അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 20

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ഞാൻ അല്ല.... ഞാൻ അല്ല...... ഹൃദ്യ കൊണ്ട് ആകില്ല ആരെയും കൊല്ലാൻ....ഭദ്രേട്ടനെ കൊല്ലാൻ ആകില്ല എനിക്ക്..... ഞാൻ..... ഞാൻ...... പറഞ്ഞതും തളർന്നു പോയിരുന്നു നിലത്തേക്ക് ഇരുന്നു അവൾ. പിന്നെ എന്ത് കൊണ്ട് ആടി..... മ.......... നീ അന്ന് വാ തുറക്കാതെ ഇരുന്നേ എല്ലാവരും പഴിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് നീ എന്താടി എഴുന്നള്ളിക്കാതെ ഇരുന്നേ......എന്നിട്ട് ഒളിച്ചോടി വന്നിരിക്കുന്നു.....ആരെ രക്ഷിക്കാൻ ആടി....... പറയുകയും വലിച്ചു നെഞ്ചിലേക്കു ഇട്ടിരുന്നു ഭദ്രൻ, ഇരുകൈയാലും ഇറുക്കി പുണർന്നു. ഹൃദ്യക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനു മുന്പേ അവളുടെ മുഖമാകെ അവന്റെ ചുണ്ടുകൾ ഭ്രാന്തമായി ഓടി നടന്നിരുന്നു, പ്രണയത്തോടെ. 🥀 ദേഹമാകെ ഭദ്രന്റെ ചൂട് പടരുന്നത് അറിഞ്ഞു മുഖമാകെ ഓടി നടന്ന ചുണ്ടുകൾ അവളുടെ വിറയർന്ന ചുണ്ടുകളെ തേടി വന്നതും അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി മാറ്റി കിതാപ്പോടെ നിന്നു ഹൃദ്യ. എന്തോന്ന് ആടി ഭാര്യയെ...... ഭദ്രനെ തള്ളി മാറ്റുന്നോ......അത്രയ്ക്ക് ആയോ നീ.......

പറഞ്ഞു കയ്യിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചതും ഉള്ളിൽനിന്നു വന്ന കരച്ചിൽ അടക്കാൻ പാട് പെട്ടു അത് ചീളുകൾ ആയി പുറത്തേക്കു വന്നു.അവന്റെ നെഞ്ചിൻകുഴിയിലേക്ക് മുഖം അമർത്തി , കരഞ്ഞു അവൾ. ഞാൻ.... ഞാൻ ഓർത്തു എന്നെ എന്നോട്....എന്റെ......താലി......എന്നെ ഇഷ്ട്ടം ഇല്ല.... എന്ന്...... വാക്കുകൾ ഓരോന്നും എണ്ണി പെറുക്കി പറഞ്ഞു അവൾ. ""ഭദ്രൻ ചെറ്റ ആണ് നിന്നോട് ഒരു തെറ്റേ ചെയ്യ്തുള്ളു ഭദ്രൻ നിന്റെ താലി പൊട്ടിച്ചത് അപ്പോൾ അതാണ് ശരി എന്ന് തോന്നി......ഇപ്പോഴും അത് തെറ്റ് ആയി തോന്നുന്നും ഇല്ല.....നിന്നെ ഒരു വാശിക്ക്‌ കെട്ടിയത് തന്നെ ആണ് ഭദ്രൻ.....ഓരോ രാത്രിയിലും ചേർത്തു പിടിച്ചതും ഒരു തരത്തിൽ വാശി ആയിരുന്നു............ അതിന് നീ പകരവും വീട്ടി....വിഷവും കലക്കി തന്ന് നീ ഒരു പോക്ക് പോയില്ലേ...... അവനിൽ നിന്ന് അത് കേട്ടതും പൊള്ളി അവൾക്ക് അവന്റെ ഷർട്ടിൽ രണ്ട് കൈയാലും മുറുക്കി പിടിച്ചു. ഞാൻ അല്ല..... ഭദ്രേട്ടാ.... പക്ഷെ കൊല്ലണം എന്ന് ഞാൻ ചിന്തിച്ചു വിഷകുപ്പി കൈയിൽ എടുത്തു കുറച്ചു നേരത്തെക്ക്‌ എങ്കിലും നിങ്ങളുടെ മരണം കാണാൻ ആഗ്രഹിച്ചു ഞാൻ.....എനിക്ക് മാപ്പില്ല.....എന്നെ സ്നേഹിക്കണ്ട......എന്നെ ഇങ്ങനെ സ്നേഹിക്കണ്ട...... പറഞ്ഞതും കൈ കൂപ്പി കരഞ്ഞിരുന്നു. ""കൊള്ളാം അപ്പോൾ നീ ആള് മോശം അല്ല........

പിന്നെ നിന്നോട് എനിക്ക് സ്നേഹം ഉണ്ടന്ന് ആരാ പറഞ്ഞത് വില കൊടുത്ത് വാങ്ങിയ ഒരു വസ്തുവിനോട് യജമാനനു ഉള്ള ഒരു കരുതൽ .....ഒരു ഭാര്യ എന്ന നിലയിൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുക......അല്ലാതെ ഭദ്രന്റെ ഡിക്ഷണറിയിൽ ഇല്ലാത്ത വാക്ക്‌ ആണ് സ്നേഹം........വേറെ സ്വപ്നം ഒന്നും കാണണ്ട നീ....... അതും പറഞ്ഞു അവളെ നോക്കി താടി ഉഴിഞ്ഞു. അവന്റെ നോട്ടവും സംസാരവും കേട്ടതും കലിയോടെ അവനിലേക്ക് അടുത്തു, കൈ വീശി അവന്റെ കവിളിൽ ആഞ്ഞു അടിച്ചിരുന്നു. അവളുടെ കണ്ണുകൾ കോപത്താലും സങ്കടത്താലും ചുവന്നിരുന്നു വിയർപ്പ് കണങ്ങൾ പൊടിഞ്ഞ ചുണ്ടും കണ്ണും പിടക്കുന്നത് നോക്കി നിന്നു ഭദ്രൻ. ""എന്താടോ പറഞ്ഞത് താൻ......താൻ എനിക്ക് ഇരുപത്തിയഞ്ചു ലക്ഷം വില ആണ് ഇട്ടേക്കുന്നത് അല്ലേ.....ആണോ അത്രക്കെ ഉള്ളു തനിക്ക് ഞാൻ.....പിന്നെ എന്തിനാടോ താൻ എന്നെ..... എന്നെ..... അവനു നേരെ കൈ ചൂണ്ടി ചോദിച്ചു അവളുടെ കണ്ണിൽ അവനോടുള്ള ദേഷ്യം നിറഞ്ഞു നിന്നു. ""എന്റെ മനസ്സിനും എന്റെ സ്നേഹത്തിനും ഒരു വിലയും ഇല്ല അല്ലേ......

അത് ശരി ആണല്ലോ താൻ വില കൊടുത്തു വാങ്ങിയ ഒരു ശരീരം മാത്രം ആണല്ലോ ഞാൻ ഓർത്തില്ല ഹൃദ്യ പൊട്ടി...... ആന പൊട്ടി......തന്നെ മനസിൽ ഇട്ടു നടന്ന ഹൃദ്യ പൊട്ടി.......തന്നെ സ്നേഹിച്ചു തന്റെ മനസ്സിൽ കുറച്ചു എങ്കിലും നന്മ ഉണ്ടാകും എന്ന് കരുതി ഇല്ല നിങ്ങൾക്ക് കാശിനോട് മാത്രമേ ഇഷ്ട്ടം ഉള്ളു നിങ്ങൾ ഒരു ദുഷ്ടനാ..... ചെകുത്താൻ......" എന്തൊക്കയോ പറയുമ്പോഴും സകടത്താൽ നെഞ്ചകം വിങ്ങുന്നത് അറിഞ്ഞു അവൾ, ആ നോട്ടം പോലും തന്നെ തളർത്തുന്നു ഓരോ വാക്കുകളും കോപമോ സങ്കടമോ പറയാൻ ആകാത്ത ഒരു വികാരം മൂടി അവളെ എല്ലാത്തിനും മേലെ അവനോടുള്ള അടങ്ങാത്ത പ്രണയവും. . നെഞ്ചിൽ കൈ കെട്ടി മേശ മേൽ ചാരി നിന്നു ഭദ്രൻ, ആ ചുണ്ടിൽ ആരും കാണാത്ത ചിരി തത്തി കളിക്കുന്നത് ഹൃദ്യ കണ്ടില്ല. തനിക്കു എന്താ വേണ്ടത് എന്റെ ശരീരമോ എടുത്തോ അങ്ങനെ എങ്കിലും കടം വീട്ടിയേക്കാം ഞാൻ..... പറഞ്ഞതും സാരി തുമ്പു മാറിൽ നിന്നു വലിച്ചു ഊരി ബ്ലൗസിൽ കുത്തിയിരുന്ന പിന്ന് തോളിൽ അമർന്നു വേദന അറിഞ്ഞില്ല അവൾ..അവളിലെ ഓരോ മാറ്റവും പ്രവൃത്തിയും നോക്കി നിന്നു അവൻ. അവളുടെ കൈയിൽ പിടിത്തം ഇട്ടിരുന്നു ഭദ്രൻ.

ഇത് നീ പറിക്കണ്ട ഭദ്രൻ എടുത്തോളാം അതാ ഭദ്രന് ഇഷ്ട്ടം......... പറഞ്ഞതും അവളുടെ സാരി തുമ്പിൽ പിടിത്തം ഇട്ടു വലിച്ചു നെഞ്ചിലേക്ക് ഇട്ടു ആ ഹൃദയ മിടിപ്പ് തന്റെ നെഞ്ചിൽ തട്ടി ദേഹമാകെ പടരുന്നത് അറിഞ്ഞു പരിഭവങ്ങൾ മാഞ്ഞു പോകുന്ന പോലെ. ശിവഭദ്രൻ മുഖം അടുപ്പിച്ചതും കണ്ണുകൾ ഇറുക്കി അടച്ചു. വെറുപ്പാ..... എനിക്ക് നിങ്ങളെ...... വെറുപ്പാ..... കണ്ണുകൾ ഇറുക്കി അടച്ചു, ചുണ്ടുകൾഅപ്പോഴും മന്ത്രിച്ചു കൊണ്ട് ഇരുന്നു അപ്പോഴും കണ്ണുകൾ നിറയുന്നുണ്ട് ചുണ്ടുകൾ വിറ കൊള്ളുന്നുണ്ട്, ദേഹം വിയർപ്പാൽ കുതിർന്നു. ""ശരിക്കും വെറുപ്പ്‌ ആണോ അപ്പോൾ കുറച്ചു നേരം മുൻപ് നീ പറഞ്ഞതോടി....... ഏഹ്.... ആർദ്രമായിരുന്നു ആ സ്വരം ,, വിരൽ തുമ്പാൽ അവളുടെ താടി ഉയർത്തി ഭദ്രൻ. അവൾ നിറഞ്ഞ കണ്ണാൽ മിഴിഞ്ഞു നോക്കി, അവന്റെ കണ്ണുകളിലെ ഭാവവും അതിനുള്ളിലേ അർത്ഥവും തിരഞ്ഞു ഹൃദ്യ, പരസ്പരം കണ്ണുകൾ കൊരുത്ത് വലിച്ചു ശ്വാസനിശ്വാസങ്ങൾ പരിഭവം പറഞ്ഞു. ""അല്ലങ്കിലും ഭദ്രൻ ആരാ നിന്റെ താലി പൊട്ടിച്ചു നിന്നെ ബലം ആയികല്യാണം കഴിച്ചവൻ അല്ലേ നിനക്ക് എന്ന് അല്ല ആർക്കും എന്നെ സ്നേഹിക്കാൻ ആവില്ല......

ഭദ്രൻ ഇങ്ങനെ ആണ് ആർക്കു വേണ്ടിയും മാറില്ല.......എനിക്ക് വേണ്ടി ആരും മാറുകയും വേണ്ട...നിനക്ക് എന്നെ വെറുപ്പ്‌ ആണ് അറപ്പും ആണ് അറിയാം എനിക്ക്.....അപ്പോൾ നിനക്ക് എന്നെ ഇഷ്ട്ടം ഇല്ല അല്ലേ...... എന്നാൽ താലി ഇങ്ങു ഊരി തന്നേര്...അതും ഇട്ടു നടന്നു ബുദ്ധിമുട്ടണ്ട....... പറയുകയും അവളുടെ അടുത്തേക്ക് വന്നിരുന്നു, പെട്ടന്ന് അവന്റെ തലയുടെ പുറകിലൂടെ കൈ ഇട്ടു കാലിന്റെ തള്ള വിരലൽ ഉയർന്നു പൊങ്ങി ഹൃദ്യ,അവന്റെ ചുണ്ടിൽ അമർത്തി കടിച്ചു വിട്ടു. അവളുടെ പ്രവൃത്തിയിൽ ഹൃദയം ഒരിക്കലും ഇല്ലാത്ത രീതിയിൽ താളം കൊട്ടുന്നത് അറിഞ്ഞു ഭദ്രൻ. ""മനസ്സില്ലടോ....താലി ഊരാൻ.... താൻ എന്ത് ചെയ്യും പിന്നെ തന്നെ എനിക്ക് ഇഷ്ട്ടാണ് മറ്റുഎന്തിനെക്കാളും..... അയാളുടെ ഒരു താലി...... ചെകുത്താൻ..... കോളറിൽ പിടിച്ചു തന്നോട് അടുപ്പിച്ചു ഹൃദ്യ, ആ തിളക്കമാർന്ന കണ്ണുകളിൽ നോക്കി നിന്നു പോയി ഹൃദ്യ കണ്ണുകളിലെ നോട്ടം ഞരമ്പുകളിലൂടെ പ്രവഹിച്ചു ദേഹമാകെ ചൂട് പിടിക്കുന്ന പോലെ, അവനിലേക്ക് ഒന്ന് കൂടി അടുത്ത് നിന്നു. ""ആണോ... ശരിക്കും......എന്നെ ഇഷ്ടാ....."" ഭദ്രൻ അത് പറയുമ്പോൾ ആ ചുണ്ടുകൾ മാത്രം അല്ല കണ്ണുകൾ പോലും ചിരിക്കുന്നത് ആയിതോന്നി അവൾക്ക് ഒരിക്കൽ പോലും കാണാത്ത പുഞ്ചിരി. പറയുകയും മീശ മെല്ലെ പിരിച്ചു ചുണ്ട് കടിച്ചു. നിന്നെ ഞാൻ സ്നേഹിക്കും....

അത് ഭദ്രൻ കാശ് കൊടുത്തു വാങ്ങിയത് കൊണ്ട് അല്ല ശിവ ഭദ്രന് ഇഷ്ട്ടം ആയതു കൊണ്ട് ആണ്..... ശിവ ഭദ്രന്റെ ആദ്യപ്രണയം......അവസാന പ്രണയവും...... അവനിൽ നിന്നു കേൾക്കുന്ന ഓരോ വാക്കുകളും ഒരു നല്ല പ്രണയ കവിതയിലെ വരികൾ പോലെ തോന്നി തന്നെ തഴുകി ഉണർത്താൻ പ്രാപ്ത മായ പ്രണയവരികൾ. പറയുകയും സീമന്തരേഖ യിൽ ചുണ്ടുകൾ അമർത്തുകയും ചെയ്യ്തു. ""ഇങ്ങനെ ആകണം ശിവ ഭദ്രന്റെ പെണ്ണ് ഇങ്ങനെ തന്നെ ആകണം ഭദ്രനെ പോലെ..... ചിലപ്പോൾ അതിനും ഒരു പിടിമുന്നിൽ....... അല്ലാതെ കരഞ്ഞു ഇരിക്കുന്നവൾ ആകല്ല്......അത് ഭദ്രന് ഇഷ്ട്ടം ഇല്ല...... പറഞ്ഞു കൊണ്ട് കൈയിൽ പിടിച്ചു വട്ടംകറക്കി പുറകിൽ നിന്നു ചുറ്റി പിടിച്ചു, അവളുടെ തോളിൽ താടി ഊന്നി നിന്നു അവൻ, അവനിലെ പ്രണയവും സുഗന്ധവും തന്നെ മൂടുന്നത് ഒരു കുളിരോടെ അറിഞ്ഞു ഹൃദ്യ. ""എന്നാൽ പറയ് ..... ആരാ അത് എനിക്കിട്ടും നിനക്കിട്ടും ഒരു പോലെ പണി തന്നത്.......എന്നെ കൊല്ലാൻ നോക്കിയത് ആരാണെന്നു നിനക്ക് അറിയാം പറയു.......ഹൃദ്യ... അവന്റെ സ്വരത്തിലുള്ള മാറ്റം അവളുടെ ദേഹം ആകെ വിറ കൊണ്ടു അയാളുടെ മുഖവും വാക്കുകളും കാതിലൂടെ ഓടി നടന്നു,ഭദ്രേട്ടന്റെ സാമിപ്യാത്തിൽ എല്ലാം മറന്നിരുന്നു അയാൾ ക്ക്‌ കൊടുത്തവാക്ക് പോലും.തന്റെ വയറിനു മേൽ അവൻ അമർത്തി പിടിച്ചിരിക്കുന്ന കൈയിൽ പിടിത്തം മുറുക്കി അവൾ പേടിയോടെ വിട്ട് പോകരുതേ എന്ന് പറയും പോലെ. ഹൃദ്യ...

."" ഉം....... "" സ്വരം പോലും തളർന്നു പോയിരുന്നു അവളുടെ. ""പറയടോ ഭാര്യയെ..... ആരാ.... എനിക്ക് അറിയാം പക്ഷെ നിന്നിൽ നിന്ന് എനിക്ക് കേൾക്കണം...... വേണ്ട ഭദ്രേട്ടാ.... എനിക്ക് പേടിയാ അയാൾ ഇനിയും.... ""പറയ്‌ ആരാ......"" സ്വരം കടുക്കുന്നത് അറിഞ്ഞു അവൾ. അത് ഉണ്ണി.... ഉണ്ണി യുടെ അമ്മാവൻ...... രവീന്ദ്രൻ....... വാക്കുകൾ പേടിയോടെ പുറത്തേക്കു വന്നു. അവളിൽ ഉള്ള അവന്റ പിടിത്തം അയഞ്ഞു ഒരു കൈ യാൽ മുഖം അവനിലേക്ക് അടുപ്പിച്ചു അവളുടെ ചുണ്ടിൽ ചുംബിച്ചു വിട്ടു. "ഇനി അയാളുടെ ശല്യം ഉണ്ടാകില്ല....... എന്റെ പെണ്ണിന്...... പറയുമ്പോൾ ആ കണ്ണുകൾ രക്തവർണ്ണം ആകുന്നത് അറിഞ്ഞു ഹൃദ്യ. വേണ്ട..... ഒന്നും ചെയ്യണ്ട... ഭദ്രേട്ടാ....ഉണ്ണി യുടെ അമ്മാവാൻ അല്ലേ... ""അയാൾ ഉണ്ണിയുടെ അമ്മവാൻ അല്ല....ഹൃദ്യ..... " അവളിലെ പിടിത്തം വിട്ട് ജനലിങ്കൽ പിടിച്ചു നിന്നു അവൻ. അവളിൽ ഞെട്ടൽ ആയിരുന്നു. ""പിന്നെ..... ആരാ.."" ജനൽ കമ്പിയിലെ അവന്റെ പിടിത്തം മുറുകുന്നതും കൈ ഞരമ്പുകൾ പൊങ്ങി വരുന്നതും ഭയത്തോടെ കണ്ടു. ""അവന്റെ തന്ത........ "" പറയുകയും ജനലിൽ ശക്തിയിൽ ഇടിച്ചു, മുറിവിൽ ചോര പനിച്ചു ഇറങ്ങി , പേടിയോടെ അവനെ വട്ടം പിടിച്ചു അവനിലേക്ക് ചാഞ്ഞു അവൾ.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story