അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 26

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ബ.... ഭദ്രൻ......."" അവരുടെ മുഖം രക്തമയം ഇല്ലാതെ വലിഞ്ഞു മുറുകി കൈ കാലുകൾ വിറ കൊണ്ടു.മുറിയിൽ ഒരു മൂലയിൽ കെട്ടിയിട്ട നിലയിൽ നിലത്തു ചുരുണ്ടു കിടക്കുന്ന രവീന്ദ്രനിലേക്ക് അവരുടെ കണ്ണുകൾ ദയനീയത യോടെ ഓടി നടന്നു. രവി..... ഏട്ടാ..... അവർ നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു അയാളുടെ വായിൽ തിരുകി വെച്ചിരിക്കുന്ന തുണി എടുത്തു. തുണി എടുത്തതും അയാൾ ശക്തിയിൽ ചുമച്ചു. അവിടെ കിടന്ന തടി കസേര വലിച്ചു ഇട്ട് ഇരുന്നുഭദ്രൻ കാലിന് മേൽ മറു കാൽ വെച്ചു അയാളെ നോക്കി താടിയിൽ കൈ കൊണ്ട് തലോടി. എടാ...... പന്നെ.... നീ ആരോടാ കളിക്കുന്നത് എന്ന് ഓർത്തോ രവീന്ദ്രനോട് ആണെന്ന്..... ഓർത്തോ ഇപ്പോൾ ഒരുത്തി കിടപ്പില്ലേ ശ്വാസം വലിച്ച്........ പറയുകയും അയാളുടെ ചുണ്ടിൽ ഒരു പുച്ഛചിരിവിരിഞ്ഞു. കസേര അയാളുടെ അടുത്തേക്ക് ആയി വലിച്ച് ഇട്ടു വലതു കാൽ ഉയർത്തി അയാളുടെ കഴുത്തിൽ അമർത്തി. താൻ ആരോട് ആടാ ഈ കുരക്കുന്നെ..... ഏഹ്...... ഭദ്രനോടോ.. . പറയുകയും കഴുത്തിൽ അമർത്തുകയും ചെയ്യ്തു. ഭദ്രാ..... വേണ്ട..... വിട്.... ഉണ്ണിയുടെ അച്ഛനാ.......

രമ അതും പറഞ്ഞു അവന് നേരെ കൈ കൂപ്പി. ""ഉം.... ആണോ """ഒരു പുച്ഛ ചിരി ചിരിച്ചു അവൻ. ഓഹോ...... ഞാൻ അറിഞ്ഞില്ല..... സ്വന്തം മകനെ സ്വത്തിന് വേണ്ടി മറ്റൊരാളുടെ മകൻ ആക്കിയ മഹാൻ.... ഇനി നിങ്ങള്ക്ക് അവനെ കിട്ടില്ല രവീന്ദ്ര.... അവനെയും നിന്നെ പോലെ ഒരു നെറികെട്ടവൻ ആക്കി വളർത്താൻ തരില്ല ഈ ഭദ്രൻ....... അതിന് അയാൾ നിലത്തേക്കു തല വെച്ച് കിടന്നുകൊണ്ട് ചിരിച്ചു. അതിന് നീ തരണ്ട ഭദ്രാ..... അവനിപ്പോൾ എന്റെ പിള്ളേരുടെ കൈയിൽ ഉണ്ട്...... അതും പറഞ്ഞു അയാൾ അട്ടഹസിച്ചു. അയാളുടെ വാക്കുകൾ കേട്ടതും ഒന്ന് ചിരിച്ചു ഭദ്രൻ. പിന്നെ പോക്കറ്റിൽ നിന്ന്‌ ഫോൺ എടുത്ത് കാൾ ചെയ്യ്തു സ്പീക്കർ ഓൺ ആക്കി അവരുടെ അടുത്തേക്ക് നീട്ടി ആ..... ഏട്ടാ..... സർപ്രൈസ് ഇഷ്ട്ടം ആയിട്ടോ......... മറുതലക്കൽ നിന്നുള്ള ഒച്ച കേട്ടതും രണ്ട് പേരുംഞെട്ടലോടെ പരസ്പരം നോക്കി. ആ നീ എത്തറായോ...... ചെന്നിട്ട് വിളിക്കണം....... ആ ശരി യേട്ടാ.... അമ്മ യോട് പറഞ്ഞേക്കണം......ഏട്ടൻ പറഞ്ഞത് കൊണ്ട് ആണുട്ടോ ഞാൻ പറയാതെ ഇരുന്നത്...... ഞാൻ പറഞ്ഞോളാം ഞാൻ വിളിച്ചോളാം........

""ഫോൺ കട്ട്‌ ആക്കി പോക്കറ്റിൽ ഇട്ടു. അവൻ കേരളം വിട്ടു പാലക്കാടിൽ നിന്ന്ഇന്ത്യ മുഴുവൻ ഒരു ട്രിപ്പ് . ബൈക്കിന് കൂട്ടുകാരുടെ കൂടെ യാത്ര കുറെ ആയി പറയുന്നു അവൻ,ഞാൻ വീട്ടിരുന്നില്ല പേടി ആയിരുന്നു എന്നാൽ നിങ്ങളോളം പേടിക്കാൻ അവന് വേറെ ഒന്നും ഇല്ല എന്ന തിരിച്ചു അറിവ് തോന്നി അത് കൊണ്ട് ഞാൻ സമ്മതിച്ചു... കേട്ടത് വിശ്വസിക്കാൻ ആകാതെ പരസ്പരം നോക്കി രണ്ട് പേരും. അയാളുടെ കഴുത്തിൽ കൈ കൊണ്ട് കുത്തി പിടിച്ചു ഭദ്രൻ. സ്വന്തം മകനെ ഗുണ്ട കളെ വിട്ട് തട്ടി കൊണ്ട് പോകാൻ നോക്കുന്നോടാ നാറി...... പറയുകയും അയാളുടെ കവിളിൽ ആഞ്ഞു അടിച്ചിരുന്നു അവൻ. എനിക്ക്‌ അറിയാം രവീന്ദ്ര.... നീ ആണ് എന്റെ പെണ്ണിനെ അപകടപെടുത്തിയത് അറിയാം എനിക്ക് എന്തിനു ആണെന്നും അറിയാം വേണ്ട രവീന്ദ്ര....... രണ്ടു പേർക്കും ഒരു ചെറിയ ഇളവ് തരുവാ ഭദ്രൻ...... ഈ നാട്ടിൽ നിന്നെ പൊയ്ക്കോണം..... ഉണ്ണിയെ കാണാൻ ഇനി വരരുത്....... അല്ല എന്ന് ആണങ്കിൽ രണ്ടിനെയും കൊന്ന് കനാലിൽ തള്ളും ഭദ്രൻ...... അതും പറഞ്ഞു എഴുനേറ്റു ഭദ്രൻ. ""ഇല്ല പോകില്ല ഭദ്ര അവനോടു ഞങ്ങൾ എല്ലാം പറയും നീ അവന്റെ ആരും അല്ല എന്ന് അതോടെ തീരും നിന്റെ ഈ ഇളക്കം..... അതും പറഞ്ഞു നീട്ടി തുപ്പി അയാൾ.

കസേര കാല് കൊണ്ട് തൊഴിച്ചു മാറ്റി ഭദ്രൻ ചാടി എഴുനേറ്റു വലതു കാൽ ഉയർത്തി അയാളുടെ വയറിൽ ആഞ്ഞു തൊഴിച്ചിരുന്നു നിരങ്ങി അയാൾ ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു, വേദന കൊണ്ട് പുളഞ്ഞു അയാൾ. നായെ...... കൊരയ്ക്കുന്നോ നീ.... പോകും നീയും ഇവരും.... അല്ല എങ്കിൽ കൊന്ന് തള്ളാൻ മടിയില്ല എനിക്ക്....വെറുതെ പറയുക അല്ല ഞാൻ..... രമ പേടിയോടെ അയാളെ പിടിച്ചു എഴുനേൽപ്പിച്ചു ചുവരിലേക്ക് ചാരി രവീന്ദ്രൻ ചുമച്ചു കൊണ്ട് ഇരുന്നു. ഭദ്ര..... കുറച്ചു വെള്ളം....... അയാൾ ദയനീയമായി അവനെ നോക്കി യതും രമ എഴുനേറ്റു. ""അവിടെ ഇരിക്കടി..... ഞാൻ കൊടുത്തോളം വെള്ളം....... അവർക്കു നേരെ ദേക്ഷ്യ ത്തോടെ നോക്കി അവൻ , പിന്നെ അടുക്കളയിലേക്ക് ചെന്നു. രവിയേട്ടാ..... ഇതിപ്പോൾ അവന്റെ മുമ്പിൽ തോറ്റു കൊടുക്കാൻ ആണോ...... എല്ലാം കൈ വിട്ട് പോകുമല്ലോ ദേവി...... വേദന കൊണ്ട് അയാളുടെ നെറ്റിത്തടം ചുളിഞ്ഞു, വയറിൽ പൊത്തി പിടിച്ചു. അയാളുടെ മുഖത്തു ക്രൂരത നിറഞ്ഞു. ""അങ്ങനെ അങ്ങ് തോറ്റു കൊടുക്കുന്നവൻ അല്ല രവീന്ദ്രൻ..... തല്ക്കാലം ഒന്ന് മാളത്തിലേക്കു വലിയാം സമയം ഒത്തു വരുമ്പോൾ തീർക്കും ഞാൻ......

പിന്നെ അവൾ ഇനി പഴയത് പോലെ സ്നേഹിക്കില്ല അവനെ അതിന് ഉള്ളത് ചെയ്യ്തിട്ടുണ്ട്.......ഈ രവീന്ദ്രൻ..... ഒരു വിജയചിരി ചിരിച്ചു അയാൾ. എന്താടോ..... എന്നെ തട്ടാൻ ഉള്ള ഗൂഢാലോചന ആണോ..... ഹേ... ഭദ്രൻ അയാളുടെ അടുത്തായി കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു. പറഞ്ഞു കൊണ്ട് ഒരു കുപ്പി വെള്ളം അയാൾക്ക്‌ നേരെ നീട്ടി. ഏയ്‌.... ഭദ്ര... ഞങ്ങൾ ഇവിടെ നിന്ന് പൊയ്ക്കോളാം.... വരില്ല ഇനി...അത് പറയുക ആയിരുന്നു.... . ""അതിന് നിങ്ങൾ പോകണ്ട ഞാൻ പറഞ്ഞു അയച്ചോളാം...... അതും പറഞ്ഞു അയാളുടെ കെട്ട് അഴിച്ചു , ഇപ്പോൾ ഇറങ്ങിക്കോ വെളുപിനെ ഏതെങ്കിലും സ്ഥലം പിടിക്കാം... പറയുകയും സോഫയിൽ ഇരുന്ന ബാഗ് എടുത്തു അയാളുടെ നേർക്കു എറിഞ്ഞു. എന്നാൽ ശരി പെര പൂട്ടി ഇറങ്ങിക്കോ......രാത്രിയിൽ യാത്ര ഇല്ല രവീന്ദ്ര..... അതും പറഞ്ഞു ബുള്ളറ്റിൽ കയറി ഇരുന്നിരുന്നു അവൻ. എഴുനേൽക്കാൻ തുടങ്ങിയതും വേച്ചു പോയിരുന്നു അയാൾ. രമ അയാളെ പിടിച്ചു നടന്നു. രവീന്ദ്രനും രമയും കാറിൽ കയറി ഇരുന്നു അവരുടെ കാർ മുന്പോട്ട് എടുത്തു തിരിഞ്ഞതും ഭദ്രൻ എതിർ വശത്തേക്ക് ബുള്ളറ്റ് തിരിച്ചു അപ്പോൾ അവന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിടർന്നിരുന്നു ഒരു വിജയേതാവിന്റെ ചിരി. 🖤 കസേരയിൽ കണ്ണുകൾ അടച്ചു ചാഞ്ഞു ഇരുന്നു എൽദോ ഇടക്ക് ഫോണിൽ നോക്കും.

""എന്റെ കർത്താവെ ഈ അണ്ണൻ എവിടെ പോയി കിടക്കുവാണോ...... കുറച്ചു ദൂരെ ആയി വെച്ചിരിക്കുന്ന ടീവി ന്യൂസ്‌ ലേക്ക് കണ്ണ് നട്ടു ഞെട്ടലോടെ അങ്ങോട്ടേക്ക് നടന്നു. പിന്നെ ഫോൺ എടുത്തു കാതോടു ചേർത്തതും ആരുടയോ കൈ അവന്റെ തോളിൽ പതിഞ്ഞിരുന്നു. ""അണ്ണാ...... അത് അയാള്.... അയാളെ..... ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു ഉത്തരം പിന്നെ ടീവി യിലൂടെ മിന്നി മറയുന്ന ന്യൂസിലേക്ക് കണ്ണുകൾ പാഞ്ഞു. ""രാഷ്ട്രീയപ്രവർത്തകനും ജില്ലാ സെക്രട്ടെറിയും ആയ രവീന്ദ്രന്റെ കാർ അപകടത്തിൽ പെട്ടു കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ ഇടിക്കുക ആയിരുന്നു അദ്ദേഹം തൽക്ഷണം മരണപെട്ടു അദ്ദേഹത്തിന്റെ സഹോദരി യെ സാരമായ പരിക്കോടെ മെഡിക്കൽ കോളേജിലക്കു മാറ്റി. ഉറങ്ങിപോയതാകാം അപകടത്തിനു കാരണം എന്ന് പോലീസ് പറഞ്ഞു." ടീവി യിലെ വാർത്തയിലേക്കും നെഞ്ചിൽ കൈ കെട്ടി നേർത്ത ചിരിയോടെ നിൽക്കുന്നവനിലേക്കും മാറി മാറി നോക്കി എൽദോ. ഇത്.... എങ്ങനെ.... അണ്ണാ.. മനുഷ്യന്റെ കാര്യം ഇത്രേം ഉള്ളു എൽദോ.......

ദൈവത്തിന്റെ ഓരോ വികൃതികൾ....... ""ദൈവത്തിന്റയോ അണ്ണന്റയോ......"" അവനെ നോക്കി പുരികം ഉയർത്തി നോക്കി എൽദോ. കണ്ണിൽ ഒളിപ്പിച്ച കുസൃതി ചിരി ആയിരുന്നു അവനിലെ ഉത്തരം. ആ നാറിയെ കുത്തി കീറാണ്ടായിരുന്നോ അണ്ണാ..... ഇത് ഒരുമാതിരി ഭീരുക്കൾ ചെയ്ത പോലെ..... ഭദ്രന് അറിയാൻ മേലാഞ്ഞിട്ട് അല്ല..... എന്റെ ഹൃദ്യ യെ ഓർത്താ അവൾ....ഒറ്റയ്ക്ക് ആകരുത്...... അതിന് ആരും ഇല്ല എൽദോ...... എനിക്ക് ജീവിക്കണം അവളുടെയും എന്റെ ഉണ്ണിയുടെയും കൂടെ.....ഇതിപ്പോൾ കുറച്ചു സ്ലീപ്പിങ് ടാബ്ലറ്റ് വേണ്ടി വന്നതേ ഉള്ളു...... നനയാതെ മീൻ പിടിച്ചു...... അതും പറഞ്ഞുഒരു വിജയ ചിരിയോടെ കോറിഡോറിലൂടെ നടന്നു പോകുന്നവനെ നോക്കി നിന്നു എൽദോ. 🖤🥀 കണ്ണുകൾ വലിച്ച് തുറന്നതും തലയ്ക്കുള്ളിൽ കൊത്തിവലിക്കുന്ന വേദന തോന്നി നെറ്റി ചുളിച്ചു ഹൃദ്യ . ആശുപത്രിയിലെ മടുപ്പിക്കുന്ന മണം കുത്തി കയറിയതും നാല് പാടും നോക്കി ഒരു നേഴ്സ് അടുത്ത് വന്നു അവളുടെ നെറ്റിയിൽ തഴുകി പിന്നെ ഒരു ചിരിയോടെ നടന്നു ഡോക്ടർ അടുത്ത് വന്ന് പരിശോധിക്കുന്നതും എന്തൊക്കയോ പറയുന്നതും ഒരു സ്വപ്നത്തിൽ എന്നപോലെ അറിഞ്ഞു അവൾ. ഇപ്പോൾ വേദന ഉണ്ടോ ഹൃദ്യ......

ആറ് ദിവസം ആയി താൻ ഇങ്ങനെ കിടക്കുന്നു തന്റെ ഹസ്ബൻഡ് അന്ന് വന്നതാ icu വിന്റെ മുമ്പിൽ നിന്നു പോയിട്ടില്ല കാണണ്ടേ തനിക്ക്........ഇത്രെയും സ്നേഹം ഉള്ള ഹസ്ബൻഡ് തന്റെ ഭാഗ്യം ആടോ...... അസ്വസ്ഥതയോടെ കണ്ണുകൾ ഇറുക്കി അടച്ചു അയാളിൽ നിന്നു കേട്ട വാക്കുകൾ കാതിൽ തുളച്ചു കയറി. സിസ്റ്റർ അയാളെ വിളിക്കൂ....... "" " "എനിക്ക് കാണണ്ട...... എനിക്ക് കാണണ്ട....""വാക്കുകൾ തൊണ്ട കുഴിയിൽ കുടുങ്ങി കിടന്നു പറയാൻ ആകാതെ വീർപ്പു മുട്ടി. ഡോക്ടറുടെ കണ്ണുകളിൽ ദയനീയമായി നോക്കി അവൾ വേണ്ട എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു. ""താൻ ടെൻഷൻ ആകണ്ട......നാളെ റൂമിലേക്ക് മാറാട്ടോ തനിക്ക്.... അതും പറഞ്ഞു തലയിൽ തലോടി റൂം വിട്ടിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു തന്നെ കിടന്നു അവൾ കാതിടുക്കിലൂടെ കണ്ണ്നീർ ഒഴുകി ,കവിളിൽ നനുത്ത കര സ്പർശം ഏറ്റതും ഇരുകൈ വിരലുകളുംവേദനയോടെ ബെഡിൽ അമർന്നു ഹൃദ്യയുടെ........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story