ്യ . അമൃത അപ്പോഴേക്കും ഓടി വന്നിരുന്നുപേടിയോടെ കൈ വിരലുകൾ ഞെരടൻ തുടങ്ങി. ""ഏട്ടാ.... വേണ്ട.....ഏട്ടത്തി... "" ഉണ്ണി ഭദ്രന്റെ അടുത്ത് വന്നു കാതോട് ചേർന്ന് പറഞ്ഞു.അതിന് അവനെ ഒന്ന് തറപ്പിച്ചു നോക്കി ഭദ്രൻ. ""എല്ലാവരോടും ആയിട്ട് പറയുവാ..... Sharp 9. Am പറ്റുന്നവർ വന്നാൽ മതി അല്ലാത്തവർക്ക് പിരിഞ്ഞു പോകാം പഴയ രീതി പറ്റില്ല ഇവിടെ എന്റെ നിയമങ്ങളെ പറ്റൂ ശിവ ഭദ്രന്റെ നിയമങ്ങൾ......

ഇന്ന് മുതൽ ശിവഭദ്രന്റെ ആണ് ഈ സ്ഥാപനം......അത് മറക്കണ്ട ആരും....... അവളെ ഒന്ന് രൂക്ഷം ആയി നോക്കിയിട്ട് നടന്നിരുന്നു അവൻ. ഉണ്ണിയും എൽദോയും അപ്പോഴും ഹൃദ്യ യെ തന്നെ നോക്കി നിന്നു, അവൾക്കായി ഒരു ചിരി നൽകി ഭദ്രന്റെ പുറകെ വേഗതയിൽ നടന്നു. അപ്പോഴും അങ്ങനെ തന്നെ നിന്നു അവൾ. ഒരു കാട്ടുമാക്കാൻ ആണന്നു തോന്നുന്നു..... അന്ന് ആ അടി കണ്ടപ്പോൾ ഒരു ഇഷ്ട്ടം തോന്നിയതാ...... എന്റെ ചേച്ചി സ്കൂളിൽ ഹാജർ വിളിക്കുന്നപോലെ എല്ലാവരെയും ഹാജർ വിളിക്കുമ്പോൾ ആണ് ഞാൻ കേറി വരുന്നേ....ചേച്ചിടെ പേര് വിളിച്ചതും ഞാൻ പറഞ്ഞു ഇപ്പോൾ വരും ഒരാളോട് സംസാരിക്കുവാ എന്ന്... എന്റെ കൃഷ്ണ.... പറഞ്ഞതെ ഓർമ്മ ഉള്ളൂ ഒരു ചാട്ടം എന്റെ നേരെ..... ഓ.... പിന്നെ ഒരു ഓട്ടം ആയിരുന്നു ഞാൻ...... അമൃത ഓരോന്നും പറയുമ്പോഴും മുണ്ടും മടക്കി കുത്തി കലിയോടെ പോകുന്നവനിൽ ആയിരുന്നു അവളുടെ കണ്ണുകൾ, സന്തോഷത്താൽ കണ്ണുകൾ ഈറൻ ആയി. അപ്പോഴും ഇനി എന്താകും എന്ന ഭയം നിറഞ്ഞു കാതുകളിൽ രവീന്ദ്രന്റെ വാക്കുകൾ കൂരമ്പ് പോലെ കുത്തി കയറി. 🖤🥀

ക്യാബിന്റെ ഡോർ വലിച്ചു തുറന്ന് അകത്തേക്ക് കയറി ഭദ്രൻ കൈയിൽ ഇരുന്ന ഫോൺ മേശ യിലേക്ക് വലിച്ചു എറിഞ്ഞു ചെയറിലേക്ക് ചാഞ്ഞു ഇരുന്നു. ഏട്ടാ..... എന്താ ഉദ്ദേശം ഏട്ടന്റെ...... ഏട്ടത്തിയെ കരയിക്കാൻ ആണോ..... ആണെങ്കിൽ.... പിന്നെ എനിക്കിട്ട് പണിതിട്ട് പോയവളെ മടിയിൽ കയറ്റി ഇരുത്താം ഞാൻ...... അത് അണ്ണന് ബുദ്ധിമുട്ടു ആകില്ല എങ്കിൽ.......പ്രശ്നം ഒന്നും ഇല്ല..... അല്ലേടാ ഉണ്ണി...... എൽദോ ചിരി യോടെ പറഞ്ഞു. ""പറഞ്ഞ വിലക്ക് ഞാൻ ഈ കമ്പനി മേടിച്ചത് അവളെ ദേ.... ഇങ്ങനെ മുമ്പിൽ കിട്ടാനാ.... പേടിക്കണം അവൾ....."" പറഞ്ഞതും മേശ മേൽ വലിച്ചു അടിച്ചു അവൻ. എന്തോ പഴയത് പോലെ ഏട്ടത്തിയുടെ മുഖത്തു പേടി ഇല്ല..... വേറെ എന്തോ...... ഉണ്ണി അത് പറഞ്ഞതും അതിന് രൂക്ഷം ആയി നോക്കി ഭദ്രൻ. 🥀 ഫുഡ്‌ പാക്കിങ് ഏരിയയിൽ നിന്നു എല്ലാം നോക്കുവാണ് ഉണ്ണി. ഉണ്ണി....... "" പരിചിത സ്വരം കേട്ടതും തിരിഞ്ഞു ഉണ്ണി. ""ഏട്ടത്തി....... "" അവൻ ഓടി വന്നു അവളുടെ കൈയിൽ സ്നേഹത്തോടെ പിടിച്ചു. ""ഏട്ടത്തി എന്ത് പോക്കാ പോയത് എത്ര മാസം ആയുള്ള തപ്പൽ ആണന്നു അറിയുമോ.....

ഏട്ടൻ പരക്കം പായുക ആയിരുന്നു..... ഏട്ടൻ എന്ന് ആയാലും കണ്ട് എത്തും എന്ന് അറിയാമായിരുന്നു എന്നാലും..... ഉണ്ണി.... അത് ഭദ്രേട്ടനെ നീ ഇവിടെ നിന്നു കൊണ്ട് പോകണണം...... എന്നെ തേടി വരരുത് എന്ന് പറയണം......... ഭദ്രേട്ടൻ തരുന്ന എന്ത് ശിക്ഷയും ഞാൻ സ്രീകരിച്ചോളാം.....പക്ഷെ ഇവിടെ നിന്നു പോകാൻ പറയണം..... ഏട്ടത്തിക്കു തോന്നുന്നുണ്ടോ ഞാൻ പറഞ്ഞാൽ കേൾക്കും എന്ന് ഈ കമ്പനി മേടിച്ചതു പോലും ഞാൻ ഇന്നാണ് അറിയുന്നത്...... ഏട്ടത്തിക്കിട്ട് പണി തരാൻ രണ്ടും കല്പിച്ചു ഇറങ്ങിയേക്കുവാണ്.... അല്ല ഏട്ടനെ പറഞ്ഞിട്ട് കാര്യമില്ല അമ്മാതിരി പണി അല്ലേ ചെയ്തത്....... എനിക്ക് ഇപ്പോഴും അങ്ങ് വിശ്വസിക്കാൻ കഴിയുന്നും ഇല്ല..... അവൻ അടുത്തേക്ക് വന്നു അവളുടെ രണ്ടു കൈയും കൂട്ടി പിടിച്ചു. സത്യം പറയു ഏട്ടത്തി.... അന്ന് എന്താ സംഭവിച്ചത്..... ഒന്നും മിണ്ടാതെ അവന്റെ കൈ അയച്ചു നടന്നു ഹൃദ്യ. 🥀🖤

ഓരോ പാക്കറ്റുകളും അടുക്കി കവറുകളിലേക്ക്‌ ആക്കി കൊണ്ട് ഇരുന്നു.അപ്പോഴും മനസിൽ ശിവഭദ്രൻ മാത്രം, ഒരു വിളിക്കായ് കാത്ത് എന്നപോലെ നിന്നു അവൾ. ഹൃദ്യയേച്ചി..... ചേച്ചിയെ ..... അങ്ങേരു വിളിക്കുന്നു..... അമൃത അടുത്തേക്ക് വന്നു പറഞ്ഞതും പ്രതീക്ഷിചതുപോലെ നിന്ന ഹൃദ്യ ഭദ്രന്റെ ക്യാബിനിലേക്ക് നടന്നു. ഡോർ nock ചെയ്യ്തു അനക്കം ഒന്നും കാണാതെ വന്നതും കതകു തുറന്നു അകത്തേക്ക് കയറാൻ തുടങ്ങിയതും അവളെ വലിച്ചു അകത്തേക്ക് ഇട്ടു door കുറ്റി ഇട്ടിരുന്നു ഭദ്രൻ. അവളുടെ രണ്ടു തോളിലും പിടിച്ചു ചുവരിനോട് ചേർത്ത്അമർത്തി നിർത്തി രണ്ടു കൈ യാലും ലോക്ക് ചെയ്യ്തു , ആ മുഖതെക്കു ഒന്നേ നോക്കിയുള്ളു അവൾ ആ നോട്ടം നിയന്ത്രിക്കാൻ ആകാതെ മിഴികൾ താത്തി. ""എനിക്ക് വിഷം കലക്കി തന്നിട്ട് ഇവിടെ വന്നു സുഖിക്കാം എന്ന് കരുതിയോ നീ എന്തെടി പന്ന......എന്നിട്ട് ഞാൻ പോകണം അല്ലേടി അങ്ങനെ പോകാൻ വന്നത് അല്ല ശിവഭദ്രൻ....... പറയുകയും കവിളിൽ അമർത്തി പിടിച്ചിരുന്നു..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story