അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 6

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

മഹാദേവന്റെ മുമ്പിൽ ഒരു പാവ കണക്കെ നിന്നു അവൾ തനിക്ക് ചുറ്റും നടക്കുന്നത് എന്ത് ആണന്നു പോലും അറിയാതെ, ഭദ്രന്റെ താലി തന്റെ കഴുത്തിൽ അയാൾ അണിയുന്നതും നിറുകയിൽ സിന്തൂരം ഇടുന്നതും അറിഞ്ഞില്ല അവൾ കണ്ണ് നീർ മാത്രം ധാര ആയി ഒഴുകികൊണ്ടു ഇരുന്നു. അവന്റെ കൈ തലം തന്റെ കൈകളിൽ അമരുന്നതും തന്നെയും വലിച്ചു കൊണ്ട് നടക്കുന്നതും ഒരു സ്വപ്നത്തിൽ എന്ന പോലെ അറിഞ്ഞു അവൾ. അവന്റെ കൈയിലെ ചൂട് ദേഹം ആകെ പടർന്നു ചുട്ടു പൊള്ളിച്ചു അവളെ. ആ താലി തൊടുന്നതൊലി പുറം കുത്തി കയറുന്ന പോലെ തോന്നി ഹൃദ്യ ക്ക് ആ നിമിക്ഷം മരിച്ചു വീണിരുന്നെങ്കിൽ എന്ന് തോന്നിപോയി അഭിയുടെ താലി വീണ കഴുത്തിൽ മറ്റൊരാളുടെ താലി , തല വെട്ടി പൊളിക്കുന്നത് പോലെ തോന്നി അവൾക്ക് അവന്റെ പുറകെ ഒരു പാവ പോലെ ചെന്നു.

ഭദ്രൻ കാറിൽ കയറിയതും ഒരു നിമിക്ഷം അങ്ങനെ നിന്നു മഹാദേവന്റെ നടക്കലേക്കു കണ്ണുകൾ അടച്ചു നിന്നു പിന്നെ താലിയിൽ അറിയാതെ കൈകൾ ചെന്നു താലി മാല ചുരുട്ടി പിടിച്ചു. കാറിൽ കയറി ഇരുന്നു അവൾ അടുത്ത് ഇരുന്നത് ഉണ്ണി ആയിരുന്നു. ഏട്ടത്തി... എന്ന് വിളിച്ചോട്ടെ..... അവൾക്കുനേരെ കൈ നീട്ടി പറഞ്ഞു ഉണ്ണി, എന്നാൽ അവൻ പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നില്ല അവൾ ഇടക്ക് മുഖംഅവളിൽ നിന്നു ശ്വാസ നിശ്വാസങ്ങളിലൂടെ ഉണ്ണിക്കു അറിയാൻ കഴിഞ്ഞു അവൾ അനുഭവിക്കുന്ന പിരിമുറുക്കവും വേദനയും. പിന്നെ ഒന്നും ചോദിക്കാൻ പോയില്ല ഉണ്ണി ആ നിമിക്ഷം എന്തോ ഏട്ടനോട് ദേക്ഷ്യം തോന്നി അവന്. കാർ നിന്നതും എല്ലാവരും ഇറങ്ങിയതും ഹൃദ്യ അവിടെ തന്നെ ഇരുന്നു. ""പെങ്ങളെ....ഇറങ്ങു....... "" door തുറന്നു ചിരിയോടെ നിന്നു എൽദോ. ഇറങ്ങാതെ ഇരിക്കുന്നവളെ കണ്ടതും ദേക്ഷ്യം തോന്നി ഭദ്രന്.

അവളുടെ കൈയിൽ പിടിച്ചു ഇറക്കി അവളെ ഒന്ന് വേച്ചു പോയി എങ്കിലും അവന്റെ കരുത്താർന്ന കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു അവന്റെ സാമിപ്യം അവളെ പൊള്ളിച്ചു അവനെ തള്ളി മാറ്റാൻ ശ്രേമിച്ചു അവൾ എന്നാൽ ഒന്നും കൂടി ചേർത്ത് നിർത്തി ഭദ്രൻ ഒരു വാശി പോലെ. തന്റെ മുമ്പിൽ നിൽക്കുന്നവളെ കണ്ടതും ഞെട്ടി ഇരുന്നു മുത്തശ്ശി ഭദ്രൻ ചേർത്തു പിടിച്ചിരിക്കുന്നവളിലേക്കും അവളുടെ കഴുത്തിലെ താലിയിലേക്കും നെറ്റിയിലെ സിന്ദൂരത്തിലേക്കും കണ്ണുകൾ ഓടി നടന്നു അവരുടെ. ""കണ്ണാ.... എന്താ ഇത്...... ""ഭദ്രന്റെ വക എന്റെ മുത്തശ്ശി ക്ക് ഉള്ള സമ്മാനം..... എന്റെ മുത്തശ്ശി എന്ത് ആഗ്രഹിച്ചാലും സാധിച്ചു തന്നിരിക്കും....... ഈ ഭദ്രൻ..... അതും പറഞ്ഞു അവളുടെ തോളിൽ അമർത്തി പിടിച്ചു ചേർത്തു നിർത്തി അവന്റെ സ്പർശനം ഏറ്റ ദേഹം വിറകൊണ്ടു. ഭദ്ര...... നീ എന്ത് കാണിച്ചിട്ടാ...... ഈ കുട്ടി സമ്മതിച്ചോ......

അവർ സംശയത്തോടെ അവനെ നോക്കി ചോദിച്ചു. കണ്ടത് വിശ്വസിക്കാൻ ആകാതെ നിന്നു രമ. ""പിന്നെ ഭദ്രൻ ഒന്ന് ചെന്നു പറഞ്ഞതെ ഇയാള് സമ്മതിച്ചു "അല്ലെടോ..... "" അവളുടെ തോളിൽ ഒന്ന് അമർത്തികൊണ്ട് അവളോട്‌ ആയിചോദിച്ചു അവൻ അതേ എന്ന് ചുമൽ ഇളക്കി ഹൃദ്യ. പദ്മാവധി അമ്മയുടെ മുഖം സന്തോഷതാൽ തിളങ്ങി . ""രമേ നിലവിളക്കു എടുക്കു എന്റെ മോളെ ഞാൻ അകത്തേക്ക് കയറ്റട്ടെ..... അതും പറഞ്ഞു അവർ അവളുടെ അടുത്തേക്ക് വന്നു അവളുടെ കവിളിൽ തലോടി അവരുടെ വാത്സല്യത്തോടെ ഉള്ള ആ തലോടലിൽ ഒരു ആശ്വാസം തോന്നി അവൾക്ക്. അപ്പോഴേക്കും അവളിൽ ഉള്ള പിടിത്തം വിട്ടിരുന്നു ഭദ്രൻ. മുത്തശ്ശി നൽകിയ നിലവിളകും ആ വീട്ടിലേക്ക് കയറുമ്പോൾ എങ്ങനെ ആ പടി തിരിച്ചു ഇറങ്ങാംഎന്ന ചിന്ത മാത്രം ആയിരുന്നു അവളിൽ. നിലവിളക്കും ആയി പൂജമുറിയിൽ വെച്ചു. ഭദ്രൻ മുത്തശ്ശി യുടെ കാൽ തൊട്ടു തൊഴുതു

ഹൃദ്യ യുടെ മനസ്സും ചിന്തയും അവിടെ ആയിരുന്നില്ല.അയാളുടെ അടുത്ത് നിൽക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നി അവൾക്കു അവളുടെ കൈയിൽ ഒന്ന് തട്ടിയതും ഞെട്ടലോടെ അവനെ നോക്കി അവൾ, കണ്ണുകൾ കൊണ്ട് അനുഗ്രഹം വാങ്ങാൻ പറഞ്ഞു അവൻ. അവരുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ അവളിൽ നിന്നു ഒരു തുള്ളി കണ്ണ്നീര് അവരുടെ കാല്പാദത്തിൽ വീണിരുന്നു, അവളെ ചേർത്തു നിർത്തി അവളുടെ നെറ്റിയിൽ മുത്തി ഇരുന്നു അവർ. എടാ ഉണ്ണികുട്ടാ.. സത്യം പറ ഇവൻ ഈ പെണ്ണിനെ തട്ടി കൊണ്ടു വന്നത് ആണോ.... അല്ലാതെ ഇവന് ആര് പെണ്ണ് കൊടുക്കാനാ... രമ ഉണ്ണിയുടെ അടുത്ത് വന്നു ഒച്ച കുറച്ചു ചോദിച്ചു. ഏട്ടന് ആ ചേച്ചിയെ ഇഷ്ടം ആയി കെട്ടി അത്രേ ഉള്ളു.....അമ്മ ഇനി കിള്ളി കിഴിക്കാൻ പോകണ്ട...... പിന്നെ... ഈ പെൺകൊച്ചു കഴിഞ്ഞ ദിവസം ഇവിടെ വന്നു കുറെ പ്രസംഗിച്ചത് ആണ്...... അവളുടെ കണ്ണിൽ ഞാൻ കണ്ടത് ആണ് ഭദ്രനോടുള്ള വെറുപ്പ് എന്നിട്ട് ഒറ്റ ദിവസം കൊണ്ട് വെറുപ്പ് തീർന്ന് എന്നോ എന്നെ പൊട്ടൻ ആക്കല്ലേ ഉണ്ണി നീ...... എന്തോ കളി കളിച്ചു അവൻ..... രമേ....

നീ ഇങ്ങു വന്നേ മധുരം എടുക്ക് രമേ നീ...... പദ്മാവധി അമ്മ വിളിച്ചു പറഞ്ഞതും ദേക്ഷ്യതാൽ മുഖം കടുപ്പിച്ചു ചെന്നു അവർ. മക്കള് ഇരിക്ക് മുത്തശ്ശി ഇപ്പോൾ വരാം , അവർ ഹൃദ്യ യെ സോഫയിൽ പിടിച്ചു ഇരുത്തി , കൈയിൽ ഇരുന്ന പൂമാല ടേബിളിലേക്ക് ഇട്ടിട്ട് സ്റ്റെപ് കയറി മുകളിലേക്കു നടന്നു. കണ്ണാ..... നീ ഇതു എങ്ങോട്ടാ മോളുടെ അടുത്ത് വന്നു ഇരിയ്ക്ക്,... അവർ അവന്റെ കൈയിൽ പിടിച്ചു നിർത്തി. " മുത്തശ്ശി എനിക്ക് ഈ കോപ്രായങ്ങളോട് താല്പര്യമില്ല...... ഇത് മുത്തശ്ശി ക്കു വേണ്ടി മാത്രം ഉള്ള വിവാഹം ആണ് അതിനു എനിക്ക് നഷ്ടം മാത്രമേ ഉള്ളൂ.... ഒന്നും രണ്ടും അല്ല ഇരുപത്തിയഞ്ചു ലക്ഷം ആണ്.... അതിന്റെ ഇടക്ക് ഒരു പാല് കുടി....... പറഞ്ഞു കൊണ്ട് ദേക്ഷ്യത്താൽ അകത്തേക്ക് കയറി പോയിരുന്നു അവൻ പദ്മാവധി അമ്മ അവളെ നോക്കി, സാരി തുമ്പിൽ കൈ മുറക്കി പിടിച്ചിട്ടുണ്ട് അവൾ കണ്ണ് നിറഞ്ഞു കവിളിനെ തഴുകി കൈയിൽ വീണു അവളുടെ.

അവർ അടുത്തുവന്നു ഇരുന്നു അവളുടെ ""മോൾക്ക്‌ ഒന്നും തോന്നരുത് അവൻ ഇങ്ങനെ ആണ്..... ഒരു മുരടൻ എന്നാലും എന്റെ കണ്ണൻ പാവാണുട്ടോ.... കുറച്ചു മുൻകോപം ഉണ്ട് എന്നെ ഉള്ളൂ..,... അവർ ഓരോന്നും പറയുന്നുണ്ട് എങ്കിലും എന്നാൽ അവളുടെ ശ്രേദ്ധ അവിടെ എങ്ങും ആയിരുന്നില്ല. അത് മാഡം.... എനിക്ക് അച്ഛനെ.... ഒന്ന് വിളിക്കണമായിരുന്നു ഒന്ന് ഫോൺ തരുമോ........ കണ്ണുകൾ നിറച്ചു വിരലുകൾ തമ്മിൽ കൂട്ടി തിരുമ്മി അവൾ. """മോൾ എന്താ വിളിച്ചത്... മാഡം എന്നോ അത് വേണ്ടാട്ടോ..... കണ്ണന് ഞാൻ മുത്തശ്ശി ആണ് അപ്പോൾ മോളും അങ്ങനെ വിളിച്ചാൽ മതിട്ടോ..... അതും പറഞ്ഞു അവളുടെ കവിളിൽ തലോടി,..... ""രമേ..... എന്റെ ഫോൺ ഇങ്ങു എടുക്ക്...... അവർ ഫോൺ കൊണ്ട് കൊടുത്തതും അത് അവളുടെ കൈയിൽ കൊടുത്തു അവർ. ""ഇതാ... വിളിച്ചോ.... കണ്ണനെ കൊണ്ട് മോൾക്ക് നല്ല ഒരു ഫോൺ മേടിക്കാട്ടോ...... വേണ്ട... എനിക്ക് ഉണ്ട് അത് വീട്ടിൽ വെച്ച് മറന്നു അതാ....... അവരുടെ കൈയിൽ നിന്ന് ഫോൺ ധിറുതിയിൽ മേടിച്ചു ഫോൺ കാതോടു ചേർത്തു. ""ഇത് ആരുടെ ഫോൺ ആടി.....

നീ എന്താ ഇങ്ങോട്ട് വരാത്തത്‌ അങ്ങേരെ ഡിസ്ചാർജ് ചെയ്യ്തു നീ വരുന്നില്ലേ സുധിയെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല നാശം പിടിച്ചവൻ എവിടെ പോയി കിടക്കുവാണോ...... എന്റെ കൈയിൽ പത്തിന്റെ കാശ് ഇല്ല....... അഭിയുടെ അമ്മയുടെ ഓരോ വാക്കുകളും ഒന്നും മിണ്ടാതെ കേട്ടു കൊണ്ട് നിന്നു അവൾ. ""ഞാൻ വരാം......."" അത്ര മാത്രം പറഞ്ഞു ഫോൺവെച്ചു അവൾ. എന്താ...... മോളെ........ അത് മാഡം.......... "" അവൾ അങ്ങനെ വിളിച്ചതും മുഖം കറുപ്പിച്ചു അവർ. അല്ല..... ക്ഷമിക്കണം.... മുത്തശ്ശി..... അഭിയുടെ അച്ഛൻ ആശുപത്രിയിൽ ആണ്.... ഞാൻ ചെന്നാലേ ഡിസ്ചാർജ് ആകാൻ പറ്റുകയുള്ളു....... മോളെ കല്യാണം കഴിഞ്ഞ ഉടനെ ആശുപത്രിയിൽ........മോളു തന്നെ പോകണ്ട കണ്ണനും വരും....... വേണ്ടമുത്തശ്ശി ഞാൻ തന്നെ പൊക്കോളാം....... അതും പറഞ്ഞു എഴുന്നേറ്റു അവൾ. ഉണ്ണി..... നീ ചെന്ന് ഏട്ടനോട് പറയു താഴേക്കു വരാൻ..... ഞാൻ പറഞ്ഞു എന്ന് പറ......

മോളു ചെന്ന് ഈസാരി ഒക്കെ ഒന്നു മാറ്റി ഉടുക്ക് അപ്പോഴേക്കും അവൻ വരും....... വേണ്ട മുത്തശ്ശി......ഞാൻ വന്നിട്ട് മാറിക്കോളാം എനിക്ക് അച്ഛനെ കാണണം.,. അവളുടെ മുഖത്തു സങ്കടം നിഴലിച്ചു. അപ്പോഴേക്കും ഭദ്രൻ ഇറങ്ങി വന്നിരുന്നു. മുത്തശ്ശി..... അത് എൽദോ പൊയ്ക്കോളും..... എനിക്ക് വേറെ കുറച്ചു പണി..... ഉണ്ട്...... വെള്ളയിൽ കറുത്ത കര മുണ്ടും കറുത്ത ഷർട്ടും ആണ് അവന്റെ വേഷം,ഷിർട്ടിന്റെ കൈ മടക്കി വെച്ചു മുടി കൈ വിരലാൽ കോതിഒതുക്കി അവൻ. അതിനു ഇവളെകെട്ടിയത് എൽദോ അല്ല നീ ആണ്....... നീ തന്നെ പോകണം മുത്തശ്ശി യുടെ ആഗ്രഹം ആണ് നീ ആഗ്രഹിക്കുന്നത്‌ എങ്കിൽ..... പിന്നെ അവിടുത്തെ കാര്യങ്ങൾ ഒരു മകനെ പോലെനോക്കി നടത്തണം ആ ഇളയവൻ ഒരു തെമ്മാടി ആണന്ന് ആണല്ലോ എൽദോ പറഞ്ഞത് അപ്പോൾ നീ വേണം എല്ലാം നോക്കിനടത്താൻ....... മുത്തശ്ശി...... ഞാൻ പറഞ്ഞല്ലോ... എനിക്ക് പറ്റില്ല.... മുത്തശ്ശി ക്ക് വേണ്ടിയാ ഈ കല്യാണം പോലും....... അതും പറഞ്ഞു മുണ്ടും മടക്കി കുത്തി വെളിയിലേക്ക് നടന്നു. സങ്കടത്താൽ കണ്ണുകൾ താത്തി ഹൃദ്യ. ഞാൻ പൊക്കോളാം മുത്തശ്ശി.....

എനിക്ക് ആരും കൂട്ട് വേണ്ട....... കണ്ണാ ...... നിനക്ക് എന്റെ വാക്കിനു ഒരു വിലയും ഇല്ല അല്ലേ...... "" വാതിൽക്കൽ എത്തി അവൻ തിരിഞ്ഞു നോക്കി. ""വാ..... കൊണ്ട് പോകാം...."" അത്രയും പറഞ്ഞു വെളിയിലേക്ക് നടന്നു, കാറിൽ കയറി ഇരുന്നു ഹോണിൽ അമർത്തി കൊണ്ട് ഇരുന്നു. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറകിലത്തെ സീറ്റിൽ ഇരുന്നു ഹൃദ്യ അവളെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് കാർ എടുത്തു അവൻ. ""മുത്തശ്ശി പറഞ്ഞത് കൊണ്ട് അല്ല ഞാൻ വന്നത്... നിന്റെ മുൻ കെട്ടിയോന്റെ അച്ഛനും അമ്മയെയും അറിയിക്കണ്ടേ നിന്റെ കല്യാണം കഴിഞ്ഞ കാര്യം.... അത് കൊണ്ട് മാത്രം ആണ്...... പിന്നെ ഹോസ്പിറ്റൽ ബില്ല് എൽദോ യോട് പറഞ്ഞു അടപ്പിച്ചിട്ടുണ്ട്......അതും കടത്തിൽ പെടും....... ഞാൻ എങ്ങനെയും അടച്ചു തീർത്തോളാം..... നിങ്ങളുടെ കാശ്......... ദേക്ഷ്യത്തോടെ നോക്കി അവൾ അവനെ. ""അത് വേണ്ട..... മുത്തശ്ശി യുടെ മുമ്പിൽ നല്ല ഭാര്യ ചമഞ്ഞു നിന്നാൽ മതി.......അതാണ് നിന്റെ ജോലി..,.. നിങ്ങൾ ഒരു മനുഷ്യൻ ആണോ...... വിലകൊടുത്താൽ എന്തും കിട്ടും എന്നാണ് നിങ്ങള്ക്ക്......

എനിക്കും ഒരു മനസ്സ് ഉണ്ട്... അത്...... എന്റെ കൊച്ചേ മനസ്സ് കൊണ്ട് ജീവിക്കാൻ പറ്റുമോ... കാശ് വേണം.. കാശ് ....അത് എന്നിലും ഭംഗി ആയി നിനക്ക് അറിയാല്ലോ.,....ഭദ്രന് ഇങ്ങനെ ആകാനേ കഴിയൂ....... 🥀🖤 ആ മുറിയുടെ വാതിൽക്കൽ ഒരു നിമിക്ഷം നിന്നു അവൾ കൈവിരലുകൾ ഞെരടി കൊണ്ട് ഇരുന്നു. """ആ എന്റെ ഭാര്യയെ..... കയറി വാ....."" അതും പറഞ്ഞു അവളെയും പിടിച്ചു അകത്തേക്ക് കയറി അവൻ. ഭദ്രനെയും അവന്റെ പുറകിൽ ആയി മുഖം താത്തി നിൽക്കുന്നവളെയും ശിവരാമൻ ഞെട്ടലോടെ നോക്കി അവളുടെ സീമന്തരേഖയിലെ സിന്തൂരത്തിലേക്കും അവളുടെ മാറിൽആയി കിടക്കുന്നതാലി മാലയിലേക്കും ഇരുവരുടെയും കണ്ണുകൾ ഓടി നടന്നു. ""മോളെ....... ഇത്..... എന്താ......'' അത്...... ചേട്ടാ..... ഇവളെ ഞാൻ അങ്ങ് കെട്ടി രാവിലെ ആയിരുന്നു കെട്ട് അറിയിക്കാൻ പറ്റിയില്ലട്ടോ....... ഇവൾ ഇപ്പോൾ നിങ്ങളുടെ മരുമകൾ അല്ല എന്റെ ഭാര്യ ആണ് എന്റെ സ്വന്തം ഭാര്യ..... അല്ലേ ഭാര്യയെ....... അതും പറഞ്ഞു അവളുടെ തോളിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി അവൻ. അപ്പോഴും കേട്ടത് വിശ്വസിക്കാൻ ആകാതെ ഇരുന്നു അയാൾ..........തുടരും 🥀.................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story