അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 18

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എനിക്ക് വിഷം കലക്കി തന്നിട്ട് ഇവിടെ വന്നു സുഖിക്കാം എന്ന് കരുതിയോ നീ എന്തെടി പന്ന......എന്നിട്ട് ഞാൻ പോകണം അല്ലേടി അങ്ങനെ പോകാൻ വന്നത് അല്ല ശിവഭദ്രൻ....... പറയുകയും കവിളിൽ അമർത്തി പിടിച്ചിരുന്നു. എന്തോ നൊന്തില്ല വേദനിച്ചു അത് കണ്ണ് നീരായി ഒഴുകി എങ്കിലും ആ വേദന യും ആസ്വദിച്ചു അവൾ ഒരിക്കൽ താൻ വെറുത്തിരുന്ന ആ സ്പർശനം ഇന്ന് ആഗ്രഹിച്ചു പോകുന്നു.തുടി കൊട്ടുന്ന മനസ്സിനെ പിടിച്ചു അടക്കാൻ പാട് പെട്ടു. കണ്ണുകൾ അടച്ചു നിന്നു ഹൃദ്യ കണ്ണുകൾ തുറന്നു പോയാൽ ആ മിഴികളിൽ നോക്കിയാൽ ശിവഭദ്രനിൽ താൻ കൊരുത്ത് പോകും ഒരിക്കലും അടരാത്ത വിധം. ഭദ്രന്റെ നെഞ്ചോളമേ ഉള്ളു താൻ ആ നെഞ്ചിൽ അത്രയും അടുത്താണ് താൻ ഇപ്പോൾ ആ ശ്വാസകാറ്റ് ഏറ്റ് അങ്ങനെ നിന്നു അങ്ങനെ തന്നെ നിൽക്കാൻ തോന്നി ജന്മന്ദരങ്ങളോളം. ""എടി...... അവന്റെ അലർച്ചയിൽ കണ്ണുകൾ തുറന്നു ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുവാണ് അത്രമേൽ അടുത്ത് തന്നെ മൂടിയിരിക്കുന്ന പ്രണയം മറ നീക്കി പുറത്തു വരുമോ എന്ന് പേടിച്ചു.

""നീ എന്താ ഓർത്തത്‌ ഭദ്രൻ തട്ടി പോയി എന്നോ....... സുഖിക്കാം എന്ന് കരുതിയോ..... ഇരുപത്തി യഞ്ചു ലക്ഷം ഞാൻ മുടക്കിയിട്ടുണ്ട് എങ്കിൽ അത് മുതൽ ആക്കാൻ എനിക്ക് അറിയാം......അതിന് ആരും തടയില്ല എന്നെ......നീ പോലും...."" അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്താൻ തുടങ്ങിയതും അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി ഇരുന്നു, അവൻ മുന്പോട്ട് ആഞ്ഞതും ഹൃദ്യ അവനെ കടന്നു പോകാൻ തിരിഞ്ഞതും അവൻ കാല് നീട്ടി അവൾ തട്ടി വീഴാൻ തുടങ്ങി അവളുടെ കൈയിൽ പിടിച്ചു വലിച്ചു നേരെ നിർത്തി , അവളെ പെട്ടന്നു നോക്കിയതും അവന്റെ കണ്ണുകൾ കുറുകി അവളുടെ ടോപിന്റെ മുകളിൽ കിടക്കുന്ന മാലയിൽ പിടിത്തം ഇട്ടു നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. ""ഓ...... നീ ഇത് എന്തിനാടി ചാർത്തി നടക്കുന്നെ താലി കെട്ടിയവനെ വിഷം തന്ന് കൊല്ലാൻ നോക്കിയിട്ട് പതിവ്രത ചമയുന്നോ........ അല്ല ഇനി നീ വേറെ കെട്ടിയോ...... അല്ല ഒന്ന് പിഴച്ചാൽ മൂന്നു എന്ന് ആണലോ....അല്ല എന്ന് ആണങ്കിൽ.....ഇനി നീ ഭദ്രന്റെ താലി അണിയണ്ട..... പറയുകയും താലിയിലെ പിടിത്തം മുറുക്കി ഇരുന്നു വലിക്കാൻ ആയി തുടങ്ങിയതും അവളുടെ കൈ ഭദ്രന്റെ കവിളിൽ ആഞ്ഞു പതിഞ്ഞിരുന്നു. എടി....... ""കവിളിൽ കൈ പിടിച്ചു അലറി. ""ഇനി താൻ ഇതിൽ തൊട്ടാൽ......

ഇത് ഇനി അഴിക്കണമെങ്കിൽ ഹൃദ്യ ഇല്ലാണ്ട് ആകണം അന്ന് താൻ ഊരി എടുത്തോ അല്ലാതെ ഇനി തൊട്ടാൽ.......ഇത് കെട്ടിയത് ശിവഭദ്രൻ ആകും പക്ഷെ പൊട്ടിച്ചു എറിയാൻ തനിക്ക് അവകാശം ഇല്ല....... ഒരിക്കൽ താൻ പൊട്ടിച്ചു അന്ന് ഹൃദ്യ അങ്ങ് സഹിച്ചു ഇനി അത് ഉണ്ടാകില്ല.....ഇത് കെട്ടിയ ആള് ജീവനോടെ ഉള്ളിടത്തോളം ഊരില്ല......അല്ലങ്കിൽ ഹൃദ്യ മരിക്കണം...... അവന് നേരെ ചൂണ്ടുവിരൽ ഉയർത്തി പറഞ്ഞു അവളെ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.പറഞ്ഞു പോയതും എന്താണ് നാവിൽ നിന്നു വീണത് എന്ന് അറിഞ്ഞതും ഭദ്രനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നു പോകാൻ തുടങ്ങി. എടി.... ... ചെവിയിൽ നീ നുള്ളിക്കോ ഇത് കെട്ടിയത് ഭദ്രൻ ആണങ്കിൽ അത് ഞാൻ ഊരി ഇരിക്കും.......കാരണം എനിക്ക് ഇനി നിന്നെ വേണ്ട എന്നെ നോവിച്ചവരെ വെച്ചോണ്ടിരിക്കുന്ന ശീലം ഇല്ല...... നിങ്ങളെ കൊണ്ട് ആകില്ല.......കാരണം ഊരേണ്ടത് ഹൃദ്യ യുടെ കഴുത്തിൽ നിന്ന് ആണ്......."" പറഞ്ഞിട്ട് മുറിക്കു വെളിയിൽ ഇറങ്ങി ഇരുന്നു. ഹൃദ്യ യേച്ചി എന്താ ഇത്ര താമസിച്ചേ ആ കാട്ടുമാക്കാൻ വല്ലതും പറഞ്ഞോ....

ഏയ്‌ ഒന്ന് പരിചയപെടാൻ വിളിച്ചതാ.... അതും പറഞ്ഞു ജോലിയിലേക്ക് മുഴുകി. ഗ്ലാസ് ഡോറിലോടെ കണ്ടു അവളെ, സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. വൈകുന്നേരം ആയതും പോകാൻ ആയി യൂണിഫോം മാറ്റി മുടി ഒന്ന് ഒതുക്കിയിട്ട് ബാഗും എടുത്ത് ഇറങ്ങി. ""ഹൃദ്യയേച്ചി.... എനിക്ക് ഇന്ന് ഒരു ഫ്രണ്ടിനെ കാണാൻ പോകണം ഹൃദ്യ യേച്ചി തന്നെ പൊക്കോളാമോ.... ഡോക്ടർ വരും..... ""വേണ്ട ഞാൻ ഒരു ഓട്ടോ ക്ക്‌ പോയ്കോളാം..... ഗേറ്റിന്റെ അടുത്ത് എത്തിയപ്പോഴേ കണ്ടു ഒരു ബൈക്കിൽ ചാരി നിൽക്കുന്ന ഡോക്ടറിനെ. അമൃത ഡോക്ടറെ കണ്ടതും ഓടി ചെന്നിരുന്നു. സാറ് കൊള്ളാലോ ബൈക്ക് ആയി വന്നല്ലോ.....ദേ ഞാൻ പറഞ്ഞിട്ടുണ്ട് ഇതിൽ കയറുമോ എന്ന് കണ്ടു അറിയണം..... ""പ്ലീസ് അമ്മു.... എങ്ങനെ എങ്കിലും..... ഹൃദ്യ യേച്ചി ചേച്ചി ഇതിൽ പൊയ്ക്കോ ഈ സമയത്തു ബസ് കുറവ് അല്ലേ ഡോക്ടർ ആവഴിക്കും ആണ്....... നന്തനെ നോക്കി കണ്ണ് ഇറുക്കി അമൃത. ഏയ്‌.... വേണ്ട ഞാൻ ബസിനു പൊയ്ക്കോളാം.....

""ഓ ഒന്ന് കയറ് ചേച്ചി..... അമൃത യുടെ നിർബന്ധം മൂലം ഡോക്ടറുടെ ബൈക്കിൽ കയറേണ്ടി വന്നു ഹൃദയ്ക്ക് കുറച്ചു മുന്പോട്ട് പോയതും ഒരു ജീപ്പ് അവരുടെ ബൈക്കിന് കുറുകെ സ്പീഡിൽ കൊണ്ട് വന്നു നിർത്തിയതും പെട്ടന്ന് ആയതു കാരണം ബൈക്ക് മറിയാൻ തുടങ്ങിയതും ഹൃദ്യ ചാടി ഇറങ്ങി ബൈക്ക് സ്റ്റാൻഡിൽ വെച്ച് നന്ദൻ ഇറങ്ങിയതും ""എവിടെ നോക്കിയാടോ താനൊക്കെ വണ്ടി ഓടിക്കുനെ...."" പറഞ്ഞു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നആളുടെ കോളറിൽ പിടിച്ചതും അയാളുടെ തൊഴിയിൽ റോഡിലേക്കു വീണിരുന്നു നന്ദൻ.ഡ്രൈവിംഗ് സീറ്റിൽ നിന്നു ഇറങ്ങുന്ന ആളെ കണ്ടതും ഹൃദ്യ യ്ക്ക് കൈയും കാലും മരക്കുന്ന പോലെ തോന്നി. കറുത്ത മുണ്ടും അതേ നിറത്തിലുള്ള ഷർട്ടും ആണ് ഭദ്രന്റെ വേഷം മുടി അനുസരണ ഇല്ലാതെ നെറ്റിലേക്കു വീണു കിടപ്പുണ്ട് ആ രോമകാടുകൾക്ക് ഇടയിലെ കുഞ്ഞി കണ്ണുകൾ കുറുകുന്നത് കണ്ടു ഹൃദ്യ. തന്റെ അടുത്തേക്ക് ആയി വരുന്നവനെ തന്നെ നോക്കി നിന്നു കൈയിൽ ഇരിക്കുന്ന കത്തി തനിക്ക് നേരെ വീശുന്നത് കണ്ടതും കണ്ണുകൾ അറിയാതെ ഇറുക്കി അടച്ചു പോയി എന്തൊക്കയോ ഒച്ച കേട്ടതും കണ്ണ് തുറന്നു നോക്കിയതും നന്ദന്റെ ബൈക്കിന്റെ ബാക്ക് സീറ്റ്‌ കത്തി വെച്ച് കുത്തി കീറുന്ന ഭദ്രനെ ആണ്,

ഞെട്ടലോടെ നോക്കി അവനെ ആ ബൈക്കിന്റെ സ്ഥാനത്തു താൻ ആണന്നു തോന്നി ഹൃദ്യ ക്ക്‌. എടോ താൻ എന്താണ് ഈ ചെയ്യുന്നത്..... നന്ദൻ ഓടി വന്നു ഭദ്രനെ പിടിക്കാൻ തുടങ്ങിയതും ഭദ്രൻ കോപത്തോടെ തിരിഞ്ഞു നിന്നു. ഇനി..... ഇതിന്റെ മേലെ ഇവളെ കയറ്റിയാൽ കത്തിക്കും ഭദ്രൻ നിന്റെ ഈ പന്ന വണ്ടി കേട്ടോടാ...... താൻ ആരാടോ അത് പറയാൻ...... ഇത് ഞാൻ വിവാഹം ചെയ്യാൻ പോണ പെൺകുട്ടി ആണ്...... ഹൃദ്യ യുടെ കൈയിൽ പിടിച്ചു കൊണ്ട് നന്ദൻ അത് പറഞ്ഞതും ഹൃദ്യ പൊള്ളിപിടഞ്ഞ പോലെ കൈ വലിച്ചുവിടീക്കൻ ശ്രമിച്ചു. ഭദ്രനെ നോക്കിയതും ആ മുഖത്തെ ഭാവം അറിയാൻ ആകാതെ പകച്ചു നിന്നു അവൾ. ഓഹോ..... ആണോ...... ഞാൻ അറിഞ്ഞില്ല......നീ കെട്ടിക്കോ അത് കഴിഞ്ഞു എവിടെ വേണമെങ്കിലും കയറ്റിക്കൊ പക്ഷെ ഇപ്പോൾ വേണ്ട......."" അതും പറഞ്ഞു അവളുടെ അടുത്തേക്കു വന്നു അവന്റെ കണ്ണുകളിൽ നോക്കാൻ ആകാതെ മിഴികൾ താത്തി. അവളുടെ സാരിക്ക്‌ ഇടയിൽ കിടന്നിരുന്ന മാല ചൂണ്ടു വിരലാൽ ഉയർത്തി ഭദ്രൻ , അവന്റെ വിരൽ കൊണ്ട കഴുത്തിടത്തിൽ തണുപ്പ് പടരുന്നത് അറിഞ്ഞു അവൾ. ""ശിവഭദ്രൻ കെട്ടിയ ഈ താലിയും ഇട്ടു കൊണ്ട് വേറൊരുത്തന്റെ കൂടെ കറങ്ങണ്ട നീ....ഇത് ഊരി എറിഞ്ഞിട്ട് എന്ത് കോപ്രായവും ആയിക്കോ......

അവനിൽ നിന്നു കെട്ട വാക്കുകൾ വിശ്വസിക്കാൻ ആകാതെ നിന്നു നന്ദൻ, അറിയാതെ അവളുടെ കൈയിൽ മുറുകി ഇരുന്ന കൈ അയഞ്ഞു. അകലെ മാറി ഒരാൾ കൂടി നിന്നിരുന്നു കേട്ടത് ഉൾക്കൊള്ളാൻ ആകാതെ അമൃത. ഭദ്രനിൽ നിന്നു കേൾക്കുന്ന ഓരോ വാക്കുകളും നെഞ്ചിൽ കുത്തി നോവിച്ചു കൊണ്ട് ഇരുന്നു. താലിയിൽ പിടിച്ചിരുന്ന അവന്റെ കൈ വിരലിൽ ഒരു തുള്ളി നനവ് പടർന്നതും ദേക്ഷ്യത്തോടെ കൈ പിൻവലിച്ചു ഭദ്രൻ. ""പിന്നെ ഇവളെ കെട്ടുന്നത് കൊള്ളാം..... ഇവൾ തരുന്നത് ഒന്നും മേടിച്ചു കഴിച്ചേക്കരുത്..... സ്നേഹം നടിച്ചു വിഷം തന്ന് കൊല്ലാനും മടിക്കില്ല ഇവള്..... അവൾക്കു നേരെ വിരൽ ചൂണ്ടി ഭദ്രൻ പറഞ്ഞതും വിതുമ്പി പോയിരുന്നു അവൾ, സാരി തുമ്പാൽ മുഖം തുടച്ചു ബാഗും ഒതുക്കി പിടിച്ചു നടന്നു.റോഡിലൂടെ പോകുന്നവർ അവരെ ശ്രെദ്ധിക്കാൻ തുടങ്ങിഇരുന്നു. ഒരു ബൈക്കിൽ ഉണ്ണിയും എൽദോ യും അങ്ങോട്ട് വന്നു കരഞ്ഞു പോകുന്നവൾ ദയനീയതയോടെ നോക്കി രണ്ടു പേരും. ഏട്ടാ.... എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നേ ബോധം ഇല്ലന്ന് ആയോ ഏട്ടന്..... ഭദ്രന് നല്ല ബോധം ഉണ്ട്.......""

അതും പറഞ്ഞു ജീപ്പിന് നേരെ നടന്നു പിന്നെ തിരിഞ്ഞു വന്നു നന്ദന്റെ ബൈക്ക് കാല് ഉയർത്തി ചവിട്ടി നിലത്തേക്ക് ഇട്ടിരുന്നു. നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു നന്ദന് കേട്ട വാക്കുകൾ അപ്പോഴും വിശ്വസിക്കാൻ ആകാതെ അകലേക്ക്‌ നടന്നു അകലുന്നവളിൽ ആയിരുന്നു കണ്ണും മനസും നന്ദന്റെ. ജീപ്പിൽ കയറി പാഞ്ഞിരുന്നു ഭദ്രൻ. തന്റെ മുമ്പിലൂടെ പാഞ്ഞു പോകുന്നവനെ നോക്കി നിന്നു ഹൃദ്യ. ""മതി ഭദ്രേട്ടാ ഈ വെറുപ്പ്‌ താങ്ങാൻ ആകുന്നില്ല ഹൃദ്യ ക്ക്‌ "" അടുത്ത് കൊണ്ടുവന്നു ഉണ്ണി ബൈക്ക് കൊണ്ട് വന്നു നിർത്തിയതും മുഖം ഉയർത്തി ഒന്ന് ചിരിക്കാൻ ശ്രമിച്ചു അവൾ. ""എങ്ങനെ കഴിയുന്നു ഏട്ടത്തി ചിരിക്കാൻ..... കയറ് ഞാൻ കൊണ്ട് ആക്കാം..... ഒന്നും മിണ്ടാതെ അവന്റെ ബൈക്കിൽ കയറി ഹൃദ്യ ഇത്രയും വേഗന്നു ആശ്രമത്തിൽ എത്തിയാൽ മതിയന്നെഉണ്ടായിരുന്നുള്ളു ഹൃദ്യ ക്ക്‌. ഏട്ടത്തി അന്ന് എന്താ സംഭവിച്ചത് എന്ന് പറഞ്ഞു കൂടെ ഏട്ടതിക്ക്...... എനിക്ക് അറിയാം ഏട്ടനെ കൊല്ലാൻ ഏട്ടത്തിയെ കൊണ്ട് ആവില്ല സത്യം പറഞ്ഞാൽ ഇപ്പോൾ ഉള്ള ദേഷ്യം മാറുംഏട്ടന്റെ .....

. *ഇല്ല എനിക്കാവില്ല ഉണ്ണി എങ്ങനെ പറയും പലരും പലരെയും വെറുക്കും പിന്നെ മനസ്സു കൊണ്ട് കുറച്ചു നേരത്തേക്ക് എങ്കിലും അയാളെ വെറുത്തത് അല്ലേ താൻ കൊല്ലണം എന്ന് ആഗ്രഹിച്ചത് അല്ലേ അപ്പോൾ എന്നെ ഒരിക്കലും സ്നേഹിക്കാൻ ഭദ്രേട്ടന് കഴിയില്ല * മനസ്സിൽ ഓർത്തു ഹൃദ്യ. ഏട്ടത്തി എന്താ ഒന്നും മിണ്ടാത്തത്..... . മൗനം ആയിരുന്നു ഉത്തരം , അവളിൽ നിന്നു മറുപടി കിട്ടാതെ വന്നതും പിന്നെ ഒന്നും ചോദിച്ചില്ല ഉണ്ണി. ആശ്രമത്തിൽ എത്തിയതും അവനോട് യാത്ര പറഞ്ഞു ഇറങ്ങി ഹൃദ്യ. 🥀🖤 എനിക്ക് ഒന്നും അറിയില്ലായിരുന്നു ഡോക്ടറെ...... അയാൾ ഹൃദ്യ യേച്ചിയുടെ ഭർത്താവോ ഒരു ഒന്നാന്തരം തെമ്മാടി ആണ്..... എനിക്ക് തോന്നുന്നത് ചേച്ചിയെ നിർബന്ധിച്ചു വിവാഹം ചെയ്യ്തത് ആണന്നു തോന്നുന്നു..... നന്ദൻ ഒന്നുമിണ്ടാതെ ചായ കപ്പ്‌ ചുണ്ടോടു ചേർത്തു. താൻ ചായ കുടിക്ക്...... ഞാൻ കൊണ്ടാക്കാം എനിക്ക് ബൈക്ക്‌ വർക്ക്‌ഷോപ്പിൽ കൊടുക്കണം....... ""ഡോക്ടറെ ഹൃദ്യ യേച്ചി നമ്മളിൽ നിന്നു ഇത് എല്ലാം മറയ്ക്കണമെങ്കിൽ അയാളും ആയി ചേച്ചി സന്തോഷത്തിൽ അല്ല എന്ന് അല്ലേ അർത്ഥം....

ഭർത്താവ് മരിച്ചു എന്നാണ് അമ്മ പറഞ്ഞിരുന്നത്...... അറിയാം അയാളുടെ കണ്ണുകളിൽ ഹൃദ്യ യോടുള്ള സ്നേഹം ഇല്ല..... പക മാത്രമേ ഉള്ളു....... നന്ദൻ ആഗ്രഹിച്ചു എന്നുള്ളത് നേര് ആണ് പക്ഷെ അവളുടെ മനസ്സിൽ ഞാൻ ഇല്ല അമൃത.......... അവന്റെ കണ്ണുകളിൽ പ്രതീക്ഷമങ്ങി ഇരുന്നു, അമൃതയുടെയും. 🥀🖤 അമൃത വന്നിരുന്നില്ല റൂമിൽ കയറി കതകു അടച്ചു ബെഡിലേക്ക് ബാഗ് ഇട്ടു തലയിണയിൽ മുഖം അമർത്തി കിടന്നു ഭദ്രന്റെ ഓരോ വാക്കുകളും കാതിൽ അലയടിച്ചു. ""എന്തിനാ ഭദ്രേട്ടാ..... എന്നെ ഇങ്ങനെ ശിക്ഷിക്കണേ എനിക്ക് താലി ഊരാൻ വയ്യ..... ഞാൻ ഒന്നിനും വരില്ല..... എന്നെ നിർബന്തിക്കരുതേ......"" കണ്ണ് നീര് തലയിണയെ നനച്ചു. കതകിൽ മുട്ട് കേട്ടതും കണ്ണ് സാരി തുമ്പാൽ തുടച്ചു എഴുനേറ്റു. ഹൃദ്യ തന്നെ അമ്മ വിളിക്കുന്നു......."" ഒരു സന്യാസിനി വന്നു പറഞ്ഞതും അവരുടെ പുറകെ ചെന്നു. ഓഫീസിന്റെ വാതിൽക്കലിൽ എത്തിയതേ പിടിച്ചു കെട്ടിയത് പോലെ നിന്നു അവൾ,

കസേരയിൽ കാലിന്മേൽ കാല് കയറ്റി വെച്ചിരിക്കുന്ന ശിവ ഭദ്രനെ. അവനെ നോക്കാതെ അകത്തേക്ക് കയറി. ""ഹൃദ്യ... ഇത് തന്റെ ഹസ്ബൻഡ് ആണോ....... മേശ മേൽ താളം പിടിച്ചു ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്നവനെ നോക്കി ചോദിച്ചു അമ്മ. പകച്ചു നിന്നു അവൾ ഉത്തരം നൽകാൻ ആകാതെ മിഴികൾ താത്തി. ""താൻ കേട്ടില്ലേ ഞാൻ ചോദിച്ചത്...... അവരുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു. ""അങ്ങ് പറഞ്ഞു കൊടുക്ക്‌ ഭാര്യയെ...... കസേരയിൽ എഴുനേറ്റു കൊണ്ട് പറയുകയും , അവളുടെ കൈയിൽ ചേർത്ത് പിടിക്കുകയും ചെയ്യ്തു. """അതേ.... എന്റെ..... ഭർത്താവ് ആണ്....."" അവനെ നോക്കാതെ പറഞ്ഞു അവൾ. അവൾ അത് പറയുകയും തന്നോട് ചേർത്തു നിർത്തിയിരുന്നു ഭദ്രൻ ദേഹമാകെ പടരുന്ന കുളിരാർന്ന വിറയലോടെ അവളും..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story