അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 30

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എന്തോ തെറിച്ചു വീഴുന്ന ഒച്ച കേട്ടതും കതക് തുറന്നു വെളിയിലേക്ക് വന്നു ഹൃദ്യ. മുറ്റത്തു പൊട്ടികിടക്കുന്ന ചെടിചേട്ടിയിലേക്കും ഇരച്ചു കൊണ്ട് നിൽക്കുന്ന ജീപ്പിലേക്കും മാറി മാറി നോക്കി ഇറങ്ങി വരുന്ന ഉറക്കാത്ത കാലുകളിലേക്ക് നോക്കി പറിയാൻ തുടങ്ങുന്ന മുണ്ട് മടക്കി കുത്തിതന്നിലേക്ക് അടുത്തു വരുന്നവനെ കണ്ടതും ഒരു തണുപ്പു ദേഹമാകെ പടരുന്നത് അറിഞ്ഞു.തന്നിലേക്ക് ആടി ആടി അടുക്കുന്നവനെ നോക്കി നിന്നു , ആ മുഖം പോലും തനിക്ക് പരിചയം അല്ല എന്ന് തോന്നി അവള്ക്ക് മുടിയും താടി രോമങ്ങളും അനുസരണ ഇല്ലാതെ പാറി നടക്കുന്നു ഷർട്ടിലും മുണ്ടിലും ചെളി പറ്റി പിടിച്ചിരിക്കുന്നു തന്നിലേക്ക്അയാൾ അടുക്കും തോറും ശ്വാസം വിലങ്ങുന്ന പോലെ തോന്നി ഹൃദ്യ ക്ക്‌. ആ കണ്ണുകളിൽ നോക്കാൻ ആകാതെ മിഴികൾ താത്തി നിന്നു. 'നോക്കി പോയാൽ ഇനിയും തോറ്റ് പോകും താൻ അത് പാടില്ല ഇനി തോൽക്കില്ല ഇയാൾക്ക് മുമ്പിൽ..... എനിക്ക് അറിയണം എന്തിനാണ് എന്നെ ഒരുവില കുറഞ്ഞ വസ്തു ആക്കി മാറ്റിയത് എന്ന്.... ഭദ്രൻ അടുത്തേക്ക് വരും തോറും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം തന്നെ മൂടുന്നത് അറിഞ്ഞു ഹൃദ്യ ഭദ്രൻ അവൻ തന്നിലേക്ക് അടുക്കും തോറും കാലുകൾ പുറകോട്ട് വെച്ചു. "'എടി....നീ എനിക്കിട്ട് പണി തന്നിട്ട് പോകാമെന്ന് കരുതി അല്ലേ.....

നിനക്ക് എന്നെ വേണ്ട അല്ലേ പക്ഷെ എനിക്ക് നിന്നെ വേണം അങ്ങനെ ഉപേക്ഷിക്കാൻ അല്ല കൂടെ കൂട്ടിയത് നീ പറഞ്ഞത് പോലെ കാശ് കൊടുത്തു മേടിച്ചത്.... പറയുകയും അവളുടെ കയ്യിൽ മുറുകെ പിടിച്ചു ഹൃദ്യ കുതിറി ക്കാൻ നോക്കിയെങ്കിലും വലിച്ചു നെഞ്ചിലെക്ക്‌ ഇട്ടതും അവനെ തള്ളി മാറ്റി ഹൃദ്യ. നിലത്തേക്ക് വീഴാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിച്ചു നിന്നു ഭദ്രൻ ഭദ്രനെ വീഴിക്കാൻ ശ്രേമിക്കണ്ടടി നീ..... വീഴില്ല ഞാൻ.........അങ്ങനെ നിന്നെ പോലൊരുവൾ വീഴിക്കാൻ നോക്കിയാൽ വീഴുന്നവൻ അല്ല ശിവ.........ശിവ.... ഭദ്രൻ..... വാക്കുകൾ കുഴഞ്ഞു പോകുന്നത് അറിഞ്ഞു ഹൃദ്യ എന്തോ മനസ് ഒരു നോവ് തോന്നി എത്ര തെമ്മാടി ആണ് എങ്കിലും മദ്യം തൊടാറില്ല എന്ന് മുത്തശ്ശി പറഞ്ഞത് ഓർത്തു അവൾ. ""എന്തിനാ എന്നെ തേടി വന്നത്..... പൊയ്ക്കോ എനിക്ക് കാണണ്ട...... ""അങ്ങനെ അങ്ങ് പോകാൻ വന്നത് അല്ല ഞാൻ ......എനിക്ക് എന്റെ കാശ് കിട്ടണം അല്ല എങ്കിൽ എനിക്ക് നിന്റെ കൂടെ ഒരു രാത്രിയിൽ കഴിയണം...... അല്ലങ്കിൽ നാണകേട് ആർക്കാ.......പറ ആർക്കാ.....

.കെട്ടിയിട്ടും കൂടെ കിടക്കാത്ത കെട്ടിയോൻ ആണെന്ന് നാട്ടുകാര് ചിന്തിക്കും...... പറഞ്ഞു കൊണ്ട് അവളിലേക്ക് അടുക്കാൻ തുടങ്ങിയതും പുറകോട്ട് കാലുകൾ ചലിപ്പിച്ചു അവൾ അവനിലെ മാറ്റം അതിശയം തോന്നി. "എന്താ ഈ പറയുന്നത്... പോകാൻ അല്ലേ പറഞ്ഞത്......ബോധം ഇല്ലാതെ വന്നിട്ട്..... അവൾ പറയുന്നത് കേൾക്കാതെ ഷർട്ട്‌ ഊരി അവൻ, പിന്നെ അതും കൈയിൽ പിടിച്ചു നാല് പാടും നോക്കി മുറ്റത്ത്‌ കണ്ട ബോഗൻ വില്ലയുടെ മുകളിലേക്ക് ഇട്ടു. പിന്നെ അവളുടെ അടുത്തേക്ക് ആയി നടന്നു വന്നു കൈയിൽ പിടിത്തം മിട്ടു. വാ..... മോളെ നമ്മുക്ക് ആദ്യരാത്രി ആഘോഷിക്കാം....... ഭദ്രേട്ടാ പോകാനാ പറഞ്ഞത് എനിക്ക്..... കാണണ്ട നിങ്ങളെ വെറുപ്പാ.....എന്നെ..... ""നീ അല്ലേ പറഞ്ഞത് ഞാൻ നിന്നെ വിലക്ക് വാങ്ങിയത് ആണന്നു.....അപ്പോൾ പിന്നെ വാങ്ങിയ സാധനം ഉപയോഗിക്കേണ്ടെടി..... കോപ്പേ...ഞാൻ..... ഏഹ്....... പറയുകയും അവളെ ഇടുപ്പിൽ പിടിച്ചു ചേർത്തു നിർത്തി. ഭദ്ര.... നിങ്ങൾ എന്താ ഈ കാണിക്കുന്നത്........ ബൈക്ക് സ്റ്റാൻഡിൽ വെച്ച് അങ്ങോട്ടേക്ക് ഓടി വന്നു നന്ദൻ. ഭദ്രന്റെ തോളിൽ പിടിച്ചു മാറ്റി നിർത്തി. ഭദ്ര.... താൻ... വൃത്തികേട് കാണിക്കരുത്.....

പെൺകുട്ടികൾ തന്നെ താമസിക്കുന്നിടത്തു വന്നു നെറികേട് കാണിക്കുന്നോ... !!!ആഹാ..... ഇതാര്.... എന്റെ ഭാര്യയുടെ രക്ഷകൻ......പിന്നെ വൃത്തികേട്, അത് കാണിച്ചില്ല കാണിക്കാൻ പോകുന്നതേ ഉള്ളു......അല്ലേ ഭാര്യയെ..... അതും പറഞ്ഞു അവളെ നോക്കി താടിയിൽ തലോടി കൊണ്ട് നന്ദന്റെ നെഞ്ചിൽ തള്ളി. ""ഇത് ഞാനും എന്റെ ഭാര്യ യും തമ്മിൽ ഉള്ള പ്രശ്നം അത് ഞങ്ങൾ തീർത്തോളും നീ ആരാടാ അതിന്റെ ഇടക്ക് ചൊറിയാൻ...... കോപത്താൽ കണ്ണുകൾ കുറുകി ഭദ്രന്റെ ""ഭദ്രാ..... ഹൃദ്യയുടെ കാര്യങ്ങൾ നോക്കുന്നത് ഞാൻ ആണ്..... അത് കൊണ്ട് പോകാൻ നോക്ക്....... ""നീ കെട്ടിയിട്ടു ഒന്നും ഇല്ലല്ലോ ഇവളെ.....പിന്നെ എന്തിനാടാ.... മണത്തു നടക്കുന്നെ..... ദേക്ഷ്യത്തോടെ അവന്റെ മുമ്പിൽ വന്നു നിന്നു ഭദ്രൻ. ""കെട്ടിയിട്ടില്ല പക്ഷെ താമസിയാതെ എന്റേത് ആക്കും....... ഈ നന്ദ്ൻ......കാരണം ഹൃദ്യക്ക് നിന്നെ പോലെ ഒരുവനെ വേണ്ട... പറയുകയും അവളെ കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിർത്തുകയും ചെയ്തു നന്ദൻ, നന്ദന്റെ പെട്ടന്നുള്ള നീക്കം അവളുടെ ദേഹമാകെ പൊള്ളിക്കുന്നത് പോലെ തോന്നി അനങ്ങാൻ ആകാതെ എന്തോ എതിർക്കാൻ തോന്നിയില്ല ആ നിമിക്ഷം ഭദ്രൻ അവിടെ നിന്നു പോയാൽ മതി എന്നെ ഉണ്ടായിരുന്നുള്ളു അവൾക്ക്.

""നിന്നോട് ഞാൻ പറഞ്ഞു നീ കെട്ടിക്കോടാ..... അല്ലങ്കിലും ഇവളുടെ ജാതകത്തിൽ മൂന്നു കെട്ടണം എന്ന് കാണും...... പക്ഷെ ഇപ്പോൾ അല്ല ഭദ്രൻ ഉപേക്ഷിചിട്ട്...... "ഒന്ന് നിർത്താമോ......"" നന്ദന്റെ കൈ ശക്തിൽ തട്ടി മാറ്റി ഹൃദ്യ. ""നിങ്ങൾ എന്താ വിചാരിച്ചിരിക്കുന്നെ ഞാൻ ഒരു വിൽപ്പന ചരക്കു ആണെന്നോ ഒരാൾ ഉപേക്ഷിക്കുമ്പോൾ അടുത്ത ആള് എടുക്കാൻ........ എനിക്ക്..... ഒരു മനസ്സ് ഉണ്ട്.....ഹൃദ്യ യുടെ ജീവിതത്തിൽ ഇനി വേറെ ഒരു പുരുക്ഷൻ ഉണ്ടാകില്ല......ദയവുചെയ്ത് ഒന്ന് പോയി തരുമോ..,.... പറയുകയും രണ്ട് പേർക്കും നേരെ കൈ കൂപ്പി , പിന്നെ അകത്തേക്ക് കയറി കതക് ശക്തിയിൽ വലിച്ചു അടച്ചു. "ഭദ്രേട്ടാ.... നിങ്ങൾ എന്താ ഇവിടെ.,.. അമൃത യുടെ ശബ്‌ദം കേട്ടതും രണ്ടു പേരും ഒരു പോലെ നോക്കി. ഞാൻ ഇനി ഇവിടെ തന്നെ കാണും..... നീ കൊണ്ട് കേസ് കൊടുക്കടി അല്ലാതെ പിന്നെ......അവൾ ഇപ്പോഴും ഭദ്രന്റ ഭാര്യ ആണ്...... ഒരു ഓട്ടോ വന്നു നിന്നു മുറ്റത്ത്‌ എൽദോ ഇറങ്ങി ഓടി വന്നു. അണ്ണാ........ അണ്ണൻ ഇവിടെ ഉണ്ടായിരുന്നോ അന്വഷിക്കാത്ത സ്ഥലം ഇല്ല.......

എടാ ജീപ്പിൽ എന്റെ ബാഗ് ഉണ്ട് എടുക്കു ഇങ്ങോട്ട്...... ഇനി ഭദ്രൻ ഇവിട..കാണും...... തടയാമെങ്കിൽ നീ ഒക്കെ തടയ്..... കേസ് എങ്ങാനും കൊടുത്താൽ എല്ലാത്തിനെയും നാറ്റിക്കും ഞാൻ...... പറയുകയും സ്റ്റെപ് കയറി അപ്പ്‌ സ്റ്റൈറിലെ ഒറ്റ മുറിയിലേക്ക് നടന്നു കയറി. മുകളിൽ എത്തിയതും തിരിഞ്ഞ് നിന്നു താഴേക്കു നോക്കിപറഞ്ഞു ഭദ്രൻ അതേ... നീ എന്റെ ഭാര്യ ക്ക്‌ മുടക്കിയ കാശിന്റെ കണക്കു ഒരു പേപ്പറിൽ കുറിച്ച് എൽദോയെ ഏൽപ്പിച്ചേക്ക്......തോന്നുമ്പോൾ തരാം...... അതും പറഞ്ഞു പിൻകാല് കൊണ്ട് മുണ്ടിന്റെ തുമ്പ് പൊക്കി എടുത്ത് ഉടുത്തു പിന്നെ കതകു തുറന്നു അകത്തേക്കു കയറി. അമൃത യെയും നന്ദനെയും ഒന്ന് നോക്കിയിട്ട് എൽദോയും സ്റ്റെപ് ഓടി കയറി. അമൃതയും നന്ദനും പരസ്പരം നോക്കി നന്ദന്റെ കണ്ണിലെ ഭാവം മനസിലാക്കാൻ ശ്രമിച്ചു, ഒരു ചിരി നൽകി അകത്തേക്ക് പോകുന്നവനെ നോക്കി നിന്നു അമൃത. തറയിൽ ഇരുന്നു ബെഡിലേക്ക് തല വെച്ചു കിടക്കുവാണ് ഹൃദ്യ , അമൃത വന്നു അടുത്തു ഇരുന്നു അവളുടെ കൈയിൽ പിടിത്തമിട്ടു. ചേച്ചി...... അയാൾ മുകളിൽ ഉണ്ട്...

നല്ല വെള്ളമാ ഇപ്പോൾ എന്ത് പറഞ്ഞാലും തലയിൽ കയറും എന്ന് തോന്നുന്നില്ല.....നാശം പിടിക്കാൻ എന്തിനാണോ ഇങ്ങോട്ട് വന്നത്....... ശരിയാണ് ഹൃദ്യ തനിക്കു നല്ലത് പറയാൻ മേലെ അയാളെ പോലീസിൽ കംപ്ലയിന്റ് ചെയ്യുക ആണ് വേണ്ടത് തെമ്മാടി..... എന്തും ആകാം എന്നാണ് അവന്റെ വിചാരം..... Ediot.... നന്ദന്റെയും,അമൃത യുടെ വാക്കുകൾ കേട്ടതും കണ്ണുകൾ ഇറുകി അടച്ചു എന്തോ നോവുന്ന ത് പോലെ അറിയില്ല അയാളെ മറ്റൊരാൾ കുറ്റപെടുത്തുന്നത് കേൾക്കാൻ ആകുന്നില്ല തനിക്ക് എന്ത് കൊണ്ട് ആണത് മിഴികൾ അനുസരണ ഇല്ലാതെ ഒഴുകി കൊണ്ട് ഇരുന്നു ഹൃദ്യ യുടെ. ""നമ്മുക്ക് നാളെ തന്നെ വക്കീലിനെ കാണാം ഹൃദ്യ പിന്നെ അയാളെ കൊണ്ടുള്ള ശല്യം ഉണ്ടാകില്ല തനിക്ക്.... അയാളെ പോലുള്ളവൻ മാരെ വെറുതെ വിടരുത്....... നന്ദന്റെ വാക്കുകൾ കാതിലേക്കു തുളച്ചു കയറി ആ വാക്കുകൾ കാതിനെ പൊള്ളിച്ചു ദേഹമാകെ പടർന്നു. ചുണ്ടുകൾ വിറ കൊണ്ടു കരച്ചിൽ അടക്കാൻ പറ്റാതെ വന്നതും വാ പൊത്തി ബാത്‌റൂമിൽ കയറി കതക് അടച്ചു നന്ദേട്ട.... ഇത് കുറച്ചു കൂടി പോയോ......

ഒന്ന് ചിരിച്ചു കൊണ്ടു മുറിക്കു വെളിയിൽ ഇറങ്ങി നന്ദൻ. ""അവൾക്ക് സ്വയം മനസിലാകുന്നില്ല.... അപ്പോൾ നമ്മൾ മനസിലാക്കി കൊടുക്കണ്ടേ.....അമൃത വാശിയും ദേഷ്യത്തിനുമിടയിൽ ഭദ്രനോടുള്ള സ്നേഹം പോലും ഒളിപ്പിച്ചു വെയ്ക്കുവാണ്....... ആ മനസ്സിൽ ശിവ ഭദ്രൻ മാത്രമേ ഉള്ളു പക്ഷെ അത് സമ്മതിച്ചു തരാൻ ഉള്ള വാശി......... നന്ദേട്ടന് എങ്ങനെ പറ്റുന്നു ഇങ്ങനെ ചിന്തിക്കാൻ നന്ദേട്ടന് ഇഷ്ടം അല്ലേ ഹൃദ്യ യേച്ചിയെ........ ഹൃദ്യയോട് ആർക്കും ഇഷ്ട്ടം തോന്നും അത്ര നല്ല കുട്ടി ആണ്...... എന്റെ പ്രണയം എന്റെ മാത്രം ആണ് അത് എന്നിൽ തുടങ്ങി എന്നോട് അവസാനിക്കട്ടെ...... എന്റെ മരണം വരെ ദേ..... ഇവിടെ കാണും.....ഹൃദ്യ ഒരിക്കലും മായാതെ മറയാതെ..... പറയുകയുംനെഞ്ചിൽ ചൂണ്ടി കാണിച്ചു ചുണ്ടിൽ ഒരു ചിരിയും വിടർന്നു നോവുള്ള ചിരി. ""ഇതല്ലേ..... നന്ദേട്ട പ്രണയം..... അല്ലാതെ അയാളെ പോലെ......എനിക്ക് എന്തോ ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല.... നന്ദേട്ടൻ പറഞ്ഞിട്ടാ...... അമൃത യുടെ മുഖത്തു ഇഷ്ട്ടകേട് നിറഞ്ഞു. ""അതും പ്രണയം ആടോ അമൃതേ.... ചില പ്രണയങ്ങൾ ഇങ്ങനെ ആണ് പിടിത്തം തരില്ല.......പ്രണയത്തിനു പല ഭാവങ്ങൾ ഉണ്ട്.....ശിവഭദ്രൻ അയാൾക്ക്‌ അങ്ങനെ പ്രണയിക്കാനെ അറിയൂ...... ആ കണ്ണുകളിൽ പലവട്ടം കണ്ടത് ആണ് അവളെ നഷ്ട പെടുമോ എന്നുള്ള പേടി അത് തന്നെ ആണ് അയാളിലെ പ്രണയം.......

ഒരു തരത്തിൽ അയാൾ പിടിച്ചു അടക്കുവായിരുന്നോ അവളെ അല്ല രക്ഷപെടുത്തുവായിരുന്നില്ലേ പലരിൽ നിന്നും പലപ്പോഴും തെറ്റിദ്ധാരണ യുടെ പേരിൽ അകന്നവർ ആണ്‌ രണ്ട് പേരും ഇനി അത് പാടില്ല സ്നേഹിക്കുന്നവർ ഒന്നാകണം അമൃത........പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ അവർ തമ്മിൽ ഉള്ളു....... ""പക്ഷെ ചേച്ചി തോറ്റ് കൊടുക്കും എന്ന് തോന്നുന്നില്ല......അയാളും അതുപോലെ തന്നെ കട്ടക്ക് നിൽക്കുവാ രണ്ടും....... ഒന്ന് ചിരിച്ചു നന്ദൻ , പിന്നെ കാറിന്റെ ചാവി പോക്കറ്റിൽ നിന്ന് എടുത്ത് വെളിയിലേക്ക് നടന്നു. ഞാൻ ഇറങ്ങുവാ എന്ത് ആവശ്യം ഉണ്ടങ്കിലും വിളിക്കണം...... ""എന്റെ നന്ദേട്ട തലക്കു മുകളിൽ ഒരു അണുബോംബ് ആണ് ഉള്ളത് എപ്പോൾ പൊട്ടുമോ......"" മുകളിലേക്കു നോക്കി കൊണ്ടു പറഞ്ഞു അമൃത ബാൽക്കാണിയിൽ ഹാൻഡ് റെയിലിംഗിൽ കൈ പിടിച്ചു നിൽക്കുന്ന എൽദോ അവൾക്ക് നേരെ കൈ വീശി യതും ചുണ്ട് കോട്ടികൊണ്ട് മുഖം മാറ്റി അവൾ. ""പൊട്ടി ചീറ്റട്ടടി...എങ്കിലേ പലതും ഉരുകി തീരുക യുള്ളൂ...... പറഞ്ഞു കൊണ്ടു അവളോട് യാത്ര പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യ്തു നന്ദൻ.

അകത്തേക്ക് കയറുന്നതിനു മുന്പേ ഒന്ന് കൂടി നോക്കി അമൃത എൽദോയുടെ പുറകിൽ ആടി കിറുങ്ങി നിൽക്കുന്ന ഭദ്രനെ കണ്ടതും ദേക്ഷ്യത്തോടെ നോക്കി അകത്തേക്ക് കയറി അവൾ. 🥀 കതകിൽ ശക്തിയിൽ ഉള്ള തട്ട് കേട്ടതും വാതിൽ തുറന്നു അമൃത അവളെയും തള്ളി മാറ്റി കാറ്റ് പോലെ അകത്തേക്കു കയറി ഇരുന്നു ഭദ്രൻ, പുറകെ എൽദോയും , കസേര വലിച്ചു ടേബിളിന്റെ അടുത്തു ഇരുന്നു കൈയിൽ ഇരിക്കുന്ന കുപ്പി ടേബിളിൽ ശക്തിയോടെ വെച്ചു. ""എന്റെ ഭാര്യയെ ഇങ്ങു വിളിക്കു രണ്ട് ഗ്ലാസ്സ് ഇങ്ങു എടുക്കാൻ പറ ....... അമൃത യെ നോക്കി പറഞ്ഞതും അവൾ ദേക്ഷ്യത്തോടെ എൽദോയെ നോക്കി അവൻ ദൃഷ്ടി ചുമരിലേക്ക് മാറ്റി. അവൾ നിലത്തേക്ക് ആഞ്ഞു ചവിട്ടി മുറിയിലേക്ക് പോകാൻ തുടങ്ങിയതും പുറകിൽ നിന്നു വിളിച്ചു പറഞ്ഞു ഭദ്രൻ. ""എനിക്ക് രണ്ട് എണ്ണം അടിക്കണം എന്നിട്ട് അവളെ രണ്ട് എണ്ണം പറയണം.......ഇങ്ങോട്ട് വരാൻ പറയ്‌.......അവളോട് ഭദ്രേട്ടൻ വന്നിട്ടുണ്ട് എന്ന് പറയ്‌....... അതും പറഞ്ഞു കസേരയിലേക്ക് ചാരി ഇരുന്നതും തറയിലേക്ക് എന്തോ ശക്തിയിൽ വീണുവലിയ ശബ്ദത്തോടെ ചിന്നി ചിതറി യതും ഭദ്രൻ ചാടി എഴുനേറ്റു.......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story