അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 22

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

അമൃത യെയും ഡോക്ടറെയും യാത്ര ആക്കി അകത്തേക്ക് കയറി ഇരുന്നു എല്ലാവരുംഅകത്തേക്ക് പോകാൻ തുടങ്ങിയവളെ കൈയിൽ പിടിച്ചു നിർത്തി ഭദ്രൻ, ഇടുപ്പിലൂടെ കൈചേർത്തു നെഞ്ചിലേക്ക് ഇട്ടു അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നു ഇറങ്ങി അവന്റെ മിഴികൾ. ആ കണ്ണുകളിലെ തിളക്കം പോലും ശിവ ഭദ്രന് മാത്രം ഉള്ളത് ആണ് എന്ന് പറയും പോലെ പിടിച്ചുഅവളുടെ മിഴികൾ, ഇരു മിഴികളിലും അവന്റെ ചുണ്ട് അമർന്നു ഒരു മുദ്രണം പോലെ തന്റെ മാത്രം ആണ് എന്ന് പറയും പോലെ. 🥀🖤 സൂര്യ കിരണങ്ങൾ കവിളിനെ തഴുകിയതും ഒന്ന് കുറുകി അവനിലേക്ക് ചേർന്ന് കിടന്നു അവനിലെ ഹൃദയതാളം ഒരു സംഗീതമായി കാതു കളെതഴുകുന്ന പോലെ ഒരിക്കലും മോചനം കിട്ടാതെ എന്നും ഈ നെഞ്ചോടു ചേർന്ന് കിടക്കാൻ തോന്നി പിന്നെ എന്തോ ഓർത്തതും കണ്ണ് വലിച്ചു തുറന്നതും കണ്ടു കണ്ണടച്ച് കുസൃതി ചിരിയാൽ കിടക്കുന്നവനെ ചാടി എഴുന്നേറ്റത്തും അവന്റെ മാലയിലെ കൊളുത്തിൽ മുടി ഉടക്കി. ""ആവു......" വേദന യോടെ തല പുറകോട്ട് ചെരിച്ചു തിരിഞ്ഞു നോക്കുമ്പോൾ തലയിൽ കൈ താങ്ങി തന്നെ നോക്കി കിടപ്പുണ്ട് ഭദ്രൻ.

""നീ എങ്ങോട്ടാ ഓടുന്നത്....."" അവന്റെ കണ്ണിലെ ഭാവം തിരഞ്ഞു ഒരു കുസൃതി ഇല്ലേ എന്ന് തോന്നി അവൾക്ക്. "അത്...ഞാൻ.... അറിയാതെ എപ്പോഴോ....."" കണ്ണുകൾ അറിയാതെ പിടച്ചു ഹൃദ്യ യുടെ ,എന്തോ ഒരു വെപ്രാളം മൂടി മൂന്നു പേരും കൂടി കമ്പനിയിൽ പോയിരുന്നു ഉണ്ണിയെ എല്ലാം എല്പിച്ചിട്ട് പോകാൻആയിട്ട് അവനെ എല്ലാം പറഞ്ഞു മനസിലാക്കാൻ ആയി പോയത്ആയിരുന്നു.അറിയില്ല രാത്രിയിൽ ഭദ്രേട്ടനെ കാത്ത് ഇരുന്നു എപ്പോഴോ മയങ്ങി പോയിരുന്നു. അടുത്ത് വന്നതും കിടന്നതും ചേർത്തു പിടിച്ചു കിടക്കുന്നതും ഒരു സ്വപ്നത്തിൽ എന്നപോലെ അറിഞ്ഞിരുന്നു താൻ. രാത്രിയിലത്തെ കാര്യം ഓർത്തു നിന്നതും കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു ഭദ്രൻ, എന്നിട്ട് പയ്യെ മാലയിൽ നിന്ന് മുടി അടർത്തി മാറ്റി ഭദ്രൻ. ഹൃദയമിടിപ്പു വല്ലാതെ കൂടുന്ന പോലെ തോന്നിയതും പിടച്ചു കൊണ്ട് എഴുനേറ്റു വാതിലിലേക്ക് ഓടി ഇരുന്നു ഹൃദ്യ.

ഒരു ചിരിയോടെ രണ്ട് കൈയും തലയിൽ താങ്ങി മലർന്നു കിടന്നു അവൻ. അവൾ അരികിലുള്ളപ്പോൾ ഒരു തണുപ്പ് ആണ് ദേഹത്തിനും മനസിനും ഒരിക്കലും തോന്നാത്ത എന്തൊക്കയോ വികാരം മൂടുന്നു തന്നിൽ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല പ്രണയിക്കാനും പ്രണയിക്കപെടാനും തന്നെ കൊണ്ട് ആകുമെന്ന് പോലും കരുതി ഇരുന്നില്ല കല്ലായിരുന്ന ഈ മനസിൽ കൂടു കൂട്ടിയവൾ തനിക്ക് ഇപ്പോൾ പ്രിയപ്പെട്ടവൾ എന്തിന്റെ പേരിലുംഅവളെ മറന്നു ഒരു ജീവിതം ഇല്ല ഭദ്രന്. ബാത്‌റൂമിൽ കയറി കുളിച്ചു ഇറങ്ങിയതും ഫോൺ ബെൽ അടിച്ചു നിന്നിരുന്നു തോർത്തു തോളിൽ വിരിച്ചു ഇട്ടു ഫോൺ കൈയിൽ എടുത്തു വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു ഭദ്രൻ. ശരി..... ഞങ്ങൾ പെട്ടന്ന് വരാം എന്നിട്ട് മതി..... ശരി പുറപ്പെടുവാ...... "" ഫോൺ മേശ മേൽ വെച്ചു തിരിഞ്ഞതും കണ്ടു ചായയും ആയി നിൽക്കുന്നവളെ ആണ്. എന്ത് പറയണം എന്ന് അറിയാതെ അവളുടെ മുഖത്തു നോക്കാതെ കാബോർഡിൽ നിന്ന് ഷർട്ട്‌ എടുത്ത് ഇട്ടു കൊണ്ട് ഇരുന്നു. ഭദ്രേട്ടാ.... ചായ...... നീ അവിടെ വെച്ചേക്കു ഉണ്ണി യും എൽദോയും......എന്തിയെ.....

പെട്ടന്നുള്ള അവന്റെ മുഖഭാവവും സ്വരത്തിൽ ഉള്ള മാറ്റവും എന്തോ അവളുടെ നെഞ്ചിൽ കൊണ്ടു. ""അവർ താഴെ ഉണ്ട് ചായ കുടിക്കുന്നു..... നീ..... ബാഗ് പാക്ക് ചെയ്തോ നമ്മുക്ക് ഇപ്പോൾ തന്നെ ഇറങ്ങണം..... അത് എന്താ വൈകുന്നേരം പോകാന്നു പറഞ്ഞിട്ട്.... എനിക്ക് ആശ്രമത്തിൽ ഒന്ന് പോകണം...... ഭദ്രേട്ടാ..... അതൊക്കെ പിന്നെ ആകാം..... നീ ഇപ്പോൾ ഒരുങ്ങ്...... അതും പറഞ്ഞു വേഗതയിൽ താഴേക്കു പോയിരുന്നു ഭദ്രൻ. ഒരുങ്ങി താഴേക്കു ചെന്നപ്പോഴേ ജീപ്പിൽ കയറി ഇരുന്നിരുന്നു ഭദ്രൻ , എൽദോ ബാക്ക് സീറ്റിൽ ഇരിപ്പുണ്ട് എല്ലാവരുടെയും മൗനം എന്തോ ഒരു വല്ലായ്ക പോലെ തോന്നി അവള്ക്ക്. ഏട്ടത്തി...പോയി വാട്ടോ..... ഞാൻ ഒരാഴ്ച കഴിഞ്ഞു വന്നേക്കാം......ഈ ഏട്ടൻ എന്നെ ഇവിടെ പൂട്ടി..... അതും പറഞ്ഞു ഭദ്രനെ സൂക്ഷിച്ചു നോക്കി. കേറി പോടാ അകത്ത്..... ആ രാമേട്ടൻ കൂട്ട് കിടക്കാൻ വരും...... പറഞ്ഞു കൊണ്ട് ജീപ്പ് മുന്പോട്ട് എടുത്തു ഭദ്രൻ. യാത്രയിൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന ഭദ്രനെ അവൾ ഇടം കണ്ണാൽ നോക്കി , അവന്റെ ഉള്ളിൽ എന്തൊക്കയോ പിരിമുറുക്കങ്ങൾ ഉള്ളത് ആയി തോന്നി അവൾക്ക്.

അവന്റെ കൈയിൽ പിടിത്തം ഇട്ടു അവൾ മുഖം തിരിച്ചു നോക്കിയതും എന്താണ് എന്ന് കണ്ണാൽ ചോദിച്ചു ഹൃദ്യ ഒന്നും ഇല്ല എന്ന് ഭദ്രനും. കാറ്റിന്റെ ജീപ്പും അതേ വേഗതയിൽ അവന്റെ മനസ്സും സഞ്ചരിച്ചു കൊണ്ട് ഇരുന്നു. എപ്പോഴോ സീറ്റിൽ ചാരി ഉറങ്ങി പോയിരുന്നു ഹൃദ്യ വണ്ടി പെട്ടന്ന് ബ്രേക്ക്‌ ഇട്ടു നിർത്തിയതും കണ്ണുകൾ തുറന്നു പരിചയം ഉള്ള ആ സ്ഥലം കണ്ടതും നാല് പാടും നോക്കി അവൾ. എന്താ.... ഇവിടെ ഭദ്രേട്ടാ...... അഭിയുടെ വീടിനോട് ചേർന്ന് വണ്ടി നിർത്തിയേക്കുന്നത് കണ്ട് ചോദിച്ചു അവൾ. താൻ.... ഇറങ്ങു പറയാം....... അവന്റെ കൈ യിൽ മുറുകെ പിടിച്ചു കൈകൾ വല്ലാതെ വിറ കൊള്ളുന്നത് അറിഞ്ഞു നീല പടുത കെട്ടിയ ആ മുറ്റത്തു നിൽക്കുമ്പോൾ കാലുകളും തളർന്നു. ഭദ്രന്റെ മുഖത്തേക്ക് നിർജീവം ആയി നോക്കി അവൾ ,ചന്ദന തിരിയുടെ മണം മൂക്കിലേക്ക് തുളച്ചു കയറും പോലെ. ..അകത്തേക്ക് കയറിയതെ കണ്ടു വെള്ള പുതച്ചു കിടക്കുന്ന ആ രൂപത്തെ ഭദ്രന്റെ കൈയിൽ നിന്നു ഊർന്നു നിലത്തേക്ക് വീണിരുന്നു ഹൃദ്യ.ഒച്ച പോലും തൊണ്ട കുഴിയിൽ തങ്ങി നിന്നു. ''അച്ഛാ....... ""

എന്തിനാടി വന്നത് നാശം പിടിച്ചവളെ നീ എന്ന് ഈ വീട്ടിൽ വന്നു കയറിയോ അന്ന് തുടങ്ങിയതാ കഷ്ട്ടകാലം...... നിന്നെ ഓർത്താ അങ്ങേര് ഇത് ചെയ്യ്തത്...... കൊലക്കു കൊടുത്തില്ലെടി....... അവൾക്കു നേരെ സിന്ധു ചീറി അടുത്തതും ഹൃദ്യ ക്ക്‌ മുമ്പിൽ ആയി നിന്നു ഭദ്രൻ, അഴിഞ്ഞു പോയ മുണ്ട് മടക്കി കുത്തി കൈയിലെ വള കയറ്റി വെച്ച് മുടി കൈയാൽ പുറകോട്ട് മാടി ഒതുക്കി. ""ഇവൾ ഇപ്പോൾ നിങ്ങളുടെ മരുമകൾ അല്ല എന്റെ ഭാര്യ ആണ് ശിവ ഭദ്രന്റെ പെണ്ണ് ഇവൾക്ക് നേരെ ഒരു വിരൽ ഉയർത്തിയാൽ......തള്ളേ നിങ്ങളുടെ ഈ മകന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും...... പലതിനും കണക്കു വീട്ടാൻ ഉണ്ട് ഇപ്പോൾ അല്ല...... കഴിയട്ടെ എല്ലാം..... പിന്നെ ഈ പാവം മനുഷ്യൻ സ്വയം ജീവൻ ഒടുക്കി എങ്കിൽ അതിന് കാരണം ഇവൾ ആകില്ല നിങ്ങൾ ആയിരിക്കും........ പറഞ്ഞു കൊണ്ട് നിലത്തു ഇരിക്കുന്നവളേ പിടിച്ചു എഴുനേൽപ്പിച്ചതും ഞെട്ടലോടെ ഭദ്രനെ നോക്കി ഹൃദ്യ കണ്ണുകളാൽ പല ചോദ്യങ്ങളും ചോദിച്ചു അവന്റെ ഷർട്ടിൽ ഇരു കൈയാലും മുറുക്കി പിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം പൊത്തി കരഞ്ഞു. എൽദോ.......

ഒരു കാര്യങ്ങൾക്കു കുറവ് വരരുത് എല്ലാം നല്ല രീതിയിൽ നടക്കണം...നീ ഇവിടെ കാണണം.....ഞങ്ങൾ വിട്ടീൽ പോയിട്ട് വരാം ..... പറഞ്ഞു കൊണ്ട് അവളെയും പിടിച്ചു വെളിയിലേക്ക് നടന്നു. . വേണ്ട എന്ന രീതിയിൽ ദയനീയം ആയി നോക്കി അവനെ. വേണ്ട..... ഹൃദ്യ ഇനി നിൽക്കണ്ട ഇവിടെ... കണ്ടില്ലേ നീ അച്ഛനെ അത് മതി...നിന്നെ ആരും കുറ്റപെടുത്തുന്നത് കണ്ടു നിൽക്കാൻ കഴിയില്ല എനിക്ക് അത് കൊണ്ട്.....പോകാം......നമ്മുക്ക് വരാം ഇവിടെ ഇരിക്കണ്ട...... പറഞ്ഞു കൊണ്ട് സുധിയെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട്അവളെയും കൂട്ടി നടന്നു. അമ്മേ എല്ലാം കുഴയുമോ അവളും അവനും ഒരുമിച്ചു..... സുധി അവരുടെ അടുത്ത് വന്നു പറഞ്ഞു. ""നാശം പിടിച്ചവൾ എന്തിനു വന്നത് ആണോ അയാളെ വിളിക്ക്..,.."" അവർ പയ്യെ അത് പറഞ്ഞിട്ട് ബോഡിക്ക്‌ അടുത്തായി ഇരുന്നു. ഫോണും കാതിൽ വെച്ച് കൊണ്ട് സുധി വെളിയിലേക്ക് നടന്നു. 🥀🖤 അവരുടെ മാറിൽ നിന്നു മുഖം എടുത്തു നിർത്താതെ അടിക്കുന്ന ഫോണിലേക്ക് നീരസത്തോടെ നോക്കി രവീന്ദ്രൻ പിന്നെ കാതോടു ചേർത്തു. ""എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം.......

രണ്ടും ഒന്നിച്ചു വാഴില്ല ഇത്ര കഷ്ട്ടപെട്ടത് നടക്കൽ കൊണ്ട് ഉടക്കാൻ അല്ല അതിന് വേണ്ടി രണ്ടിനെയും കൊല്ലേണ്ടി വന്നാലും......നീ ഫോൺ വെച്ചോ..... ദേക്ഷ്യ ത്തോടെ മേശയിലേക്ക് ഇട്ടു ഫോൺ.രവീന്ദ്രൻ കട്ടിലിന്റെ ക്രാസിയിലേക്ക് ചാഞ്ഞു ഇരുന്നു വിയർപ്പൽ ഒട്ടിയ അയാളുടെ ദേഹത്തൂടെ അവരുടെ വിരലുകൾ ഓടി നടന്നു മുഖവും ചുണ്ടുകളും. ""അവളെ യും കൊണ്ട് കെട്ടി എടുത്തിട്ടുണ്ട് അവൻ........ അയാളുടെ വാക്കുകൾ കേട്ടതും അയാളുടെ നെഞ്ചിൽ വെച്ചിരുന്ന മുഖം ഉയർത്തി നോക്കി രമ പിന്നെ നഗ്നമായി കിടക്കുന്ന ദേഹത്തേക്ക് പുതപ്പു വലിച്ചിട്ടു. '"ആരാ.... ഭദ്രനോ......"" ഉം..... നീ ഒരുങ്ങ് ഞാൻ കൊണ്ട് ആക്കാം.... അല്ലങ്കിൽ അവനു സംശയം തോന്നേണ്ട...... ""തോന്നിയാൽ ഇപ്പോൾ എന്താ എത്ര എന്ന് വെച്ചാ ഇങ്ങനെ ഒളിച്ചും പാത്തും മടുത്തു എനിക്ക്......"" അയാളുടെ നെഞ്ചിലെ നരച്ചു തുടങ്ങിയ രോമത്തിലൂടെ വിരലുകൾ കോർത്തു വലിച്ചു കൊണ്ട്ഇരുന്നു. ""എടുത്തു ചാട്ടം വേണ്ട രമ നമ്മൾ വിചാരിച്ച പോലെ നടക്കണം നടത്തിക്കണം അത് കഴിഞ്ഞാൽ ദേ നീ ഇങ്ങനെ എന്റെ നെഞ്ചിൽ ചേർന്ന് കിടക്കും......

നമ്മുടെ മോന്റെ പേരിൽ ആകണം ശ്രീശൈലവും സ്വത്തുക്കളും.....പിന്നെ ആ തള്ള..... അതിനെ എങ്ങനെ ഒതുക്കണം എന്ന് എനിക്ക്‌ അറിയാം ശിവഭദ്രന്റെ തന്തയും നീയും ആയുള്ള ബന്ധം അതിന്റെ പേരിൽ അയാളിൽ നിന്നു കുറെ ഊറ്റി ഇനി മകനെയും..... പിന്നെ അവനെ അങ്ങ് തീർക്കണം....... തന്തയെ പോലെ അല്ല മോൻ ഇരുതല മൂരിയാ അവൻ...... മുന്തിയ ഇനം...കുറച്ചു പാട് ആണ് പക്ഷെ ആ പെണ്ണ് അവൾ ,...... എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു പല തവണ ഒരു പ്രാവശ്യം അവളുടെ കെട്ടിയോൻ അഭി..... ഇപ്പോൾ അവളും......."" പറയുകയും ദേക്ഷ്യത്തോടെ ചാടി എഴുനേറ്റു ഭിത്തിയിൽ ഹൂക്കിൽ കിടക്കുന്ന മുണ്ട് എടുത്ത് ഉടുത്തു രവീന്ദ്രൻ അയാളുടെ കണ്ണുകൾ കോപത്താൽ ചുവന്നിരുന്നു. വീട് പൂട്ടി ഇറങ്ങി രണ്ടു പേരും കാറിൽ കയറി. അമ്പലത്തിൽ പോകുവാന്നു ആ തള്ള യോട് പറഞ്ഞു ഇറങ്ങിയതാ ഞാൻ.....പിന്നെ ഒരിക്കലും നമ്മളെ സംശയിക്കില്ല അവർ.......ആ ഒരു ആശ്വാസം ഉണ്ട്...... പറഞ്ഞു കൊണ്ട് അയാളുടെ കൈയിൽ മുറുകെ പിടിച്ചു ഒരു ഗുഡമായ ചിരി യോടെ അയാളും. 🥀🖤

തന്റെ മടിയിൽ തല വെച്ച് തളർന്നു കിടക്കുന്ന വളുടെ മുടിയിലൂടെ തലോടി മുത്തശ്ശി, അവരുടെ കണ്ണുകളും നിറഞ്ഞു കൊണ്ടിരുന്നു. മുത്തശ്ശിയോട് ക്ഷമിക്കു മക്കളെ..... നിന്നെ സംശയിച്ചു ഞാൻ.... സുശീല ആണ് അത് ചെയ്യ്തത് എന്ന് കണ്ണൻ പറയുമ്പോൾ ആണ് ഞാൻ അറിയുന്നത് കേസും ഒന്നും വേണ്ട എന്ന് പറഞ്ഞു കണ്ണൻ അവളെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു...... എന്തിനാ ഇത് ചെയ്യ്തത് എന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ല അവൾ...... അവർ സങ്കടത്തൽ എന്തൊക്കയോ പറയുന്നുണ്ട് , ഭദ്രൻ വാതിലി നോട് ചേർന്ന് കൈ കെട്ടി നിന്നു , കാണുക ആയിരുന്നു അവളുടെ ആ ദുഃഖത്തെ. ""മോള് ചെന്നു ഒന്ന് കുളിച്ചു കുറച്ചു നേരം വിശ്രമിക്ക്....... അതും പറഞ്ഞു ഭദ്രന് നേരെ നോക്കി മുത്തശ്ശി. ഹൃദ്യ വാ റൂമിലേക്ക്‌ പോകാം ഒന്ന് ഫ്രഷ് ആയിട്ട് നമ്മുക്ക് പോകാം അഭിയുടെ വീട്ടിൽ നാളെ അല്ലേ അടക്ക്..... അതും പറഞ്ഞു പിടിച്ചു എഴുനേൽപ്പിച്ചു അവളെയും ചേർത്തു പിടിച്ചു മുറിയിലേക്ക് നടന്നു. മുത്തശ്ശിയുടെ മുഖത്തു ആശ്വാസതിന്റെ വെട്ടം തെളിഞ്ഞു. തന്നിലേക്ക് ഒതുങ്ങി കൂടി തളർന്നു നിൽക്കുന്ന വൾ നോവായി ശിവഭദ്രന്. മുറിയിലേക്ക് ചെന്നതും ബെഡിലേക്ക് ഇരുത്തി. ""നീ കുളിക്കു ഞാൻ താഴേകാണും....."" പറഞ്ഞു തിരിഞ്ഞതും അവനെ പുറകിൽ നിന്നു വട്ടം കെട്ടി പിടിച്ചിരുന്നു

ഹൃദ്യ പെട്ടന്നുള്ള അവളുടെ പ്രവൃത്തിയിൽ മുന്പോട്ട് ആഞ്ഞു ഭദ്രൻ ഇരുകൈയാൽ അവളുടെ കൈയിൽ പിടിത്തം ഇട്ടു സ്നേഹത്തോടെ അതിലുപരി പ്രണയത്തോടെ. എന്നെ വിട്ടു പോകല്ലേ ഭദ്രേട്ടാ.... എനിക്ക് ആരും ഇല്ല ഞാൻ സ്നേഹിക്കുന്നവർ എല്ലാം എന്നെ വിട്ടു പോകുവാ......ഹൃദ്യ മരിച്ചുപോകും..... ഭദ്രേട്ടൻ ഇല്ല എങ്കിൽ...... പറഞ്ഞതും അവനെ ഇറുക്കി പുണർന്നു ഹൃദ്യ. തിരിഞ്ഞു നിന്നു അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു നിന്നെ ഉപേക്ഷിക്കാൻ അല്ല ഭദ്രൻ കൂടെ കൂട്ടിയത്..... എന്റെ കൂടെ ജീവിച്ചു തീർക്കാൻ ആണ്..... പറയുകയും നെറ്റിയിലും കണ്ണിലും ചുണ്ടുകൾ അമർത്തി പിന്നെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. 🥀🖤 മുറ്റത്തു കാർ വന്നു നിന്നതും വരാന്തയിലേക്ക് ചെന്നു ഭദ്രൻ. കാറിൽ നിന്നു ഇറങ്ങി വരുന്നവരിലേക്ക് കണ്ണുകൾ പാഞ്ഞു പിന്നെ അത് രക്തചുവപ്പ് ആയി മാറി ശരീരത്തിലെ പേശികൾ മുറുകി മുഷ്ടി ചുരുട്ടി ഭിത്തിയിൽ ബലത്തിൽ അടിച്ചു ഭദ്രൻ.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story