💕ഐഷ 💕: ഭാഗം 10

aysha

രചന: HAYA

"ശെരി ഞാൻ അന്നെ വിശ്വസിക്കാം പക്ഷെ നീ എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം നൽകണം. നീ പറയുന്ന പോലെ ഞങ്ങൾ ഫാത്തിമയുടെയും ഇമ്മനുവേലിന്റെയും മക്കൾ ആണെങ്കിൽ... ഞങ്ങടെ കൂടെ ജനിച്ചെന്ന് പറയുന്ന ആ ആൺകുട്ടി എവിടെ ... പിന്നെ ജൂലി എങ്ങനെ ലിസ എന്ന് പറയുന്ന ആ സ്ത്രീയുടെ മകൾ ആയി.. ഇതിനൊക്കെ ജോൺ നിന്റെ കയ്യിൽ ഉത്തരം ഉണ്ടോ.. ഏഹ്... പിന്നെ ഒരു കാര്യം കൂടി താൻ ഈ പറയണ ഫാത്തിമ മരിച്ചു എന്നല്ലേ പറഞ്ഞെ പക്ഷെ ഫാത്തിച്ച ഇപ്പോഴും അന്റെ വല്യഉമ്മായുടെ വീട്ടില് ഇണ്ട് ജീവനോടെ... വാട്ട്‌.... നീ എന്നാ പറഞ്ഞെ... അവര് ഇപ്പൊയും........... അതെങ്ങനെ..... ഞാനത് പറഞ്ഞവസാനിപ്പിക്കലും അവളുടെ മുഖം ഒന്ന് കാണണ്ടതായിരുന്നു.. എന്റെ പൊന്നഐഷ.... അന്നെ ആർക്കും പെട്ടന്ന് പറഞ്ഞു പറ്റിക്കാലെ... ഞാനതും പറഞ്ഞു അവളെ കളിയാക്കി ഒരുപാട് ചിരിച്ചു. അവളാണെൽ ഇതെന്താപ്പോ സംഭവം എന്ന മട്ടിൽ എന്നെ നോക്കുവാണ്.. "ഇയ്യ് എന്തിനാ ഇപ്പൊ ചിരിക്കണേ... ഇവിടെ അതിനുമാത്രം തമാശയൊന്നും പറഞ്ഞില്ലല്ലോ.... എന്നാലും തന്നെ സമ്മതിക്കണട്ടോ.. ഞാൻ ചുമ്മാ ഒരു കഥയങ്ങോട്ട് തട്ടിയപ്പോ നീ അത് അതെ പടി അങ്ങ് വിശ്വസിച്ചോ...

എന്റെ കർത്താവെ.. ദേ.. നിനക്ക് ഈ പെണ്ണിന് സ്വല്പം ബുദ്ധി എങ്കിലും കൊടുക്കാമായിരുന്നില്ലേ.... ഇങ്ങനെ ആണേൽ എല്ലാർക്കും തന്നെ നല്ല പോലെ പറ്റിച്ചിട്ടു പോവാലോ😂.... ഞാനതും പറഞ് അവളെയും നോക്കി ഒരുപാട് ചിരിച്ചു. "അപ്പൊ... ഇമ്മാനുവൽ.. ഫാത്തിച്ച.. അതൊക്ക ചുമ്മാ.... പറഞ്ഞെയാന്നോ... അപ്പൊ ജൂലി.. ഇതൊക്കെ കെട്ടുകഥയായിരുന്നോ.... ഹേയ്.. അത് മുഴുവനും അല്ല കുറച്ചൊക്കെ.. ലിസാന്റി ആൽബി ജൂലി... അവരെ കുറിച്ച് പറഞ്ഞതൊക്കെ സത്യം തന്നെ... പക്ഷെ ഇമ്മാനുവൽ.. പിന്നെ നിന്റെ ഫാത്തിച്ച അതൊക്കെ ഈ ചെറിയ നിമിഷം കൊണ്ട് ഞാൻ മെനഞ്ഞ ഒരു കഥ അത്ര മാത്രം .. ഞാൻ ചുമ്മാ വായിൽ വന്ന ഒരു പേര് തന്റെ മുൻപിൽ അങ്ങ് തട്ടിവിട്ടതല്ലേ ഫാത്തിമ എന്ന്..... കൂടാതെ അത് നമ്മടെ ആഷിൽന്റെ സിസ്റ്ററിന്റെ പേര് കൂടിയാ..അതോണ്ടാ ആ പേര് പറഞ്ഞത്. അതല്ലേ അതിശയം നിനക്ക് അതെ പേരിലുള്ള ഒരു ബന്ധു ഉണ്ടെന്നൊക്കെ ആര് കണ്ടു... താൻ ശെരിക്കും ഇതൊക്കെ അങ്ങോട്ട് വിശ്വസിച്ചുലെ ... "ജോൺ... ഇതൊക്ക ഒരു തമാശയാണോ... പക്ഷെ താൻ ഈ പറഞ്ഞതൊക്കെ ഞാൻ ഒരു പരിധി വരെ വിശ്വസിച്ചു. സത്യം പറഞ്ഞ ഞാനൊരു മണ്ടിയാ....

ആരെന്ത് പറഞ്ഞാലും അതൊക്കെ അങ്ങ് വിശ്വസിക്കും 😔.. അപ്പൊ ഞാൻ ഒരു സംശയം കൂടി ചോദിച്ചോട്ടെ... അപ്പൊ ആൽബിടെ ജൂലി ഇയാള് പറഞ്ഞപോലെ എന്റെ ആരും അല്ലല്ലേ.... അങ്ങനെ ഞാൻ പറഞ്ഞോ.... ജൂലി നിന്റെ ആരും അല്ലെന്ന്.. അതെ ജൂലി നിന്റെ ട്വിൻ സിസ്റ്റർ തന്നെയാ... ഐആം ശുഅർ..... കാരണം ജൂലി ഒരിക്കലും ലിസാന്റിയുടെ മകൾ അല്ല...കാരണം ലിസാന്റിക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാനാകില്ലായിരുന്നു.. ഒരു വലിയ അസുഖത്തെ തുടർന്ന് അവരുടെ ഗർഭപാത്രം എടുത്തുമാറ്റേണ്ടിവന്നു.. "ഓഹോ.. ഇത് പുതിയ സ്റ്റോറി ആയിരിക്കും അല്ലെ ജോൺ.. അവളൊരു പുച്ഛംകലർന്ന ചിരിയോടെ എന്നോട് പറഞ്ഞു. ഏയ്‌ നോ.. ഇത് സത്യം തന്നെയാ... ഈ കാര്യം എന്നോട് പറഞ്ഞത് അവര് മുൻപ് കൺസൾട്ട് ചെയ്തിരുന്ന ഡോക്ടർ അഹ്മദ് ഇക്കയാണ്. എന്റെ പപ്പായുടെ ക്ലോസ്ഫ്രണ്ട്. പിന്നെ അവരുടെ പേര് ലിസ എന്നൊന്നുവല്ല.. ആനി എന്നോ മറ്റോ ആണ്‌.. പക്ഷെ ജൂലി എങ്ങനെ ലിസാന്റിടെ മകൾ ആയി... ഇതൊക്കെ കണ്ടുപിടിക്കണം. അതിന് നീയും കൂടെ എന്നെ ഹെല്പ് ചെയ്യണം.. ഞാനത് പറഞ്ഞു തീരാലും അവളുടെ വീട് എത്തിയിരുന്നു. അപ്പൊ ശെരി താൻ ഇവിടെ ഇറങ്ങിക്കോ.. ആരേലും വരണ മുന്നേ.. ഇനിപ്പോ തന്റെ പരെന്റ്സ്‌ വല്ലോം കണ്ട ഞാൻ തന്റെ.... ആരേലും ആണെന്ന്.. തെറ്റിദ്ധരിച്ചാലോ..

ഞാനത് പറയലും അവള് വണ്ടിയിൽ നിന്നും ഇറങ്ങി. "അല്ല സേട്ടോയ്.. ഈ ആരെങ്കിലും ആണെന്ന്.. അത് എനിക്ക് അങ്ങോട്ട്‌ മനസിലായില്ല.. ഒന്ന് വെക്തമാക്കി തരുവോ... എന്റെ പോന്നോ അതെന്നോട് അറിയാതെ വായിന്ന് വീണുപോയതാണേ... തല്കാലം മോള് ക്ഷമി..... ഞാനതും പറഞ്ഞു വീട്ടിലേക്ക് തിരിച്ചു എന്നാലും ആ പെണ്ണിന്റെ കാര്യം ഓർത്ത് അറിയാതെ എന്നോട് തന്നെ ചിരിച്ചു പോവാണ്. എന്നാലും എന്റെ ഈ പൊട്ട സ്റ്റോറി ഒക്കെ ദേ.. ലെവൾ മാത്രേ വിശ്വസിക്കൂ... ഇതേ പോലുള്ള കഥയെങ്ങാനും ആ നോയലിന്റെയോ മുന്നിടെ മുന്നിലോ എങ്ങാൻ ഇറക്കി കഴിഞ്ഞ അവൻ മാര് എന്നെ എപ്പോ ട്രോളി കൊന്നുന്നു പറഞ്ഞമതി. വീട്ടിലെത്തി പതിവ് പോലെ തന്നെ കുളിച്ചു വൃത്തിയായി.. കുരിശുവരച്ചൊക്കെ കയിഞ്ഞ് ടീവിയും ഫോണും ഒക്കെ ആയി ആ ഡേ കഴിച്ചു കൂട്ടി. പിറ്റേന്ന് പതിവ് പോലെ കോളേജിൽ ചെന്നപ്പോ തന്നെ ഒരാള് എന്നേം നോക്കി മുപ്പത്തിരണ്ട് പല്ലും ഇളിച്ചോണ്ട് നിക്കാണ്.. നമ്മടെ ഐഷ തന്നെ മറ്റാരും അല്ല. ഇതെന്താണ്‌ പതിവില്ലാത്ത ഒരു ഇളി ഒക്കെ സാധാരണ എന്നെ കാണുമ്പോ മുഖവും വീർപ്പിച്ചു പോണ പെണ്ണാ ഇതെന്നാ പറ്റിയാവോ..

ഇതിപ്പോ ആണേൽ അവന്മാര് ഒന്ന് പോലും വന്നിട്ടും ഇല്ലാ.. ആൽബി ആണേൽ ഇന്ന് ലീവും ആണ്.ശേ.. ഇത്രയും നേരത്തെ വരണ്ടായിരുന്നു.അല്ല ഈ ഐഷ എന്നെ ലക്ഷ്യമാക്കിയാണല്ലോ നടന്നു വരണത്. "സാർ.... എനിക്കെ സാറിന്റെ ഒരു സഹായം വേണം മറ്റൊന്നുവല്ല. ഇന്നലെ പറഞ്ഞില്ലേ അത് പോലെ ഒരു കഥ ദേ ഈ നോട്ട് ബുക്കിൽ ഒന്ന് എഴുതിതരാവോ.. പ്ലീസ്.. ഈ സ്റ്റോറി എഴുതിട്ട് വേണം എനിക്ക് ആ കോംപറ്റീഷനിൽ ഫസ്റ്റ് വാങ്ങാൻ... കോംപറ്റീഷനോ എന്നതാ നീ ഈ പറയണേ ....അതല്ല നീ എന്നാത്തിന എന്നെ സാർ എന്നൊക്കെ വിളിക്കണേ.... "ഒഹ് അതൊന്നും പറഞ്ഞ സാറിന് ഒന്നും മനസ്സിലാവത്തില്ലെന്നേ...... അതൊക്കെ അവസരം വരുമ്പോ ഞാൻ പിന്നെ പറഞ്ഞു മനസിലാക്കാം.. അവളത് പറയലും മുന്നിയും ആഷിലും നോയലും ഞങ്ങടെ അടുത്ത് വന്നിരുന്നു. "അപ്പൊ ശെരി സാറേ... ഞാൻ പൊട്ടെ ക്ലാസ്സ്‌ തുടങ്ങാൻ ടൈം ആയി. പിന്നെ ആ നോട്ട് എഴുതണെട്ടോ.. എനിക്ക് ഫസ്റ്റ് പ്രൈസ് അടിക്കാനുള്ളയാ... അതും പറഞ്ഞു അവള് അവിടന്ന് പോയി. "സാർ ഓ... നീ എപ്പോളാടാ ചെക്കാ സാർ ഒക്കെ ആയെ... ഫസ്റ്റ് പ്രൈസോ.... അതെന്നാ ഓള് പറഞ്ഞിട്ട് പോയെ.. ആഷിൽ ആണ്‌. ആഹ്ടാ.. ഇന്ന് വന്നത് മുതൽ ഈ സാർ വിളിയാ... ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന കൊച്ച... ഇന്നെന്ന പറ്റി പിരി വല്ലോം ലൂസായോ ആവോ..

"അത് നിനക്ക് മനസിലായില്ലേ... നീ അല്ലെ അവളോട്‌ റെസ്‌പെക്ട് ചെയ്യാൻ പറഞ്ഞെ.. അതാണ്‌ കാര്യം.. 😹 നോയൽ ആണ്‌. ഓഹോ അങ്ങനെ..... ഇത് റെസ്‌പെക്ട് കുറച്ചുകൂടി പോയോന്നൊരു ഡൌട്ട്.. അവളെനിക്കിട്ട് നല്ലപോലെ തങ്ങുന്നുണ്ടല്ലോ.... അതൊക്കെ കയിഞ്ഞ് ക്ലാസ്സ്‌ ടൈംമിൽ ചുമ്മാ ശോകം അടിച്ചിരിക്കുമ്പോഴാ പ്രിൻസി വിളിക്കണ്‌ണ്ടെന്ന് പറഞ്ഞപ്പോ സിദ്ധുസാർ ക്ലാസ്സിന്ന് ഇറങ്ങി പോയി. പിന്നെ ഫുൾ ബഹളം ആയിരുന്നു... ഞാൻ ആണേൽ ആ ടൈംമിൽ നല്ലപോലെ ഒന്ന് മയങ്ങി. ഏകദേശം ലഞ്ച് ടൈം ആയപ്പോ ഞങ്ങൾ ഒക്കെ നേരെ ക്യാന്റീനിലേക്ക് വിട്ടു. അവിടെ പോയി ഭക്ഷണം കഴിക്കുമ്പോ ദേ.. ഞങ്ങള് ഇരിക്കണ ടേബിളിന്റെ തൊട്ടപ്പുറത്ത് ഐഷയും സോനയും തപ്സിയും ജുനുവും അബിയും ഒക്കെ വന്നിരുന്നത്. ******** ഒഹ് സോറി ഇവരെയൊന്നും നിങ്ങൾക്ക് പരിജയം കാണില്ലല്ലേ.. ഞാൻ പരിജയപ്പെടുത്താം അബി.. അഭിജിത്ത്... എന്നാ ഫുൾ നെയിം. നമ്മടെ കിച്ചുടെ ഏറ്റവും വലിയ എനിമി എന്ന് തന്നെ പറയാം.. മാറ്റാരുവല്ല അവന്റെ ബ്രദർ ആണ്‌. ജുനുവും തപ്സിയും ... അത് ആഷിലിന്റെ കസിൻസ് ആണ്‌. സോന പിന്നെ ഐഷയുടെ പണ്ടുമുതൽക്കെ ഉള്ള ക്ലോസ് ഫ്രണ്ട് ആണ്‌.ഇവരൊക്കെ ആണ്‌ അവളുടെ ബെസ്റ്റീസ്.. ******-*

ഞാൻ അവിടെ നിന്നും എണീറ്റ് നേരെ അവരുടെ അടുത്ത് ചെന്നിരുന്നു. എന്നെ കണ്ടതും ഐഷ ഒഴിച്ച് ബാക്കി എല്ലാം ഒരു റെസ്‌പെക്ട് എന്നവണ്ണം എണീറ്റു നിന്നു. അത് മറ്റൊന്നുവല്ല ഞാൻ അവന്മാരെ ഒക്കെ ഒന്ന് ചെറുതായി വിരട്ടി വിട്ടായിരുന്നു.. ഓഹ് തല്കാലം നിങ്ങളൊക്കെ ഞങ്ങളിരുന്ന ആ ടേബിളിൽ പോയി ഇരുന്നോ... എടാ കിച്ചു നോയാലേ... ആ രണ്ട് പൊട്ടന്മാരെ കൂടി വിളിച്ചോ.. ബാ നമ്മക്ക് ഇന്ന് ഈ മാഡത്തിന്റെ ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കാം..... "ആയിഷ... വാടി നമ്മക്ക് അപ്പുറത്തെ ടേബിളിൽ ഇരിക്കാലോ.. നീ അവിടന്നിങ് എണീറ്റോ.. അവിടെ അവരൊക്കെ ഇരുന്നോട്ടെ...നമ്മക്ക് അങ്ങോട്ട്‌ മാറിയേക്കാം... സോനയാണ്. ശെടാ.. താൻ അങ്ങനെ പറഞ്ഞ എങ്ങനെ ശെരിയാവും. അല്ലെങ്കിൽ തന്നെ ഞങ്ങളൊക്കെ ഐഷയുടെ കൂടെ ഇരുന്നു ലഞ്ച് കഴിക്കാം എന്ന് വിചാരിച്ച ഇങ്ങോട്ട് വന്നത്. എന്തായിരുന്നു പേര് സോന എന്നെങ്ങാൻ അല്ലായിരുന്നോ... നിങ്ങള് ചെല്ലുട്ടോ..... താൻ പേടിക്കൊന്നും വേണ്ട ഞങ്ങൾ എന്തായാലും തന്റെ ഫ്രണ്ടിനെ പിടിച്ചു വിഴുങ്ങുവോന്നുല്ല... ഞാനത് പറയലും അവരൊക്കെ മനസ്സില്ലമനസോടെ മറ്റേ ടേബിളിൽ പോയിരുന്നു. അപ്പോയെക്കും നോയലും ആഷിലും മുന്നിയൊക്കെ വന്നു ആ ടേബിളിന്റെ ചുറ്റിലും ഇരുന്നായിരുന്നു.ഐഷയാണെൽ ഞങ്ങളെ ആരുടെയും മുഖത്ത് നോക്കാതെ തലതായ്ത്തി ഇരിക്കാണ്..

അവള് അവിടെ നിന്നും എണീറ്റ് പോവാൻ നിന്നതും ഞാനവളുടെ കയ്യിൽ ശക്തിയായി പിടിമുറുക്കിയിരുന്നു. അതെ... എടികൊച്ചെ..... എങ്ങോട്ടാണ്.... ദേ.. ഇന്ന് മോള് ഞങ്ങളോടൊപ്പം ഫുഡ്‌ കഴിച്ചിട്ട് പോയ മതി.. എന്തേയ് വല്ല കുഴപ്പവും ഇണ്ടോ... ഞാനത് പറയലും അവളെന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കയാണ്. ഇതിനിടക്ക് അവന്മാരും അവളോട് എന്തൊക്കെയോ കുശലം ചോദിക്കുന്നുണ്ടേലും അവള് കമാ എന്നൊരക്ഷരം മിണ്ടണില്ല. അപ്പൊയാ രാമു ചേട്ടൻ എന്തൊക്കെയാ കഴിക്കാൻ വേണ്ടത് എന്ന് ചോദിച്ചു വന്നത്.ഞങ്ങളൊക്കെ ഊണിന് ഓർഡർ ചെയ്തു.. "അല്ല മോക്ക് കഴിക്കാൻ വേണ്ടേ... ഊണ്.. തന്നെയായിരിക്കുംലെ.... രാമു ചേട്ടനാണ്. "ഏയ്‌.. എനിക്ക് അതൊന്നും വേണ്ട ചേട്ടാ.. ഒരു ചിക്കൻ ബിരിയാണി മതി.. അവളത് പറയലും ഞങ്ങളൊക്കെ ഒരു ആശ്ചര്യത്തോടെ അവളെ നോക്കി ഇത്രേം നേരം ഒന്നും മിണ്ടാതെ ഒരു പൂച്ചകുട്ടി മാതിരി ഇരുന്ന കൊച്ച... "എന്താ.. നിങ്ങളൊക്കെ ഇങ്ങനെ നോക്കണേ.. നിങ്ങൾക്കും വേണോ ബിരിയാണി... ഞങ്ങൾ വേണ്ടന്ന തരത്തിൽ കണ്ണുചിമ്മി തമ്മിൽ തമ്മിൽ മുഖത്തോട് മുഖം നോക്കി...

എന്റമ്മച്ചി ഫുഡ്‌ കൊണ്ട് വന്നു ടേബിളിൽ വച്ചപ്പോ ഒന്ന് കാണണ്ടതായിരുന്നു.. ഞങ്ങളോക്കെ അവള് കഴിക്കണത് നോക്കി ഇരിപ്പായിരുന്നു.. "ഇതെന്തുവാടേ... ഇവള് വീട്ടില് രണ്ട്ദിവസായി പട്ടിണി വല്ലോം ആയിരുന്നോ... ഇതെന്നാ തീറ്റി ആഹ്ടാ... നേരത്തെ കണ്ട ആ കൊച്ചു തന്നെയാണോടാ ഇത്... ഇതിങ്ങനെ തിന്നിട്ടും ഇതെങ്ങനെയാണാവോ ഇത്ര സ്ലിം ആയിട്ട് ഇരിക്കണേ..... കിച്ചുവാണ്. "എടാ ജോണേ... ഇനി മേലാൽ ഇവളെ ഫുഡ്‌ കഴിക്കാൻ വിളിച്ചേക്കരുത് കേട്ടല്ലോ... ആഷിൽ ആണ്. "അപ്പൊ ശെരി...ഞാൻ പോണ്.. പൈസ ജോണേട്ടൻ തന്നെ അങ്ങ് കൊടുത്തെക്ക്ട്ടോ... എന്റെ ഒരു സന്തോഷത്തിന്... എന്നും പറഞ് ഭക്ഷണവും കയിച് അവള് അവിടന്ന് സ്ഥലം കാലിയാക്കി. ".. ഇവള് നമ്മള് വിചാരിച്ചത്ര പാവോന്നുവല്ലട്ടോ... നൈസിന് നിന്നെ കൊണ്ട് അതിന്റെ പൈസയും കൊടുപ്പിച്ചു മുങ്ങിയത് കണ്ടില്ലേ... ഇവള് ആള് കൊള്ളാം നിനക്ക് പറ്റിയ മൊതല് തന്നെ... മുന്നിയാണ്. ----------------------------------------------------------------- "എന്നാലും ഡീ നീ അവരുടെ അടുത്ത് ഒരു പാവ കണക്കെ മിണ്ടാതെ ഇരിക്കണ കണ്ടപ്പോ എനിക്ക് ശെരിക്കും വിഷമം തോന്നിയായിരുന്നു. സോനയാണ്. പോടീ അവിടുന്ന്... എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.. നിങ്ങളൊക്കെ അവിടെന്ന് എണീറ്റ് പോയപ്പോ.. ശെരിക്കും വയറ്റിന്ന് തീ കത്തണ മാതിരിയായിരുന്നു. എന്നാലും ദുഷ്ടൻമാരെ നിങ്ങളൊക്കെ എന്നേം അവരുടെ അടുത്താക്കി പോയില്ലേ..

"ആയിഷ.. അനക്ക് അറിഞ്ഞൂടെ അവര് സീനിയർസ് ആ അവരെ വെറുപ്പിച്ച നമ്മക്ക് ഇവിടെ സമാധാനത്തോടെ പഠിക്കാൻ പറ്റും എന്ന് അനക്ക് തോന്നണ്‌ ണ്ടോ പോരാത്തതിന് അവരൊക്കെ ഇവിടുത്തെ മെയിൻ ടീംസാണ് ഞാൻ പറഞ്ഞു തരണ്ടല്ലോ... തപ്സിയാണ്. "പോരാത്തതിനു...എൻറെ ഏട്ടന്റെ ഫ്രണ്ട് ആണ്‌ന്ന് വെച്ച് പുകയ്ത്തി പറയാന്ന് തെറ്റിദ്ധരിക്കരുത് ഇവിടെ ഇപ്പൊ പഠിച്ചോണ്ടിരിക്കണ ഗേൾസ് ഏകദേശം ജോണേട്ടന്റെ ഫാൻസ്‌ ആ.... പുള്ളിയോട് ഉടക്കാൻ നിന്നാലേ പണി അവിടന്ന് മാത്രല്ല.. പല ഇടത്ത്നിന്നും കിട്ടും.. അബിയാണ്. ഓഹ് ഫാൻസോ.... അങ്ങേർക്കോ... അതിന് മാത്രം അങ്ങേര് ആരാന്നാ.... "മോളെ ഐഷ....നീ ജോണേട്ടനെ ശെരിക്കും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. അങ്ങേരെ ആ ചിരിയും കണ്ണും ആ കട്ടതാടിയും ബുള്ളറ്റിൽ ഉള്ള ആ വരവൊക്കെ കണ്ടാൽ ആർക്കാ ഒരിഷ്ടം തോന്നാതെ.. സത്യം പറയാലോ ഞാനും ഇടക്കൊക്കെ അങ്ങേരെ വായിനോക്കാറുണ്ട്. എടി... തപ്സി നീ നോക്കിയിട്ടില്ലേ സത്യം പറ....

"അങ്ങനെ ചോദിച്ച... അത് പിന്നെ ഇല്ലന്ന് പറഞ്ഞ അതൊരു കള്ളം ആയിപോവും. തപ്സിയാണ്. "ഡീ നീ...കേട്ടല്ലോ പക്ഷെ എന്നാ ചെയ്യാനാ ജോണേട്ടൻ ഏതേലും ക്രിസ്ത്യനി കൊച്ചിനെയല്ലേ കേട്ടുള്ളു.. പിന്നെ നമ്മളൊക്കെ പിറകെ നടന്നിട്ടിപ്പോ എന്തിനാ... സോനയാണ്. അവളത് പറഞ്ഞതും എനിക്ക് എന്തോ ആ വാക്ക് മനസ്സിൽ വല്ലാണ്ട് കൊണ്ടമാതിരി പോലെ തോന്നി. എടാ അബി... നമ്മക്കൊക്കെ വല്ല കിണറ്റിലും എടുത്തു ചാടാം അതാ നല്ലത്.. നമ്മളെ ഒന്നും ഒരു പട്ടിപോലും തിരിഞ്ഞു നോക്കാണില്ലല്ലോ.. ശേ അങ്ങേരെ അത്ര മൊഞ്ചുഒന്നും തന്നില്ലേലും അതിന്റെ പകുതിയേലും താരമായിരുന്നു. ജുനുവാണ്. ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു നടക്കുമ്പോയാ.. ഞങ്ങടെ മുന്നിലൂടെ ഏതോ പെണ്ണിനോട് സംസാരിച്ചോണ്ട് പാസ്സ് ചെയ്ത് പോകണ ജോണിനെ ഞാൻ ശ്രദ്ധിച്ചത്............. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story