💕ഐഷ 💕: ഭാഗം 23

aysha

രചന: HAYA

മ്മ്ഹ്...ഒരുപക്ഷെ അത് ഞാൻ ആണെലോ... "ഏയ്‌..... ആവൂല അത് എനിക്ക് ഉറപ്പാ... അങ്ങനെ ഞങ്ങള് ഓരോന്ന് സംസാരിച്ചു നിക്കുമ്പോഴാ റൂമിന് വെളിയിൽ മ്മളെയും നോക്കി നിക്കണയാളെ ഞാൻ കണ്ടത്. ഒരുപക്ഷെ നിങ്ങളൊക്കെ വിചാരിച്ചു കാണാ ഇത് ഹൈസം ആണെന്നായിരിക്കും. പക്ഷെ അത് റാഹിദ് സാർ ആയിരുന്നു.പുള്ളി മ്മളെ കണ്ടതും ഒരു പുഞ്ചിരിയോടെ ഹോസ്പിറ്റൽ മുറിയിലേക്ക് കയറി വന്നു.മ്മള് ആണേൽ അങ്ങേരെ കണ്ടപാടേ ഉറക്കം നടിച്ചവിടെ കിടന്നു. "ഇതാര് ജുനൈദോ... നീ തത്കാലം ദേ ഈ പൈസ കൊണ്ട് കുറച്ചു ഫ്രൂട്സ് ഒക്കെ കടയിൽ പോയി വാങ്ങിച്ചിട്ട് വന്നേ... അതുവരെ ഇവളുടെ അരികിൽ ഞാൻ നിന്നോളം... എന്ന് റാഹിദ് സാർ പറഞ്ഞതും മനസ്സില്ലമനസ്സോടെ ജുനു അത് അനുസരിക്കേണ്ടി വന്നു. എന്ത്‌ ചെയ്യാൻ അദ്ധ്യാപകൻ ആയിപോയില്ലേ. അവൻ പോയതും അങ്ങേര് മ്മളെ അരികിൽ വന്ന് ഇരുന്നു. മ്മക് മറ്റ് ഒഴിവിയില്ലാത്തോണ്ട് കണ്ണും ചിമ്മി ഉറക്കം നടിച്ചു അവിടെ കിടക്കത്തം തുടരാണ്. "ആയിഷ.... നിനക്ക് അറിയോ എനിക്ക് നിന്നെ എത്ര ഇഷ്ടാണെന്ന്. ഞാൻ കണ്ടതിൽ എന്റെ മനസ്സ് കീയടക്കിയ ഒരേഒരു പെണ്ണ് നീയാ...

നീ ഇപ്പൊ ഉണർന്നിരിക്കുവായിരുന്നേൽ എത്ര നന്നായേനെ.. അപ്പോയെക്കും ധൃതിപെട്ട് ഓടി കിദച്ച് ജുനു അവിടെ എത്തിയിരുന്നു. "ഇതെന്താ ജുനൈദ് ഇത്ര പെട്ടന്ന് വാങ്ങി കഴിഞ്ഞോ.. "യെസ് സാർ.. "എന്തിരുന്നാലും അവള് എണീക്കുമ്പോ.. ഞാൻ വന്ന കാര്യം ഒന്ന് സൂചിപ്പിച്ചേക്ക്. പിന്നെ രണ്ട് ദിവസം കോളേജിൽ വരണ്ട.. ഏയ്‌ അല്ലെ വേണ്ട നാളെ തന്നെ വരാൻ പറഞ്ഞോട്ടോ.. ക്ലാസ്സ്‌ മിസ്സ്‌ ആക്കിയ എക്സാം ടൈംമിൽ ബുദ്ധിമുട്ട് ആയിരിക്കും. "ഡീ.. മതി അഭിനയിച്ചത്... അങ്ങേര് പോയി..... എനിക്കറിയാം അയാളെ എന്നെ ഒഴിവാക്കാൻ വേണ്ടിയാ ഫ്രൂട്സ് വാങ്ങാൻ പറഞ്ഞയച്ചത്.. എന്നോടാ സാറിന്റെ കളി അതാ ഞാൻ ജെറ്റ് പോണ മാതിരി വേഗം പോയി ഇത് വാങ്ങിച്ച് വന്നേ.... നീ വന്നത് എന്റെ ഭാഗ്യംന്ന് പറഞ്ഞമതീല്ലോ....ജുനു.. **************** ഇന്ന് ആയിശുനെ കാണാൻ ഹോസ്പിറ്റലിൽ പോയപ്പോളാ അവിടെ കിച്ചുവേട്ടനെ കണ്ടത്. പക്ഷെ മ്മളെ കണ്ടിട്ടും പതിവ് പോലെ അത്ര ഹാപ്പിനെസ്സ് ഒന്നും ആ മുഖത്ത് കണ്ടില്ലായിരുന്നു.

ന്തിരുന്നാലും ഞാൻ അങ്ങോട്ട് പോയി ഓരോന്ന് സംസാരിച്ചു.. എന്തോ സംസാരത്തിലും ഒരു ഡിസ്റ്റൻസ് കീപ് ചെയ്യണപോലെ ഒക്കെ എനിക്ക് തോന്നി. "സോനാ.. നമ്മക്ക് ഒരു കോഫി കുടിച്ചു സംസാരിച്ചാലോ എന്ന് കിച്ചുവേട്ടൻ പറഞ്ഞതും മ്മക് മനസ്സിൽ ലഡ്ഡു പൊട്ടിന്ന് പറയാലോ.ഹോസ്പിറ്റലിൽ ആണേൽ ആയിശുടെ കൂടെ ജോൺ ഏട്ടൻ നിക്കാം എന്ന് പറഞ്ഞതോണ്ട് ഞങ്ങൾ ആരും മറുത്തൊന്നും പറഞ്ഞില്ല. കാരണം ഒന്നാമത് അത് ജോണേട്ടന്റെ പപ്പയുടെ ഹോസ്പിറ്റൽ ആയോണ്ട് എന്തുകൊണ്ടും നല്ലത് ജോണേട്ടൻ അവിടെ നീക്കണതല്ലേ. ആയിശു ആണേൽ ആ സമയത്തൊക്കെ നല്ല മയക്കത്തിൽ ആണ്‌. മ്മളെ ബാക്കി ഫ്രണ്ട്സ് ഒക്കെ നേരെ കോളേജിലേക്ക് തിരിച്ചു. ഞാൻ ആണേൽ കിച്ചുവെട്ടന്റെ കൂടെ ഒരു ടീ കഫെയിലോട്ട് കേറി. ആ സമയത്തും ഞങ്ങള് തമ്മിൽ പ്രത്യേകിച്ച് ടോക്ക് ഒന്നും ഇണ്ടായിരുന്നില്ല. അവിടെ കേറി ചെന്നപ്പോയാ ഞങ്ങളെക്കാൾ മുന്നേ അവിടെ വന്ന മീനാക്ഷിയെ ഞാൻ കണ്ടത്.

ആദ്യമായി നേരിൽ കാണുകയാണേലും അബികാണിച്ചു തന്ന ഫോട്ടോ കണ്ട് എനിക്ക് അവളെ മുൻപേ കണ്ട് പരിജയം ഇണ്ടായിരുന്നു.അവളെ കണ്ടതും കിച്ചുവേട്ടൻ പോയി അവളെ ഹഗ്ഗ്‌ ചെയ്തു. അവരാണെൽ ഭയങ്കര ചിരിയും സംസാരം ഒക്കെയാണ്. ഞാൻ ഒരാള് അവിടെ നിക്കണ് ണ്ടെന്ന ഭാവം പോലും ഇല്ലാഹ്... ഞാനും അവിടെ അവരുടെ അടുത്തുള്ള ചെയറിൽ സ്ഥാനം ഉറപ്പിച്ചു.ശേ ഏത് നശിച്ച നേരത്തണാവോ എനിക്ക് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്റെ ഈശ്വരാ.. മ്മളെ മനസ് ചുമ്മാ പുലമ്പിക്കൊണ്ടിരുന്നു. "ഹേയ് കിച്ചു... ഇതാരാ... നിന്റെ ഒപ്പം വന്നേക്കണേ.... ഇനി നിന്റെ ഗേൾഫ്രണ്ട് വല്ലോം ആണോ.. എന്ന് മീനാക്ഷി തിരക്കിയതും കിച്ചുവേട്ടന്റെ നോട്ടം മ്മളെ മുഖത്തേക്കായിരുന്നു . കോഫി കുടിക്കണ ടൈംമിൽ ഞാൻ അത് കേട്ടതും കിച്ചുവേട്ടൻ പറയാൻ പോണമറുപടി ആലോചിച്ചപ്പോ മ്മളെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നു. "നോ.... ഞങ്ങള് ജസ്റ്റ്‌ ഫ്രണ്ട്സ് ദാറ്റ്‌ സിറ്റ്...

എന്ന് കിച്ചുവേട്ടൻ പറഞ്ഞതും എന്റെ കാതുകളിൽ അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ പ്രതീക്ഷിച്ച മറുപടിയിൽ നിന്നും അത് നേരെ വിപരീതമായിരുന്നു എന്ന് ആ സമയത്ത് എനിക്ക് ഉൾകൊള്ളാൻ പോലും കഴിഞ്ഞില്ല. എന്റെ നോട്ടം നേരെ കിച്ചുവേട്ടന്റെ മുഖത്തെക്ക് തിരിച്ചു... പുള്ളി എനിക്ക് മുഖം തരാതെ എന്തോ തെറ്റ് ചെയ്ത പോലെ തലകുനിച്ചു ഇരിക്കാണ്.ഇതൊക്കെ കണ്ടപ്പോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "എന്നാ നിങ്ങള് സംസാരിച്ച് ഇരിക്ക്ട്ടോ.. എനിക്ക് കുറച്ചു തിരക്കുണ്ട്. എന്ന് പറഞ് അവിടന്ന് തടിതപ്പാൻ ഞാനൊരു കള്ളവും പറഞ് മ്മള് കുടിച്ച കോഫിടെ പൈസയും കൊട്ത്ത് അവിടെ നിന്ന് ഇറങ്ങി. ആ സമയത്തും നിയത്രണം ഇല്ലാതെ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴാണേൽ പുറത്ത് നല്ല മഴയും..

അവിടന്ന് ഇറങ്ങി ആ മഴയത്ത് കൂടി ഞാൻ മെല്ലെ അവിടന്ന് നടന്നു.. മ്മളെ മുടിയിലും ഡ്രെസ്സിലും ഒക്കെ മഴത്തുള്ളികൾ ഉതിർന്ന് വീണ് ആകെ നനഞ്ഞിരുന്നു.. പിറകിൽന്ന് 'സോനാ...'എന്നുള്ള കിച്ചുവെട്ടന്റെ ശബ്ദം കേട്ടതും അതൊന്നും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ റോഡ് സൈഡിലൂടെ ഞാൻ നടന്നു. "സോനാ...... അപ്പോഴാ എന്റെ പേരും ഉറക്കെ വിളിക്കണ കിച്ചുവേട്ടന്റെതല്ലാത്ത മറ്റൊരു ശബ്ദം എന്റെ കാതുകളിൽ മുഴങ്ങിയത്. അത് കേട്ടതും ഞാൻ അവിടെ ഒരു പ്രതിമ കണക്കെ നിന്നു. .......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story