💕ഐഷ 💕: ഭാഗം 15

aysha

രചന: HAYA

"എന്റെ ആയിഷ നീ ക്ലാസ്സിലെ ഉള്ള ബോയ്സിനെയും സിനിയേഴ്‌സിനെയും പോരാണ്ട് വന്ന സാറിനെ വരെ വളച്ചെടുത്തല്ലോടി.. എന്തായാലും നീ കൊള്ളാട്ടോ...... ഞാനാ ശബ്ദം കേട്ടതും ആ ഭാഗത്തേക്ക് തിരിഞ്ഞു.ഫിദ..... എന്റെ ഈ കോളേജിലെ ഏറ്റവും വലിയ എനിമി.. ഈ കോളേജിൽ എനിക്കാകെ ഉള്ള ഉറ്റ ശത്രു. സത്യം പറഞ്ഞ എനിക്ക് അറിയില്ല അവൾക്ക് എന്നോട് മാത്രം എന്താ ഇത്ര ദേഷ്യം എന്ന്... ഞങ്ങള് എപ്പോ കണ്ടാലും കീരിയും പാമ്പും പോലെയാണ്.. കോളേജിലെ സെക്കന്റ്‌ ഡേയ് ഞാനും ജുനുവും ഓരോന്ന് സംസാരിച്ചു പോവുമ്പോഴാണ് ഫസ്റ്റ് ടൈം അവള് എന്തൊക്കെയോ പറഞ്ഞു തട്ടികേറാൻ വന്നത്.. ദേ ഇപ്പോഴത്തെ പോലെ തന്നെ.. ദേ.. ഫിദ മൈൻഡ് യുവർ വേർഡ്‌സ്... നിന്റെ സ്വാഭാവഗുണങ്ങളൊന്നും നീ കഷ്ടപ്പെട്ട് എന്റെ തലയിലോട്ടിടണ്ട. പിന്നെ ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ ചെക്കിട് അടിച്ചു ഞാൻ പൊട്ടിക്കും കേട്ടല്ലോ.. എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽന്ന് വെളിയിലോട്ടിറങ്ങി. മ്മളെ പിന്നാലെ മ്മളെ ടീമ്സ് ഒക്കെ വരണ് ണ്ട്ട്ടോ.. എനിക്കാണേൽ അത് കേട്ടപ്പോ ആകെ വിഷമം ആയിരുന്നു.. അല്ലേലും ഇങ്ങനെ ഒക്കെ പറയണത് കേട്ടാ ആർക്കാ വിഷമം വരാത്തെ.

"ആയിഷ.... നീ അവിടെ നിന്നെ..... അവള് അങ്ങനെ ഒക്കെ പറഞ്ഞുന്ന് വെച്ച് നീ എന്തിനാ ഇത്ര ഇമോഷണൽ ആവണേ.. ഞങ്ങൾക്കൊക്കെ അറിയാലോ സാർ ആണ് നിന്റെ അരികിൽ വന്ന് അങ്ങനെ ഒക്കെ പെരുമാറണെന്ന്.. സോന അങ്ങനെ പറഞ്ഞപ്പോ എനിക്ക് കുറച്ചൊക്കെ ആശ്വാസം ആയി. അപ്പോഴാ അവളും ക്ലാസ്സിന്ന് ഇറങ്ങി എന്റെ നേർക്ക് വരാൻ നിന്നതും ജുനു എന്റെ മുൻപിൽ വന്ന് നിന്നു... "ഫിദ.. മതി.... നിർത്ത്.. നിന്നോട് അവള് എന്ത്‌ ചെയ്തിട്ടാ നീ അവളോടിങ്ങനെ ഒക്കെ സംസാരിക്കണത്. പിന്നെ അയാൾ അങ്ങനെ ഒക്കെ ബിഹെവ് ചെയ്യണതിന് ഇവൾക്ക് എന്ത്‌ ചെയ്യാൻ പറ്റും ഏഹ് ....... ജുനുവാണ്. "ജുനൈദ് നീ പിന്നെ പണ്ടേ അവളോടൊപ്പം അല്ലെ ...നീ തന്നെ പറ ഇവളെന്നോട് എന്താ ചെയ്യാത്തത്.. എനിക്ക് പ്രിയപ്പെട്ടതിനെ പലതിനെയും എന്നിൽ നിന്നും നിമിഷനേരം കൊണ്ട് തട്ടിയെടുത്തു.. ഞാൻ എന്റെ സ്വന്തം എന്ന് കരുതിയതൊക്കെ ഇപ്പൊ എന്റെതല്ല.... എന്ന് ഭയങ്കര ഇമോഷണൽ ആയി പറഞ്ഞിട്ട് എന്നെ നോക്കി ഒരു പുച്ഛഭാവത്തോടെ ചിരിച്ചവിടെ നിന്നും അവളുടെ ഫ്രണ്ട്സിനൊപ്പം നടന്നകന്നു... "ഡി............ അവളെന്തൊക്കെയാ ഒരർത്ഥം വെച്ച മാതിരി പറഞ്ഞിട്ട് പോയെ..

നിങ്ങൾക്കൊക്കെ വല്ലോം മനസ്സിലായോ.. നീ അവളുടെ കയ്യിന്ന് എന്ത്‌ തട്ടിയെടുത്തുന്നാ... എന്തായാലും അത് വിട് അത് അരപിരി ലൂസ് കേസ് ആണ്. അബി അത് പറഞ്ഞപ്പോ ഞങ്ങളൊക്കെ അതെ എന്നവണ്ണം തലകുലുക്കി.. അപ്പോഴാ ആരോ വന്ന് പറഞ്ഞത് ഇപ്പൊ കോളേജ് വിടും.. ഇവിടെ പഠിപ്പിച്ച ഏതോ സാർ മരണപ്പെട്ടു എന്ന് പറഞ്ഞത്.. അത് പറഞ്ഞു കുറച്ചു ടൈം ആയപ്പോയെക്ക അന്നൗൺസ്‌മെന്റ് വന്നിരുന്നു. ഞങ്ങളൊക്കെ കോളേജും കയിഞ്ഞ് അവിടെ അടുത്തുള്ള ഒരു ബീച്ചിലേക്ക് വിട്ടു. കടൽ തീരത്തെ ആ തണുത്ത കാറ്റും തിരമാലകളുടെ ശബ്ദംവും ഒക്കെ എന്റെ മനസ്സിനെ ഒരുപാട് തണുപ്പിച്ചു. അവിടെ ഉള്ള മണൽതരികളിൽ ഞങൾ ഓരോരുത്തരുടെയും പേര് എഴുതി വെച്ച് ശേഷം തിരമാല വരുമ്പോൾ അതൊക്കെ മായ്ച്ചു കളയുന്നതൊക്കെ വീക്ഷിച്ച് കുറെ ടൈം അവിടെ സ്പെൻഡ്‌ ചെയ്തു. അപ്പോഴാ നെല്ലിക്കയും മാങ്ങയും പൈനാപ്പിളും ഒക്കെ ഉപ്പിലിട്ടതും കൊണ്ട് രണ്ട് കുട്ടികൾ അവിടെ വില്പനയ്ക്ക് ആയി വന്നത്.

അത് കണ്ടതും ജുനുവും തപ്സിയും സോനയും അത് വാങ്ങാൻ പോയി... മ്മക് കൂടി വാങ്ങണം എന്ന് ഞാൻ അവരോട് പറഞ്ഞു.. അബിയാണേൽ ഫോൺ വിളിക്കണ തിരക്കിൽ ആണ്‌. ആ പൊട്ടന്റെ ചേച്ചിടെ മാര്യേജ് ആ നാളെ എന്നിട്ട് ഇന്ന് കോളേജിൽ വന്നേക്കാണ്. മറ്റൊന്നുവല്ല അവിടെ ഇന്ന് നിന്നാൽ നല്ലോണം പണിയെടുക്കണം എന്നറിയാവുന്നോണ്ട് ആണ് കക്ഷി നേരെ കോളേജിലേക്ക് വന്നത്.. അതോണ്ട് അങ്ങോട്ട്‌ ചെല്ലാൻ വീട്ടീന്ന് വിളിയോട് വിളി. അപ്പോഴാ കടലിലെ തിരമാലകളും നോക്കി എന്റെ കുറച്ചകലെ നിക്കണ ഒരാളെ ഞാൻ ശ്രദ്ധിച്ചത്. ശരിക്കും കണ്ടാൽ ഒരു ഭ്രാന്തനെ പോലെ താടിയും മുടിയൊക്കെ വളർത്തി ഒരുമാതിരി പോലെ ഇണ്ട് കാണാൻ.. എന്തോ അയാളെ കണ്ടപ്പോ എന്തൊക്കെയോ ഒരു നിഗൂഢത നിറഞ്ഞ ഒരു മുഖം അങ്ങനെ ഒക്കെ പോലെ.... ഞാൻ അയാളെ നോക്കണത് അയാളുടെ ശ്രദ്ധയിൽ പെട്ടതും കൈകൊണ്ട് ഇങ്ങോട്ട് വാ എന്ന വണ്ണം എന്നെ വിളിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും പോകാതിരിക്കാൻ മനസ്സ് വന്നില്ല.

അയാൾ ഇരിക്കണ സ്ഥലത്ത് അങ്ങേര്ടെ തൊട്ടിപ്പുറത്തായി ഞാനും ചെന്നിരുന്നു. ആദ്യം എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് അങ്ങേര് അങ്ങേരുടെ എന്തൊക്കെയോ ജീവിതകഥകൾ എന്നോട് പറഞ്ഞു.. ഞാൻ ഒന്നും മറുത്ത് ചോദിക്കാതെ അത് മുഴുവൻ കെട്ട് നിന്നു.. ഭയങ്കര സാഡ് സ്റ്റോറി ആണ്‌ അതൊക്കെ കേട്ടപ്പോ അറിയാതെ എന്തോ എന്റെ കണ്ണും നിറഞ്ഞു. "ഒരു കടലരികിൽ കണ്ടുമുട്ടി നാം......... അപരിചിതയായ നിന്നോടായി ഞാൻ മൊഴിഞ്ഞൻ കഥനകഥകൾ.... എനിക്കറിയാം നീ ഇത് മറുചെവി അറിയിക്കില്ലെന്ന്..... ഒരുപക്ഷെ അറിയിച്ചാലും ഞാനാരോ നീയാരോ...... എൻ ജീവിതം അവിടെ വെറും കഥകൾ മാത്രം......പലർക്കും കേട്ടുനിൽക്കാൻ പറ്റുന്ന വെറും കഥകൾ....... ഇനി ഒരുപക്ഷെ എന്നെ ഇനി ഓർക്കുമോ നീ..... അല്ലെങ്കിലും നീയെന്നെ എന്തിനോർക്കണം.... ഇപ്പോഴും ഭൂമിയുടെ ഏതോ കോണിൽ ജീവിച്ച രണ്ടപരിചിതർ തന്നെയല്ലോ നാം.... അങ്ങനെ എന്തൊക്കെയോ പുലമ്പി കൊണ്ട് അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.പെട്ടന്ന കുറച്ചു പേര് ഞങൾ ഇരിക്കണ സ്ഥലത്തേക്ക് നടന്നു വരണത് കണ്ടത്.. കോട്ടും സൂട്ടും ഒക്കെ ധരിച്ച്.... അവരടുത്ത് എത്താറായപ്പോ അയാൾ വീണ്ടും പറയാൻ തുടങ്ങി..

"നിന്റെ മനസ്സിൽ സൂക്ഷിച്ച ആ മുഖത്തെ ഞാൻ കാണുന്നു..... പരസ്പരം ഒരുപാട് സ്നേഹിച്ച രണ്ട് ആത്മക്കൾ.. വിധി അവരെ ഒരുപരിധി വരെ ഒരുമിപ്പിച്ചെങ്കിലും അതെ വിധി തന്നെ അവരെ വേർപിരിക്കുമല്ലോ..എന്ന് ഓർക്കുമ്പോൾ എനിക്കും ദുഃഖം തോന്നുന്നു. മരണത്തോട് ഓരോ നിമിഷവും മല്ലടിക്കുന്ന ഒരാത്മാവും... ഓർമ്മകൾ നഷ്ടപ്പെട്ട മറ്റൊരാത്മാവും..... വിധി.. അത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്. എന്നും പറഞ് അയാൾ എന്റെ നേർക്ക് മുഖം തിരിച്ചു.സഹതാപവും അതോടൊപ്പം ഒരു പേടിയും ഒക്കെ നിറഞ്ഞു നിക്കുന്നുണ്ടായിരുന്നു അയാളുടെ മുഖത്ത്. അപ്പോയെക്കും അവരൊക്കെ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു. "സോറി..... മാഡം.. ഇദ്ദേഹം മാഡത്തെ ബുദ്ധിമുട്ടിച്ചോ. അത് പിന്നെ പുള്ളി ഇങ്ങനെയാ എല്ലാരോടും അല്ല ചിലരോട് ഒക്കെ മാത്രം ഇങ്ങനെ ഓരോന്ന് പറയും... അതൊന്നും കാര്യാക്കണ്ട ഞങ്ങടെ മുതലാളിടെ ഒരേ ഒരുപുത്രനാ പക്ഷെ പറഞ്ഞിട്ടെന്താ കുറച്ചു ഭ്രാന്ത് ഉണ്ട്...

വയലന്റ് ഒന്നും ആവത്തില്ല ഇങ്ങനെ എന്തൊക്കെയോ പിച്ചുംപെയ്യും ഒക്കെ വിളിച്ചു പറയും....അതൊന്നും ഞങ്ങളാരും അത്ര കാര്യം ആക്കാറില്ല. മെന്റൽ ഹോസ്പിറ്റലിൽ നിന്നും ചാടി പോണതാണ്.. ഞങ്ങളിപ്പോ അവിടെന്ന് വിളിച്ചപ്പോഴാ വിവരം അറിഞ്ഞേ.. അപ്പൊ തന്നെ ഇങ്ങട്ടേക്ക് ഇറങ്ങി.. അവൻ പോയാലും പോയാലും അവസാനം ഈ കടൽ തീരത്ത് തന്നെയല്ലേ വന്നിരിക്കൂ...... എന്നും പറഞ് അയാളെയും കൂട്ടി അവര് അവിടന്ന് നടന്നകന്നു.... "ഞാനറിയുന്നു എല്ലാം..... ഞാൻ കാണുന്നുഎല്ലാം .... എന്റെ ഓരോ വാക്കിനെയും ഇവർ മുദ്ര കുത്തുന്നു ഭ്രാന്തന്റെ ഓരോ ഇല്ലാവചനങ്ങൾ.. എനിക്കല്ലേ അറിയൂ.. ഈ ഭ്രാന്തനായ എന്നെ.. എല്ലാം കാലം തെളിയിക്കും..... എന്ന് പറഞ്ഞു അട്ടഹാസിച്ചു ചിരിച്ചു അയാൾ തിരിഞ് എന്നെ രൂക്ഷമായി തുറിച്ചു നോക്കി ശേഷം വീണ്ടും ചിരിക്കാൻ തുടങ്ങി.അയാളെയും കൂട്ടി അവരൊക്കെ അവിടന്ന് പോയി. അപ്പോയെക്കും മ്മളെ ടീമ്സ് ഒക്കെ മാങ്ങയും നെല്ലിക്കയും ഒക്കെ വാങ്ങി വന്നിരുന്നു. ഞങ്ങളതൊക്കെ കഴിച്ചു അവിടെ കുറച്ചു ടൈം കൂടി സ്പെൻഡ്‌ ചെയ്തു.അവരൊക്കെ ഓരോ കോമഡികളും പറയുമ്പോയും എന്റെ ചിന്ത അയാള് പറഞ്ഞ വാക്കുകളെ കുറിച്ചായിരുന്നു.

അത് എന്തോ എന്റെ മനസ്സിന്നു പോവാത്ത പോലെ.. "ഡി.... ആയിഷ... സോന തട്ടി വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. "ഞങ്ങൾ കൊറേ നേരായി ശ്രദ്ധിക്കണ്. നിനക്ക് എന്താ പറ്റിയെ... നീ എന്താ ഇത്രയും ആലോചിക്കണേ.. ഏയ്‌ ഒന്നുല്ലന്ന് പറഞ്ഞു.. തടി തപ്പാൻ നോക്കിയേലും അവര് പറയാതെ വിടണ ലക്ഷണം ഇല്ലാ.. അങ്ങനെ ഞാനവരോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. അതൊക്കെ കെട്ട് കഴിഞ്ഞപ്പോ അവര് എന്നെ നോക്കി ഭയങ്കര കളിയാക്കി ചിരിയാണ്. "എന്റെ പൊന്നായിഷ... ഇതിപ്പോ അയാൾക് ആണോ വട്ട് അതോ അനക്കോ.... ഒരു വട്ടൻ എന്തൊക്കെയോ അയാൾക്ക് തോന്നണത് പോലെ വിളിച്ചു പറഞ്ഞു. അതൊക്കെ കെട്ട് തലപ്പുണ്ണാക്കൻ നീയും.. എന്തായാലും കോമഡി ആയിക്ക്. ജുനുവാണ്. അത് കേക്കലും ഓരോന്നായി എന്നെ മക്കാറാക്കാണ്. അങ്ങനെ ഞങ്ങള് ബീച്ചിന്ന് നേരെ അബിടെ വീട്ടിക്ക് വിട്ടു. അവന്റെ ചേച്ചിടെ കല്യാണത്തിന്റെ തലേ ദിവസം അല്ലെ അവിടന്ന് ഫുഡ്‌ ഒക്കെ തട്ടി കയിഞ്ഞ് എന്നേം സോനയെയും അബി അവന്റെ വീട്ടിലെ കാറിൽ നേരെ തിരിച്ചു ഞങ്ങടെ വീട്ടിൽ ഇറക്കി തന്നു അവൻ തിരിച്ചു പോയി .

വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി നിസ്കാരവും കയിഞ്ഞ് നേരെ ബെഡിലേക്ക് വീണു... അപ്പോഴും എന്റെ ചിന്ത ആ ബീച്ചിൽ കണ്ട ആളെ കുറിച്ചായിരുന്നു. അയാളുടെ നോട്ടവും അയാള് പറഞ്ഞവാക്ക്കളും ഒക്കെ ഞാൻ പിന്നെയും ഇങ്ങനെ ഓർത്ത് കൊണ്ടേ ഇരുന്നു. എപ്പോളാ മയങ്ങി പോയത് എന്നറിയില്ല. പിറ്റേന്ന് കാലത്ത് തന്നെ സോനയുടെ ഫോൺ കാൾ ആയിരുന്നു.. ഇന്ന് വേഗത്തിൽ റെഡി ആവണം വൈകിപ്പിക്കരുത് കല്യാണത്തിന് പോണം എന്നൊക്കെ പറഞ്... സാധാരണ എവിടെ പോണെയായാലും മ്മക് ഒരുക്കം കുറച്ചു കൂടുതലാ... ഞാൻ കാരണം അവള് എപ്പോളും വൈകും അതാണ്‌ നേരത്തെ വിളിച്ചു പറഞ്ഞത്. മ്മള് രാവിലെ തന്നെ കുളിച്ചു ഫ്രഷ് ആയി..ഷെൽഫിൽന്ന് ഏത് ഡ്രസ്സ്‌ ഇടണം എന്നുള്ള കൺഫ്യൂഷനിൽ നിക്കാണ്. അപ്പോളാ സഹൽ എന്റെ റൂമിലേക്ക് കയറി വന്നത് അവൻ എനിക്ക് അതിന്ന് ഒരു ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് തന്നു.. അങ്ങനെ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് കണ്ണൊക്കെ എഴുതി കുറച്ചു പൌഡറും മുഖത്ത് വാരി വിതറി.. ഞാൻ റെഡി ആയി.. ഷാൾ ചുറ്റിക്കുത്താൻ ഒന്നും ടൈം ഇല്ലാത്തോണ്ട് ആ പണിക്ക് മുതിർന്നില്ല. അപ്പോയെക്കും സോന എത്തിയിരുന്നു അവളാണെൽ ഉമ്മിനോട് കിച്ചണിന്ന് എന്തൊക്കെയോ കത്തിയടിച്ചോണ്ടിരിക്കാണ് ഉമ്മി ചായയും പലഹാരങ്ങളൊക്കെ കൊട്ത്തിട്ട്ണ്ട് അത് തട്ടണ തിരക്കിൽ ആണ്‌ മൂപ്പത്തി 😹.

എത്ര നേരത്തെ എണീറ്റാലും വൈകിയേ ഇറങ്ങു എന്നുള്ള ഒരു കീയ് വഴക്കം മ്മക് ഉള്ളോണ്ട് ഇന്നും വൈകി തന്നെയാ ഇറങ്ങിയെ... ഇപ്പൊ ബസ്സിന്‌ പോയാൽ എന്തായാലും നേരത്തും കാലത്തും അങ്ങ് എത്തൂല എന്നുള്ളൊണ്ട് ഞാൻ മ്മളെ ബാപ്പിച്ചിയോട് കെഞ്ചി കെഞ്ചി എങ്ങനൊയോക്കെയോ ബാപ്പിച്ചിടെ തല്ലിപ്പൊളി സ്കൂട്ടി ഒപ്പിച്ചെടുത്തു. സത്യം പറഞ്ഞ മ്മളെ ബാപ്പിച്ചിക്ക് ന്നെയും ന്റെ അനിയൻ സഹലിനെ പോലെ ഒക്കെ തന്നെ അത്രക്ക് ഇഷ്ട ഈ സ്കൂട്ടിയോടും..... അത്രക്ക് സൂക്ഷിച്ചു വെക്കണതാ ഇതിനെ.. ഞങ്ങളൊക്കെ ഒരുപാട് പറഞ്ഞേയാന്ന് ഇതൊന്ന് മാറ്റി പുതിയത് വാങ്ങാൻ എഹെ... അങ്ങനെ ഒന്ന് ആലോചിക്കാൻ പോലും ബാപ്പിച്ചിക്ക് പറ്റൂല 😂.. ആയിഷ.. ശ്രദ്ധിച്ചു പോണം സ്കൂട്ടിയെയും നല്ലോണം ശ്രദ്ധിക്കണം അനക്ക് അറിയാലോ ഇത് ഞാൻ എങ്ങനെ കൊണ്ടാക്കണത് ആണെന്ന്... പിന്നെ അതികം വൈകിക്കാതെ ഇങ് പോരണംട്ടോ.... എന്നൊക്കെ നൂറുകണക്കിന് ഉപദേശം ഇണ്ടായിരുന്നു പറയാൻ.ഞാൻ സലാം പറഞ് വീട്ടിന്ന് ഇറങ്ങി ഞാനാ വണ്ടി ഓടിച്ചത് സോന മ്മളെ ബാക്കിലും..അങ്ങനെ ഞങ്ങള് ഓരോന്ന് സംസാരിച്ച് വണ്ടി ഓടിക്കാൻ തുടങ്ങി.

ഏകദേശം അബിടെ വീട് എത്താറായിട്ടുണ്ട്. "ആയിശു.. ദേ നോക്ക് ന്റെ മേക്കപ്പ് ഓവർ ആയൊന്നുല്ലല്ലോ.. സോന അത് പറഞ്ഞതും മിററിലൂടെ മെല്ലെ ഞാനൊന്ന് കണ്ണോടിച്ചു... ആ റോഡിൽ അത്രക്ക് അങ്ങോട്ട്‌ വാഹനങ്ങൾ ഒന്നുല്ല എന്ന ധൈര്യത്തിൽ ആണ്‌ ഞാനങ്ങനെ ചെയ്തത് എങ്കിലും പെട്ടന്ന ഒരു കാർ മ്മളെ സ്കൂട്ടിക്ക് നേരെ വന്നതും എനക്ക് ആണേൽ എന്ത്‌ ചെയ്യാണോന്ന് അറിയില്ല. എന്റെ അന്ത്യശ്വാസം ഈ നിമിഷത്തിലായിരിക്കുംന്ന് വിചാരിച്ചു കണ്ണ് ചിമ്മി. ഡും...... ഞാനും അവളും മ്മളെ സ്കൂട്ടിയും നേരെ റോഡിൽ വീണു കിടക്കാണ്. പക്ഷെ ഞങ്ങൾക്ക് രണ്ടാക്കും വല്യ പരിക്കൊന്നും പറ്റില്ല.. പക്ഷെ മ്മളെ സ്കൂട്ടി ചെറുതായി പറയത്തക്ക വിദത്തിൽ ഒന്നുല്ലേലും ആ മിറർ അങ്ങ് പൊട്ടി പോയിക്ക്.എനിക്കാണേൽ ആകെ ദേഷ്യം വന്നിട്ട് വയ്യ... ഇതും കൊണ്ട് എനി ഞാൻ എങ്ങനെ വീട്ടില് കേറിചെല്ലും ബാപ്പിച്ചി എന്നെ കൊല്ലും. ഞാനും സോനയും അവിടന്ന് എണീറ്റ് സ്കൂട്ടി റെഡി ആക്കി വച്ചു. ആ കാർ ആണേൽ ഞങ്ങടെ മുൻപിൽ തന്നെ നിർത്തി ഇട്ടേക്കുവാണ്. ഞാൻ നേരെ ആ കാറിന്റെ അടുത്തേക്ക് കുതിച്ചു.. കാറിന്റെ ഗ്ലാസിൽ മുട്ടി..

ഗ്ലാസ്‌ ഒരു ഡാർക്ക്‌ കളർ ആയോണ്ട് തന്നെ എനിക്ക് അകത്ത് നിക്കണ ആരെയും കാണാൻ കഴിന്നുണ്ടായിരുന്നില്ല.എന്നാലും ന്റെ ഒരു മനസമാധാനത്തിന് രണ്ട് വാക്ക് പറഞ്ഞില്ലേൽ മ്മക് ഇന്ന് ഉറക്കം വരൂല. "എടോ... താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കണെ ഏഹ്.. എന്താ കണ്ണ്കണ്ടുടെ ഇയാൾക്കു... ദേ നോക്ക് എനിക്ക് നിങ്ങടെ ഈ കാറിന്റെ ഗ്ലാസ്‌ മുഴുവനും കല്ലെറിഞ്ഞു പൊട്ടിക്കണംന്ന്ണ്ട് പക്ഷെ ഇപ്പൊ തീരെ ടൈം ഇല്ലാഹ് അല്ലേൽ കാണായിരുന്നു..അറിയോ മ്മളെ ബാപ്പിച്ചി പൊന്ന് പോലെ നോക്കി കൊണ്ട് നടക്കണ വണ്ടിയാടാ താനൊക്കെ കാർ കൊണ്ട് ഇടിച്ചു നിലത്തിട്ടേക്കണേ.. ഞാനിനി എങ്ങനെ ഈ കാര്യം വീട്ടില് പറയും... മര്യാദക്ക് ഇതിന്റെ നഷ്ട പരിഹാരം തന്നിട്ട് പോയാ മതി താനൊക്കെ... അതും പറഞ് ഞാൻ ആ കാറിന്റെ ഗ്ലാസിൽ ശക്തിയായി മുട്ടി. സോനയാണെൽ വേണ്ട ആയിഷ നമ്മക്ക് പോവാംന്നൊക്കെ പറയണ് ണ്ടേലും ഞാൻ അതൊന്നും കാര്യം ആക്കില്ല. അപ്പോളാ അയാൾ കാറിന്റെ ഗ്ലാസ് തയ്ത്തിയത്..... അയാളുടെ മുഖം കണ്ടതും ഫ്യൂസ് പോയ ബൾബ് മാതിരി ആയി ജ്ജ അവസ്ഥ. അത് ജോൺ ആയിരിക്കും എന്നായിരിക്കും നിങ്ങളൊക്കെ വിചാരിച്ചു കാണുക.

പക്ഷെ അത് ആൽബിച്ചയാൻ ആയിരുന്നു. ഇച്ചായൻ മ്മളെ നോക്കി ക്ലോസ് അപ്പിന്റെ പരസ്യത്തിൽ സിരിച് ഇരിക്കണ മാതിരി ചിരിക്കാണ് .. ജോൺ തൊട്ടിപ്പുറത്തേ സീറ്റിലും.. പിന്നെ അവരോടൊപ്പം ഉള്ള മുന്നിക്കയും ആഷിൽക്കയും ഒക്കെ ഇണ്ട് പിറകിൽ.. അവരൊക്കെ മ്മളെയും നോക്കി ആക്കിചിരിക്കാണ്.. ശേ ആകെ ചമ്മി വേണ്ടായിരുന്നു. ന്റെ മുഖഭാവം കണ്ടതും സോനയ്ക്ക് ഏകദേശം കാര്യം പിടികിട്ടിയിരുന്നു. "എന്നാലും ന്റെ ആയിഷ നീ കൊള്ളാലോ... നീ തന്നത്താൻ കൊണ്ട് പോയി സ്കൂട്ടി മറിച്ചിട്ടിട്ട്.. നിന്റെ ആ വണ്ടിയെ ഒന്ന് ചെറുതായി പോലും ടച്ച്‌ ചെയ്യാത്ത ഞങ്ങടെ ഈ പാവം കാർ എങ്ങനെ ആണാവോ അതിനെ ഇടിച്ചിട്ടേ.. ആൽബിച്ചായൻ ആണ്‌. "ഇയ്യ് കൊള്ളാട്ടോ ചെറിയൊളെ.. അനക്ക് അപ്പൊ നല്ലോണം സംസാരിക്കാൻ ഒക്കെ അറിയാലേ.. അന്ന് ക്യാൻന്റിനിൽ വച്ച് കണ്ടപ്പോ ഒരക്ഷരം മിണ്ടാത്ത പെണ്ണാ ദേ.. ഇപ്പൊ നോക്ക്... ആഷിൽക്കയാണ്. "അതൊക്കെ പോട്ടെ ഈ വണ്ടിയാണോ അന്റെ ഉപ്പായ്ടെ കണ്ണിലുണ്ണി എനക്ക് ആവൂലെ പടച്ചോനെ.... മുന്നിയാണ്. അവരുടെ കമന്റ്‌ അടി കേട്ടിട്ട് മറുത്ത് എന്തേലും പറയാന്ന് വെച്ച ഇത്രയും നേരം വായിട്ടടിച്ച മ്മളെ നാക്ക് എവിടെ പോയാവോ ..

.എന്താന്നറില്ല ഒരക്ഷരം പറയാൻ പറ്റണില്ല.അപ്പോഴാ ജോൺ മ്മളെ നോക്കി ഒരുമാതിരി കൊച്ചാക്കി ചിരിച്ചതും.. ഞാൻ പോലും അറിയാതെ 'പോടാ പട്ടി '... ന്ന് വായിൽ നിന്നും ആ വാക്ക് പുറത്ത് ചാടി.. "ഡീ..... എന്ന് അവൻ ഉറക്കെ വിളിച്ചതും മ്മളെ സ്കൂട്ടിയും എടുത്തു സോനയെയും കൂട്ടി അങ്ങോട്ട് തിരിഞ്ഞു നോക്കാതെ ഞങ്ങള് സ്ഥലം കാലിയാക്കി... "ആയിഷേ... അപ്പൊ അവര് ഇടിച്ചിട്ടത് അല്ലായിരുന്നോ.... ഏഹ്.. എവടെ അത് മ്മളോടി ബാലൻസ് തെറ്റി നിലത്ത് വീണതല്ലേ... അത് പിന്നെ നല്ല റിച്ച് മോഡൽ കാർ ഒക്കെ ആയോണ്ട് എങ്ങനെലും തർക്കിച്ചു അവരുടെ കയ്യിന്ന് ദേ ഇത് നന്നാക്കാൻ ഉള്ള പൈസ സങ്കടിപ്പിക്കാൻ മ്മള് ഒരു നമ്പർ ഇട്ട് നോക്കിയതല്ലേ... പക്ഷെ ഇതിനകത്ത് ഇവരാണെന്ന് ആരുകണ്ടു.. ആകെ നണം കേട്ടുന്ന് പറയാലോ..

ശേ ഡി എന്നാലും എനിക്ക് ആ ചമ്മൽ പോയിട്ടില്ലാട്ടോ. സോനയാണെൽ ഭയങ്കര ചിരിയാണ്. എന്ത്‌ പറയാൻ ഇതൊക്കെ സഹിച്ചല്ലേ പറ്റു. അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോ വീട് എത്തിയിരുന്നു ഞങ്ങള് വണ്ടിയും പാർക്ക് ചെയ്ത് കല്യാണ വീട്ടിലേക്ക് നടന്നു നല്ല ആളും ബഹളവും ഒക്കെ ഇണ്ട്.. ഞങ്ങളാണെൽ തപ്സി കൂടെ വന്നിട്ട് വീടിന്റെ അകത്തേക്ക് കേറാന്ന് വിചാരിച്ചു വഴിയിൽ കാത്ത് നിന്നു. അവളെ പോയിട്ട് അവളുടെ പൊടി പോലും അവിടെ എങ്ങും ഇല്ലാ അവസാനം കാത്തു നിന്ന് മുഷിഞ്ഞപ്പോ ഞങ്ങള് വീട്ടിലേക്ക് കേറാൻ നിന്നു... "ഡീ.... എന്നാലും വീട് അങ്ങ് അടിപൊളി ആയിട്ടുണ്ടല്ലോ... ഇപ്പൊ ശരിക്കും ഹൌസ് വാർമിംഗ് ആണെന്നെ പറയൂളൂ.. മ്മ്ഹ് ശെരിയാ.. ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു അകത്തേക്ക് കേറാൻ നിന്നതും ആരോ പിറകിൽ നിന്നും വിളിച്ചു. "ഹലോ... മാഡം.............. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story