💕ഐഷ 💕: ഭാഗം 14

aysha

രചന: HAYA

പെട്ടന്ന ആരോ വാതിൽ തുറക്കണ ശബ്ദം കേട്ടത്. ഇത് ഇനിപ്പോ നേരത്തെ എന്നെ മനഃപൂർവം പൂട്ടിയിട്ട ആള് തന്നെയായിരിക്കോ.. എന്ന ഉൾഭയം എനിക്ക് നല്ല പോലെ തോന്നി. എന്റെ ഹൃദയമിടിപ്പിന്റെ വേഗത എനിക്ക് എന്റെ കാതുകളിൽ കേക്കമായിരുന്നു. അയാളുടെ കാലടി ശബ്ദം കേട്ടതും എന്നിൽ ഭയം ഒന്നുകൂടി കൂടി. കണ്ണൊക്കെ നിറഞ് ഞാൻ അവിടെ ലൈബ്രറിയിലെ ഒരു വശത്തായി മുഖവും കൈകൊണ്ടു മറച്ചു അവിടെ ഇരുന്നു.. "ആർ യു ഓക്കെ ..... ആ ശബ്ദം കേട്ടതും ഞാൻ മെല്ലെ മുഖത്ത് നിന്നും കൈകൾ മാറ്റി അയാളെ നോക്കി. ആ സമയം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.. എന്റെ കണ്ണൊക്കെ നിറഞ്ഞു ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു. ആ നിമിഷത്തെ എന്റെ മാനസികഅവസ്ഥ.. അതുകൊണ്ടാണ് എന്ന് തോന്നുന്നു ഞാൻ അവിടെ നിന്നും എണീറ്റ് അവനെ കെട്ടിപിടിച്ചു...ആ സമയത്തും എന്റെ നിയന്ത്രണം വിട്ട് കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അവനാണെൽ അവിടെ ഒരു പ്രതിമ കണക്കെ നിക്കാണ്.. ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് അവൻ പ്രതീക്ഷിച്ചുകാണില്ല. ഒരുപക്ഷെ ഇന്ന് അവൻ വന്നില്ലായിരുന്നേൽ....... എനിക്ക്....

വല്ലതും പറ്റിയിരുന്നെങ്കിൽ... ജീവനൊടുക്കുക എന്നല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല...എന്റെ മുൻപിൽ.. അതൊന്നും ആലോചിക്കാൻ തന്നെ എനിക്ക് വയ്യ.. ജോൺ... നീ ഇവിടെ വരും എന്ന്.... ഞാ.. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.... വിക്കി വിക്കിയാണേലും ഞാൻ വാക്കുകൾ പറഞ്ഞവസാനിപ്പിച്ചു. ********* ഇന്ന് ഇലക്ഷന്റെ ഓരോ പരുപാടി ഒക്കെ കയിഞ് വീട്ടിലേക്ക് പോവാൻ ബുള്ളറ്റും എടുത്തു കോളേജിൽ നിന്നും ഇറങ്ങി പകുതി വഴിക്ക് എത്തിയപ്പോഴാ കിച്ചുവിന്റെ ഫോൺ കാൾ.. സത്യം പറഞ്ഞ വിളിച്ചത് കിച്ചു ആയിരുന്നില്ല അവന്റെ അനിയൻ അബിയായിരുന്നു. "ഹലോ.. ജോണേട്ടാ... നിങ്ങള് കോളേജിൽ നിന്നും ഇറങ്ങിയോ... അവന്റെ ചോദ്യത്തിന് ഞാൻ ഇല്ലന്ന് മറുപടി പറഞ് എന്താ കാര്യം എന്ന് തിരക്കി... "അത് പിന്നെ എന്റെ ഫ്രണ്ട് സോന വിളിച്ചായിരുന്നു.... ഞങ്ങടെ ആയിശു ഇതുവരെ വീട്ടില് എത്തിയില്ല അവളുടെ ബാപ്പ നമ്മടെ കോളേജിൽ അവളെ കൂട്ടികൊണ്ടോവാൻ വന്നേലും അവളെ അവിടെ കണ്ടില്ലാന്ന് പറഞ്.. ഇന്നാണേൽ അങ്ങോട്ടേക്കുള്ള ബസ്സും ഇല്ലാ പോലും ഇപ്പൊ തന്നെ നേരം ഒരുപാട് ഇരുട്ടി ..

ജോണേട്ടൻ കോളേജ് വിട്ട് വീട്ടിക്ക് പോന്നിട്ടില്ലേൽ ഒന്ന് അവള് അവിടെ ഉണ്ടോന്ന് നോക്കുവോ.... അവളുടെ ഉമ്മയും എന്നെ ഇപ്പൊ വിളിച്ചായിരുന്നു... ഞാൻ അത് കേട്ടപാതി കേക്കാത്ത പാതി വണ്ടിയും തിരിച്ചു നേരെ കോളേജിലേക്ക് തന്നെ വിട്ടു.. അവൾക്ക് ഇതെന്ത് പറ്റിയാവോ.. ഇനീപ്പോ ഒരുപക്ഷെ എന്തേലും അരുതാത്തത് വല്ലോം സംഭവിച്ചു കാണോ എന്ന ഒരു പേടി എന്റെ ഉള്ളിലും ഉടലെടുത്തു. കോളേജ് ഗ്രൗണ്ടിൽ ബുള്ളറ്റും നിർത്തി.. സെക്യൂരിറ്റി ചേട്ടന്റെ കയ്യിന്ന് ക്ലാസ്സിന്റെ ഒക്കെ കീയും ചോദിച്ചു വാങ്ങിച്ച് ഞാൻ അവിടെ മുഴുവനും അവളുടെ പേരും വിളിച്ചു അവളെ തിരയാൻ തുടങ്ങി. എല്ലാ ക്ലാസ്സിലെയും ഡോർ മുട്ടി വിളിച്ചേലും അവിടന്ന് ഒന്നും ആരുടേയും റെസ്പോണ്ട്സ് കിട്ടില്ല... അങ്ങനെ എല്ലായിടത്തും ചെന്ന് നോക്കിയേലും അവിടെയൊന്നും അവൾ ഇല്ലായിരുന്നു.. ഒരുപക്ഷെ അവള് അവളുടെ വല്ല റിലേറ്റീവ്സിന്റെ വീട്ടിലോ പോയതാവും എന്ന് രാജൻ ചേട്ടൻ പറഞ്ഞത് കെട്ട് തിരിച്ചു പോരാൻ നോക്കുമ്പോഴാണ് ലൈബ്രറിയുടെ കാര്യം എനിക്ക് ഓർമ്മവന്നത്. രാജൻ ചേട്ടനും എന്റെ കൂടെ അവളെ അന്വേഷിക്കാൻ ഉണ്ടായിരുന്നു.. കൊറേ അവിടെ ഒക്കെ തിരഞ്ഞിട്ടും ആരെയും കാണാത്തതോണ്ട് പുള്ളിനോട് ഞാൻ പൊക്കോളാൻ പറഞ്ഞു.. കീ യും അദ്ദേഹത്തിന്റെ കയ്യിൽ ഏല്പിച്ചു.ഏയ്‌.. എന്തായാലും ലൈബ്രറിയിലൊന്നും അവള് ഇണ്ടാവില്ല...

എന്ന് വിചാരിച്ചു തിരിച്ചു പോരാൻ മുതിർന്നതും.. എന്തോ അവിടെ കൂടി അന്വേഷിച്ചിട്ട് പോവാലോ എന്ന് മനസ്സ് പറയണപോലെ എനിക്ക് തോന്നി.അങ്ങനെ ഞാൻ ലൈബ്രറി ലക്ഷ്യമാക്കി നടന്നു.. അതിന്റെ ഡോറും തുറന്ന് ഞാൻ അവിടെ ഒക്കെ അവളെയും നോക്കി നടന്നു അപ്പോഴാണ് അവിടെ ഐഷയെ കണ്ടത്. മുഖം ഒക്കെ ആകെ വല്ലാണ്ട് ആയിരുന്നു.. കണ്ണൊക്കെ ആകെ കലങ്ങി അവളെ ആ കോലത്തിൽ കണ്ടതും എന്റെ നെഞ്ചോന്ന് പിടഞ്ഞു..... ഞാൻ അവിടെ ചെന്ന് നിന്നിട്ടും അവള് എന്റെ മുഖത്ത് നോക്കാണതെ ഇല്ലാ... കുറച്ചു കഴിഞ്ഞപ്പോ മെല്ലെ തലയുയർത്തി നോക്കിയതും.. ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അവള് എന്നെ വന്നു ഹഗ്ഗ്‌ ചെയ്തത്... ഞാൻ ഒരു പ്രതിമ കണക്കെ അവിടെ തന്നെ നിന്നു.. അപ്പോഴാ എനിക്ക് മനസ്സിലായത് അവള് വല്ലാതെ പേടിച്ചിരുന്നു. കയ്യൊക്കെ വല്ലാണ്ട് വിറയ്ക്കണ്‌ ണ്ട്...എന്നെയും കെട്ടിപ്പിടിച്ചു കരയണ കണ്ടപ്പോ ഞാൻ മെല്ലെ കൈകൊണ്ട് അവളുടെ തലയിൽ തടവി.. ഐഷ ........ അവള് പതിഞ്ഞ സ്വരത്തിൽ മ്മ്ഹ് എന്ന് മൂളി ശേഷം എന്നിൽ നിന്നും ഒരുഅടി അകന്ന് നിന്നു.. "സോറി ജോൺ..... ഞാൻ മനഃപൂർവം അങ്ങനെ ചെയ്തതല്ല..

പെട്ടന്ന് ആ ഒരു നിമിഷം അങ്ങനെ.... ഹലോ മാഡം... താൻ ഈ പറയണത് ഹഗ്ഗ്‌ ചെയ്തതാണേൽ അതിന് സോറി ഒന്നും വേണ്ടാട്ടോ. വേണേൽ താൻ ഒന്നുടെ കെട്ടിപിടിച്ചോ എനിക്ക് കൊഴപ്പൊന്നുല്ല.. ഞാനത് പറയലും അവളെന്നെ രൂക്ഷമായൊന്ന് നോക്കിയെങ്കിലും ശേഷം ഒന്ന് ചെറുതായി പുഞ്ചിരിച്ചു. അങ്ങനെ കോളേജിൽ നിന്നും അവളെയും കൂട്ടി ഞാൻ എന്റെ ബുള്ളറ്റും എടുത്തു നേരെ വീട്ടിക്ക് വിട്ടു അപ്പോയെക്കും കൂരാകൂരിരൂട്ടായിരുന്നു . പോകുന്ന വഴിക്ക് എങ്ങനെയാ ലൈബ്രറിയിൽ കുടുങ്ങി പോയത് എന്ന് ഞാൻ തിരക്കി.. അവള് കാര്യങ്ങളൊക്കെ പറഞ്ഞു തന്നപ്പോയാ എനിക്ക് മനസ്സിലായത് ഇത് ആരോ കരുതികൂട്ടി ചെയ്തതാണ്... അല്ലാതെ ഒരിക്കലും യാതൃശ്ശികമായി സംഭവിച്ചതൊന്നുവല്ല.ഒരുപക്ഷെ ഞാൻ ആ സമയത്തു അവിടെ ചെന്നില്ലായിരുന്നേൽ...... എന്നാലും ഇവളോട് ആർക്കണോ ഇത്ര വൈരാഗ്യം.. പാതി വഴിയെത്തിയപ്പോ ഭയങ്കര മഴയായിരുന്നു . എന്റെ കയ്യിലുണ്ടായിരുന്ന റെയിൻകോട്ട് അവൾക്ക് കൊടുത്തു ..

ഞാനാണെൽ ഇടയ്ക്കിടെ ഇടം കണ്ണിട്ട് മ്മളെ പെണ്ണിയും നോക്കണ് ണ്ട്ട്ടോ . അങ്ങനെ മഴ ശക്തിയായപ്പോ വേറെ നിവർത്തി ഇല്ലാതെ വണ്ടി ഒരു തട്ടുകടയുടെ മുൻപിൽ നിർത്തേണ്ടിവന്നു. എന്റെ ഷർട്ടും തലയൊക്ക ആകെ നനഞ്ഞു ഒരുമാതിരി ആയിക്ക്.... അങ്ങനെ മഴകൊള്ളാതെ ഞങ്ങള് രണ്ടാളും അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു. ആ തട്ടുകടയിൽ നിന്ന് രണ്ട് ചായക്കും ഓംപ്ലറ്റിനും ഓർഡർ ചെയ്ത് ഞാൻ അവളുടെ അരികിൽ ചെന്നു..അവളാണെൽ മഴകോട്ട് ഒക്കെ അഴിച്ചു അവിടെ വച്ചിട്ടുണ്ട്.. എന്റെ തലയിൽ ഒക്കെ ആകെ വെള്ളം ആയിട്ട് ഞാൻ മുടിയൊക്കെ ഒന്ന് കൈകൊണ്ടു കുടഞ്ഞു.. അത് കണ്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവള് അവളുടെ ഷാളിന്റെ ഒരു വശം കൊണ്ട് എന്റെ തല തോർത്തി തന്നു.. ഞങ്ങളെ കണ്ട് അവിടെ ഇരിക്കണ കുറച്ചു പേരൊക്കെ ക്യൂട്ട് കപ്പിൾസ് എന്നൊക്കെ കമന്റ്‌ അടിക്കുന്നത് കേട്ടപ്പോ എന്നോടും അറിയാതെ ചിരിച്ചു പോയി... ഇതൊക്കെ കണ്ട് തട്ടുകടയിലെ ചേട്ടനും ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോഴാ ചേട്ടൻ ഞാൻ ഓർഡർ ചെയ്തത് റെഡി ആയി എന്ന് പറഞ്ഞു വിളിച്ചത്.

അങ്ങനെ ഞങ്ങള് രണ്ടുപേരും അവിടന്ന് ചായ ഒക്കെ കുടിച്ചു കഴിഞ്ഞപ്പോയേക്കും മഴ പാതി ചോർന്നിരുന്നു. ഇത്രയും നേരം ആയിട്ടും ഞങ്ങള് തമ്മിൽ തമ്മിൽ മുഖത്തോട് മുഖം നോക്കുക എന്നല്ലാതെ കമാ എന്നൊരക്ഷരം മിണ്ടിയില്ല. പക്ഷെ എല്ലാം ഞങ്ങളുടെ കണ്ണുകൾ സംസാരിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവിടന്ന് ഇറങ്ങി വീണ്ടും വീട്ടിലേക്ക് തന്നെ തിരിച്ചു. കൊറച്ചു കഴിഞ്ഞപ്പോ അവളുടെ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പ്‌ എത്തി.അവളുടെ ബാപ്പ അവിടെ ബസ്സ് സ്റ്റോപ്പിൽ തന്നെ ഇണ്ടായിരുന്നു. ഞാനവളെ അങ്ങേരെ അരികിൽ കൊണ്ടുപോയി ഡ്രോപ്പ് ചെയ്തു. അവളുടെ ബാപ്പയാണേൽ എന്നോട് ഒരുപാട് നന്ദി ഒക്കെ പറഞ്ഞു.. പാവം പുള്ളിക്കാരൻ വല്ലാണ്ട് പേടിച്ചെന്ന് തോന്നുന്നു. ഹാ.. പേടിച്ചില്ലേൽ അല്ലെ സംശയം ഉള്ളൂ... *********** ബാപ്പിച്ചിനോടൊപ്പം മ്മള് വീട്ടിക്ക് എത്തി ഉമ്മിടെ ആണേൽ മുഖം ഒക്കെ വല്ലാണ്ട് ഇരിക്കാണ് അവര് ശെരിക്കും പേടിച്ചിട്ടുണ്ടാവും.. ഞാൻ എന്റെ മുറിയിൽ ചെന്ന് കുളിച് നിസ്കാരം ഒക്കെ കളാഹ് വീട്ടി കുറച്ചു നേരം ബെഡിൽ കിടന്നു. സത്യം പറഞ്ഞ ജോണിന്റെ കൂടെ വരണത് കണ്ടാൽ ബാപ്പിച്ചി വഴക്ക് പറയും എന്നൊക്കെയാ ഞാൻ കരുതിയെ പക്ഷെ ഭാഗ്യം ഒന്നും പറഞ്ഞില്ല.

എന്തോ വല്ലാത്ത ക്ഷീണം ഉണ്ടായായിരുന്നോണ്ട് എപ്പോഴാ മയക്കത്തിലേക്ക് വഴുതി വീണത് എന്നറിയില്ല.. പിന്നെ ഉമ്മി വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോയാ എണീറ്റത്. ഭക്ഷണവും കഴിച്ചു പിന്നേം വന്ന് കിടന്നു.. എന്നാലും ഞാൻ അവനോട് ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ.... എന്നാലും അവനെങ്ങനെയാണാവോ ഞാൻ ലൈബ്രറിയിൽ ഉള്ള കാര്യം കണ്ട് പിടിച്ചത്.. രാത്രി മുഴുവനും അവന്റെ ചിന്തകളിൽ മുഴുകി ഇരിക്കായിരുന്നു ഞാൻ.. മഴ പെയ്തപ്പോ വണ്ടിയിൽ നിന്നും ഇറങ്ങി എന്റെ കയ്യും പിടിച്ചു ആ തട്ടുകടയിൽ കേറിയതും... അവൻ നനയുന്നതൊന്നും ഒരു വക വെക്കാതെ എനിക്ക് റെയിൻകോട്ട് തന്നതും.. ഞാൻ വീഴാൻ പോയപ്പോ താങ്ങി പിടിച്ചതും.. അവന്റെ ആ സംസാരവും നോട്ടവും എപ്പോളും ചിരിച്ചോണ്ടിരിക്കണ ആ മുഖവും ഒക്കെ ആ നിമിഷം എന്റെ മനസ്സിൽ നിറഞ്ഞുനിന്നു......... എല്ലാം അറിഞ്ഞിട്ടും ഞാനവനെ പ്രണയിക്കുകയാണോ... വേണ്ട ഐഷ ജോണിന്റെ മനസ്സിൽ നീയില്ലാ... മറ്റൊരു പെണ്ണാ.. എന്നിട്ടും നീ എന്തിനാ അറിഞ്ഞുകൊണ്ട് വിഡ്ഢി ആകുന്നത്. ഞാൻ എന്റെ മനസ്സിനെ തന്നെ പറഞ്ഞുറപ്പിച്ച ശേഷം ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോ ജുനു പറഞ്ഞ കാര്യം എനിക്ക് ഓർമ്മവന്നത്. നീ കണ്ണെഴുതിയാൽ അടിപൊളിയായിരിക്കുംന്ന്. അതോണ്ട് ഞാൻ എന്റെ ഷെൽഫിൽ നിന്ന് കണ്മഷി എടുത്ത് കണ്ണെഴുതി.. എന്നെ കണ്ടതും സഹൽ മ്മളെ മുഖത്തേക്ക് തന്നെ നോക്കി. മ്മ്ഹ് എന്താ എന്ന തരത്തിൽ ഞാൻ പുരികം ഉയർത്തി.. "ജ്ജ ഇത്താത്തോയ്... ഇന്നെന്താ അന്നെ കാണാൻ പതിവിലും കുറച്ചു ഗ്ലാമർ ആയപോലെ... മോനെ സഹലെ അനക് എന്തോ കാര്യം സാധിക്കാൻ ഉണ്ടെന്ന് തോന്നണ്.. രാവിലത്തന്നെ സോപ്പിടൽ ആണല്ലോ.. "ഓഹ് ഇപ്പൊ അങ്ങനെ ആയോ.. മ്മള് ഒന്നും പറഞ്ഞില്ലേ കുഞ്ഞിമോളെ.... എന്നും പറഞ് ഓന് സ്കൂളിക്ക് പോയി. ഇന്ന് സോന അവളുടെ അമ്മയുടെ വീട്ടിൽ ആയോണ്ട് ഞാൻ ഒറ്റക്ക് പോണം കോളേജ്ഇലേക്ക് അപ്പോഴാ ബാപ്പിച്ചി ഇറക്കി തരാം എന്ന് പറഞ്ഞത്.ഉമ്മിനോട് സലാം പറഞ് ബാപ്പിച്ചിടെ തല്ലിപ്പൊളി സ്കൂട്ടിയിൽ കേറി ഞങ്ങള് നേരെ കോളേജിലേക്ക് വിട്ടു. എന്നെയും അവിടെ ഇറക്കി തന്ന് ബാപ്പിച്ചി തിരിച്ചുപോയി.. ഞാൻ നോക്കുമ്പോ കോളേജിന്റെ ഗേറ്റിന്റെ മുൻപിൽ തന്നെ ജോണും നോയലേട്ടനും അച്ചുഏട്ടനും ഒക്കെ നിക്കണ് ണ്ട്.

എന്തായാലും ജോണിന്റെ അടുത്ത് ചെന്ന് ഒരു നന്ദിയെങ്കിലും പറയണം എന്ന് വിചാരിച്ച് അവരുടെ അടുത്തെക്ക് ചെല്ലാൻ മുതിർന്നതും സാന്ദ്ര അവരുടെ അടുത്ത് എത്തിയിരുന്നു.അവള് ജോണുമായി ഭയങ്കര ക്ലോസ് ആയി സംസാരിക്കണ്ത് കണ്ടതും പിന്നെ അവരുടെ അടുത്തെക്ക് പോവാൻ ഞാൻ മുതിർന്നില്ല. പെട്ടന്നാ പുറകിൽ നിന്ന് ആയിഷ എന്ന വിളികേട്ട് തിരിഞ്ഞു നോക്കിയതും ദേ ആൽബിച്ചായൻ.. എത്ര ദിവസായിന്നോ കണ്ടിട്ട്. എന്നെ കണ്ടതും ആൽബിച്ചായൻ എന്റെ അടുത്ത് വന്നു. "ഡീ... നിന്നെ എത്ര ദിവസായിന്നോ കണ്ടിട്ട്. ശെരിക്കും ഞാൻ മിസ്സിത്ട്ടോ.. മ്മ്ഹ്.. എടോ മടിയാ തനിക്ക് എപ്പോളെലും ഒക്കെ കോളേജിലേക്ക് ഒന്ന് വന്നൂടെ.. ചുമ്മാ വീട്ടില് തന്നെ ഇരിന്ന് ബോർ അടിക്കത്തൊന്നുല്ലേ മനുഷ്യ........ "എടി പൊട്ടിക്കാളി മടിയായിട്ടൊന്നുവല്ല. വയ്യായിരുന്നു എന്റബ്ബോ മഴ കൊണ്ട് ആകെ പനിയും ജലദോഷവും ചുമയും എല്ലാം ഇണ്ടായിരുന്നു.ഇപ്പോഴും മര്യാദക്ക് ഓക്കേയായിട്ടൊന്നുല്ല..എന്നാലും നിന്നെ ഒക്കെ കാണാലോ എന്ന് കരുതി ഇങ് പൊന്നെയാണ്. "അല്ല ഇന്ന് നിന്നെ കാണാൻ നല്ല ചെലുണ്ടല്ലോ.... ഓഹ് കണ്ണെഴുതിട്ട് ണ്ട്ല്ലേ.. എന്തായാലും കൊള്ളാട്ടോ..

ഇപ്പൊ ശെരിക്കും നിന്നെ കാണാൻ എന്റെ ജൂലിയെ പോലെ തന്നെ ഇണ്ട്. അല്ല.. നീ എനിക്ക് എന്റെ ജൂലി തന്നെയാ.... അത് പറഞ്ഞതും ആൽബിച്ചായന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടപ്പോ എനിക്കും എന്തോ വിഷമം പോലെ.. പുള്ളിടെ മൂഡ്ഓഫ്‌ ഒന്ന് മാറ്റാൻ ഞാൻ ഓരോരോ മണ്ടത്തരങ്ങളും വിളിച്ചു പറയാൻ തുടങ്ങി.. മ്മ്ഹ്.. മിഷൻ സക്സസ് എന്ന് പറയാലോ അവസാനം എങ്ങനെയോ ഞാൻ ചിരിപ്പിച്ചെടുത്തു. അങ്ങനെ ഞങ്ങള് ഓരോന്ന് സംസാരിച്ചു കോളേജിലേക്ക് നടന്നു.. ഞങ്ങള് പോണത് ജോണും ടീമ്സ് ഒക്കെ നോക്കി എന്തൊക്കെയോ തമ്മിൽ തമ്മിൽ പറയാണ്. ആൽബിച്ചായൻ അവരെ നോക്കി ഒന്ന് കൈകാണിച്ച് ശേഷം എന്റെ കൂടെ വന്നു.മ്മളെ ക്ലാസ്സ് വരെ ആക്കി തന്നു.. അതിനിടക്ക് ഞങ്ങള് ഓരോന്ന് പറഞ്ഞു വാക്കേറ്റവും ഇണ്ട്....പക്ഷെ എല്ലാപ്രാവശ്യവും പോലെ പുള്ളി എനിക്ക് വിട്ടുതരും.. ഇവിടെ എനിക്ക് സീനിയർസിൽ നല്ല പോലെ കമ്പനി ഉള്ളത് ഇച്ചായനോട് മാത്രാ.... തിരിച്ച് ഇങ്ങോട്ടും... എന്നെ ക്ലാസ്സിൽ ആക്കി തന്ന് ബൈ പറഞ് ഇച്ചായൻ അവിടന്ന് പോയി.ഞാൻ ക്ലാസ്സിലേക്ക് കയറിയതും മ്മളെ ക്ലാസ്സ്‌മേറ്റ്സ് ഒക്കെ എന്നെ എന്തോഅന്യഗ്രഹ ജീവി മാതിരിയാ നോക്കണേ..

ഞാൻ അവരെ ഒക്കെ നോക്കി മുപ്പത്തിരണ്ട് പല്ലും ഇളിച്ചു കാണിച്ച് മ്മളെ സീറ്റിൽ ചെന്നിരുന്നു.ഞാൻ അവിടെ ഇരിക്കലും മ്മളെ ടീമ്സ് ഒക്കെ ചുറ്റും കൂടിയിരുന്നു.അപ്പോയെക്കും ജുനുവും ക്ലാസ്സിലേക്ക് കേറി വന്നു.. മ്മളെ കണ്ടതും ചെറിയൊന് ഒരുചെറുചിരിയോടെ ഞങ്ങടെ അടുത്തെക്ക് വന്നു. "ആയിഷ... ഇയ്യ് ഞാൻ പറഞ്ഞെന്റോട്ട് കണ്ണെഴുതിലെ.... മ്മ്ഹ് ഇന്ന് അടിപൊളി ആയിട്ടുണ്ട് ട്ടോ... മ്മ്ഹ് അതൊക്ക അവിടെ നിക്കട്ടെ.. നീ എന്താ ഇന്നലെ കോളേജിൽ വരാഞ്ഞേ... "അത് താത്താനെ കാണാൻ വരണോണ്ട് ആ കാരണവും പറഞ് ചുമ്മാ ലീവ് എടുത്തയാന്നെ .. പിന്നെ ഡാ അബി നാളെ അല്ലെ നിന്റെ ചേച്ചിടെ മാര്യേജ്...നമ്മക്ക് പൊളിക്കണ്ടേ... പിന്നെ നാളെ മ്മളെ ടീമ്സ് എല്ലാരും തന്നെ ലീവ് ആകണം എന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കയാണ് സുഹൃത്തുക്കളെ.. ഓഹ് ഉത്തരവ് പോലെ മഹാരാജൻ.. അല്ല ഇവരൊക്കെ എന്തിനാ എന്നെ ഒരന്യഗ്രഹ ജീവി മാതിരി നോക്കണേ.. "അത് നീ ആൽബിചേട്ടന്റെ കൂടെ വന്നത് കണ്ടിട്ടായിരിക്കും ഒരുപക്ഷെ.. സാധാരണ ജൂനിയർസ് ഗേൾസിനോട് ആരോടും പുള്ളി അങ്ങനെ അങ്ങ് കമ്പനിയാവൂല.. പെട്ടന്ന് നിന്റൊട് ഇത്രേം അടുപ്പത്തിൽ ഒക്കെ സംസാരിച്ചു വരണത് കണ്ടപ്പോ മെയ്ബി അതായിരിക്കും......

തപ്സിയാണ്. അങ്ങനെ ഞങൾ ഓരോന്ന് പറഞ്ഞിരിക്കുമ്പോയാണ് അപ്രതീക്ഷിതമായി റാഹിദ് സാർ ക്ലാസ്സിലേക്ക് കേറി വന്നത്. അബിയും ജുനുവും സാർ വരണ കണ്ടതും അവര്ടെ സീറ്റിൽ ചെന്നിരുന്നു. സോനയാണേൽ സാറിനെ കണ്ടതും എന്തൊക്കെയോ കാണിച്ച് കൂട്ടണ് ണ്ട്. അവസാനം തലവേദന എന്നൊക്കെ പറഞ് ബെഞ്ചിൽ തലവെച്ച് കിടന്നു.. ഇതൊക്കെ അവള്ടെ വെറും ഉഡായിപ്പാണ്... ഇന്നലെ വായിൽ വരണതൊക്കെ തട്ടിവിട്ടപ്പോ പിറ്റേന്നത്തെ കാര്യം പാവം എന്റെ സോനാജി ഓർത്തില്ല. "എന്നാലും ന്റെ സോനെ അനക്ക് ഇതെന്തിന്റെ കേടായിരുന്നു. മര്യാദക്ക് ഇവൾക്ക് പനിയാണ് എന്ന് പറഞ്ഞൂടായിരുന്നോ.. തപ്സിയാണ്. "ഡീ എന്തുവാടി ഞാൻ അപ്പോയത്തെ മൂഡിൽ അങ്ങ് പറഞ് പോയതല്ലേ.. ഡി ആയിശു.. നോക്ക് ദേ മ്മളെ അടുത്തെക്ക് തന്നാണ് അങ്ങേര് വരണത്.. സോന പറഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധച്ചത്. "ആയിഷ.... തന്നെ ഒരുപാട് ആയല്ലോ കണ്ടിട്ട്.. പിന്നെ കാലൊക്കെ പൊട്ടി എന്ന് സോന പറഞ്ഞു.. ഇതെന്താ എന്നിട്ട് പെട്ടന്നിങ് പോന്നത്.. മ്മ്ഹ് അത് പിന്നെ പൊട്ടിയൊന്നുല്ലായിരുന്നു.. ചെറുതായി ഒന്ന് ഉളുക്കി അത്രേ ഉള്ളൂ... "എന്തായാലും സൂക്ഷിചൊക്കെ നടക്ക്ട്ടോ..

അതും പറഞ്ഞു അങ്ങേര് പോയി. പിന്നെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയപ്പോ ആയിരുന്നു ഫുൾ കോമഡി.. മ്മള് ആണേൽ ബെഞ്ചിലെ ഏറ്റവും അറ്റത്താണ് ഇരിക്കണേ.. അതിന്റെ ഇപ്പുറത്ത് സോന പിന്നെ തപ്സി പിന്നെ വേറെ രണ്ട് പേരും നൂറയും അർച്ചനയും.. ക്ലാസ്സ് എടുക്കണ ടൈംമിൽ കറങ്ങി തിരിഞ് സാർ ദേ മ്മളെ ബെഞ്ചിന്റെ ഇപ്പുറത്ത് വന്ന് നിക്കും.. പിന്നെ ഒരു ഡയലോഗും.. ആയിഷ വല്ല ഡൌട്ട്സും ഇണ്ടേൽ ചോയ്ക്കാൻ മടിക്കരുത്ട്ടോന്ന്.. റാഹിദ് സാറിന്റെ ഈ പെരുമാറ്റം കൊണ്ട് മ്മളെ ക്ലാസ്സിലെ എല്ലാരും എന്നെ നോക്കി ആക്കിചിരിക്കാണ്. എനക്ക് ആണേൽ ആകെ വല്ലാണ്ട് ആവണ്‌ ണ്ട്. ഇപ്പുറത്ത്ന്നാണെൽ സോനയും എന്തൊക്കെയോ രഹസ്യം പറയണും ഇണ്ട്. എടി നോക്കെടി എല്ലാർക്കും കാര്യം പിടികിട്ടിട്ടോന്നൊക്കെ പറഞ്. അങ്ങനെ ബെൽ അടിച്ചതും അങ്ങേര് ക്ലാസ്സിന്ന് ഇറങ്ങി.. "എന്റെ ആയിഷ നീ ക്ലാസ്സിലെ ഉള്ള ബോയ്സിനെയും സിനിയേഴ്‌സിനെയും പോരാണ്ട് വന്ന സാറിനെ വരെ വളച്ചെടുത്തല്ലോടി.. എന്തായാലും നീ കൊള്ളാട്ടോ...... ഞാനാ ശബ്ദം കേട്ടതും ആ ഭാഗത്തേക്ക് തിരിഞ്ഞു............... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story