അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 3

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ശിവഭദ്രന്റെ പേര് കേട്ടതും അവളുടെ മുഖത്തു ദേക്ഷ്യം നിറഞ്ഞു കണ്ണുകൾ ചുവന്നു. അയാൾ പറഞ്ഞു... വിട്ടത് ആകും....... അവനോട് പറഞ്ഞേക്ക് ഈ ഹൃദ്യയുടെ ശ്വാസം നിലക്കുന്നതിനു മുന്പേ എന്റെ അഭി ആയി വരുത്തിയ അയാളുടെ ആ കടം വീട്ടിഇരിക്കും...തെണ്ടി യിട്ട് ആണെങ്കിലും...... അതും പറഞ്ഞു നടന്നു അവൾ. മോളെ..... ഒന്ന് നിന്നെ...... അവൻ ചെയ്യ്തത് മഹാ പാതകം ആണ്..... അറിയാം എനിക്ക് ഒരു പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്തതു....... മോള് ക്ഷമിക്കണം...... എന്നിട്ട് ഇതു വാങ്ങണം....... . അവൾ തിരിഞ്ഞു നിന്നു അവർ അടുത്തേക്ക് വന്നിരുന്നു അവളുടെ കൈയിൽ പിടിച്ചു വാത്സല്യത്തോടെ തലോടി പിന്നെ ഉള്ളം കൈയിൽ തണുപ്പ് അനുഭവപെട്ടതും കൈ പിൻവലിച്ചതുംകണ്ടു തന്റെ താലി മാല, കണ്ണ് നിറഞ്ഞു ഒരു ചിരി വരുത്തി അവൾ. പിന്നെ അവരുടെ കൈ പിടിച്ചു തിരിച്ചു കൊടുത്തു അത്. ഇനി എനിക്ക് ഇത് വേണ്ട മാഡം..... ഇതു ഒരു വെറും പോന്നു ആയിരുന്നില്ല എനിക്ക്.... എന്റെ പ്രാണൻ ആയിരുന്നു.... എന്റെ പ്രണവായു.....അത് ആ ചെകുത്താൻ പൊട്ടിച്ചു എറിഞ്ഞു..... പൊട്ടിച്ച ആളുടെ കൈയിൽ നിന്നു തന്നെ ഞാൻ മേടിച്ചോളാം ഇതു....എന്നു ഞാൻ കടം വീട്ടുന്നോ അന്ന് മതി എനിക്ക്.......ഞാൻ പോട്ടെ മാഡം ബസ് പോകും.......

അതും പറഞ്ഞു വേഗതയിൽ നടന്നു, അവൾ ബസിൽ കയറി കണ്ണിൽ നിന്നു അകലുന്ന വരെ നോക്കി നിന്നു അവർ. എൽദോ.......നിനക്ക് ഈ കൊച്ചിനെ അറിയാമോ...... കാറിലേക്ക് കയറി കൊണ്ടു ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവനോട് ചോദിച്ചു. കണ്ടിട്ടുണ്ട്..... ഒരു അനാഥ കൊച്ചാ.... മുത്തശ്ശി ..... അഭിക്ക് സഹതാപം കാരണം കെട്ടിയത് ആണന്ന് നാട്ടുകാര് പറയുന്നു കെട്ടിയതിന്റപിറ്റേ മാസം മരിച്ചു അവൻ ബൈക്ക് ആസിഡന്റ് ആയിരുന്നു...... ഒരു വർഷം ആകാറായി...... ഒരു പാവം കൊച്ചാ...... എന്നിട്ട് ആണോടാ അവൻ അതിന്റെ താലി പറിച്ചപ്പോൾ നോക്കി നിന്നത്..... നീ... ഞാൻ എന്നാ ചെയ്യാനാ അമ്മച്ചി അറിയാല്ലോ ഭദ്രേട്ടനെ എന്നെ കൂടി ചവിട്ടി കൂട്ടും അങ്ങേര്....... അവൻ അതിന്റെ കഴുത്തു പറിച്ചിട്ടുണ്ടങ്കിൽ അത് എങ്ങനെ തിരിച്ചു കൊടുക്കണം... എന്ന് എനിക്ക് അറിയാം........ എന്താ...... അമ്മച്ചി..... ഒരു കുനിട്ട് പോലെ..... അണ്ണനെ തളക്കാൻ ആണോ...... അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു. ആണങ്കിൽ നിന്റെ അഭിപ്രായം എന്താണ്.......എന്റെ കൂടെ നില്കുവോ നീ......ഇനിയും തളച്ചില്ല എങ്കിൽ ശരി ആകില്ല.....

എനിക്ക് ഈ മോളെ ഇഷ്ട്ടം ആയി...... "ഉറപ്പു ആയിട്ടും അമ്മച്ചി..... നല്ല പെൺകൊച്ചാ...... എന്നാൽ നീ വണ്ടി വിട് ഈ കൊച്ചിന്റെ വീട്ടിലേക്ക്....... ഒരു പുഞ്ചിരി യോടെ പറഞ്ഞു അവർ. 🥀🖤 അവൻ ചെയ്യ്ത തെറ്റിന് പ്രായശ്ചിതം ആണെന്ന് കരുതരുത്..... എനിക്ക് ആ മോളെ ഇഷ്ട്ടം ആയി..... മാല തിരികെ കൊടുക്കാൻ വന്നത് ആണ്..... പക്ഷെ മോളെ കണ്ടപ്പോൾ...... എന്റെ ഭദ്രന് ചേരുന്ന കുട്ടി ആണെന്ന് തോന്നി അതാ....... നിങ്ങൾക്കു സമ്മതം ആണങ്കിൽ......നിങ്ങൾ ഈ വീട്ടിൽ നിന്നു ഇറങ്ങി പോകേണ്ടി വരില്ല.......ആ ഉറപ്പ് ഞാൻ തരാം......പിന്നെ ഇവന് എന്തെങ്കിലും ജോലിയും തരപെടുത്താം.....ഞാൻ... തൂണും ചാരി നിൽക്കുന്ന സുധിയെ നോക്കി പറഞ്ഞു അവർ.അവന്റെ മുഖം സന്തോഷത്താൽ വിടർന്നു, എങ്കിലും ഹൃദ്യയെ നഷ്ടപെടുമല്ലോ എന്ന നിരാശയും നിറഞ്ഞു. പദ്മവതി അമ്മയുടെ വാക്കുകൾ കേട്ടതും ശിവരാമൻ അവരെ നോക്കി പറഞ്ഞു. ""പദ്മവതി അമ്മക്കു ഒന്നും തോന്നരുത് എനിക്ക് സമ്മതം..... അല്ല.... ... നിങ്ങൾക്ക് കാശ് ഉണ്ടാവാം പക്ഷെ അവനെ പോലുള്ള ഒരു തെമ്മാടിക്കു എന്റെ മോളെ കൊടുക്കില്ല....

ഇവിടെ നിന്നു ഇറങ്ങേണ്ടി വന്നാലും.... അയാൾ തീർത്തു പറഞ്ഞു. ""നിങ്ങൾ എന്താ മനുഷ്യ ഈ പറയുന്നെ ഇത്രയും നല്ല ഒരു ആലോചന വേറെ കിട്ടുമോ അവൾക്കു..... അതും രണ്ടാംകെട്ട്..... ഭദ്രന് എന്താ ഇത്ര കുഴപ്പം ഉള്ളത്...... അയാൾ ദേക്ഷ്യത്തോടെ ഭാര്യയെ ഒന്ന് നോക്കി, അത് കണ്ടതും മുഖം താത്തി അവർ. ""അവൻ ചെയ്തത് ന്യായി കരിക്കൻ കഴിയുന്നത് അല്ല അവൻ അത്ര ദുഷ്ടൻ ഒന്നും അല്ല എന്റെ കുട്ടി പാവം ആണ്...... അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന കുട്ടി ആണ് അവൻ അതിന്റെ ഓരോ പ്രശ്നങ്ങൾ പിന്നെ കുറച്ചു മുൻശുണ്ഠി ഉണ്ട്..... മോളോട് ചോദിച്ചിട്ട് അഭിപ്രായം പറയണം.......ഈ രൂപ കൈയിൽ വെച്ചോളൂ കടങ്ങൾ വീട്ടാം ഞാൻ തന്നത് ആണന്നു അറിയണ്ട അവൻ...... അതും പറഞ്ഞു അഞ്ഞൂറിന്റെ പത്തു കെട്ട് അരപ്ലേസിൽ വെച്ചു എഴുനേറ്റു. ""ഈ പൈസ കൂടി കൊണ്ടു പൊക്കൊളു..... മോൾ ഈ ബന്ധത്തിന് സമ്മതിക്കില്ല......ഞാനും..... ശിവ രാമൻ പറഞ്ഞു. ""പദ്മവതി അമ്മ പൊക്കോ ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചോളാം അതും പറഞ്ഞു സിന്ധു ആ പൈസ എടുത്തു രണ്ടു കൈയാലും കൂട്ടി പിടിച്ചു. അവർ കാറിൽ കയറി പോയതും ദേക്ഷ്യ ത്തോടെ എഴുനേറ്റു ശിവരാമൻ. ""നിന്നോട് ആരാ പറഞ്ഞെ ആ പൈസ മേടിക്കാൻ...... ആ ചെകുത്താന് കൊടുക്കില്ല ഞാൻ......എന്റെ കുട്ടിയെ.....

""ഓ എന്ന പിന്നെ കെട്ടി പിടിച്ചു ഇരുന്നോ മരുമകളെ......മഹാക്ഷ്മി യാ കയറി വന്നിരിക്കുന്നത്..... ഇതുപോലെ ഒരു ബന്ധം വേറെ കിട്ടുമോ.... അവളെ കൊണ്ട് എന്തങ്കിലും പ്രയോജനം ഉണ്ടാകട്ടെ..... അല്ലങ്കിൽ എങ്ങോട്ട് ഇറങ്ങും ആ കടം എങ്ങനെ വീട്ടും എന്നാണ്...... ഒന്ന് ഓർത്തോ ഇന്നോ നാളെയോ എന്നും പറഞ്ഞു ഇരിക്കുവാ നിങ്ങള്......എനിക്ക് വയ്യ അതിനെ ചുമക്കാൻ... പിന്നെ ഇവനെ അറിയാല്ലോ ഇനി ചീത്ത പേരും കൂടിയേ ബാക്കി ഉള്ളൂ...... സുധിയെഅർത്ഥം വെച്ചു നോക്കി അത്രെയും പറഞ്ഞു അകത്തേക്ക് കയറി പോയി അവർ. എന്ത് ചെയ്യണം എന്ന് അറിയാതെ കസേര യിലേക്ക്കണ്ണ് അടച്ചു ചാഞ്ഞു അയാൾ. 🥀🖤 *ശ്രീ ശൈലം, വീട് * സന്ധ്യ വിളക്ക് വെച്ചു തിരിഞ്ഞപ്പോൾ ആണ് ഗേറ്റ് തുറന്നു ഒരു പെൺകുട്ടി വരുന്നത് രമ കണ്ടത്. ""ആരാ......."" അത് പദ്മവതി അമ്മ...... ഒന്ന് വിളിക്കാമോ...... ""ആരാ രമേ......."" അതും ചോദിച്ചു പദ്മവതി അമ്മ അങ്ങോട്ട് വന്നതും മുമ്പിൽ നിൽക്കുന്ന ഹൃദ്യയെ കണ്ടതും അവരുടെ മിഴികൾ തിളങ്ങി. ""ആ മോളോ.... കയറി വാ..... ഇല്ല... ഇരിക്കുന്നില്ല.... തിരക്കുണ്ട്.... എനിക്ക് പെട്ടന്ന് പോണം ഇതു തരാൻ വന്നത് ആണ്..... പറഞ്ഞതും ബാഗിൽ നിന്നു ഒരു കവർ എടുത്ത് അവരുടെ നേർക്കു നീട്ടി. അവർ സംശയത്തോടെ അവളെ നോക്കി. ""ഞാൻ പണി എടുത്ത് കഷ്ട്ട പെട്ടു ജീവിക്കുന്ന ഒരു സാധരണ പെൺകുട്ടി ആണ് എനിക്ക് അത്ര വില ഒന്നും ഇല്ല...... വില കൊടുത്തു വാങ്ങാൻ ഞാൻ ചന്തയിൽ വെച്ച ഒരു വസ്തു അല്ല..... എന്റെ അഭി ഏട്ടൻ എടുത്ത പൈസ ഞാൻ തിരിച്ചു അടക്കും....

അതിന്റെ പേരിൽ എന്നെ വിലക്ക് എടുക്കാൻ അയാൾ പറഞ്ഞു വിട്ടത് ആവും നിങ്ങളെ.....നിങ്ങൾക്ക് നാണം ഇല്ലേ കൊച്ചുമോന്റെ നെറികേടിനു ഒക്കെ കുട പിടിക്കാൻ......നിങ്ങൾ വീട്ടിൽ കൊടുത്ത കാശ് മുഴുവനും ഉണ്ടു എണ്ണി നോക്കാം...... എനിക്ക് അയാളെ പോലുള്ള ഒരു തെമ്മാടിയെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല.....എന്റെ താലി പറിച്ചവൻ ആണ് അയാൾ അയാളുടെ താലിക്കു ഞാൻ കഴുത്തു കുനിക്കില്ല....... അതും പറഞ്ഞു ഒന്നും മനസിലാകാതെ നിൽക്കുന്ന രമ യുടെ കൈയിലേക്ക് വെച്ചു കൊടുത്തു ആ പൈസ അവൾ. മോളെ...... മുത്തശ്ശി ക്കു മോളെ ഇഷ്ട്ടം ആയത്... കൊണ്ട് ആണ് ഒന്നും കൂടി ആലോചിച്ചു കൂടെ....എന്റെ കണ്ണന്റെ...... ഭാര്യ ആയി....... അയാളെ പോലുള്ള ഒരു തെമ്മാടി യുടെ ഭാര്യ ആകാൻ മാത്രം തരം താന്നിട്ടില്ല ഹൃദ്യ..... എന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഇല്ല...... അതും പറഞ്ഞു അവൾ തിരിഞ്ഞതും ഗേറ്റ് കടന്നു ഒരു കാർ വന്നു നിന്നു. അതിൽ നിന്നു ചെറുപ്പക്കാരൻ ആയ ഒരാൾ ഇറങ്ങി. നടന്നു പോകുന്നവളെ ഒന്ന് നോക്കി പിന്നെ വരാന്തയിലേക്ക് കയറി. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ കണ്ടു ഭദ്രൻ ഗേറ്റ് കടന്നു പോകുന്നവളെ. ഇവൾ എന്തിനാ ഇവിടെ വന്നത്..... കാശ് തന്നോ..... ""അമ്മയോട് ചോദിക്ക് നീ....ആ പെണ്ണ് അമ്മ യോട് ദേക്ഷ്യ പെട്ടു എന്തൊക്കയോ പറയുന്നത് കേട്ടു.....

ദെ ഈ കാശും തന്നു..... അഹങ്കാരി പ്രായം പോലും നോക്കാതെ ആണ് അമ്മയോട്...... രമ..... മിണ്ടാതെ ഇരിക്ക് അങ്ങനെ ഒന്നും ഉണ്ടായില്ല ഭദ്ര...... ഒരു തെറ്റിദ്ധാരണ അത്രേ ഉള്ളൂ......ആ കുട്ടിക്ക്...... ""എന്താടാ ഇവിടെ ഉണ്ടായതു.... ആ പെണ്ണ്‌ എന്തിനാ ഇവിടെ വന്നേ......."" ഒരു അലർച്ച ആയിരുന്നു ഭദ്രൻ മുറ്റത്തു നിന്നിരുന്ന എൽദോയെ കടുപ്പിച്ചു നോക്കി ചോദിച്ചു അവൻ. രാവിലെ മുതൽ നടന്ന കാര്യങ്ങൾ അതു പോലെ തന്നെ പറഞ്ഞു അവൻ. ""മുത്തശ്ശി യോട് ഞാൻ എപ്പോൾ എങ്കിലും പറഞ്ഞോ ഞാൻ കെട്ടാൻ മുട്ടി നിൽക്കുവാണ് എന്ന്..... അതും ആ പെണ്ണിനെ......ലക്ഷങ്ങൾ നിമിക്ഷ നേരം കൊണ്ടു വേണ്ട എന്ന് വെയ്ക്കാൻ..... അവൾക്കു എന്ത് മഹിമ ആണ് ഉള്ളത്...... അവൻ അവരുടെ അടുത്തു വന്നു ദേക്ഷ്യ ത്തോടെ പറഞ്ഞു. എന്റെ മോന്റെ..... തലയിൽ ഒരു പെണ്ണിന്റെ ശാപം വീഴരുത് അത്രേ ഉള്ളൂ മുത്തശ്ശിക്ക് പിന്നെ ആ കുട്ടിയെ എനിക്ക് ഇഷ്ട്ടം ആയി.... അതാ ഞാൻ.... അതിനു അതു ഇഷ്ട്ടം ആയില്ല ആ കുട്ടി ഇവിടെ വന്നു അത് പറഞ്ഞു അത്രേ ഉള്ളൂ ഭദ്ര....... അത് പറയുമ്പോഴും ആ കണ്ണുകൾ ഈറൻ ആയി തുളുമ്പി ഇരുന്നു,അത് ഭദ്രനിൽ നോവ് ആയി, അവരെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് ബുള്ളറ്റിൽ കയറി അവർ എന്തെങ്കിലും പറയുന്നതിന് മുന്പേ start ചെയ്യ്തു. "ഏട്ടാ..... ഞാനും വരാം....""

മുമ്പിൽ നിന്നു കൊണ്ട് പറഞ്ഞു ഉണ്ണി. വേണ്ട..... നീ മുത്തശ്ശി യെ കൂട്ടി അകത്തു പോ..... ഇതിനു ഭദ്രൻ മതി....... പറഞ്ഞതും പാഞ്ഞിരുന്നു ആ ബുള്ളറ്റ്. ഇരുട്ടി വരുന്നു സാരി ഒതുക്കി പെട്ടന്ന് നടന്നു ഹൃദ്യ. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ആണ് അച്ചൻ പറഞ്ഞത് കാര്യങ്ങൾ ദേക്ഷ്യവും സ്വയം പുച്ഛവും തോന്നി കാശിനു വേണ്ടി എന്തും ചെയ്യുന്ന ആൾ ആണന്നു കേട്ടിട്ടുണ്ട് എങ്കിലും ഇത്ര തരം , താഴും എന്ന് അറിഞ്ഞില്ല. തിരിച്ചു കാശ് ഏപ്പിക്കണം എന്ന് തോന്നി അതാണ് സമയം പോലും നോക്കാതെ പോന്നത്. ടാർ ഇട്ട റോഡിൽ നിന്നു ഇടവഴിയിലേക്ക് കയറി ഈ റബർ തോട്ടം കഴിഞ്ഞാൽ വീട് എത്താം ഇരുചക്ര ങ്ങൾക്ക് പോകാൻ ഉള്ള വീതിയെ ഉള്ളൂ വീടുകൾ കുറവ് ആയതു കാരണം വെട്ടം കുറവ് ആണ് ഇരുവശവും കല്ല് കെട്ട് ആണ് ഒരു ചെറിയ ഭയം തോന്നി പെട്ടന്ന് നടന്നതും ഒരു ബുള്ളറ്റിന്റെ ഒച്ച കേട്ടു നെഞ്ചിടിപ്പ് കൂടുന്നത് അറിഞ്ഞു ഹൃദ്യ, നോക്കാതെ തന്നെ അത് ആരാകും എന്ന് ഊഹിച്ചു അവൾ, അത് അവളെ പേടി പെടുത്തി ,മുന്പോട്ട് വേഗം നടന്നതും വേരിൽ തട്ടി നിലത്തേക്ക് വീണതും അവൾക്കു പുറകിൽ ആയി ആ വണ്ടി നിർത്തി ഇരുന്നു ഭദ്രൻ. നിലത്തു വീണ ബാഗും എടുത്തു ചാടി എഴുന്നേറ്റതും ബുള്ളറ്റ് മതിലിനോട് ചേർത്തു ചായിച്ചു വെച്ചു ചാടി ഇറങ്ങി ആ ചെറു വെട്ടത്തിൽ അവനെ കണ്ടതും നെഞ്ചിൽ മിന്നൽ പിണറുകൾ പാഞ്ഞു. മുന്പോട്ട് നടക്കാൻ തുടങ്ങിയതും അവളെ മതിലിനോട് ചേർത്തു നിർത്തി രണ്ടു കൈ യാലും lock ചെയ്യ്തു ഭദ്രൻ

. ""എങ്ങോട്ടാ..... ഈ പായുന്നെ.... ഏഹ്...... നീ എന്താ എന്റെ മുത്തശ്ശി യോട് പറഞ്ഞത്.....ആ കണ്ണുകൾ നിറഞ്ഞു നീ കാരണം.... അത് സഹിക്കില്ല ഈ ഭദ്രൻ....... അവന്റെ ഓരോ വാക്കിലുടെയും അവനിലെ ശ്വാസനിശ്വാസങ്ങൾ അവളുടെ മുഖത്തു തട്ടി തെറിച്ചു. അവന്റെ സാമിപ്യം പേടി പെടുത്തി എങ്കിലും ധൈര്യം സംഭരിച്ചു നിന്നുഹൃദ്യ, അവന്റ കണ്ണുകളിലേക്ക് നോക്കി പേടിപ്പെടുത്തുന്ന രീതിയിൽ ചുവന്നിരുന്നു ആ മിഴികൾ. നെറ്റിയിലും കഴുത്തിടുകിലും വിയർപ്പു തുള്ളികൾ സ്ഥാനം പിടിച്ചു അവളുടെ. എങ്കിലും അവന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കിപറഞ്ഞു അവൾ. ""തനിക്ക്..... വില പറഞ്ഞു മേടിക്കാൻ ഉള്ള ഒരു വസ്തു അല്ല ഹൃദ്യ......തന്നെ പോലുള്ള ഒരു ഗുണ്ടയെ ഞാൻ കല്യാണം കഴിക്കും എന്ന് താൻ കരുതിയോ എന്റെ ഗതികേടിനെ വില പറയാൻ നോക്കി നിങ്ങൾ....... അപ്പോൾ മനഃപൂർവം ആയിരുന്നു നിങ്ങൾ എന്റെ താലി.....നീചനാണ് നിങ്ങൾ........ചെകുത്താൻ....."" . പറഞ്ഞതും വിതുമ്പി പോയിരുന്നു അവൾ. അവളുടെ ഓരോ വാക്കുകളും അവന്റെ മുഖത്തെ പേശികളെ വലിഞ്ഞു മുറുക്കി കണ്ണുകൾ ക്രോധത്താൽ ചുവന്നു. ""കുറച്ചു സമയം മുൻപ് വരെ ഞാൻ അറിയാത്ത കാര്യം ആയിരുന്നു ഇത്.......എന്നാൽ നീ കേട്ടോ....

ഇന്നേ വരെ ഒരു പെണ്ണു വേണം എന്ന് ആഗ്രഹിച്ചിട്ടില്ല , ഈ ഭദ്രൻ....ആശിച്ചത് നേടി എടുക്കാത്ത ശീലവും ഇല്ല...... എന്റെ മുത്തശ്ശി നിന്നെ ആഗ്രഹിച്ചിട്ടുണ്ടങ്കിൽ..... ഇനി ഭദ്രന്റെയും വാശി കൂടി ആണ് അത്......നിന്നെ എന്റേത് ആക്കുക എന്നത്.... അതിനു ഇരുപത്തിയഞ്ചു ലക്ഷം പുല്ല് ആണ് ഈ ശിവ ഭദ്രന്.....നിനക്ക് ഞാൻ ഇട്ട വില ആണ് അത്...... അതും പറഞ്ഞു അവൻ നേരെ നിന്നതും കൈ ഉയർത്തി അവന്റെ കവിളിൽ അടിച്ചിരുന്നു അവൾ.അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി മാറ്റി , അവൾക്കു നേരെ അടിക്കാൻ ആയി കൈ ഉയർത്തി എങ്കിലും, പല്ല് ഇറുമ്മി കൊണ്ടു മുഷ്ടി ചുരുട്ടി പിടിച്ചു കൈ താത്തി ഭദ്രൻ. ""തിരിച്ചു തരാൻ അറിയാത്തതു കൊണ്ടു അല്ല പക്ഷെ .... തല്ലില്ല പകരം തലോടും...... ഈ ഭദ്രൻ.......ഇന്നേക്ക് മൂന്നാം പൊക്കം ഭദ്രന്റ താലി വീണിരിക്കും നിന്റെ കഴുത്തിൽ......ഒരുങ്ങി ഇരുന്നോ..... അതും പറഞ്ഞു ബുള്ളറ്റിൽ കയറി പോയിരുന്നു ആ ചുവന്ന വെട്ടം മായുന്ന വരെ അങ്ങനെ നിന്നു അവൾ മരവിച്ച പോലെ നിസ്സഹായ ആയി, ആ ഇരുട്ടിൽ നിന്നു ഇനിയുള്ള ദിവസങ്ങളിൽ ഇരുട്ടാണോ അതോ വെളിച്ചം ആണോ തന്റെ ജീവിതത്തിൽ വരാൻ പോകുന്നത് എന്ന് അറിയാതെ.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story