അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 23

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

നിന്നെ ഉപേക്ഷിക്കാൻ അല്ല ഭദ്രൻ കൂടെ കൂട്ടിയത്..... എന്റെ കൂടെ ജീവിച്ചു തീർക്കാൻ ആണ്..... പറയുകയും നെറ്റിയിലും ഇരു കണ്ണിലും ചുണ്ടുകൾ അമർത്തി പിന്നെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. വിരലുകളാൽ പ്രണയത്തോടെ മുഖത്തു അമർത്തി തുടച്ചു കൊടുത്തു ഭദ്രൻ , അവന്റെ നെഞ്ചിലെ ചൂടിലേക്ക് ഒതുങ്ങി അവൾ എങ്ങൽ അടികൾ മാത്രം കേൾക്കാം. ഹൃദ്യ..... എന്തിനാ ഇങ്ങനെ കരയുന്നെ..... ഞാൻ തന്നെ വിട്ട് എങ്ങോട്ടും പോകില്ല മരണത്തിലേക്ക് പോലും അതിനും എന്റെ കൂട്ടായി നീ ഉണ്ടാകും..... . എന്തിനാ ഭദ്രേട്ടാ അച്ഛൻ അങ്ങനെ ചെയ്യ്തത്...... എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല...... എനിക്കും..... ഹൃദ്യ പെട്ടന്ന് കേട്ടപ്പോൾ....ഉൾക്കൊള്ളാൻ ആകുന്നില്ല....... പറഞ്ഞു കൊണ്ട് അവളുടെ പിടിത്തം അയച്ചു. കുളിച്ചു വാ..... എന്തങ്കിലും കഴിക്കാം താൻ തളർന്നു ഇരിക്കുന്നു.... പറഞ്ഞു കൊണ്ട് അവളുടെ തോളിൽ പിടിച്ചു ഉന്തി ബാത്റൂമിൽ കയറ്റി. കണ്ണുകൾ തൂത്ത് കൊണ്ട് കതക് അടച്ചു , ഭദ്രൻ താഴേക്കും നടന്നു. 🥀🖤 മുറ്റത്തു കാർ വന്നു നിന്നതും വരാന്തയിലേക്ക് ചെന്നു ഭദ്രൻ.

കാറിൽ നിന്നു ഇറങ്ങി വരുന്നവരിലേക്ക് കണ്ണുകൾ പാഞ്ഞു പിന്നെ അത് രക്തചുവപ്പ് ആയി മാറി ശരീരത്തിലെ പേശികൾ മുറുകി മുഷ്ടി ചുരുട്ടി ഇരുന്നു അവൻ. നീ എപ്പോഴാ ഭദ്ര.... വന്നത് ആ നശൂലവും വന്നിട്ടുണ്ടോ....... ""വന്നങ്കിൽ നിങ്ങൾക്ക് എന്തങ്കിലും പ്രശ്നം ഉണ്ടോ ........ അവന്റെ മുഖവും വാക്കുകളും രൂക്ഷമായിരുന്നു. '""ഓ.... എന്ത് പ്രശ്നം ഭദ്ര നിന്നെ കൊല്ലാൻ നോക്കിയവൾ ആണ്...... അവള്ക്ക് കെട്ടിയോൻ വാഴില്ല ഭദ്ര..... നീ സ്വയം കുഴി കുഴിക്കണോ...... രമ അകത്തേക്കു കയറി കൊണ്ട് പറഞ്ഞു. ""അവൾ എന്റെ ഭാര്യ ആണ് ശിവഭദ്രൻ താലി കെട്ടിയവൾ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ..... ചെറിയമ്മേ.....അതിന് അല്ലല്ലോ കൂടെ കൂട്ടിയത്......പിന്നെ കൊല്ലാൻ നോക്കിയത്...... അത് ഭദ്രൻ കണ്ട് പിടിച്ചോളാം..... """നിനക്ക് വിഷം കലക്കി തന്നു പോയത് ആണവൾ......എന്നിട്ട് ഇനി ആരെയൊക്കെ കൊല്ലാൻ ആണ് എഴുന്നള്ളിച്ചു കൊണ്ട് വന്നിരിക്കുന്നത്.......

രവീന്ദ്രന്റെ മുഖം ക്രൂരമായി രുന്നു അത് പറയുമ്പോൾ വരാന്തയിലേക്ക് കയറാൻ തുടങ്ങിയതും ഭദ്രന്റെ ചവിട്ടേറ്റു നിലത്തേക്ക് വീണിരുന്നു. ഫ.....ചെറ്റേ.... നീ ചെയ്തിട്ട് എന്റെ പെണ്ണിന്റെ തലയിൽ വെയ്ക്കുന്നോ....... അവന്റെ തൊഴിയിൽ അയാൾ മുറ്റത്തേക്ക് വീണിരുന്നു.അയാളെ രണ്ട് കൈ യാൽ പൊക്കി എഴുനേൽപ്പിച്ചു ഭദ്രൻ. അവന്റെ പ്രതികരണം ഞെട്ടൽ ആയിരുന്നു രണ്ട് പേരിലും ഉൾഭയത്താൽ പരസ്പരം നോക്കി ഉമിനീര് ഇറക്കി രമ. "" നീ.....എന്തൊക്കയാ ഭദ്ര ഈ പറയുന്നേ.... അവരുടെ മുഖത്തെ രക്തമയം മാഞ്ഞിരുന്നു. കോപത്താൽ ചുവന്നു തുടുക്കുന്ന കണ്ണുകളാൽ നോക്കി രമ യെ ശിവഭദ്രൻ. ""കേറി പോ....നിങ്ങള് അകത്തേക്ക് അല്ല എങ്കിൽ ഇപ്പോൾ ഇറങ്ങി കൊണം ഇവിടെ നിന്ന്.... നിങ്ങളുടെ ഈ മറ്റവന്റെ കൂടെ..... അവനിൽ നിന്നു കേൾക്കുന്ന ഓരോ വാക്കുകളും ഞെട്ടൽ ആയിരുന്നു അവരിൽ. മോൻ എന്തൊക്കെയാ ഈ പറയുന്നെ ഏട്ടനെയും എന്നെയും ചേർത്തു...... അവരുടെ സ്വരം പതറി ഇരുന്നു ഉള്ളിലെ പേടി വാക്കുകളിൽ തട്ടി നിന്നു. ""പറയിക്കണ്ട എന്നെ കൊണ്ട് നിങ്ങൾ....

നിങ്ങൾ എന്താണ് എന്നും... ഇയാൾ നിങ്ങള്ക്ക് ആരാണെന്നും അറിയാം എനിക്ക് മര്യദ ആണ് എങ്കിൽ....ശിവഭദ്രനും മര്യാദ ഉണ്ട് എന്റെ ഉണ്ണിയെ ഓർത്താപലതും ക്ഷമിക്കുന്നത്......അതുകൊണ്ട് മാത്രം ഇവിടെ നിൽക്കാം..... അവർ പറയാൻ വാക്കുകൾ ഇല്ലാതെ വിയർത്തു നിന്നു. ""ഓഹോ അപ്പോൾ നീ എല്ലാം അറിഞ്ഞുള്ള വരവ് ആണല്ലേ ഞാൻ ഉണ്ണിയുടെ ആരാണെന്നും അറിഞ്ഞു കാണുമല്ലോ അല്ലേ..... ചുണ്ടിൽ പറ്റിയ ചോര തുപ്പി കളഞ്ഞു കൊണ്ട് വാ തൂത്തു കൊണ്ട് അവനെ നോക്കി പുച്ഛത്തിൽ പറഞ്ഞു രവീന്ദ്രൻ. പാഞ്ഞു വന്നു അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു ചുവരിനോട് ചേർത്തു. ""അറിയാടാ പന്നെ.....ഇനി അവന്റെ പേര് നിന്റെ വായിന്നു വന്നാൽ പിഴുതു എടുക്കും ഭദ്രൻ ഈ നാക്ക്‌....... പറയുകയും അയാളുടെ കഴുത്തിൽ കൈ അമർത്തി കണ്ണുകൾ തുറിച്ചു ചുമച്ചു അയാൾ. ബഹളം കേട്ട് മുത്തശ്ശി ഓടി വന്നിരുന്നു ""കണ്ണാ..... ഇത് എന്താ വിട് അയാളെ.....എന്തിനാ രവീന്ദ്രനെ ഉപദ്രവിക്കുന്നെ..... അവർ വന്നു അവന്റെ കൈയിൽ പിടിച്ചു പറഞ്ഞതും രമ മുത്തശ്ശിയുടെ കാലിൽ വീണിരുന്നു.

""അമ്മേ നോക്ക് അമ്മേ..... എന്റെ ഏട്ടനെയും എന്നെയും ചേർത്തു ഇവൻ എന്തൊക്കെയാ പറയുന്നത് എന്ന്..... എന്റെ ഉണ്ണി പോലും......അമ്മയുടെ മകന്റെ അല്ല എന്നാ ഇവൻ പറയുന്നേ...... കരഞ്ഞു പറഞ്ഞതും ഇടം കണ്ണിട്ടു ഭദ്രനെ നോക്കിയിട്ട് സാരി തുമ്പാൽ കണ്ണ് തുടച്ചു. അവരുടെ പെട്ടന്നുള്ള മാറ്റവും കള്ള കരച്ചിലും അവനിൽ ക്രോധം നിറച്ചു. അയാളിലെ പിടിത്തം വിട്ട് അവരുടെ അടുത്തേക്ക് വന്നു അവൻ. കൊള്ളാലോ തള്ളേ.....നിങ്ങള് മുൻകൂട്ടി ജാമ്യം എടുക്കുവാ അല്ലേ......ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെ നിന്ന്...... കണ്ടോ.....അമ്മേ അമ്മയുടെ കൊച്ചു മോന്റെ അമ്മ അല്ലെ ഞാൻ ശേഖർ ഏട്ടന്റെ എന്റെ മോൻ അല്ലെ എന്റെ ഉണ്ണി ഇവന് മുഴുവനും ഒരു മിച്ചു എടുക്കാനാ ഇവൻ ഞങ്ങളെ ഒഴിവാക്കുന്നെ...... അവർ നെഞ്ചത്ത് അടിച്ചു കരയാൻ തുടങ്ങി. എന്താടാ കണ്ണാ.... എന്താ ഞാൻ ഈ കേൾക്കുന്നെ...... മുത്തശ്ശി... ഇവർ ഈ പിഴച്ച സ്ത്രീ....... പല്ലിരുമ്മി അവർക്കു നേരെ അടുത്ത് അവൻ. ""കണ്ണാ അതിര് വിടുന്നു നീ എന്തൊക്കെയാ നീ പറയുന്നേ...... മുത്തശ്ശി അവന്റെ തോളിൽ പിടിച്ചു അവർക്കു നേരെ നിർത്തി.

" "ഉം.....ഞാനാണോ പിഴച്ചത് നിന്റെ ഭാര്യ എന്ന് പറയുന്നവൾ ആണോ......കണ്ടെടം നിരങ്ങിയവളെ കൊണ്ട് വന്നിരിക്കുന്നു അവൻ........ രമ വാതിക്കൽ നിൽക്കുന്ന ഹൃദ്യയെ നോക്കി പറഞ്ഞതും ,ഭദ്രൻ അവരെ അടിക്കാൻ ആയി കൈ വീഴിയതും ആരോ അവന്റെ കൈയിൽ പിടിത്തം ഇട്ടിരുന്നു. അവന്റെ കൈയിൽ പിടിച്ചു അവരുടെ മുമ്പിൽ ആയിനിന്നു ഹൃദ്യ. ""വേണ്ട ഭദ്രേട്ടാ..... വഴക്ക് വേണ്ട..... അവൾ അവനു നേരെ കൈ കൂപ്പി നിന്നു. ""മാറി നിൽക്കടി അങ്ങോട്ട്‌ നിന്നോട് ആരാ...... ഇടക്ക് കയറി വരാൻ പറഞ്ഞത്....... അവന്റെ മുഖം ദേക്ഷ്യത്തൽ മുറുകി പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ചു വലിച്ചു മാറ്റി ഇരുന്നു. ഭദ്രന്റെ കണ്ണിലെ കോപം താങ്ങാൻ കഴിഞ്ഞില്ല അവൾക്കു കണ്ണ് നീര് ആയി ഒഴുകി. ഭദ്ര.... വേണ്ട നഷ്ടങ്ങൾ നിനക്ക് ആകും ഓർത്തോ നീ...... രവീന്ദ്രൻ അവനെ പകപ്പോടെ നോക്കി പറഞ്ഞു. ഭദ്രന് ഒന്നും നഷ്ടം ആകില്ല രവീന്ദ്ര.....നഷ്ടപെടുന്നത് നിങ്ങള്ക്ക് രണ്ട് പേർക്കും ആകും..... അപ്പോൾ ഉണ്ണിയോ ..... അവനെ നീ കാണില്ല കാണിക്കില്ല രവീന്ദ്രൻ....... പറഞ്ഞതും അഴിഞ്ഞു പോയ മുണ്ട് വലിച്ചു ഉടുത്തു അയാൾ.

കണ്ണാ എന്താ ഇവിടെ നടക്കുന്നത് എന്ന് പറയാമോ ഒന്ന്...... ക്ഷമ നശിച്ചു പറഞ്ഞു മുത്തശ്ശി അവന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചു ഞാൻ പറയാം അമ്മേ........ അമ്മ എല്ലാം അറിയണം ഇനി നിങ്ങളുടെ കൊച്ചു മകൻ എന്ന് പറയുന്ന ഉണ്ണി ഇല്ലേ...... രവീന്ദ്രൻ പറയാൻ തുടങ്ങിയതും അയാളെ ചവിട്ടി ഇരുന്നു ഭദ്രൻ എടാ.... നാറി പൊക്കോണം ഇറങ്ങി..... ഇനി ഈ ശ്രീശൈലത്തിൽ കാല് കുത്തിയാൽ..... തീർക്കും ഭദ്രൻ...... ഭദ്ര.... മതി.... നിന്നെ പോലെ രമക്കും ഉണ്ണിക്കും അവകാശം ഉണ്ട്...... നീ എന്ത് ഭാവിച്ച അവന് പറയാൻ ഉള്ളത് പറയട്ടെ....... ഇവനും ഇവന്റെ ഭാര്യയും കൂടി എന്റെ പെങ്ങളെയും മകനെയും ഒഴിവാക്കാൻ നോക്കുവാ......അതും ഏതോ ഒരുത്തൻ തിന്നിട്ടു വലിച്ചു എറിഞ്ഞ ഈ എച്ചിലിന് വേണ്ടി....... ഹൃദയ്ക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് അയാൾ പറഞ്ഞു. അയാളുടെ ഓരോ വാക്കുകളും ഭദ്രനിൽ കോപത്തിന്റെ തീജ്വാല ഉയർത്തി അയാൾക്ക്‌ നേരെ ചീറി അടുത്തതും ഹൃദ്യ അവന്റെ നെഞ്ചിലേക്ക് വീണു വട്ടം പിടിച്ചിരുന്നു. വേണ്ട.... ഭദ്രേട്ടാ വാ.... ഉണ്ണിയെ ഓർത്തു എങ്കിലും..... മതി.....എനിക്ക് പേടിയാ.....""

അവളുടെ കണ്ണുകൾ യാജന പോലെ അവനോടു കെഞ്ചി. ""നിന്നോട് ഞാൻ പറഞ്ഞു ഹൃദ്യ.....ഭദ്രൻ ഇങ്ങനെ ആണ് എന്നെ തടയാൻ നിൽക്കണ്ട നീ......പേടി ഉള്ളവൾക്ക് എന്നിൽ നിന്നു പോകാം...."" പറയുകയും അവളെ തള്ളി മാറ്റിയിരുന്നു , പെട്ടന്നുള്ള അവന്റെ പ്രവൃത്തിയിൽ വരാന്തയുടെ സ്റ്റെപ്പിൽ തല ഇടിച്ചു വീണിരുന്നു,നെറ്റിയിലൂടെ ചോര പനിച്ചു ഇറങ്ങി. കണ്ണാ.... നീ എന്താ ഈ കാണിക്കുന്നേ.... മുത്തശ്ശി ഹൃദ്യയെ വന്നു എഴുനേൽപ്പിച്ചിരുന്നു.അവളുടെ മുഖം അപ്പോഴും ദേഷ്യം കൊണ്ട് നിൽക്കുന്നവനിൽ മാത്രം ആയിരുന്നു. അവളുടെ മുഖത്തു നോക്കിയതും ദേക്ഷ്യത്താൽ വലിഞ്ഞു മുറുകി മുഖം ഭദ്രന്റെ. ദേ.... നിങ്ങളോട് ഞാൻ അവസാനം ആയി പറയുവാ..... ഇയാളോട് പോകാൻ പറയു അല്ല എങ്കിൽ എന്തങ്കിലും ഒക്കെ ചെയ്യ്തു പോകും ഭദ്രൻ...... രമയെ നോക്കി പറഞ്ഞു അവൻ. രവിയേട്ടാ.... നിങ്ങൾ ഇപ്പോൾ പൊയ്ക്കോ.... ഞാൻ വിളിക്കാം...... നീ.....ഒന്ന് ഓർത്തോ ഭദ്രാ.... നീ നോവിച്ചത് രവീന്ദ്രനെ ആണ്...... അതും പറഞ്ഞു കാറിൽ കയറി പോയിരുന്നു അയാൾ. അപ്പോഴേക്കും മുത്തശ്ശി അവളെയും പിടിച്ചു അകത്തേക്ക് കയറി.

ഹൃദ്യ യുടെ മുഖം മനസ്സിൽ തെളിഞ്ഞതും സ്വയം നിയന്ത്രിക്കാൻ ആയില്ല അവന് പോർച്ചിൽ കിടന്ന ബുള്ളറ്റ് ചവിട്ടി നിലത്തു ഇട്ടിരുന്നു അവൻ മുടിയിൽ വിരൽ കൊരുത്ത് വലിച്ചു. 🖤 പെങ്ങളെ.... ദേ ഈ മരുന്ന് വെച്ചു ഒട്ടിക്കാം ഒത്തിരി ആഴത്തിൽ ഉള്ള മുറിവ് അല്ല..... മുത്തശ്ശി വിളിച്ചു പറഞ്ഞിട്ട് എൽദോ മരുന്നും ആയി വന്നിരുന്നു അവൻ മരുന്ന് വെച്ചു കൊടുക്കുവാണ് അവൾക്ക്‌. മോളെ.... പോയി തുണി മാറിയിട്ട് വാ ചോര പറ്റിയിട്ടുണ്ട്...... അവൻ ഇങ്ങനെ ആണ് ദേക്ഷ്യം വന്നാൽ കണ്ണ് കാണില്ല ആ ചെക്കന്......ഇത് എന്താ പറ്റിയത് പെട്ടന്ന് അവന്...... അവർ ഒരു ചോദ്യം പോലെ എൽദോയെയും ഹൃദ്യ യെയും നോക്കി, ഒന്നും മിണ്ടാതെ പരസ്പരം നോക്കി രണ്ട് പേരും. 🥀🖤 ഹൃദ്യ മുകളിലത്തെ മുറിയിലേക്ക് നടന്നു തല അനങ്ങുമ്പോൾ വേദന ഉണ്ട്. വാതിൽക്കൽ എന്ത് ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം നിന്നു അവൾ , ഭദ്രന്റെ മുഖത്തു എങ്ങനെ നോക്കും എന്ന് അറിയാതെ. അകത്തേക്കു കയറിയതും മുറിയിൽ ആരെയും കണ്ടില്ല കാബോർഡിൽ നിന്നു ചുരിദാർ എടുത്തു തിരിഞ്ഞതും നെഞ്ചിലേക്ക് ചേർത്തു നിർത്തി ഇരുന്നു

ആ ഹൃദയമിടിപ്പുകൾ കാതിനെ തലോടിയതും മനസിലായി ആ നെഞ്ചിലെ നീറ്റൽ, അങ്ങനെ നിന്നു ഏറെ നേരം ആ ചൂടേറ്റ്. അവളുടെ നെറ്റിയിൽ ചുണ്ടുകൾ പലവട്ടം അമർത്തി അവൻ പല ഭാവത്തോടെ അതിന് പ്രണയത്തിന്റെയും,വാത്സല്യത്തിന്റെയും, കരുതലിന്റെയും,കുറ്റബോധത്തിന്റെയും നിറവും അർത്ഥവും ഉണ്ടായിരുന്നു. ""ഞാൻ ഒരു ചെകുത്താൻ ആണല്ലേ ഹൃദ്യ....... "" അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറി ഇരുന്നു. അതിന് ഉത്തരമായി അവന്റെ നെറ്റിയിൽ ചുണ്ടുകൾ മുദ്രണം ചെയ്യ്തിരുന്നു അവൾ. ""ചില നേരം എനിക്ക് ദേക്ഷ്യം വരുമ്പോൾ എന്റെ അടുത്ത് വരണ്ട നീ.... എനിക്ക് നിയന്ദ്രിക്കാൻ ആവില്ലടി..... പെരുവിരൽ ഊന്നി അവന്റെ മിഴികളിലും കവിളിലും ചുണ്ടുകൾ ഓടി നടന്നു ഹൃദ്യയുടെ. """"ശിവഭദ്രന്റ കോപത്തെ അണക്കാൻ ഒരു മഴ ആയി ഹൃദ്യ എന്നും കാണും.... പറയുകയും അവന്റെ നെഞ്ചിൻ കൂടിലേക്ക് ചിരിയോടെ ചാഞ്ഞു ആ രോമ കാടുകളിലേക്ക് മുഖം അമർത്തി ഉമ്മ വെച്ചു.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story