അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 31

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

എനിക്ക് രണ്ട് എണ്ണം അടിക്കണം എന്നിട്ട് അവളെ രണ്ട് എണ്ണം പറയണം.......ഇങ്ങോട്ട് വരാൻ പറയ്‌.......അവളോട് ഭദ്രേട്ടൻ വന്നിട്ടുണ്ട് എന്ന് പറയ്‌....... അതും പറഞ്ഞു കസേരയിലേക്ക് ചാരി ഇരുന്നതും തറയിലേക്ക് എന്തോ ശക്തിയിൽ വീണുവലിയ ശബ്ദത്തോടെ ചിന്നി ചിതറി യതും ഭദ്രൻ ചാടി എഴുനേറ്റു. മുമ്പിൽ കോപത്താൽ നിൽക്കുന്നവളെ നോക്കി പിന്നെ അവളുടെ അടുത്തേക്ക് വന്നു. എന്താടി.... ഭാര്യ നീ ചെയ്തേ...... ഏഹ്... രണ്ടണ്ണം അടിച്ചിട്ട് നിന്നെ രണ്ട് പറയാം വിചാരിച്ചതാ അത് നീ നശിപ്പിച്ചു....... എടാ..... എൽദോ....ബീവറേജ് അടക്കുന്നതിനു മുന്പേ പോയി മേടിച്ചോണ്ടു വാടാ എവിടന്നു എങ്കിലും........ അവൻ പോകാൻ ആയി തിരിഞ്ഞതും ഹൃദ്യ യുടെ ഒച്ച അവിടെ മുഴങ്ങി. നിൽക്കടാ അവിടെ...... ഒരടി മുന്നോട്ട് വെച്ചാൽ നിന്റെ കാല് തല്ലി ഒടിക്കും..... അവളുടെ ഒച്ചയും ഭാവവും കണ്ടതും ഞെട്ടലോടെ ഭദ്രനെ നോക്കി എൽദോ. ""പിന്നെ തനിക്ക് എന്നോട് എന്താ പറയാൻ ഉള്ളത് പറഞ്ഞു തുലയ്ക്ക് അതിന് ഈ വിഷം കലക്കി കുടിക്കണം എന്നില്ല....... നിലത്തു വീണു കിടക്കുന്ന കുപ്പിയിൽ നോക്കി പറഞ്ഞു. "ഇതാണോ വിഷം അപ്പോൾ നീ എനിക്ക് കലക്കി തന്നത്തിന്റെ അത്രയും ഉണ്ടോടി.... ഇത്.... ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളത് കുടിക്കും നീ ആരാടി എന്നോട് ചോദിക്കാൻ.......

അതും പറഞ്ഞു എൽദോയുടെ അടുത്തേക്ക് നടന്നു. നൃത്തം ചെയ്തു നിൽക്കാതെ പോയി മേടിച്ചോണ്ട് വാടാ....... അവളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി എൽദോ. ഇവിടെ ഇരുന്നു കുടിക്കാൻ പറ്റത്തില്ല..... രണ്ട് പെൺകുട്ടികൾ ഉള്ളത് ആണ് തനിക്ക് മനസിലാകത്തില്ലേ പറഞ്ഞാൽ.... അവന്റെ മുമ്പിലേക്ക് നിന്നു വിരൽ ചൂണ്ടി പറഞ്ഞു അവൾ. ""ഇല്ല മനസിലാകില്ല.... നീ കൊണ്ട് കേസ് കൊടുക്ക്‌..... ബാക്കി അവരോടു ഞാൻ പറഞ്ഞോളാം....... അതും പറഞ്ഞു എൽദോയുടെ നേരെ രൂക്ഷമായി നോക്കി ഭദ്രൻ ചാടി മുറ്റത്ത്‌ ഇറങ്ങി എൽദോ ബൈക്കും എടുത്തു പോയിരുന്നു. അവനെ ദേക്ഷ്യത്തോടെ നോക്കിയിട്ട് അടുക്കളയിലേക്ക് ചെന്നു ഹൃദ്യ , സ്ലാബിൽ ചാരി നഖം കടിച്ചു നിൽപ്പുണ്ട് അമൃത. ചേച്ചി.... അയാൾക്ക് പറയാൻ ഉള്ളത് എന്താണ് എന്ന് വെച്ചാൽ കേട്ടേക്ക് അല്ലങ്കിൽ ഇവിടം ബാർ ആക്കും...... മുരടൻ....." പറഞ്ഞിട്ട് പിന്നെയും നഖം കടിക്കാൻ തുടങ്ങി. ബൈക്ക് വന്നു നിൽക്കുന്ന ഒച്ച കേട്ടതും ഹൃദ്യ കുറച്ചു നേരം അവിടെ തന്നെ നിന്നു , മദ്യത്തിന്റെ മണം മൂക്കിലേക്ക് അടിച്ചതും ദേക്ഷ്യത്തോടെ ഹാളിലേക്ക് ചെന്നു മദ്യം ഗ്ലാസിൽ പകരുന്ന എൽദോയും ഗ്ലാസ്‌ ചുണ്ടോട് അടുപ്പിക്കുന്ന ഭദ്രനെയും കണ്ടതും പാഞ്ഞു ചെന്നു അവൾ ശിവഭദ്രന്റെ കൈയിലെ ഗ്ലാസ്സ് തട്ടി തെറുപ്പിച്ചു. കോപത്തോടെ ചാടി എഴുനേറ്റു

ഭദ്രൻ അവളുടെ കൈയിൽ കയറി പിടിച്ചു. ""എന്താടി ചെയ്യ്തേ നീ ഭദ്രനോട് കളിക്കുവാ..... ഏഹ്..... പറയുകയും കൈയിൽ പിടിച്ചു വലിച്ചു ചേർത്തു നിർത്തി. ""ഞാൻ കുടിച്ചാൽ നിനക്ക് എന്താ......"" അവന്റെ നെഞ്ചിൽ തള്ളി മാറ്റി പോകാൻ തുടങ്ങിയതും വലിച്ചു നെഞ്ചിലേക്കിട്ടു. ""പറ ഹൃദ്യ...... നിനക്ക് എന്താ......"" അവന്റെ സ്വരത്തിലെ മാറ്റം അവളെ അതിശയിപ്പിച്ചു ആ ശ്വാസം മുഖത്തു അടിച്ചതും കണ്ണുകൾ ഇറുക്കി അടച്ചു. അമൃത യും എൽദോ യും പരസ്പരം നോക്കി രണ്ടു പേരുടെയും കണ്ണുകളിൽ കുസൃതി നിറഞ്ഞു. എൽദോ കതക് തുറന്നു വെളിയിലേക്ക് ഇറങ്ങിയതും പുറകെ അവളും ഇറങ്ങി കതകു വെളിയിൽ നിന്നു ചാരി രണ്ട് പേരും അരപ്ലെസിലേക്ക് ഇരുന്നു വിരലുകൾ ഞെരടി കൊണ്ട് ഇരിക്കുന്നവളെ നോക്കി ചിരിച്ചു എൽദോ. ""എടോ... താൻ ഇങ്ങനെ ഞെരടണ്ട.... അണ്ണൻ കുടിച്ചിട്ടില്ല കുടിക്കത്തുമില്ല മുഴുവൻ അഭിനയം ആയിരുന്നു..... വായിൽ ഒഴിച്ച് ഒന്ന് കഴുകി പിന്നെ ഷർട്ടിലും കുറച്ചു ഒഴിച്ചു...... അതും പറഞ്ഞു ഉറക്കെ ചിരിച്ചു എൽദോ. ""നിങ്ങൾ പെണ്ണുങ്ങളെ പറ്റിക്കാൻ നല്ല എളുപ്പം ആണ്....""

എളിയിൽ കൈ കുത്തി ചാടി എഴുനേറ്റു അമൃത. ""താൻ എന്താ പറഞ്ഞത്..... ഞാൻ ചേച്ചിയോട് പറയും....."" പറയുകയും ഡോറിന്റെ അടുത്തേക്ക് നടന്നു. എൽദോ ഓടി വന്നു അവളുടെ വാ പൊത്തി ഭിത്തിയിലേക്ക് ചേർത്തു നിർത്തി.ഒരു നിമിക്ഷം ഞെട്ടി നിന്നു അവൾ. ""ദേ.... വാ തുറന്നാൽ ഒരു ഫ്രഞ്ച് കിസ്സ് അങ്ങ് തരും....... അവൻ അത് പറയുകയും രക്ത മയം ഇല്ലാതെ മാറി മുഖം അമൃത,പേടിച്ചു അരണ്ടു അവനെ തന്നെ നോക്കി അനങ്ങാതെ അങ്ങനെ തന്നെ നിന്നു. അവളുടെ ഭാവം കണ്ടതും ചിരി പൊട്ടി എങ്കിലും അത് പുറത്തു വരാതെ ഇരിക്കാൻ പാടുപെട്ടു എൽദോ. 🥀 ""പറയ്‌.... ഹൃദ്യ ഞാൻ ഈ വിഷം കുടിച്ചാൽ നിനക്ക് എന്താ....... ..അവളിലേക്ക് ഒന്ന് കൂടി അടുത്തേക്ക് വന്നു ചോദിച്ചു അവൻ ഭദ്രന്റെ സ്വരം അത്രമേൽ ആർദ്രമായിരുന്നു. മുഖം അവളിലേക്ക് അടുപ്പിച്ചതും അവന്റെ നെഞ്ചിൽ കൈ വെച്ച് അടിച്ചു. ""പൊയ്ക്കോ കാണണ്ട എനിക്ക്....... വരുക പോലും വേണ്ട വെറുപ്പാ എനിക്ക്..... ദുഷ്ടനാ നിങ്ങൾ..... പറയുകയും അവന്റെ നെഞ്ചിൽ കൈ യാൽ അമർത്തി തള്ളി കൊണ്ട് ഇരുന്നു.

""പറയ്‌ ഹൃദ്യ ഞാൻ എന്ത് ദുഷ്ടതരം ആണ് നിന്നോട് കാണിച്ചത്......പറയുകയും അവളിലേക്ക് മുഖം അടുപ്പിച്ചു നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചതും ശക്തിയിൽ ഭദ്രനെ തള്ളി മാറ്റി ചുവരിലേക്ക് ചാഞ്ഞു നിന്നു അവൾ. ""കാണിച്ചില്ല...... ഒന്നും കാണിച്ചില്ല..... അവന്റെ കൈയിൽ നിന്ന് എന്നെ.....നിങ്ങൾ..... നിങ്ങള്ക്ക്കാശിനോട്മാത്രേ സ്നേഹം ഉള്ളു നിങ്ങൾ ഒരു മനുഷ്യൻ അല്ല ചെകുത്താൻ ആണ് ചെകുത്താൻ... ഭദ്രന് നേരെ അലറി വിളിച്ചു പറയുകയും അടുത്തേക്ക് വന്നു അവന്റെ കോളേറിൽ പിടിച്ചു ഉലച്ചു , അവളുടെ കണ്ണുകളിൽ നോക്കി നിന്നു ഭദ്രൻ .കണ്ണ് നീർ ഒഴുകാൻ ആയി തുളുമ്പി നിൽക്കുന്ന ത് കണ്ടതും വിരലുകൾ നീട്ടി യതും തട്ടി മാറ്റി അവൾ. ""തൊടണ്ട.... എന്നെ നിങ്ങൾ..... എന്നെ... എന്റെ സ്നേഹത്തെ വില കുറച്ചു കണ്ടുനിങ്ങൾ വെറുത്തു വെറുത്തു നിങ്ങളെ ഒന്ന് സ്നേഹിച്ചു തുടങ്ങിയതാ ഞാൻ എന്റേത് ആണെന്ന് വിശ്വസിച്ചു എന്റെ ഭാഗ്യം ആണെന്ന് വിചാരിച്ചു എന്നാൽ നിങ്ങൾ.......നിങ്ങള്ക്ക് വലുത് നിങ്ങളുടെ ഇരുപത്തിയഞ്ചു ലക്ഷം ആയിരുന്നു.....അറിയാമായിരുന്നു നിങ്ങൾ ആ കാശിനു പകരം കെട്ടിയതു ആണ് എന്നെ എന്ന് എങ്കിലും ഞാൻ ക്ഷമിച്ചു...... സ്നേഹിച്ചു പക്ഷെ എല്ലാം നിങ്ങൾ നേരത്തെ മുൻകൂട്ടി കളിച്ച കളി ആണെന്ന് പൊട്ടി ആയ ഞാൻ അറിഞ്ഞില്ല അവൻ......

ആ അഭി എന്നെ നിങ്ങള്ക്ക് വിറ്റത് ആണെന്നും അറിഞ്ഞില്ല.........നിങ്ങൾ പറഞ്ഞില്ല..... പറയുകയും അവന്റെ ഷർട്ടിൽ ഇരുകൈ യാൽ ഇറുക്കി പിടിച്ചു. എന്തിനാ..... എന്തിനാ..... എന്നോട് ഇങ്ങനെ ഒക്കെ ചെയ്യ്തത് എന്ത് കൊണ്ട് പറഞ്ഞില്ല..... അവൻ എന്നെ...... അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. അവളുടെ ഇരു തോളിലും പിടിച്ചു തന്റെ മുഖത്തിനു നേരെ നിർത്തി ഭദ്രൻ. കിതച്ചു നിൽക്കുന്ന വളുടെ മുഖമാകെ ഓടി നടന്നു ഭദ്രന്റെ കണ്ണുകൾ അവളുടെ ശ്വാസനിശ്വാസങ്ങൾവേഗതയിൽ ഉയർന്നു പൊങ്ങുന്നത് അറിഞ്ഞു നെറ്റി തടത്തിലെ വിയർപ്പു കണങ്ങളും ചുണ്ടുകളുടെ പിടപ്പും ഉയർന്നു താഴുന്ന മാറിടവും അവളുടെ സമ്മർദ്ദത്തെ എടുത്ത് കാണിച്ചു ഒഴുകുന്ന കണ്ണ് നീരിനെ മറക്കാൻ പാട് പെടുന്നവൾ അവന് നോവായി. """നീ വിശ്വസിക്കുന്നുണ്ടോടി .......ഞാൻ അങ്ങനെ ചെയ്യുമെന്ന്...... ഉത്തരം പറയാൻ ആകാതെ മുഖം താത്തി നിന്നു അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു. """അതേ നീ പറഞ്ഞത് നേരാ നിനക്ക് വില ഇട്ടത് .....ആണ് അവൻ നിന്റെ ആദ്യ ഭർത്താവ് അഭി.....എനിക്ക് തരാൻ ഉള്ള കാശിനു പകരം ആയി നിന്നെ തരാമെന്ന്......

ഭദ്രൻ കൊള്ളരുതാത്തവൻ ആണല്ലോ.... അത് കൊണ്ടാകാം അവൻ അങ്ങനെ പറഞ്ഞത്....... സുധി പറഞ്ഞത് നേരാണ് ഹൃദ്യ.... ഞാനും അഭിയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു..... കവലയിൽ വെച്ച് എന്റെ ദേക്ഷ്യം തീരുവോളംഅടിച്ചു അവനെ..... നിനക്ക് വേണ്ടി ഒരിക്കൽ പോലും ഞാൻ...കാണാത്ത നിനക്ക് വേണ്ടി......ഭദ്രൻ തെമ്മാടി ആണ് എന്നാൽ പെണ്ണ് പിടിയൻ അല്ല ഹൃദ്യ.....അന്നാണ് അവൻ മരിക്കുന്നത്...... നീ അഭിയുടെ ഭാര്യ ആണെന്ന് ഞാൻ അറിയുന്നത് നമ്മൾ ആദ്യമായി കാണുമ്പോൾ ആണ്...... അവൻ പറയുന്ന ഓരോ വാക്കുകളും നിശ്ചലമായി കെട്ട് കൊണ്ട് നിന്നു അവൾ കണ്ണുകൾ ഇടക്ക് തൂക്കുന്നുണ്ട്. ""പിന്നെ അന്ന് കൂടെ കൂട്ടിയതും വിവാഹം ചെയ്തതും സ്നേഹം ആയിരുനില്ല എന്നത് സത്യമാണ്.....ഒരു വാശി മാത്രം ആയിരുന്നു.....പിന്നെ എപ്പോഴോ ഉള്ളിൽ തോന്നിയ ഒരു കുറ്റബോധം......അത് ഒരു ഇഷ്ട്ടം ആയി എപ്പോഴോ മാറി ഇരുന്നു ഹൃദ്യ അറിയില്ല ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി ഇരുന്നു.......ഇപ്പോഴും.......നിനക്ക് വിശ്വസിക്കണം എങ്കിൽ വിശ്വസിക്കാം കാരണം എന്റെ കൈയിൽ തെളിവ് ഇല്ല.....

പറയുകയും അവളിലെ പിടിത്തം വിട്ടിരുന്നു ഭദ്രൻ മരവിച്ച പോലെ ചുവരിൽ ചാരി നിന്നു പിന്നെ ഊർന്നു നിലത്തേക്ക് ഇരുന്നു അവൾ. ""ഇതൊന്നു പറഞ്ഞു നിന്നെ മനസിലാക്കിപ്പിക്കണം എന്ന് ഉണ്ടായിരുന്നു.... അതിനാണ് വന്നത്......പിന്നെ അയാൾ ആ രവീന്ദ്രൻ അയാൾ ഇനി വരില്ല.... ആ സുധിയും... ആ ഉറപ്പ് തരാം ഞാൻ...... ഡിവോഴ്സ് ആണ് നീ ആഗ്രഹിക്കുന്നു എങ്കിൽ അതിന് ഞാൻ തൈയാർ ആണ്.......നിനക്ക് ഇഷ്ട്ടപെട്ട ആളുടെ കൂടെ ജീവിക്കാൻ നിനക്ക് അവകാശം ഉണ്ട്..... പറയുകയും അവളുടെ നെറ്റിയിൽ ചുണ്ടുകൾ പതിച്ചു പിന്നെ അവളിൽ നിന്നു ഒരു ചുവട് പുറകിലേക്ക് വെച്ചു പിന്തിരിഞ്ഞു നിന്നു നെഞ്ചിൽ നിന്നു ഒരു ഭാരം പോയത് പോലെ തോന്നി ഭദ്രന്. ഒരു നീർതുള്ളി കവിളിനെ തൊട്ടപ്പോൾ ആണ് അറിഞ്ഞത് താനും കരയുക ആണ് എന്ന്അറിഞ്ഞത്,മുണ്ടിന്റെ തുമ്പ് ഉയർത്തി മുഖം തുടച്ചു.പിന്നെ നിലത്തു ഇരിക്കുന്നവളെ തിരിഞ്ഞു നോക്കി അപ്പോഴും അതേ അവസ്ഥയിൽ ഇരിക്കുവാണ് അവൾ. ""ഞാൻ നാളെ ഇവിടെ നിന്നു പൊയ്ക്കോളം ഹൃദ്യ....ഇനി നിനക്ക് ഒരു ബുദ്ധിമുട്ട് ആയിവരില്ല..... ഇന്നൊരു രാത്രി മാത്രം...... പറയുകയും കതക് തുറന്നു വെളിയിലേക്ക് ഇറങ്ങി അവൻ. അമൃതയും എൽദോയുംഅരപ്ലൈസിൽ നിന്ന് ചാടി എഴുനേറ്റു അവരെ ഒന്ന് നോക്കിയിട്ട് സ്റ്റെപ് കയറി മുകളിലേക്കു പോയിരുന്നു ഭദ്രൻ ,

അകത്തേക്ക് ഒന്ന് നോക്കി എൽദോ നിലത്തു ഇരുന്നു കരയുന്ന ഹൃദ്യ യെ കണ്ടതും നോവായി അവന്. "നോക്കി നിൽക്കാതെ പെങ്ങളെ പോയി നോക്കടി....."" അമൃതയോട് അതും പറഞ്ഞു ഭദ്രന്റെ പുറകെ ചെന്നു അവൻ. ഓടി ചെന്ന് നിലത്തു അവളുടെ അടുത്തായി ഇരുന്നു അമൃത ഹൃദ്യയുടെ കൈകൾ തന്റെ മടിയിൽ ആയി വെച്ചു. ചേച്ചി..... അയാൾ എന്താ പറഞ്ഞത് ചേച്ചിയെ ഉപദ്രവിച്ചോ...... അമൃത യുടെ തോളിലേക്ക് ചാഞ്ഞു കിടന്നു കണ്ണ് നീർ തന്റെ തോളിനെ നനക്കുന്നത് അറിഞ്ഞു അവൾ. 🥀 തന്നെ ചുറ്റി പിടിച്ചിരിക്കുന്ന അമൃത യുടെ കൈ വയറ്റിൽ നിന്ന് എടുത്തു പുതപ്പ് മാറ്റി ബെഡിൽ നിന്ന് എഴുനേറ്റു, ഹാളിലെ ലൈറ്റ് ഓൺ ആക്കി കതകു തുറന്നു വെളിയിലേക്ക് ഇറങ്ങി സ്ട്രീറ്റ്ലൈറ്റിന്റ വെട്ടത്തിൽ പകൽ പോലെ നിന്നു മുറ്റം. ഗേറ്റിങ്കൽ നിന്ന് ആർക്കോ ഫോൺ ചെയ്യുന്ന എൽദോയെ കണ്ടതും ഒച്ച എടുക്കാതെ സ്റ്റെപ് കയറി മുകളിലത്തെ റൂമിന്റെ വാതിലിൽ നിന്നു ഹൃദ്യ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് അറിഞ്ഞു പാതി ചാരി ഇട്ടിരിക്കുന്ന വാതിൽ തുറന്നു അകത്തേക്ക് കയറി. കട്ടിലിൽ ചെരിഞ്ഞു കിടക്കുന്നവന്റെ അടുത്തേക്ക് ആയി നടന്നു.

ഒരു തണുപ്പ് ദേഹമാകെ പടരുന്നത് അറിഞ്ഞതും അവൾ ബെഡിൽ അവന് അടുത്തായി ഇരുന്നു ആ നിലാ വെട്ടത്തിൽ ആ മുഖത്തിലെ ക്ക്‌ നോക്കി ഇരുന്നു. പിന്നെ അവന് അടുത്തായി ചേർന്ന്പുറം തിരിഞ്ഞു കിടന്നു തല അവന്റെമടക്കി വെച്ച കൈയിലേക്ക് കയറ്റി വെച്ചു അവന്റെ മറു കൈ എടുത്തു തന്റെ വയറ്റിലേക്കു വെച്ചു അവനിലേക്ക് അടുത്ത് കിടന്നു. ""എനിക്ക് നിങ്ങൾ ഇല്ലാതെ വയ്യ ഭദ്രേട്ടാ....... അത്രമേൽ സ്നേഹിച്ചു പോയി......."" ചുണ്ടുകൾ അവനായി മാത്രം മന്ത്രിച്ചു പ്രണയത്തോടെ . അവന്റെ ശ്വാസം കഴുത്തിടുക്കിനെ തൊടുന്നതും കാതിൽ ചുണ്ടുകൾ അമർത്തുന്നതും അറിഞ്ഞു അവൾ അവളെ തന്നോട് ഒന്ന് കൂടി ചേർത്തു കിടത്തി ഭദ്രൻ ഇരു ശ്വാസങ്ങൾ ഒന്നായി കൊരുത്ത് കിടന്നു അവിടെ പരിഭവങ്ങളും സങ്കടങ്ങളും ഒന്നായി തീർന്നു ഒരു ചേർത്തു പിടിക്കലിലൂടെ.............തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story