അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 7

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

ഭദ്രന്റ വാക്കുകൾ കേട്ടതും അയാൾ ഞെട്ടലോടെ ചാടിഎഴുനേറ്റു. മോളെ... ഇവൻ എന്താ ഈ പറയുന്നേ..... നുണ ആണന്നു അച്ഛനു അറിയാം..... അയാളുടെ മുഖം വേദനയാൽ ചുളിഞ്ഞു. ഇത് സത്യം ആണോ മോളെ....... സിന്ധു ഓടി വന്നു അവളുടെ കൈയിൽ പിടിച്ചു തന്റെ നേരെ നിർത്തി. നന്നായി അമ്മക്ക് സന്തോഷം ആയി... നിനക്ക് ഇപ്പോഴങ്കിലും ബുദ്ധി വെച്ചലോ..... ഒന്നും മിണ്ടാൻ ആകാതെ തെറ്റ് ചെയ്ത കുട്ടിയെ പോലെ മിഴികൾ താത്തി നിന്നു അവൾ. സിന്ധു... നീ മിണ്ടാതെ ഇരിക്ക്....... അച്ഛന് അറിയാം....ആ വീട് നഷ്ടപെടാതെ ഇരിക്കാൻ ആണ് എന്റെ മോള് ഈ കുരുക്ക് കഴുത്തിൽ ഇട്ടത് എന്ന് വേണ്ട മോളെ ഊരി അവന്റെ മുഖത്തു ഇട്ടു കൊടുക്ക്‌...... തെണ്ടിയാലും ഇവനെ പോലുള്ള ഒരുചെകുത്താന്റെ കൂടെ വേണ്ട.......അത് സഹിക്കില്ല അച്ഛന്. ദേ... കാർന്നോരെ... അധികം കിടന്നു കുരക്കണ്ട...... ചുമ്മാതെ അല്ല ഇവളെ കെട്ടിയത്‌ ഇരുപത്തിയഞ്ചു ലക്ഷമാ വാരി എറിഞ്ഞത് അത് പോരാഞ്ഞു ആശുപത്രിയിലെ ബില്ലും....... അത് എല്ലാം തിരിച്ചു തന്നിട്ട് മോളെയും വിളിച്ചു പൊയ്ക്കോ.....

അത് വരെ ഇവൾ എന്റെ സ്വന്തം ഭാര്യ ആയി എന്റെ കൂടെ കാണും...... അയാളുടെ മുമ്പിൽ കിടന്ന കസേര നീക്കി വലിച്ചു ഇട്ടു അതിലേക്കു കാലിന്മേൽ കാലു കയറ്റി വെച്ചു ഇരുന്നു, താടി ഒന്നുഉഴിഞ്ഞു, അത് ഭദ്ര.... ഇങ്ങേരു വെറുതെ പെട്ടന്ന് ഉള്ള ദേക്ഷ്യ ത്തിൽ അത്രേ ഉള്ളൂ....... സിന്ധു അവന്റെ മുമ്പിലേക്ക് വന്നു കൈ കൂപ്പി. അങ്ങനെ എങ്കിൽ കൊള്ളാം...... ഇവൾ ഇന്ന് മുതൽ ഭദ്രന്റെ സ്വത്ത്‌ ആണ്...... അത് കൊണ്ട് ഇനി അതിൽ കേറി തോണ്ടാൻ വരണ്ട എന്ന് മോനെ പറഞ്ഞു മനസ്സിലാക്കി കൊണം കേട്ടോ കാർന്നോരെ...... അവൻ എന്താണ് പറയുന്നത് എന്ന് മനസിലാകാതെ ഹൃദ്യ യെ നോക്കി അവർ രണ്ട്‌ പേരും.ഉത്തരം നൽകാൻ ആകാതെ മിഴികൾ താത്തി അവളെ. ""അത് എന്താണ് പറഞ്ഞത് എന്ന് വെച്ചാൽ.,... കാർന്നോരെ ഇന്നലെ നിങ്ങളുടെ മകൻ ഭദ്രന്റെ കോർട്ടിൽ കേറി ഗോൾ അടിക്കാൻ നോക്കി.,... അതായത് ഭദ്രൻ വില പറഞ്ഞു വെച്ച സ്ഥലത്തിൽ കൃഷി ഇറക്കാൻ നോക്കി എന്ന് ഇപ്പോൾ അവന്റെ ഒരു കാലും കൈ യുമെ ഒടിഞ്ഞിട്ടുള്ളു....

ഇനി വേലത്തരം ഇറക്കിയാൽ അവനു പിന്നെ ഒന്നും അങ്ങോട്ട്‌ പൊക്കാൻ പറ്റിയെന്നു വരില്ല.......ഒടിച്ചു നുറുക്കും ഭദ്രൻ,,...... ""അയ്യോ..... കാലമാടാ.... എന്റെ കുഞ്ഞിനെ എന്താ ചെയ്യ്തേ...... അയ്യോ..... അവർ ചാടി എഴുനേറ്റു ഭദ്രന്റ കോളറിൽ പിടിക്കാൻ തുടങ്ങി എങ്കിലും അവൻ കൈ തട്ടി മാറ്റി ചാടി എഴുനേറ്റു. ആഹാ.... എന്താ അമ്മച്ചി..... ഞാൻ എന്തിനാ അത് ചെയ്യ്തത് എന്ന് അറിഞ്ഞാൽ അമ്മച്ചി എനിക്ക് ബിരിയാണി മേടിച്ചു തരും....... അല്ലേ കൊച്ചേ...... അതും പറഞ്ഞു മുഖം കുനിച്ചു നിൽക്കുന്ന വളുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി. ""നിങ്ങളുടെ പുന്നാര... പന്ന...¥¥£€$#₹#& മോൻ നിങ്ങളുടെ മകന്റെ ഈ മുൻ ഭാര്യയെ അതായതു എന്റെ ഇപ്പോഴത്തെ ഈ ഭാര്യയെ ഒന്ന് സ്നേഹിക്കാൻ നോക്കി അപ്പോൾ ഞാനും ഒന്ന് സ്നേഹിച്ചു അത്രേ ഉള്ളൂ.......... എന്നാൽ ഞങ്ങൾ അങ്ങോട്ട്......... 🙏വാ.. ഭാര്യയെ...... അത്രെയും പറഞ്ഞു മുറിക്കു വെളിയിലേക്ക് ഇറങ്ങി എന്നിട്ട് ഒന്ന് തിരിഞ്ഞു നിന്നു. ""ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു നിങ്ങളുടെ ആ പുന്നാര മോൻ....... ഇവിടെ തന്നെ കിടപ്പുണ്ട് ജനറൽ വാർഡിൽ ബില്ല് ഞാൻ അടച്ചിട്ടുണ്ട്......

പിന്നെ എൽദോ കൊണ്ട് ആക്കും.......പോകുമ്പോൾ മകനെയും എടുത്തോണ്ട് പൊയ്ക്കോ...... വീടിന്റ വാതിൽക്കൽ ഇരുത്താം.......എന്നാൽ ഞാൻഅങ്ങോട്ട്...... അതും പറഞ്ഞു അവരെയും നോക്കി കണ്ണ് നിറച്ചു നിൽക്കുന്നവളെ കൈയിൽ പിടിച്ചു കൊണ്ട് നടന്നിരുന്നു ഭദ്രൻ. അവന്റെ ഒപ്പം നടക്കുമ്പോൾ സങ്കടത്താൽ കണ്ണ് നിറച്ചു തിരിഞ്ഞുനോക്കി അവൾ.അവന്റെ കൈ വിടീക്കാൻ ഒരു പാഴ്ശ്രമം നടത്തി അവൾ വിടീക്കാൻ ശ്രമിക്കും തോറും അവന്റെ പിടി മുറുകികൊണ്ട് ഇരുന്നു. എല്ലാം കേട്ട് വിശ്വസിക്കാനാകാതെ ഇരുന്നു അയാൾ, എങ്കിലും എന്തോ ഭദ്രന്റ ആ സംസാരം അയാളിൽ ഒരു ആശ്വാസം നിറച്ചിരുന്നു, അവളെ തൊട്ടവന്റെ കൈ ഒടിച്ചല്ലോ എന്ന ആശ്വാസം. """അവൻ നശിച്ചു പോകത്തെ ഉള്ളൂ കാലമാടൻ...,. എന്റെകുഞ്ഞു.......""അവർ അതും പറഞ്ഞു കരഞ്ഞു കൊണ്ട് മൂക്ക് ചീറ്റി സാരിയിൽ തൂത്തു. അപ്പോഴും നീ ആ ചെറ്റയെ ന്യായികരിക്കാൻ നോക്കുവാണ് സിന്ധു.......നിന്റെ മോനോട് ഞാൻ പലവട്ടം പറഞ്ഞത് ആണ് എന്റെ മോളുടെ ദേഹത്തു കൈ വെയ്ക്കരുത് എന്ന്......

.എത്ര തെമ്മാടി ആണ് എങ്കിലും ആ ഭദ്രൻ ചെയ്യ്തത് ആണ് ശരി...... ഓഹോ നിങ്ങൾ ഇപ്പോൾ അവനെ ന്യായികരിക്കുവാണോ....... ഞാൻ ആരെയും ന്യാകരിച്ചില്ല.... അവനെ ഞാൻ മോളുടെ ഭർത്താവായിഇതുവരെ അംഗീകരിചിട്ടില്ല.....പക്ഷെ സുധിയുടെ കാര്യത്തിൽ അവൻ ചെയ്തത് ശരി ആണ്........ അതും പറഞ്ഞു അയാൾ തിരിഞ്ഞു കിടന്നു. പിന്നെ...... എല്ലാം എടുത്തു വെയ്ക്കു..... ഡിസ്ചാർജ് ആയില്ലേ പോയേക്കാം..... മോനെയും കൂട്ടിക്കോഇനി അതിന്റെ ഒരു കുറവ് വേണ്ട....... ആ കിടപ്പിൽ തന്നെ അയാൾ അത് പറഞ്ഞു . അവർ അയാളെ ഒന്ന് നോക്കിയിട്ട് സുധികിടക്കുന്ന വാർഡിലേക്ക് നടന്നു. അകലെ നിന്നെ കണ്ടു അവർ ഒരു കാലും കൈയും പ്ലാസ്റ്റർ ഇട്ടു കിടക്കുന്ന മകനെ. എന്റെ മോനെ....... ആ നാറി എന്റെ കുഞ്ഞിനെ ഈ പരുവം ആക്കിയല്ലോ........ അതും പറഞ്ഞു ബെഡിന്റ സൈഡിൽ ഇരുന്നു. വേദന കൊണ്ട് മുഖം ചുളിഞ്ഞു അവൻ. അവനെ ഒരു പാഠം പഠിപ്പിക്കും ഈസുധി....... അവൻ ആരായാലും ഈ സുധിക്കു പുല്ലാ...... എടാ..... ആ ഭദ്രൻ ഹൃദ്യ യെ കല്യാണം കഴിച്ചു ഇന്ന് രാവിലെ...... വന്നിരുന്നു ഇവിടെ നിന്നെ കുറെ വിരട്ടിയിട്ട പോയത്.......

അവരിൽ നിന്നു അത് കേട്ടതും സുധിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി. സുധി.... ഒന്ന് ആഗ്രഹിച്ചിട്ടുണ്ടങ്കിൽ അത് എങ്ങനെ നേടി എടുക്കണം എന്ന് എനിക്കറിയാം....... അത് ഭദ്രൻ അല്ല അവന്റെ അപ്പൻ വന്നാലും നടത്തും....... ഹൃദ്യ അവളെ.....കുറെ കൊതിച്ചതാ ഞാൻ അഭി കൊണ്ടുവന്ന അന്ന് മുതൽ........ഒരു ദിവസം എങ്കിൽ ഒരു ദിവസം അത് എനിക്ക് വേണം......... കോപത്താൽ വലിഞ്ഞു മുറുകി ഇരുന്നു അവന്റെ മുഖം. ഓ.... നീ ഒരുകാലത്തും നന്നാകില്ലേ..... അവള് പോയിതുലയട്ടെ നമ്മുക്ക് ലാഭം മാത്രേ ഉള്ളൂ...... ഇരുപത്തിയഞ്ചു ലക്ഷം ആണ് ആ ഭദ്രൻ അവൾക്കു വേണ്ടി വേണ്ടാന്നുവെച്ചത്......... ""അത് ഞാൻ തീരുമാനിച്ചോളാം അമ്മ ഇതിൽ ഇടപെടണ്ട........ പറയുകയും മനസ്സിൽ ഭദ്രനെ എങ്ങനെതകർക്കാം എന്ന് ആലോചിച്ചുകിടന്നു സുധി. 🥀🖤 കാർ ഏതൊക്കയോ വഴികളിലൂടെ സഞ്ചരിച്ചു കണ്ണുകൾ അടച്ചു തന്നെ സീറ്റിൽ ചാരി കിടന്നു ഹൃദ്യ അയാൾ തന്നെ ഒന്നുകൊന്നു തന്നിരുന്നുയെങ്കിൽ എന്ന് പോലുംതോന്നി പോയി അവൾക്ക്.

ഒരു ഇടവഴിയിൽ കാർ നിർത്തുന്നതും അയാൾ ചാടി ഇറങ്ങുന്നതും കണ്ടു അവൾ, അടുത്ത് അടുത്തായി കുറച്ചു വീടുകളുണ്ട്, വഴിയോരത്തു തന്നെ ഉള്ള വീട്ടിലേക്ക് കയറിഭദ്രൻ. ഒരു സ്ത്രീ ഒരു കുഞ്ഞും ആയി ഇറങ്ങി വരുന്നതും അവനു നേരെ കൈ കൂപ്പുന്നതും കണ്ടു ഹൃദ്യ, ഭദ്രൻ ദേക്ഷ്യത്തൽ എന്തൊക്കയോ പറയുന്നുണ്ട്. അവർ അകത്തേക്ക് കയറി തിരിച്ചു ഇറങ്ങി വന്നു കൈയിൽ ഇരുന്ന കുറച്ചുകാശുഅവനു നേരെ നീട്ടുന്നതും അവൻ അതുതട്ടി പറിച്ചു മേടിക്കുന്നുണ്ട് പിന്നെ എണ്ണി നോക്കിപോക്കറ്റിൽ ഇട്ടു.ആ സ്ത്രീയുടെ കണ്ണുകളിലെ നിസ്സഹായ അവസ്ഥയും ദയനീയതയും അവളുടെ ഹൃദയത്തെ കുത്തി നോവിച്ചു.അവൻ നടന്നു വരുന്നതുകണ്ടതും വെറുപ്പോടെ നോക്കിഹൃദ്യ. ഡോർ തുറന്നു അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു സീറ്റ്‌ ബെൽറ്റ്‌ ഇട്ടു. ""നിങ്ങൾ ഈപാപം..... ഒക്കെ എവിടെ കൊണ്ട് വീട്ടും.... പലരുടെയും കണ്ണ് നീര് കൊണ്ട് കെട്ടിപ്പൊക്കുന്നത് ഒന്നും നിലനിൽക്കില്ല....... നിങ്ങൾ അനുഭവിക്കും........അത്ര ദുഷ്ടൻ ആണ് നിങ്ങൾ......."" അത്രയും പറയുമ്പോൾ അവളുടെ കണ്ണുകൾ അവനോടുള്ള വെറുപ്പിനാൽ ചുവന്നു.

അതിനു ഒരു പൊട്ടിച്ചിരി ആയിരുന്നു ഭദ്രന്റ ഉത്തരം. ""ഇതിന്റെ പാപം ഞാൻ അങ്ങ് സഹിച്ചു....... വെറുത അല്ല ഭദ്രൻ ചോദിക്കുന്നത് കൈയിൽ ഇരുന്ന പൈസ എടുത്തു കൊടുത്തിട്ട് ആണ്...... കൊടുത്താൽ അത് മുതൽ ആക്കാനും ഈ ശിവഭദ്രന് അറിയാം അത് എന്റെ ഭാര്യ ആയ നീ ആണ് എങ്കിൽ പോലും.......പിന്നെ ഭാര്യ ചമയാൻ വരണ്ട..... അത് എനിക്ക് ഇഷ്ട്ടം ഇല്ല...... പറയുകയും കാർ ഒരു വലിയ ശബ്ദത്തോടെ കുതിക്കുകയും ചെയ്യ്തു , പെട്ടന്നുള്ള കുതിപ്പിൽ മുമ്പിലേക്ക് ആഞ്ഞു പോയിരുന്നു അവൾ, ഒരു കിതപ്പോടെ സീറ്റിലേക്ക് കയറി ഇരുന്നു. തന്റെ സംസാരം അവനെ ദേക്ഷ്യ പെടുത്തി യെന്നു മനസിലായി അവൾക്ക്. പോർച്ചിലേക്കു കാർ ഒരു കുത്തിപ്പോടെ കൊണ്ട് നിർത്തി അവൻ കാറിൽ നിന്നു ഇറങ്ങി അകത്തേക്ക് കയറി പോയിരുന്നു. മുത്തശ്ശി വെളിയിലേക്ക് വന്നു. മോള് ഇറങ്ങുന്നില്ലേ..... വാ..... "" അവളുടെകൈയിൽ പിടിച്ചു അകത്തേക്ക് കൂട്ടി കൊണ്ടുപോയി. മോള് ചെന്ന്.... കുളിച്ചു ഈ തുണിമാറ്റ്.. ഉണ്ണിയെ വിട്ട് അത്യാവശ്യത്തിനുള്ള തുണി മേടിപ്പിച്ചിട്ടുണ്ട്..... ബാക്കി പിന്നെ മേടിക്കാം....... അവൾ അവൻപോയ വഴിയേ നോക്കി അങ്ങനെ നിന്നു,

മികളിലത്തെ മുറിയാ ..... കണ്ണന്റെ മോള് അങ്ങ് ചെല്ല്..... കഴിഞ്ഞത് എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങു മോളെ....... എന്റെ മോൾക്ക്‌ പറഞ്ഞിരിക്കുന്നത് കണ്ണനെ ആണ്....... അത് അല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത് അവനെ വെറുക്കരുത്,......എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുക...... അതും പറഞ്ഞു അവളുടെ കൈകൾ കൂട്ടി പിടിച്ചു വാ.., ഏട്ടത്തി ഞാൻ കാണിക്കാം ഏട്ടന്റെ മുറി....... ഉണ്ണി മുന്പേ നടന്നു പുറകേയവളും സ്റ്റെപ് കയറി ചെല്ലുമ്പോൾ ഒരു വലിയ ഹാൾ ആണ് അതിന്റ ഇടതു സൈഡിലെ മുറിചൂണ്ടി കാണിച്ചു അവൻ. അതാട്ടോ.... ഏട്ടന്റെ മുറി ചെല്ല്....... ഞങ്ങൾ താഴെ കാണും പേടിക്കണ്ട ഏട്ടൻ അത്രദുഷ്ടൻ ഒന്നും അല്ല....... അതും പറഞ്ഞു ഒരു ചിരിയോടെ താഴേക്കു പോയി. കുറച്ചു നേരം അതേ നിൽപ്പ് നിന്നു അവൾ. തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഹൃദ്യ ക്ക് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു. തന്റെ താലി വലിച്ചു പൊട്ടിച്ചവന്റെ താലി അണിയേണ്ടി വന്ന ഗതികേടിനെ ഓർത്തു സ്വയം പുച്ഛം തോന്നി ഹൃദ്യ ക്ക്,

തനിക്ക് ഭദ്രനെ എതിർക്കാൻ പോലുമുള്ള അധികാരം ഇല്ല എന്നു മനസിലായി അവൾക്ക് കാരണം വില കൊടുത്തു വാങ്ങിയ ഒരു അടിമ മാത്രം ആണ് അയാൾക്ക്‌ താൻ. ആ മുറിയുടെ വാതിൽക്കലേക്കു വലതു കാൽ വെച്ചു, പിന്നെ അത് പുറകോട്ട് വലിച്ചു ഇടതു കാൽ വെച്ചു കയറി അവൾ, ആ മുറിക്കുള്ളിലെ വായുവിന് പോലും അയാളുടെ മണം തോന്നി വെറുപ്പ് എന്ന വികാരത്തോടെ ആ മുറിക്കു ഉള്ളിലേക്ക് കയറി അവൾ.""ഹൃദ്യനിന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യയം തുടങ്ങുവാണ് എല്ലതരത്തിലും താൻ മറ്റൊരാൾക്ക് അടിമപെടാൻ പോകുവാണ്."" ഒരു വലിയ മുറി അത്യാവശ്യഎല്ലാ സൗകര്യങ്ങളും ഉണ്ട് , എല്ലായിടവും ആകെ മൊത്തം കണ്ണോടിച്ചു അവൾ. ജനലിനോട് ചേർന്ന് നിന്നു കമ്പിയിൽ കൈ പിടിച്ചു വെളിയിലേക്ക് നോക്കി നിന്നു. ഡോർ തുറക്കുന്ന ഒച്ച കേട്ടതും മുഖം തിരിച്ചു കുളി കഴിഞ്ഞു തല തോർത്തി ഇറങ്ങുന്നവനെ കണ്ടതും വെറുപ്പോടെ നോക്കി ഒരു കാവി മുണ്ട് ആണ് വേഷം കഴുത്തിലെ കറുത്ത ചരടും സ്വർണം കെട്ടിയ രുദ്രാക്ഷ മാല തിങ്ങി നിൽക്കുന്ന രോമത്തിലൂടെ വെള്ള തുള്ളികളിൽ പറ്റിചേർന്നു കിടന്നു, തുമ്പത്തു കിടക്കുന്ന ഓംന്റെ ലോക്കറ്റ് അവന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നത് ആയിരുന്നു. മുടിയിലൂടെ വെള്ള തുള്ളികൾ ദേഹത്തേക്കും മുഖത്തേക്കും ഇറ്റുവീഴുന്നുണ്ട്. അവളെ കണ്ടതും ഒന്ന് ചൂഴ്ന്നു നോക്കി അവളെ അവളുടെഅടുത്തേക്ക് വന്നിരുന്നു ഭദ്രൻ, അവന്റെസാമിപ്യം അവളെ ശ്വാസം മുട്ടിച്ചതും കണ്ണുകൾ ഇറുക്കി അടച്ചു ചുമരിലേക്ക് ചാരി നിന്നു. അവന്റെ ചൂട് നിശ്വാസം മുഖത്തു അടിക്കുന്നത് അറിഞ്ഞു അവൾ,, അവന്റെ കവിൾ തന്റെകവിളിലൂടെ ഉരസി നീങ്ങുന്നത് അറപ്പോടെയും വെറുപ്പോടെയും അറിഞ്ഞു ഹൃദ്യ. തുടരും............

ഭദ്രൻ സാധാരണ ഒരു മനുഷ്യൻ ആണ് അപ്പോൾ അതിന്റെ ചപല്യങ്ങളും വികാരങ്ങളും ഉള്ള ആളു ആയിരിക്കും,, അതായത് ഒത്തിരി സത്യസന്ധനും പുണ്യാളനും അല്ല എന്ന് അർത്ഥം.😜😜😜എല്ലാവർക്കും ഇഷ്ട്ടപെടില്ല എന്ന് അറിയാം എങ്കിലും ഇത് ഇങ്ങനെ എഴുതാനെ പറ്റു എല്ലാവരും വായിച്ചു അഭിപ്രായം എഴുതണേ 😍

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story