💕ഐഷ 💕: ഭാഗം 20

aysha

രചന: HAYA

മ്മള് ആണേൽ ഉമ്മിനോട് ഞാൻ പോവൂലാന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോ ഉമ്മി മ്മളെ നേരെ മേലത്തെ റൂമിലോട്ട് ഓടിച്ചു.. മ്മള് ആണേൽ ഇവിടന്ന് ഇറങ്ങി ഓടിയാലോ എന്നൊക്കെ വിചാരിച്ചു നിക്കുമ്പോഴാ.... ആയിശു.... എന്ന് പുറകിന്ന് വിളി കേട്ടതും മ്മള് നേരെ തിരിഞ്ഞു നോക്കി.നോക്കുമ്പോ ഹൈസം ഇണ്ട് മ്മളെയും നോക്കി നിക്കാണ്.... "എന്നെ നിനക്ക് ഓർമ്മയുണ്ടോ... ഏഹ്.. എന്ന് ചെറുപുഞ്ചിരിയോടെ മ്മളോടി തിരക്കിയതും അതെ എന്ന തരത്തിൽ മ്മള് തലയാട്ടി. "സത്യം പറഞ്ഞ ദുബായിൽ സെറ്റിൽ ആയെ പിന്നെ അന്നെ കുറിച്ച് ഇടക്കൊക്കെ ഞാൻ ഓർക്കാറുണ്ട്.. പണ്ടത്തെ എന്റെ ക്ലോസ് ഫ്രണ്ട് ആയിരുന്നില്ലേ ഇയ്യ്...പിന്നെ നീ ഇപ്പൊ പണ്ടത്തത്തെക്കാളും ഒന്നുടെ മൊഞ്ചു കൂടിട്ട്ണ്ട് ട്ടോ... അത്... പിന്നെ ഹൈസമെ തുറന്ന് പറയാലോ ... എനിക്ക്.. എനിക്ക് ഈ കല്യാണത്തിന് ഒട്ടും താല്പര്യം ഇല്ലാഹ്.. അതോണ്ട് എന്നെ ഇഷ്ടായില്ലന്ന് ബാപ്പിച്ചിനോട് ഒന്ന് പറയാവോ..... പ്ലീസ്.. എനിക്ക് ഇനിയും പഠിക്കണം എന്നാണ്. എന്ന് പറഞ് അവസാനിപ്പിക്കലും ഓന് മ്മളെ നോക്കി ഭയങ്കര ചിരിയാണ്.അത് കണ്ട് എന്താ എന്നവണ്ണം മ്മള് അവനെതന്നെ നോക്കി.

"എന്റെ പൊന്ന് ആയിശു... നീ എന്നെ ചുമ്മാ കോമഡി പറഞ്ഞു ചിരിപ്പിക്കരുത്..കേട്ടല്ലോ.. നിനക്കറിയോ ദേ ഈ ആലോചന പോലും എന്റെ തീരുമാനമാ....ന്റെ ഉപ്പയോട് ഞാനാ അന്റെ കാര്യം പറഞ്ഞത്.. പിന്നെ ഒരുകാര്യം കൂടി നീ കേട്ടോ പണ്ട് കുട്ടിക്കാലം മുതൽ ന്റെ ഖൽബിൽ കുറിച്ചിട്ടതാ അന്റെ ഈ പേരും ഈ മുഖവും ഇന്നേക്ക് ഒരുപാട് വർഷം കയിഞ്ഞു... ഞാൻ അന്റെ അരികിൽ നിന്നും ഒരുപാട് ദൂരേക്ക് പറന്നു.. പക്ഷെ നിന്റെ ഈ മുഖം ഇന്നും മായാതെ ന്റെ മനസ്സിൽ തന്നെ ഉണ്ട്...അതോണ്ട് നീ അല്ലാതെ ഈ ഹൈസമിന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല.. അത് പണ്ടും അങ്ങനെ തന്നെയായിരുന്നു. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും. പിന്നെ പഠിക്കണ്ട കാര്യം അത് കല്യാണം കയിഞ്ഞ് പിന്നീടും ആവാലോ....അതോണ്ട് മോള് ഈ ഹൈസമിന്റെ ബീവിയാവൻ റെഡി ആയിക്കോട്ടോ... എന്ന് അവൻ പറഞ്ഞതും ന്താന്ന് അറിയില്ല മ്മളെ ഹൃദയം പടപടന്ന് ഇടിക്കയാണ്. എനിക്കാണേൽ അവനോടു മറുത്തൊന്നും പറയാനും പറ്റണില്ല.അങ്ങനെ ആകെ കിളി മുഴുവൻ ഒരു സമയം കൊണ്ട് മ്മളെ ചുറ്റുന്നും എങ്ങോട്ടൊക്കെയോ പാറി പോയിന്ന് തന്നെ പറയാം.

ഞാൻ ഈ നിമിഷം വരെ കരുതിയത് ഓന്റെ പരെന്റ്സിന്റെ നിർബന്ധ പ്രകാരം ആണ്‌ ഓന് മ്മളെ മംഗലം കഴിക്കാൻ സമ്മയിച്ചെന്നല്ലേ.. പക്ഷെ ഞാൻ ഇപ്പോള മനസ്സിലാക്കണേ അവന് അപ്പൊ കുട്ടിക്കാലം മുതൽക്കെ എന്നെ ഇഷ്ടായിരുന്നുന്നൊക്കെ അങ്ങനെ ആ വാതിലും മ്മളെ മുന്നില് കൊട്ടി അടക്കപ്പെട്ടു. "ഹലോ..... പിന്നെ ഒരുകാര്യം കൂടി ചുമ്മാ ഇയ്യ് ഓർമ്മയിൽ സൂക്ഷിച്ചോട്ടോ.. ഈ ഹൈമിന് പണ്ട് മുതൽക്കേ ഒരു വൃത്തികെട്ട ഒരു സ്വഭാവം ഇണ്ട്.. എന്താന്നറിയോ ഞാൻ എന്ത്‌ ആഗ്രഹിച്ചാലും അത് എന്തായാലും എന്ത്‌ വില കൊടുത്തും അത് സ്വന്തമാക്കും.... എന്തോ ഞാൻ അങ്ങനെയാന്നെ.. അതിപ്പോ ന്റെ പരെന്റ്സ്‌ ഇനും നന്നായറിയാം.. അപ്പൊ ശെരി എന്ന ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ പറഞ്ഞതൊക്കെ ജസ്റ്റ്‌ ഒന്ന് മനസിൽ വച്ചേക്ക് ന്റെ ഭാവി വധു.. എന്ന് പറഞ്ഞു ഒരു കൊലച്ചിരിയും ചിരിച്ചു അവൻ ആ റൂമിന്ന് ഇറങ്ങി ഇതൊക്കെ കെട്ട് ഞാൻ ആണേൽ ആകെ പ്രതിമ കണക്കെ നിക്കാണ്. അതവൻ പറഞ്ഞത് ശെരിയാ പണ്ടും അവൻ അങ്ങനെയായിരുന്നു.. എന്ത്‌ ആഗ്രഹിച്ചാലും അത് അവന് വേണം അല്ലേൽ ഭയങ്കര ബഹളം ആയിരുന്നു.

ഓന്റെ പരെന്റ്സിന് ആണേൽ ഒരേ ഒരു മകനും.. പുന്നാരിച്ചു പുന്നാരിച്ചു വളർത്തിയൊണ്ട് അവൻ പറയണേൽ അപ്പുറം ഇല്ലാതാൻ.. ഇതിനിടയിൽ പെട്ടു പോയ മ്മളെ ലൈഫും.. കോളേജ് ഒക്കെ അടിച്ചു പൊളിച് വരുവായിരുന്നു.. "ആയിശു ഇയ്യ് ന്താപ്പോ പിറുപിറുക്കണെ.. എന്ന് അമ്മായി തട്ടി വിളിച്ചപ്പോയാണ് മ്മള് ചിന്തകളിൽ നിന്നും ഉണർന്നത്. ഒന്നുല്ല എന്ന തരത്തിൽ അമ്മായിനെ നോക്കി ഒന്ന് കണ്ണുചിമ്മി. "അവരൊക്കെ പോയിട്ടോ... എങ്ങനെ അനക്ക് ഓനെ ഇഷ്ടായോ... ന്തായാലും ഇഷ്ടാവാണ്ട് നിക്കൂലാന്ന് എനക്ക് ഉറപ്പല്ലേ.. പണ്ടത്തെ ആ ഹൈസമാണ്‌ ഇതെന്ന് കണ്ടാ പറയൂലട്ടോ.. ചെറിയൊന് ഇപ്പൊ നല്ല ഉഷാറായിക്ക്ണ്.. അനക്ക് ഓർമ്മയുണ്ടോ ചെറുപ്പത്തിൽ ഓനെക്കാണാൻ ശെരിക്കും പാവകുട്ടി മാതിരിയെനു വെളുത്ത് ചുവന്നു തടിച്ചു നല്ല ഭംഗിയെനു.. ഇപ്പൊ ആ തടിയൊക്കെ അങ്ങ് പോയി മെലിഞ്ഞു നല്ല ഉഷാറായിക്ക്ണ്. എന്നും പറഞ്ഞു അമ്മായി തായത്തേക്ക് വിട്ടു. അപ്പോഴാ സോനയുടെ ഫോൺ കാൾ.. മ്മള് അത് അറ്റൻഡ് ചെയ്തു. "ഡീ നമ്മക്ക് ഇന്ന് ജുനുടെ വീട്ടിക്ക് വിട്ടാലോ... നീ വരണുണ്ടോ... മ്മ്ഹ് ബാപ്പിച്ചിനോട് ചോയ്ച്ചു നോക്കട്ടെ ന്നിട്ട് അന്നെ വിളിക്കാം എന്നും പറഞ്ഞു ഞാൻ നേരെ തയെക്ക് വിട്ടു.

ആദ്യം എങ്ങടും പോണ്ടാന്ന് പറഞ്ഞേലും പിന്നീട് മ്മള് ഒരുപാട് ചോയ്ച്ചപ്പോ പൊക്കോളാൻ പറഞ്ഞു. അങ്ങനെ കുറച്ചു പൈസയും എടുത്തു നേരെ സോനാജിടെ വീട്ടിക്ക് വിട്ടു. അങ്ങനെ അവിടന്ന് അവളെയും കൂട്ടി നേരെ ബസ്സ് കേറി.. അവിടെ ഒരു സ്റ്റോപ്പിൽ ഇറങ്ങി. ഞങ്ങക്ക് ആണേൽ അവന്റെ വീടും അറിയാൻ മേല അതോണ്ട് കൂട്ടാൻ വരാൻ അവനെ വിളിച്ചു പറഞ്ഞു ഞങ്ങള് ബസ്സ് സ്റ്റാൻഡിൽ ഇരുന്നു. ഞാൻ അപ്പോളാ ശ്രദ്ധിച്ചേ എന്തോ സോനയുടെ മുഖം ആകെ വല്ലാണ്ട് ഇരിക്കണേ.. അങ്ങനെ കാര്യം തിരക്കിയപ്പോ ആദ്യം ഒന്നുല്ലന്ന് പറഞ്ഞേലും പിന്നെ എന്താ കാര്യംന്ന് പറഞ്ഞു തന്നു. "ആയിശു.. എനിക്ക് കിച്ചു ഏട്ടനെ ഇഷ്ടവാ.. അത് നിനക്ക് അറിയാലോ.. പക്ഷെ ഇപ്പൊ.. പക്ഷെ... ബാക്കി എന്ന സോന കിച്ചു ഏട്ടനും നിന്നോട് ഇഷ്ടം തന്നെയല്ലേ പിന്നെന്താടി കുഴപ്പം.. "ഡി.. അതൊക്കെ സത്യവാ പക്ഷെ.. പുള്ളി എന്നെ ഇഷ്ടപ്പെടാൻ പോലും കാരണമായ ഒരു പെണ്ണ് അങ്ങേര്ടെ ലൈഫിൽ ഇണ്ട്. അവളെന്നെ നോക്കി ഒരു വിഷമത്തോടെ അത് പറഞ്ഞതും മ്മള് എന്താ കാര്യംന്ന് തെളിച്ചു പറയാൻ ആവശ്യപ്പെട്ടു. "മീനാക്ഷി... അവള് കാരണ കിച്ചു ഏട്ടൻ എന്നെ ഇഷ്ടപ്പെടാൻ പോലും കാരണം.

നീ എന്ത്‌ തേങ്ങയാടി പൊട്ടിക്കാളി ഈ പറയണേ അവൾക്കെന്താ നിങ്ങടെ ലൈഫിൽ കാര്യം. അതൊക്കെ പോട്ടെ ആരാ ഈ മീനാക്ഷി. മ്മള് അതും പറഞ്ഞു മ്മള് ഒരു സംശയഭാവത്തോടെ അവളെ നോക്കി. "അത് കിച്ചു ഏട്ടന്റെ മുറപ്പെണ്ണ...എന്ന അബി എന്നോട് പറഞ്ഞത്. അവളെ കിച്ചു വെട്ടന് പണ്ട് ഒരുപാട് ഇഷ്ടം ആയിരുന്നെന്നും...എന്തോ ഫാമിലി പ്രോബ്ലംസ് ഒക്കെ കാരണം അവളും പരെന്റ്സും അബിടെ ഒക്കെ തറവാട്ടിൽ നിന്നും മാറി താമസിച്ചെന്നും ഒക്കെ പറഞ്ഞു.. അത് കിച്ചു ഏട്ടൻ 10ത്തിൽ പഠിക്കണ ടൈമിലാണ് പോലും അവളും സെയിം ക്ലാസ്സ്‌ ആയിരുന്നു. എന്തോ അവരിപ്പോ തിരിച്ചു വന്നുന്ന് പണ്ടത്തെ പ്രശ്നം ഒക്കെ സോൾവ് ചെയ്ത് എന്നൊക്കെ അബി പറഞ്ഞു. ഡീ എനിക്ക് പേടിയാവാ ഇനിപ്പോ കിച്ചു വേട്ടൻ എന്നിൽ നിന്നും അകന്ന് പോവുമോ എന്ന്.. എന്റെ സോന... നീ ഇതെന്നാഡി ഇങ്ങനെ... അതൊക്കെ പണ്ടല്ലേ ഇപ്പോ അവര് ഫ്രണ്ട്‌സ് മാത്രമായിരിക്കും.. "ആയിശു അല്ലേടി... അങ്ങേര് എന്നെ ഇഷ്ടാവാൻ കാരണം പോലും അവളുടെ അതെ കണ്ണുകൾ ആയതോണ്ടാ... ഇനി നീ മിണ്ടിയാൽ ദേ പെണ്ണെ നീ എന്റെ കയ്യിന്ന് മേടിക്കുട്ടോ..നീ ഇതെന്തൊക്കെയാ ഈ പിച്ചും പെയ്യും ഒക്കെ പറയണേ ന്റെ സോനെ............ 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story