💕ഐഷ 💕: ഭാഗം 17

aysha

രചന: HAYA

അത് കേട്ടതും എന്ത്‌ സർപ്രൈസ് എന്നവണ്ണം ഞാൻ മിയികൾ ഉയർത്തി. അപ്പൊ കിച്ചുവേട്ടൻ അവിടെ ഉണ്ടായിരുന്ന ഷെൽഫിൽ നിന്നും ഒരു ആൽബം എടുത്തു എനിക്ക് നേരെ നീട്ടി.. ഞാൻ ഇതെന്തിനാണാവോ എനിക്ക് തരണേ എന്ന് മനസ്സിൽ വിചാരിച്ചു അത് തുറന്നതും അതിലെ ആദ്യ പേജിൽ തന്നെ ഉണ്ടായിരുന്ന ഫോട്ടോ കണ്ട് ഒരു നിമിഷം ഒന്ന് പകച്ചുപോയി... ഇതാര് പാർവതിയമ്മമ്മയോ... പാർവതിയമ്മമ്മയുടെ കൊച്ചുമകൻ ഉണ്ണിയാണോ ഇയാൾ.... ആ ചോദ്യം ചോദിക്കുമ്പോ എന്റെ കണ്ണിൽ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു. "നിനക്ക് എന്നെ ഇപ്പോളും മനസ്സിലായിട്ടില്ലേഡി.. നൊണച്ചിപാറു... ആ വാക്ക് കേട്ടതും എന്തോ എന്റെ മിഴികൾ നിറഞ്ഞു. എന്റെ ചൈൽഡ് ഹൂഡ് ഫ്രണ്ട്... എന്റെ അമ്മയുടെ വീട്ടിലെ തൊട്ടപ്പുറത്തായിരുന്നു കിച്ചുവെട്ടന്റെ അച്ഛമ്മ അതായത് ഈ ഫോട്ടോയിലുള്ള പുള്ളിക്കാരിടെ വീട്.. കിച്ചുവേട്ടനെ ഉണ്ണിന്ന പുള്ളിക്കാരി വിളിക്കാറ്. ഞാനും അത് തന്നെയാ പണ്ട് വിളിക്കാറുള്ളെ... കിച്ചുയേട്ടനെ പരിജയം ഇണ്ടേലും പുള്ളിടെ പരെന്റ്സിനെ ഒന്നും ഞാൻ കണ്ടിട്ടില്ല അബിയേയും. അവരൊക്കെ അങ്ങോട്ട് വല്ലപ്പോഴും വന്ന് അങ്ങ് പോവും.പുള്ളി സ്കൂൾ ഒക്കെ അവിടെയാ പഠിച്ചേ അച്ഛമ്മയുടെ അടുത്ത് നിന്ന് പിന്നെ പുള്ളിക്കാരി മരിച്ചേ പിന്നെ ആ തറവാടും വിറ്റു.. ഉണ്ണിയേട്ടനും അവിടന്ന് പോയി..

പക്ഷെ കിച്ചു എന്ന് പേരുള്ള കാര്യം ഒന്നും എനിക്ക് അപ്പൊ അറിയില്ലായിരുന്നുട്ടോ . "ഇപ്പൊ സോനമോൾ ശെരിക്കും ഞെട്ടി കാണുംലെ.... അതെ എന്നവണ്ണം ഞാൻ തലകുലുക്കി. എന്നാലും എന്നെ എങ്ങനെ..ഇപ്പൊ തിരിച്ചറിയാൻ പറ്റി.. എന്ന എന്റെ ചോദ്യത്തിനു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് കിച്ചുവേട്ടൻ വീണ്ടും തുടർന്നു. ഒന്നാമത് നിന്റെ ഈ സോന എന്നുള്ള നെയിം.. പിന്നെ പണ്ട് ഞാൻ മാങ്ങക്ക് കല്ലെറിഞ്ഞു അത് നേരെ വന്ന് നിന്റെ നെറ്റിയിൽ വന്ന് പതിച്ചപ്പോ ഉണ്ടായ ഈ ചെറിയ പാടും.. അപ്പൊ തന്നെ ഇത് നീയാണെന്ന് ഞാൻ കൺഫോം ആക്കി. പിന്നെ ഒന്നുകൂടി ഉറപ്പിക്കാം എന്ന് വച്ച ഈ ആൽബം ഇപ്പൊ നിനക്ക് തന്നത്.. അപ്പൊ എന്റെ ഊഹം തെറ്റിയില്ല. കിച്ചുവേട്ടൻ അത് പറഞ്ഞു നാക്കെടുക്കലും എനിക്ക് എന്തെന്നില്ലാത്ത ഹാപ്പിനെസ്സ് ആയിരുന്നു. പെട്ടന്ന ആരോ വന്ന് ഡോറിന് മുട്ടിയത്... കിച്ചുവേട്ടൻ ചെന്ന് ഡോർ തുറന്നതും ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി കൊണ്ട് നിക്കണ ആയിശുനേം തപ്സിനെയും ആണ്‌ കണ്ടത്. ****************സത്യം പറഞ്ഞ വിശന്നു പണ്ടാരം അടങ്ങിട്ട അബിടെ വീട്ടിലെ കിച്ചണിൽ ചെന്ന് ഭക്ഷണം വാങ്ങി കഴിച്ചേ..

നേരത്തെ ജോണിന്റെ നോട്ടം കാരണം നേരെ ചുവെ ഒന്നും കഴിക്കാൻ പറ്റിയില്ല താനും. അതൊക്കെ തട്ടിവിട്ട് നേരെ സോന നിക്കണ മുറിയിൽ ചെന്നപ്പോ ഡോർ ലോക്ക് ചെയ്ത് വച്ചേക്കാണ്.. ഇവളിനിതിപ്പോ ഡോർ ഒക്കെ ലോക്ക് ചെയ്ത് എന്ത്‌ എടുക്കുവാ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ ഡോറിൽ മുട്ടി. നോക്കുമ്പോ കിച്ചുവേട്ടനാ ഡോർ തുറന്നത്. ഓഹ് അപ്പൊ അവള് മറ്റേ മുറിയിൽ ആയിരിക്കും എന്ന് വിചാരിച്ചു പോവാൻ നിന്നതും ദേ ലെവള് അല്ലെ കിച്ചുവെട്ടന്റെ പുറകിൽ പതുങ്ങി നിക്കണേ....... ഞാൻ ഒരു സംശയരൂപന്തരം രണ്ടിനെയും മാറി മാറി നോക്കി രണ്ടിന്റെ മുഖത്തും ഒരു കള്ളച്ചിരിയുണ്ട്.സോനയാണേൽ നമ്മക്ക് മുഖം തരണേ ഇല്ല.. കിച്ചുവേട്ടനാണെൽ ക്ലോസ് അപ്പിന്റെ പരസ്യം പോലെ ഇളിച്ചു നിക്കാണ്. "പിന്നെ ആയിഷേ... അന്നെ ജോൺ അന്വേഷിച്ചുട്ടോ. അവന് നിന്നോട് എന്തോ പറയാൻ ഇണ്ട് പോലും. എന്ന് പറഞ് കിച്ചുവേട്ടൻ വേഗത്തിൽ അവിടന്ന് പോയി. ഞാനും തപ്സിയാണേൽ അവളെ രൂക്ഷമായി ഒന്ന് നോക്കി.

"ഡി സോനെ..... അപ്പൊ ഞങ്ങൾ ഒന്നും അറിയാതെ സീക്രെട് ആയി ഇത് വച്ചേക്കുവായിരുന്നല്ലേ ഭയങ്കരി... തപ്സിയാണ്. അപ്പോഴാ നേരത്തെ റൂമിന്ന് ഇറങ്ങിപോയ കിച്ചുവേട്ടൻ തിരിച്ചു വന്ന് മ്മളോടി ഒരു കാര്യം പറഞ്ഞത്. മറ്റൊന്നുവല്ല നമ്മടെ സോനയോട് കിച്ചുവെട്ടനൊപ്പം ബൈക്കിൽ ഓഡിറ്റോറിയത്തിലേക്ക് വരാൻ ചെറിയൊളെ നിർബന്ധിക്കാൻ.. പറ്റില്ലാന്ന് മ്മള് തീർത്ത് അങ്ങ്ട് പറഞ്ഞു.പിന്നെ കൊറേ നിർബന്ധിച്ചപ്പോ പറയാന്ന് ഏറ്റു. അതിന് പ്രത്യുപകാരമായി എന്തായാലും ഒരു ട്രീറ്റ്‌ തരണ് ണ്ട്ന്ന് പറഞ്ഞപ്പോ പിന്നെ എനിക്ക് ഡബിൾ ഓക്കേ.. എന്നാലും ഇവരിതെപ്പോ സെറ്റ് ആയി. ഞാൻ കിച്ചുവേട്ടൻ മ്മളോടി പറഞ്ഞ കാര്യം പെണ്ണിനോട് പറയണ്ട താമസം അവളവിടെ നിന്ന് തുള്ളി ചാടലാണ്.... ശേഷം അവള് എന്നേം തപ്സിനെയും കെട്ടിപിടിച്ചു നേരെ കിച്ചുവെട്ടന്റെ പിന്നാലെ വിട്ടു. പോവുമ്പോ ഒക്കെ നാളെ കോളേജിൽന്ന് പറഞ്തരാട്ടോ എന്നും വിളിച്ചു പറയണ് ണ്ട്.. അവര് പോയി തപ്സിക്ക് ഒരു കാൾ വന്നു. വേഗം വീട്ടിക്ക് വരാൻ അവിടെ ആരൊക്കയോ വന്നിട്ടുണ്ട് പോലും... അതോണ്ട് വേറെ നിവർത്തി യില്ലാത്തോണ്ട് അവള് വീട്ടിക്ക് പോവാണ് ന്ന് പറഞ് ഔളും പോയി..

സത്യം പറഞ്ഞ ഞാനിവിടെ കട്ട പോസ്റ്റ്‌.. എന്ന് തന്നെ പറയാലോ മ്മള് മെല്ലെ കിച്ചുവെട്ടന്റെ മുറിയിൽ ചെന്ന് ഓരോ ഫോട്ടോയിലൂടെ ഒക്കെ മെല്ലെ കണ്ണോടിച്ചു നോക്കി പെട്ടന്ന അറിയാതെ എന്റെ കൈകൊണ്ട് അവിടെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു കൊറേ പുസ്തകങ്ങൾ ഒക്കെ തട്ടി തായേ വീണത്.. ഞാനതൊക്കെ എങ്ങനെ ഒക്കെയോ എടുത്ത് മുകളിൽ വെച്ചു. പിന്നെയാ ശ്രദ്ധിച്ചത് ഒരു ബുക്ക്‌ മാത്രം നിലത്ത് നിന്ന് പെറുക്കി എടുക്കാൻ മറന്നേക്കണ്‌. ഞാനത് എടുക്കാൻ തുനിഞ്ഞപ്പോയാ മ്മക് മനസ്സിലായെ അത് ബുക്ക്‌ ഒന്നും അല്ല ഏതോ ഡയറി മറ്റോ ആണ്. അതിന്നാണേൽ ഒരു ഫോട്ടോ പതിയെ എത്തി നോക്കണ് ണ്ട്. ഇത് എന്തായാലും മ്മളെ സോനയുടെ പിക്ക് തന്നെ എന്ന് മനസ്സിൽ വിചാരിച്ചു ഞാനത് ഡയറിക്കകത്ത് നിന്നും എടുത്തു... പക്ഷെ ഞാൻ പ്രതീക്ഷിച്ചപോലെ സോനയുടെ ഫോട്ടോ അല്ലായിരുന്നു അത്.. സോനയുടെ പോലെ തന്നെ കാപ്പികണ്ണുകളുള്ള മറ്റേതോ പെൺകുട്ടിയാണ്... കിച്ചുവേട്ടൻ ഇതെന്തിനാണാവോ ഇതിൽ വച്ചേക്കണേ. അല്ലേലും ആരാ ഇവള്..

. അങ്ങനെ പല ചിന്തകളും എന്റെ മനസ്സിലേക്ക് ഉയർന്നുവന്നു. സത്യം പറഞ്ഞ മറ്റുള്ളവരുടെ ഡയറി അവരുടെ പെർമിഷൻ ഇല്ലാതെ വായിക്കരുത് എന്നാണ്.. എന്നാലും എനിക്കിത് വായിക്കാതെ അവിടെ ഇട്ടിട്ട് പോരാൻ തോന്നിയില്ല. ഞാനങ്ങനെ ആകാംഷയോടെ ഒന്നാമത്തെ പേജ് വായിച്ചു. 'എന്റെ പ്രിയപ്പെട്ട മീനാക്ഷിയോടായി.......' നീയായിരുന്നു എന്റെ ജീവിതത്തിലെ വെളിച്ചം എന്റെ എല്ലാം എല്ലാം... നീയില്ലാതെ എനിക്കൊരു ജീവിതം ഇല്ലാഹ്........' ആ ലൈൻ വായിച്ചു തീരാലും ആരോ വരണശബ്ദം കേട്ടത് ഞാൻ ആ ഡയറി മെല്ലെ ആ ടേബിളിൽ തന്നെ വച്ചു. പക്ഷെ ഫോട്ടോ എന്റെ കയ്യിൽ തന്നെ മുറുകെ പിടിച്ചിരുന്നു. അതിൽ തന്നെ തിരികെ വച്ചില്ല. അപ്പൊ കിച്ചുവേട്ടൻ സോനയെ ചതിക്കയായിരുന്നോ.... മറ്റൊരു പെണ്ണിനെ മനസ്സിൽ വച്ചോണ്ട് പിന്നെന്തിനാ ഇങ്ങനൊരു നാടകം.. ശേ ഞാൻ അവളെ ഒരിക്കലും പുള്ളിക്കാരനൊപ്പം പറഞ്ഞു വിടണ്ടായിരുന്നു.ഈ ആണ്പിള്ളേര് എല്ലാം ചതിയൻ മാരാ.... അങ്ങനെ പല ചിന്തകളിലൂടെയും ഞാൻ സഞ്ചാരിച്ചോണ്ടിരിക്കുമ്പോഴാ ജോൺ ആ മുറിയിലോട്ട് കയറി വന്നത്. "ഹലോ മാഡം... എന്തും ആലോചിച്ചു നിക്കാണ്..

ഓഹ് അതറിഞ്ഞിട്ട് ഇയാൾക്ക് എന്താണാവോ കാര്യം... ഞാൻ അങ്ങനെ പലതും ആലോചിക്കും അതിന് ഇയാൾക്ക് എന്നാ... "ഇതെന്നാതാടി... ഞാനൊരു കുശലം ചോദിച്ചു എന്നല്ലേ ഉള്ളൂ.. അതിന് താൻ ഇത്രയങ്ങോട്ട് കാനപ്പിച്ചു ഒക്കെ പറയണോ.. പിന്നെ..ഇത് വച്ചോ.. എന്നും പറഞ്ഞു കുറച്ചു ക്യാഷ് മ്മക് നേരെ നീട്ടി. ഇതെന്തിനാ എനിക്ക്... എനിക്കൊന്നും വേണ്ട നിന്റെ ഈ ക്യാശൊന്നും അല്ല പിന്നെ.. "ഇതോ.. ഇത് നിനക്ക് പുഴുങ്ങി തിന്നാൻ എന്തേയ്..നിന്റെ നാട്ടിലൊക്കെ പിന്നെ പൈസ പുഴുങ്ങി തിന്നാറാണല്ലോ പതിവ്. നീയും അത് പോലെ തന്നെ ചെയ്യ്.. ദേ.. നോക്ക് എനിക്ക് ഇയാള്ടെ ഔധാര്യം ഒന്നും വേണ്ടാട്ടോ... മനസ്സിൽ അത് വാങ്ങാം എന്ന് ഇണ്ടേലും മ്മളെ ഈഗോ എന്ത്‌ കൊണ്ടോ അതിന് സമ്മായിക്കണില്ല. ഹാ ഇനിപ്പോ ഞാനെങ്ങനെയാണാവോ ആ സ്കൂട്ടി റെഡിയാക്കി ബാപ്പിച്ചിക്ക് കൊടുക്കുവാ എന്നൊരു വിചാരവും മനസ്സിൽ ഇണ്ട്ട്ടോ. "ഓഹ് അങ്ങനെ... അപ്പൊ മാഡം പിന്നെ പൈസയൊന്നും ആരുടേയും കയ്യിൽ വാങ്ങത്തില്ലല്ലോലെ . അതോണ്ടായിരിക്കുംലെ ഇന്ന് റോഡിൽ കിടന്ന് അലമ്പ് ഇണ്ടാക്കിയത്.. അവനത് പറഞ്ഞതും ഫ്യൂസ് പോയ ബൾബ് മാതിരിയായി മ്മളെ അവസ്ഥ..

ശേ വേണ്ടായിരുന്നു എന്റെ ആയിഷ അനക്ക് ഇതെന്തിന്റെ കേടാടി.. ചുമ്മാ അവന്റെ മുൻപിൽ നാണം കെട്ട് ആദ്യേ ആ പൈസ ഇങ് വാങ്ങി പോരായിരുന്നോ.എന്ന് മ്മള് മ്മളോടി തന്നെ മനസ്സിൽ പിറുപിറുത്തു. "ഇന്നാ.. പിടി നിന്റെ നഷ്ടപരിഹാരം .. എന്ന് പറഞ്ഞു പൈസ നീട്ടിയതും മ്മള് ഒരു ചമ്മലോട് കൂടിയാണെലും ഒരു കൈകൊണ്ടു അത് വാങ്ങി. മറ്റേ കയ്യിലാണെൽ ആ ഫോട്ടോ ഉള്ളോണ്ട് അത് പിറകിലാക്കി പിടിച്ചേക്കുവാണ്‌. "അതെന്നാ നിന്റെ മറ്റേ കയ്യിൽ ഏഹ്.. എന്ന് ജോൺ ചോദിച്ചതും മ്മള് വേഗം ഫോട്ടോ ഇപ്പുറത്തേ കയ്യിൽ മാറ്റിയിട്ട് ഒന്നുല്ലന്നുള്ള തരത്തിൽ കൈ പൊക്കി കാണിച്ചു. എന്നാലും അവന് വിശ്വാസം വരാതെ പിന്നേം മ്മളെ കയ്യിൽ നോക്കിയപ്പോ ആ ഫോട്ടോയുടെ ചെറിയ ഒരു ഭാഗം അവന്റെ കണ്ണിൽ പെട്ടു. അത് കണ്ടതും ആ ഫോട്ടോ മ്മള് മുറുകെ പിടിച്ചു. അത് എന്റെ കയ്യിന്ന് അവൻ പിടിച്ചുപറ്റാൻ നോക്കിയതും തരത്തില്ല എന്ന മട്ടിൽ ഞാനും.. പിന്നെ എന്റെ കയ്യിന്നു അത് വാങ്ങാൻ ഉള്ള ശ്രമം ആയിരുന്നു.. അവസാനം' ഡും 'ഞാനും അവനും നേരെ ഉരുണ്ട് മറിഞ് നിലത്തേക്ക് വീണു. മ്മള് ആണേൽ കണ്ണ് ചിമ്മി പിടിച്ചെക്കാണ്.

കണ്ണ് പതിയെ തുറന്നതും മ്മള് നേരെ ജോണിന്റെ മേലെയാണ് വീണു കിടക്കണത്. അവനാണെൽ ഇമ വെട്ടാതെ എന്നേം നോക്കാണ്. മ്മളെ മുടിയൊക്കെ മുഴുവനും ചെക്കന്റെ മുഖത്താണ് ഇപ്പൊ ഉള്ളെ അത്രക്ക് ക്ലോസ് ആയിട്ട്. "ഡി... നീ ഇന്ന് മുഴുവനും എന്റെ മേൽ തന്നെ കിടക്കണോ.. എനിക്ക് മേൽ വേദനിക്കണ് എന്ന് പറഞ്ഞതും മ്മക്ക് അപ്പോഴാ സ്ഥിരകാല ബോധം വന്നത്. എങ്ങനെ ഒക്കെയോ അവിടന്ന് എണീക്കാൻ തുനിഞ്ഞതും ദേ പിന്നെയും... ഇപ്രാവശ്യം ആണേൽ നേരത്തെകാളും അബദ്ധം ആയിന്ന് പറയാലോ.. മ്മളെ ലിപ് നേരെ ചെന്ന് പതിഞ്ഞത് അവന്റെ നെറ്റിൽ... അവനാണേൽ മ്മളെ തന്നെ വല്ലാത്ത ഒരു നോട്ടം നോക്കാണ് എന്റബ്ബോ ഇന്ന് ഇതാരെയാവോ ഞാൻ കണികണ്ടത്.. മുഴുവൻ അബദ്ധങ്ങളാണല്ലോ റബ്ബി ചെയ്ത് കൂട്ടണത്.അപ്പോയെക്കും എങ്ങനെ ഒക്കെയോ മ്മള് എണീറ്റ് നിന്നിരുന്നു.. കൂടെ ജോണും.. മ്മക് ആണേൽ എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ പറ്റണില്ല.. വല്ലാത്ത ചമ്മൽ പോലെ... ഓനാണെൽ എന്നെ നോക്കി ആക്കിയഇളി ഇളിക്കാണ്. അപ്പൊയാ ഞങ്ങളെ രണ്ടാളെയും നോക്കി നിക്കണ ആളെ ഞാൻ ശ്രദ്ധിച്ചത്... എന്റെ നാവിൽ നിന്നും ആ പേര് ഞാൻ ഉച്ചരിച്ചു..'സഹൽ '.............. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story