അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 27

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എനിക്ക് കാണണ്ട...... എനിക്ക് കാണണ്ട....""വാക്കുകൾ തൊണ്ട കുഴിയിൽ കുടുങ്ങി കിടന്നു പറയാൻ ആകാതെ വീർപ്പു മുട്ടി. ഡോക്ടറുടെ കണ്ണുകളിൽ ദയനീയമായി നോക്കി അവൾ വേണ്ട എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു. ""താൻ ടെൻഷൻ ആകണ്ട......നാളെ റൂമിലേക്ക് മാറാട്ടോ തനിക്ക്.... അതും പറഞ്ഞു തലയിൽ തലോടി റൂം വിട്ടിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു തന്നെ കിടന്നു അവൾ കാതിടുക്കിലൂടെ കണ്ണ്നീർ ഒഴുകി ,കവിളിൽ നനുത്ത കര സ്പർശം ഏറ്റതും ഇരുകൈ വിരലുകളുംവേദനയോടെ ബെഡിൽ അമർന്നു ഹൃദ്യയുടെ. അവന്റെ ശ്വാസനിശ്വാസങ്ങൾ മുഖത്തു അടിച്ചതും പൊള്ളിയതും മുഖം ശക്തിയോടെ തിരിച്ചു. ""ഹൃദ്യ..... " അവന്റെ വിളിയിൽ കണ്ണു തുറന്നു ചുവരിലേക്ക് മിഴികൾ പായിച്ചു. ഇരു കൈയാൽ അവളുടെ മുഖം കോരി എടുത്തു അവളുടെ കവിളിൽ ചുണ്ട് അമർത്തി. എനിക്ക്.... എനിക്ക് ഒന്ന് ഉറങ്ങണം....... അവന്റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു അവൾ. തനിക്ക് എന്തങ്കിലും ക്ഷീണം ഉണ്ടോ.... ഡോക്ടറെ വിളിക്കണോ..... വേ..... വേണ്ട..... ഒന്ന് പോയാൽ മതി......

പറയുകയും കണ്ണുകൾ ഇറുകി അടക്കുകയും ചെയ്യ്തു അവളിലെ ഭാവവും വാക്കുകളും ഒന്ന് കൊത്തി വലിച്ചു ഭദ്രനെ , അവളുടെ കവിളിനെ തഴുകി ഇരുന്ന കൈ മെല്ലെ അയച്ചു അവൻ കവിളിൽ സ്നേഹത്തോടെ ഒന്ന് തട്ടി. ഞാൻ വെളിയിൽ കാണും ഹൃദ്യ നാളെ റൂമിലേക്ക്‌ മാറാല്ലോ..... അവൻ അത് പറയുമ്പോൾ ഉറക്കം നടിച്ചു കിടന്നിരുന്നു അവൾ ഉള്ളു വേകുന്ന നോവോടെ. വാതിൽക്കൽ എത്തിയതും ഒന്ന് തിരിഞ്ഞു നോക്കി അവൻ. അണ്ണാ... പെങ്ങള് മിണ്ടിയോ അണ്ണനോട് വേദന ഒക്കെ കുറവ് ഉണ്ടല്ലോ അല്ലേ..... ശോ എനിക്ക് ഒന്ന് കാണാമായിരുന്നു..... ഭദ്രൻ കസേരയിൽ ചെന്നു ഇരുന്നതും അവന്റെ അടുത്തായി വന്ന് ഇരുന്നു എൽദോ. ഉം..... മിണ്ടി..... അവൾക്കു എന്തോ സങ്കടം പോലെ എൽദോ ഒരു പിണക്കം പോലെ......... ഏയ്‌ അണ്ണന് തോന്നിയത് ആകാം...... എല്ലാം അറിയുമ്പോൾ പെങ്ങൾ ഉഷാർ ആകും....... നീ മെഡിക്കൽകോളേജിലേക്ക് ചെല്ല് അവരുടെ കാര്യങ്ങൾ എല്ലാം നോക്കണം അത് ജീവനോടെ ആണ് എങ്കിലും അല്ല എങ്കിലും നാളെ ഉണ്ണി വരും...... അവനു സംശയം തോന്നി കൂടാ....... ഉം..... ""

കസേരയിലേക്ക് കണ്ണുകൾ അടച്ചു ചാഞ്ഞു ഇരുന്നു അപ്പോഴും കൺ മുന്നിൽ അവളുടെ മുഖവും വാക്കുകളും ആയിരുന്നു. കണ്ണാ...... "" കൈയിൽ ഒരു തണുത്ത കരം പിടിച്ചതും മിഴികൾ തുറന്നു. മുത്തശ്ശി...... മോള് കണ്ണ് തുറന്നു എന്ന് എൽദോ പറഞ്ഞു അതാ ഇങ്ങോട്ട് പോന്നത്..... രമയെയും പോയി കണ്ടു...... അവൾക്കു കൂടുതൽ ആണന്നാണ് ഡോക്ടർ പറഞ്ഞത്....... നീ പോയിരുന്നോ..... ഉം..... ഞാൻ അവളെ നാളെ റൂമിലേക്ക്‌ മാറ്റിയിട്ടു പൊയ്ക്കോളാം..... രവീന്ദ്രന്റെ അടക്ക് നാളെ ആണ് കണ്ണാ ഒന്ന് പോകണേ കണ്ണാ..... ""ഉം....... "" ഒന്നു മൂളി കൊണ്ട് ചിരിക്കാൻ ശ്രമിച്ചു അവൻ. 🖤 മുത്തശ്ശി അവളുടെ കൈയിൽ മുറുകെ പിടിച്ചു. ന്റെ കണ്ണന്റെ ഭാഗ്യ നീ..... മുത്തശ്ശി യുടെ പ്രാർത്ഥന എന്നും ഉണ്ടാകും..... ഒന്നും വരില്ല എന്റെ കുട്ടിക്ക്...... അവർ മുഖം കുനിച്ചു അവളുടെ നെറ്റിയിൽ മുത്തി. നോവാർന്ന ഒരു ചിരി അവർക്കു ആയിനൽകി അവൾ. 🖤 പിറ്റേന്ന് രാവിലെ തന്നെ മുറിയിലേക്ക് മാറ്റി ഹൃദയെ തലക്ക് ഇപ്പോഴും കെട്ട് ഉണ്ട് കഴുത്തിൽ ഒരു ബെൽറ്റും ഇട്ടിട്ടുണ്ട്.

വീൽ ചെയറിൽ ആണ് മുറിയിലേക്ക് കൊണ്ട് പോയത് അവളെ ബെഡിലേക്ക് അവളെ കിടത്താൻ ആയി ഭദ്രൻ അവളെ എടുക്കാൻ തുടങ്ങിയതും കൈ കൊണ്ട് തടഞ്ഞു ഹൃദ്യ. എൽദോ എന്നെ ഒന്ന് പിടിക്കാമോ ഞാൻ തനിയെ നടന്നു ബെഡിൽ ഇരുന്നോളാം..... എൽദോ ഞെട്ടലോടെ ഭദ്രനെയും അവളെയും മാറി മാറി നോക്കി, ഭദ്രന്റെ കണ്ണുകൾ കോപത്താൽ മുറുകി മുറിയിൽ നിന്ന് ദേക്ഷ്യത്തോടെ ഇറങ്ങി ഇരുന്നു. എന്താ പെങ്ങളെ പറ്റിയത്....അണ്ണനോട് എന്തെകിലും പിണക്കം ഉണ്ടോ..... . ""എനിക്ക് ആ ഫോൺ ഒന്ന് തരുമോ എൽദോ......" അതിന് എന്താ പെങ്ങളെ..... ഇന്ന....ഞാൻ വെളിയിലേക്ക് നിൽക്കാം... ഫോൺ അവളുടെ കൈയിൽ കൊടുത്തു വെളിയിലേക്ക് നടന്നു അവൻ. ചെല്ലുമ്പോഴേ കണ്ട് ചുവരിൽ പിടിച്ചു ദേക്ഷ്യ ത്തോടെ നിൽക്കുന്നവനെ. അണ്ണാ..... അത് ആ അപകടത്തിന്റെ കൊണ്ട് ആകാംപെങ്ങളിൽ ഈ മാറ്റം..... പ്രത്യക ഭാവങ്ങൾ ഒന്നുമില്ലാതെ നിന്നു ഭദ്രൻ """ഞാൻ വീട് വരെ ഒന്ന് പോയി വരാം.... ഉണ്ണി വൈകുന്നേരം എത്തും അവൻ നേരെ മെഡിക്കൽ കോളേജിലേക്ക് ആണ് വരുന്നത്...... ആ സമയം അവിടെ കാണണം......

എൽദോ പോയതുംകുറച്ചു നേരം വരാന്തയിലൂടെ നടന്നു. അവളുടെ മാറ്റം എന്ത് കൊണ്ട് ആണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുണ്ടായിരുന്നില്ല അവന്. പിന്നെ മുറിയിലേക്ക് ചെന്നു ഭദ്രൻ കട്ടിലിന്റെ കമ്പിയിൽ പിടിച്ചു എഴുനേൽകാൻ നോക്കുന്നവളെ ആണ് ടോയ്ലറ്റിന്റെ വാതിൽക്കലേക്ക് ആണ് പോകുന്നത് എന്ന് മനസിലായി ഭദ്രന്. കൈ വിട്ടു മുന്നോട്ട് നടന്നതും വേച്ചു പോയിരുന്നു അവൾ, അവളുടെ ഇടുപ്പിൽ കൈ ചേർത്തു പിടിച്ചു തന്നോട് ചേർത്തു നിർത്തി ഇരുന്നു ശിവഭദ്രൻ.പെട്ടന്ന് അവന്റെ നെഞ്ചിൽ തള്ളി മുന്പോട് നടന്നതും വീണിരുന്നു ഹൃദ്യ തലതാങ്ങിയതും ചോര തുള്ളി തൊട്ടിരുന്നു. നിലത്തേക്ക് തന്നെ ഇരുന്നു അവൾ അവന്റെ മുഖം പോലും നോക്കാതെ ബെഡിൽ പിടിച്ചു എഴുനെൽകാൻ ശ്രേമിച്ചതും ഭദ്രൻ താങ്ങി. എന്നെ പിടിക്കണ്ട എന്ന് പറഞ്ഞില്ലേ..... തൊടണ്ട എന്നെ നിങ്ങൾ..... തൊടണ്ട...... ""നിനക്ക് എന്താടി പറ്റിയത്.... ഏഹ്.....""

അതും പറഞ്ഞു അവളുടെ രണ്ടു തോളിലും പിടിച്ചു ഉയർത്തി എടുത്തു. ""ആദ്യം ഓർത്തു പെട്ടനുണ്ടായഅപകടത്തിന്റെ ആകും എന്ന് എന്നാൽ അത് അല്ല നീ എന്തിനാ എന്നെ ഇങ്ങനെ അകറ്റുന്നെ...... ""എനിക്ക് നിങ്ങളെ ഇഷ്ട്ടം ഇല്ല നുണയനാ ... നിങ്ങൾ ഒരു ചെകുത്താനാ...... നിങ്ങൾ കൊടുത്ത കാശ് മുതൽ ആക്കാൻ വിലക്ക് വാങ്ങിയത് അല്ലേ എന്നെ.....അയാൾ എന്നെ......... പൂർത്തി ആക്കാൻ ആകാതെ ചുവരിലേക്ക് ചാരി നിന്നു അവൾ. എന്തോന്നു ആ ഹൃദ്യ നീ ഈ പറയുന്നേ...... ദേക്ഷ്യ ത്തോടെ പിടിച്ചു ഉലച്ചു അവളെ. അതേടി ഞാൻ ദുഷ്ടനാ നീചനാ.....നിന്നോട് നെറികേട് കാണിച്ചവൻ ആണ് ഈ ഭദ്രൻ.....പക്ഷെ...നുണ പറയാറില്ല ഭദ്രൻ...... നിന്നോട് ഞാൻ എന്ത് നുണ പറഞ്ഞു എന്നാണ് പറയടി....... .അവൻ അലറി. സാർ.. ഇതൊരു ഹോസ്പിറ്റൽ ആണ് ഇവിടെ കിടന്നു ബഹളം വെയ്ക്കരുത്..... ഒരു നേഴ്സ് അങ്ങോട്ട്‌ ഓടി വന്നിരുന്നു ഭിത്തിയിലേക്ക് ചാരി നിൽക്കുന്നവളെ വന്ന് താങ്ങി. ""ഇത് നിങ്ങളുടെ വീട് അല്ല ഒരു ഹോസ്പിറ്റൽ ആണ് ഇവർ ഒരു രോഗിയും...... സ്റ്റിച് താങ്ങി ചോര വന്നിരിക്കുന്നത് കാണാൻ വയ്യേ നിങ്ങള്ക്ക്.....

കോപത്തോടെ അവനെ നോക്കി പറഞ്ഞു അവർ. ഹൃദ്യ യെ രൂക്ഷം ആയിഒന്നു നോക്കിയിട്ട് അവൻ വെളിയിലേക്ക് നടന്നു. ""നുണ പറഞ്ഞു എന്ന് ഈ ശിവഭദ്രൻ നുണ പറഞ്ഞു എന്ന് എന്ത് നുണ....."" ദേക്ഷ്യതാൽ മുഖം വലിഞ്ഞു മുറുകി പിന്നെ എന്തോ ഓർത്തതും നെഞ്ചിലൂടെ മിന്നൽ പിണർ പാഞ്ഞു , തല മുടിയിൽ വിരലുകൾ കോർത്തു വലിച്ച് ദേഹം വിയർപ്പൽ കുതിർന്നു അവന്റെ. ""രവീന്ദ്ര........ "" പല്ല് ഇറുമ്മി അവൻ കോപത്താൽ മുഷ്ടി ചുരുട്ടി. 🖤🥀 അണ്ണാ..... സത്യം ആണോ പെങ്ങൾ അറിഞ്ഞു കാണുമോ..... ""കാണണം അതാ അവൾ എന്നെ...... ശിവഭദ്രന്റെ സ്വരം അസ്വസ്ഥം ആയിരുന്നു. '"ഞാൻ ചെന്ന് എല്ലാം പറയാം അണ്ണാ.... ""വേണ്ടടാ..... അവളുടെ തലയിൽ ഇപ്പോൾ ഒന്നും കയറും എന്ന് തോന്നുന്നില്ല വീട്ടിൽ ചെല്ലട്ടെ......ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം...... ഞാൻ അവരെ കാണാൻ മെഡിക്കൽ കോളേജിൽ പോയി വരാംഉണ്ണി വിളിച്ചിരുന്നു......നീ ഒന്ന് ശ്രേദ്ധിച്ചേക്ക് അവളെ........ അതും പറഞ്ഞു നടന്നിരുന്നു ഭദ്രൻ. രവീന്ദ്രന്റെ അടക്ക് കഴിഞ്ഞിരുന്നു ഭദ്രനും എൽദോയും പോയിരുന്നു. രമ ഇപ്പോഴും അബോധവസ്ഥയിൽ ആണ്,

വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ശ്വസിക്കുന്നത്.അറിഞ്ഞപ്പോൾ മുതൽ ഉണ്ണി തളർന്നു ഇരിക്കുവാണ്പലതും മറച്ചു ഭദ്രൻ അവനിൽ നിന്ന് ഒരു അമ്മ എന്ന നിലയിൽ അവൻ അവരെ വെറുക്കരുത് എന്ന് തോന്നി ഭദ്രന്. 🖤 അവളുടെ എല്ലാകാര്യങ്ങളും അറിഞ്ഞു ചെയ്യ്തു കൊടുത്തു ഭദ്രൻ എന്നാൽ അവളുടെ മനഃപൂർവം ഉള്ള ഒഴിവാക്കൽ അവനിൽ ദേക്ഷ്യവും വേദന യും നിറച്ചു, പലപോഴും അവന് മുഖം പോലും കൊടുത്തിരുന്നില്ല അവൾ. ഇന്നാണ് ഹൃദ്യ ഡിസ്ചാർജ് ആകുന്നത്, ബില്ല് അടക്കാൻ ആയി എൽദോയുടെ കൈയിൽ കൊടുത്ത് വിട്ടു ഭദ്രൻ. ഒരു ബ്ലു ടോപ്പും വൈറ്റ് പലാസ പാന്റും ആണ് ഇട്ടിരിക്കുന്നത് ഹൃദ്യ ബെഡിൽ തല കുമ്പിട്ടു ഇരിക്കുന്നവളുടെ അടുത്തേക്ക് ആയി ചെന്നു ഭദ്രൻ. കഴുത്തിലൂടെ എന്തോ ഇഴഞ്ഞതും മുഖം ഉയർത്തി നോക്കി അവൾ കഴുത്തിൽ ഇട്ട താലി മാലയുടെ കൊളുത്തു മുറുക്കുവാണ് ഭദ്രൻ അവന്റെ ശ്വാസം കഴുത്തിൽ തട്ടിയതും ഇരുകൈയാൽ ശക്തിയിൽ തള്ളി മാറ്റി അവനെ അതേ വേഗതയിൽ മാല കഴുത്തിൽ നിന്ന് ഊരി പെട്ടനുള്ള അവളുടെ പ്രവൃത്തിയിൽ ഞെട്ടി ഇരുന്നു അവൻ.

മാല ബെഡിലേക്ക് വെച്ച് കൊണ്ട് അവനെ നോക്കി. ""എനിക്ക് ഇനി നിങ്ങളുടെ ഈ താലി വേണ്ട...... "" എന്താടി നീ ഈ പറയുന്നത് എന്തങ്കിലും പറയാൻ ഉണ്ട് എങ്കിൽ വാ തുറന്നു പറയണം...... ഇത് കുറച്ചു ആയി ക്ഷമിക്കുന്നു........ അവളുടെ തോളിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തി ഭദ്രൻ , അവന്റെ മുഖം അവളിലേക്കു അടുത്ത് വന്നതും മുഖം വെട്ടിച്ചു മാറ്റി അവൾ. ""എനിക്ക്..... എനിക്ക് ഡിവോഴ്സ് വേണം..... അവളിൽ നിന്ന് അങ്ങനെ കേട്ടതും അവളിലെ പിടി അയഞ്ഞു അവന്റെ. വീറോടെ നിൽക്കുന്ന വാളേ അതിശയത്തോടെ നോക്കി അവൻ. ഹൃദ്യയേച്ചി....... പരിചയം ഉള്ള സ്വരം കേട്ടതും രണ്ട് പേരും ഒരു പോലെ വാതിൽക്കലേക്കു നോക്കി. അകത്തേക്ക് വരുന്ന അമൃതയെയും അവളുടെ പുറകിൽ ആയി വരുന്ന നന്ദനെയും സംശയത്തോടെ നോക്കി ഭദ്രൻ........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story