അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 4

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

അവൾ ചെല്ലുമ്പോൾ മുറ്റത്തു തന്നെ അവളെ കാത്തു നിൽപ്പുണ്ടായിരുന്നു അച്ചൻ മോൾ.... എന്താ ഇത്ര താമസിച്ചേ..... ഇരുട്ടിയത് കണ്ടില്ലേ നീ...... ആ പൈസ കൊടുത്തോ മോള്..... ""ഉം........."" ഒന്ന് മൂളുക മാത്രം ചെയ്യ്തു അവൾ. ""എന്തെങ്കിലും പ്രശ്നം ഉണ്ടൊ..... മോളെ.... എന്താ വല്ലാതെ.... ""ഒന്നുല്ല അച്ഛാ...... ചെറിയ തല വേദന ഞാൻ ഒന്ന് കുളിക്കട്ടെ..... അയാളുടെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു കൊണ്ടുഅകത്തേക്ക് കയറി റൂമിൽ കയറി വാതിൽ അടച്ചു കുറ്റി ഇട്ടു, ബാഗ് ബെഡിലേക്ക് ഇട്ടു ബ്ലൗസ്സിൽ നിന്നു പിൻ ഊരി സാരി അഴിച്ചു നിലത്തേക്ക് ഇട്ടു ബാത്‌റൂമിൽ കയറി പൈപ്പ് on ചെയ്യ്തു മുഖം അമർത്തി കഴുകി അയാളുടെ ശ്വാസം തന്നിൽ പൊതിഞ്ഞു നിൽക്കുന്നത് ആയി തോന്നിഅവൾക്ക് കണ്ണാടിയിൽ മുഖം നോക്കി കരഞ്ഞു മുഖം വിങ്ങി ഇരുന്നു. ഇല്ല....ഹൃദ്യ മരിക്കണം ഇനി ഒരു താലി ഈ കഴുത്തിൽ വീഴില്ല.... ഇല്ല..... കരഞ്ഞു കൊണ്ടു നിലത്തേക്ക് ഇരുന്നു. വിശപ്പ് ഇല്ല എന്നും പറഞ്ഞു ഒന്നും കഴിക്കാതെ കിടന്നു അവൾ, അഭിയുടെ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.അനാഥ ആയ തന്റെ ജീവിതത്തിൽ വന്ന ഭാഗ്യം ആയിരുന്നു അഭി വീട്ടുകാരുടെ എതിർപ്പ് പോലും വക വെച്ചു കല്യാണം കഴിക്കുമ്പോൾ അതിശയം ആയിരുന്നു , വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല തനിക്ക്,

പ്രണയം എന്ന വാക്കിനേക്കാളും ബഹുമാനം ആയിരുന്നു അഭിയേട്ടനോട്,സ്നേഹിച്ചു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ വിധി കാത്തത് മറ്റൊന്നും, ഒരു ആസിഡന്റിന്റെ രീതിയിൽ തന്റെ ഭാഗ്യവും സന്തോഷവും തകർന്നിരുന്നു,. ഓരോന്നും ചിന്തിച്ചു എപ്പോഴോ കണ്ണുകൾ അടഞ്ഞിരുന്നു അവളുടെ. പതിവ് പോലെ എഴുനേറ്റ് പണികൾ തീർത്തു ദേഹം കഴുകി മുടി ബൺ പോലെ കെട്ടി വെച്ചു സാരിയും ഉടുത്തു ഇറങ്ങി. ""അച്ഛാ സമയത്ത് ഗുളിക കഴിക്കണേ നാളെ ചെക്കപ്പിന് പോകേണ്ടത് അല്ലെ ഞാൻ ലീവിനു പറഞ്ഞിട്ടുണ്ട്....... വേണ്ട.... മോളെ എന്തിനാ...... ഇന്നോ നാളയോ എന്ന് പറഞ്ഞു ഇരിക്കുന്ന എനിക്ക് വേണ്ടി വെറുതെ കാശ് കളയണോ മോളെ...... അയാളുടെ മുഖത്തു സങ്കടം നിറഞ്ഞു. ""അഭിയോട് ആണങ്കിൽ അച്ഛൻ ഇങ്ങനെ പറയുമോ അഭിയേട്ടന്റെ കടമ അത് ഞാൻ ചെയ്യുന്നു..... ഇനി ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ പിണങ്ങുട്ടോ.........എന്നാൽ ഞാൻ പോകുവാ ഇനിയും നിന്നാൽ വേമ്പനാട് പോകും....... അതും പറഞ്ഞു ചിരിയോടെ നടന്നിരുന്നു അവൾ. അയാളുടെ കണ്ണുകൾ നിറഞ്ഞു.

""എന്റെ ദേവിയെ എന്റെ കണ്ണ് അടയുന്നതിനു മുന്പേ അതിന് ഒരു നല്ല ജീവിതം കിട്ടിയാൽ മതിയായിരുന്നു......നീ എന്റെ കുഞ്ഞിനെ കാത്തോണേ...... 🥀🖤 വാച്ചിലേക്കും നോക്കി ആണ് ഓടുന്നത് ബാഗ് ഇടം കൈ കൊണ്ടു ചേർത്തു പിടിച്ചു. ബസ് സ്റ്റോപ്പിൽ ചെല്ലുമ്പോൾ വേഗതയിൽ നടന്നിട്ട് അണച്ചു പോയിരുന്നു അവൾ, നെറ്റിയിലെയും കഴുത്തിലെയും വിയർപ്പു തുള്ളികൾ സാരി തുമ്പാൽ തുടച്ചു, മുഖം ഉയർത്തിയതും കണ്ടു തന്നിലേക്ക് മിഴികൾ പായിച്ചു നിൽക്കുന്ന രണ്ടു തീക്ഷണം ആയരണ്ടു കണ്ണുകളെ 🔥ശിവഭദ്രനെ 🔥എതിരെ ഉള്ള കടയുടെ മുമ്പിൽ ബുള്ളറ്റിൽ ചാരി ആണ് നിൽപ്പ് അയാളുടെ നോട്ടം തന്നിൽ ആണെന്ന് അറിഞ്ഞതും തലേദിവസത്തെ ഓർമ്മയിൽ മുഖം താത്തി അവൾ. വേമ്പനാട് ബസ് വന്നു നിന്നതും പെട്ടന്ന് ചാടി കയറി അയാളുടെ മുമ്പിൽ നിന്നു രക്ഷപെട്ടാൽ മതി എന്നേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്. ബസിൽ തിരക്ക് ഉള്ളതിനാൽ ഒരു സീറ്റിനോട് ചേർന്നു നിന്നു ബസ് വിടാൻ തുടങ്ങിയതും കണ്ടു ബുള്ളറ്റ് എടുത്ത് വീട്ടിലേക്കു തിരിയുന്ന വഴിയിലേക്ക് പോകുന്നവനെഅത് കണ്ടതും എന്തോ നെഞ്ചിലൂടെ മിന്നൽ പിണർ പാഞ്ഞു.

കടയിൽ രാവിലെ മുതൽ നല്ല തിരക്ക് ആയിരുന്നു ,12 മണി യോടെ കുറച്ചു തിരക്കു കുറഞ്ഞു വലിച്ചു വാരി ഇട്ടിരിക്കുന്ന തുണികൾ അടുക്കി പെറുക്കി കൊണ്ടു ഇരുന്നു. ഹൃദ്യ..... ആ ഭദ്രൻ... സുധിയെ അടിച്ചു എന്ന് കേട്ടു.... ശരി ആണോ..... മായേച്ചി ആണ് കൂടെ ജോലി ചെയ്യുന്ന. ""അതേ ചേച്ചി..... അയാളുടെ കാശ് എങ്ങനെ എങ്കിലും കൊടുത്തു തീർക്കണം......എന്നെ ഉള്ളൂ എനിക്കിപ്പോൾ......"" ഒന്ന് നെടുവീർപ്പു ഇട്ടു പറഞ്ഞു അവൾ. ""എങ്ങനെ ഹൃദ്യ നിന്നെ കൊണ്ടു കൂടിയാൽ കൂടുമോടി..... കുറച്ചു വല്ലതും ആണോ ലക്ഷങ്ങൾ ആണ്...... ""അതേ ചേച്ചി..... എങ്ങനെ എന്ന് അറിയില്ല എങ്കിലും അയാളുടെ മുമ്പിൽ തല കുനിക്കാൻ വയ്യ...... അത് പറയുമ്പോഴും എങ്ങനെ എന്ന ചോദ്യം അവളിൽ അലഅടിച്ചു. ഹൃദ്യ...... തനിക്കു call ഉണ്ട്..... മാനേജർ വന്നു പറഞ്ഞതും, ഭയത്തോടെ ഓടി ചെന്നു അവൾ ഫോൺ കാതിലേക്കു വെച്ചു. "ഹൃദ്യ യേച്ചി ഞാൻ അനുവാ.... ചേച്ചിടെ ഫോണിൽ എത്ര വട്ടം ഞാൻ വിളിച്ചു എന്താ എടുക്കാഞ്ഞേ...... അത് ഫോൺ സൈലന്റിൽ ആകുംഅനു ഞാൻ കേട്ടില്ല...എന്താ.... അനു.... അച്ചന് എന്തെങ്കിലും......

അവൾക്കു വല്ലാതെ ഭയം തോന്നിയിരുന്നു. ചേച്ചി വേഗം... വാ.... ആ ഭദ്രൻ വന്നിട്ടുണ്ട്..... ഒന്ന് വേഗം വാ... സുധിഏട്ടൻ നല്ല വെള്ളം ആണ് മുറ്റത്തു വീണു കിടപ്പുണ്ട് അഭിയേട്ടന്റെ അച്ഛൻ മാത്രേ ഉള്ളൂ വേഗം വാ...... ഒന്നും പറയാതെ ഫോൺ വെച്ചു അവൾ, അവധി പറഞ്ഞു ബാഗും എടുത്തു ഇറങ്ങി. ""ഞാനും വരാം.... ഹൃദ്യ...... "" മായേച്ചി പുറകെ വന്നു പറഞ്ഞു വേണ്ട.... ചേച്ചി ഞാൻ പൊക്കോളാം.....ഞാൻ വിളിക്കാം..... അതും പറഞ്ഞു ഒരു ഓട്ടോക്ക് കൈ കാണിച്ചു കയറി. കൈ കാലുകൾ തളരുന്നത് പോലെ തോന്നി അവൾക്കു അയാളുടെ രാവിലത്തെ ആ നോട്ടം അവളുടെ കൺ മുമ്പിൽ തെളിഞ്ഞുനിന്നു. ഓട്ടോ ക്കു കാശ് കൊടുത്തു ഇറങ്ങി ആളുകൾ കൂടി നിൽപ്പുണ്ട്, അയാളുടെ ആളുകൾ സാധനങ്ങൾ മുറ്റത്തേക്ക് എടുത്തു ഇടുന്നുണ്ട്. തൂണ് ചാരി ഇരിക്കുന്ന അച്ചനെ അമ്മ പിടിച്ചിട്ടുണ്ട് എന്തൊക്കയോ പറഞ്ഞു കരയുന്നുണ്ട് അമ്മ, സുധി മുറ്റത്തു നിൽക്കുന്ന പേര മരത്തിൽ ചാഞ്ഞു നിലത്തു ഇരിപ്പുണ്ട് പാതി ബോധമേ ഉള്ളൂ. ബുള്ളറ്റിൽ ചാരി നിൽക്കുന്ന വനെയും കടന്നു മുന്പോട് നടന്നു അവൾ. ""നിങ്ങൾ എന്താ ഈ കാണിക്കുന്നേ.....

നിർത്ത്......നിർത്താൻ.... അവൾ അത് പറഞ്ഞതും അവർ ഭദ്രനെ നോക്കി. ""ഇവള് പറഞ്ഞാൽ നിർത്താൻ നിനക്ക് ഒക്കെ കൂലി തരുന്നത് ഇവൾ അല്ല..... ഈ ശിവ ഭദ്രൻ ആണ്......നോക്കി നിൽക്കാതെ പിറക്കി ഇടെടാ.... എന്നിട്ട് വീട് പൂട്ടി താക്കോൽ ഇങ്ങു മേടിച്ചോ...... അവൻ മാരെ കലിപ്പോടെ നോക്കി പറഞ്ഞു ഭദ്രൻ. അതും പറഞ്ഞു ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന വനെ വെറുപ്പോടെ നോക്കി അവൾ. ""ഞാൻ പറഞ്ഞത് അല്ലേ കാശ് തരാം എന്ന്.... പിന്നെ... എന്തിനാ...... അവന്റെ മുമ്പിൽ ആയി നിന്നു അവൾ കണ്ണുകളിൽ തീ പാറി. ""ഇതിനുള്ള ഉത്തരം ഞാൻ ഇന്നലെ പറഞ്ഞിരുന്നു......എനിക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ ആണ് കടം......അത് എനിക്ക് കിട്ടണം ഇന്ന് ഈ നിമിക്ഷം....... അവളുടെഅടുത്തേക്ക് ആയി നീങ്ങി കൈ കെട്ടി നിന്നു അവൻ. ""എനിക്ക് ആറു മാസം സമയം വേണം....... ""ആറു മാസം പോയിട്ട് ആറു മിനിറ്റ് തരില്ല....... അല്ല എങ്കിൽ നിന്റെ മുമ്പിൽ ഒരു മാർഗം ഉണ്ടു എന്റെ ഭാര്യ ആയി വരുക...... എന്റെ മുത്തശ്ശി ക്ക് വേണ്ടി അതിനു വേണ്ടി ആ കാശ് ഭദ്രൻ വേണ്ട എന്ന് വെയ്ക്കും... പകരം..... നിനക്ക് ഞാൻ ഇടുന്ന വില ആയിരിക്കും ആ ഇരുപത്തിയഞ്ചു ലക്ഷം ഞാൻ വില കൊടുത്തു വാങ്ങുന്നജീവൻ ഉള്ള ഒരു വസ്തു ...... സമ്മതം ആണ് എങ്കിൽ.....ഇത് എല്ലാം അകത്തു കയറ്റി ഇപ്പോൾ വെയ്ക്കും അല്ല എങ്കിൽ..... ഇറങ്ങാം.....

എല്ലാത്തിനെയും വിളിച്ചു കൊണ്ട്...... താൻ.... ഇത്ര നീചൻ ആണോ...... അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചു അവൾ. അവളുടെ കൈ തട്ടി തെറുപ്പിച്ചു അവൻ. അതേ.......""' പറയുകയും പുച്ഛിച്ചു ചിരിച്ചു. എന്നാൽ കേട്ടോ സമ്മതം അല്ല എനിക്ക്..... നിങ്ങളുടെ താലി അണിയുന്നതിലും ഭേദം മരിക്കുന്നതാ..... വീറോടെ പറഞ്ഞു അവൾ. ""എന്നാൽ പിന്നെ അങ്ങനെ ആകട്ടേ.... അല്ലങ്കിലും നിന്നെ പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളത് മരണം ആണ് ...... അതും പറഞ്ഞു മുണ്ടും മടക്കി കുത്തി മുന്പോട് നടന്നു. കതകു വലിച്ചു അടച്ചു താക്കോൽ ഇട്ടു പൂട്ടി തിരിഞ്ഞു, എന്നാൽ ശരി..... ഞാൻ അങ്ങ് പോകുവാ.... ട്ടോ.... അതും പറഞ്ഞു മുന്പോട് നടന്നു. ആശാനെ ഇത്രക്ക് വേണോ മുത്തശ്ശി അറിഞ്ഞാൽ....... മുത്തശ്ശി അറിഞ്ഞാൽ നിന്റെ അടക്ക് നടക്കും...... വിരൽ ചൂണ്ടി കടുപ്പിച്ചു എൽദോ യെ നോക്കി പറഞ്ഞു അവൻ. അവൻ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നതും ഒരു അലറി കരച്ചിൽ കേട്ടതും തിരിഞ്ഞു നിന്നു. തൂണിൽ ചാരി ഇരുന്ന അഭിയുടെ അച്ഛൻ നിലത്തു കിടപ്പുണ്ട്.ഹൃദ്യ അയാളുടെ തല എടുത്തു മടിയിൽ വെച്ചിട്ടുണ്ട്. എൽദോ അങ്ങോട്ട്‌ ഓടി ചെന്നു.

""അയ്യോ എന്ത് പറ്റി...... പെങ്ങളെ..... ""ഇങ്ങേർക്ക് മേലാത്തതു ആണ്..... സിന്ധു അതും പറഞ്ഞു അലറി കരഞ്ഞു ഇരുന്നു. ഭദ്രൻ വന്നു അയാളെ കൈകളിൽ എടുത്ത് പൊക്കി ഇരുന്നു, വെറുപ്പോടെയും ദേക്ഷ്യത്താലും ഒന്ന് നോക്കി ഹൃദ്യ , അവളെ നോക്കാതെ അയാളെ കാറിലേക്കു കിടത്തി ഇരുന്നു, അഭിയുടെ അമ്മ കൂടെ കയറി ഹൃദ്യ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു അവന്റെ കൂടെ ആ കാറിൽ കയറാൻ തോന്നിയില്ലഅവൾക്ക്...... പെങ്ങളെ..... കേറൂ..... എൽദോ വിളിച്ചു പറഞ്ഞതും മറ്റു നിവൃത്തി ഇല്ലാതെ കയറി ഇരുന്നു. 🥀🖤 ശിവരാമന്റെ കൂടെ ഉള്ളത് ആരാണ്..... ഒരു നേഴ്സ് വന്നു പറഞ്ഞതും ഹൃദ്യ പാഞ്ഞു ചെന്നിരുന്നു ""ഡോക്ടർ വിളിക്കുന്നു......."" അവർ അത് പറഞ്ഞു പോയതും കേബിനിലേക്ക് കയറി ചെന്നു അവൾ. ലിവറിനെ ക്യാൻസർ നല്ലത് പോലെ ബാധിച്ചിട്ടുണ്ട്,.... ഇനി ചികിത്സ ആയിട്ട് നമുക്ക് ചെയ്യാൻ ഒന്നുമില്ല.... മനസിനു നല്ല സന്തോഷം കൊടുക്കുക..... പിന്നെ മരുന്ന് തുടർന്നോളൂ നാളെ ഡിസ്ചാർജ് ചെയ്യാം........ ഡോക്ടർ...... വേറെ എന്തങ്കിലും...... ചെയ്യാൻ പറ്റുമോ.....അച്ഛൻ,, ഹൃദ്യ യുടെ സ്വരം ഇടറി ഇരുന്നു. ഞാൻ.... നേരത്തെയും പറഞ്ഞത് അല്ലെ നിങ്ങൾആദ്യം രോഗിയെ കൊണ്ടു വരുമ്പോൾ തന്നെ തേർഡ് സ്റ്റേജ് ആയിരുന്നു നമ്മുടെ കൈ വിട്ട് പോയിരുന്നു...... എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം........, ""

ആ മുറി വിട്ട് ഇറങ്ങുമ്പോൾ മുന്പോട്ട് ഇനി എന്ത് എന്ന് അറിയാതെ അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു ഹൃദ്യ. """എങ്ങോട്ട് പോകും ഈ മരിക്കാറായ മനുഷ്യനെ കൊണ്ട് എങ്ങോട്ട് പോകും..... എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും എല്ലാം തകർന്നല്ലോ ഈശ്വര..... ഒരു തുണ്ട് ഭൂമി ഇല്ലാതെ പോയല്ലോ..... നിന്റെ വാശിയാ എല്ലാത്തിനും കാരണം.... ആ പദ്മവതി അമ്മ പറഞ്ഞത് അല്ലേ.......നിന്നെ ആമനുഷ്യൻ സ്നേഹിച്ചതിനു ഇങ്ങനെ തന്നെ പകരം വീട്ടണം നീ....... അവളെ കുറ്റ പെടുത്തി പറഞ്ഞുകൊണ്ട് നിലത്തേക്ക് കരഞ്ഞു ഇരുന്നു അഭിയുടെഅമ്മ. കണ്ണുകൾ ഇറുക്കി അടച്ചു കസേരയിലേക്ക് ചാഞ്ഞു ഇരുന്നു ഹൃദ്യ കൺ മുമ്പിൽ അച്ഛൻ തെളിഞ്ഞു നിന്നു അഭിയുടെ കൈ പിടിച്ചു ആ വീട് കയറി ചെന്ന അന്നുമുതൽ ഒരു അച്ഛന്റെ സ്നേഹം അറിഞ്ഞതും അഭിയുടെ അച്ഛനിൽ നിന്നു ആണ്, അച്ഛന്റെ സ്വപ്നം ആയിരുന്നു ഒരു വീട് അത് നിറവേറ്റി കൊടുക്കാൻ അഭി ക്ക് കഴിഞ്ഞു പക്ഷെ ഇന്ന് ആ വീട് വിട്ടു ഇറങ്ങേണ്ട സ്ഥിതി അച്ഛന് അത് ഒരിക്കലും താങ്ങാൻ കഴിയില്ല ആ പാവത്തിന്. ""ഇല്ല.... ഹൃദ്യ ജീവിച്ചിരിക്കുമ്പോൾ ആ വീട് നഷ്ടപെടില്ല....... ""

കണ്ണുകൾ തുറന്നു തുളുമ്പി യ മിഴികൾ തുടച്ചു. നേരെ നോക്കിയതും കണ്ടു കുറച്ചു ദൂരെ ആയി ആർക്കോ ഫോൺ ചെയ്യ്തു നിൽക്കുന്ന ശിവഭദ്രനെ. അവനു നേരെ നടന്നു അവൾ കാലുകൾക്ക് വേഗത കൂടി മനസിൽ ഒരു ധൈര്യം വന്നു മൂടുന്നത് അറിഞ്ഞു അവൾ. ഫോൺ ചെയ്യ്തു തിരിഞ്ഞതെ കത്തുന്ന കണ്ണുകളാൽ നോക്കി നിൽക്കുന്ന വളെ. ""എന്താ....... തീരുമാനിച്ചേ.....അപ്പോൾ മരണം കാത്ത് കിടക്കുന്ന അമ്മായിയച്ഛനും ആയി ഇറങ്ങു ആണല്ലേ....... താടി രോമങ്ങൾ വിരലുകളാൽ തലോടി കൊണ്ടു ചോദിച്ചു അവൻ. അവന്റെ കണ്ണുകളിൽ പുച്ഛം നിറഞ്ഞിരുന്നു, സാരി തുമ്പിൽ വിരലുകൾ കൂട്ടി തിരുമ്മി, നെഞ്ചകം വിതുമ്പി കണ്ണുകൾ ഇറുക്കി അടച്ചുപിന്നെ ശ്വാസം ആഞ്ഞു വലിച്ചു, കണ്ണുകൾ തുറന്നു ഇരു കവിളിലൂടെയുമൊഴുകിയ കണ്ണ് നീർ തുടച്ചു. ""നിങ്ങൾ.... ജയിച്ചു..... ഈ ഹൃദ്യ തോറ്റിരിക്കുന്നു....... എന്റെ അഭിക്കു വേണ്ടി ആ പാവം അച്ഛന് വേണ്ടി ഹൃദ്യ തോറ്റു തന്നിരിക്കുന്നു.......എനിക്ക് സമ്മതം ആണ് നിങ്ങളുടെ ഭാര്യ ആകാൻ........

പക്ഷെ.... ആ വീടിന്റ ആധാരം അത് എനിക്ക് കിട്ടണം.......'" അവളുടെ വാക്കുകൾ കേട്ടതും ഒരു വിജയിയെ പോലെ ചിരിച്ചു. മുണ്ട് മടക്കി കുത്തി അവളുടെ അടുത്തേക്ക് അടുത്തു. ""ആധാരം...അത് തരും നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയതിനു ശേഷം കാരണം..... നഷ്ടത്തിൽ ഭദ്രൻ കച്ചവടം ചെയ്യാറില്ല..... അല്ലങ്കിൽ തന്നെ നഷ്ടം ആണ്.....തോറ്റ ചരിത്രം ഭദ്രന് ഇല്ല..... എങ്കിൽ ശരി നാളെ കാണാം....... അമ്പലത്തിൽ വെച്ച്..... നമ്മുടെ കല്യാണം...... അതും പറഞ്ഞു നടന്നു പിന്നെ എന്തോ ആലോചിച്ചപോലെ തിരിച്ചു വന്നു, പിന്നെ പോക്കറ്റിൽ നിന്നു താക്കോൽ എടുത്തു അവളുടെ നേരെ നീട്ടി. ""സാധനങ്ങൾ..... എൽദോ എടുത്തു വെച്ചോളും...... അപ്പോൾ എല്ലാം പറഞ്ഞത് പോലെ..... വാക്കുമാറ്റിയാൽ ഭദ്രൻ ആരാണെന്നു നീ അറിയും.......'' അവൾക്കു നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞു നടന്നു പോയിരുന്നു അവൻ.തന്നിൽ നടന്നു അകലുന്നവനെ മരവിച്ച മനസ്സോടെ നോക്കി നിന്നു ഹൃദ്യ.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story