💕ഐഷ 💕: ഭാഗം 22

aysha

രചന: HAYA

"എടി... പൊട്ടി.. അവിടെ ബോധം ഇല്ലാതെ കിടക്കണ തന്നെ ഞാൻ അങ്ങനെ അല്ലാതെ എങ്ങനെയാ ഇവിടെ എത്തിക്ക..... കഴിഞ്ഞ ഡേയ് എന്നെ കിസ്സ് അടിച്ച പെണ്ണാ.. അങ്ങനത്തെ അവൾക്ക് ഇന്ന് ഞാൻ എടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നതാ ഇപ്പൊ പ്രശ്നം.. എന്ന് ജോൺ മ്മളെ നോക്കി ചെറുപുഞ്ചിരിയോടെ പറഞതും മ്മള് ഓനെ കട്ടകലിപ്പിട്ട് നോക്കി.. അപ്പോഴാ അങ്ങോട്ടേക്ക് നേഴ്സ് ഒരു സിറിഞ്ചും കൊണ്ട് വന്നത്. അത് കണ്ടതും മ്മക് പേടിച്ചിട്ട് വയ്യ.ഇനി ഇതെന്റെ മേൽ കുത്തിയിറക്കാൻ ആണോ പടച്ചോനെ. നേഴ്സെ... ഇത് എനിക്ക് ആണോ.. "മ്മ്ഹ്.. വേണ്ട പ്ലീസ്... എനിക്ക് സൂചി പേടിയാ സത്യവായിട്ടും... സൂചി കണ്ടാൽ അപ്പൊ തലകറങ്ങുന്നേ.. അതോണ്ട് ഇത് വേണ്ട അതിന് പകരം വല്ല മരുന്നോ ഗുളികയോ തന്നോ അത് മ്മള് എത്ര വേണേലും കഴിക്കാം. മ്മള് അത് പറഞ്ഞതും ആ നേഴ്സ് ചേച്ചി മ്മളെ നോക്കി ഭയങ്കര ചിരി. "അഹ് ബെസ്റ്റ് എന്നിട്ട് വേണം ഡോക്ടർടെ അരികിന്ന് എനിക്ക് ചീത്ത കേക്കാൻ.. ഇതിലെന്ന ഇത്രേം പേടിക്കാൻ ഉള്ളെ കുട്ടി. ഒരു സൂചി കുത്തണ വേദന അല്ലെ ഉള്ളൂ.. എന്ന് പറയലും അത് മ്മളെ ശരീരത്തിൽ കുത്തിയിറക്കിയിരുന്നു.

മ്മക് ആണേൽ കണ്ണിന്ന് വെള്ളം ഒക്കെ വരണ് ണ്ട്.. പേടിച്ചിട്ട്. സിസ്റ്ററെ.. കഴിഞ്ഞോ.. ഇനി എനിക്ക് എപ്പളാ വീട്ടില് പോവാൻ പറ്റാ.. "മ്മ്ഹ് കഴിഞ്ഞേ.. ഞാൻ പറഞ്ഞില്ലായിരുന്നോ അത്രയും വേദനയെ ഇണ്ടാവുന്ന്... വീട്ടിലൊക്കെ പോവാലോ കുറച്ച് നേരം ഇവിടെ റസ്റ്റ്‌ എടുക്ക്ന്നെ ഇന്ന് തന്നെ ന്തായാലും പോവാൻ പറ്റും.. എന്നും പറഞ്ഞു നേഴ്സ് അവിടന്ന് ഇറങ്ങി പോയി. "ഡീ നിനക്ക് ഈ ഇൻജെക്ഷൻ ഇത്രയും പേടിയായിരുന്നോ... കണ്ണിന്ന് വെള്ളം ഒക്കെ വരണ്. എന്ന് മറ്റൊരു ശബ്ദം കേട്ടപ്പോഴാണ് ജോൺ അവിടെ നിക്കണ കാര്യം മ്മക് ഓർമ്മ വന്നത്.. ശേ ആകെ ചമ്മി.. ഓന് ആണേൽ മ്മളെ നോക്കി ഭയങ്കര ചിരിയും. ഓഹ് അതികം ചിരിക്കൊന്നും മാണ്ട മ്മക് അത്രക്കൊന്നും പേടിയൊന്നുല്ല.. അത് പിന്നെ ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലേ... "അഹ്‌ണോ.. ശേ അത് ആക്ടിങ് ആയിരുന്നല്ലേ.. ന്തായാലും നിനക്ക് ഒരു അവാർഡ് കിട്ടാൻ ചാൻസ് ഇണ്ട്ട്ടോ എന്നാ അഭിനയം ആഹ്ണേ...

ഹലോ താത്തോയ് ഇതെ ഫിലിം ഒഡിഷൻ ഒന്നും അല്ലട്ടോ ഹോസ്പിറ്റൽ ആണ്‌ മോള് അത് മറന്നുപോയെന്നു തോന്നുന്നു. ജോൺ അത് പറഞ്ഞതും മ്മള് ഒരു ക്ലോസ് അപ്പിന്റെ ഇളി അങ്ങ് ഇളിച്ചോട്ത്ത്. അല്ലാതെ ഇനിയും ഓന്റൊടി സംസാരിക്കാൻ നിന്ന മ്മളെ ഉള്ള ഇമേജ് കൂടി കുട്ടിച്ചോർ ആവുംന്ന് ഉറപ്പല്ലേ. ന്തായാലും മ്മക് ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞ ആ കാലമാടൻ ഡോക്ടറെ തലയിൽ ഇടിത്തി വീ.... "ഹലോ മാഡം താൻ ഇപ്പൊ പറഞ്ഞ ആ കാലമാടാൻ ഡോക്ടർ ഇല്ലേഹ് അതെ എന്റെ പപ്പയാട്ടോ... ഇപ്പൊ ഇവടന്ന് ഇറങ്ങി പോയ ഡോക്ടറോ അതും ജോണിന്റെ പപ്പയോ... മ്മക് അത് ഒരു പുതിയ അറിവായിരുന്നു. ഇയാൾടെ പപ്പ ഇവിടെയാണോ വർക്ക്‌ ചെയ്യണേ... "യഹ്.. ഇത് ഞങ്ങടെ ഹോസ്പിറ്റൽ അല്ലേഹ്... അത് പിന്നെ ആ ഡോക്ടർക്ക് നല്ലത് വരുത്തണെന്ന് പടച്ചോനോട് പ്രാർത്ഥിച്ചതാ.. എന്നും പറഞ് മ്മള് ഓനെ നോക്കി ഒരു ചമ്മിയഭാവത്തിൽ ചിരിച്ചു. "മ്മ്ഹ് മ്മ്ഹ്... എനിക്കും തോന്നി നീ അതായിരിക്കും പ്രാർത്ഥിച്ചത് എന്ന്... എന്നും പറഞ് മ്മളെ നോക്കി ആക്കിയ ചിരി ചിരിക്കാണ്. അപ്പോഴാ പെട്ടന്ന് അങ്ങോട്ട് സാന്ദ്ര കയറി വന്നത്. "ഡാ.. ജോണേ.. നീ ഇതെന്നാ എടുക്കുവാ ഇവിടെ ഏഹ്.. നീ നേരെ കോളേജിലേക്ക് വന്നേ.. അവിടെ ഇന്ന് ചെയർമാൻ സ്ഥാനത്തേക്കുള്ള ഇലക്ഷൻ നടക്കുവല്ലേ.. ന്നിട്ട് നീ ഇവിടെ വന്നിരിക്കാണോ...

"സാന്ദ്ര നീ പോയെ.. ഞാൻ വന്നോളാം... "ജോണേ നീ ചുമ്മാ കളിക്കല്ലേ.. അല്ലേലും നീ ആർക്ക് വേണ്ടിയാ ഇവിടെ നിക്കണത്.. നീയൊന്നുവല്ലല്ലോ അവളുടെ തലയിൽ കല്ലെറിഞ്ഞത്.. അറ്റ്ലീസ്റ്റ് നീ അവളെ ഇവിടെ കൊണ്ട് വന്ന് ആക്കില്ലേ അത് മതി.. നമ്മടെ കൂടെ പഠിക്കണതും അല്ലല്ലോ..ജൂനിയർ അല്ലെ...അതോണ്ട് നീ വന്നേ... സാന്ദ്ര അങ്ങനെ പറഞ്ഞതും എനിക്ക് എന്തോ വല്ലാത്ത വിഷമം പോലെയായിരുന്നു. അവള് പറഞ്ഞത് സത്യം തന്നെയല്ലേ.. എനിക്കിവിടെ കാവൽ ആയിട്ട് ഇരിക്കാൻ മാത്രം ഞാൻ അവന്റെ ആരാ😔.. ആരും അല്ലല്ലോ പണ്ട് എപ്പോളോ ഒരുമിച്ചു പഠിച്ചതാണ് അതിലപ്പുറം എന്താ.... "ഡീ ഞാൻ എങ്ങനാ ഇവളെ ഇവിടെ തനിച്ചാക്കി അങ്ങോട്ട്‌ വരണത്.... ജോൺ ആണ്. "ദേ.. നോക്ക് നിനക്ക് ഇവൾ ആണോ വലുത് അതോ ഞാനോ..എനിക്കിപ്പോ അതറിയണം.പിന്നെ നമ്മടെ ആഷിൽ ന്റെ കസിൻ ഇല്ലേ ജുനൈദ് അവൻ എന്റെ കൂടെ വന്നിട്ടുണ്ട്.. ഇവള്ടെ അരികിൽ അവൻ നിന്നോളും.. എന്ന് പറഞ് സാന്ദ്ര ജോണിന്റെ കയ്യിൽ പിടിച്ചു അവിടന്ന് പോവാൻ നിന്നതും അവന്റെ നോട്ടം എന്റെ മുഖത്തേക്ക് ആയിരുന്നു. ഇതൊക്കെ കണ്ട് മ്മളെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

ഓന് എന്നെ നോക്കിയതും ഞാൻ അവനു മുഖം കൊടുക്കാതെ ഇപ്പുറത്തേ സൈഡിലേക്ക് നോക്കി ഇരുന്നു. സത്യത്തിൽ ഞാൻ കരയണത് ഒരിക്കലും അവൻ കാണരുത് എന്നത് തന്നെയായിരുന്നു അതിന് പിറകിലെ ഉദ്ദേശവും. അല്ലാതെ ജോണിനോട് എനിക്ക് ദേഷ്യം ഇണ്ടായിട്ടൊന്നുവല്ല. അവന്റെ കയ്യും പിടിച്ചു സാന്ദ്ര അവിടന്ന് ഇറങ്ങിയതും ജുനു മ്മളെ കിടത്തിയേക്കണ റൂമിലേക്ക് കേറി വന്നു. "എന്റെ ആയിശു... ഇപ്പൊ അന്നെ കാണണ ടൈംമിൽ ശെരിക്കും എനക്ക് ചിരിയാ വരണേ വല്ല അവശ്യവും ഉണ്ടായിരുന്നോ.. അനക്ക്.. ജുനു അത് പറഞ്ഞതും മ്മള് മെല്ലെ കണ്ണൊക്കെ തുടച്ചു മുഖത്ത് മ്മളെ പഴയ ചിരിയും ഫിറ്റ്‌ ചെയ്തു. മോനെ ജുനു...മ്മളൊന്നും അന്നെപ്പോലെ ചുമ്മാ പഠിക്ക പിന്നെ ആടയും ഇവിടെയൊക്കെ ആയി തെണ്ടി നടക്ക അതൊന്നുവല്ല കോളേജിൽ വരണേ.. ഇങ്ങനത്തെ കൊറച്ചു എൻജോയ്മെന്റ് ഒന്നുല്ലാണ്ട് എന്ത്‌ കോളേജ് ലൈഫ്.. "മ്മ്ഹ് പിന്നെ നല്ല എൻജോയ്മെന്റ് ആയിക്ക്ണ്. ഇപ്പൊ തലയിൽ ഒരു കെട്ടൊക്കെ ആയി കാണാനും അടിപൊളി ആയിക്ക്. പിന്നെ നമ്മടെ സാറിന്റെ കാര്യം കോമഡി ആണ് ട്ടോ.. ഏത് സാറിന്റെ... മ്മള് ഒരു സംശയരൂപത്തിൽ ഓനെ നോക്കി.

"ഓഹ് ന്താ ഓളെ ഒരു സംശയംന്ന് നോക്കണേ ഏത് സാർ എന്നൊക്കെ.. മാറ്റാര് മ്മളെ റാഹിദ് സാർ തന്നെ.. അങ്ങേര്ടെ വിചാരം ആ കല്ല് കൊണ്ട് അന്റെ കാറ്റ് പോയിന്ന് എങ്ങനാ😂... പാവം സോനയോടും തപ്സിയോടൊക്കെ അന്നെ കുറിച്ച് തിരക്കിയായിരുന്നു. ന്റെ റബ്ബി... ഇനി കോളേജിൽ പോവുമ്പോ അങ്ങേർക്ക് പഞ്ചാരയടിക്കാൻ ഒരു കാരണം കൂടി ആയിന്ന് പറയാലോ 🤧. "പിന്നെ നിനക്ക് മറ്റൊരു കോമഡി കേക്കണോ.... ജുനു നീ ഇത് ഫുൾ കോമഡിയും കൊണ്ടാണോ ഇങ്ങിട് കെട്ടിയെടുത്തെ.. ന്തായാലും പറ... "പിന്നെ ഞാൻ കോളേജിന്ന് ഇങ്ങിട് വരുമ്പോ ഗേറ്റിന്റെ മുൻപിൽ ഒരാളെ കണ്ടായിരുന്നു കണ്ടിട്ട് ഏതോ ബഡാ ടീമ്സ് ആണ്‌ന്ന് തോന്നണ്. ഒരു ജെന്റിൽമാൻ ലുക്ക്‌ ഒക്കെ ഇണ്ട് കോട്ടും സൂട്ടൊക്കെ ഇട്ട്... അങ്ങേരെ ന്റെ അരികിൽ വന്ന് ഏതോ ആയിഷനെ കുറിച്ച് പറഞ്ഞായിരുന്നു. ഏതോ പുള്ളി കെട്ടാൻ പോണ പെണ്ണാ നമ്മടെ കോളേജിൽ ആ പഠിക്കണത് എന്നൊക്കെ..എനിക്ക് ആയിഷന്നുള്ള പേര് കേട്ടപ്പോ ആദ്യം ഓർമ്മ വന്നത് അന്റെ മുഖമാ..

പിന്നെ എന്തായാലും അയാള് ഉദ്ദേശിക്കുന്ന ആയിഷ ഇയ്യ് അല്ലെന്ന് എനിക്ക് ഉറപ്പുള്ളൊണ്ട് മ്മക് അറിഞ്ഞൂടാന്ന് പറഞ്... ജുനു ഈ പറയണത് ഇനി ഹൈസമിനെ കുറിച്ച് വല്ലോം ആയിരിക്കോ ആവോ.. പറയണത് ഒക്കെ കേട്ടിട്ട് ഓന് ആവാനാ ചാൻസ് ന്നാലും ഓന് ആവല്ലേന്ന് പടച്ചോനോട് മ്മള് പ്രാർത്ഥിക്കണ് ണ്ട്. "ആയിശു ഇയ്യ് എന്താ ആലോചിക്കണെ..എന്നാലും ഒരു നിമിഷം ഞാൻ ആലോചിച്ചുട്ടോ ഇനി അങ്ങേര് ഉദ്ദേശിക്കണത് അന്നെ കുറിച്ച് വല്ലോം ആഹ്‌ണോന്ന്. അങ്ങനെ വല്ലോം ആയിരുന്നേൽ ഓഹ് മ്മക് ആലോചിക്കാൻ തന്നെ വയ്യ... മ്മ്ഹ്...ഒരുപക്ഷെ അത് ഞാൻ ആണെലോ... "ഏയ്‌..... ആവൂല അത് എനിക്ക് ഉറപ്പാ... അങ്ങനെ ഞങ്ങള് ഓരോന്ന് സംസാരിച്ചു നിക്കുമ്പോഴാ റൂമിന് വെളിയിൽ മ്മളെയും നോക്കി നിക്കണയാളെ ഞാൻ കണ്ടത്........... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story