അയാളും ഞാനും തമ്മിൽ🥀🖤: ഭാഗം 9

ayalum njanum thammil

എഴുത്തുകാരി: നിള കാർത്തിക

അയാൾ തന്നെ കീഴ്പെടുത്തും അനുവാദം പോലും ഇല്ലാതെ ഒന്നു എതിർക്കാൻ പോലും കഴിയാതെ"കാരണം അയാൾ വില കൊടുത്തു വാങ്ങിയ ഒരു ശരീരം മാത്രം ആണ് താൻ """.ബാത്‌റൂമിൽ കയറി തുണികൾ ഓരോന്നുആയി ഊരി തണുത്ത വെള്ളം ദേഹത്തു വീഴുമ്പോൾ തന്നിൽ പടർന്നു ഇരിക്കുന്ന അവന്റെ ഗന്ധത്തെ ഒഴുക്കി കളഞ്ഞു.ഏത് നിമിക്ഷവും അവൻ തന്നിലേക്ക് പടർന്നു കയറുമല്ലോ എന്ന ഭയത്തോടെ അതിലുപരി വെറുപ്പോടെ. താഴേക്കു ഇറങ്ങി ചെല്ലുമ്പോൾ കണ്ടു സെറ്റിയിൽ ഇരുന്ന്പത്രം വായിക്കുന്ന അയാളെ . പത്രത്തിൽ നിന്നു കണ്ണ് എടുത്തുഅവളെ ചൂഴ്ന്നു നോക്കി അയാളുടെ ആ നോട്ടത്തിൽ ദേഹം പൊള്ളി പടരുന്നത് അറിഞ്ഞു ദേഹമാകെ ഒരു വിറയൽ പോലെ തോന്നിയതും , അയാളിൽ നിന്നു രക്ഷപെടാൻ തോന്നി തിരിഞ്ഞു നടന്നു. അല്ല...... പെണ്ണേ നീ ഇങ്ങനെ ആയിരുന്നോ ആ വീട്ടിലും...... അല്ല എഴുനേറ്റു വരുന്ന സമയമേ...... ഉണ്ണി യുടെ കൈയിലേക്ക് ചായ കൊടുത്ത് കൊണ്ട് പറഞ്ഞു രമ. രമ..... മതി നീ അടുക്കളയിൽ പോ....... മുത്തശ്ശി അവരെ ഇഷ്ട്ടപെടാതെ നോക്കി പറഞ്ഞു. മോള് വാ അടുക്കളകാണിച്ചു തരാം......

ഒന്നും ചെയ്യാൻ അല്ലട്ടോ അതിനു ഒക്കെ ഇവിടെ ആളുണ്ട്...... അവളുടെ കൈയും പിടിച്ചു നടന്നു അവർ. അവൾ അതിശയത്തോടെ നോക്കി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു വലിയ അടുക്കള, ഒരു ജോലിക്കാരി ഉണ്ട്. മുത്തശ്ശി ഒരു ഗ്ലാസ് അവളുടെ നേർക്കു നീട്ടി. ""കണ്ണന് കൊണ്ട് കൊടുക്ക്‌ മോളെ....... അവനു രാവിലെ ഇത് ശീലം ആണ് നാരങ്ങ പിഴിഞ്ഞ ഒരു കട്ടൻ ചായ മോള് വേണം ഇനി എല്ലാം നോക്കാൻ.......അല്ലാതെ ആരാ ഉള്ളത്...... നിറഞ്ഞ ചിരിയോടെ തനിക്കു നേരെ നീട്ടുന്ന ഗ്ലാസ്സിലേക്ക് നോക്കി, കൈകൾ കൂട്ടി തിരുമ്മി.ഗ്ലാസും മേടിച്ചു അയാൾക്ക്‌ അരികിലേക്ക് നടക്കുമ്പോൾ മനസ്‌ ആകെ വെറുപ്പ് ആയിരുന്നു,വെറുപ്പു മാത്രം. ഒരിക്കലും തനിക്ക് അയാളെ സ്നേഹിക്കാനോ തന്റെ മുമ്പിലേക്ക് നീട്ടി നിൽക്കുന്ന ഗ്ലാസ്സിലേക്കും മുഖം താത്തി നിൽക്കുന്നവളിലേക്കും പകപോടെ നോക്കി ഭദ്രൻ. അവളുടെ കൈയിൽ നിന്നു ഗ്ലാസ്‌ മേടിക്കാൻ തുടങ്ങിയതും അവന്റെ വിരലുകൾ അവളുടെ കൈകളെ തൊട്ടു പോയതും ഹൃദ്യ ഗ്ലാസിൽ നിന്നു കൈ വിട്ടിരുന്നു. അവന്റെ ദേഹത്തും കാലിലും ആയി വീണിരുന്നു ചായ പൊള്ളിയതും ചാടി എഴുനേറ്റു ഭദ്രൻ. ""ആരുടെ മറ്റെടത്തു നോക്കി ആടി തരുന്നേ........ അടിച്ചു പോയോ നിന്റെ കണ്ണ് അല്ല..... പ്രതികാരം വീട്ടുന്നത് ആണോനീ.........

അവൾക്ക് നേരെ ചീറി കൈകൾ ഉയർത്തി , പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു ഹൃദ്യ ഒരു കൈ തലോടിയത്തും കണ്ണ് തുറന്നു അവൾ. തലയിൽ തലോടി നിൽക്കുന്ന മുത്തശ്ശി യെ കണ്ടതും മനസ്സ് ശാന്തം ആയി ,,അടുത്ത് ഉണ്ണിയും നിൽപ്പുണ്ട് അപ്പോഴും കണ്ണുകൾ അയാളെ പരതി പേടിയോടെ അതിലുപരി വെറുപ്പോടെ, സ്റ്റെപ് കയറി പോകുന്നവനെ കണ്ടതും ആശ്വാസം തോന്നി. സാരം ഇല്ല മോളെ...... ഞാൻ വേറെ കൊടുത്തോളം അവനു.....അവനു കുറച്ചു മുൻശുണ്ഠി ഉണ്ട്....... മോള് പേടിക്കണ്ട ട്ടോ....... അത് മുത്തശ്ശി അയാൾ...... എന്റെ കൈ..... ഞാൻ പെട്ടന്ന്.....ഞാൻ തൂത്തു വാരിക്കോളാം.... മുത്തശ്ശി..... ""അയാളോ......, "" അവളുടെ മുഖത്തേക്ക് നോക്കി അവർ ആ കണ്ണുകളിലെ പേടിയും നിസ്സഹായ അവസ്ഥയും കണ്ടതും പിന്നെ ഒന്നും പറഞ്ഞില്ല അവർ. അത് സുശീല തൂത്തു വാരീക്കോളും......നിറയെ ചില്ലാ മോളെ......മോള് ചെന്ന് കാപ്പി കുടിക്ക് മുത്തശ്ശി കണ്ണനെ ഒന്ന് കണ്ടിട്ട് വരാട്ടോ...... അതും പറഞ്ഞു അവളുടെ കവിളിൽ തലോടി. ഏട്ടത്തി...... വാ...... നമ്മുക്ക് എന്തങ്കിലും കഴിക്കാം.... ഏട്ടൻ ഇവിടെ നിന്നു അങ്ങനെ ഒന്നും കഴിക്കാറില്ല അത് കൊണ്ട് കാത്ത് ഇരിക്കേണ്ട..... ട്ടോ...... പറയുകയും അവളുടെ കൈയിൽ പിടിച്ചു വലിച്ചു ടേബിളിൽ കൊണ്ട് ഇരുത്തിഇരുന്നു.

ഏട്ടൻ ഒരു പ്രത്യേക ടൈപ്പ് ആണ് ഞാൻ ഇവിടെ ഉണ്ടങ്കിലേ വീട്ടിൽ പോലും സ്ഥിരം ആയി വരാറുള്ളൂ...... കഴിപ്പ് പോലും പുറത്തു നിന്നു ആണ് കഴിക്കുന്നത്. ഇഡ്ഡലിയും സാമ്പാറും ഉണ്ണി തന്നെ ഒഴിച്ചു അവളുടെ മുമ്പിലേക്ക് വെച്ചു. ആഹാ കെട്ടിലമ്മ കൊള്ളാലോ..... എന്റെ കുഞ്ഞനെ കൊണ്ട് നിന്റെ ജോലി ചെയ്യിക്കുന്നോ...... പ്ലീസ് അമ്മ എല്ലാത്തിനും ഇങ്ങനെ പ്രശ്നം ഉണ്ടാക്കല്ലേ...... അമ്മ ചെല്ല്..... അതും പറഞ്ഞു അവർക്ക് നേരെ കൈകൂപ്പി 🙏 🥀🖤 ""കണ്ണാ........ "" മുണ്ടും ഉടുത്ത് ഷിർട്ടിന്റെ കൈകൾ മുകളിലേക്ക് മടക്കി വെയ്ക്കുന്നവന്റെ അടുത്തേക്ക്വിളിച്ചു കൊണ്ട് ചെന്നു മുത്തശ്ശി. നീ മോളെയും കൂട്ടി തറവാട്ടിലേക്കു ഒന്ന് ചെല്ല് കണ്ണാ..... എത്ര ആയി അത്രേടം വരെ നീ പോയിട്ട്.... ലക്ഷ്മിയുടെ അടുത്ത് പോയി ഒന്ന് വിളക്ക് കത്തിച്ചിട്ട് വാ കണ്ണാ....... തിങ്കളാഴ്ച്ച ലക്ഷ്മിയുടെ ആണ്ടു ആണ് .....മറന്നില്ലല്ലോ അല്ലേ...... ഞാൻ പൊക്കോളാം എനിക്ക് ഓർമ്മ ഉണ്ട് മുത്തശ്ശി ശിവഭദ്രന് അങ്ങനെ മറക്കാൻ കഴിയില്ല...... ഒരിക്കലും..... ഞാൻ തനിയെ പൊക്കോളാം ആരും കൂട്ട് വേണ്ട..... ""അത് അല്ല കണ്ണാ..... നിന്റെ ഭാര്യ ആണ് അവള് അവളുടെ അമ്മ കൂടിയാ...... ഒന്ന് വിളക്ക് വേച്ചു പ്രാർത്ഥിച്ചോട്ടെ ആ കുട്ടീ....... ഉം........ ഒന്ന് മൂളുക മാത്രം ചെയ്യ്തു അവൻ. കണ്ണാ മുത്തശ്ശിക്ക് നിന്നോട് ഒരു കാര്യം കൂടി പറയാൻ ഉണ്ട്......

ആ കുട്ടി ഒരു പാവം ആണ് കണ്ണാ അതിനോട് ഇങ്ങനെ തിന്നാൻ ചെല്ലുന്നത്‌ പോലെ പെരുമാറല്ലേ നീ.......അതിനു ഇനി നീ അല്ലേ ഉള്ളൂ നിനക്ക് ആ കുട്ടിയും..... ഈ ശിവ ഭദ്രന് ആരെയും ആവശ്യം ഇല്ല........ ആരുടേയും സ്നേഹവും......അത് ആഗ്രഹിക്കുന്നും ഇല്ല........ പറഞ്ഞു കൊണ്ട് കാബോർഡിൽ നിന്നു ചാവിയും എടുത്തു ഇറങ്ങി. അവൻ ബുള്ളറ്റിൽ കയറി പോകുന്നത് നോക്കി നിന്നു എന്തോ ഒരു ആശ്വാസം തോന്നി അവൾക്ക്. മുത്തശ്ശി ഞാൻ..... നാളെമുതൽ ജോലിക്ക് പൊയ്ക്കോട്ടേ..... അത് അഭിയുടെ വീട്ടിൽ എന്റെ വരുമാനം കൂടി നിന്നാൽ അച്ഛന് മരുന്ന് എല്ലാം കൂടി........അമ്മക്ക് പാടാകും..... മോൾക്ക് കാശിനു ആവശ്യം ഉണ്ടങ്കിൽ കണ്ണൻ തരും മോളെ അതിനു മോള് ജോലിക്ക് ഒന്നും പോകണ്ട.,.... കണ്ണന് ഇഷ്ടവും ആവില്ല ചിലപ്പോൾ... അത് വേണ്ട മുത്തശ്ശി ഇപ്പോൾ തന്നെ ഒത്തിരി കടം ആയി...... ഇനി..... ഇനി.... വേണ്ട മുത്തശ്ശി....... എന്നാൽ മോളുടെ ഇഷ്ട്ടം പോലെ കണ്ണനോട് ഞാൻ പറഞ്ഞോളാം....... മനസിന്‌ പറഞ്ഞു അറിയിക്കാൻ ആകാത്ത സന്തോഷം തിന്നിയിരുന്നു ഹൃദ്യ ക്ക്. അന്നത്തെ ദിവസം പകൽ ഒന്നും ശിവഭദ്രൻ വീട്ടിൽ വന്നിരുന്നില്ല അത് ഹൃദ്യ യെ അപേക്ഷിച്ചു ഒരു ആശ്വാസം ആയിരുന്നു. രാത്രിആയിട്ടും അവനെ കാണാതെ ഇരുന്നതും അയാൾ വരാതെ ഇരുന്നിരുന്നെങ്കിൽ എന്ന്‌ പ്രാർത്ഥിച്ചു ഹൃദ്യ.

മോള് പോയി കിടന്നോ അവൻ ചിലപ്പോൾ ഇങ്ങനെ ആണ് ചിലപ്പോൾ നേരം വെളുക്കും...... കാക്കണ്ട..... അവളുടെ മുടിയിൽ തലോടി പറഞ്ഞു അവർ മുറിയിലേക്ക് നടന്നു. കുറച്ചു നേരം സോഫയിൽ തന്നെ ഇരുന്നു ആ മുറിയിൽ പോകാൻ പേടി തോന്നി തലേദിവസത്തെ ഓർത്തതും ദേഹമാകെ വിറയൽ അനുഭവപെട്ടു. ഉണ്ണിയും അടുത്തിരുന്നു എന്തൊക്കയോ തമാശ കൾ പറയുന്നുണ്ട് ,, എല്ലാത്തിനും വെറുതെ ചിരിച്ചു ഉത്തരം നൽകി ഹൃദ്യ. ഇടക്ക് ഫോൺ വന്നപ്പോൾ എഴുനേറ്റു മുറിയിലേക്ക് പോയിരുന്നു ഉണ്ണി. ഗുഡ് night പറയാൻ മറന്നില്ല അവൻ. കുറച്ചു നേരം അവിടെ തന്നെ അങ്ങനെ ഇരുന്നു കാല് കഴച്ചതും എഴുനേറ്റു ക്ലോക്കിലേക്ക് നോക്കി പന്ത്രണ്ട് കഴിഞ്ഞു സമയം ...... കട്ടിലിൽ കിടക്കാൻ ഒരു പേടി തോന്നി അവൾക്ക് അതുകൊണ്ട് ഒരു ഷീറ്റും തലയിണയും എടുത്തു നിലത്തു കിടന്നു. എപ്പോഴോ കിടന്നു മയങ്ങി പോയിരുന്നു തന്നെ ആരോ എടുത്തുഉയർത്തുന്നത് അറിഞ്ഞതും ശ്വാസം അടക്കി പിടിച്ചുകിടന്നു അയാളുടെ ഒരുപ്രത്യക മണം ആ മുറി ആകെ പടരുന്നത് അറിഞ്ഞു. അനങ്ങാൻ ആകാതെ അയാളുടെ കൈ ക്കുള്ളിൽ കിടന്നു അയാൾ കട്ടിലിൽ കിടത്തുന്നതും അടുത്ത് വന്ന്‌ കിടക്കുന്നതും വിറയലോടെ തിരിച്ചു അറിഞ്ഞു, എഴുനേറ്റു ഓടാൻ മനസ്സിൽ ഓർത്തതും അവന്റെ കരുത്താർന്ന കൈകൾ അവളുടെ വയറിലൂടെ കൈ ഇട്ടു അവനോടു ചേർത്തു കിടത്തിരുന്നു

കഴുത്ത് ഇടുക്കിലേക്ക് മുഖം അമരുന്നത് അറിഞ്ഞു ഒന്ന് കുതറിക്കാൻ നോക്കിയതും ബലമായി ചേർത്തു കിടത്തി കഴുത്തിൽ മുഖം അമർത്തി ഇരുന്നു അവന്റെ താടി രോമങ്ങൾ അവളുടെ കവിളിലൂടെ ഇഴഞ്ഞു. തന്റെ വയറിൽ ചേർത്തു പിടിച്ചിരിക്കുന്നഅവന്റെ കൈകളിൽ നഖം അമർത്തി കൊണ്ടിരുന്നു അവൾ, എന്നാൽ അവളിലുള്ള പിടിത്തം മുറുക്കി ഇരുന്നു അവൻ. എന്നെ ഒന്നും..... ചെയ്യല്ലേ.....എനിക്ക്.... എനിക്ക് ഇവിടെ കിടക്കണ്ട..... ഞാൻ താഴെ......... അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. മിണ്ടാതെ കിടന്നോണം അല്ല എങ്കിൽ ശിവഭദ്രൻ ആരാണെന്നു നീ അറിയും....... പറഞ്ഞു കൊണ്ട് അവളിലേക്കു ചേർന്നു കിടന്നു അവൻ,, ഒന്ന് അനങ്ങാൻ പോലും ആകാതെ അവളും ശ്വാസം പോലും പേടിയോടെ പുറത്തേക്കു വിട്ടു അവൾ, കുതറിക്കും തോറും അവളിലെ പിടിത്തം കൂടുതൽ മുറുക്കി എല്ലുകൾ പോട്ടുമാറു തോന്നിയതും തളർന്നു പോയിരുന്നു അവൾ. 🥀🖤 ജനലിലൂടെ കണ്ണിൽ വെട്ടം അടിച്ചതും ചിമ്മി തുറന്നു ചൂട് നിശ്വാസം കവിളിനെ തഴുകിയതും മിഴികൾ ഉയർത്തി നോക്കി ആ നെഞ്ചിൽ ആണ് താൻ കിടന്നതു എന്ന്‌ അറിഞ്ഞതും അവന്റെ നെഞ്ചിൽ തള്ളി കൊണ്ട് ചാടി എഴുനേറ്റു. അവളുടെ തള്ളലിൽ ദേഷ്യത്തോടെ കണ്ണ് തുറന്നു ഭദ്രൻ. എന്താടി........ കൊല്ലാൻ നോക്കുവാണോ ...... നിങ്ങൾ ഒരു ദുഷ്ടൻ ആണ്... എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടാൻ നിങ്ങള്ക്ക് അവകാശം ഇല്ല.......

ബെഡിൽ നിന്നു ചാടി എഴുനേറ്റു അവനു നേരെ വിരല് ഉയർത്തി പറഞ്ഞു അവൾ. ""നിന്നെ തൊടാൻ ഈ ലോകത്തു ആർക്കു എങ്കിലും അവകാശം ഉണ്ട് എങ്കിൽ അത് ഈ ഭദ്രനെ ഉള്ളൂ...... ഭദ്രന് മാത്രം...... അതുഞാൻ ഇനി പറഞ്ഞു മനസിലാക്കണോ..... നിന്നെ...... ഏഹ്...... അവളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് പറഞ്ഞു. എന്റെ ഗതികേടിനു ആണ് ഈ താലി ഞാൻ....... ഏറ്റു വാങ്ങിയത് അതിനു അർത്ഥം ഞാൻ നിങ്ങള്ക്ക് അടിയറവു പറഞ്ഞു എന്ന്‌ അല്ല........മടുത്തു എനിക്ക്..... ഇനി നിങ്ങൾ എന്റെ ദേഹത്തു കൈ വെച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഈ ശരിരമേ വേണ്ടാന്ന് വെയ്ക്കും ഈ ഹൃദ്യ....... നിന്നു വിറച്ചു അവൾ കണ്ണിൽ അവനോടുള്ള പകയും വെറുപ്പും ആളി കത്തി. അവളുടെ അടുത്തേക്ക് ഓരോ ചുവടും വേച്ചു അവൻ ഹൃദ്യ പുറകോട്ടു കാലുകൾ ചലിച്ചു മേശയിൽ ചെന്നു ഇടിച്ചു നിന്നതും കൈയിൽ ഉടക്കിയ ഫ്ലവർ വെസ് എടുത്തു അവനു നേരെ വീശിയതും അവളുടെ കൈയിൽ പിടിത്തം ഇട്ടിരുന്നു ഭദ്രൻ. അവളുടെ കൈയിൽ അമർത്തി പിടിത്തം ഇട്ടതും അവളുടെ കൈയിൽ നിന്നു വെസ് താഴെ വീണു.

""ചാകണം എങ്കിൽ പോലും ഭദ്രന്റെ സമ്മതം വേണം നിനക്ക്....... നിന്നെ കാല പുരിക്കു അയക്കാൻ അല്ല നിന്റെ കഴുത്തിൽ ഈ താലി കെട്ടിയതു..... പിന്നെആഗ്രഹിച്ചത് ഭദ്രന് പിടിച്ചു അടക്കിയ ശീലമേ ഉള്ളൂ അത് എന്ത് ആയാലും...... അതിന്റെ ഉദാഹരണം ആണ് നീ......"""പറഞ്ഞു കൊണ്ട് താടിയിൽ കൈകൊണ്ട് ഉഴിഞ്ഞു .. അവൻ പറഞ്ഞ വാക്കുകളുടേപൊരുൾ അറിയാതെ നിന്നു അവൾ. പിന്നെ നിന്റെ ഈ ശരീരം അത്...... കാശ് വാരി എറിഞ്ഞാൽ കിട്ടും ഭദ്രന് നിന്നെക്കാളും നല്ല പെണ്ണുങ്ങളെ..... അത് മറക്കണ്ട നീ....... പിന്നെ നിനക്ക് എന്നിൽ നിന്നു രക്ഷപെടണം എങ്കിൽ കടം വീട്ടിയിട്ടു പോകാം അത് വരെ സഹിച്ചേ പറ്റൂ...... അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ബാത്രൂമിലേക്ക് കയറിയിരുന്നു അവൻ. """കൊല്ലും..... ഞാൻ..... നിങ്ങളെ.....കൊല്ലും എന്നിട്ട് ഞാനും ചാകും........."" പറഞ്ഞു കൊണ്ട് മുഖം കാൽമുട്ടിലേക്കു അമർത്തി. ആ വാതിലിനു അപ്പുറം അവളിൽ നിന്നു വീണ വാക്കുകൾ കെട്ട് ഒരാൾ നിന്നത് അവൾ അറിഞ്ഞില്ല. തുടരും 🥀🖤

സ്ത്രീകൾക്ക് എതിരായുള്ള അക്രമം ഒന്നും അല്ല ട്ടോ, ഇത് ഒരുകഥ ആണ് അങ്ങനെ കാണുക, ഒത്തിരി സ്നേഹം ❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story