💕ഐഷ 💕: ഭാഗം 12

aysha

രചന: HAYA

പെട്ടന്ന ക്ലാസ്സിലെ ശബ്ദം ഒക്കെ നിലച്ചത്. ആരോ നടന്നു വരണ ശബ്ദവും എന്റെ ചെവിയിൽ കേക്കാമായിരുന്നു. ഞാൻ ആ കിടന്നിടത്ത് നിന്ന് തന്നെ മെല്ലെ തല പൊക്കി നോക്കി.... "ഡീ... ആയിഷ... നോക്കെടി ആരാ വന്നേക്കണെന്ന്..... തപ്സി അത് പറഞ്ഞതും എന്റെ കണ്ണുകൾ അയാളുടെ നേർക്കായ്.. റബ്ബേ ഇവള് ഇന്നലെ ഈ കാര്യം പറഞ്ഞപ്പോ ഞാനത്രക്ക് അങ്ങോട്ട്‌ വിശ്വസിച്ചില്ല... ഇതിപ്പോ സത്യം തന്നെയാണല്ലോ.. റാഹിദ് അഫ്സൽ.. ഞങ്ങടെ പുതിയ സാർ. എല്ലാവരും സാറിനെ കണ്ടതും ഒരു റെസ്‌പെക്ട് എന്നവണ്ണം എണീറ്റു നിന്നു. എനിക്കാണേൽ എന്താ ചെയ്യണ്ടെന്ന് അറിയാൻ മേല.. ഒരു നിമിഷം ക്ലാസ്സിന്ന് ഇറങ്ങി ഓടിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു. ഇങ്ങേരെങ്ങാൻ എന്നെ കണ്ടാൽ പെട്ട്ന്ന് പറയാലോ..അതോണ്ട് തന്നെ ഞാൻ സാർ വന്നപ്പോ മനപൂർവ്വം എണീറ്റ് നിന്നില്ല. ബെഞ്ചിൽ തലവെച്ച് ഒന്നും അറിയാത്ത പോലെ അവിടെ കിടന്നു. പെട്ടന്ന തപ്സിയും സോനയും എന്നെ കൈ തട്ടി വിളിക്കണേ.. എണീറ്റ് നിക്ക് സാർ നിന്നെ തന്നെയാ ശ്രദ്ധിക്കണേ.. ദേ ഡീ നിന്റെ അരികിലേക്കാ പുള്ളി നടന്നു വരണേ എന്നും പറഞ്ഞു. ഞാനാണെൽ അങ്ങേർക്ക് മുഖം കൊടുക്കാത്ത വണ്ണം ആ ബെഞ്ചിൽ തന്നെ കിടന്നു.

"ഹലോ... ഇത്തത്തോയ്.... മ്മള് ക്ലാസ്സിൽ വന്നേ കണ്ടില്ലേ.... ദേ ഇവിടെ എല്ലാരും എണീറ്റ് നിന്നല്ലോ.. എന്താ തനിക്ക് മാത്രം... അങ്ങേരത് പറയലും ഞാൻ എണീറ്റുനിന്നു. എന്റെ മുഖം കണ്ടതും ആള് ആകെ സർപ്രൈസ് ആയ മട്ടിലാണ്. അങ്ങേര് ഒരിക്കലും എന്നെ ഇവിടെ പ്രതീക്ഷിച്ചു കാണില്ല.എന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ച് സാർ നേരെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. സാർ സെൽഫ് ഇൻട്രോഡക്ഷൻ ഒക്കെ ചെയ്ത് എല്ലാരേയും സ്വയം തന്നെ പരിജയപ്പെടുത്താൻ പറഞ്ഞു. അതിനിടയിൽ ഓരോ കുശലം ചോദ്യങ്ങളും ഇണ്ട്..ഓരോരുത്തരായി സ്വായം പരിജയപ്പെടുത്തി അടുത്തത് എന്റെ ഊയം ആണ്‌. എനിക്ക് ആണേൽ നെഞ്ചിടിപ്പ് വല്ലാണ്ട് കൂടണ് ണ്ട്. സാർ എന്റെ അടുത്ത് വന്ന് മുഖത്തേക്ക് ഒരു നോട്ടം ആയിരുന്നു.ആ നോട്ടത്തിൽ നിന്നേം കൊണ്ടേ ഞാൻ പോവൂ.. എന്ന് പറയണമാതിരി ഒക്കെ എനിക്ക് തോന്നി. ഒരുപക്ഷെ പേടിച്ചിട്ട് വല്ലോം ആയിരിക്കും. ഞാൻ അങ്ങനെ വിക്കി വിക്കി എന്റെ പേര് ആ.. യി.. ഷ.. എന്ന് പറയലും ബെൽ അടിക്കലും ഒരുമിച്ചായിരുന്നു. എന്തോ ആ ടൈംമിൽ എനിക്ക് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു. ആ ഒരു നിമിഷത്തിൽ ഞാൻ സോനയെ ഒക്കെ കെട്ടിപിടിച്ച്😂..

എന്തൊക്കയോ കാണിച്ചു കൂട്ടി. പക്ഷെ അങ്ങേര് എന്റെ ഈ കോപ്രായങ്ങൾ ഒക്കെ നോക്കി നിക്കണത് എന്റെ ആഹ്ലാദപ്രകടനം ഒക്കെ കഴിഞ്ഞപ്പോളാ ഞാൻ ശ്രദ്ധിച്ചേ... പുള്ളി നോക്കണത് കണ്ട് ക്ലാസ്സ് മുഴുവനും എന്നിൽ ശ്രദ്ധകേന്ദ്രികരിച്ചു. ഇതെന്താപ്പോ സംഭവം.. കുറച്ചു കഴിഞ്ഞപ്പോ സാറിന്റെ ബുക്ക്‌ ഒക്കെ എടുത്ത് അങ്ങേര് ക്ലാസ്സിന്ന് ഇറങ്ങി പോയി. പോവണ ടൈംമിലും പുള്ളി എന്നെ നോക്കി ചിരിച്ചായിരുന്നു.. എന്റെ നിർബഗ്യവശാൽ ഞാനത് കണ്ടുതാൻ... റാഹിദ് സാർ അങ്ങ് പോയതും എല്ലാരും സാറിനെ കൊണ്ടുള്ള അഭിപ്രായ പറച്ചിൽ ആയിരുന്നു.. അങ്ങേരെ എല്ലാർക്കും അങ്ങ് ബോധിച്ചു.. എനിക്ക് ഒഴിച്ച്. പിന്നെ പുള്ളികാണാനും കിടുലുക്ക്‌ ആയോണ്ട് പെൺപിള്ളേർക്കൊക്കെ നല്ലോണം അങ്ങ് ഇഷ്ടായിക്ക്... അങ്ങനെ ബെൽ അടിച്ചപ്പോ ഞാനും മ്മളെ ടീംസും ഒക്കെ വരാന്തയിലേക്ക് ഇറങ്ങി. "എന്തായാലും അങ്ങേര് കൊള്ളാട്ടോ. നല്ല സംസാരവും ക്ലാസ്സിലിരിക്കാൻ തന്നെ നല്ല വൈബ്ണ്ട്.. എനിക്ക് ഇഷ്ടായി. സോനയാണ്. ഏയ്‌...

ഒരു വൈബും ഇല്ലാ... പുള്ളി ക്ലാസ്സ്‌ എടുത്ത് തുടങ്ങിയല്ലേ ഉള്ളൂ.. കുറച്ചു അങ്ങോട്ട് എത്തുമ്പോ എല്ലാം അങ്ങ് മാറിക്കൊള്ളും. "അത് ശെരിയാ.. മാറും മാറും... പിന്നില്ലാണ്ടോ.. ഇവിടെ ചിലരെ ഒക്കെ സാർ നോട്ടം ഇട്ട് വെച്ചിട്ടുണ്ട് ഞാനത് ശ്രദ്ധിച്ചു... ഇങ്ങാനാണേൽ മിക്കവാറും മ്മളെ കോളേജ് കഴിയുന്നേൽ മുന്നേ പുള്ളി ആ പെണ്ണിനെ വളച്ചെടുക്കും.. അബിയാണ്. മോനെ... കുട്ടാ.... നീ നിന്റെ ഈ വളഞ് മൂക്കുപിടിക്കണ പരുപാടി നിർത്ത്ട്ടോ... നീ ആരെകൊണ്ടാ പറയണെന്നൊക്കെ മ്മക് മനസ്സിലായിക്ക് ണ്. ഇതാരെ കൊണ്ട അവൻ ഈ പറഞ്ഞെ എന്ന് ജുനുവും തപ്സിയും ഒരു ക്യൂരിയോസിറ്റിയോടെ നോക്കിക്കൊണ്ട് നിക്കാണ്... അങ്ങനെ പറഞ്ഞു പറഞ്ഞു ഞങ്ങള് തമ്മിൽ ഭയങ്കര അടിയായി. ആ വരാന്ത മുഴുവനും ആ കുരിപ്പ് എന്നെ ഓടിച്ചു 🤥.. ജൂനുവും തപ്സിയും സോനയും ഒക്കെ ഞങ്ങൾടെ അടിയും നോക്കി നിക്കാണ്.. കൂടാതെ അവരുടെതായ കമന്റ്‌ അടി വേറെയും. അവരോട് രണ്ടാളോടും സോന അപ്പോയൊക്കും എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു. അങ്ങനെ അടിയൊക്കെ കയിഞ്ഞ് എല്ലാം ശെരിയായപ്പോ അബിയേയും സോനയെയും തപ്സിയെയും കാന്റീനിൽ നിന്ന് വല്ലോം വാങ്ങികൊണ്ട് വരാൻ പറഞ്ഞയച്ചു.

ഞാനും ജുനുവും ചുമ്മാ അവിടന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്... നേരത്തെ കണ്ട ആ പെണ്ണിനോട് സൊള്ളി നിക്കണ ജോണിനെ ഞാൻ കണ്ടത്. ജുനു..അതേതാ ആ പെണ്ണ്..... അങ്ങേര്ടെ കൂടെയുള്ള. അവരെ ചൂണ്ടി കാണിച്ചു കൊട്ത്തോണ്ട് ഞാൻ തിരക്കി. ആ ചോദ്യത്തിൽ എനിക്ക് അതാരാണ് എന്നറിയാനുള്ള ആകാംഷ നല്ല പോലെ ഉണ്ടായിരുന്നു. "ഓഹ് അത് നമ്മടെ സീനിയർ അല്ലെ.... എന്തോ സാന്ദ്ര മരിയ എന്നെങ്ങാനും ആണ്‌ പേര്.. ഇവിടുത്തെ ഭയങ്കര ടീംസ് ആ അവളൊക്കെ... പിന്നെ ജോണേട്ടനും അവരും കമ്മിറ്റെഡ് ആണ്‌ എന്നൊക്കെ ഒരു ന്യൂസും കേട്ടായിരുന്നു. എന്താ.. കമ്മിറ്റെഡ് ഓ.... അവൻ അത് പറയലും എനിക്ക് എന്തെന്നില്ലാത്ത വിഷമം പോലെ തോന്നി. എനിക്കെന്താണാവോ പറ്റിയെ.. അവര് കമ്മിറ്റെഡ് ആയാൽ എനിക്കിപ്പോ എന്താ... "ഡീ... നീ.. എന്നാ ഈ ആലോചിക്കണേ.. അല്ല അവര് കമ്മിറ്റെഡ് ആണ്‌ന്ന് പറഞ്ഞപ്പോ നീ എന്തിനാ ഞെട്ടിയത്.. ആര് ഞാനോ ഏയ്‌.. എനിക്കിപ്പോ അവര് എന്ത്‌ ചെയ്താലെന്താ ഡാ... ഞാനെന്തിനാ അതൊക്കെ നോക്കണേ.. ഞങ്ങൾ അങ്ങനെ സംസാരിച്ചു നിക്കുമ്പോയേക്കും എന്തൊക്കെയോ വാങ്ങിച്ചോണ്ട് അവരൊക്കെ എത്തിയിരുന്നു.

ഞങ്ങൾ അതൊക്കെ കഴിച്ചു പിന്നേം ക്ലാസ്സിലെക്ക് കേറി അങ്ങനെ ക്ലാസ്സ്‌ തുടങ്ങിയപ്പോ എനിക്കാണേൽ എന്തോ ഒരു മാതിരി പോലെയായിരുന്നു. അപ്പൊയാ സോന പോപിൻസ് തന്നത്. അപ്പൊ എനിക്ക് ഓറഞ്ച് കളർ മതി വയലറ്റ് വേണ്ടന്ന് പറഞപ്പോ ഓറഞ്ചു അത് അവൾക്ക് വേണം പോലും അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങള് അടിപിടിയായി... അതാണേൽ ഞങ്ങടെ മിസ്സ്‌ കാണുവേം ചെയ്ത്.ഞങ്ങളെ രണ്ടാളേം മിസ്സ്‌ പൊക്കി എണീറ്റ് നിക്കാൻ പറഞ്ഞു. ആ ടൈംമിലാ ജോണും അവന്റെ ടീമ്സ് ഒക്കെ കേറി വന്നത് ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരം ആണ്.. ഇലക്ഷന് ഇണ്ടാവും എല്ലാരുവോട്ട് ചെയ്യണം എന്നൊക്കെ പറഞ്.. ആയിടക്ക് അവൻ എന്റെ മുഖത്തേക്ക് ഇടക്കിടക്ക് നോക്കണപോലെ ഒക്കെ എനിക്ക് തോന്നി. എനിക്കാണേൽ അവനോട് എന്തിനെന്നറിയില്ല ഭയങ്കര ദേഷ്യം പോലെ ഞാൻ തലകുനിച്ചു നിക്ക എന്നല്ലാതെ അവനു മുഖം കൊടുത്തില്ല.കുറച്ചു കയിഞ്ഞപ്പോ അവരൊക്കെ ക്ലാസ്സിന്ന് ഇറങ്ങിപ്പോയി.

"എഡീ... ഈ കാലമാടിച്ചിക്ക് അവര് വന്നപ്പോയെങ്കിലും ഇരിക്കാൻ പറഞ്ഞൂടായിരുന്നോ.. അവരുടെ മുന്നില് ചുമ്മാ നാണം കെട്ട്.. സോനയാണ്. അവളുടെ പരിഭവം പറച്ചിൽ കണ്ടപ്പോ സത്യം പറഞ്ഞ എനിക്ക് ചിരിയ വന്നത്... സാധാരണ അവൾക് ഈ നാണം ഒന്നും വരാത്ത മൊതല് ആണ്‌.കാരണം ഞങ്ങള് എത്ര തവണ ഇങ്ങനെ നിന്നതാ.. പക്ഷെ ഇന്ന് ചെറിയോള് ഇങ്ങനൊക്കെ പറയണേൽ അവൾക്ക് വേണ്ടപ്പെട്ട ആരോ ഇപ്പൊ ഇവിടെ വന്നിട്ടുണ്ടെന്ന് അർത്ഥം.. അവളെ ഒന്നുല്ലേലും ഞാൻ ഒരു പത്ത് പന്ത്രണ്ട് വർഷം ആയില്ലേ കാണാൻ തുടങ്ങിട്ട്.. അവളുടെ മുഖം ഒന്ന് വടിയാൽ എനിക്ക് അറിയാം. എന്നാലും അതാരായിരിക്കും.. അങ്ങനെ നിന്ന് നിന്ന് കുറച്ചു കഴിഞ്ഞപ്പോ മിസ്സ്‌ ഇരുന്നോളാൻ പറഞ്ഞു.. ഒരു പ്രാവശ്യം നിന്നോണ്ട് പിന്നെ ഞങ്ങള് വല്യ അലമ്പ് ഒന്നും ഉണ്ടാക്കില്ല.. കാരണം ഇപ്പൊ തന്നെ നിന്ന് കാല് വേദനിക്കുന്നു.. ഇനി പിന്നേം എണീറ്റ് നിക്കാൻ വയ്യ.

അങ്ങനെ ബെൽ അടിച്ചപ്പോ ഞങ്ങള് ഒക്കെ ക്ലാസ്സിൽന്ന് ഇറങ്ങിയതും അപ്പോളാ ബസ്സിന്റെ ഹോണടി ശബ്ദം കേട്ടത്.. അവരോടൊക്കെ യാത്ര പറഞ് ഞാനും സോനയും ബസ്സിന്‌ ലക്ഷ്യമാക്കി ഓടി നല്ല മഴയും ഞങ്ങടെ രണ്ടാളുടെയും കയ്യിൽ ആണേൽ കുടയും ഇല്ല ആകെ അവസ്ഥയായിരുന്നു ..സോനയാണേൽ ഭയങ്കര സ്പീഡും... ഞാൻ എങ്ങനെ ഒക്കെയോ അവളുടെ പിറകിൽ തന്നെഹ് ഓടി.. അവളാണെൽ ആയിഷ വേഗം വാ ബസ്സ് പോവുംന്നൊക്കെ ഒച്ചത്തിൽ വിളിച്ചു പറയണും ഇണ്ട്.ആ ഓട്ടത്തിന് ഇടക്ക് ഞാൻ ആരെയോ മേലെ ചെന്നിടിച്ചു കാല് സ്ലിപ് ആയി.. തയെക്ക് വീയാൻ പോയി.. ജ്ജ റബ്ബേ മ്മളെ കത്തോളീൻ എന്ന് മനസ്സിൽ വിചാരിച്ചു കണ്ണടച്ചു നിന്നതും ആരോ എന്നെ താങ്ങി പിടിച്ചിരുന്നു. ഞാൻ കണ്ണുകൾ പതിയെ തുറന്നതും എന്നെയും നോക്കി പുഞ്ചിരിച്ച് നിക്കണ ജോണിനെയാണ് ഞാൻ കണ്ടത്.കുറച്ചു നിമിഷത്തേക്ക് ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ സോനയുടെ വിളികേട്ടപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്. ഞാൻ അവനിൽ നിന്നും കുതറിമാറി അവനോടു ഒരു നന്ദിവാക്കോ അതല്ലേൽ ഒന്ന് പുഞ്ചിരിക്ക പോലും ചെയ്യാതെ..

ഞാൻ ആ ബസ്സിനെ ലക്ഷ്യമാക്കി ഓടി. എന്റെ വൈറ്റ് കളർ ചുരിദാർ ഒക്കെ നനഞ് ചളിയൊക്കെ ഡ്രെസ്സിലായി ആകെ അലങ്കോലം ആയിരുന്നു.ബസ്സിൽ അതികം ആള്കൾ ഇല്ലാത്തതോണ്ട് സൈഡ് സീറ്റ്‌ തന്നെഹ് കിട്ടി. സോനയാണേൽ ഡ്രൈവറിന്റെ ഇപ്പുറത്തേ സീറ്റിൽ ആണ്‌.. മ്മള് ആണേൽ ഇങ് ബാക്കിലും. അങ്ങനെ പുറത്തു നോക്കി മഴ ആസ്വദിച്ചു നിക്കുമ്പോൾ ഓരോ മഴത്തുള്ളികൾ ഉതിർന്ന് ബസ്സിന്റെ ജനാല കമ്പികളിൽ തട്ടി എന്റെ മുഖത്ത് വന്ന് വീഴുന്നുണ്ടായിരുന്നു.കൂടാതെ ഇളം കാറ്റും എന്റെ മുടികളിൽ തട്ടിത്തടഞ്ഞു നിന്നു... അപ്പോഴാ നേരത്തെ ജോൺ എന്നെ കൈകൾ കൊണ്ട് താങ്ങി പിടിച്ചത് എന്റെ ഓർമ്മകളിൽ വന്നത്. ആ നിമിഷം ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. പിന്നെ ജുനു പറഞ്ഞതൊക്കെ ഓർത്തപ്പോ ആ ചിരി പതിയെ മാഞ്ഞുപോയി. അങ്ങനെ മഴയും ആസ്വദിച്ചു പുറത്തേക്ക് നോക്കി നിക്കുമ്പോഴാ.. ആരോ എന്റെ തൊട്ടിപ്പുറത്ത് വന്നിരുന്നത്. അപ്പൊ ഞാൻ ഇപ്പുറത്തെ സൈഡിലേക്ക് മുഖം തിരിച്ചു അയാളുടെ മുഖത്തേക് നോക്കിയതും ഞാൻ ഒന്ന് അന്താളിച്ചു............... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story