അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 8

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

അവളുടെഅടുത്തേക്ക് വന്നിരുന്നു ഭദ്രൻ, അവന്റെസാമിപ്യം അവളെ ശ്വാസം മുട്ടിച്ചതും കണ്ണുകൾ ഇറുക്കി അടച്ചു ചുമരിലേക്ക് ചാരി നിന്നു. അവന്റെ ചൂട് നിശ്വാസം മുഖത്തു അടിക്കുന്നത് അറിഞ്ഞു അവൾ,, അവന്റെ കവിൾ തന്റെകവിളിലൂടെ ഉരസി നീങ്ങുന്നത് അറപ്പോടെയും വെറുപ്പോടെയും അറിഞ്ഞു ഹൃദ്യ. അവനെ തടയാൻ ആകാതെ ഒരു പാവ കണക്കെ നിന്നു ഹൃദ്യ നെഞ്ച് വിങ്ങി പൊട്ടുന്ന പോലെ തോന്നി അവൾക്ക്, തൊണ്ടയിൽ നിന്നു ഒരു എങ്ങൽ അവളിൽ നിന്നു വെളിയിലേക്ക് വന്നു, അവളിൽ നിന്നു മുഖം ഉയർത്തി നോക്കി ഭദ്രൻ അവളിൽ നിന്നു അകന്നു മാറി. ""പോയി കുളിച്ചു ഈ ഡ്രസ്സ്‌ മാറി താഴേക്കു വാ..... ഞാൻ അവിടെ കാണും..... പിന്നെ എന്നെ കാണുമ്പോൾ ചെകുത്താൻ കുരിശ്കണ്ടത് പോലെ നിൽക്കണ്ട...... എന്തും നേടി എടുത്ത ശീലമേ ഭദ്രന് ഉള്ളൂ..... അതിപ്പോൾ എന്ത് ആയാലും........ അവളെ നോക്കിയിട്ട് ആ മുറി വീട്ടിരുന്നു ഭദ്രൻ, ഒരു മരവിപ്പോടെ നിലത്തേക്ക് ഇരുന്നു ഹൃദ്യ. അതെ ഞാൻ അയാളുടെ ഭാര്യ ആണ്..... അയാൾ തന്നെ എന്ത് ചെയ്യ്താലും തടുക്കാൻ കഴിയില്ല......

കാരണം അയാളുടെ മനസ്സ് കല്ല് ആണ് പാറകല്ല്...... അത് അലിയില്ല.….... അങ്ങനെ ഏറെ നേരം ഇരുന്നു അവൾ, കുളിച്ചു ഇറങ്ങി മുത്തശ്ശി വെച്ചിരുന്ന ഡ്രെസ്സിൽ നിന്നു ഒരണ്ണം എടുത്തു ഇട്ടു, താഴേക്ക് ചെന്നു അവൾ. സോഫയിൽ ഇരിപ്പുണ്ട് മുത്തശ്ശിയും ഉണ്ണിയും, രമയും ഓരോ സ്റ്റെപ് ഇറങ്ങുമ്പോഴും അവളുടെ കണ്ണുകൾ ഭദ്രനെ തിരഞ്ഞു ഒരു പേടിയോടെ, അതിലുപരി വെറുപ്പോടെ. ആ മോള് വന്നോ ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു അത്താഴം കഴിക്കണ്ടേ........ അവളെ ചേർത്തു പിടിച്ചു കസേരയിൽ ഇരുത്തി. പുതു പെണ്ണ് ആയിട്ട് സിന്ദൂരം തൊടാൻ മറന്നോ...... കൊള്ളാം....... ഒരു കുറ്റപെടുത്തലോടെ അവർക്കു അരികിലേക്ക് വന്നു രമ. അപ്പോൾ ആയിരുന്നു മുത്തശ്ശി അവളുടെ നെറ്റിയിൽ നോക്കിയത്. ""മോള് മറന്നോ സാരം ഇല്ല....... ഉണ്ണി കണ്ണനെ ഇങ്ങു വിളിക്ക്....... അടുത്ത് ഇരുന്ന ഉണ്ണിയോട് അങ്ങനെപറഞ്ഞിട്ട് അവളുടെ കൈ പിടിച്ചു പൂജാമുറിയിലേക്ക് നടന്നു. വരാന്തയിൽ തൂണിൽ ചാരി ഇരുന്നു ആകാശ ത്തിലേക്കു നോക്കി ഇരിക്കുന്ന ഭദ്രനെ ആണ് ഉണ്ണി കണ്ടത്. ""എന്റെ ഏട്ടൻ നക്ഷത്രം എണ്ണി കളിക്കുവാ.......വാ മുത്തശ്ശി വിളിക്കുന്നു......

ഒരു ചിരിയോടെ ഉണ്ണിയെ നോക്കി അവൻ, പിന്നെ അവന്റെ കൈയിൽ പിടിച്ചു തന്റെ അരികിൽ ആയി പിടിച്ചു ഇരുത്തി. ""വെറുതെ.... ഒറ്റയ്ക്ക് ആകുമ്പോൾ ഇങ്ങനെ വന്നു ഇരിക്കും.... വെറുതെ....... """അതിന് ഇപ്പോൾ എന്റെ ഏട്ടൻ ഒറ്റക്ക് യല്ലല്ലോ ഞാൻ ഉണ്ട് മുത്തശ്ശി ഉണ്ട് പിന്നെ പുതിയ ഒരാൾ വന്നല്ലോ എന്റെ ഏട്ടനെസ്നേഹിക്കാനും പരിചരിക്കാനും........സത്യംപറഞ്ഞാൽ ആദ്യം ഏട്ടനോട് ദേക്ഷ്യം തോന്നി എങ്കിലും ഇപ്പോൾ സന്തോഷം ആയി ഒരിക്കലും കല്യാണമേ വേണ്ട എന്ന് പറഞ്ഞയേട്ടന്റെ ഈ മാറ്റം....... I'm happy....... എനിക്ക് ഒരുയേട്ടത്തി അമ്മയെ തന്നതിന്....... നീ എന്ത് അറിഞ്ഞിട്ട.... ഉണ്ണി ഈ കല്യാണം മുത്തശ്ശി ക്ക് വേണ്ടി മാത്രം ആണ്...... അല്ലാതെ ഒരു പിണ്ണാക്കും ഇല്ല..... ഒരു ഏട്ടത്തി അമ്മ.......പിന്നെ കാശ് അത് എങ്ങനെഎങ്കിലും മുതൽ ആക്കണമായിരുന്നു അതിനു മാത്രം ആണ് ഈ വിവാഹം .........., പിന്നെ ഭദ്രൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യവും പിന്നെ ഇത് എന്റെ ഒരു വാശിയും ആയിരുന്നു...... ""എന്റേയേട്ടൻ എത്ര തെമ്മാടിയും കൊള്ള പലിശ കാരനും ആണ് എങ്കിലും ഇത് വരെ ഒരു പെണ്ണിന് വില പറഞ്ഞിട്ടില്ല പിന്നെ ഇവിടെ എന്ത് പറ്റി......എന്റെ ഏട്ടന്റെ പുറകെ എത്ര പെൺകുട്ടികൾ നടന്നത് ആണ് ഇത് വരെ തോന്നാത്ത ഒരു ചിന്ത തോന്നിയത്......എന്താ ഏട്ടത്തിയോട് പ്രണയം ആണോ.......

. ഒരു ചിരിയോടെ ചോദിച്ചുഉണ്ണി. പ്രണയമോ എനിക്കോ.....ഈ പ്രണയം,സ്നേഹം എല്ലാം നുണ ആണ്...... സ്വാർത്ഥത യുടെ വേറെ ഒരു പര്യായം......ഈ കാലത്തു കാശ് ഉണ്ടങ്കിൽ ജീവിക്കാം എന്തും നേടാം ........അല്ലാതെ സ്നേഹം കൊണ്ട് ഒന്നും നേടാൻ ആവില്ല....... l പുച്ഛത്തോടെ പറഞ്ഞു കൊണ്ട് എഴുനേറ്റു. എന്നും ഇത് തന്നെ പറയണം.......ഏട്ടന്റെ ഈ ചിന്താഗതി മാറും... കാശ് അല്ല ജീവിതത്തിൽ വലുത് എന്ന് ഏട്ടൻ അറിയും അന്ന്..... പ്രണയം എന്ത് എന്നും അറിയും...... . പൊട്ടി ചിരിച്ചു ഭദ്രൻ. """അതിനു ശിവഭദ്രൻ ഒന്ന് കൂടി ജനിക്കണം...... ഈ ജന്മത്തിൽ ഉണ്ടാകില്ല......നീ വരാൻ നോക്ക്..... പറഞ്ഞു കൊണ്ട് മുണ്ടും മടക്കി കുത്തി നടന്നിരുന്നു "ഏട്ടൻ നോക്കിക്കോ...... ഈ പാറക്ക് അകത്തുള്ള പ്രണയം തെളിനീര്പോലെ പുറത്തേക്കു ഒഴുകും അതിനെ തടയാൻ ആകാതെ നെട്ടോട്ടം ഓടും,...... അതിനു ഇനി അധികം നാള് കാക്കേണ്ടി വരില്ല......."" മനസ്സിൽ പറഞ്ഞു കൊണ്ട് ഒരു ചിരിയോടെ അകത്തേക്ക് നടന്നു ഉണ്ണിയും. ""മുത്തശ്ശി എന്തിനാ വിളിച്ചത്....... താല്പര്യം ഇല്ലാത്ത പോലെ ചോദിച്ചു ഭദ്രൻ.

""നീ ഇങ്ങു..... വാ.... ഈസിന്ദൂരം മോളുടെ നെറ്റിയിൽ തൊട്ട് കൊടുക്കൂ കണ്ണാ...... അത് തന്നെ തൊട്ടോളും...... കൈക്ക് ഒടിവുംഒന്നും ഇല്ലലോ......എനിക്ക് കുറച്ചു കണക്ക് നോക്കാനുണ്ട്..... അതും പറഞ്ഞു തിരിഞ്ഞു നടന്നു കണ്ണാ നിന്റെ കല്യാണമോ കൂടാൻ പറ്റിയില്ല എനിക്ക്..... എന്റെ ഒരു ആഗ്രഹം അല്ലേ..... കണ്ണാ.... അവന്റെ മുമ്പിലേക്ക് സിന്ദൂരചെപ്പ് നീട്ടി അവർ, ആ ചെപ്പിലേക്കും മുഖം കുനിച്ചു വെറുപ്പോടെ നിൽക്കുന്നവളെയും ഒന്ന് നോക്കി അവൻ പിന്നെ ഒരു വാശി പോലെ സിന്ദൂരം മേടിച്ചു മാറി നിൽക്കുന്ന വളെ കൈയിൽ പിടിച്ചു വലിച്ചു തന്റെ മുമ്പിൽ ആയി നിർത്തി സിന്ദൂരചെപ്പിൽഒരു നുള്ള് എടുത്തു അവളുടെ നിറുകയിൽ തൊടീച്ചു.കണ്ണുകൾ അടച്ചു നിന്നു ഹൃദ്യ അവന്റെ വിരലുകൾ സ്പർശിക്കുന്ന തൊലിപ്പുറം പൊള്ളുന്ന പോലെ 'ഇത് തന്നിൽ നിന്നു മാഞ്ഞു പോകണേ എന്ന പ്രാർത്ഥനയോടെ 'നിന്നു അവൾ. """മതിയോ.... സന്തോഷം ആയല്ലോ മുത്തശ്ശിക്ക്...... ഞാൻ അങ്ങ് ചെല്ലട്ടെ എനിക്ക് കുറച്ചു ജോലി ഉണ്ട്......എനിക്ക് വിശപ്പ്‌ ഇല്ല കഴിച്ചു കഴിയുമ്പോൾ ഇവളെ അങ്ങ് വിട്ടേക്ക്.,.....

പറഞ്ഞു കൊണ്ട് രൂക്ഷം ആയി അവളെ ഒന്ന് നോക്കി ഭദ്രൻ,, അയാളുടെ നോട്ടം പോലും തന്നെ ചൂഴ്ന്ന് എടുക്കുന്നത്‌ അറിഞ്ഞു ഹൃദ്യ. സ്റ്റെപ് കയറി നടന്നു പോകുന്നവനെ നിർവികാരആയി നോക്കി നിന്നു ഹൃദ്യ. ആഹാരം കഴിക്കാൻ ഇരുന്നു എങ്കിലും തൊണ്ടയിൽ നിന്നു ഇറങ്ങുന്നുണ്ടായിരുന്നില്ല പ്ലേറ്റിൽ വെറുതെ കുത്തി കൊണ്ട് ഇരുന്നു അവൾ. വേണ്ടങ്കിൽ എഴുനേറ്റു പൊയ്ക്കൂടേ...... പെണ്ണെ നിനക്ക് ആരെ നോക്കി ഇരിക്കുവാ..... രമ ഇഷ്ട്ടപെടാത്ത പോലെ പറഞ്ഞു. രമ.... മതി മോള് അന്യവീട്ടിൽ വന്നു കയറിയത് അല്ലേ അതിന്റെ ഒരു പേടി കാണും....ഒരു പേടി ഒക്കെ കാണും.,..... നിനക്ക് അത് പറഞ്ഞാൽ മനസിലാകില്ല...... ഓ അതെ എനിക്ക് മനസിലാകില്ല...... പക്ഷെ ഇവൾക്ക് ഇത് പുതുക്കം ഒന്നും അല്ലല്ലോ.......ഭദ്രനെ പോലെ അല്ലല്ലോ....രണ്ടാംകെട്ട് അല്ലേ നല്ല മുൻപരിചയം കാണും എല്ലാകാര്യയത്തിനും.... അർത്ഥം വെച്ച പോലെ രൂക്ഷം ആയി നൊക്കിപറഞ്ഞു അവർ. """അമ്മ ഒന്നുമിണ്ടാതെ ഇരിക്ക് എപ്പോഴും ഇങ്ങനെ കുറ്റം കണ്ടുപിടിക്കാതെ ഇരിക്കാൻ മേലെ അമ്മക്ക്.......

ഉണ്ണി കടുപ്പിച്ചു അത് പറഞ്ഞതും അവനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ടു അടുക്കളയിലേക്ക് നടന്നു അവർ. ഒരു ഗ്ലാസ്‌ പാല് ഹൃദ്യയുടെ കൈയിൽവെച്ചു കൊടുത്തു മുത്തശ്ശി, നിസ്സഹായ ആയി അവരെ നോക്കി അവൾ, കൈ വിറക്കുന്നതും തൊണ്ട വരളുന്നതും അറിയുന്നുണ്ടായിരുന്നു അവൾ. ""മോള് ചെല്ല്...... മുത്തശ്ശി ക്ക് അറിയാം മോള് ഇഷ്ട്ടപെട്ട ഒരു വിവാഹം അല്ല ഇത് എന്ന്..... പക്ഷെ മോളെ കണ്ട അന്നേ മുത്തശ്ശി ആഗ്രഹിച്ചത് ആണ് എന്റെ കണ്ണന് വേണ്ടി....... എല്ലാം നല്ലതിന് ആകും മുത്തശ്ശി യുടെ മനസ്‌ പറയുന്നു.......ഒരിക്കലും കല്യാണം വേണ്ട എന്ന്‌ പറഞ്ഞ അവന്റെ ഈ മാറ്റം അത് എന്തിനു വേണ്ടി ആണെങ്കിലും എനിക്ക് അതുമതി.......എന്റെ കുഞ്ഞിന് നല്ല ഒരു ജീവിതം അവനെ സ്നേഹിക്കാനും, സ്നേഹിക്കപെടാനും ഒരാൾ അതുമാത്രം മതി........ ഓരോ സ്റ്റെപ് കയറുമ്പോഴും കാലുകൾ തളർന്നു, നെറ്റിയിലും കഴുത്തിടുക്കിലും വിയർപ്പ് പൊടിഞ്ഞു ഉള്ളം കൈ വിയർപ്പാൽ കുതിർന്നു പാല് ഗ്ലാസ്‌ തുളുമ്പി കൊണ്ട് ഇരുന്നു. ചാരി ഇട്ടിരിക്കുന്ന വാതിൽക്കൽ കുറച്ചു നേരം നിന്നു അവൾ,

പിന്നെ കതകു തുറന്നു അകത്തേക്കു കയറി ബെഡിലിരുന്നു ലാപ്പിൽ എന്തൊക്കയോ കണക്ക് കൂട്ടുന്നവനെ കണ്ടതും അവിടെ തന്നെ നിന്നു, അവളെ പുരികം ഉയർത്തി ഒന്ന് നോക്കിഭദ്രൻ അങ്ങനെ തന്നെ കുറേനേരനിന്നു അവൾ. ""അവിടെ നിന്ന് ചിതൽ അരിക്കണ്ട വന്നു കിടന്നോ......""" പറഞ്ഞിട്ട് പിന്നെയും ലാപ്പിലേക്കു കണ്ണുകൾ നാട്ടി, ഗ്ലാസ് മേശ പുറത്തു വെച്ചു തിരിഞ്ഞതും തൊട്ട് അടുത്ത് നിൽക്കുന്ന വനെ കണ്ടതും പുറകോട്ടു വേച്ചു പോയിരുന്നു വീഴാതെ അവളുടെ ഇടുപ്പിൽ പിടിച്ചു നിർത്തി അവൻ, വെറുപ്പോടെ മുഖം ചുളിച്ചു ഹൃദ്യ. പുച്ഛത്തോടെ അവളെ നോക്കിയിട്ട് അവളുടെ ദേഹം മുട്ടി ഗ്ലാസ് എടുത്തു ചുണ്ടോടു വെച്ചു കുടിച്ചു ബാക്കി അവൾക്കുനേരെ നീട്ടി. വേണ്ട എന്ന് മുഖം ചലിപ്പിച്ചു ഹൃദ്യ. ""കുടിക്കടി........ ഭദ്രനോട് ആരും ഇത് വരെ വേണ്ട എന്ന് പറഞ്ഞിട്ടില്ല........ "" കോപത്തോടെനോക്കുന്ന ആ കണ്ണുകളെ നോക്കി അറിയാതെതന്നെ കൈ നീട്ടി പാല് മേടിച്ചിരുന്നു, ആ ഗ്ലാസ്‌ ചുണ്ടോടു അടുപ്പിക്കുമ്പോൾ വെറുപ്പോടെ മുഖം ചുളിച്ചു. എന്നാൽ... വാ കിടക്കാം..... നമ്മുടെ ആദ്യ രാത്രി അല്ലേ അത് പാഴാക്കണ്ട......

പറഞ്ഞതും അവളുടെ തോളിൽ പിടിച്ചിരുന്നു അവൻ....... വെറുപ്പോടെ അവന്റെ നെഞ്ചിൽ തള്ളി കുതറിച്ചു അവൾ. ""അത് വേണ്ട...... അടിയും തൊഴിയും വേണ്ട അത് ഭദ്രന് അത്ര പിടിത്തം ഇല്ല നേരെ ആണെകിൽ ഭദ്രൻ നല്ലത് ആണ് അല്ലങ്കിൽ ചെറ്റയും.......കേട്ടോടി......."" പറഞ്ഞതും അവളെ ബെഡിലേക്ക് ഇട്ടിരുന്നു, ലൈറ്റ് അണയുന്നതും അയാൾ തന്റെ അരികിൽ ആയി കിടക്കുന്നതും പേടിയോടെ അറിഞ്ഞു അവൾ എഴുനേൽക്കാൻ ആയി തിരിഞ്ഞതും പുറകിലൂടെ വലിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു അവൻ, ഒന്ന് അലറി കരയാൻ തോന്നി എങ്കിലും വാക്കുകൾ തൊണ്ട കുഴിയിൽ കുടുങ്ങി കിടക്കുന്ന പോലെ കഴുത്ത് ഇടുക്കിൽ അവന്റെ ശ്വാസനിശ്വാസങ്ങൾ തഴുകി കൊണ്ട് ഇരുന്നു അത്ദേഹമാകെ പൊള്ളി പടരുന്നത് അറിഞ്ഞു, വയറ്റിൽ പിടിച്ചിരിക്കുന്ന അവന്റെ കൈ യിലെ പിടിത്തം മുറുകി ഇരുന്നു തന്റെ ദേഹം മൊത്തമായും അവനിലേക്ക് ചേർന്നുകിടന്നിരുന്നു,

അങ്ങനെ തന്നെ കിടന്നു ഒന്ന് ശ്വാസം വിടാൻ പോലും പേടിച്ചു നിമികഷങ്ങൾ മണിക്കൂറുകൾ പോലെ തോന്നി അവൾക്കു, കുറെ സമയം പോയതും അവനിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല അവന്റെ പിടിത്തത്തിന്റെ മുറുക്കം കുറയുന്നത് അറിഞ്ഞു ശ്വാസവും മെല്ലെ ആയതു പോലെ ഉറങ്ങി എന്ന് തോന്നിയതും അവന്റെ പിടിത്തം അയച്ച് മെല്ലെ എഴുനേറ്റു , നെഞ്ചിൽ കൈ വെച്ചു ചുമരിലേക്കു ചാരി ഊർന്നു നിലത്തേക്ക് ഇരുന്നു കാൽമുട്ടിൽ മുഖം അമർത്തി അങ്ങനെ ഇരുന്നു ഒരു തുള്ളി കാണുനീർ പോലും ഒഴുകാതെ മരവിച്ച മനസ്സോടെ. 🥀🖤 ""എടി...... .........""" ഒരു അലർച്ച കേട്ടതും ചാടി എഴുനേറ്റു ഹൃദ്യ കൈകാലുകൾ മരവിച്ചിരുന്നു എഴുന്നേറ്റതും വീഴാൻ ആയി ആഞ്ഞതും മേശമേൽ പിടിച്ചു നിന്നു,വെറും തറയിൽ ആണ് താൻ കിടന്നത് എന്ന്‌ മനസിലായതും പേടിയോടെ അവന്റെമുഖത്തു നോക്കി അവൾ, കുളി കഴിഞ്ഞു കണ്ണാടിയുടെ മുമ്പിൽ നിന്ന് മുടി ഒതുക്കുക ആണ് ഭദ്രൻ.. കണ്ണാടിയിലൂടെ അവളെ നോക്കുനുണ്ട് എന്തോ ജാള്യത തോന്നി ഇത്രയും നേരം അയാളുടെ മുമ്പിൽ ഈ തറയിൽ കിടന്നു എന്നത് ,,

,അറിയില്ല രാത്രിയിൽ അങ്ങനെ ഇരുന്നു എപ്പോഴോ മയങ്ങി പോയിരുന്നു. ഇങ്ങനെ നിലത്തു കിടക്കാൻ അല്ല..... നിന്നെ ഞാൻ കെട്ടിയതു കേട്ടല്ലോ .... ഇനി ഇത് ഉണ്ടാകരുത്.......എന്റെ കൂടെ ആ കട്ടിലിൽ കിടക്കണം....... അല്ല എങ്കിൽ ഇരുപത്തിയഞ്ചു ലക്ഷം തന്നിട്ട് പോകാം.......തടുക്കില്ല ഭദ്രൻ....... പറയുകയും മുറി വിട്ട് പോയിരുന്നു അവൻ, രാത്രിയിലത്തെ കാര്യം ഓർത്തതും ഒരു പേടി വല്ലാതെ പൊതിഞ്ഞു അവളെ അവന്റെ കൈയിലെ ചൂട് അപ്പോഴും ദേഹം ആകെപടരുന്നത് അറിഞ്ഞു ഹൃദ്യ. ""അയാൾ തന്നെ കീഴ്പെടുത്തും അനുവാദം പോലും ഇല്ലാതെ ഒന്നു എതിർക്കാൻ പോലും കഴിയാതെ"കാരണം അയാൾ വില കൊടുത്തു വാങ്ങിയ ഒരു ശരീരം മാത്രം ആണ് താൻ """.ബാത്‌റൂമിൽ കയറി തുണികൾ ഓരോന്നുആയി ഊരി തണുത്ത വെള്ളം ദേഹത്തു വീഴുമ്പോൾ തന്നിൽ പടർന്നു ഇരിക്കുന്ന അവന്റെ ഗന്ധത്തെ ഒഴുക്കി കളഞ്ഞു.ഏത് നിമിക്ഷവും അവൻ തന്നിലേക്ക് പടർന്നു കയറുമല്ലോ എന്ന ഭയത്തോടെ അതിലുപരി വെറുപ്പോടെ............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story