അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 29

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

നിലത്തിട്ട് അവന്റെ ഫോട്ടോ ചവിട്ടി ഹൃദ്യ. ""നീ എന്ത് ഭ്രാന്ത് ആണ് കാണിക്കുന്നേ പെണ്ണേ അവന്റെ കൂടെ കൂടി നിനക്ക് വട്ട് പിടിച്ചോ..... വട്ട് എനിക്ക് അല്ല..... നിങ്ങളുടെ ഈ ചത്തു പോയ മകന്.... ആണ്.... എന്നെ ചതിക്കുവായിരുന്നു...... അനാഥ പെണ്ണിന് ജീവിതം കൊടുത്ത പുണ്യാആത്മാവ് അല്ല നിങ്ങളുടെ മകൻ അവളെ കാശിനു വിൽക്കാൻ നോക്കിയവൻ ആണ്...... എന്നെ.... എന്നെ ശിവഭദ്രന് വിറ്റിട്ടാ നിങ്ങളുടെ മകൻ പോയത്........ അവളിൽ നിന്നു കേൾക്കുന്ന വാക്കുകൾ വിശ്വസിക്കാൻ ആകാതെ നിന്നു സുധിയും സിന്ധുവും. ""ആവശ്യം ഇല്ലാത്തതു പറയരുത് നീ ശരി ആണ് നിന്നോട് ഞാനും ഇവനും നെറികേട് കാണിച്ചു..... എന്റെ അഭി അങ്ങനെ ഒരുവൻ അല്ല..... ഇത് ആരാ നിന്നോട് പറഞ്ഞത് അവനാ ആ ശിവഭദ്രൻ ആണോ...... ഒരു പുച്ഛചിരി വിടർന്നു അവളിൽ. ""അയാളും നിങ്ങളുടെ മകനും കൂടി കളിച്ച കച്ചവടത്തിലെ വസ്തു ആണ് ഞാൻ വിറ്റത് നിങ്ങളുടെ മകനും വാങ്ങിയത് അയാളും....നന്നായി അവൻ ചത്തത് അല്ല എങ്കിൽ കൊന്നേനെ ഹൃദ്യ..... പറയുകയും അവരെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു. ചേച്ചി കയറു പോകാം.....

അമൃത അവളുടെ കൈയിൽ പിടിച്ചു കാറിൽ കയറ്റി ഇരുന്നു. കണ്ണുകൾ അടച്ചു സീറ്റിൽ ഇരിക്കുമ്പോൾ ഭദ്രന്റെ കോപം പൂണ്ട മുഖം ആയിരുന്നു അവളിൽ ആ ശ്വാസം പോലും തന്നെ അപ്പോഴും മൂടുന്നത് ആയി തോന്നി. ""ഞാൻ ഇഷ്ട്ടപെട്ട് പോയത് അല്ലായിരുന്നോ എന്തിനാ എന്നോട്.....ഹൃദ്യ ക്ക്‌ ഇനി ആരും വേണ്ട..... ആരും "" പറഞ്ഞു കൊണ്ട് വന്ന കരച്ചിൽ അടക്കാൻ പാട് പെട്ടു അവൾ. കഴുത്തിൽ കൈ ഓടിച്ചു ശൂന്യമായി കിടക്കുന്ന കഴുത്തിടം അവളെ കുത്തി നോവിച്ചു. ഹൃദ്യ കരയുന്നത് കണ്ടതും അവളുടെ കൈയിൽ പിടുത്തമിട്ടു നന്ദൻ , ഒരു ഞെട്ടലോടെ കൈ വലിക്കാൻ ശ്രമിച്ചു എന്നാൽ അവളിലെ പിടിത്തം മുറുക്കി നന്ദൻ. ഹൃദ്യ..... താൻ കരയണ്ട അവനെ പോലുള്ള ഒരു തെമ്മാടിയുടെ ഭാര്യ ആകേണ്ടവൾ അല്ല നീ..... വില കൊടുത്തു വാങ്ങിയനിന്നെ പലർക്കും വിൽക്കാനും മടിക്കില്ല അവൻ...... നന്ദന്റെ കൈ ശക്തിയിൽ കുടഞ്ഞു മാറ്റി ഹൃദ്യ.

""ഡോക്ടർ മതി....എനിക്ക് ഒന്നും കേൾക്കണ്ട..... പറയുകയും കാതുകൾ ഇരുകൈയാൽ പൊത്തി. അവളുടെ മുഖം അസ്വസ്ഥത യോടെ ചുളിഞ്ഞു. ചേച്ചി ഡോക്ടർ പറഞ്ഞു എന്നെ ഉള്ളൂ പിന്നെ അയാൾ അത്ര പുണ്യാളൻ ഒന്നും അല്ലല്ലോ...... ""അമൃത മതി......ഞാൻ ഒന്ന് മയങ്ങി ക്കോട്ടേ...... പറയുകയും കണ്ണ് അടച്ചു കിടക്കുകയും chaiyth .. കണ്ണാ..... മോള് എന്താ വരാത്തത്...... അവൾ ഇനി വരില്ല...... പോയി.... പറഞ്ഞിട്ട് ദേക്ഷ്യ ത്തോടെ കയറി പോകുന്നവനെ നോക്കി നിന്നു മുത്തശ്ശി. എന്താ... എൽദോ....... നടന്നത് എല്ലാം എൽദോ പറഞ്ഞതും സങ്കടത്തോടെ സോഫയിലേക്ക് ഇരുന്നു. എന്നാലും ആ കുട്ടി എടുത്തു ചാട്ടം അല്ലേ കാണിച്ചത് കണ്ണന്റെ ഭാഗം കേൾക്കാതെ....... അണ്ണനും എടുത്തു ചാട്ടം ആയി പോയി മുത്തശ്ശി.... പെങ്ങളുടെ മനസ്സിൽ എന്തോ വിഷമം തട്ടിയിട്ടുണ്ട് അതാ......അത് മനസിലാക്കൻ ഉള്ള ബോധം ഈ കാട്ടുമാക്കാന് ഉണ്ടോ.... അതേടാ... ചെറ്റേ ഞാൻ കൊള്ളരുതാത്തവൻ ആണ്..... നീയും പൊയ്ക്കോടാ എന്നെ ഇട്ടേച്ചു ഭദ്രന് ആരും വേണ്ട..... ഭദ്രൻ എന്നും ഒറ്റയാ..... അതും പറഞ്ഞു റൂമിലേക്ക്‌ പിന്നെയും കയറി പോയി ഇങ്ങേർക്ക് ഇത് എന്താ പറ്റിയത് മൂല കുരുവിന്റെ അസുഖം ഉണ്ടോ..... നിന്റെ തന്ത ക്ക്‌ ആടാ മൂല കുരു...... പിന്നെയും മുറിക്കു വെളിയിൽ വന്നിരുന്നു ഭദ്രൻ.

ശ്ശ ടാ..... ഇത് എന്താ പറ്റിയത് എന്നോട് എന്തിനാ ചാടി കടിക്കുന്നെ....... അതും പറഞ്ഞു നടുവിന് കൈ കൊടുത്തു നിന്നു അവൻ. ഒരു ബാഗും ആയി വരുന്ന ഭദ്രനെ അതിശയത്തോടെ നോക്കി നിന്നു മുത്തശ്ശിയും എൽദോയും. '"'നീ എങ്ങോട്ടാ...... കണ്ണാ....... ""പാലക്കാടിന്.....അല്ലേ അണ്ണാ...""ഉത്തരം പറഞ്ഞത് എൽദോ ആണ് .അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ജീപ്പിൽ കയറി സ്റ്റാർട്ട്‌ ചെയ്യ്തു പിന്നെ ഹോണിൽ കൈ അമർത്തി കൊണ്ട് ഇരുന്നു. . എനിക്ക് ഉള്ള വിളിയാണ് മുത്തശ്ശി ഞാൻ പോയി വരാം.... പെങ്ങളെ കൊണ്ട് വരും.... അതിനുള്ള പോക്കാണ്.......അണ്ണൻ അങ്ങനെ വിട്ട് കളയും എന്ന് തോന്നുന്നുണ്ടോ....... കിടന്നു ചിലക്കാതെ വാടാ...... എൽദോ ജീപ്പിൽ കയറിയതും ജീപ്പ് മുന്പോട്ട് എടുത്തിരുന്നു അവർ പോകുന്നതും നോക്കി നിന്നു അവർ പിന്നെ അകത്തേക്ക് കയറി. 🥀🖤 അമൃത നമ്മൾ.... ആശ്രമത്തിലേക്ക് അല്ലേ പോകുന്നെ...... ചേച്ചി ഡോക്ടർ ഒരു വീട് എടുത്തു തന്നിട്ടുണ്ട്..... നമ്മുക്ക് അവിടെ നിൽക്കാം.... ഇനി ആശ്രമത്തിൽ നിൽക്കാൻ ചേച്ചിക്ക് ബുദ്ധിമുട്ട് ആകും..... പിന്നെ അയാൾ വന്നു പ്രശ്നം ഉണ്ടാക്കിയാലോ...... അതേ ഹൃദ്യ..... താൻ ഇവിടെ നിലക്ക് തനിക്കും അമൃതക്കും എന്റെ കൂട്ടുകാരന്റെ ഷോപ്പിൽ ജോലി പറഞ്ഞിട്ടുണ്ട്.......അയാളുടെ കമ്പനിയിൽ ഇനി പോകണ്ട......

നന്ദൻ അങ്ങനെ പറയുമ്പോഴും ഉള്ളു കൊണ്ട് താൻ ആഗ്രഹിക്കുന്നത് മറ്റൊന്ന് ആണ് എന്ന് തോന്നി അവൾക്കു. ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി. നന്ദേട്ടാ നമ്മൾ വിചാരിച്ച പോലെ നാടക്കുമോ അതോ ചീറ്റി പോകുമോ.... നടക്കുടോ എന്റെ മനസ്സ് പറയുന്നു..... താൻ നോക്കിക്കോ അങ്ങനെ സ്നേഹിക്കുന്ന വരെ അകറ്റാൻ ദൈവങ്ങൾ ക്ക്‌ പോലും കഴിയില്ല...... എന്തായാലും ചേച്ചി സന്തോഷിച്ചു കണ്ടാൽ മതി...... നന്ദൻ പോയതും അമൃത അകത്തേക്ക് ചെന്നു ഡോക്ടർ അത്യാവശ്യത്തിനു ഉള്ള സാധനങ്ങൾ മേടിച്ചു വെച്ചിരുന്നു. മുറിയിലേക്ക് ചെല്ലുമ്പോൾ ജനൽ കമ്പിയിൽ പിടിച്ചു അകലേക്ക്‌ നോക്കി നിൽക്കുന്നവളുടെ അടുത്തേക്ക് ചെന്നു അമൃത. ചേച്ചി ഇപ്പോൾ ആണ്..... പെണ്ണ് ആയതു ആ ദുഷ്ടന്റെ മുഖത്തു നോക്കി പറഞ്ഞില്ലേ ഇഷ്ട്ടം ഇല്ല എന്ന്...അങ്ങനെ വേണം...... ഒന്ന് ചിരിക്കാൻ ശ്രമിച്ചു അവൾ. ചേച്ചി ഹാപ്പി ആണല്ലോ അല്ലേ..... അവളുടെ താടി തുമ്പിൽ പിടിച്ചു ചോദിച്ചു അമൃത. എനിക്ക്..... അമൃത ഞാൻ....... എനിക്ക്..... എന്നെ ചതിക്കുവല്ലായിരുന്നോ എന്നോട് ഒന്നു പറയാമായിരുന്നില്ലേ..... അയാൾക്ക്‌.....അഭി പോലും ചതിക്കുവായിരുന്നു എന്ന് എന്നോട് പറഞ്ഞോ..... ആ രവീന്ദ്രൻ പറഞ്ഞില്ല എങ്കിൽ അറിയുമോ ഞാൻ ഇപ്പോഴും അയാളെ വിശ്വസിച്ചു അയാളുടെ കൂടെ.....

ചേച്ചി കിടക്കു ഞാൻ കഴിക്കാൻ എന്തങ്കിലും ഉണ്ടാക്കാം...... അവൾ അത് പറഞ്ഞു പോകുമ്പോഴും ജനൽ കമ്പിയിൽ തന്നെ പിടിച്ചു നിന്നു ഓർമ്മകൾ കുറച്ചു ദിവസം പുറകോട്ട് പോയി. അന്ന് ഭദ്രേട്ടൻ കൊണ്ട് ആകിയിട്ട് പോകുമ്പോൾ കുറച്ചു നേരം കിടന്നു മയങ്ങി പോയിരുന്നു. കതകു വലിച്ചു അടക്കുന്ന ഒച്ച കേട്ടപ്പോൾ കണ്ണ് തുറക്കുമ്പോൾ മുമ്പിൽ രമ അമ്മ നിൽപ്പുണ്ടായിരുന്നു. ""ഹൃദ്യ.... നിനക്ക് ഒരു.... കാൾ...... ഇന്നാ മേടിക്ക്‌...... അവർ നിർബന്ധിച്ചു കൈയിൽ തന്നിരുന്നു. ആ കൊച്ചേ..... ഇത് ഞാനാ.... രവീന്ദ്രൻ.... ഞാൻ ദേ ഈ താഴേ വഴിയിൽ വന്നു നിൽക്കുന്നുണ്ട്.... കൊച്ചിനോട് ഒരു കാര്യം പറയണം മാമന്.... കൊച്ച് വരില്ലെ..... എനിക്ക് ഒന്നും കേൾക്കണ്ട നിങ്ങൾ ആരാണെന്നും...എന്ത് ആണെന്നും അറിയാം എനിക്ക്...... അതും പറഞ്ഞൂ ഫോൺ വെയ്ക്കാൻ തുടങ്ങിയതും അയാളുടെ ശബ്‌ദം അവളുടെ കാതിൽ എത്തി ഇരുന്നു. ഓ.... അത് കൊള്ളാം കൊച്ചേ ഈ മാമനും അറിയാം കൊച്ചിന് അറിയാൻ മേലാത്ത കുറച്ചു കാര്യങ്ങൾ..... ഒരു കച്ചവടത്തിന്റെ കാര്യം..... അറിയേണ്ട മോൾക്ക്‌....... എനിക്ക് ഒന്നും അറിയണ്ട.....

അങ്ങനെ പറയരുത് കൊച്ചേ നീ അറിയണം പിന്നെ ഞാൻ അല്ല നീ കൊല്ലും അവനെ ഭദ്രനെ...... അയാൾ പറഞ്ഞിട്ട് ഫോൺ വെയ്ക്കുമ്പോൾ അയാളുടെ വാക്കുകൾ മനസ്സിൽ കരട് ആയി രുന്നു. അയാൾ പറഞ്ഞ സ്ഥലത്ത് അയാളെ പോയി കാണുമ്പോൾ കാറിൽ ചാരി ഒരു ചിരി യോടെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ""നിന്റെ ആദ്യ കെട്ടിയോൻ അഭി അവൻ ഇരുപത്തിയഞ്ചു ലക്ഷത്തിനു വിറ്റത് ആണ് ഭദ്രന്...... നിന്നെ.... അതിന് ഒരേ ഒരു സാക്ഷി ആണ് ഈ ഞാൻ...... കാശ് കൊടുക്കാൻ നിവൃത്തി ഇല്ലാതെ വന്നപ്പോൾ നിന്നെ ആണ് അവൻ ഭദ്രന്റെ മുമ്പിൽ വെച്ചത് അന്ന് രാത്രിയിൽ ആണ് അവൻ ചാകുന്നത്.......അവിടെ വെച്ച് ഭദ്രൻ അവൻ എല്ലാം സമ്മതിച്ചു നിന്റെ കെട്ടിയോനെ ആ കടത്തിൽ നിന്ന് ഒഴിവാക്കി എന്ന് വാക്കാൽ സമ്മതിക്കുകയും ചെയ്യ്തു അവൻ....... ഇല്ല..... നുണ പറയുന്നോ നിങ്ങൾ ഭദ്രേട്ടനെ ജയിക്കാൻ വേണ്ടി പറയുന്ന നുണ അല്ലേ ഇത്...... പറയുകയും അയാളുടെ കോളേറിൽ പിടിച്ചു ഉലച്ചു ഹൃദ്യ. പുച്ഛ ചിരിയോടെ അവളുടെ കൈ വിടീച്ചു പിന്നെ കോളറും ഷർട്ടും നേരെ ആക്കി. ""നീ വിശ്വസിക്കണ്ട കൊച്ചേ എനിക്ക് എന്താ....അവൻ നിന്നെ ഉപോയോഗിച്ചോളും അവന്റെ ഉയർച്ചക്ക്‌ വേണ്ടി കാരണം അവൻ ശിവ ഭദ്രൻ ആണ്........

ഞാൻ ചതിയൻ ആണ് എന്ന് വെച്ച് ഞാൻ പറയുന്നത് എല്ലാം നുണ ആണ് എന്നാണോ....... അയാൾ പറയുന്നത് കേട്ടതും ദേഹം തളരുന്ന പോലെ തോന്നി ഹൃദയ്ക്ക്. ""പിന്നെ നടന്നത് ഒക്കെ കൊച്ചിന് അറിയാമല്ലോ.... മുഴുവൻ ഭദ്രന്റെ അഭിനയം ആയിരുന്നു...... നിന്നെ കൈക്കൽ ആക്കാൻ ഉള്ള...... അഭിനയം....... പിന്നെ അഭി അവൻ ചെറ്റ ആയതു കൊണ്ട് ദൈവം അവനെ നേരത്തെ അങ്ങ് വിളിച്ചു....... ഇനി അടുത്തത് ഭദ്രൻ ആണ് .......പിന്നെ അവൻ നിന്നെ ഇനിയും വിൽക്കും കാരണം അവന് പൈസ യോട് മാത്രമേ സ്നേഹം ഉള്ളൂ......ഭദ്രനെ നന്നാക്കാൻ നീ ശ്രമിക്കണ്ട കൊച്ചേ നടക്കില്ല....... അയാൾ പറയുന്നത് ഒന്നും പിന്നെ കേൾക്കുന്നുണ്ടായിരുന്നില്ല ഒരു തരം മരവിപ്പ് ആയിരുന്നു , ആ വഴി ചേർന്ന് നടക്കുമ്പോൾ എന്തോ ശക്തിയിൽ ഇടിച്ചത് മാത്രമേ ഓർമ്മ ഉള്ളു. 🖤 നിറഞ്ഞു വന്ന കണ്ണ് തുടച്ചിട്ട് എഴുനേറ്റു അവൾ. 🥀 ഇപ്പോൾ പാലക്കാടിന് വന്നിട്ട് ഒരാഴ്ച ആകുന്നു മുറിവ് നല്ലത് പോലെ ഭേദം ആയിട്ടില്ല , ഡോക്ടർ എല്ലാ ദിവസവും വരും അത്യാവശ്യം ഉള്ളത് എല്ലാം മേടിച്ചു തരും ഡോക്ടർ തന്നോട് കാണിക്കുന്ന സ്നേഹം ചിലപ്പോൾ വീർപ്പു മുട്ടൽ പോലെ തോന്നും. മനസ്സ് വല്ലാതെ നോവുന്നത് ഓരോ ദിവസവും അറിയാൻ കഴിഞ്ഞു

ഹൃദ്യ ക്ക്‌ അയാളിൽ താൻ അത്രമാത്രം അടിമപെട്ടു പോയി എന്നുള്ളത് അവളിൽ അതിശയം ആയിരുന്നു എത്ര മറക്കാൻ ശ്രമിചിട്ടും മനസ്സിൽ നിന്ന് അടർത്തി മാറ്റാൻ കഴിയാതെ ഭദ്രൻ തന്നിൽ തറഞ്ഞു പോയി എന്നുള്ളത് പൊരുത്തപെടാൻ കഴിഞ്ഞില്ല.അപ്പോഴും കണ്ണിലും മനസിലും ഒരു മുഖം മാത്രം ആയിരുന്നു ഭദ്രന്റെ മുഖം മാത്രം. ""ഇല്ല..... ഹൃദ്യ ക്ക്‌ ഇനി നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല..... ഒരിക്കലും.....""" പറയുകയും നിലത്തേക്ക് കരഞ്ഞു കൊണ്ട് ഇരുന്നു. 🥀🖤 അമൃത ജോലിക്ക് പോയി തുടങ്ങി, അവൾ പോയാൽ പിന്നെ ആ വീട്ടിൽ തനിയെ ആണ്. ,, ടീവി യും കണ്ടു ഇരിക്കുമ്പോൾ ആണ് മുറ്റത്തേക്ക് എന്തോ തെറിച്ചു വീഴുന്ന ഒച്ച കേട്ടതും കതക് തുറന്നു വെളിയിലേക്ക് വന്നു ഹൃദ്യ. മുറ്റത്തു പൊട്ടികിടക്കുന്ന ചെടിചേട്ടിയിലേക്കും ഇരച്ചു കൊണ്ട് നിൽക്കുന്ന ജീപ്പിലേക്കും മാറി മാറി നോക്കി ഇറങ്ങി വരുന്ന ഉറക്കാത്ത കാലുകളിലേക്ക് നോക്കി പറിയാൻ തുടങ്ങുന്ന മുണ്ട് മടക്കി കുത്തിതന്നിലേക്ക് അടുത്തു വരുന്നവനെ കണ്ടതും ഒരു തണുപ്പു ദേഹമാകെ പടരുന്നത് അറിഞ്ഞു......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story