💕ഐഷ 💕: ഭാഗം 1

aysha

രചന: HAYA

എല്ലാം അവസാനിച്ച് സ്കൂളിന്റെ പടിയിങ്ങുമ്പോഴും ഉള്ളിന്ന് എന്തോ ഒരു വിങ്ങൽ പോലെയായിരുന്നു😒. എന്തോ ബാക്കിവച്ചിട്ട് പോണത് പോലെ.... (സോറി... പരിചയപ്പെടുത്തില്ല അല്ലെ.. 🙃. ഞാൻ ആയിഷ... 🧕പ്ലസ്ടു വിദ്യാർത്ഥിയാണ് എന്ന് പറയുന്നതിലും ബെറ്റർ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് എന്നാണ്. സയൻസ് ബാച്ച് ആണ്. വീട്ടിൽ ഉമ്മ ബാപ്പ ഒരു അനിയൻ എന്നിവരാണ്. ഓക്കേ എന്നെ കുറിച്ച് അല്പധാരണ ഒക്കെ കിട്ടികാണും എന്ന് പ്രതീക്ഷിക്കുന്നു.) അപ്പൊ ശെരി നമ്മടെ സ്റ്റോറി അങ്ങ് സ്റ്റാർട്ട്‌ ചെയ്യാലോ അല്ലെ... 10th കയിഞ്ഞ് സയൻസ് തന്നെ എടുക്കണം എന്നത് എന്റെ ഒരു വാശി ആയിരുന്നു. അത്യാവശ്യം മാർക്ക്‌ ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഞാൻ പ്രതീക്ഷിച്ച സയൻസ് തന്നെ കിട്ടി. പക്ഷെ ഒരു സന്തോഷം ഉണ്ടെങ്കിൽ ഒരു ദുഃഖം ഉണ്ടാവും എന്നാണല്ലോ.. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത എനിക്ക് ഒട്ടും പോവാൻ താല്പര്യം ഇല്ലാത്ത ഒരു സ്കൂളിൽ തന്നെ അഡ്മിഷൻ എടുക്കേണ്ടി വന്നു....... 😖.

ആകെ മടുപ്പോടെയാണ് ഞാൻ അങ്ങോട്ട് പോയി അഡ്മിഷൻ എടുത്തത്. പക്ഷെ അവിടത്തെ ആദ്യപകർ ഒക്കെ വളരെ ഫ്രണ്ട്‌ലി ആയിരുന്നു. എന്തിരുന്നാലും എനിക്കവിടം പ്രയാസം തന്നെയായിരുന്നു. ഒരുപാട് ഫ്രണ്ട്‌സ് ഒക്കെ ഇണ്ടായിരുന്നെങ്കിലും എന്തോ എനിക്ക് അവിടം അങ്ങ് ശെരിയാവത്തത് പോലെ.... പക്ഷെ ഒരു മാസം കൊണ്ട് ഞാൻ അങ്ങോട്ട്‌ എപ്പോളും പോവാൻ ആഗ്രഹിച്ചു....അതിന് ഒരേ ഒരു കാരണമെ ഉണ്ടായിരുന്നുള്ളൂ.. "ജോൺ സെബാസ്റ്റ്യൻ .." ----------------------- ജോൺ...... ഞാൻ അവനെ കാണാൻ വേണ്ടി മാത്രമായിരുന്നു സ്കൂളിലേക്ക് പോവാൻ ആഗ്രഹിച്ചത്... നമ്മടെ ഒരു ക്രിസ്ത്യൻ സ്കൂൾ ആയത് കൊണ്ട് തന്നെ ഏകദേശം ഭൂരിപക്ഷവും ക്രിസ്ത്യൻസ് കുട്ടികളും ആയിരുന്നു. അതോണ്ട് എനിക്ക് അവനോട് ഒരിഷ്ടം തോന്നിയതിനു തെറ്റൊന്നും പറയാൻ പറ്റില്ല. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്ക പറയണ പോലെ മതവും എനിക്ക് ഒരു വിഷയമായെ അപ്പൊ തോന്നിയില്ല.

പക്ഷെ എപ്പോളാണ് ഞാൻ ഇവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ.. ആർക്കറിയാ... എന്തയാലും ഞാൻ ഇഷ്ടപ്പെട്ടു 🥰.. അത്രതന്നെ... സ്കൂളിൽ വച്ച് അല്പം കച്ചറ ടീംസ് തന്നെയായിരുന്നു ഞാനും. അഹങ്കാരി.. ധിക്കാരി... ദേഷ്യക്കാരി എന്നിങ്ങനെ ഒരുപാട് ഇരട്ടപേര് എനിക്കവിടെ ഇണ്ട്.. ഇപ്പൊ നിങ്ങൾക്ക് ഏകദേശം മനസ്സിലായി കാണുവല്ലോ എന്റെ സ്വഭാവം ഒക്കെ.. പക്ഷെ എന്റെ നേരെ ഒപോസിറ്റ് ക്യാരക്റ്റർ ആയിരുന്നു അവൻ. ക്ലാസ്സിലെ പടു 🤓. ടീച്ചർസിന്റെ കണ്ണിലുണ്ണി പിന്നെ നല്ല പെരുമാറ്റം നല്ല സംസാരം.. അങ്ങനെ ഒക്കെ ആഹ്ണേലും ആള് നല്ല കമ്പനിയാണ്. എപ്പോളും ബുക്കിന്റെ മുൻപിൽ ഇരിക്ക.. അങ്ങനെ ഒന്നുല്ല.. അതൊക്കെയാണ് പുള്ളിക്കാരനെ എനിക്ക് ഇഷ്ടയത്. -------------------------------- പിന്നെ അങ്ങോട്ട് അവൻ പോലും അറിയാതെ അവനെ വീക്ഷിക്കുക എന്റെ മെയിൻ പണിയായിരുന്നു.പക്ഷെ ഒരുപ്രാവശ്യം പോലും അവനെന്നെ നോക്കണത് ഞാൻ കണ്ടില്ല🥴.... ആ ഇടക്കാണ് ഫാദിൽ എന്നെ വന്ന് പ്രൊപ്പോസ് ചെയ്തത് പക്ഷെ എന്തോ എനിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഞാൻ കേട്ടപാതി കേക്കാത്ത പാതി നോ പറഞ്ഞു 😌. പിന്നെ എന്റെ ജീവിതം ഒരു പട്ടം പോലെ എന്തിനെന്നില്ലാതെ പാറി നടന്നു രാത്രിയും പകലും പെട്ടന്ന് തന്നെ മിന്നി മറഞ്ഞു.

പിന്നെ ഏറെക്കുറെ സ്കൂൾ ഒക്കെ മടുത്തു തുടങ്ങി. കൊറേ ഡേയ്‌സ് ഞാൻ പല കാരണവും പറഞ്ഞു കൗണ്ടിന്യൂസ് ആയി ലീവ് എടുക്കാൻ തുടങ്ങി.അതിനും ചില റീസൺസ് ഉണ്ടെന്ന് കൂട്ടിക്കോളൂ.. അങ്ങനെ കൊറേ കാലങ്ങൾക്ക് ശേഷം സ്കൂളിൽ പോയി അതും മോഡൽ എക്സാം മിന് ഏകദേശം സ്കൂൾകാലം എല്ലാം ഏറെക്കുറെ കഴിയാറായിരുന്നു. എക്സാം ഒക്കെ ഞാൻ തട്ടിക്കൂട്ടി എന്തൊക്കെയോ എഴുതി ഇറങ്ങി പോന്നു... ദിവസങ്ങൾ ഒക്കെ അങ്ങ് ഇല പൊയിണത് മാതിരി അങ്ങ് പോയി.. അങ്ങനെ ഇന്ന് പബ്ലിക് എക്സാമും അവസാനിച്ചു.ഇനി ഞാൻ ഇങ്ങോട്ടേക്കില്ല.. അവസാന നിമിഷം ആയപ്പോയേക്കും ഞാൻ ഇവിടെ ഇഷ്ടപ്പെട്ടിരുന്നു എന്ന് എനിക്ക് തോന്നുന്നു. എന്തോ എന്നെ ഇവിടുന്ന് പോവാൻ അനുവദിക്കാത്തത് പോലെ🥺.. പക്ഷെ ഇന്നെങ്കിലും എനിക്ക് അത് പറയണം എന്നുണ്ടായിരുന്നു... ഇനി അഥവാ അവന് എന്നെ ഇഷ്ടമല്ലെങ്കിലും ഇനി അവനെ ഞാൻ കാണേണ്ടി വരില്ലല്ലോ എന്നതായിരുന്നു എന്റെ കോൺഫിഡൻസ് 🙂. ടോമിനോടും അകിലിനോടും കൂടി സംസാരിച്ചു വരുന്ന അവന്റെ നേരെ ഞാൻ നടന്നടുത്തു. -----

"ഡീ... ഇനി നിന്നെ ഒക്കെ എപ്പോളാ കാണാൻ കഴിയുക...(അകിൽ ) അഹ് കാണാലോ നമ്മൾ ഒക്കെ ഇവിടെ തന്നെ ഇല്ലേ... "അയ്യോ ഞങ്ങൾ ക്ലാസ്സ്‌ഫോട്ടോ വാങ്ങില്ല. പോയി വാങ്ങിട്ട് വരവേ.. നിങ്ങൾ ഇവിടെ തന്നെ നിക്ക്ട്ടോ... എന്നും പറഞ് ടോമും അകിലും സ്റ്റാഫ്റൂമിലേക്ക് വിട്ടു.. അവര് പോവുമ്പോ ഇടക്ക് പിന്നോട്ട് നോക്കി ഞങ്ങളെ കുറിച്ച് എന്തൊക്കെയോ പറയണ് ണ്ട്🤭. ഇനി എന്റെ എന്റെ സീക്രെട് ലൗ ലവൻ മാരും മനസിലാക്കിയോ എന്തോ😐.... -------------------------------------- "അത് നീ കാര്യം ആക്കണ്ടട്ടോ.. അവന്മാർക്ക് ചുമ്മാ കൊച്ചാക്കൽ സ്വല്പം കൂടുതൽ ആണ്.. എന്നിട്ട് ഐഷ.. എന്തൊക്കെയാണ് നിന്റെ ഭാവി പരുപാടിസ്.. ഹാ.. പ്രതേകിച്ചു ഒന്നുല്ല... പിന്നെ.. എനക്ക് അന്നോട് ഒരു കാര്യം പറയാൻ ഇണ്ട് ഇപ്പോളെലും പറഞ്ഞില്ലേ എനക്ക് ഒരു സമാധാനം ഇണ്ടാവൂല.. "അഹ് പറ... അത് 😂പിന്നെ എനക്ക് അന്നോട്... (ശേ.. ഞാൻ അത് പറയാൻ തുടങ്ങലും അവന്മാർ രണ്ടാളും തിരിച്ചെത്തിയിരുന്നു.) അപ്പൊ ശെരി ഞാൻ പോട്ടെ... "അല്ല നീ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്.. "ഡീ.. പറയാൻ എന്തേലും ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോളണം..

ഇവനെ ഇനി കാണാൻ പറ്റി എന്ന് വരൂല... ഇവൻ അങ്ങ് ലണ്ടനിലോട്ട് പോവാണ്...(ടോമാണ് ) എന്താ.. ലണ്ടനിലോ😧.... നേരത്തെ ഞാൻ ഒരു all the best പറയാൻ വന്നെയാ.. "ഓഹ് അതായിരുന്നോ.. ഞാൻ കരുതി... "എന്താടാ.. നീ വേറെയെന്താന്നാ കരുതിയെ....ഏഹ് 😂...(അകിൽ ആണ് ). "ഒന്നുല്ലെന്റെ പൊന്നോ വാ പോവാം.. ഓക്കേ ബൈ ഐഷാ..... ----------------------------- അപ്പോളാ എന്റെ ബെസ്റ്റി നന്ദു കൊറേ ഓട്ടോഗ്രാഫ് ഉം കൊണ്ട് വന്നത്. അതിൽ നിന്ന് ജോണിന്റെ ഓട്ടോഗ്രാഫ് വാങ്ങി അതിന്റെ ലാസ്റ്റ് പേജിലായി ഞാൻ ഇങ്ങനെ കുറിച്ചു.... ഹായ്... ജോൺ.. നീ എന്നെങ്കിലും ഇത് വായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു... ഞാൻ നിന്നോളം മാറ്റാരെയും ഇത്രത്തോളം സ്നേഹിച്ചിട്ടില്ല😍.പക്ഷെ ഒരു പ്രാവശ്യം പോലും നിന്നോട് എനിക്ക് അത് പറയാൻ പറ്റില്ല.. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്ന പോലെ ജാതിയും മതമോ എന്ന അതിരുകളും ഇല്ലാ..... ഇവിടം കയിഞ്ഞാ നിന്നെ ഞാൻ മറക്കും എന്നൊന്നും ഞാൻ പറയുന്നില്ല കാരണം... നിന്നെ ഓർക്കാതിരിക്കാൻ എന്നെ കൊണ്ട് കഴിയും എന്ന് തോന്നുന്നില്ല😒. എപ്പോളോ മനസ്സ് കൊണ്ട് സ്നേഹിച്ച നിന്റെ ആ പുഞ്ചിരിക്കുന്ന മുഖം ഒരു വിങ്ങലായി എന്റെ ഉള്ളിൽ ഉണ്ടാവും😔.....

നീയും ദിയയും തമ്മിൽ കമ്മിറ്റിഡ് ആണെന്നാ സ്കൂൾ മുഴുവൻ പറയണത്. അത് സത്യമായിരിക്കല്ലേ എന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്.. പക്ഷെ അത് സത്യമാണെന്ന് എനിക്കും ഇപ്പൊ തോന്നുന്നു...എന്തിരുന്നാലും എന്റെ സമാധാനത്തിന് ഞാൻ ഇത് നിന്നോട് പറയണം എന്നുണ്ടായിരുന്നു .. പറഞ്ഞു... 🙃 പിന്നെ നിന്നോട് എനിക്ക് ഒരു വലിയ താങ്ക്സ് പറയാനുണ്ട്. മറ്റൊന്നുവല്ല എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഇവിടെ നീ എന്ന ഒറ്റകാരണം കൊണ്ടാ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്.ഇങ്ങോട്ട് വരാൻ ഓരോ അവധി ദിവസവും ആഗ്രഹിച്ചത്. അല്പം പൈകിളി ആയിപോയെങ്കിൽ സോറി😬. എനിക്ക് ഇങ്ങനെ ഒക്കെയാടാ എന്റെ ഫീലിംഗ്സ് എക്സ്പ്രസ്സ്‌ ചെയ്യാൻ പറ്റൂ.എനിക്ക് അറിയത്തുള്ളൂ എന്നതായിരിക്കും കുറച്ചൂടെ ബെറ്റർ ..... ലണ്ടനിൽ ഒക്കെ പോയി പഠിച്ചു വല്യ ആളവുമ്പോ നമ്മളെ ഒന്നും മറക്കൂല എന്ന് പ്രതീക്ഷിക്കുന്നു..പിന്നെ നിന്റെം ദിയെടേം കല്യാണത്തിന് എന്നേം വിളിക്കണേടാ.. നീ വിളിച്ച ഞാൻ വരും... എന്ന് ആയിഷ സോറി നീ എന്നെ ഐഷ എന്നല്ലേ വിളിക്കാറ് അങ്ങനെ തന്നെ ഇരിക്കട്ടെ......,

അതും എഴുതി ഞാൻ അത് ജോണിനു കൈ മാറി... "എടി...കൊച്ചെ...നീയും എഴുതിട്ടുണ്ടോ ഇതിൽ.... അവനൊരു ചെറു ചിരിയോടെ ചോദിച്ചു.. ഇല്ല....എന്ന് ഞാൻ കള്ളം പറഞ്ഞു...വയ്യ ഇതൊക്ക വായിച്ചു അവനെന്നെ കളിയാക്കി ചിരിച്ചാലോ... അങ്ങനെ ആ സ്കൂളിനോട് ബൈ പറഞ്ഞ് നേരെ വീട്ടിലേക്ക് തിരിച്ചു... ----------------------------------------- "എടാ... ചെക്കാ... നിനക്ക് ഇന്നെങ്കിലും അവളോട്‌ പറയാൻ മേലായിരുന്നോ... ഞങ്ങൾ നിനക്ക് വേണ്ടിയാ മുന്നേ വാങ്ങിയ ക്ലാസ്സ്‌ഫോട്ടോയിന്റെ കാര്യവും പറഞ് നിനക്ക് ഒരു അവസരം ഉണ്ടാക്കി തന്നത്🤦. ഇതിപ്പോ എല്ലാം വെറുതെയായി... (അകിൽ ) ഞാൻ പറയാൻ വന്നതായിരുന്നു. പക്ഷെ എന്തോ എനിക്ക് പറയാനും കഴിഞ്ഞില്ല.. ശേ... 😖.... "മ്മ്ഹ്.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല മോനെ.. ബാ പോവാ... (ടോം ) ---------------------------------- വീട്ടിൽ വന്ന് ആകെ ശോകമൂക അവസ്ഥയായിരുന്നു. ഇനി എങ്ങനെ അവളെ കാണും..... ശേ അവള്ടെ വീട് പോലും ചോദിച്ചില്ലല്ലോ...ഞാൻ ഇത്രക്ക് വിഡ്ഢി ആയിപോയല്ലോ.. "അഹ് വന്നോ.. നമ്മുടെ പ്രണയകുമാരൻ 🧑. അഹ് കസിൻസ് തെണ്ടികൾ എല്ലാരും ഇവിടെഉണ്ടായിരുന്നോ.. "അതേടാ... ഞങ്ങൾ നാല് പേരും ഇന്ന് തന്നെ ഇങ് പോന്നു. നിന്റെ sad love story കേക്കാൻ.. എന്തേയ്... ആ അകിൽ എല്ലാം ഞങ്ങളോട് പറഞ്ഞായിരുന്നു. അപ്പൊ തുടങ്ങിയ ആകാംഷയാണ്...ഇത് മുഴുവൻ ഒന്ന് കേക്കണംന്ന്.. (ആൽബിയാണ് ) ഓ നന്നായി...

ഇനി ഇതിന്റെ കൂടി കുറവെ ഉണ്ടായിരുന്നുള്ളൂ... ഇവിടെ ഒരുത്തൻ വാലിനു തീ പിടിച്ച മായിരി നിക്കുമ്പോയാന്ന് അവന്റെ ഒരു.....മറ്റേടത്തെ ഇത്.. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. "ഡാ.. കോപ്പേ.. നീ സീരിയസ് ആണോ.... (ആന്റണിയാണ് ) അതേടാ.... "ഇത് കൊഴപ്പമാണ്.... (നോയൽ ) അഹ് എന്തായാലും മക്കൾ ഇത്ര ദൂരം നടന്ന് വന്നെയല്ലേ ഓക്കേ ഞാൻ പറയാം.. ഐഷ🧕.... തട്ടമിട്ട മൊഞ്ചത്തികുട്ടി.... യാ മോനെ പെണ്ണിന്റെ ഉണ്ടകണ്ണോണ്ടുള്ള ആ നോട്ടം.. അവള്ടെ ആ ചിരി.. സോറി.. ഗൂയ്‌സ്..ഞാൻ അല്പം പൈകിളി ആവുന്നുണ്ടോന്ന് ഒരു ഡൌട്ട്... "ഈ പ്രണയം എന്ന് പറയുന്നത് പണ്ടേ അല്പം പൈകിളി ആണല്ലോ അതോണ്ട് കൊഴപ്പല്ല😆.ബാക്കി പോരട്ടെ..... (ആൽബി ) +1ഇന്നേ അവള് എന്റെ കൂടെ പഠിക്കുന്നുണ്ടേലും എനിക്ക് അത്ര അങ്ങോട്ട്‌ പരിജയം ഇല്ലായിരുന്നു. ജസ്റ്റ്‌ പേര് അറിയാം അത്രതന്നെ.. പക്ഷെ പ്ലസ്ടു വിൽ എത്തിയപ്പോ ആ പാവംകൊച്ചിൽ നിന്ന് ക്ലാസ്സിലെ ഏറ്റവും വല്യ അലമ്പായി അവള് മാറി...ഈ ഒറ്റനോട്ടത്തിൽ തുടങ്ങിയ ഇഷ്ടം ഒന്നുവല്ലായിരുന്നു അവളോട്‌ എനിക്ക് .

+2ന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ഫസ്റ്റ് ഡേ തന്നെ ലെറ്റ് ആയി വന്ന ആകെ രണ്ടേ രണ്ട് പേരെ ഇണ്ടായിരുന്നു.. ഒന്ന് ഞാനും പിന്നെ അവളും.. ആ ശശിമാഷിന്റെ👨‍🏫 ക്ലാസ്സ്‌ ആയോണ്ട് എല്ലാർക്കും വൈകി വരാൻ ഭയങ്കരപേടിയായിരുന്നു. പുള്ളിനെ നിങ്ങൾക്കൊക്കെ അറിയണതല്ലേ.... ദേഷ്യം പിടിച്ചാൽ പിടിച്ച തന്നെയാ😡....... പക്ഷെ പുള്ളി.. എന്തോ എന്നോട് ക്ലാസ്സിലേക്ക് കയറികൊള്ളാൻ പറഞ്ഞു അവളോട്‌ പുറത്ത് നിക്കാനും.. "അതെന്നാടാ ഉവ്വേ അങ്ങനെ ഒരു ഡിസ്ക്രിമിനേഷൻ കാണിക്കുന്നെ പുള്ളി... (പോൾ ആണ് ) അത്... പിന്നെ.. ഞാൻ ഭയങ്കര സ്മാർട്ട്‌ ആണ്.. ഡിസ്പ്ളിൻ ഉള്ള കുട്ടിയാണ്.. പിന്നെ കാണാനും കൊള്ളാം.... "ഓ പിന്നെ നിന്നെ സാർ കെട്ടാൻ പോവല്ലേ.. ഇതൊക്കെ നോക്കിട്ട് ഒന്ന് പോയെടാ ചുമ്മാ.. ആളെ കളിയാക്കാതെ.. (ആൽബി ) "എടാ ചുമ്മ ഇരിയെടാ ബാക്കി കേക്കട്ടെ.... നീ ബാക്കി പറയെടാ.. (നോയൽ ) റീസൺ മറ്റൊന്നുവല്ല അവള്ടെ വീട് അവടെ അടുത്ത് വല്ലോം ആണ് പോലും. സ്കൂളിൽ വരാൻ മനഃപൂർവം വൈകിപ്പിച്ചയാന്ന് അതോണ്ടാ സാർ കേറാൻ പറയാഞ്ഞേ.... പക്ഷെ സാറിനോട് ഉള്ള ദേഷ്യം മുഴുവൻ അവൾ പ്രകടിപ്പിച്ചത് എന്നോടാണ്.. അന്ന് അവള് തുറിച്ചു ഒരു നോട്ടം നോക്കിക്ക്🤨..

എന്റെ പൊന്നോ അത് എന്റെ മനസ്സിന്നു ഇന്നും പോയിട്ടില്ല ...... പിന്നെ പ്രിൻസിപ്പൽന്റെ മകൻ എന്ന ഒരു പരിഗണന മിക്ക ടീച്ചർസും എനിക്കവിടെ നൽകിയിരുന്നു.. എന്തോ ചെറിയൊരു വാത്സല്യം എല്ലാവർക്കും എന്നോട് ഉണ്ടായിരുന്നു അതൊന്നും പുള്ളിക്കാരിക്ക് ഇഷ്ടല്ല.. "അത് അവളെ കുറ്റം പറയാൻ പറ്റത്തില്ല.. ആർക്കണേലും ദേഷ്യം ഉണ്ടാവും സ്വാഭാവികം മാത്രം..... (അജോ ആണ്). പിന്നെ അവള് പോലും അറിയാതെ ക്ലാസ്സ്‌ ടൈം യിലൊക്കെ അവളേം നോക്കി ഇരിപ്പായി. വായിനോട്ടം ഒക്കെ അങ്ങനെ സ്മൂത്ത്‌ ആയിട്ട് പൊക്കൊണ്ടിരിക്കുമ്പോഴാ ഒരു ദിവസം ഞങ്ങടെ ഫിസിക്സിന്റെ സാർ ആയ ജോർജ് സാർ എന്നെ കയ്യോടെ പൊക്കി. പുള്ളിക്കാരന് ഈ മോട്ടിവേഷൻ സ്പീക്കർ പിന്നെ കൗൺസിലിംഗ് അങ്ങനെ എന്തൊക്കയോ അല്ലറ ചില്ലറ പരുവാടിസ് ഒക്കെ ഇണ്ട്.. അങ്ങേർക്ക് കാര്യം പിടികിട്ടി... അന്ന് ക്ലാസ്സ്‌ മുഴുവൻ ഫിസിക്സിനു പകരം ഈ എന്നെ കൊള്ളിച്ചുള്ള വർത്തമാനം ആയിരുന്നു. പ്രണയിക്കുന്നതിനൊന്നും ഞാൻ തെറ്റ് പറയില്ല പക്ഷെ ഈ സമൂഹം നമ്മുടെ ചിന്ദാഗതിക്ക് അനുസരിച്ചു വികസിച്ചിട്ടില്ല. അതുകൊണ്ട് നടക്കില്ല എന്ന് പൂർണബോധ്യം ഉണ്ടായിട്ടും വെറുതെ ആഗ്രഹിക്കരുത്... പിന്നെ ഡിപ്രെഷൻ അത് ഇത് എന്ന് പറഞ്ഞ് നടക്കേണ്ടി വരും..

അതോണ്ട് ആരോടേലും എന്തേലും ഒക്കെ തോന്നിട്ടുണ്ടെങ്കിൽ തന്നെ നിങ്ങടെ ഈ പ്രായത്തിന്റെ കൊഴപ്പാണ്...അതോണ്ട് എല്ലാം ഇപ്പൊ നിർത്തികൊളണം ഇതൊന്നുവല്ല ജീവിതം നിങ്ങൾ വിചാരിക്കുന്നതും ആയിരിക്കൂല...... ജോൺ മനസ്സിലായല്ലോല്ലേ ഞാൻ എന്താ പറഞ്ഞെന്ന്.... അപ്പൊ ക്ലാസ്സ്‌ മുഴുവൻ എന്നിൽ കേന്ദ്രികരിച്ചു😮. ഓ.. യാ.. മോനെ ഞാൻ അങ്ങ് ഇല്ലാണ്ടായി എന്ന് പറഞ്ഞാപ്പോരേ.. ലാസ്റ്റ് അങ്ങേരുടെ ഒരു ഡയലോഗും ഞാൻ ചുമ്മാ ജോണിനെ ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു... എല്ലാവരോടും പറഞ്ഞതാ.. കേട്ടല്ലോ... അന്നാണ് മക്കളെ എന്നെ ആദ്യായിട്ട് അവള് നോക്കി ചിരിച്ചത്😄... അന്ന് ഞാൻ ആ ഡേറ്റ് കലണ്ടറിൽ റെഡ് കളർ കൊണ്ട് മാർക്ക്‌ ചെയ്തിട്ടുണ്ട്. ഓഹ് ആകെ കുളിര് കോരിയ ഹാപ്പിനസ്സ് ആയിരുന്നു അന്ന് എനിക്ക്. പക്ഷെ NSS ക്യാമ്പിന്റ ഭാഗമായിട്ട് കുറച്ചു ദിവസം സ്കൂളിൽ നിക്കണമായിരുന്നു. അന്നാ ഞങ്ങള് ബെസ്റ്റ് ഫ്രണ്ട്‌സ്.. ആവുന്നേ 👫.. ഡാൻസും പാട്ടും ഒക്കെയായി നല്ല രസായിരുന്നു. ശേ അവസാന ഡേയുടെ അന്ന് ഒരു ഡേ കൂടി എക്സ്ട്രാ കിട്ടിയിരുന്നേൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു... "എന്നിട്ട് കിട്ടിയോ... (നോയൽ ) എവടെ.... 😑.. എന്തായാലും ഇതെന്നെ നല്ല ചാൻസ് എന്നും വിചാരിച്ചു.. എന്റെ കർത്താവെ എല്ലാം മിന്നിച്ചേക്കണേ എന്നും പ്രാർത്ഥിച്ചു അവള്ടെ അരികത്തു ചെന്ന് നോക്കുമ്പോ.. എന്റെ ഹാർട്ട്‌ അപ്പൊ തന്നെ ബ്രോക്കൺ💔😔..

ആയി.. ആ ഫാദിൽ തെണ്ടി അവളെ കേറി പ്രൊപ്പോസ് ചെയ്തേ.. ലെവനൊന്നും വേറെ ആരേം കിട്ടില്ലേ പ്രേമിക്കാൻ എന്റെ പെണ്ണിനെ തന്നെ വേണോ... ബ്ലഡിഫുൾ🤧... പക്ഷെ അവനത് പറഞ്ഞപ്പോ അവള് എന്റെ മുഖത്തെക്കാ നോക്കിയേ🥺... എന്തോ ആ വാക്ക് ഞാൻ പറയണ.. കേക്കാൻ അവള് ആഗ്രഹിച്ച പോലെ എങ്ങാൻ.. "ഏയ്‌.. അത് ചുമ്മാ നിനക്ക് തോന്നിയതാവും... (അജോ ആണ് ) അതേടാ... അതൊക്കെ എന്റെ വെറും തോന്നലാന്ന് ഇനിക്ക് മനസ്സിലായി. ഞാൻ ഒരുപാട് സ്നേഹിച്ചിട്ടും ഒരു നോട്ടം കൊണ്ടുപോലും അവളെന്നെ മനസ്സിലാക്കിയതായി എനിക്ക് തോന്നിയില്ല😔.പിന്നെ അവളെ മറക്കണം എന്ന് തന്നെ ഒരുപാട് വിചാരിച്ചു. അതിന് ഒരേ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ ഞാൻ മാറ്റാരേലും ആയി ഫ്രണ്ട് ആവണം അങ്ങനെ ഞാൻ ദിയയുമായി ഒരുപാട് അടുത്തു. പക്ഷെ ഐഷ അവളോട്‌ തോന്നിയ ഒരു ഫീലിംഗ്സും ഇവളോട് എനിക്കില്ലായിരുന്നു. ഫ്രണ്ട് അത്ര മാത്രം..... പക്ഷെ അവളുടെ സംസാരത്തിൽ നിന്ന് അവൾക് ഞാൻ ഒരു നല്ല ഫ്രണ്ടിലുപരി മറ്റോ എന്തൊക്കെയോ ആണ് എന്ന് എനിക്ക് തോന്നി. അങ്ങനെ ഒരു ദിവസ... ഐഷയും അവള്ടെ ടീംസും ഞങ്ങടെ രണ്ടാൾടേം അടുത്ത് വന്ന് നിങ്ങള് സെറ്റ് ആയോന്ന് ചോതിച്ചത് ....

ഞാൻ കേട്ടപാതി കേക്കാത്ത പാതി അല്ല എന്ന് പറയാൻ തുനിഞ്ഞതും.. എന്നേക്കാൾ മുന്നേ ദിയ അതെ എന്ന മറുപടി നൽകിയിരുന്നു.. ആ ഒരു നിമിഷം അവൾ എന്റെ കണ്ണിലേക്കു ഒരു നോട്ടം നോക്കി എന്തോ എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് ആ കണ്ണുകൾ പറയുന്ന പോലെ എനിക്ക് തോന്നി. കണ്ണ് ഹൃദയത്തിന്റെ കണ്ണാടി ആണ് എന്നല്ലേ❤️🥺... പിന്നീടങ്ങോട്ട് ഞങ്ങള് തമ്മിലുള്ള ആ ഫ്രണ്ട്ഷിപ്പ് അങ്ങ് ഇല്ലാണ്ട് ആവുകയായിരുന്നു. പിന്നെ എന്റെ അടുത്ത് വന്നുള്ള അവളുടെ വാതോരാതെ സംസാരവും പതിയെ ഇല്ലാണ്ടായി. കണ്ടാൽ ഒന്ന് പുഞ്ചിരിക്കുന്ന വെറും ഒരു അപരിചിതർ മാത്രം.. ആയി മാറി... അതിന് ശേഷം അവൾ ക്ലാസ്സിലെ മറ്റെല്ലാ ബോയ്സിനോടും സംസാരിക്കുവേലും എന്നെ മാത്രം മനഃപൂർവം അവോയ്ഡ് ചെയ്യണമാതിരി തോന്നി... എന്നാ എല്ലാരും വിട്ടോ... കഥ കയിഞ്ഞ്.. "അയ്യേ ഇതെന്നാ സ്റ്റോറി അഹ്ടാ... ബാക്കി കൂടെ പറ പ്ലീസ്... ജോണേ.. ഡാ.. ബാക്കി എന്ത്‌... അവള് പിന്നെ സ്കൂളിൽ വന്നില്ലെടാ... എക്സാമിന് വന്നായിരുന്നു പക്ഷെ അതും കയിഞ്ഞ് അവള് വേഗം വീട്ടിലേക്ക് പോയിരുന്നു. ഒന്ന് കാണാൻ പോലും പറ്റില്ല.. ഇന്നാ ഞാൻ അവളെ അതിനുശേഷം കണ്ടത്. സംസാരിച്ചതും... -------

ഹോസ്പിറ്റലിലെ തിരക്കിനിടയിൽ ചെറിയ ഒരു ഇടവേളയിൽ പല ഓർമ്മകളും മനസ്സിലൂടെ കടന്നു പോയി. ഞാൻ ഇപ്പൊ ഒരു ഡോക്ടർ ആണ്🧑‍⚕️.. പഠനം ഒക്കെ ലണ്ടനിൽ ആയിരുന്നു പ്ലസ്ടു കയിഞ്ഞ് മമ്മയും പപ്പയും എന്നെ നാടുകടത്തി എന്റെ അങ്കിളിന്റെ അരികിലേക്ക്... ഇവിടെ താമസം ആയപ്പോളേക്കും അധികമൊന്നും ഓർക്കാനോ ഒന്നുമുള്ള സമയം കിട്ടാറില്ല എന്നതാണ് ഒരു യഥാർത്യം.അവിടെ എനിക്ക് നാലു ബെസ്റ്റ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു ജെറി, കെവിൻ, ആന്റണി, പിന്നെ റഹീമും...നാട്ടിലെ ഓരോ പരുവാടീസും ഓരോ സോഷ്യൽമീഡിയസ് വഴിയും അറിയാറുണ്ട്. ആ ഇടക്കാ പ്ലസ്ടു വിലെ ഞങ്ങടെ പഴയ ബാച്ചിന്റെ ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ ഒക്കെ തുടങ്ങിയത്. ഈ തിരക്കുകൾക്കിടയിൽ എനിക്ക് അതിൽ കേറാൻ ഒന്നും ടൈം കിട്ടിയിരുന്നില്ല.അങ്ങനെ ഒരു ദിവസം ഞാൻ ലീവ് എടുത്തു നല്ല സുഖമില്ലാത്തത് കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയില്ല. അന്ന് ആണ് ഞങ്ങടെ ആ പഴയ ഗ്രൂപ്പിൽ ഒരു "hai"അയച്ചത്. അത് അയക്കണ്ട താമസം പിന്നെ തെറിയുടെ അഭിലാശം ആയിരുന്നു. മറ്റൊന്നും കൊണ്ടല്ല അന്ന് സ്കൂൾ കഴിഞ്ഞേ പിന്നെ എന്നെ കുറിച്ച് ആർക്കും യാതൊരു അറിവും ഇല്ലായിരുന്നു. അവരുടെ ഒക്കെ പലരുടെയും കല്യാണത്തിന് വിളിച്ചിട്ട് കൂടി ഞാൻ പോയില്ലല്ലോ അതൊക്കെ ആയിരുന്നു റീസൺ. ഞാൻ ലണ്ടനിൽ പോയ കാര്യം ആകെ അറിയുന്നത് അകിലിനും ടോംമിനും മാത്രമാണ്.

അവന്മാരെ കുറിച്ചാണേൽ യാതൊരു വിവരവും ഇല്ല. എവിടെയാണോ എന്തോ.... അന്ന് മുഴുവൻ വീട്ടിലിരുന്നു ബോർ അടിക്കേണ്ടി വന്നില്ല. ഗ്രൂപ്പിലെ ഓരോ തമാശകളും വീഡിയോ കാൾ ഉം ഒക്കെയായി സമയം കടന്നു പോയിരുന്നു. പക്ഷെ അതിൽ ഒരുപാട് മെസ്സേജ് വന്നിട്ടും ഐഷ അവളെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അവള്ടെ നമ്പർ പോലും ആരുടേം കയ്യിലില്ല. ഒരുപാട് പേര് ഗ്രൂപ്പിൽ നിന്നും അവളെ കുറിച്ച് ചോദിച്ചെങ്കിലും ആർക്കും അറിയില്ല..അവള് എവിടെയാണെന്നോ എന്ത്‌ ചെയ്യുകയാണെന്നോ..... എനിക്ക് ഒരു പ്രാവശ്യമെങ്കിലും അവളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..ഇനിപ്പോ അവള്ടെ മാര്യേജ് ഒക്കെ കയിഞ്ഞ് കാണുവോ😟..ഏയ്‌ ഇല്ലായിരിക്കും.. അവൾക്ക് എന്നെ ഓർമ്മയുണ്ടാവായിരിക്കോ.. ഏയ്‌ എവിടന്ന്.. അവള് എന്നെ മറന്നു കാണും ഉറപ്പാ.. ഇങ്ങനെ പലതും എന്റെ ചിന്തയിലൂടെ കടന്നുപോയി കൊണ്ടിരുന്നു.മിററിന്റെ മുൻപിൽ പോയി നിന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു ഉറപ്പിച്ചു അവൾ എന്നെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല.. ഈ ഇടക്ക് ഒരിക്കൽ പോലും ഓർത്ത് പോലും കാണില്ല.. പിന്നെ ഞാൻ എന്തിനാ അവളേം അന്വേഷിച്ചു നടക്കുന്നെ... നിർത്തിക്കോ എല്ലാം... ഐഷ ആ പേര് പോലും ഇനി ഉച്ഛരിക്ക പോലും ചെയ്യരുത്....

ആ നേരത്താ ജെറി എന്റെ ഫോണിലേക്ക് ഒരു മൂവി കയറ്റിയിട്ടുണ്ട് ബോർ അടിക്കണേൽ അത് കണ്ടോ എന്നും പറഞ്ഞു അവൻ പുറത്തേക്ക് പോയി. ഞാൻ അത് എടുത്തു നോക്കുമ്പോ 'തട്ടത്തിൻ മറയത്ത് 'ആണ് മൂവി മലയാളീസ് മിക്കവരും ഈ മൂവി കണ്ട്കാണും. പക്ഷെ ഞാൻ കണ്ടില്ല.. ഈ കാര്യം ഞങ്ങൾ ഓരോന്ന് സംസാരിക്കാണതിന് അവനോടു പറഞ്ഞിട്ടുണ്ടായിരുന്നു. അതോണ്ടായിരിക്കും ചെക്കൻ ഈ മൂവി തന്നെ കയറ്റിയത്.. ഞാൻ ആ മൂവി കണ്ട് കഴിഞ്ഞതും മറക്കാൻ കുറച്ചു മുന്നേ വിചാരിച്ച അവളുടെ മുഖം മാത്രേ മനസ്സിൽ വരുന്നുള്ളു.. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോയാ സിസ്റ്റർന്റെ മാര്യേജ് ആയോണ്ട് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടത്. (തുടരും )

Share this story