അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 19

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

അതേ..... ഞങ്ങൾ തമ്മിൽ ചെറിയ ഒരു പിണക്കം അതിന് അവൾ ഇങ്ങോട്ട് പോന്നു ഇവൾ പോന്നപ്പോൾ ആണ് ഇവളുടെ വില ഭദ്രൻ അറിയുന്നത്...... അവളെ തല ചെരിച്ചു നോക്കി പുച്ഛത്തോടെ ചിരിച്ചു ഭദ്രൻ. ""ഹൃദ്യ ഇവിടെ കുറച്ചു നിയമങ്ങൾ ഉണ്ട് അത് പാലിക്കണം ഇവിടെ സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലം ആണ്..... പോരാഞ്ഞിട്ട് താൻ വിവാഹിതയും അങ്ങനെ ഒരാളെ ഇവിടെ നിർത്താൻ പാട് ആണ്.... തന്റെ ഭർത്താവ് തന്നെ കൂട്ടാൻ വന്നിരിക്കുമ്പോൾ താൻ പോകണം.... ജീവിതം ആകുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും അതിന് വീട് വിട്ട് പോരുക അല്ല വേണ്ടത്...... ദേവി അമ്മ പറഞ്ഞത് കൊണ്ട് ആണ് തന്നെ ഇവിടെ നിർത്തിയത് ഞാൻ അമ്മയെ വിളിച്ചിട്ടുണ്ട്......അമ്മ ഇങ്ങോട്ട് വിളിക്കും...... പറഞ്ഞതെ ഫോൺ റിംഗ് ചെയ്തു അവർ അവളുടെ നേർക്കു ഫോൺ നീട്ടി, ഫോൺ മേടിച്ചു കാതോട് ചേർത്തു. ഹലോ..... അമ്മേ.... ""ഹൃദ്യ ഞാൻ എല്ലാം അറിഞ്ഞു മോളു ഇപ്പോൾ തല്ക്കാലം അവന്റെ കൂടെ ചെല്ല് പേടിക്കണ്ട അമ്മ വേറെ എന്തങ്കിലും മാർഗം നോക്കാം....

അവർക്കു ഇനി മോളെ അവിടെ നിർത്താൻ ബുദ്ധി മുട്ട് ആകും ഭദ്രനെ അറിയാമല്ലോ വാശി കാണിക്കണ്ട.....പിന്നെ അവനെ എനിക്ക് അറിയാം അത്ര ദുഷ്ടൻ അല്ല അവൻ..... മോള് സത്യങ്ങൾ അവനോട് പറയു........ അതാവും നല്ലത്... പിന്നെ ഇപ്പോൾ തത്കാലം ചെല്ല്.....ഒത്തിരി പാവങ്ങൾ ജീവിക്കുന്ന സ്ഥലം ആണ്.......അവൻ സത്യങ്ങൾ എല്ലാം പറഞ്ഞാൽ അതും പ്രശ്നം ആകും അമ്മ നാട്ടിൽ ഇപ്പോൾ ഇല്ല കോയമ്പത്തൂർ ആണ് രണ്ടു ദിവസത്തിനുള്ളിൽ വരും അത് വരെ നിക്ക്.... ഒന്നും മിണ്ടാതെ വെറുതെ മൂളി കൊണ്ട് നിന്നു അവൾ. അവർ ഫോൺ വെച്ചത്തും ഭദ്രനെ നോക്കി അവൾ അവിടെ വിജയഭാവം ആയിരുന്നു. ""എന്നാൽ പോകാം ഭാര്യയെ......''" പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ചു വെളിയിലേക്ക് നടന്നു അവന്റെ കൈ ചൂടിൽ താൻ തളർന്നു പോകുന്നത് അറിഞ്ഞു കൈ യിലൂടെ ഒരു മിന്നൽ പ്രവഹിച്ചു ഹൃദയത്തിൽ ഒരു സ്ഫോടനം നടക്കുന്നത് അറിഞ്ഞു ഹൃദ്യ.

ജീപ്പിൽ ചാരി നിൽപ്പുണ്ട് എൽദോയും ഉണ്ണിയും അവരുടെ കണ്ണിലും പകപ്പ് ആയിരുന്നു.മുൻവശത്തെ door തുറന്നുതന്നിരുന്നു ഭദ്രൻ. നിസഹായ ആയി ഉണ്ണിയെ നോക്കി ഹൃദ്യ ഒരു ചിരി നൽകി ഇരുന്നു ഉണ്ണിഅപ്പോൾ . അവൾ കയറിയതും door വലിച്ചു അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു ഭദ്രൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വന്നു അവൻ. ""ഇപ്പോൾ ആര് ജയിച്ചടി.... ഏഹ്.... ശിവഭദ്രൻ...... ഇനി....."" പറയുകയും അവളുടെ കഴുത്തിലെ മാലയിലേക്ക് മിഴികൾ പായിച്ചു അവൻ. ഭയത്തോടെ മാലയിൽ മുറുക്കി പിടിച്ചു ഹൃദ്യ. നന്ദന്റെ ബൈക്ക്‌ ഗേറ്റ് കടന്നു വന്നിരുന്നു, ശിവഭദ്രന്റെ ജീപ്പ് കണ്ടതും ചാടി ഇറങ്ങി ഇരുന്നു അമൃത ജീപ്പിന്റെ അടുത്തേക്ക് വന്നതും ജീപ്പ് മുന്പോട്ട് എടുത്തിരുന്നു ഭദ്രൻ , ""ഹൃദ്യ യേച്ചി....... "" അവൾക്കു നേരെ കൈകൾ നീട്ടി ഓടി ചെന്നു അമൃത, ഒരു പുഞ്ചിരി നൽകി ഇരുന്നു ഹൃദ്യ. നന്ദന്റെ കണ്ണുകൾ അപ്പോഴും തന്നിൽ നിന്നു അകന്നു പോകുന്നവളിൽ ആയിരുന്നു. 🥀🖤 കണ്ണുകൾ എന്തിനു എന്ന് അറിയാതെ നിറഞ്ഞു കൊണ്ട് ഇരുന്നു സാരി തുമ്പു കൊണ്ട് കണ്ണ് നീര് തുടച്ചു.

എന്തിനാടി മോങ്ങണെ നിന്റെ ആ മറ്റവനെ കണ്ടിട്ട് നിർത്താതിനു ആണോ...... അവളുടെ ഒരു മോങ്ങിച്ച..... അവളെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും കോപത്തോടെ ഭദ്രനെ നോക്കി ഹൃദ്യ. എന്താടി നോക്കണേ.... നീ എന്നെ അങ്ങ് നോക്കി ദഹിപ്പിക്കുമല്ലോ ...... ""എന്റെ ഏട്ടാ.... മതി..... വീട്ടിൽ ചെന്നിട്ട് വഴക്ക് ഉണ്ടാക്കാം..... ഉണ്ണി പറഞ്ഞതും ഭദ്രൻ ഭദ്രൻ ആക്സിലേറ്ററിൽ കാൽ അമർത്തി ഒരു മുഴക്കത്തോടെ ജീപ്പ് പാഞ്ഞു, പെട്ടന്ന് മുന്പോട്ട് ആഞ്ഞു ഹൃദ്യ. ""സീറ്റ്‌ ബെൽറ്റ്‌ ഇടടി.... കോപ്പേ....."" അവൾക്കു നേരെ അലറി ഭദ്രൻ. അവന്റെ സംസാരം കണ്ടതും എൽദോയും ഉണ്ണിയും പരസ്പരം നോക്കി പിന്നെ ചിരിച്ചു. ഒരു ഗേറ്റ് കടന്നു കാർ പോർച്ചിലേക്കു കയറ്റി ഭദ്രൻ, നിർത്തിയതും door തുറന്നു ചാടി ഇറങ്ങി ഇരുന്നു അവൻ. ഏട്ടത്തി ഇറങ്ങി വാ.... ഇതാ വീട്..... ഏട്ടൻ ഏട്ടത്തിയോട് പ്രതികാരം ചെയ്യാൻ വേണ്ടി മേടിച്ച വീടാണുട്ടോ...... അകത്തേക്ക് കയറി പോകുന്നവനെ നോക്കി കുറച്ചു ഉച്ചത്തിൽ പറഞ്ഞു ഉണ്ണി. എൽദോ അത് കേട്ട് ഉറക്കെ ചിരിച്ചതും കൈയിൽ ഇരുന്ന ചാവി എടുത്തു അവന്റെ തലക്കിട്ട് എറിഞ്ഞിരുന്നു ഭദ്രൻ. ""ആവു..... അണ്ണാ...... "" ""കമ്പനിയിലേക്ക് ചെല്ലടാ...... രണ്ടും....."" അതും പറഞ്ഞു മുറിയിലേക്ക് പോയിരുന്നു അവൻ. ഏട്ടത്തി ചെല്ല്..... ഞങ്ങൾ ഇപ്പോൾ വരാം...... പെങ്ങളെ.....

ആ കയറി പോയത് പ്രതികാര ദാഹി ആയ ഒരു ചെകുത്താൻ ആണ്...... സൂക്ഷിച്ചോണെ..... എൽദോ അകത്തേക്ക് നോക്കി മെല്ലെ പറഞ്ഞു. അതിന് ഒന്ന് ചിരിക്കുക മാത്രം ആണ് അവൾ ചെയ്യ്തത്. ഇച്ചായാ എന്തൊക്കെ യാ ഈ പറയുന്നേ ഇങ്ങു വന്നേ........... അതും പറഞ്ഞു ഉണ്ണി അവനെയും പിടിച്ചു മാറ്റി. ഏട്ടത്തി കയറി ചെല്ല്..... ഏട്ടത്തി ഇപ്പോഴും ഏട്ടന്റെ ഭാര്യ ആണ് ഭയക്കേണ്ട കാര്യം ഇല്ല..... ചെല്ല് മുകളിലത്തെ മുറി ആണ്...... എനിക്ക് നിന്റെ ഏട്ടനെ പേടിയില്ല....ഉണ്ണി..... ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല....... പറയുകയും അകത്തേക്ക് കയറി പോയിരുന്നു അവൾ. എന്റെ കർത്താവെ വിശന്നു നിൽക്കുന്ന സിംഹത്തിന്റെ മടയിലേക്ക് ആണ് ആ മാൻ പേട കയറി പോയത് പല്ലും നഖവും എങ്കിലും മിച്ചം വെച്ചാൽ മതിയായിരുന്നു....... നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു എൽദോ. എന്താ പറഞ്ഞെ..... കലി കയറി വല്ലതും ചെയ്യുമോ എന്നാ എന്റെ പേടി........ ഉവ്വേ......... "" ഒന്ന് ആക്കി ചിരിച്ചിട്ട് ബൈക്കിൽ കയറിഎൽദോ ,ഒന്നും മനസിലാകാതെ അകത്തേക്ക് പോകുന്ന ഹൃദ്യ യെയും ബൈക്കിൽ ഇരുന്നു ചിരിക്കുന്ന എൽദോയെയും മാറി മാറി നോക്കി പിന്നെ പുച്ഛം ഇട്ടു കൊണ്ട് ബൈക്കിന്റെ പുറകിൽ കയറി.

എന്ത് ചെയ്യണം എന്ന് അറിയാതെ ഹാളിൽ തന്നെ നിന്നു ഹൃദ്യ, പിന്നെ മുകളിലേക്കു കയറി. "എല്ലാം ഭദ്രേട്ടനോട് പറഞ്ഞാലോ എന്തോ നഷ്ടപെടുത്താൻ വയ്യ..... വെറുപ്പ് ആയിരിക്കും കൊല്ലാൻ നോക്കിയ ആളെ ആരും ഇഷ്ട്ടപെടില്ലല്ലോ...... പക്ഷെ ആ മനുഷ്യന്റെ ജീവിതത്തിലേക്ക് തിരിച്ചു ചെന്നു എന്ന് രവീന്ദ്രൻ മാമൻ അറിഞ്ഞാൽ അയാൾ ഭദ്രേട്ടനെ അപകടപെടുത്തിയാൽ...... "" ഹൃദ്യ യുടെ മനസ്സ് ചോദ്യഉത്തരങ്ങളാൽ നിറഞ്ഞു. ആരോ കൈയിൽ പിടിച്ചു വലിച്ചു മുറിയിലെക്ക്‌ ഇട്ടിരുന്നു., പുറകിൽ നിന്ന് വയറ്റിലൂടെ കൈ ഇട്ട് നെഞ്ചോട് ചേർത്ത് നിർത്തി ആ നെഞ്ചിലെ ചൂടും വിയർപ്പിന്റെയും സ്പ്രൈയുടെയും ഒരു പ്രത്യേക മണം തന്നെ പൊതിയുന്നത് അറിഞ്ഞു ഹൃദ്യ, ഒന്ന് കുതറിക്കാൻ പോലും തോന്നിയില്ല അവൾക്ക് കാരണം അത്രമേൽ ആഗ്രഹിച്ചിരുന്നു ഈ ചേർത്തു നിർത്തൽ, കഴുത്തിടുകിലേക്ക് അവന്റെ മുഖം അമരുന്നത് അറിഞ്ഞു ഹൃദ്യ കണ്ണുകൾ അടച്ചു നിന്നുപോയി അത്രമേൽ പ്രണയത്തോടെ, ഉച്ചി മുതൽ പാദം വരെ ഒരു മിന്നൽ കടന്നു പോയി രോമങ്ങൾ ഉയർന്നു നിന്നു. പ്രതികരിക്കാതെ നിൽക്കുന്നവൾ അതിശയം ആയിരുന്നു ഭദ്രന്.

""എന്തായാലും നിന്നെ കെട്ടിയതും കാശും മുടക്കിയതും വെറുതെ ആവില്ല മുതൽ ആക്കിയിട്ടേ വിടൂ തടുക്കാൻ പറ്റിയെങ്കിൽ തടയ് നീ....... "" കണ്ണുകൾ വലിച്ചു തുറന്നു തന്റെ വയറിൽ പൊതിഞ്ഞിരിക്കുന്ന അവന്റെ കൈ ബലത്തിൽ തട്ടി മാറ്റി. ""താൻ കുറെ ആയല്ലോ കാശിന്റെ കണക്ക് പറയുന്നു അത്രയും കാശ് തരാൻ എന്റെ കൈയിൽ ഇല്ല..... താൻ എന്തോന്ന് ആണെന്ന് വെച്ചാൽ ചെയ്യ്....... പറഞ്ഞതും അവനെ തള്ളിയിട്ട് മുറിയിൽ നിന്നു ഇറങ്ങാൻ തുടങ്ങിയതും കൈയിൽ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്ത് ഇരുന്നു. നിനക്ക് നാക്ക് വെച്ചല്ലോ ഏഹ്..... എന്തിനാടി പുല്ലേ എനിക്ക് വിഷം കലക്കി തന്നത്..... പറയടി..... ""എനിക്ക് ഒന്നും പറയാൻ ഇല്ല....... അതും പറഞ്ഞു മുഖം താത്തി നിന്നു, അവന്റെ മുടിഇഴകൾ കവിളിൽ ഇക്കിളി കൂട്ടി ഹൃദ്യ ശ്വാസം അടക്കി നിന്നു ഹൃദയം പൊട്ടി തകരും എന്ന് തോന്നി പോയി. നീ പറയും..... പറയിക്കും ഭദ്രൻ....... പറഞ്ഞതും അവളിൽ നിന്ന് അകന്നു ഷിർട്ടിന്റെ ഓരോ ബട്ടണും അഴിക്കാൻ തുടങ്ങി. ഹൃദ്യ ക്ക് ഭയത്തിന് പകരം ചിരി ആണ് വന്നത്. ""നിങ്ങൾ എന്നെ ഒരു ചുക്കും ചെയ്യത്തില്ല അത് പല രാത്രിയിലും മനസിലായത് ആണ് എനിക്ക്..... പിന്നെ ഈ താലി അത് ഞാൻ തരില്ല..... അതിനായി അധികം മസിലു പിടിക്കേണ്ട......

പിന്നെ ഡിവോഴ്സ് അത് വേണേ തരാം...... വേണ്ടടി നീ തരേണ്ട ഞാൻ എടുത്തോളാം.....ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് കാണിച്ചു തരാം.......നിനക്ക്..... പറഞ്ഞതും നെഞ്ചോടു ചേർത്ത് നിർത്തി ഇരുന്നു, അവളെ കൈയിൽ കോരി എടുത്തു ബെഡിലേക്ക് ഇട്ടു. നിങ്ങൾ ഇപ്പോൾ എന്നെ എന്ത് ചെയ്യ്താലും ഈ ഹൃദ്യ തടയില്ല ഭദ്രേട്ടാ കാരണം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ മനസ്സും ശരീരവും എന്തോ നിങ്ങളെ ആഗ്രഹിക്കുന്നു മനസ്സിൽ ഓർത്തതും ഹൃദയം നിറഞ്ഞു തുടിക്കുന്നത് അറിഞ്ഞു. രണ്ടു കൈയും അവളുടെ രണ്ട് സൈഡിലും കുത്തി ഉയർന്നു നിന്നു. അവളുടെ മുഖത്തിലൂടെ ഓടി നടന്നു ഭദ്രന്റെ കണ്ണുകൾ.അവളുടെ രണ്ട് തോളിലും പിടിച്ചു ഉയർത്തി ഇരുത്തി. കവിളിൽ കുത്തി പിടിച്ചു നോവിക്കാതെ. പിന്നെ കൈ വിടീച്ചു ചാടി എഴുനേറ്റു ഗ്ലാസ്‌ ടീപോയിൽ ശക്തിയിൽ അടിച്ചു അത് വലിയ ശബ്‌ദത്തോടെ നിലത്തു വീണു ചിന്നി ചിതറി ഹൃദ്യ ചാടി എഴുനേറ്റു അവന്റെ കൈ മുറിഞ്ഞു തുള്ളികൾ ആയി ചോര ആ വെള്ള തറയിൽ ചിത്രം വരച്ചു. അയ്യോ..... ഭദ്രേട്ടാ.... എന്താ ഈ കാണിച്ചേ.....

ചാടി എഴുനേറ്റു അവൾക്കു ആകെ പേടി തോന്നി ഉടുത്തിരുന്ന സാരി തുമ്പു വലിച്ചു കീറി അവന്റെ കൈയിൽ കെട്ടാൻ തുടങ്ങിയതും തട്ടി മാറ്റി അവൻ. ചോര പോകുന്നു..... ആശുപത്രിയിൽ പോകാം...... ഞാൻ ഉണ്ണിയെ വിളിക്കാം..... പറഞ്ഞു കൊണ്ട് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയവളെ പിടിച്ചു നിർത്തി അവൻ. വേണ്ട...... ഞാൻ ചത്താൽ നിനക്ക് എന്താടി കൊല്ലാൻ നോക്കിയിട്ടു......നിന്റെ കെട്ടിയോനെ കൊന്ന് തള്ളിയ എന്നെ കൊല്ലണ്ടേ നിനക്ക് കൊല്ലടി..... കൊല്ലാൻ..... പറഞ്ഞു കൊണ്ട് ഒരു ചില്ലിന്റെ കഷ്ണം അവളുടെ കൈയിൽ പിടിപ്പിച്ചു അവന്റെ കഴുത്തോട് ചേർത്തു. അവന്റെ കൈതട്ടി മാറ്റി അവന്റെ നെഞ്ചിലേക്ക് കൈ വെച്ച് അടിക്കാൻ തുടങ്ങി. ഞാൻ അല്ല.... ഞാൻ അല്ല...... ഹൃദ്യ കൊണ്ട് ആകില്ല ആരെയും കൊല്ലാൻ....ഭദ്രേട്ടനെ കൊല്ലാൻ ആകില്ല എനിക്ക്..... ഞാൻ..... ഞാൻ...... പറഞ്ഞതും തളർന്നു പോയിരുന്നു നിലത്തേക്ക് ഇരുന്നു അവൾ. പിന്നെ എന്ത് കൊണ്ട് ആടി..... മ&## നീ അന്ന് വാ തുറക്കാതെ ഇരുന്നേ എല്ലാവരും പഴിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് നീ എന്താടി എഴുന്നള്ളിക്കാതെ ഇരുന്നേ......എന്നിട്ട് ഒളിച്ചോടി വന്നിരിക്കുന്നു..... പറയുകയും വലിച്ചു നെഞ്ചിലേക്കു ഇട്ടിരുന്നു ഭദ്രൻ, ഇരുകൈയാലും ഇറുക്കി പുണർന്നു. ഹൃദ്യക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനു മുന്പേ അവളുടെ മുഖമാകെ അവന്റെ ചുണ്ടുകൾ ഭ്രാന്തമായി ഓടി നടന്നിരുന്നു, പ്രണയത്തോടെ.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story