അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 21

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ഇരുകൈയാൽ അവനെ ചേർത്തു പിടിച്ചു അവന്റെ മുറിവാർന്ന കൈ സാരി തുമ്പാൽ തൂത്ത് എടുത്തു, മുഖം അടുപ്പിച്ചു മുറിവിൽ ഊതി പിന്നെ ചുണ്ടുകൾ അടുപ്പിച്ചു.ഇടം കൈ അവന്റെ നെഞ്ചിൽ തട്ടി കൊടുത്തു അവന്റ ഉള്ളിലെ സംഘർഷം എത്ര ആണന്നു ആ ഹൃദയതുടിപിലൂടെ അറിയാൻ പറ്റുന്നുണ്ടായിരുന്നു അവൾക്ക്. ""എന്റെ ഉണ്ണി അവനെ ഓർത്താ... പലതും അറിഞ്ഞിട്ടും അയാളെയും അവന്റെ ആ തള്ളയെയും വെറുതെ വിട്ടത്......പക്ഷെ ഇനി ഇല്ല നിന്നെ വെച്ച് എന്നെ തീർക്കാൻ നോക്കി അത് സഹിക്കില്ല ഭദ്രൻ......എന്റെ അച്ഛൻഎന്ന് പറയുന്ന ആൾ ഒരു വൃത്തി കെട്ടവൻ ആയിരുന്നു പല സ്ത്രീകളും ആയി ബന്ധം അമ്മക്ക് ചോദിക്കാൻ പോലും ഉള്ള അവകാശം ഇല്ലായിരുന്നു.സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യ്തു ആ പാവം. അങ്ങനെ ഒരു ബന്ധം ആണ് ഉണ്ണിയുടെ അമ്മയുമായി ഉള്ളത്. അച്ഛൻ മരിക്കുന്നതിനു മുൻപ് ഇവർ ഉണ്ണിയും ആയി വന്നു വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കി അച്ഛന്റ്റെ മോൻ ആണ് ഉണ്ണി എന്ന് പറഞ്ഞു അന്ന് ഉണ്ണിക്കു രണ്ട് വയസ്സേ ഉള്ളു.

അച്ഛന്റെ ഉത്തരം മൗനം ആയിരുന്നു അതേ എന്നോ അല്ല എന്നോ പറഞ്ഞില്ല. ഉണ്ണിയുടെ ആ കുഞ്ഞി മുഖം ഇന്നും ഓർമ്മ ഉണ്ട് എനിക്ക്‌ അന്ന് എനിക്ക് പതിമൂന്നു വയസ്സ് ഒരു അനിയൻ കുഞ്ഞിനെ കിട്ടിയ സന്തോഷം ആയിരുന്നു എന്നിൽ. അച്ഛൻ മരിച്ചപ്പോൾ അവരെ രണ്ട് പേരെയും വീട്ടിലേക്കു കൂട്ടി. അയാൾ ആ രവീന്ദ്രൻ പലപ്പോഴും വരുമായിരുന്നു ഉണ്ണി യുടെ അമ്മാവൻ ആണ് എന്നും പറഞ്ഞു. പോക പോകെ എനിക്ക് സംശയം തോന്നി മനസിലായി വന്നപ്പോഴേക്കും ഉണ്ണി അവൻ എന്നിൽ വേര് ഊന്നി പോയിരുന്നു ഹൃദ്യ......ഒരിക്കലും അറുത്തു മാറ്റാൻ പറ്റാത്ത അത്രെയും അവനെ സ്നേഹിച്ചു പോയി ഞാൻ.ഭദ്രന് സ്വന്തം എന്ന്പറയാൻ അവനും മുത്തശ്ശിയുമെ ഉള്ളൂ...... ഇന്ന് അവൻ ഇല്ലാതെ എനിക്ക് വയ്യടി ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാകണോ ഹൃദ്യ നമ്മളുടേത് മാത്രം ആകാൻരക്ത ബന്ധത്തെ കാളും വലിയ ബന്ധം ഇല്ലേ സ്നേഹ ബന്ധം അതാടി എനിക്ക് അവൻ........അവന്റെ മനസ്സ് നോവിക്കാൻ വയ്യ മുത്തശ്ശി ക്കും ഒന്നും അറിയാൻ വയ്യ ആരും അറിയണ്ട എന്നോടെ അത് തീരട്ടെ എന്ന് വിചാരിച്ചതു ആണ് പക്ഷെ ഇനി വയ്യ....ഉണ്ണി അറിയാതെ മുള്ളിനെ മുള്ളു കൊണ്ട് എടുക്കണം എനിക്ക്.......തീർക്കും അയാളെ ഭദ്രൻ.....

അവനിൽ നിന്നു കേൾക്കുന്ന ഓരോ വാക്കുകളും ഞെട്ടലോടെയും അതിലുപരി അതിശയവും ആയിരുന്നു. അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി അമർന്നു ഇരുന്നു ഇറുക്കി പുണർന്നു അവനെ. ""ഇങ്ങനെ ഒരാൾക്ക് സ്നേഹിക്കാൻ കഴിയുമോ..... ഭദ്രേട്ടാ.....അതും ആരും അല്ലാഞ്ഞിട്ടും..... അവൻ ജന്മം കൊണ്ട് അല്ല എങ്കിലും കർമ്മം കൊണ്ട് അതേ അവൻ എന്റെ എല്ലാം ആടി അവൻ അറിഞ്ഞു കൂടാ എന്റെ അനിയൻ അല്ല എന്ന്...അറിഞ്ഞാൽ ചിലപ്പോൾ തകരും..... അവൻ അറിയരുത് ഒരിക്കലും....... എനിക്ക് അവനെ നഷ്ടപെടുത്താൻ വയ്യ.... വേറെ എന്തും സഹിക്കും അവൻ എന്റെ കൂടെ വേണം....... ഉണ്ണിയോടുള്ള അവന്റെ സ്നേഹം എന്താണ് എന്ന് അവനിൽ നിന്നു തന്നെ അറിയുക ആയിരുന്നു ഹൃദ്യ ""അപ്പോൾ ഞാനോ.....ഭദ്രേട്ടാ...."" പറയുകയും അവനോട് ഒന്ന് കൂടി ചേർന്ന് നിന്നു അവളുടെ തോളിൽ കൈ ഇട്ട് ചേർത്തു നിർത്തി. ""ഇനി പറ്റില്ല..... നീയില്ലാതെ.......ഭദ്രന്റെ കൂടെ എന്നും വേണം നിങ്ങൾ രണ്ട് പേരും.... പറയുകയും അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. ""നിങ്ങൾ ഇത്രയും നല്ല ഒരാൾ ആയിരുന്നോ ഞാൻ ഓർത്തു.......

ഒരു കണ്ണിൽ ചോര ഇല്ലാത്ത ഒരു ദുഷ്ടൻ ആകും എന്ന്...... ഒരു കുസൃതി ചിരിയോടെ പറയുകയും അവന്റെ നെഞ്ചിലെ രോമത്തിൽ വിരലാൽ വലിച്ചു കൊണ്ട് ഇരുന്നു ഹൃദ്യ. ""ആരാ നിന്നോട് പറഞ്ഞത് ഞാൻ പാവം ആണന്നു.... നീ എന്നെ കണ്ടില്ലേ ആദ്യം ആയി ആ ഭദ്രൻ തന്നെ ആണ് ഇപ്പോഴും ഞാൻ.....ഭദ്രൻ എന്താണോ അത് അറിഞ്ഞു വേണം നീ എന്നെ സ്നേഹിക്കാൻ എന്റേത് ആവാൻ.....അല്ല എങ്കിൽ നീ കരയേണ്ടി വരും....... അവളിലേക്ക് തന്നെ മിഴികൾ പായിച്ചു പറഞ്ഞു അവൻ. ""എനിക്ക് ഇഷ്ടാ ഈ തെമ്മാടിയെ...... ഇങ്ങനെ തന്നെ......മൊത്തമായും...... പറഞ്ഞു കൊണ്ട് ഒന്ന് കൂടി അവനിലേക്കു കുറുകി ഇരുന്നു. ഇനി അവര് കാണാൻ പോകുന്നെ ഉള്ളു ഭദ്രൻ ആരാണെന്നു...... എന്നെ നോവിച്ചത് ഭദ്രൻ സഹിച്ചു പക്ഷെ നിന്നെ നോവിച്ചത് അത് സഹിക്കില്ല....... വേണ്ട ഭദ്രേട്ടാ.... അത് അഭിയേട്ടന്റെ അമ്മയും സുധി യും ഉണ്ടായിരുന്നു അവരെ വെച്ചാ..... അയാൾ...... അവരാ എന്റെ കൈയിൽ.... പറഞ്ഞതും ഇടറി ഇരുന്നു സ്വരം. അവനിലെ മുറുക്കം കൂട്ടി ഇരുന്നു അവൾ. അവൾക്കു നേരെ തിരിഞ്ഞു നിന്നു ആ മുഖം കൈ കുമ്പിളിൽ എടുത്തു കണ്ണികളിൽ ചുംബിച്ചു.

""എനിക്ക് അറിയാം എല്ലാം അറിഞ്ഞു തന്നെ ആണ് നിന്നെ തപ്പി വന്നത് ഒരു നിമിക്ഷം നിന്നെ നഷ്ട പെടുമോ എന്ന് പോലും ഭയന്നു...... . അപ്പോൾ എന്നെ നേരത്തെ എന്നെ ഇഷ്ട്ടം ആയിരുന്നോ...... ഭദ്രേട്ടന്...... ഒന്ന് ചിരിച്ചു അവൻ പിന്നെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. "" അന്ന് ആദ്യം ആയി കണ്ടപ്പോൾ ഒരു അഹങ്കാരി ആണന്നു തോന്നി എന്നെ വെല്ലുവിളിചവൾ ദേക്ഷ്യം ആയിരുന്നു പിന്നെ ആ ഇട വഴിയിൽ കണ്ട് മുട്ടിയ പോഴും അങ്ങനെ തന്നെ പിന്നെ എപ്പോഴാ അറിയില്ല നീ അടുത്ത് വരുമ്പോൾ നിന്നെ ചേർന്ന് കിടക്കുമ്പോൾ എന്തോ ഒരു സന്തോഷം മനസ്സിനെ പൊതിഞ്ഞു കൊണ്ടിരുന്നു ഹൃദ്യ.......... ഓരോ രാത്രിയിലും വാശിയോടെ നിന്നെ ചേർത്തു പിടിക്കുമ്പോഴും എന്തോ മനസ്സ് ഞാൻ പറയുന്നിടത്തു നിൽക്കുന്നില്ലായിരുന്നു പിന്നെ നിന്റെ കണ്ണ് നിറയുമ്പോൾ ഒരു ചെറു നോവ്.... തോന്നി തുടങ്ങി...... നീ എന്നിൽ നിന്നു അകന്നപ്പോൾ എല്ലാവരും നീയാണ് എന്നെ കൊല്ലാൻ നോക്കിയത് എന്ന് പറയുമ്പോഴും.......എനിക് അറിയാമായിരുന്നു നിന്നെ കൊണ്ട് അങ്ങനെ ആവില്ല എന്ന് നിന്റെ കണ്ണിൽ എന്നോടുള്ള വെറുപ്പ്‌ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ...... ആ വെറുപ്പിലും എന്തോ ഒന്ന് എന്നെ കൊത്തി വലിക്കുമായിരുന്നു.....

അവനിൽ നിന്നു കേൾക്കുന്ന ഓരോ വാക്കുകളും ഹൃദ്യ ക്ക്‌ അതിശയം ആയിരുന്നു, താൻ ഇനിയും മനസ്സില്ലാകാത്ത എന്തോ ഇയാളിൽ ഉള്ളത് പോലെ. .അവന്റെ നെഞ്ചിൽ തല വെച്ച് അങ്ങനെ ഇരുന്നു മിനിറ്റ്കളോളംഎപ്പോഴോ കണ്ണുകൾ അടഞ്ഞു പോയിരുന്നു രണ്ട് പേരുടെയും. മുഖത്തേക്കു വെള്ളതുള്ളികൾ വീണതും രണ്ടു പേരും ചാടി എഴുനേറ്റു. ""എന്താടാ..... നാറി ഈ കാണിച്ചേ...... ഭദ്രൻ മുമ്പിൽ നിൽക്കുന്ന ഉണ്ണിക്ക് നേരെ ചീറി അടുത്തു. ""ഇച്ചായാ..... ജീവൻ..... ഉണ്ട്.... അതും പറഞ്ഞു വാതിൽക്കൽ ചാരി കൈ കെട്ടി നിൽക്കുന്നഎൽദോയെ നോക്കി പറഞ്ഞു ഉണ്ണി. മുഖത്തു വീണ വെള്ളതുള്ളികൾ മുണ്ട് കൊണ്ട് തുടച്ചു പിന്നെ അവളുടെ മുഖത്തെ വെള്ളവും തുടച്ചു കൊടുത്തു ഭദ്രൻ. എന്തോന്ന് ആടാ ഈ കാണിച്ചേ..... അല്ല ഞാൻ ഓർത്തു ഒന്ന് ഒന്നിനേ കൊന്നു എന്ന്..... ഉണ്ണി ഒരു ചെറു ചിരിയോടെ പറഞ്ഞു ആ ചിരി ഹൃദ്യ യുടെ ചുണ്ടിലും വിരിഞ്ഞു. കൊള്ളാം എന്തൊക്കെ ആയിരുന്നു അല്ലേ ഇച്ചായാ തല്ലും കൊല്ലും അവളെ ഒരു പാഠം പഠിപ്പിക്കും അങ്ങനെ എന്തൊക്കെ ആയിരുന്നു....... എന്നിട്ട് ഇപ്പോൾ ഇണ കുരുവികളെ പോലെ.....

എന്തൊരു സ്നേഹം...... എനിക്ക് നേരത്തെ തോന്നിയതാ അണ്ണന്റെ....ഈ സൂക്കേട്...... അതും പറഞ്ഞു എൽദോ ചിരിച്ചു. ഉണ്ണി ഭദ്രനെ കെട്ടിപിടിച്ചു കവിളിൽ മുത്തി. ഇനി എങ്കിലും സത്യം പറയ്‌ ഏട്ടത്തി ആരാ... ഏട്ടനെ കൊല്ലാൻ നോക്കിയേ..... എനിക്ക് അറിയണം.... അവളുടെ രണ്ട് തോളിലും പിടിച്ചു കൊണ്ട് ഉണ്ണി ചോദിച്ചതും ദയനീയതയോടെ ഭദ്രനെ നോക്കി ഹൃദ്യ , അവൻ കണ്ണ് ചിമ്മി കാണിച്ചു. എടാ അത് കഴിഞ്ഞു പോയി ഇനി അതിനെ കുറിച്ച് ഒന്നും പറയണ്ട....ആരായാലും ഇനി അതിന്റെ പുറകെ പോകണ്ട നീ......പിന്നെ നീ ഇവിടെ നിലക്ക് കമ്പനി കാര്യങ്ങൾ നീ വേണം നോക്കാൻ ഞങ്ങൾ നാളെ നാട്ടിലേക് പോകുവാ...... അത് എന്താ ഞാനും വരും ഏട്ടത്തിയെ കിട്ടിയ പ്പോൾ എന്നെ വേണ്ട എന്ന് ആയോ..... അവൻ കുസൃതിയോടെ പറഞ്ഞു ഭദ്രനെ നോക്കി. ""ആരൊക്കെ വന്നാലും നീയെന്നും എന്റെ ഈ നെഞ്ചിൽ കാണും..."" പറഞ്ഞതും അവനെ ചേർത്തു പിടിച്ചു മുടിയിൽ തലോടി. അവരുടെ സ്നേഹം ഹൃദ്യ യുടെ കണ്ണുകളെ ഈറൻ നിറച്ചു. ഇങ്ങനെയും ഒരാൾക്ക് എങ്ങനെ എല്ലാവരെയും സ്നേഹിക്കാൻ ആകും താൻ കേട്ട ശിവഭദ്രനും അറിഞ്ഞ ശിവഭദ്രനും തമ്മിൽ ഉള്ള അന്തരം എത്ര ആണെന്ന് ചിന്തിച്ചു.

പുറകിലൂടെ ചെന്നു അവന്റെ കൈകളെ കൂട്ടി പിടിച്ചു മുഖം അവന്റെ തോളിൽ ചേർന്നുനിന്നു ചുണ്ടുകൾ അവന്റെ തോളിൽ അമർത്തി പ്രണയത്തോടെ.മറുകൈ യാൽ അവളെ ഇടുപ്പിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു. കണ്ടു നിന്ന എൽദോയിലും സന്തോഷം നിറഞ്ഞിരുന്നു. 🥀🖤 ""ഹൃദ്യ യേച്ചി എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ ആകുന്നില്ല ഇയാൾ.....ഈ ഗുണ്ട ചേച്ചിയുടെ ഭർത്താവോ...... സോഫയിൽ ചാരി കാലിന്മേൽ കാൽ കയറ്റി വെച്ച്രൂക്ഷമായി നോക്കി ഇരിക്കുന്ന വനെ നോക്കി ഹൃദ്യ യുടെ കാതിൽ അടക്കം പറഞ്ഞു അമൃത. നന്ദനും അമൃതയും ഇപ്പോൾ ഹൃദ്യ യെ കാണാൻ വന്നിരിക്കുവാണ് , നന്ദൻ ഉണ്ണിയും എൽദോയും ആയി എന്തൊക്കയോ സംസാരിക്കുന്നുണ്ട് , ഇത് ഒന്ന് ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ഇരിക്കുവാണ് ഭദ്രൻ. സംസാരിക്കുമ്പോഴും നന്ദന്റെ കണ്ണുകൾ അവളെ തേടി ചെന്നു ഒരു നോവോടെ. ചേച്ചി.....സത്യം ആയിട്ടും ചേച്ചി ഹാപ്പി ആണോ ഇയാളുടെ കൂടെ...... പറയുകയും ഇടം കണ്ണിട്ടു അവനെ നോക്കുകയും ചെയ്യ്തു അമൃത. ഭദ്രൻ അവളെ നോക്കി കണ്ണ് ഉരുട്ടിയതും ഒരു പിടച്ചിലോടെ മിഴികൾ മാറ്റി അമൃത. ഡോക്ടർ.....

ഞങ്ങൾ നാളെ നാട്ടിൽ പോകുവാണ് ഇടക്ക് വരാം .....നന്ധേട്ടനും വരൂ...... കോട്ടയം കണ്ടിട്ട് പോരാം..... അതിന് എന്താ തീർച്ചയായും.......തന്നെ കാണാതെ ഇരിക്കാൻ ആവില്ലല്ലോ......ഈ നന്ദന്...... പറയുമ്പോൾ അവനിലെ വാക്കിലെ നോവ് അറിഞ്ഞു ഹൃദ്യ. പറയാതെ പറയുന്ന അവന്റെ കണ്ണിലെ പ്രണയം എന്തോ തന്നെ അസ്വസ്ഥത പെടുത്തും പോലെ. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഭദ്രന്റെ കൈകളിൽ പിടിച്ചു യാത്ര പറഞ്ഞു നന്ദൻ. ""എനിക്ക് ഇഷ്ട്ടം ആയിരുന്നു ഹൃദ്യയെ ..... നിങ്ങൾ വന്നില്ലായിരുന്നു എങ്കിൽ......എന്റേത് ആയിരുന്നേനെ..... നന്ദന്റെ മാത്രം..... പറയുകയും കുറച്ചു അകലെ ആയി അമൃതയോട് എന്തോ പറഞ്ഞു നിൽക്കുന്ന വളിലേക്കും ആയിരുന്നു മിഴികൾ. """ഞാൻ വന്നില്ല എങ്കിലും അവൾ മറ്റൊരാളുടെ ആകില്ല ഡോക്ടറെ....അവൾക്കു അതിന് ആവില്ല...ഞാൻ പോലും പിടിച്ചു വാങ്ങിയത് ആണ്......

പിന്നെ വിലപ്പെട്ടത് ഒന്നും ഭദ്രൻ നഷ്ട പെടുത്താറില്ല....ഭദ്രന് ഇപ്പോൾ അത്രമേൽ പ്രിയപ്പെട്ടത് ആണ് അവൾ....... നന്ദന് നേരെ നിന്നു തടിയിലൂടെ വിരലാൽ തഴുകി കൊണ്ട് പറഞ്ഞു ഭദ്രൻ. ബലം പിടിച്ചു വാങ്ങാൻ ഉള്ളത് അല്ല ശിവഭദ്ര സ്നേഹം അത് മനസിൽ നിന്നു വരേണ്ടത് ആണ്..... നിങ്ങളുടെ വിവാഹം എങ്ങനെ നടന്നു എന്ന് ഞാൻ അറിഞ്ഞു..... നിങ്ങളെ അപേക്ഷിച്ചു ഒരു വില കൊടുത്തു വാങ്ങിയ വസ്തു മാത്രം ആണ് അവൾ....... നിങ്ങള്ക്ക്അവൾ ഒരു ഭാരം ആകുവാണ് എങ്കിൽ നന്ദന് തന്നേക്കണം..... പുച്ഛത്തോടെ ഭദ്രനെ നോക്കി പറഞ്ഞു നന്ദൻ. അപ്പോഴേക്കും അവരുടെ അടുത്തേക്ക് നടന്നു അടുത്തിരുന്നു ഹൃദ്യ യും അമൃതയും. ഹൃദ്യ യുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ ചേർത്ത് നിർത്തി ഭദ്രൻ. ""അതേ ശിവ ഭദ്രൻ വില കൊടുത്തു വാങ്ങിയ ത് ആണിവളെ..... ശിവഭദ്രന്റെ സ്നേഹത്തോളം വില ദേ ഇവിടെ... ആണ് ഇവൾക്കു ഇപ്പോൾ സ്ഥാനം....."" പറയുകയും സ്വന്തം നെഞ്ചിൽ വിരൽ കുത്തി പറയുകയും ചെയ്യ്തു ഭദ്രൻ. ""ഇനി ഇവൾക്ക് ഭദ്രനിൽ നിന്നു ഒരു മോചനം ഇല്ല..... ഭദ്രനും.....

പിന്നെ ഭദ്രന് പ്രിയപ്പെട്ട ത് നഷ്ടപെടുത്താറും ഇല്ല ആർക്കും കൊടുക്കാറും ഇല്ല.......പ്രത്യകിച്ചു എന്റെ പെണ്ണിനെ..... പറയുമ്പോൾ ആ കണ്ണുകൾ കുറുകി ഇരുന്നു. എന്ത് കൊണ്ട് ആണ് ഭദ്രൻ അങ്ങനെ ഒക്കെ സംസാരിക്കുന്നതു എന്ന് മനസിലാക്കാൻ കഴിയുന്നില്ലായിരുന്നു ഹൃദ്യ ക്ക്‌ അവൾ രണ്ടു പേരെയും മാറി മാറി നോക്കി. ഒന്നും ഇല്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു ഭദ്രൻ. അവരെ യാത്ര ആക്കി അകത്തേക്ക് കയറി ഇരുന്നു എല്ലാവരുംഅകത്തേക്ക് പോകാൻ തുടങ്ങിയവളെ കൈയിൽ പിടിച്ചു നിർത്തി ഭദ്രൻ, ഇടുപ്പിലൂടെ കൈചേർത്തു നെഞ്ചിലേക്ക് ഇട്ടു അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നു ഇറങ്ങി അവന്റെ മിഴികൾ. ആ കണ്ണുകളിലെ തിളക്കം പോലും ശിവ ഭദ്രന് മാത്രം ഉള്ളത് ആണ് എന്ന് പറയും പോലെ പിടിച്ചുഅവളുടെ മിഴികൾ, ഇരു മിഴികളിലും അവന്റെ ചുണ്ട് അമർന്നു ഒരു മുദ്രണം പോലെ തന്റെ മാത്രം ആണ് എന്ന് പറയും പോലെ........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story