അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 25

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

അണ്ണാ....... " അത്......."" പറയുകയും അവന്റെ നെഞ്ചിലേക്ക് വീണു എൽദോ, ദേഹമാകെ തളർന്നു ഭദ്രന്റെ ആദ്യമായി ഭദ്രൻ തോറ്റു പോകുക ആണന്നു തോന്നി ഭദ്രന്. ""ഹൃദ്യ...... യുടെ കൂടെ ആരാ ഉള്ളത്....."" ഒരു നേഴ്സ് വന്നു ചോദിച്ചതും അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്നിരുന്നു അവൻ. ഹൃദ്യ.... യ്ക്ക് "O നെഗറ്റീവ്'' ബ്ലഡ്‌ വേണം പെട്ടന്ന്..... ഇവിടെ സ്റ്റോക്ക് കുറവ് ആണ് രണ്ട് പേരെ എങ്കിലും ഏർപ്പാട് ആക്കണം......പിന്നെ ഇത് ആ കുട്ടിയുടെ സ്വർണ്ണം ആണ്....... അവർ നീട്ടിയ പൊതി കൈ നീട്ടി മേടിച്ചു ഭദ്രൻ അത് തന്റെ ഉള്ളം കൈയെ പൊള്ളിക്കുന്ന പോലെ. ""എന്റെ ....ചോര അത് തന്നെ ആ സിസ്റ്ററെ ഞാൻ കൊടുത്താളം എന്റെ പെങ്ങൾക്ക് എത്ര വേണേലും എടുത്തോ... എൽദോയുടെ ജീവനും എടുത്തോ....ഒന്നും പറ്റരുത്......പെങ്ങൾക്ക്...... കൈ കൂപ്പി അവൻ പറയുമ്പോൾ വിതുമ്പി പോയിരുന്നു എൽദോ. ""സിസ്റ്ററെ..അത് അവൾ.....അവൾക്ക്....."" ഭദ്രന്റെ ശബ്‌ദം ഇടറി ഇരുന്നു.

""തലയ്ക്കു നല്ല ആഴത്തിൽ ഉള്ള മുറിവ് ആണ് കൊണ്ട് വരുമ്പോൾ ബോധം ഉണ്ടായിരുനില്ല..... പിന്നെ ഇനി എന്തങ്കിലും അറിയണം എങ്കിൽ ഡോക്ടറോട് ചോദിക്കാം....... അവർ അകത്തേക്ക് കയറി പോകുമ്പോൾ ചുവരിലേക്കു ചാരി ഇരുന്നു ഭദ്രൻ, അവന്റെ തോളിൽ എൽദോ യുടെ കരങ്ങൾ അമർന്നു.കൈയിൽ ഇരിക്കുന്ന പൊതി അഴിച്ചു ചെറിയ ഒരു മാലയും വളയും കമ്മലും. മാല കൈയിൽ എടുത്തു അതിന്റെ തുമ്പത്തു ആയി ആടുന്ന താലിയിലേക്ക് നിറ കണ്ണുകൾ പാഞ്ഞു പിന്നെ അത് ചുണ്ടോടു ചേർത്തു. ""ഒരിക്കലും ഇത് ഊരില്ല എന്ന് പറഞ്ഞവൾ ആണ് എൽദോ എന്നിട്ട് കണ്ടില്ലേ......"" ഒരിക്കലും കാണാത്ത ഭദ്രന്റെ മുഖം അവനിലും നോവ് ആയി. അണ്ണാ.... ഞാൻ ഇപ്പോൾ വരാം ബ്ലഡ്‌ കൊടുത്തിട്ട്...... അവൻ അകന്നു പോകുന്നത് നോക്കി നിന്നു പിന്നെ അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു. ഓഫീസിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് എൽദോയുടെ ഫോൺ വരുന്നത് ഒരു അലർച്ച യോടെ ആണ് അവൻ എല്ലാം പറഞ്ഞത് തന്റെ പെണ്ണിനെ ഒരു കാർ ഇടിച്ചു നിർത്താതെ പോയി എന്ന് അവനിൽ നിന്നു കേട്ടതും കാത് കൊട്ടി അടച്ചിരുന്നു

എവിടെയും തളരാതെ പിടിച്ചു നിന്ന ശിവഭദ്രൻ ആദ്യമായി തളർന്നു സ്നേഹിച്ചത് ഇതിനായിരുന്നോ ഒരിക്കലും ഒരു കൂട്ട് വേണ്ട എന്ന് ആഗ്രഹിച്ച തനിക്ക് ദൈവമായി തന്ന പ്രസാദം ആണ് ഹൃദ്യ. മണിക്കൂറുകളോളം അങ്ങനെ ഇരുന്നു ഭദ്രൻ. ആരോ തോളിൽ തട്ടിയതും കണ്ണ് തുറന്നു ഭദ്രൻ. ""അണ്ണാ........"" മുമ്പിൽ നിൽക്കുന്ന വനെ കണ്ടതും ചാടി എഴുനേറ്റു ഭദ്രൻ. എന്താടാ സംഭവിച്ചത്..... എന്റെ... പെണ്ണ്...എങ്ങനെ..... അറിയില്ല അണ്ണാ ഞാൻ.... പാലക്കാടിനു പോകാൻ ഉള്ള തുണി എടുക്കാൻ വീട്ടിലേക്കു പോയതാ അന്നേരം...... പെങ്ങള് മുറിയിലേക്ക് പോകുന്നത് ഞാൻ കണ്ടതാ....... പിന്നെ എന്താണ്‌.......സംഭവിച്ചത്...... പറയുകയും ഒഴുകുന്ന കണ്ണ് നീരിനെ തുടച്ചു അവൻ. ഞാൻ തിരിച്ചു വരുമ്പോൾ ആണ് ആ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ..... കല്ല് കൾക്ക് ഇടയിൽ...... ആരും അടുക്കുന്നില്ലായിരുന്നു അണ്ണാ കുറെ നേരം കിടന്നു..... എന്ന്..... പറയാൻ ആകാതെ മിഴികൾഇറുക്കി അടച്ചു എൽദോ. അപ്പോഴും ആ കാഴ്ച്ചയുടെ ഞെട്ടൽ വിട്ട് മാറി ഇരുന്നില്ല. ""ഞാൻ കൈ കളിൽ കോരി എടുക്കുമ്പോൾ അണ്ണന്റെ പേര് വിളിച്ചു രണ്ട് പ്രാവശ്യം.......""

അത് കേട്ടതും നെഞ്ച് കൊത്തി വലിക്കുന്ന പോലെ തോന്നി അവന്. എങ്ങനെ ആടാ... പറയ് വീടിന്റെ അകത്ത് ഇരുന്നവൾ എങ്ങനെ...... എൽദോയുടെ തോളിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു ഭദ്രൻ. ""അറിയില്ല ആ സമയത്ത് എന്തോ നടന്നിട്ടുണ്ട് നമ്മുക്ക് അന്വഷിക്കാം.....അണ്ണാ... ഇടിച്ച വണ്ടി നിർത്താതെ പോകുവായിരുന്നു എന്നാ പറഞ്ഞത്.. പോലീസിനെ അറിയിച്ചിട്ടുണ്ട് ആശുപത്രി ക്കാര്....... ഞാൻ ഒന്ന്‌ സ്നേഹിച്ചു വരുക ആയിരുന്നു എൽദോ...... എനിക്ക് മാത്രം എന്താടാ ഇങ്ങനെ....... വേണ്ടിയിരുന്നില്ല അവളെ എന്റേത് ആക്കേണ്ടിയിരുന്നില്ല......എന്റെ കൂടെ കൂടിയതെ അതിന് സങ്കടമേ ഉള്ളു...... പറഞ്ഞു കൊണ്ട് മുടിയിൽ കൊരുത്ത് കൊണ്ട് വരാന്തയിലൂടെ നടന്നു. 🖤🥀 ഡോക്ടർ അവൾ....... ഹെഡ് എഞ്ചുറി കുറച്ചു സീരിയസ് ആണ് ആ കുട്ടിക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.... ബ്ലഡ്‌ വല്ലാതെ പോകുകയും ചെയ്യ്തു......പ്രാർത്ഥിക്ക്. ...... പറഞ്ഞു കൊണ്ട് അവന്റെ തോളിൽ തട്ടി ഡോക്ടർ. ""എനിക്ക് ഒന്ന്‌ കാണാൻ പറ്റുമോ ഡോക്ടറെ...... ""അതിന് എന്താ അധികം നേരം നിൽക്കരുത് പെട്ടന്ന് കണ്ടിട്ട് ഇറങ്ങണം കുറച്ചു ഫിവർ ഉണ്ട് ആ കുട്ടിക്ക് അത് കൊണ്ട് ഇൻഫെക്ഷൻ പെട്ടന്ന് ഉണ്ടാകാം....... ഡോക്ടറുടെ ക്യാബിനിൽ നിന്നു ഇറങ്ങുമ്പോൾ അവളുടെ ചിരിച്ച മുഖം മാത്രം ആയിരുന്നു മനസ്സിൽ.

ആ ചില്ല് വാതിലിനുള്ളിലേക്ക് കടക്കുമ്പോൾ ദേഹമാകെ വിറകൊള്ളുന്നതു അറിഞ്ഞു ഭദ്രൻ. കുറെ വയറുകൾക്ക് ഇടയിൽ കിടക്കുന്നവളെ നോക്കാൻ ആകാതെ തല കുനിച്ചു നിന്നു. തലയെ മൂടി ഇരിക്കുന്ന വെള്ള തുണി കെട്ടിലേക്കും മൂക്കും വായും മൂടി ഇരിക്കുന്ന ഓക്സിജൻ മാസ്കിലേക്കും നോക്കി വിറകൊള്ളുന്ന കൈകൾ ചതഞ്ഞു കറുത്ത് ഇരിക്കുന്ന അവളുടെ വലം കവിളിൽ തൊട്ടു ഭദ്രൻ, തള്ളവിരലാൽ കവിളിൽ തലോടി മുഖം കുനിച്ചു അവളുടെ നെറ്റിയിൽ മുട്ടിച്ചു അങ്ങനെ നിന്നു പിന്നെ ചുണ്ടുകൾ നെറ്റിയിൽ അമർത്തി, അവനിൽ നിന്ന് ഒഴുകിയ ഒരു തുള്ളി കണ്ണ് നീർ ഹൃദയുടെ കവിളിനെ നനച്ചു ഒഴുകി കവിൾ തടം ഒന്ന് വിറ കൊണ്ടു. എന്തിനാ.... പറയ്‌ ഹൃദ്യ നീ എന്നിലേക്ക്‌ വന്നത് ഇതിനായിരുന്നോ ഭദ്രന്റെ നെഞ്ച് നീറ്റാൻ..... അവളുടെ കൈയിൽ മുറുകെ പിടിച്ചു പിന്നെ വിട്ട് കൊണ്ടു മുഖം ഇരു കൈയാൽ തുടച്ചു ആ മുറി വിട്ട് ഇറങ്ങി. ഭദ്രനെ കണ്ടതും എൽദോ ഓടി വന്നിരുന്നു. പെങ്ങളെ കണ്ടോ അണ്ണാ എങ്ങനെ ഉണ്ട്..... കണ്ണ് തുറന്നോ..... അവൻ ഇടതടവ് ഇല്ലാതെ ചോദിച്ചു നോക്കിഭദ്രൻ.് ഇരുന്നു.

ഉത്തരം ആയി ഒന്ന് മൂളുക മാത്രം ചെയ്യ്തു ഭദ്രൻ, അടുത്ത് കിടക്കുന്ന കസേരയിലേക്ക് ഇരുന്നു അവൻ രണ്ടു കൈ കൊണ്ടും മുഖം പൊത്തി ഇരുന്നു. അണ്ണാ.... പിന്നെ അത്... പറയാൻ വന്ന വാക്കുകൾ പറയാൻ പൂർത്തി ആകാതെനിന്നു എൽദോ. ""എന്താടാ......"" മുഖം ഉയർത്തി നോക്കി ഭദ്രൻ. ""അണ്ണാ കണ്ടവർ പറയുന്നു മനഃപൂർവം ആരോ ഇടിച്ചത് ആണന്നു തട്ടിയിട്ട് നിർത്താതെ പോയി...... എൽദോ യിൽ നിന്ന് അത് കേട്ടതും മുഖം വലിഞ്ഞു മുറുകിഭദ്രന്റെ. ""എനിക്ക് അറിയാം ഇത് അയാളാ ആ രവീന്ദ്രൻ....... നമ്മളുടെ ഫിനാൻസിൽ നിന്ന് അയാൾ എടുത്ത് ക്യാഷ് ഞാൻ തിരിച്ചു ചോദിച്ചു...... എന്നെ തകർക്കാൻ ഉള്ള ആദ്യത്തെപടി.......ആണ് അയാളുടെ.... പറയുകയും കസേരയിൽ കൈകൾ പിടി മുറുക്കി. ശിവഭദ്രന്റെ പെണ്ണിനെ ആണവൻ തൊട്ടിരിക്കുന്നത്...... പൊള്ളും അവന് പൊള്ളിപ്പിക്കും..... പറയുകയും കാറ്റ് പോലെ അവിടെ നിന്ന്എഴുനേറ്റ് നടന്നിരുന്നു ഭദ്രൻ. എന്ത് ചെയ്യണം എന്ന് അറിയാതെ എൽദോയും. 🥀🖤 അവരെ ചുവരിനോട് ചേർത്തു കുത്തി നിർത്തി ഭദ്രൻ. അയാളോട് പറഞ്ഞേക്ക് എവിടെ പോയി ഒളിച്ചാലും ഭദ്രൻ പൊക്കിയിരിക്കും.....

ഭദ്രന്റ പ്രാണൻ എടുക്കാൻ ആണ് അയാൾ നോക്കിയത്..... അവൻ കൈ വിട്ടതും അവർ നിലത്തേക്ക് ഊർന്നു ഇരുന്നു. ഭദ്രാ നീ എന്താ കാണിക്കുന്നേ ഇവൾ എന്ത് ചെയ്യ്തുന്നാ... മുത്തശ്ശി അവന്റെ തോളിൽ പിടിച്ചു തിരിച്ചു. ""ഇവർ ആണ്..... ഇവർ എന്തോ പറഞ്ഞിട്ട് ആണ് ഹൃദ്യ വീടിനു വെളിയിൽ പോയത് അതും കരഞ്ഞു കൊണ്ടു മുത്തശ്ശി യോട് പോലും പറയാതെ പോകണം എങ്കിൽ എന്തോ സംഭവിച്ചിട്ടുണ്ട് അത് ഇവർക്ക് അറിയാം....... എനിക്ക് ഒന്നും അറിയില്ല നിന്റെ ഭാര്യ എങ്ങോട്ട് എങ്കിലും ഇറങ്ങി പോയതിനു ഞാൻ എന്ത് ചെയ്യ്തു.... രമ കഴുത്ത് തിരുമ്മി കൊണ്ട് പറഞ്ഞു. ""ആ നാശം ചത്താൽ മതി ആയിരുന്നു....."" അവർ പിറുപിറുത്തതും അവർക്കു നേരെ തിരിഞ്ഞു വന്നു അവൻ. അവൾക്കു എന്തങ്കിലും സംഭവിച്ചാൽ രണ്ടിനെയും ജീവനോടെ കത്തിക്കും ഭദ്രൻ........ അവനിൽ നിന്ന് കേൾക്കുന്ന ഓരോ വാക്കുകളും ഉൾഭയത്തോടെ ആണ് രമ കേട്ടത്. അവൻ ഇറങ്ങി പോകുന്നത് നോക്കി നിന്ന് അവർ പിന്നെ ദേക്ഷ്യ ത്തോടെ അകത്തേക്കു കയറി പോയി. രവി..... ഏട്ടാ അവൻ എല്ലാം അറിഞ്ഞ മട്ടാ..... ഇനി എന്ത് ചെയ്യും.....

ഞാൻ പറഞ്ഞതു പോലെ ചെയ്യ് അവിടെ നിന്ന് ഇറങ്ങിക്കോ തല്ക്കാലം ഒന്ന് മാറി നിൽക്കാം എങ്ങനെ കളിക്കണമെന്ന് എനിക്ക് അറിയാം അതിനുള്ള കരു നമ്മുടെ കൈയിൽ ഉണ്ട് നമ്മുടെ പുന്നാര മോൻ ഉണ്ണി..... അവനെ നഷ്ട പെടുത്തത്തില്ല ഭദ്രൻ...... എന്തായാലും ഇനി പുറകോട്ട് ഇല്ല..... അയാൾ പറഞ്ഞിട്ട് ഫോൺ വെച്ചു. ""നാശം പിടിച്ചവൻ...... "" അടുത്ത് കിടന്ന കസേര തൊഴിച്ച് തെറുപ്പിച്ചു അയാൾ. 🖤 രവീന്ദ്രൻ ബാഗിലേക്ക് അത്യാവശ്യം സാധനങ്ങൾ എടുത്തു വെച്ചു. ബെഡിൽ കിടന്ന ഫോൺ എടുത്തു കാതോടു ചേർത്തു. ""ഞങ്ങൾ അങ്ങോട്ട് വന്നേക്കാം അവനെ പൊക്കി ഇരിക്കണം നിങ്ങൾ ഉണ്ണിയെ..... പിന്നെ അധികം മല്പിടിത്തംഒന്നും വേണ്ട അവന്റെ ദേഹം നോകരുത് എന്റെ മോൻ ആണ് ഇപ്പോൾ അവനാണ് രവീന്ദ്രന്റെ തുറുപ്പ് ചീട്ട് അവനെ കത്തി മുനയിൽ നിർത്തി വേണം വില പേശാൻ.......ആ ചെറ്റയോട്....... പറയുമ്പോൾ അയാളുടെ കണ്ണുകൾ കുറുകി. ഫോൺ ബെഡിലേക്ക് ഇട്ടിട്ടു ബെഡിലേക്ക് ഇരുന്നു. അവസാനത്തെ അടവ് ആണ് ഉണ്ണി അവന് വേണ്ടി ഭദ്രൻ എന്തും വേണ്ട എന്ന് വെയ്ക്കും, രവീന്ദ്രന് മറ്റ് എന്തോനെക്കാളും വലുത് ആണ് കോടി കണക്കിന് വില ഉള്ള ശിവ ഭദ്രന്റെ സ്വത്തു......

അതിന് വേണ്ടി കുറച്ചു ചോര ഒഴുകേണ്ടി വന്നാലും.....അതിപ്പോൾ എന്റെ മകന്റെ ആയാലും...., ..സ്വയം അത് പറയുമ്പോൾ അയാളുടെ മുഖത്തു ക്രൂരത നിറഞ്ഞു. 🥀🖤 വാതില് തുറന്നു അകത്തേക്ക് കയറി രമ. ""രവി ഏട്ടാ..... ഹാളിലേക്ക് കയറിയതും നാല് പാടും നോക്കി. സോഫയിൽ ഇരിക്കുന്ന ബാഗ് കണ്ടതും കൈയിൽ ഇരുന്ന ബാഗ് അതിന്റെ അടുത്തായി വെച്ചു. രവിയേട്ടാ.... പോകണ്ടേ നമ്മുക്ക് ആ ഭദ്രൻ വരുന്നതിനു മുന്പേ...... ഇവിടം വിടാം..... അതും പറഞ്ഞു കൊണ്ടു മുറിയിലേക്ക് കയറി പുറം തിരിഞ്ഞു കസേരയിൽ ഇരിക്കുന്ന അയാളുടെ അടുത്തേക്ക് നടന്നു. രവിയേട്ട..... ഇവിടെ ഇരിക്കുവാ... ആ ഭദ്രൻ തിരക്കി വരുന്നതിനു മുന്പേ പോകാം...... ഉണ്ണി യെ അവര്...... പറഞ്ഞതും മുഖം തിരിച്ചു എഴുനേറ്റ് തന്റെ മുമ്പിൽ നിൽക്കുന്ന വനെ കണ്ട് പുറകോട്ട് വേച്ചു പോയി അവർ. ""ബ.... ഭദ്രൻ......."" അവരുടെ മുഖം രക്തമയം ഇല്ലാതെ വലിഞ്ഞു മുറുകി കൈ കാലുകൾ വിറ കൊണ്ടു.മുറിയിൽ ഒരു മൂലയിൽ കെട്ടിയിട്ട നിലയിൽ നിലത്തു ചുരുണ്ടു കിടക്കുന്ന രവീന്ദ്രനിലേക്ക് അവരുടെ കണ്ണുകൾ ദയനീയത യോടെ ഓടി നടന്നു.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story