അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 28

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എനിക്ക്..... എനിക്ക് ഡിവോഴ്സ് വേണം..... ഹൃദ്യയിൽ നിന്ന് അങ്ങനെ കേട്ടതും അവളിലെമുറുക്കി ഇരുന്ന പിടി അയഞ്ഞു അവന്റെ, അപ്പോഴും അവളിൽ നിന്ന് കേട്ടത് വിശ്വസിക്കാൻ ആകാതെ നിന്നു ഭദ്രൻ. വീറോടെ നിൽക്കുന്ന വളേ അതിശയത്തോടെ നോക്കി അവൻ. ""ഹൃദ്യയേച്ചി....... പുറകിൽ നിന്ന് പരിചയം ഉള്ള സ്വരം കേട്ടതും രണ്ട് പേരും ഒരു പോലെ വാതിൽക്കലേക്കു നോക്കി. അകത്തേക്ക് വരുന്ന അമൃതയെയും അവളുടെ പുറകിൽ ആയി വരുന്ന നന്ദനെയും സംശയത്തോടെ നോക്കി ഭദ്രൻ. വന്നതും ഹൃദ്യ യെ കെട്ടിപിടിച്ചു അമൃത നന്ദന്റെ മുഖം രൂക്ഷമായി ഭദ്രനിലൂടെ ഓടി നടന്നു. ചേച്ചി എല്ലാം എടുത്തു വെച്ചോഅത്രേം ദൂരം പോകണ്ടേ......ഞങ്ങൾ ഡോക്ടറുടെ കാറിനു ആണ് വന്നത്...... ബില്ല് ഞങ്ങൾ അടച്ചു..... അമൃത അത് പറഞ്ഞതും ഭദ്രന്റെ ശ്രേദ്ധ ഹൃദ്യ യിൽ ആയിരുന്നു, തന്നിൽ നിന്ന് ഒളിക്കാൻ പാട് പെടുന്ന അവളുടെ കണ്ണുകളിൽ ആയിരുന്നു. ""അണ്ണാ........"" എൽദോയുടെ വിളി കേട്ടതും മുഖം ഉയർത്തി നോക്കി. അണ്ണാ..... അത് ബില്ല് ഇവർ അടച്ചു ഞാൻ പറഞ്ഞിട്ട്...... സമ്മതിച്ചില്ല......പെങ്ങളെ അവർ......

മുഴുവനും poo അതും പറഞ്ഞു കാശ് അവന്റെ നേരെ നീട്ടി. അതും ആയി നന്ദന്റെ അടുത്തേക്ക് വന്നു ഭദ്രൻ. എന്റെ ഭാര്യ യുടെ ഹോസ്പിറ്റൽ ബില്ല് അടക്കാൻ ഉള്ള കഴിവ് ഉണ്ട് ശിവഭദ്രന്...... അതിന് ആരുടേയും സഹായം വേണ്ട ഭദ്രന്....... പറയുകയും അവന്റെ കൈയിൽ ബലം ആയികാശ് പിടിപ്പിക്കുകയും ചെയ്യ്തു. ഹൃദ്യ പറഞ്ഞിട്ട് ആണ് ഞങ്ങൾ ആ ബില്ല് അടച്ചത് വേണ്ട എന്ന് ഹൃദ്യ പറയട്ടെ...... അതും പറഞ്ഞു അവന്റെ കൈയിൽ തന്നെ കൊടുത്തിരുന്നു നന്ദൻ. മുഖം കുനിച്ചു നിൽക്കുന്ന വളുടെ അടുത്തേക് ചെന്നു അവൻ, മനസ്സ് കലുശിതംആയിരുന്നു, ആർത്ത് ഇരമ്പുന്ന തിരമാല പോലെ ഉഴറി ഭദ്രൻ. ഹൃദ്യ എന്താ ഇതിന്റെ ഒക്കെ അർത്ഥം...... വരാൻ നോക്ക് മുത്തശ്ശി അവിടെ കാത്ത് ഇരിക്കുവാ..... പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു മുന്പോട്ട് നടന്നു ഭദ്രൻ എന്നാൽ അനങ്ങാതെ അവിടെ നിന്നു അവൾ. ""ഞാൻ ഇല്ല..... നിങ്ങള്ക്ക് പോകാം...ഞാൻ പാലക്കാടിനു പോകുവാ..... പറയുകയും അവന്റെ കൈ തട്ടി മാറ്റി യിരുന്നു ഹൃദ്യ. ""പാലക്കാട്‌ നിന്റെ ഏത് മറ്റവനാടി ഇരിക്കുന്നെ..... ...

നീ വരും ഭദ്രന്റെ ഭാര്യ ആയി...... അതിനുള്ള അവകാശം ഉണ്ട് എനിക്ക്..... പറയുമ്പോൾ രൂക്ഷമായി നോക്കി നന്ദനെ , ഭദ്രന്റെ കണ്ണുകൾ കോപത്താൽ കുറുകി ഇരുന്നു. ""അറിയാം നിങ്ങൾ വില കൊടുത്ത് വാങ്ങിയ വസ്തുവിൽ ഉള്ള നിങ്ങളുടെ അവകാശം.....എനിക്ക് വയ്യ ഇനിയും നിങ്ങളുടെ കൂടെ..... ആ കാശ് ഞാൻ തിരിച്ചു തരും നിങ്ങള്ക്ക്..... വീറോടെ അവനെ നോക്കി പറഞ്ഞു ഹൃദ്യ. ""നിർത്തടി ഞാൻ പറയുന്ന വാക്കുകൾ എടുത്ത് എനിക്കിട്ട് ഉണ്ടാക്കേണ്ട....നീ നിന്റെ മനസ്സിൽ എന്താണ് എന്ന് പറഞ്ഞു തുലക്കടി അല്ലാതെ എന്നെ പൊട്ടൻ കളിപ്പിക്കണ്ട നീ.... ..മര്യാദ ക്ക്‌ വരാൻ നോക്ക് ഹൃദ്യ....... ദേക്ഷ്യം നിയന്ത്രിക്കാൻ ആകാതെ അവളുടെ കൈയിൽ മുറുക്കെ പിടിത്തമിട്ടു ഭദ്രൻ. ""അവൾ വരില്ല ഭദ്ര തനിക്ക് പോകാം അവളെ കൂട്ടാൻ ആണ് ഞങ്ങൾ വന്നത്.... അതും പറഞ്ഞു അവന്റെ കൈ അവളിൽ നിന്ന് വിടീച്ചു നന്ദൻ. ""അത് പറയാൻ നീ ആരാടാ ചെറ്റേ... ഇവൾ എന്റെ ഭാര്യ ആണ് എനിക്ക് അവകാശം ഉള്ളവൾ.... കാണാൻ വന്നവർ കണ്ടിട്ട് പൊയ്ക്കോണം അല്ലതെ അതിന്റെ ഇടക്ക് ഭദ്രനിട്ട് ചൊറിയാൻ നിൽക്കണ്ട ഡോക്ടറെ.....

വിരൽ ചൂണ്ടി അവനു നേരെ ചീറി അടുത്തു ഭദ്രൻ , ""ഇനി ആ അവകാശം വേണ്ട..... ശിവഭദ്ര... അവള്ക്ക് താല്പര്യം ഇല്ല...താൻ ബലം പിടിച്ചു കെട്ടിയ ഒരു താലിയുടെ ബന്ധം അല്ലേ ഉള്ളൂ നിങ്ങൾ തമ്മിൽ... ""അത് നീ ആണോടാ തീരുമാനിക്കുന്നെ ഞങ്ങൾ തമ്മിൽ എന്ത് ബന്ധം.......ഞാൻ നട തള്ളിയിട്ട് ഇല്ല ഇവളെ വന്ന് സ്രീകരിക്കാൻ..... ഒരിക്കലും അങ്ങനെ ഒന്നു ഉണ്ടാകുകയും ഇല്ല ഡോക്ടറെ...... ആ സ്വപ്നം താൻ കാണുകയും വേണ്ട....' അമൃത പ്രശ്നം ഉണ്ടാക്കാതെ ഇയാളെയും കൂട്ടി പോകാൻ നോക്ക്..... ദേക്ഷ്യത്തോടെ അവളെ നോക്കി പറഞ്ഞു ഭദ്രൻ. ""ഭദ്രേട്ടൻ പ്രശ്നം ഉണ്ടാക്കാൻ നോക്കണ്ട ഹൃദ്യ യേച്ചി വിളിച്ചിട്ട ഞങ്ങൾ വന്നത്..... ഹൃദ്യ യേച്ചിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ല...... പിടിച്ചു വാങ്ങാൻ ഉള്ളത് അല്ല സ്നേഹവും ബന്ധങ്ങളും......നിങ്ങൾ പിടിച്ചു വാങ്ങിയത് ആണ്ചേച്ചിയെ....സ്നേഹം ഉള്ളിൽ നിന്ന് വരാൻ ഉള്ളത് ആണ് ഇങ്ങനെ പേടിപ്പിച്ചു വാങ്ങാൻ ഉള്ളത് അല്ല.....ചേച്ചിക്ക് നിങ്ങളെ ഇഷ്ട്ടം ഇല്ല...

അമൃത യിൽ നിന്ന് ഓരോ വാക്കുകൾ കേൾക്കുമ്പോഴും പിടിവിട്ട് പോകുന്ന കോപത്തോടെ കൈകൾ കൂട്ടി തിരുമ്മി നിന്നു ഭദ്രൻ. ഒരു പ്രത്യേക ഭവത്തോടെ എങ്ങോട്ടോ മിഴികൾ പായിച്ചു നിൽക്കുന്നവളെ നോക്കി ഭദ്രൻ പിന്നെ മുണ്ട് മടക്കി കുത്തി അവളുടെ അരികിൽ ആയി വന്ന് നിന്നു. അവളുടെ മുഖം വിരലാൽ ഉയർത്തി. """ഇങ്ങോട്ട് നോക്കടി..... നീ എന്തിനാ നാല് പാടും നോക്കണേ...... അവൻ ദേക്ഷ്യത്തൽ പറഞ്ഞതും അതേ മുഖഭവത്തോടെ അവനെ നോക്കി നിന്നു ..ഹൃദ്യ. ""അപ്പോൾ നീ എന്നെ സ്നേഹിച്ചിട്ടില്ല അല്ലെ ശരി അങ്ങനെ എങ്കിൽ നിനക്ക് പോകാം.....ഞാൻ തടയില്ലടി നിന്നെ.... അല്ലങ്കിലും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു എന്ന് ആരാ പറഞ്ഞത്..... ഏഹ്.....ഞാൻ കാരണം വഴിയിൽ ആയ ഒരുത്തിയോടുള്ള സഹതാപം......അത്രേ ഉള്ളു ഈ ശിവഭദ്രന് ...... പിന്നെ കാശ് അത് തന്നിട്ട് ഉണ്ട് എങ്കിൽ എനിക്ക് മുതൽ ആക്കാൻ അറിയാമടി പുല്ലേ....... ഭദ്രനെ തോൽപിക്കാൻ നോക്കണ്ട..... നീ.... തോൽക്കില്ല ഞാൻ.... അവളുടെ ഒരു പുച്ഛം.......എനിക്ക് നിന്നോട് ഒരു കോപ്പും ഇല്ലടി.....തോന്നത്തും ഇല്ല.....

നീ പോയാൽ എനിക്ക് പുല്ലാ...... പൊക്കോടി.....പൊയ്ക്കോ.... പറയുകയും അവളുടെ തോളിൽ പിടിച്ചു തള്ളി മാറ്റി ഇരുന്നു പിന്നെ വാതിൽക്കലേക്കു നടന്നു എന്തോ ആലോചിച്ച പോലെ തിരിച്ചു വന്നു ബെഡിൽ ഹൃദ്യ വെച്ചിരുന്ന താലി മാല കൈയിൽ എടുത്തു ഭദ്രൻ. ""നിനക്ക് ഇത് വേണ്ടങ്കിൽ എനിക്കും വേണ്ടടി ഇത്.....പോകുന്ന വഴിക്ക് ആറ്റിൽ ഏറിയും ഞാൻ.......അവളുടെ ഒരു താലി..... പറയുകയും കൈയിൽ ചുറ്റി എടുക്കുകയും ചെയ്തു അവൻ. വാതിലും കടന്ന് കാറ്റ് പോലെ പോകുന്നവനെ നോവോടെ നോക്കി നിന്നു പിന്നെ ബെഡിലേക്ക് ഇരുന്നു അവൾ അമൃത അവളെ വന്നു ചേർത്ത് പിടിച്ചു അവളുടെ ചുറ്റി പിടിച്ചു കരഞ്ഞു ഹൃദ്യ. "".സന്തോഷിക്കുവല്ലേ വേണ്ടത് ചേച്ചി ആ ചെകുത്താനിൽ നിന്ന് മോചനം ലഭിച്ചല്ലോ........ അമൃത അത് പറയുമ്പോൾ ഹൃദയംഒന്ന് പിടഞ്ഞു. ""അതേ...... ദുഷ്ടൻ ആണ്.... എന്നാലും.... എനിക്ക് ഇഷ്ട്ടം ആയിരുന്നില്ലേ..... "" മനസ്സിൽ ചോദ്യം മായി അത് ഉയർന്നതും സങ്കടം നിയന്ത്രിക്കാൻ ആയില്ല അവൾക്ക്. ""എനിക്ക് അഭിയുടെ വീട്ടിൽ ഒന്ന് പോകണം അമൃത ഒരു പ്രാവശ്യം..... ഒറ്റ പ്രാവശ്യം......

എന്തിനാ ഹൃദ്യ ഇനിയും സ്വയം നീറാനോ.... നന്ദൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു. ""പോണം ഡോക്ടറെ അല്ലങ്കിൽ എനിക്ക്.... സമാധാനം കിട്ടില്ല......മനസ്സ് അറിഞ്ഞു സ്നേഹിച്ചവർ എല്ലാം എന്നെ ചതിക്കുവായിരുന്നു.... എല്ലാവരും.... പറയുകയും കണ്ണ് തുടച്ചു എഴുനെറ്റിരുന്നു അവൾ പിന്നെ വെളിയിലേക്ക് നടന്നു. 🖤🥀 കോറിഡോറിലൂടെ വേഗതയിൽ പായുന്നവന്റെ പുറകെ ഓടി എൽദോ. അണ്ണാ നിലക്ക്..... സമാധാനം ആയിട്ട് ഒന്ന് കൂടി സംസാരിക്കാം പെങ്ങളോട്..... ഇങ്ങനെ എടുത്ത് ചാടി തീരുമാനം എടുക്കല്ലേ...... ഓടി ചെന്നു അവന്റെ തോളിൽ പിടിച്ചു നിർത്തി എൽദോ. കോപത്തോടെ വിറപൂണ്ടു നിൽക്കുന്ന ഭദ്രന്റെ മുഖം പരിചിതമാണെങ്കിലും എന്തോ അവനിലെ ഭാവമാറ്റവും രീതിയും അവന്റെ ഉള്ളിലും പേടി ഉടലെടുത്തു. ""ഞാൻ എന്താ വേണ്ടത് അവളുടെ കാല് പിടിക്കണോ ഈ ഭദ്രൻ എന്നെ വിട്ട് പോകരുതേ എന്ന് പറയണോ അതിന് ഭദ്രൻ ഒന്ന് കൂടി ജനിക്കണം.... . അപ്പോൾ പെങ്ങള് പോയാൽ അണ്ണന് ഒന്നുമില്ല......

""പോയി തുലയട്ടെ തലയ്ക്കു വെളിവ് കിട്ടും ഏത് നേരത്തു ആണോ ഓരോ മാരണങ്ങൾ എടുത്ത് തലയിൽ വെച്ചത്....... ""നുണ പറയുവാ അണ്ണൻ..... അണ്ണന് പെങ്ങൾ ഇല്ലാതെ പറ്റില്ല ഈ നെഞ്ചിൽ അത്ര മാത്രം പതിഞ്ഞു ഇരിക്കുവാ..... പറയുകയും ഭദ്രന്റെ നെഞ്ചിൽ തൊടുകയും ചെയ്യ്തു ,എൽദോയുടെ കൈ ഊക്കോടെ തട്ടി മാറ്റി ഭദ്രൻ. പൊക്കോണം.....നീ ആണോടാ തീരുമാനിക്കുന്നെ ഭദ്രന്റ മനസ്സിൽ എന്താ ഉള്ളത് എന്ന്.... ഒരു കണിയാൻ വന്നിരിക്കുന്നു...... അവൾ എവിടെ പോയാലും എനിക്ക് എന്താ....." പറയുകയും അവന്റെ കൈ തട്ടി മാറ്റി നടന്നു. തന്റെ കൈയിൽ വീണ ഭദ്രന്റെ കണ്ണ് നീരിലേക്കു നോക്കി എൽദോ പിന്നെ ഒരു ചിരി യോടെ തൂത്ത് കളഞ്ഞു. ""നിങ്ങളുടെ ഉള്ളു പിടയുന്നത് ഈ എൽദോ ക്ക്‌ അറിയാം വേറെ ആര് അറിഞ്ഞില്ല എങ്കിലും..... അതും പറഞ്ഞു അകലേക്ക്‌ നടന്നു പോകുന്നവന്റെ ഒപ്പം എത്താൻ ഓടി. എൽദോ ചെന്നതെ ജീപ്പും എടുത്തു പാഞ്ഞിരുന്നു ഭദ്രൻ. 🥀🖤 കാറിന്റെ ഡിക്കിയിലേക് നന്ദൻ സാധനങ്ങൾ എടുത്തു വെച്ചു. ഹൃദ്യ യേച്ചി മുമ്പിൽ കയറിക്കോ യാത്ര സുഖം അതാണ്......

""വേണ്ട ഞാൻ പുറകിൽ ഇരുന്നോളാം..... ഒന്ന് കയറ് ചേച്ചി...... ഡോർ തുറന്നു അവളെ നിർബന്ധിച്ചു കയറ്റി അമൃത. ""പെങ്ങളെ........"" എൽദോയുടെ വിളി കേട്ടതും വെളിയിലേക്ക് നോക്കി അവൾ ഡോറിൽ പിടിച്ചിരുന്ന അവളുടെ കൈയിൽ പിടിത്തമിട്ടു എൽദോ. പെങ്ങളെ..... എന്റെ അണ്ണനെ ഉപേക്ഷിച്ചു പോകല്ലേ എന്ന് പറയാൻ വന്നത് അല്ല ഞാൻ.... പക്ഷെ ഒന്ന് പറയാം.... അണ്ണന് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം.....എന്തിനാണ് ഈ വാശി എന്ന് എനിക്ക് അറിയാം എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ..... വേണ്ട എൽദോ..... എനിക്ക് ഒന്നും കേൾക്കണ്ട..... അറിഞ്ഞതോളം മതി ഇനിയും താങ്ങാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല....അയാൾ വിറ്റു നിന്റെ അണ്ണൻ വാങ്ങി...... ആ കഥ എനിക്ക് കേൾക്കണ്ട....... പറഞ്ഞതും ഡോർ ഗ്ലാസ്സ് ഉയർത്തി യിരുന്നു ഹൃദ്യ. ""ഡോക്ടറെ..... പോകാം...,..''' പറയുകയും സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടന്നു ഹൃദ്യ. ആ കാർ ഗേറ്റ് കടന്നു പോകുന്നത് വേദനയോടെ നോക്കി നിന്നു എൽദോ. തന്റെ മുമ്പിലൂടെ പോകുന്ന ആ കാറിനെ കണ്ണിമക്കാതെ നോക്കി നിന്നു ഭദ്രൻ. കോപത്തോടെ സ്റ്റിയറിങ്ങിൽ ശക്തിയിൽ കൈ അടിച്ചു.

🥀🖤 കാളിങ് ബെൽ അമർത്തി മുറ്റത്തു കാത്തു നിന്നു ഹൃദ്യ. വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന വളെ കണ്ടതും സിന്ധുവിന്റെ മുഖം വിളറി വെളുത്തു.അവരുടെ കണ്ണുകൾ നാലുപാടും ഓടി നടന്നു ഭദ്രൻ ഇല്ല എന്ന് കണ്ടതും ആശ്വാസത്തോടെ നെഞ്ചത്ത് കൈ വെച്ചു. മോളോ......ആശുപത്രിയിൽ നിന്നു ഇന്നാണോ പോന്നത്.... ഞാൻ ഒന്ന് കാണാൻ വരണം എന്ന് വിചാരിച്ചതാ..... സുധിയുടെ കൂടെ ഒരാള് വേണം കാല് കുത്താറു ആയില്ല...... അവർ പറഞ്ഞു കൊണ്ട് ഇരുന്നതും അവരെ നോക്കാതെ അകത്തേക്ക് കയറി ഇരുന്നു അവൾ. ഹൃദ്യയെ കണ്ടതും കസേരയിൽ ഇരുന്ന സുധി എഴുനേൽക്കാൻ ശ്രമിച്ചു എന്നാൽ കാല് താങ്ങി അങ്ങോട്ട്‌ തന്നെ വീണു. ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന അഭിയുടെ ഫോട്ടോ കൈയിൽ എടുത്തു ഹൃദ്യ പിന്നെ അത് നിലത്തേക്ക് വലിച്ചു എറിഞ്ഞിരുന്നു. അവളുടെ പ്രവൃത്തിയിൽ ഞെട്ടി നിന്നു സുധിയും അമ്മയും. ആ സമയം ഫോട്ടോ കാലുകൾക്കുള്ളിൽ ഇട്ടു ഞെരിച്ചിരുന്നു അവൾ......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story