അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 2

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

വീണുകിടക്കുന്ന മാലയിലും അവനിലേക്കും നോക്കി അവർ അവരുടെ കണ്ണുകൾ വിടർന്നു. കുനിഞ്ഞു ആ മാല കൈയിൽ എടുത്തു നോക്കി. കണ്ണാ മുത്തശ്ശിക്ക് സന്തോഷം ആയി..... ഇപ്പോൾ എങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ നിനക്ക്....... ഏതാ ആ കുട്ടി....... ഏതായാലും മുത്തശ്ശി ക്ക് സന്തോഷം ആയി...... അതും പറഞ്ഞു അവന്റെ രണ്ട് കവിളിലും തലോടി. .... ഇതു അതൊന്നും അല്ല പലിശ യിലേക്ക് പോകേണ്ടതാ കുറെ ആയിട്ട് എന്നെ പറ്റിക്കുന്നതാ.......ഇന്ന് ഞാൻ പിടിച്ചു....... അതും പറഞ്ഞു അവരുടെ കൈയിൽ നിന്നു തട്ടി പറിച്ചു പറഞ്ഞു കൊണ്ടു ഒരു വിജയിയെ പോലെ അകത്തേക്ക് നടന്നു അവൻ. ""ഓ... അപ്പോൾ തന്ത യെ പോലെ തന്നെ കാശിനു വേണ്ടി എന്തു നാറി തരവും കാണിക്കാം എന്ന് പഠിച്ചു എന്റെ കണ്ണൻ അല്ലേ........ഒരു പെണ്ണിന്റെ താലി പൊട്ടിച്ചു എറിയാൻ മാത്രം ശ്രീ ശൈലത്തെ ഭദ്രൻ വളർന്നു എന്ന് മുത്തശ്ശി അറിഞ്ഞില്ല അല്ലങ്കിലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കുക ഇല്ലല്ലോ......... അവർ അവനെ ഒന്ന് നോക്കി അത് പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

""മുത്തശ്ശി എന്ത് അറിഞ്ഞിട്ട..... ഇതു കെട്ടിയോൻ മരിച്ചു ഒരു പെണ്ണിന്റെ ആണ്...... പിന്നെ എങ്ങനെ തെറ്റ് ആകും..... ഇരുപത്തിയഞ്ചു ലക്ഷം ആണ് കിട്ടാൻ ഉള്ളത്....... കൊടുത്തിട്ട് ഉണ്ടങ്കിൽ മേടിക്കാനും അറിയാം......ഭദ്രന് അത് ഏതു വഴിക്കു ആണെങ്കിലും മുതൽ ആക്കി ഇരിക്കും....... അവരുടെ മുഖത്തു നോക്കി പറഞ്ഞു അവൻ. അത് ഒരു പെണ്ണിന്റെ കണ്ണീർ ചവിട്ടി ആകല്ല് കണ്ണാ...... നിന്റെ അമ്മ ഒഴുക്കിയ കണ്ണ് നീർ അറിയാം നിനക്ക് എന്നിട്ടും..... നീ പറഞ്ഞല്ലോ ഭർത്താവ് മരിച്ചു പോയ പെണ്ണിന്റെ ആണെന്ന്..... ഒരു പെണ്ണ്‌ തന്റെ പുരുഷനാൽ താലി അണിയുമ്പോൾ ശരീരം കൊണ്ടു മാത്രം അല്ല ഹൃദയത്തിൽ ആണ് അത് അണിയുന്നത് ഒരിക്കലും അതിൽ നിന്നു ഒരു മോചനം ഉണ്ടാകരുതേ എന്ന് മനസു ഉരുകി പ്രാർത്ഥന നടത്തും ഓരോ പെണ്ണും, തന്റെ പ്രിയപ്പെട്ടവൻ പോയിട്ടും അവൾ അത് അണിഞ്ഞു എങ്കിൽ ആ പെൺ കുട്ടി ആ താലിക്കു എന്ത് വില കൊടുത്തിട്ടുണ്ടാവും കണ്ണാ നിനക്ക് അത് മനസിലാകില്ല.......തകർന്നിട്ടുണ്ടാകില്ലേ ആ പാവം....... """എനിക്ക് എന്റേത് ആയ ശരി കളെ ഉള്ളൂ.... അതിനു എന്ത് മാർഗവും ചെയ്യും......

അതും പറഞ്ഞു മുകളിലത്തെ മുറിയിലേക്ക് പോകാൻ ആയി സ്റ്റെപ് കയറി പിന്നെ എന്തോ ആലോചിച്ച പോലെ നിന്നു പിന്നെ തിരികെ ഇറങ്ങി വന്നു. തന്നോടുള്ള കെറുവോട് കൂടി നിൽക്കുന്ന മുത്തശ്ശി യുടെ അടുത്തേക്ക് വന്നു. ""ഇനി ഇതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട....... ദേണ്ടേ.... കൊടുത്തേക്കു...... അതും പറഞ്ഞു ആ മാല അവരുടെ നേരെ നീട്ടി പിടിച്ചു. മുത്തശ്ശി ഒരു ചോദ്യം പോലെ അവനെ നോക്കി. ""ഇത് ആ ചിറ്റേടത്തെ അഭിയുടെ പെണ്ണിന്റ ആണ് മുത്തശ്ശി കൊണ്ടു കൊടുത്തേക്കു...... ഞാനോ..... എന്തിന്.... ഊരിയത് നീ അല്ലേ അപ്പോൾ നീ തന്നെ കൊടുത്തേക്കു..... ""പിന്നെ എന്നാൽ ഞാൻ കെട്ടി കൊടുക്കാം മതിയോ..... ദേണ്ടേ കിടക്കുന്നു മുത്തശ്ശി ക്ക് അത്ര സങ്കടം ആണ് എങ്കിൽ കൊടുക്കാം അല്ലങ്കിൽ നാളെ നമ്മുടെ സ്വർണക്കടയിൽ കൊണ്ടു ഞാൻ ഉരുക്കും........ അതും പറഞ്ഞു സോഫയിലേക്ക് ഇട്ടിരുന്നു അവൻ. മുകളിലേക്കു പോകുന്നവനെ ഒരു ദീർഘനിശ്വാസത്തോടെ നോക്കി നിന്നു അവർ പിന്നെ സോഫയിൽ കിടക്കുന്ന ആ താലി മാല കൈയിൽ എടുത്തു. അമ്മേ....ഭദ്രൻ വന്നോ..... ഉണ്ണിക്കുട്ടൻ വിളിച്ചിരുന്നു അവനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞ്.....

""ആ രമേശനെ പറഞ്ഞു വിട് രമേ അവൻ വന്നു കയറിയത് അല്ലേ ഉള്ളൂ.... അല്ല എങ്കിൽ ഒരു ഓട്ടോ വിളിച്ചു പോരാൻ...... പറ.... ഓട്ടോ യോ അമ്മ എന്താ ഈ പറയുന്നേ...... എന്റുണ്ണി ഓട്ടോയെ പോരാനോ... ഭദ്രന് പോയാൽ എന്താ......ആറു മാസം കൂടി വരുന്നത് ഡൽഹിയിൽ നിന്നു...... ""രാവിലെ മുതൽ ഒന്നും കഴിക്കാതെ പോയതാ കണ്ണൻ നീ എന്ത് എങ്കിലും എടുത്തു വെയ്ക്കു......ആദ്യം.... ആരെക്കാളും അവനു വലുത് എന്റെ ഉണ്ണിക്കുട്ടനെ ആണ്....അവൻ ഞാൻ പറഞ്ഞാൽ പോകും..... വളരെ സന്തോഷത്തോടെ ആണ് അവർ അത് പറഞ്ഞത്. ""അതേ അത് നീ പറഞ്ഞത് നേരാണ്.....അവനു ആരെക്കാളും വലുത് ഉണ്ണികുട്ടനും നീയും ആണ്...പക്ഷെ നിനക്ക് അങ്ങനെ ആണോ രമേ...... മുത്തശ്ശി ഒന്ന് രൂക്ഷം ആയിനോക്കിചോദിച്ചു. അപ്പോഴേക്കും ഭദ്രൻ ഡ്രസ്സ്‌ മാറി വന്നിരുന്നു,. ""ഞാൻ ഉണ്ണിയെ വിളിച്ചിട്ട് വരാം...... എത്തി കാണും..... അവൻ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു..... ഫോൺ off ആയിരുന്നു ഞാൻ പോയിട്ട് വരാം....."" എന്തെങ്കിലും കഴിച്ചിട്ട് പോ കണ്ണാ....... മുത്തശ്ശി അവന്റെ പുറകെ ചെന്നു. "വന്നിട്ട് ഞങ്ങൾ ഒരുമിച്ച് കഴിച്ചോളാം......

അത്രയും പറഞ്ഞു കാറും എടുത്തു പോയിരുന്നു. അവൻ പോയതും മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി നിന്നു അവർ. '"അത് എന്താ അമ്മ അങ്ങനെ പറഞ്ഞത് പ്രസവിച്ചില്ല എന്ന് അല്ലേ ഉള്ളൂ അവനും എന്റെ മോൻ ആണ്...... ആ....അങ്ങനെ...ആയാൽ മതി നീ പഴയത് പലതും മറന്നു പോകുന്നു രമേ.......ഇടക്ക് ഒന്ന് ഓർത്താൽ നല്ലതു..... അതിന് ഇപ്പോൾ ഇവിടെ എന്താ ഉണ്ടായേ..... അമ്മ എന്തോ അർത്ഥം വെച്ച് പറയുന്നേ....... ഈ വരുന്ന മേടത്തിൽ മുപ്പതു വയസ്സ് ആകും അവനു ഒരു കൂട്ട് വേണ്ടേ അവനു......എന്റെ കാലം കഴിഞ്ഞാൽ അതിനു ആരും ഇല്ലാതെ ആകല്ല്....... അതെന്താ അമ്മ അങ്ങനെ പറഞ്ഞെ ഞാനും ഉണ്ണിയും ഇല്ലേ...... ""അങ്ങനെ ഉണ്ടായാൽ മതി......"" അവരുടെ കൈയിൽ ഇരിക്കുന്ന മാലയിലേക്ക് കണ്ണുകൾ പോയി അവരുടെ. ഇത് ആരുടെയാ..... താലി മാല..... ...... ""അത്.... കണ്ണൻ..... മേടിച്ചതാ..... ഇപ്പോൾ അത്ര അറിഞ്ഞാൽ മതി..... അതും പറഞ്ഞു അവർ നടന്നു പോയിരുന്നു. ""തന്ത യുടെ... അല്ലേ വിത്ത്....ഏതു എങ്കിലും പെണ്ണിന്റെ താലി പറിച്ചത് ആയിരിക്കും... അല്ലാതെ ഈ ജന്മത്ത് ഇവന് ആര് പെണ്ണ്‌ കൊടുക്കാനാ......

പുച്ഛത്തോടെ പറഞ്ഞൂ അവർ. (ഭദ്രൻ ആരാണെന്നു നമ്മുക്ക് അറിയാം ) ശ്രീശൈലത്തിൽ അനന്ദരാമന്റെയും മീര ലക്ഷ്മിയുടെയും ഏകമകൻ ആണ് ശിവഭദ്രൻ, ഭദ്രന്റെ പത്താമത്തെ വയസ്സിൽ മരിച്ചു അമ്മ. ഭദ്രന്റെ അച്ഛൻ ആണ് ആ നാട്ടിൽ ആദ്യമായി ഒരു ഫിനാൻസ് സ്ഥാപനം കൊണ്ടുവരുന്നത്. ഒരു കണ്ണിൽ ചോര ഇല്ലാത്തവൻ കൊടുത്ത പൈസ കിട്ടാൻ എന്ത് നെറികേടും കാണിക്കും മീര യുടെ കണ്മുൻപിൽ പോലും അയാൾ പല സ്ത്രീകളും ആയി അവിഹിതബന്ധം പുലർത്തി ഇരുന്നു അയാളുടെ അക്രമം സഹിക്കാൻ ആകാതെ ആത്മഹത്യ ചെയ്യുക ആയിരുന്നു, ആരുടയോ കത്തിമുനയിൽ അയാളും തീർന്നപ്പോൾ അനാഥർ ആയ അയാളുടെ അവിഹിതബന്ധത്തിലെ മകനെയും ഭാര്യ യെയും സ്വന്തം ആയിരണ്ട് കൈയും നീട്ടി സ്രീകരിച്ചത് ആണ് ഭദ്രൻ.ഉണ്ണി എന്നാൽ അവനു ജീവൻ ആണ് അല്ല എന്റെ പ്രാണൻ എന്നാണ് ഭദ്രൻ പറയുന്നത്. പിന്നെ ഭദ്രൻ അവന്റെ അച്ഛന്റെ തനിപകർപ്പ് ആണെന്ന് നാട്ടുകാരുടെ പക്ഷം, ഒരു കോടീശ്വരൻ ആയ ഗുണ്ട അതാണ് നാട്ടുകാർക്ക് ഭദ്രൻ. 🥀 🖤 🥀 🖤 🥀

കുളികഴിഞ്ഞു ഇട്ടുകൊണ്ട് പോയ സാരി കുളിമുറിയിൽ തന്നെ കഴുകി ഇട്ടു അഴയിലേക്ക് വിരിച്ചു ഇടാൻ ആയി ഷീറ്റ് ഇട്ടിരിക്കുന്ന ഷെഡിലേക്ക് കയറി ഹൃദ്യ, അഴയിലേക്ക് തുണി വിരിച്ചു തിരിയാൻ തുടങ്ങിയതും ആരുടയോ ബലിഷ്ടം ആയ കൈകൾ അവളുടെ വയറിൽ ആയി അമർന്നിരുന്നു ഭയത്തോടെ അലറാൻ തുടങ്ങിയതും വാ പൊത്തി ഇരുന്നു. അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർന്നു മദ്യത്തിന്റെ ഗന്ധം അവളിൽ നിറഞ്ഞു അറപ്പോടെ അവൾ കുതറി അവന്റെ വിരലുകളിൽ കടിച്ചതും അവളിലെ പിടി വിട്ടതും തിരിഞ്ഞു നിന്നു അവനെ തള്ളി മാറ്റി നിലത്തേക്ക് വീണു കിടക്കുന്നവനെ പക യോടെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിച്ചു വലിച്ചു ദേഹത്തേക്ക് ഇട്ടിരുന്നു. ദേഹം പൊള്ളുന്ന പോലെ തോന്നി അവൾക്കു അവനെ തല്ലാൻ ആയി കൈ പൊക്കി അവൾ, വലം കൈയാൽ അവൻ തടഞ്ഞു അവളുടെ കൈയിൽ മുറുകെ പിടിച്ചു. ""പിടക്കാതെടി......ഓ ആ മഴ നനഞ്ഞു ആ നിൽപ്പ് കണ്ട്രോൾ പോയി ഏട്ടന്റെ.......നീ ഒന്ന് അയഞ്ഞാൽ മതി..... നമ്മുക്ക് രണ്ടു പേർക്കും ലാഭം..... എനിക്ക് അറിയാം നിനക്കും ആഗ്രഹം കാണും എന്ന് നീ ചെറുപ്പം അല്ലേ ഒരു മാസം അല്ലേ ജീവിച്ചുള്ളൂ..... എന്റെ അനിയനും ആയി......

കുനിഞ്ഞു അവന്റെ തോളിൽ അമർത്തി കടിച്ചിരുന്നു ഹൃദ്യ. വേദന എടുത്തു അലറി കരഞ്ഞു സുധി. ""എടി..... പട്ടിച്ചി.... നിന്നെ ഞാൻ..... ചാടി എഴുനേറ്റു അവൾ. ""ഈ ഹൃദ്യ ക്ക് കൂട്ടിനു ഒരാൾ ഇനി വേണ്ട ഇനി ഉണ്ടായാലും അത് നീ ആകില്ല..... കാമം മൂത്തു നിൽക്കുവല്ല ഈ ഹൃദ്യ..... അഭിയുടെ ഏട്ടൻ ആണല്ലോ എന്ന് ഓർത്ത ക്ഷമിക്കുന്നെ....... അവളെ നിന്നു കിതച്ചു. ""എന്താ ഇവിടെ ഒരു ബഹളം നാട്ടുകാര് ഓടി വരൂല്ലോ...... അഭിയുടെ അമ്മ ഓടി വന്നു. അവളുടെ ഭാവവും നിൽപ്പും കണ്ടു അവർക്കു മനസിലായി ഇരുന്നു എന്തായിരിക്കും നടന്നിട്ട് ഉണ്ടാകുക എന്ന് അവർ മുഖം കറുപ്പിച്ചു സുധിയെ നോക്കി. ""അമ്മ..... ഇയാള്...... എന്നെ...."" ""അതേ ആണുങ്ങൾ..... ആകുമ്പോൾ ചിലപ്പോൾ ഒന്നു തൊട്ട് എന്ന് വരും അന്നേരം പിടക്കോഴിയെ പോലെ പമ്മി കൊടുക്കുവല്ല വേണ്ടത്..... അവൾ ഒരു ശീലാവതി വന്നിരിക്കുന്നു......എനിക്ക് ഇനി ഇവനെ ഉള്ളൂ.....ഒരുത്തനെ കൈയും കാലും കാണിച്ചു വശത്തു ആക്കി..... കൊന്നു....."" ""സിന്ധു..... നിർത്ത്..... മതി പറഞ്ഞത്....... ശിവരാമൻ അങ്ങോട്ട്‌ വന്നു ഒരു മൂലയിൽ നിന്നു കരയുന്നവളെ ചേർത്തു പിടിച്ചു.

"""ഇവൾ നമ്മുടെ മരുമകൾ അല്ല മകൾ ആണ് നമ്മളെ ഉള്ളൂ ഇതിനു.... പിന്നെ നിന്റെ ഈ തല തെറിച്ചപുത്രനെ വെള്ളപൂശാൻ ശ്രമിക്കണ്ട നീ...... എനിക്ക് ഇവൾ മരുമകളും അല്ല മകളും അല്ല.....അനാഥ എന്നും അനാഥ തന്നെ ആണ്......അവനു ദയ തോന്നി കെട്ടി കൊണ്ടുവന്നത് അല്ലേ പ്രേമിച്ചു കെട്ടിയത് ഒന്നും അല്ലല്ലോ....... അവരുടെ ഓരോ കുത്ത് വാക്കുകളും കുത്തി നോവിച്ചു തൊണ്ട കുഴിയിൽ നിന്നു പുറത്തേക്കു വന്ന കരച്ചിൽ ചീളുകളെ നിയന്ത്രിക്കാൻ ആകാതെ വാ പൊത്തി കൊണ്ടു അവിടെ നിന്നു ഓടി പോയിരുന്നു അവൾ. ""മതിയായി ഇല്ലേ രണ്ടിനും ആ പാവത്തിനെ കരയിച്ചിട്ട്...... ഇപ്പോഴും നാല് നേരം തിന്നുന്നതിന്റെ ഒരു പങ്ക് ആ പാവത്തിന്റെ കൂടെ ആണ്.....അവൾ തുണികടയിൽ പോയി കഷ്ട്ട പെടുന്നതിന്റെ ഒരു പങ്ക്.....അല്ലാതെ നീ തൊഴിലുറപ്പിന് മാത്രം പോയി കൊണ്ടുവരുന്നതോ..... കുടിച്ചുകൂത്താടി നടക്കുന്ന ഇവൻ കൊണ്ടു വരുന്നതോ അല്ല..... ഓർത്താൽ നല്ലത്....... അതും പറഞ്ഞു സുധിയുടെ അടുത്തേക്കുവന്നു അയാൾ മുഖം അടച്ചു ഒന്നു കൊടുത്തിരുന്നു. കാല് ഉറക്കാതെ വേച്ചു പോയി അവൻ.

""ഇനി അതിന്റെ ദേഹത്തു കൈ വെച്ചാൽ..... നിന്നെ കൊന്നിട്ട് ജയിലിൽ പോകാൻ മടിക്കില്ല ഞാൻ ഓർത്തോ നീ..... എന്തായാലും ഇനി അധികം നാളില്ല എനിക്ക്.... ചാകുന്നതിനു മുൻപ് ഒരു നല്ല കാര്യം ചെയ്യ്തു പോകാമല്ലോ....... എനിക്ക് അത്രയേ കരുതൂ ഞാൻ...... കൈ ചൂണ്ടി പറഞ്ഞു അയാൾ അയാളുടെ കണ്ണുകൾ രക്ത ചുവപ്പ് നിറഞ്ഞിരുന്നു. നിങ്ങൾക്ക് സ്വന്തം മകനെ കാളും വലുത് ആണോ ആ എരണം കെട്ടവൾ...... ""മിണ്ടരുത് നീ.... അതേടി.... എനിക്ക് അവൾ വലുത് ആണ് എന്തിലും വലുത് കാരണം.... നിങ്ങൾക്ക് രണ്ടു പേർക്കും ഇല്ലാത്ത ഒന്നു എനിക്ക് ഉണ്ടു...... മനുഷ്യത്വം....... അത്രയും പറഞ്ഞു അവരെ രൂക്ഷം ആയി നോക്കിയിട്ട് അവിടെ നിന്നു പോയിരുന്നു. തലയിണയിൽ മുഖം അമർത്തി കരഞ്ഞു ഹൃദ്യ , അഭി മരിച്ച പിറ്റേ ആഴ്ച മുതൽ ആണ് സുധിയിൽ മാറ്റം ഉണ്ടായത് അവന്റെ നോട്ടവുംപെരുമാറ്റവും മറ്റും അസ്വസ്ഥത പെടുത്തി ഇരുന്നു തന്നെ പല വട്ടം അപ്പോഴെല്ലാം സഹിച്ചു പോകാൻ ഒരിടം ഇല്ലാത്തത് കാരണം മാത്രം ആണ് എല്ലാം സഹിക്കുന്നത്. മോളെ........

തോളിൽ കൈ തലം അമർന്നതും കണ്ണ് തുടച്ചു ബെഡിൽ ഇരുന്നു. അച്ഛന് അറിയാം എന്റെ മോള് ഒത്തിരി അനുഭവിക്കുനുണ്ട് എന്ന്...... അച്ഛന്റെ മനസ്സ് പറയുന്നു എന്റെ മോൾക്ക്‌ നല്ല ഒരു ദിവസം വരും എന്ന് നിന്നെ ഈ നരകത്തിൽ നിന്നു രക്ഷിക്കാൻ ഈശ്വരൻ ആയിട്ട് ആരെങ്കിലും വരും ഉറപ്പാണ് അച്ഛന്....... അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്യ്തു അവൾ നോവിന്റെ നിറമുള്ള ചിരി. 🥀🖤 സാരി ഒരു തരത്തിൽ വലിച്ചു ചുറ്റി, പാത്രത്തിൽ ചോറും കറിയും എടുത്തു അച്ഛൻ വെച്ചിരുന്നു ഒരു കവറിൽ ആക്കി എല്ലാം എടുത്തു വെച്ചു കുടയും വെള്ളവും ആയി അച്ഛൻ വന്നതും അതും കൂടിൽ ആക്കി. ""മോളെ...ബാഗ് എന്തിയെ..... ഓ... അത് ഇന്നലെ പൊട്ടി അച്ഛാ...... അതും പറഞ്ഞു ചെരുപ്പും ഇട്ടു ഇറങ്ങാൻ തുടങ്ങി. ഓ ഇതിന്റെ കാലാവധിയും.... കഴിയാറു ആയി...... ഒന്നുചിരിച്ചു പറഞ്ഞു അവൾ. മോളെ ബാഗും ചെരുപ്പും മേടിക്കു ഇന്ന് .....ബസിൽ കയറി പോകേണ്ടത് അല്ലേ...... ആദ്യം അച്ഛന്റെ ഗുളിക.... അത് കഴിഞ്ഞു മതി ഞാൻ ബാഗ് തുന്നിച്ചോളാം.....പിന്നെ ഗുളിക സമയത്തു കഴിച്ചോണം.... ഞാൻ ഇടക്ക് വിളിക്കാം......

അതും പറഞ്ഞു വാച്ചിൽ നോക്കി ഓടി പോകുന്നവളെ നിസ്സഹായൻ ആയി നോക്കി നിന്നു അയാൾ. ഇന്നലത്തെ മഴയുടെ ആണെന്ന് തോന്നുന്നു റോഡിൽ കുഴികളിൽ ചെളി വെള്ളം ആണ് സാരി ചെറുതായി പൊക്കി നടന്നു ഒരു കാർ വരുന്നത് കണ്ടതും സൈഡിലേക്ക് ഒതുങ്ങി നിന്നതും കാർ അവൾക്കു അരികിൽ ആയി നിർത്തി ഇരുന്നു. അതിൽ നിന്നു door തുറന്നു ഐശ്വര്യം തുളുമ്പുന്ന ഒരു അമ്മ ഇറങ്ങി ഇരുന്നു അവളെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. ഹൃദ്യ അല്ലേ..... ചിറ്റേടത്തെ...... അഭിജിത്തിന്റെ...... "ഉം.... അതേ... ആരാ....... സംശയത്തോടെ നോക്കി അവൾ. ""എൽദോ പറഞ്ഞു മോള് എട്ടേ കാലിന്റെ ബസിനു ആണ് പോകുന്നത് എന്ന് അതാ കാണാൻ ആയി വന്നത്..... ""ആരാണെന്നു... എനിക്ക്....."" മനസിലാകാതെ നോക്കി അവൾ. ഞാൻ ശ്രീശൈലത്തെ..... പദ്മവതി അമ്മ..... ശിവഭദ്രന്റ മുത്തശ്ശി....... ആ പേര് പറഞ്ഞതും അവളുടെ കണ്ണുകളിൽ അവനോടു ഉള്ള വെറുപ്പ്‌ തെളിഞ്ഞു ദേക്ഷ്യത്താൽ കണ്ണ് കുറുകി.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story