💕ഐഷ 💕: ഭാഗം 21

aysha

രചന: HAYA

ഇനി നീ മിണ്ടിയാൽ ദേ പെണ്ണെ നീ എന്റെ കയ്യിന്ന് മേടിക്കുട്ടോ..നീ ഇതെന്തൊക്കെയാ ഈ പിച്ചും പെയ്യും ഒക്കെ പറയണേ ന്റെ സോനെ.... അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു നിക്കുമ്പോയേക്കും കാറും എടുത്തു ജുനു എത്തിയിരുന്നു. "നിങ്ങള് രണ്ടാളും കൊറേ നേരായോ ഇവിടെ കാത്ത് നിക്കണ്. ജുനുവാണ്. ന്റെ ജുനു അനക്ക് കുറച്ചു സ്പീഡിൽ ഒക്കെ ഡ്രൈവ് ചെയ്തൂടെ.. കാത്ത് നിന്ന് നിന്ന് മ്മളെ കാല് വേദനിക്കാൻ തുടങ്ങിക്ക്. "ആയിഷ അനക്ക് അറിയോ ഇങ്ങള് വരണ്ന്ന് പറഞ്ഞപ്പോ ന്റെ പുന്നാര സൈന കുട്ടി സാധനങ്ങൾ വാങ്ങാൻ കടയിലോട്ട് പറഞ്ഞയച്ചതാ.. അങ്ങനെ അതൊക്കെ വാങ്ങി കഴിഞ്ഞപ്പോയെക്കും ടൈം പോണത് അറിഞ്ഞില്ല. ജുനുവാണ്. "അപ്പൊ നമ്മക്ക് ഇന്ന് കോള് തന്നെലെ ആയിശു.. സോനയാണ്. പിന്നല്ലഹ്.... അങ്ങനെ ഞങ്ങള് കൊറേ സംസാരിച്ചു കഴിഞ്ഞപ്പോയേക്കും ഓന്റെ വീട് എത്തിയിരുന്നു. സത്യം പറഞ്ഞ ഞങ്ങള് ഫസ്റ്റ് ടൈം ആ ജുനുടെ വീട്ടിക്ക് വരണേ..

"എടാ ജുനു ഇതെന്നാ കോട്ടരോ.. നീ ഇത്രേം റിച്ച് ആയിനോ... മ്മ്ഹ് ന്തായാലും വീട് അടിപൊളി ആയിട്ട്ണ്ട് ട്ടോ.നീ കെട്ടാൻ പോണ പെണ്ണിന്റെ ഒക്കെ കഷ്ടകാലം അവള് പണിയെടുത്തു ചാവും. സോന അത് പറയുന്ന ടൈംമിൽ ജുനു ആണേൽ മ്മളെ നോക്കി ഇളിക്കാണ്. മ്മ്ഹ് ഓള് പറയണതിലും കാര്യം ഇണ്ട്ട്ടോ ജുനു.... "ഓഹ് തത്കാലം ഇപ്പൊ മക്കള് വീടിന്റെ മോന്ജ് നോക്കി നിക്കാണ്ട് അകത്തേക്ക് വരിം.. പിന്നെ മ്മളെ കല്യാണം അത് സമയം ആവുമ്പോ ഞാൻ വല്ല സെർവെൻറ് ഇനെയും ഏർപ്പാടായിക്കൊള്ളാം ന്തേയ്‌ പോരെ.... മ്മ്ഹ് ഏർപ്പാട് ആക്കിയാ അനക്ക് കൊള്ളാം അല്ലേൽ കെട്ടും പെട്ടിയൊക്കെ എടുത്ത് ഓൾ രണ്ട് ദിവസം കഴിയുമ്പോൾ ഇവിടന്ന് സ്ഥലം കാലിയാക്കും. അങ്ങനെ ഞങ്ങള് ഓരോന്ന് പറഞ്ഞു ഓന്റെ വീട്ടിക്ക് കേറി. ഡെയിനിങ് ഹാൾ ഒക്കെ കാണണം അടിപൊളി ആയിക്ക്. അപ്പൊയാ ഓന്റെ ഉമ്മാ കിച്ചണിൽ നിന്നും ഞങ്ങളെ കണ്ട് ഇറങ്ങി വന്നത്.

"അല്ല ഇതാര്.. ആയിശുവും സോനയോ.. വാ വന്നകാലിൽ നിക്കാണ്ട് ഇരിക്കിം... ഇങ്ങൾക്ക് ഒരു കാര്യം അറിയോ ദേ ഈ വാവയില്ലേ കോളേജ് വിട്ട് വന്ന് കഴിഞ്ഞ അവന് പറയാൻ ഇണ്ടാവാ നിങ്ങടെ കഥയാ... അതോണ്ട് ആദ്യയിട്ടാ ഇങ്ങളെ ഒക്കെ കാണണത് എങ്കിലും ഇവൻ പറയണ കേട്ടിട്ട് നല്ല പരിജയം ആഹ്ന്നെ... അല്ല ഉമ്മ.. ഈ വാവയോ അതാരാ... മ്മള് അത് ചോദിച്ചതും ജുനു ഓന്റെ ഉമ്മാനെ നോക്കി എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കണ്..ണ്ട്. "അതോ അത് ഇങ്ങളെ ചങ്ങായിയില്ലേ ദേ നിക്കണ മ്മളെ മോന് തന്നെ..ജുനൈദ് ഓനെ ഞാൻ വാവന്നാ വിളിക്കാറ്. ചെറുപ്പത്തിൽ വിളിച്ചു തുടങ്ങിയാത പിന്നെ പിന്നെ വാവ എന്ന് തന്നെ അങ്ങ് ആയി. അങ്ങനെ ഞങ്ങളൊക്കെ ഓരോന്ന് പറഞ്ഞു ഒരുപാട് നേരം അവിടെ നിന്നു. കാര്യായിട്ട് ഞാനും സോനയും ജുനുന്റെ ഉമ്മയും കൂടി ഓനെ ട്രോളൽ തന്നാണ് മെയിൻ അപ്പോയെക്കും അബി എത്തിയിരുന്നു. "ഓഹ് ഇവന പിന്നെ പ്രത്യേകിച്ച് ക്ഷണിക്കയൊന്നും മാണ്ടാലോ എപ്പോം ഇവിടെ തന്നെയല്ലേ....

ജുനുന്റെ ഉമ്മയാണ്. "ന്താ ഉമ്മാ അങ്ങനെ ഒരു വർത്താനം ദേ ന്നെ കണ്ടില്ലേൽ ഉമ്മ തന്നെയല്ലേ വിളിക്കാറ് ന്തേയ്‌ വരാത്തെന്നും പറഞ് ഇപ്പൊ ഇങ്ങനെ.. ആയിക്കോട്ടെ ഞാൻ പോണ്.. ദേ ഇപ്പോം ന്തോ പരുപാടി ഇണ്ട് ബിരിയാണി ഒക്കെ ഇണ്ടന്ന് ഉമ്മ വിളിച്ചു പറഞ്ഞിട്ട ഞാൻ വന്നത് തന്നെ.. അബിയാണ്. "ന്റെ അബി.. ഇയ്യും എനിക്ക് ജുനുനെ പോലെ തന്നെയല്ലേടാ ഞാൻ ചുമ്മാ പറഞ്ഞയല്ലേ അനക്ക് വേഷമായോ.. ജുനുന്റെ ഉമ്മയാണ്. "പിന്നെ വേഷമാവാണ്ട്.. അബിയാണ്. "ഈ അബി പിള്ളേരുടെ മനസാന്നെ.... 😂 ബാ അബി .. എന്നെ വന്ന് സഹായിച്ച കിച്ചണിൽ കുറച്ചു പണിയുണ്ട്. ജുനു നീയും വാട്ടോ... ജുനുന്റെ ഉമ്മയാണ്. "അഹ് ഇങ്ങള് വിട്ടോളീം ഞാൻ ഇവനേം കൂട്ടി വന്നോളവേ.. അബിയാണ്. അതും പറഞ്ഞു ഞങ്ങളോട് സംസാരിച്ചിരിക്കാൻ പറഞ്ഞു ഉമ്മ കിച്ചണിലേക്ക് വിട്ടു.

"എട ദുഷ്ടൻ മാരെ എന്നാലും നിങ്ങളൊക്കെ ഇവട വരണകാര്യം ന്നോട് പറഞ്ഞില്ലല്ലോ. പാവം ഉമ്മാ വിളിച്ചില്ലേൽ ഞാനുണ്ടോ ഇതൊക്കെ അറിയണ്. അബിയാണ്. എടാ പൊട്ടാ നിന്റെ വീട്ടില് അല്ലെ കല്യാണം ഒക്കെ കഴിഞ്ഞത് നിനക്ക് അവിടെ വല്ല തിരക്കും കാണുന്ന് വിചാരിച്ച നിന്നോട് പറയാഞ്ഞേ.. പിന്നെ കൊറേ ടൈം ഓന്റെ പരാതിയായിരുന്നു വരുമ്പോ ഓനേം വിളിക്കാത്തതിനു മ്മള് ആണേൽ ഇതൊക്കെ കെട്ട് അവിടെ സോഫയിൽ ഇരുന്നു. അപ്പോയെക്കും ജൂസും കൊണ്ട് ഉമ്മാ വന്നിരുന്നു. അബിയാണെൽ ഉമ്മാനോട് ഓരോന്ന് സംസാരിച്ചു നേരെ കിച്ചണിലോട്ട് വിട്ടു. ജുനു ഞങ്ങളെ രണ്ടാളേം കൂട്ടി നേരെ വീട് മുഴുവൻ ചുറ്റിക്കാണിക്കാന്ന് പറഞ്ഞു. ഞങ്ങൾ അങ്ങനെ ഓരോ റൂമിലും ഒക്കെ കേറി നോക്കി. അല്ല ജുനു മ്മളെ അബിയും അന്റെ ഉമ്മയും നല്ല കൂട്ടാലേ...

മ്മള് ഒരു ചെറുതമാശ വണ്ണം ഓനോട്‌ ചോദിച്ചു. "ആയിശ അനക്ക് അറിയോ മ്മളെ ഉമ്മാക്ക് എന്നേക്കാൾ വിശ്വാസം ദേ ആ കുരുപ്പിനെ ആണ്‌. മ്മക് അല്ലെ അറിയുള്ളു എല്ലാ ഉടായിപ്പും എന്നെ ക്കാൾ കയ്യിലുള്ള മൊതലാ ഓനെന്ന്.. ഓനും ഉമ്മാനെ ഭയങ്കര കാര്യം ആണ്‌.. ഇടക്ക്‌ ഓരോന്ന് പറഞ് രണ്ടും ഉടക്കുവേലും ഉമ്മാക്ക് അബിനെ ഭയങ്കര കാര്യം ആഹ്ന്ന്.. അത് പറഞ്ഞു തീരാലും ഞങ്ങള് ഏകദേശം അവിടെ തായത്തെ മുറികൾ ഒക്കെ ചുറ്റികണ്ടിരുന്നു. ശേഷം മുകളിൽ സ്റ്റൈയർകേസ് കേറി മുകളിലത്തെ മുറികളും ഒക്കെ ചെന്ന് കണ്ടു എല്ലാ റൂമിന്റെയും ഫുൾ പണികളും കഴിഞ്ഞിട്ടണ്ട് എന്തായാലും ഉഷാറായിക്ക്.. അപ്പോഴാ ഭക്ഷണം കഴിക്കാൻ ഉമ്മ വിളിച്ചത് ഡെയിനിങ് ടേബിളിൽ മുഴുവൻ ഏകദേശം എന്തൊക്കെ ഉണ്ടാക്കി വച്ചിക്കിണ്ട്. അങ്ങനെ ഞങ്ങളൊക്കെ ഫുഡും കഴിച്ചു കൊറേ നേരം ജുനുന്റെ ഉമ്മാനോട് കത്തിയടിച്ചിരുന്നു വൈകുന്നേരം വരെ അവിടെയായിരുന്നു.. പിന്നെ ഞങ്ങളൊക്കെ ഓന്റെ ഉമ്മയോടും ബൈ പറഞ് ഇറങ്ങി.

ഞങ്ങളെ മൂന്നാളെയും ജുനു തിരിച്ചു കൊണ്ടോയി ഇറക്കി തന്നു. അങ്ങനെ വീട്ടില് വന്ന് നിസ്കാരം ഒക്കെ കയിഞ്ഞ് കൊറേ നേരം സഹലിനോടും സംസാരിച്ചിരുന്നു. ഒരു 10.00ഒക്കെ ആയപ്പോ ഉറങ്ങാൻ കിടന്നു. നേരം രാവിലെ ആയപ്പോ മ്മള് നേരെ സോനയോട് കൂടി കോളേജിലെക്ക് വിട്ടു. ഞങ്ങള് അങ്ങോട്ട്‌ കേറിചെല്ലണ സമയത്ത് ഗേറ്റ്ഇന്റെ മുൻപിൽ കൊറേപ്പേര് കൂടി നിക്കണ് ണ്ട് ന്താ സംഭവം എന്ന് ഒരു പിടിത്തവും ഇല്ലാ അപ്പോയെക്കും ജൂനുവും അബിയും തപ്സിയും ഞങ്ങടെ അടുത്ത് വന്നിരുന്നു അവരൊക്കെ തമ്മിൽ തമ്മിൽ ന്താണ് എന്ന് തിരക്കുയാണ്. കുറച്ചു കഴിഞ്ഞപ്പോ അവിടെ സംസാരിച്ചു നിക്കണവരുടെ ഒക്കെ മുഖഭാവം ആകെ മാറി അത് ഒരു അടിയിൽ കലാഷിച്ചു.. അവരുടെ അടിയുടെ ഇടയിൽ ആരോ എറിഞ്ഞ ഒരു കല്ല് വന്ന് പതിഞ്ഞത് ന്താ സംഭവം എന്ന് അറിയാതെ അവിടെ നോക്കി നിന്ന മ്മളെ നെറ്റിയിൽ ആണ്‌. അതിന്റെ ആഗാതം കൊണ്ട് ആണ്‌ എന്ന് തോന്നണ് മ്മള് അവിടെ നിലം പതിച്ചു.

സോനയുടെയും ജുനുവിന്റെയൊക്കെ 'ആയിശു 'എന്ന വിളി കാതുകളിൽ കേക്കുന്നുണ്ടെങ്കിലും പിന്നെ കായ്ച പതിയെ മങ്ങിതുടങ്ങി... പിന്നെ കുറച്ചു നേരം കയിഞ് മിയികൾ പതിയെ തുറന്ന് നോക്കിയപ്പോ കണ്ടത് എന്നെയും നോക്കി ചിരിക്കണ ജോണിന്റെ മുഖം ആണ്‌. മ്മള് ഇതെവിടെയാണ് എന്നവണ്ണം അവിടെ ചുറ്റും ആകെ കണ്ണോടിച്ചു.ചുറ്റും ചുമരുകൾ ആണ്‌. മ്മളെ ബെഡിന്റെ സൈഡിൽ നിന്ന് ജോണ് മ്മളെ നോക്കി ഇരിക്കാണ്. ആഷിൽക്കയും അച്ചുവേട്ടനും നോയലേട്ടാനൊക്കെ ജോണിനെ വിളിച്ച് ന്തൊക്കെയോ പറഞ് അവര് അവിടന്ന് പോയി. "മാഡം... ഇതെ ഹോസ്പിറ്റൽ ആണ്‌. ന്തേയ്‌ ഇപ്പൊ ഓക്കേയാന്നോഹ്.. ജോൺ ആണ്‌. ഹോസ്പിറ്റലോ... ഞാൻ കോളേജിൽ അല്ലായിരുന്നോ.. ഇതെങ്ങനെ...ഇവിടെ എത്തി. മ്മള് ഒരു സംശയരൂപത്തിൽ ഓനോട്‌ തിരക്കി. "ഞാൻ എടുത്തു കൊണ്ട് വന്നു. അല്ലാണ്ട് അവിടെ നിന്ന് ഇങ്ങോട്ട് എങ്ങനെ വരാനാ...

ന്റെ ഐഷേ.. തനിക്ക് ഇതെന്തിന്റെ കേടായിരുന്നു വല്ലവരും തല്ലുകൂടുമ്പോ അതിന്റെ ഇടയിൽ കേറി നിക്കാൻ... അതല്ലേ ഇപ്പൊ ഈ തലയിൽ ഒരു കെട്ടൊക്കെ ആയി നിക്കണ്ടേ വന്നേ... അത് പിന്നെ.. അടിയൊക്കെ ലൈവ് ആയിട്ട് നേരിൽ കാണാൻ ആർക്കാ ഇഷ്ടവല്ലാത്തെ... "മ്മ്ഹ്... ഇങ്ങനത്തെ വേണ്ടാത്ത ഇഷ്ടങ്ങൾ ഒക്കെ ഇണ്ടായിട്ടാണ് മോളെ ഇപ്പൊ ദേ ഈ കിടപ്പ് കിടക്കേണ്ടി വന്നേ.. താൻ കാരണം ഇന്നത്തെ ന്റെ ക്ലാസ്സും പോയികിട്ടിന്ന് പറയാലോ... ജോൺ ഞാൻ കാരണം ഇയാൾക്ക് ബുദ്ധിമുട്ട് ആയിലെ സോറി......അവരൊക്കെ പോയോ.. ആഷിൽക്കയും നോയലേട്ടാനൊക്കെ.. "ആഹ് അവരോട് ഞാൻ പൊക്കോളാൻ പറഞ്ഞു.ഞങ്ങൾക്ക് സത്യം പറഞ്ഞ ഇന്ന് ഇലക്ഷൻ ഒക്കെ ആയോണ്ട് കോളേജിൽ കുറച്ചു പരുപാടി ഇണ്ടായിരുന്നു.. എനിക്കോ ഇപ്പൊ പോവാൻ പറ്റില്ല.

അതാ അവരെ നിർബന്ധിച്ച് കോളേജിലോട്ട് പറഞ്ഞയച്ചത്. അപ്പൊ സോനയും തപ്സിയൊക്കെ എവിടെ.. "അവരെ ഒക്കെ ഞാൻ കോളേജിലേക്ക് പറഞ്ഞുവിട്ടു. ഇത്രയും നേരം അവരും ഇവിടെ ഇണ്ടായിരുന്നു... എന്നാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... "മ്മ്ഹ് ന്തേയ്‌.. നേരത്തെ പറഞ്ഞത് സത്യായിരുന്നോ.. "എന്ത്‌.. മ്മളെ ഇയ്യ് എടുത്ത ഇങ്ങോട്ട് കൊണ്ട് വന്നെന്ന്... "എടി... പൊട്ടി.. അവിടെ ബോധം ഇല്ലാതെ കിടക്കണ തന്നെ ഞാൻ അങ്ങനെ അല്ലാതെ എങ്ങനെയാ ഇവിടെ എത്തിക്ക..... കഴിഞ്ഞ ഡേയ് എന്നെ കിസ്സ് അടിച്ച പെണ്ണാ.. അങ്ങനത്തെ അവൾക്ക് ഇന്ന് ഞാൻ എടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നതാ ഇപ്പൊ പ്രശ്നം.. എന്ന് ജോൺ മ്മളെ നോക്കി ചെറുപുഞ്ചിരിയോടെ പറഞതും മ്മള് ഓനെ കട്ടകലിപ്പിട്ട് നോക്കി........... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story