💕ഐഷ 💕: ഭാഗം 13

aysha

രചന: HAYA

അങ്ങനെ മഴയും ആസ്വദിച്ചു പുറത്തേക്ക് നോക്കി നിക്കുമ്പോഴാ.. ആരോ എന്റെ തൊട്ടിപ്പുറത്ത് വന്നിരുന്നത്. അപ്പൊ ഞാൻ ഇപ്പുറത്തെ സൈഡിലേക്ക് മുഖം തിരിച്ചു അയാളുടെ മുഖത്തേക് നോക്കിയതും ഞാൻ ഒന്ന് അന്താളിച്ചു... ജുനു.. നീ എന്താടാ ഈ വഴിക്ക്. സാധാരണ മോന് ബസ്സിൽ ഒന്നും കേറാറില്ലല്ലോ..അപ്പൊ അബിയെവിടെ.. അവനും ഇണ്ടോ ബസ്സിൽ "ഒരു ചേഞ്ച്‌ ആരാ ആഗ്രഹിക്കാത്തത്തത്... അവനു സ്കൂട്ടിയും എടുത്തു പോയി. ഞാൻ പിന്നെ ഇന്ന് ബസ്സിൽ പോവാന്ന് വിചാരിച്ചു.. മഴ പാട്ട് സ്നേഹിക്കണ പെണ്ണ് പിന്നെ ബസ്സിലെ യാത്രയും കിടു ഫീൽ അല്ലെ... സ്നേഹിക്കുന്ന പെണ്ണോ ഡാ.. ഡാ.. അതേതാ അവള് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.. നമ്മടെ കോളേജിൽ വല്ലോം ആഹ്‌ണോ.. ഈ ബസ്സിൽ ഉണ്ടോ അവള്.. "നീ നിർത്തി നിർത്തി ചോദിക്ക് ഇതെല്ലാ ചോദ്യവും ഒരുമിച്ചു ചോദിച്ചാ എനിക്ക് ഉത്തരം പറയാൻ പറ്റുവോ... ആഹ്ടി.. പുള്ളിക്കാരിയെ നിനക്ക് നല്ല പോലെ അറിയാ.. പക്ഷെ പേരൊന്നും ഞാൻ പറയൂലട്ടോ. മ്മ്ഹ് നമ്മടെ കോളേജിലാ... അതാരാണ് എന്ന് ഞാൻ പറയൂല നീ തന്നെ കണ്ട് പിടിക്ക്..... ജുനു... പ്ലീസ് പറയ് അതാരാ....

അങ്ങനെ ഞാനവനോട് ആരാണ്ന്ന് പറഞ് തരാൻ ഒരുപാട് ചോദിച്ചെലും ചെക്കനുണ്ടോ പറഞ്ഞേര്ന്ന്. അവസാനം എനിക്ക് ദേഷ്യം വന്ന് ഞാനവനോട് ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു. അവനാണെൽ എന്നെ തന്നെ നോക്കി കൊണ്ടിരിക്കാണ്. ഞാനവനെ നോക്കുമ്പോ എന്നെ മൈന്റ് ചെയ്യാതെ നേരെ നോക്കും.. അപ്പൊ അവന്റെ സ്റ്റോപ്പ്‌ എത്താനയപ്പോ.. ഒന്ന് പറഞ് തരുവോ എന്നവണ്ണം ഞാനവനെ നോക്കി ആ പൊട്ടനാണെൽ ഞാൻ നോക്കണത് കണ്ടതും മേൽപോട്ട് നോക്കി നിക്കാണ്. അപ്പൊ ഞാൻ വീണ്ടും മഴ പെയ്യുന്നത് തന്നെ നോക്കി നിന്നു. "ആയിഷ.... ഇന്ന് ഇയ്യ് ഈ വൈറ്റ് കളർ ചുരിദാറിൽ അടിപൊളിയായിട്ടുണ്ട്ട്ടോ.. നിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നണില്ല.നാളെ വരുമ്പോ നീ കണ്ണെഴുതി വരണേ.. അപ്പൊ കുറച്ചൂടെ കിടുലൂക്ക് ആയിരിക്കും. യാ.. മോനെ അടിപൊളി നീ ഇതേ ഡയലോഗ് അവളോട്‌ ചെന്ന് പറഞ്ഞ അവളെപ്പോ വീണു എന്ന് ചോദിച്ച മതി.. പിന്നെ അന്റെ പെണ്ണിനോട് എന്റെ ഒരന്വേഷണം കൂടി പറഞ്ഞേക്ക്ട്ടോ.. ഞാനത് പറയലും അത്രനേരം ഒരു പുഞ്ചിരിയോടെ നിന്ന അവന്റെ മുഖഭാവം മാറി.. അപ്പോയെക്കും അവന്റെ സ്റ്റോപ്പും എത്തിയിരുന്നു.

എന്നോട് ഒരു ബൈ പോലും പറയാതെ ജുനു ബസ്സിൽ നിന്നും ഇറങ്ങിപോയി. ഇവന് ഇതെന്തുപറ്റിയാവോ.. ആ മഴയത്ത് നനഞു കൊണ്ട് നടന്നുപോവുന്ന ജുനുവിനെ ബസ്സിന്റെ ജനലിലൂടെ ഞാനും വീക്ഷിക്കുന്നുണ്ടായിരുന്നു.അങ്ങനെ കുറച്ചു ദൂരം കൂടെ കഴിഞ്ഞപ്പോ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലവും എത്തിയിരുന്നു. ബസ്സിന്ന് ഇറങ്ങലും സോനയോട്‌ യാത്ര പറഞ് ഞാൻ വീട്ടിലേക്ക് നടന്നു. ഞങ്ങള് ഒരെ സ്റ്റോപ്പിൽ ആണ്‌ ഇറങ്ങുക എങ്കിലും ഞങ്ങളുടെ വീട് ഇത്തിരി അകലെയാ എന്ന് വച്ച് ഒരുപാട് ഒന്നുല്ലാട്ടോ..നടന്നുപോവാൻ അത്രയേ ഉള്ളൂ.. അങ്ങനെ വീട്ടില് കയറലും ഉമ്മിടെ വായിൽ ഇരിക്കണത് മുഴുവൻ കേട്ടു.. ഡ്രസ്സ്‌ മുഴുവൻ ചളി ഒക്കെ ആക്കി വന്നോണ്ട്. ബാപ്പിച്ചി ആണേൽ ഒരു തോർത്ത്‌ ഒക്കെ എടുത്തു തലയൊക്കെ തോർത്തി തരണ്‌ ണ്ട് പനി പിടിക്കും എന്നൊക്കെ പറഞ്. അതൊക്കെ കയിഞ്ഞ് മ്മള് മേലത്തെ എന്റെ റൂമിൽ ചെന്ന് കുളിയും നിസ്കാരം ഒക്കെ കയിഞ്ഞ് തായെക്ക് തന്നെ തിരിച്ചു വന്നു.സത്യം പറഞ്ഞ ഇവിടെ ഇന്ന് ശെരിക്കും ഒരു മൂകത ഫീൽ ചെയ്യണ് ണ്ട് ഇന്നലെ അവരൊക്കെ ഉള്ളത് കൊണ്ട് നല്ല ബഹളം ആയിരുന്നു. ഇന്നാണേൽ ഞാൻ കോളേജിൽ നിന്ന് വരുമ്പോയേക്കും അവരൊക്കെ പോയിരുന്നു...

വിശന്നിട്ടാണെൽ മനുഷ്യന്റെ കുടൽ കരിയാണ്‌.. ഞാൻ തായേ വന്ന് ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോഴാ സഹൽ നനഞ്ഞ കോഴിയെ പോലെ കേറി വന്നത്.. അവൻ സ്കൂളിന്ന് വന്നതും കുളിക്ക പോലും ചെയ്യാതെ ഡെയിനിങ് ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരുന്നതും.....ഉമ്മി കിച്ചണിൽ നിന്നും വടിയും എടുത്തോണ്ട് വന്നിരുന്നു.. കുളിച്ചിട്ട് ഭക്ഷണം കയിച്ചാ മതിയെന്നും പറഞ്. അവനാണെൽ മനസ്സില്ലാമനസ്സോടെ അവിടന്ന് എണീറ്റു പോയി.. അവൻ പോണത് കണ്ട് ഞാനും ബാപ്പിച്ചിയും ഒരുപാട് ചിരിച്ചു. അമ്മാതിരി നടത്തായിരുന്നു. അങ്ങനെ രാത്രി ആയപ്പോ ഒരു കട്ടൻചായയും പരിപ്പ് വടയും കൂട്ടി ചായ കുടിച്ചു. അങ്ങനെ ഞങ്ങളെല്ലാരും കൂടി പഴയ ഓരോ കഥയൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോ.. അതിനിടക്കാ ബാപ്പിച്ചി ഒരു കല്യാണആലോചനയുടെ കാര്യം തട്ടിവിട്ടത്. ഏതോ വല്യ കുടുംബം ആണ്‌ അതാണ് ഇതാണ് എന്നൊക്കെ പറഞ് ബാപ്പിച്ചി മ്മളെ കൺവീൻസ് ചെയ്യാനുള്ള എല്ലാ അടവുകളും പയറ്റി നോക്കണ് ണ്ടേലും..

ഞാനതൊന്നും മൈൻഡ് ചെയ്തില്ല. അവസാനം ഇത് ഏക്കത്തില്ലന്ന് മനസ്സിലായപ്പോ ബാപ്പിച്ചി തന്നെ ആ ടോപ്പിക്ക് അങ്ങ് നിർത്തി. ഉമ്മിയാണെൽ ഇതൊക്കെ കെട്ട് പുഞ്ചിരിച്ചോണ്ട് നിക്കാ എന്നല്ലാതെ ഒന്നും പറയുന്നില്ല.ഏകദേശം ഇഷാഹ്‌ ബാങ്ക് കൊട്ത്തപ്പോ ബാപ്പിച്ചിയും ഞങ്ങടെ നെയ്‌ബർ അഷറഫിക്കയും കൂടെ പള്ളിയിൽ പോയി.. പിന്നെ എന്റെ അനിയൻ പൊട്ടന്റെ സ്കൂളിൽത്തെ ഓരോ പൊട്ടത്തര സ്റ്റോറിയും കെട്ട് ഇരിക്കലായിരുന്നു എന്റെ പണി. അവനിപ്പോ പ്ലസ് ടുലാണ്.. ചെറിയൊന് ആണേൽ കുറച്ചു ഓപ്പൺ ടൈപ് ആണ്‌... എല്ലാം മുഖത്ത് നോക്കി പറയും ഒന്നും ഉള്ളിൽ വെച്ചോണ്ടിരിക്കത്തില്ല. അവനാണെൽ എല്ലാവരോടും പെട്ടന്നങ് കൂട്ടാവണ ക്യാരക്ടർ ആയോണ്ട് കഥകളും പറയാൻ ഒരുപാട് ഇണ്ടാവും.അങ്ങനെ അവന്റെ സ്റ്റോറി ഒക്കെ കേട്ട് കയിഞ്ഞ് ഒരു 10.00ഒക്കെ ആയപ്പോ ഞാൻ ഉറങ്ങാൻ കിടന്നു.രാവിലെ എണീറ്റപ്പോ എനിക്ക് ആണേൽ ശരീരം ആസകലം വേദനിക്കാണ്... ഭയങ്കര ക്ഷീണവും.. ചുട്ടുപൊള്ളുന്ന പനിയും.. ഇന്നലെ മഴ കൊണ്ടില്ലേ അതോണ്ടായിരിക്കും. "ആയിശു.... മോളെ ഇയ്യ് റെഡി ആയില്ലേ.... സോന വിളിച്ചായിരുന്നു അവള് ഇന്നലെ രാത്രി അമ്മയുടെ വീട്ടില് പോയെന്നും ഇന്ന് അവിടന്നാ കോളേജിൽ പോകുന്നെ അന്നോട് പൊക്കോളാൻ അവളെ കാത്ത് നിക്കണ്ട എന്നൊക്കെ പറഞ്.....

ഉമ്മി തായേ നിന്നും വിളിച്ചു പറയണത് ഞാൻ കേട്ടെങ്കിലും മറുപടി പറയാൻ എനിക്ക് വയ്യായിരുന്നു....വല്ലാത്ത ക്ഷീണം..നാവൊന്നും പൊങ്ങാത്തപോലെ. അങ്ങനെ ഞാനൊന്നും മിണ്ടാതെ ആയപ്പോ ഉമ്മി മേലത്തെ എന്റെ റൂമിലേക്ക് കയറി വന്നു. ഉമ്മി മ്മളെ നെറ്റിയിൽ കൈ വച്ച് നോക്കുമ്പോ ഭയങ്കര ചൂട്.. പനിയുടെ ടാബ്‌ലെറ്സ് ഒക്കെ എടുത്തു തന്നു. അതൊക്കെ കുടിച്ച് പുതപ്പും പുതച്ച് ഞാനവിടെ തന്നെ കിടന്നു.. ഇന്നേക്ക് മൂന്നാമത്തെ ദിവസം ആയി കോളേജിൽ പോയിട്ട്. നമ്മടെ ടീമ്സ് ഒക്കെ ദിവസവും ഉമ്മിടെ ഫോണിൽ വിളിച്ചു സുഖവിവരങ്ങൾ ഒക്കെ തിരക്കണ് ണ്ടായിരുന്നു. വീട്ടില് ഇരുന്നു ബോർ അടിച്ചു തുടങ്ങിക്ക്ണ്... ഇനി ഇന്ന് എന്തായാലും കോളേജിൽ പോയെ പറ്റു.. ഞാൻ വേഗം റെഡിയായി ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോയെക്കും സോന വന്ന് വിളി തുടങ്ങിയിരുന്നു.. എങ്ങനെ ഒക്കെയോ ഭക്ഷണവും കയിച് ഉമ്മിനോടും കാലത്ത് തന്നെ പത്രം വായിച്ചിരിക്കണ എന്റെ പുന്നാര ബാപ്പിച്ചിനോടും സലാം പറഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.. സാധാരണ ഞങ്ങള് എപ്പോളും വൈകും ബസ്സ് സ്റ്റാൻഡിലേക്ക് ബസ്സ് വരണ കാണലും ഓടലാണ് പതിവ്. പക്ഷെ ഇന്ന് സ്വാല്പം നേരത്തെ ആണ്‌.

ഞാനും സോനയും അങ്ങനെ ബസ്സ് സ്റ്റാൻഡിൽ ഇരുന്ന് ചുമ്മാ അതിലെ പോണവരെ ഒക്കെ വായിനോക്കി കൊണ്ടിരിക്കാണ്. അപ്പോഴാ ഞങ്ങള് നോക്കണ കണ്ടിട്ട് അതിലൂടെ പോയ ബൈക്കിന്റെ പിന്നിലിരിക്കണ ഒരുത്തൻ ഞങ്ങളോട് റ്റാറ്റാ ഒക്കെ പറഞ്ഞത്.. ഞാനും തിരിച്ചു റ്റാറ്റാ ഒക്കെ പറഞ്.. "ആയിഷ... ചുമ്മാ ഇരിക്ക്ട്ടോ.. ഈ ബോയ്സിന്റെ കാര്യം ഒന്നും പറഞ്ഞൂടാ.. നീ ഇപ്പൊ തമാശക്ക് കൈകൊണ്ട് ബൈ ഒക്കെ പറഞ്ഞെയാന്നേലും അവന് അവനോടു നിനക്ക് വല്ല ഇഷ്ടം ഉള്ളോണ്ട് ആണ്‌ പറഞ്ഞത് എന്നൊക്കെ തെറ്റിദ്ധരിച്ചാലെ.. പിന്നെ നിനക്ക് അവൻ ഒരു ഒഴിയാ ബാധ ആയിരിക്കും. സോന അത് പറഞ് അവസാനിപ്പിക്കലും ദേ അവൻ പിന്നേം.. നേരത്തെ പോയ വഴിക്ക് നിന്ന് ബൈക്ക് തിരിച്ചു പിന്നെയും വന്നേക്കാണ്.. അത് കണ്ടതും ഞങ്ങൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല....അവര് ഞങ്ങടെ അടുത്ത് വന്ന് ബൈക്ക് നിർത്തിയതും ബസ്സ് വരലും ഒരേ ടൈംമിങ് ആയിരുന്നു. ഞങ്ങടെ ഭാഗ്യം ഇല്ലേൽ അവരുടെ ഒലിപ്പിച്ചുല്ല സംസാരവും കെട്ടിരിക്കേണ്ട അവസ്ഥയായിരുന്നേനെ.. ബസ്സിൽ ആണേൽ അതികം ആളൊന്നുല്ല. ഞാനും സോനയും അടുത്തടുത്ത ഇരുന്നത്. "ഡീ..... മ്മ്ഹ്.. എന്തേയ്.... "അത്.. പിന്നെ നിന്നെ പുള്ളിക്കാരൻ തിരക്കിയായിരുന്നുട്ടോ.... ആര്.. ഞാനൊരു സംശയത്തോടെ അവളെ നോക്കി. "മറ്റാര്... നമ്മടെ റാഹിദ് സാർ.. നീ വന്നില്ലേ..

നിനക്ക് എന്നാ പറ്റിയെ.. ഇനി എപ്പോ വരും... എന്റമ്മച്ചി ഒരു നൂറുകൂട്ടം ചോദ്യങ്ങളായിരുന്നു. നീ ലീവ് ആയ ഡേയ്‌സ് ഒക്കെ ഫസ്റ്റ് ക്ലാസ്സിൽ വന്നപാടെ നിന്നെ കുറിച്ച് തിരക്കിട്ടെ ക്ലാസ്സ്‌ എടുക്കുള്ളൂ.. ട്രൂ ലബ്.....ആണ് മോളെ.. അവളത് പറയലും ഞാനവളെ രൂക്ഷമായി നോക്കി.കാലത്ത് തന്നെ ചുമ്മാ എന്തേലും തട്ടിവിടൽ ആണ്‌ അവളുടെ പണി. "ആയിശു...ഡാ.. സീരിയസ് ലി..... മുത്തപ്പനാണെൽ സത്യം.. ചോദിച്ചുന്നെ.. അപ്പൊ ഞാൻ പറഞ്ഞു നിന്റെ കാല് പൊട്ടി നീ കിടപ്പിൽ ആണ്ന്ന് അപ്പൊ അങ്ങേരെ മുഖം ഒന്ന് കാണണ്ടതായിരുന്നു.. ഞാനും അബിയും ഇതും പറഞ്ഞു ക്ലാസ്സിന്ന് ഒരു പാട് ചിരിച്ചായിരുന്നു. അവസാനം പോവാൻ നേരത്ത് നിന്റെ ഇപ്പോഴത്തെ വീടിന്റെ അഡ്രെസ്സ് ഒക്കെ വാങ്ങിയായിരുന്നു. മറ്റേ വീട് പിന്നെ അങ്ങേർക്ക് അറിയാലോ.... എന്നിട്ട് നീ പറഞ്ഞു കൊട്ത്തോ ദുഷ്ടി.. "ഏയ്‌... ഞാൻ എനിക്ക് അറിയാൻ മേല എന്ന് പറഞ്ഞു.. മിക്കവാറും നിന്നെ ഇന്ന് കണ്ടാൽ അങ്ങേര് എന്നെ ക്ലാസ്സിൽന്ന് പറപ്പിക്കും.. ഇന്നലെ കള്ളം പറഞ്ഞോണ്ട്. ഓഹ് ഭാഗ്യം നീ പറഞ്ഞില്ലല്ലോ.. നീ എന്റെ മുത്താടി... എനിക്ക് നേരത്തെ തോന്നി നീ എന്തായാലും പറയൂലാന്ന്..

"മോളെ ആയിശു.. നിന്ന് പതപ്പിക്കാണ്ട് ഇറങ്ങി വാ കോളേജ് എത്തി. അങ്ങനെ കോളേജിൽ എത്തിയതും ഇലക്ഷൻ ആയോണ്ട് അതിന്റെ ഒക്കെ പരുപാടിയിലായിരുന്നു എല്ലാരും. ജോൺ, ആഷിക്, മുബീന ഇവരൊക്കെയാണ് മത്സരിക്കാൻ പോണത്. ഞങ്ങള് ക്ലാസ്സിലേക്ക് നടന്നു പോവണ സമയത്തൊക്കെ ജുനു പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിൽ ഇണ്ടേലും എന്റെ കണ്ണുകൾ ഒരാൾക്ക് വേണ്ടി തിരയുകയായിരുന്നു. പക്ഷെ ആ മുഖത്തെ എനിക്ക് അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.. ക്ലാസ്സിൽ എത്തിയതും അവരൊക്കെ എന്താ ലീവ് ആയെ എന്ന കാരണം തിരക്കുകായിരുന്നു.. എല്ലാരോടും മറുപടി പറഞ് ഞാൻ മ്മളെ സ്ഥിരം സീറ്റിൽ ചെന്നിരുന്നു. അപ്പോഴാ അബിയും സോനയും തപ്സിയൊക്കെ അടുത്ത് വന്ന് ഓരോ കുശലാന്വേഷണം പറച്ചിൽ ഒക്കെ തുടങ്ങിയിരുന്നു.ജുനു ആണേൽ ഇന്ന് ലീവ് ആണ്‌ പോലും... അന്ന് കണ്ടേ പിന്നെ അവന്റെ ഒരു വിവരവും ഇല്ലായിരുന്നു. അപ്പോഴാ മുന്പിലെ ബെഞ്ചിലിരുന്ന് എന്നെ നോക്കി ചിരിക്കണ അവനെ ഞാൻ ശ്രദ്ധിച്ചത്.... വിച്ചു... ഓഹ് സോറി വിച്ചുനെ നിങ്ങൾക് പരിജയം കാണില്ലലെ...

എന്റെ ബെസ്റ്റ് ബടി ആണ്‌ വിച്ചു എന്ന് ഞാൻ വിളിക്കണ വൈശാഖ്. പക്ഷെ ഞങ്ങടെ ടീമിൽ അല്ലാട്ടോ. വിച്ചു എന്റെ മാത്രം ബെസ്റ്റി ആണ്‌. അവർക്കൊക്കെ അറിയാം പക്ഷെ ക്ലോസ് ഒന്നുവല്ല.. ഞങ്ങള് പണ്ട് എട്ടാം ക്ലാസ്സ്‌ മുതൽ ഒരുമിച്ചു പടിക്കണേയാ... ഇപ്പൊ ഡിഗ്രി എത്തിട്ടും എന്നോടൊപ്പം തന്നെ... "എടി ആയിച്ചോമ്മ.... മടിച്ചിപാറു.. സത്യം പറ... നീ ചുമ്മാ പനിയെന്നൊക്കെ പറഞ് അഭിനയിച്ചു കിടക്കല്ലായിരുന്നോ.. ഏഹ് എനിക്കറിയാം.. പിന്നെ ഞാൻ പറഞ്ഞകാര്യം വല്ലോം നടക്കുവേ.. എടി നീ പറയണേട്ടോ.. മോനെ എനിക്കി ബ്രോക്കർ പണിയൊന്നും അറിയാൻ മേല നീ തന്നെ സംസാരിക്ക്.. "ഡീ.. ഡീ.. പ്ലീസ് അങ്ങനെ പറയല്ലേ... നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അതാണേൽ നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയും സംസാരിക്ക്.. ഇതെങ്ങാൻ സെറ്റ് ആയാൽ നിനക്ക് ട്രീറ്റ്‌ ഉറപ്പ്... അതും പറഞ് അവൻ പോയി.. പണ്ട് മുതൽക്കേ ഇവന് ടീച്ചർസിനെ സോപ്പിടാനോ അതല്ലേൽ ഇമ്പോസിഷൻ എഴുതലും നോട്സ്‌ എഴുതൽ ഒക്കെ ദേ... ഈ എന്റെ പണിയായിരുന്നു.ഇന്ന് ചെക്കന് നമ്മടെ സോനയുടെ സിസ്റ്ററിനെ സെറ്റ് ആക്കി കൊടുക്കോ... പിന്നെ ഈ കാര്യം സോനയോട് പറയണം അതൊക്കെയാണ്‌ ലെവന്റെ ആവശ്യം.

അല്പം മണ്ടത്തരം ഉണ്ടെന്നേ ഉള്ളൂ ആള് പാവാണ്‌.. എനിക്ക് എന്റെ സഹലിനെ പോലെ തന്നെയാ അവനും ഒരു ബ്രദർ സിസ്റ്റർ ബോണ്ട്‌... അങ്ങനെ മിസ്സ്‌ വന്ന് ക്ലാസ്സ് ഒക്കെ എടുക്കാൻ തുടങ്ങി. ക്ലാസ്സ്‌ കഴിയുമ്പോയേക്കും മ്മളൊക്കെ ഉറക്കം വന്ന് ആ ബെഞ്ചിൽ കിടന്നു പോയി അമ്മാതിരി ശോകം ക്ലാസ്സാണ്.. ഉച്ചക്ക് ശേഷം ആണേൽ റാഹിദ് സാറിന്റെ ക്ലാസ്സ് ആണ്‌. എന്തോ അങ്ങേരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഞാനും സോനയും തപ്സിയും കൂടി ക്ലാസ്സ്‌ കട്ട്‌ ചെയ്ത് നേരെ ലൈബ്രറിയിലേക്ക് വിട്ടു. അവിടാണെൽ ആരും ഞങ്ങളെ പെട്ടന്നൊന്നും കണ്ട് പിടിക്കൂല അത്ര പുസ്തകങ്ങള് കൊണ്ട് നിറഞ്ഞതാണ് ഞങ്ങടെ ലൈബ്രറി. ചെറുതായി ഒരു ടെൻഷൻ ഉണ്ടേലും അവര് രണ്ട് പേരും ഉള്ളോണ്ട് അതികം പേടിയൊന്നും തോന്നില്ല.തപ്സിയും സോനയും ആണേൽ ഭയങ്കര കത്തിയടിയാണ്. അങ്ങനെ ചുമ്മാ ബോർ അടിച്ചു അവിടെ ഇരിക്കുമ്പോ ഒരു പുസ്തകം എന്റെ കണ്ണിലുടക്കിയത്...

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "ബാല്യകാല സഖി "എന്ന നോവൽ എന്തോ അത് വായിക്കണം എന്ന് തന്നെ എന്റെ മനസ്സ് എന്നോട് പറയണപോലെ എനിക്ക് തോന്നി....ഞാൻ അങ്ങനെ അതിലെ ഓരോ പേജുകളായി വായിച്ചു തീർക്കാൻ തുടങ്ങി. ഓരോ പേജ് കഴിയുംതോറും അടുത്തത് എന്തെന്ന് അറിയാൻ ഉള്ള ആകാംഷ എന്നിൽ വർധിക്കുയായിരുന്നു. അങ്ങനെ കോളേജ് വിടണ ടൈം ആയപ്പോ തപ്സിയും സോനയും പോവാം എന്ന് പറഞ്ഞപ്പോ അവരോട് പൊക്കോളാൻ പറഞ്ഞു ഞാൻ അത് വായിക്കാൻ തുടങ്ങി. കാരണം ഇന്ന് ഞങ്ങളുടെ ബസ്സ് ആണേൽ അങ്ങോട്ടേക്ക് ഉണ്ടാവില്ലന്ന് രാവിലെ വരുമ്പോ കണ്ടക്ടർ പറഞ്ഞായിരുന്നു... സോനയാണെൽ അവളുടെ അമ്മയുടെ വീട്ടിലേക്കായത് കൊണ്ട് ഇന്ന് ഞാൻ മ്മളെ വീട്ടിക്ക് തനിച്ചു പോണം.അങ്ങനെ ഞാൻ സോനയുടെ ഫോൺ വാങ്ങി ബാപ്പിച്ചിനെ വിളിച്ചു പറഞ്ഞു.. എന്നെ കോളേജിൽ നിന്നും കൂട്ടാൻ വരാൻ.. അവര് രണ്ടും എന്നോട് ബൈ പറഞ് ലൈബ്രറിയിൽ നിന്നും ഇറങ്ങി. അങ്ങനെ ഞാൻ അത് മുഴുവൻ വായിച്ചു തീർത്തതും.. അതിലെ കഥാപാത്രങ്ങളായ സുഹറയും മജീദും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.. എന്തോ ഭയങ്കര ഫീൽ ആയിരുന്നു അത് വായിച്ചു കഴിഞ്ഞപ്പോ... ഞാൻ അവിടന്ന് എണീക്കുമ്പോയേക്കും ലൈബ്രറി മുഴുവൻ ശൂന്യത നിറഞ്ഞിരുന്നു ഒരാള് പോലും അവിടെ ഉണ്ടായിരുന്നില്ല.

ആ പുസ്തകം അതിന്റെ യതാ സ്ഥാനത്തു വച്ച് ലൈബ്രറിയിൽ നിന്നും ഇറങ്ങാൻ നിന്നതും ആരോ അത് വന്ന് പുറത്തു നിന്ന് ലോക്ക് ചെയ്തിരുന്നു. ഞാൻ ഡോറിനെ ലക്ഷ്യമാക്കി ഓടി..എന്നെ കണ്ടിട്ടും അയാൾ അത് കാര്യം ആക്കാതെ അവിടെ നിന്നും പോയി.. എനിക്കാണേൽ അയാളുടെ മുഖം നേരെചുവെ കാണാനും കഴിഞ്ഞില്ല.... എന്തോ എന്നെ ആരോ മനഃപൂർവം ഇതിലിട്ട് പൂട്ടിയത് പോലെ എനിക്ക് തോന്നി. ഹേയ്.. ഡോർ തുറക്ക് എന്ന് അലറി വിളിച്ചിട്ടും അതൊന്നും ആരും കേക്കുന്നുണ്ടായിരുന്നില്ല.ഞാൻ വാതിൽ മുട്ടി ഒരുപാട് അലറി വിളിച്ചു.. ഒരുപൂച്ച കുഞ്പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് എനിക്ക് അപ്പൊ മനസായിലായി. നേരം ഇരുട്ടാൻ തുടങ്ങി.. സത്യം പറഞ്ഞ എനിക്ക് വല്ലാത്ത ഭയം തോന്നി ആ സമയത്ത് . എന്റെ കയ്യിൽ ആണേൽ ഫോണും ഇല്ലാതാൻ... എന്തോ എന്റെ കണ്ണൊക്കെ ഞാൻ പോലും അറിയാതെ നിറഞ്ഞൊയുകുന്നുണ്ടായിരുന്നു ... ഇനി ഞാൻ എന്ത്‌ ചെയ്യും.. എങ്ങനെ ഇവിടന്ന് പുറത്ത് കടക്കും...

ഇന്ന് ഞാൻ ഇവിടെ തന്നെ നിക്കേണ്ടി വരോ.. അങ്ങനെ ഓരോ ചോദ്യങ്ങളായി മനസ്സിൽ ഉയർന്നു.......... പെട്ടന്ന ആരോ വാതിൽ തുറക്കണ ശബ്ദം കേട്ടത്. ഇത് ഇനിപ്പോ നേരത്തെ എന്നെ മനഃപൂർവം പൂട്ടിയിട്ട ആള് തന്നെയായിരിക്കോ.. എന്ന ഉൾഭയം എനിക്ക് നല്ല പോലെ തോന്നി. എന്റെ ഹൃദയമിടിപ്പിന്റെ വേഗത എനിക്ക് എന്റെ കാതുകളിൽ കേക്കമായിരുന്നു. അയാളുടെ കാലടി ശബ്ദം കേട്ടതും എന്നിൽ ഭയം ഒന്നുകൂടി വർധിച്ചു . കണ്ണൊക്കെ നിറഞ് ഞാൻ അവിടെ ലൈബ്രറിയിലെ ഒരു വശത്തായി മുഖവും കൈകൊണ്ടു മറച്ചു അവിടെ ഇരുന്നു..അപ്പോയെക്കും അയാൾ നടന്ന് എന്റെ മുൻപിൽ വന്നു നിന്നു. ഞാൻ പതിയെ എന്റെ മുഖത്ത് നിന്ന് കൈകൾ മാറ്റി തലയുയർത്തി അയാളെ നോക്കി.................... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story