💕ഐഷ 💕: ഭാഗം 26

aysha

രചന: HAYA

അത്രനേരം എന്നോട് സംസാരിച്ചിരുന്ന ജോൺ അല്ലായിരുന്നു അത് അവന്റെ മട്ടും ഭാവമൊക്കെ ആകെ മാറിയിരുന്നു. മ്മളെ ഹൃദയം ആണേൽ' ഡപ് ഡപ് 'എന്ന് ശക്തിയായി ഇടിക്കണ്‌ ണ്ട്. ജോൺ അതും പറഞ് ഓരോ സ്റ്റെപ് ആയി ന്റെ അടുത്തേക്ക് വന്നതും ഞാൻ ഓരോ സ്റ്റെപ് ആയി പിറകിലേക്ക് നടന്നു.. അവസാനം എങ്ങോട്ടും തെന്നി നീങ്ങാൻ പറ്റാതെ ഒരു ചുമരിൽ ഇടിച്ചു നിന്നു.. അപ്പോയെക്കും അവൻ എന്റെ അരികിൽ എത്തിയിരുന്നു. നമ്മക്ക് ആണേൽ കണ്ണിന്ന് വെള്ളം വരണ് ണ്ട്... അല്പനേരം എന്റെ അരികിൽ അതെ പടി നിന്ന് എന്നിൽ നിന്നും അവൻ അകന്ന് നിന്നു... ശേഷം മ്മളെ കവിളിൽ മെല്ലെ തട്ടി വിളിച്ചു ഞാനാണേൽ അവന്റെ കൈ മ്മളെ കവിളിൽ നിന്നും തട്ടിമാറ്റി. ശേഷം ഒനാണേൽ മ്മളെ നോക്കി ഭയങ്കര ചിരിയാണ്. മ്മള് എന്താപ്പോ സംഭവിക്കണേ എന്ന മട്ടിൽ അവിടെ നിന്ന നിപ്പിൽ ഓനെയും വീക്ഷിച്ചു ഒരേനിപ്പ് നിക്കാണ്. "എന്റെ ഐഷേ തന്നെ ഒന്ന് ഫൂൾ ആക്കാൻ വേണ്ടി ഞാൻ ഇറക്കിയ നമ്പർ അല്ലായിരുന്നോ ഇത്.. താൻ ഇത് അങ്ങോട്ട് കാര്യം ആക്കിലെ... അന്ന് നിന്നെ ലൈബ്രറിയിൽ പൂട്ടിയിട്ടത് ഞാൻ ആണെന്ന് കരുതുന്നുണ്ടോ😂..

എടി പെണ്ണെ.. അന്ന് ആൽബി കോളേജിൽ കൂടെ വന്നില്ലായിരുന്നു..കൂടാതെ എന്നോട് സംസാരിച്ചത് പോലും ഇല്ലാ അങ്ങനത്തെ അവൻ കാരണം ന്റെ പ്ലാൻ ഒക്കെ എങ്ങനെ പൊളിയാനാ നിനക്ക് അല്പ സ്വല്പം ബുദ്ധി ഈ മണ്ടക്കകത്ത് ഉണ്ടായിരുന്നേൽ ഒന്ന് ചിന്തിച്ചൂടായിരുന്നോ ... എന്നാലും എന്റെ ആക്ടിങ് കൊള്ളായിരുന്നു അല്ലേടി.. എന്ന് അവൻ പറഞ്ഞപ്പോയ നമ്മക്ക് നേരെ ചുവെ ശ്വാസം വീണത്. അവൻ പറഞ്ഞതും സത്യമാണ് ആ ഡേയ്‌സ് ഒന്നും ആൽബിചായൻ കോളേജിൽ വന്നില്ലായിരുന്നല്ലോ... മ്മള് ആണേൽ നേരെ ചെന്ന് ഓന്റെ ഷർട്ടിന്റെ കോളറയിൽ പിടി മുറുക്കി. ജോൺ ആണേൽ കണ്ണെടുക്കാതെ മ്മളെ തന്നെ നോക്കി നിക്കാണ്. തന്റെ ഈ ഒടുക്കത്തെ ആക്ടിങ് കാരണം ഞാൻ വല്ലോം പേടിച്ചു മജ്ജത്തായാൽ എന്റെ ഉമ്മിക്കും ബാപ്പിച്ചിക്കൊക്കെ ആര് ണ്ട്... ഏഹ്.. പറ.. മ്മള് അത് പറയലും ഓന് ഭയങ്കര ചിരിയാണ്. "എന്നതാ മജ്ജത്തോ... ആയെന്നതാഡി.. അതിന്റെ മലയാളം പരിഭാഷ എന്താണാവോ ..

നിനക്ക് എവിടെന്ന ഇങ്ങനത്തെ ഓരോ ഭാഷ ഒക്കെ കിട്ടണേ... നിങ്ങടെ ഭാഷയിൽ മരിച്ചു പോയാലോന്ന്.. അത് കേട്ടതും ചെറുപുഞ്ചിരിയോടെ ജോൺ മ്മളെ നെഞ്ചോട് അണച്ചു കൂട്ടി. എന്തോ ആ സമയം അവനിൽ നിന്നും കുതറിമാറാൻ മ്മക്കും കഴിയുന്നുണ്ടായിരുന്നില്ല.അല്പ സമയത്തിന് ശേഷം അവൻ എന്നിൽ നിന്നും സ്വല്പം അകന്ന് നിന്ന് 'സോറി ' എന്നും പറഞ് അവിടെ നിനും നടന്നകന്നു.. അവൻ പോണതും നോക്കി ഞാനും അവിടെ തന്നെ നിന്നു. കുറച്ചു കയിഞ്ഞ് മ്മള് ആണെൽ അവന്റെ വീടിലെ തായേത്തെ നില മുഴുവൻ ചുറ്റി കണ്ടു.. എന്തോ മേലെ ജോൺ ഉള്ളോണ്ട് അങ്ങോട്ട്‌ പോവാൻ ഒരു മടിപോലെ ഒരുപക്ഷെ നേരത്തെ നടന്നകാര്യങ്ങൾ ഓർത്തിട്ടാവണം.അങ്ങനെ നൈറ്റ്‌ സമയം ആയപ്പോ മ്മളെ ആ ഡെയിനിങ് ഹാളിലെ സോഫയിൽ ചെന്നിരുന്നു. അപ്പോഴാ ജോണും മ്മളെ അടുത്ത് വന്നിരുന്നത്... ഓനെ കണ്ടതും മ്മള് നൈസ് ആയിട്ടൊന്ന് ചിരിച്ചു. എന്നാ ഓനാണെൽ മ്മളെ നോക്കി ആക്കിചിരിയാണ്.

"ഇയാൾക്ക് ഹൊറർ മൂവീസ് ഒക്കെ കാണണത് ഇഷ്ടാണോ... പിന്നെ ഇഷ്ടാണോന്നോ... മ്മക് ഹൊറർ മൂവീസ് എന്നാ ഭയങ്കര ഇഷ്ടം ആണെന്നെ.. ശേഷം മ്മളെ വീട്ടീന്ന് എല്ലാരും ഒരുമിച്ചിരുന്നു രാത്രി പ്രേതസിനിമ കാണുന്ന കഥയൊക്കെ മ്മള് ഓനോട്‌ പറഞ് കൊടുത്തു. ജോൺ ആണേൽ ഇമ വെട്ടാതെ മ്മളെയും നോക്കി ഇരിക്കാണ്.. "എടോ.. താൻ എപ്പോളും ഇങ്ങനെ തന്നെയാണോ... എങ്ങനെ എന്നതാരത്തിൽ മ്മള് ഒരു സംശയഭാവത്തിൽ ഓനെ നോക്കി. "എപ്പോളും ഇങ്ങനെ വാതോരാതെ സംസാരിച്ചോണ്ടിരിക്കോ.. ശേ... പറഞ്ഞത് സ്വല്പം കൂടി പോയല്ലേ.. ഞാൻ നിർത്തി. പിന്നെ എപ്പോളും ഇതെ മാതിരി സംസാരിക്കൊന്നുല്ല ഞാനും ആയിട്ട് കുറച്ചു ക്ലോസ് ആയിട്ട്.. ഐ മീൻസ് നമ്മക്ക് നമ്മടെ അതെ വൈബ് കിട്ടണവരോടൊക്കെ ഇങ്ങനെയാ.... എന്റെ ഈ പൊട്ടകഥയൊക്കെ കെട്ട് തനിക്ക് ബോർ അടിക്കണ് ണ്ടാവുംലെ.. ശേ നീ എന്തിനാടി മണ്ടി ഇപ്പൊ ഇതൊക്കെ വിളിച്ചു കൂവിയെ നിനക്ക് ഇവിടെ എങ്കിലും ഒന്ന് മിണ്ടാതിരുന്നൂടെ.നിന്നെ ഇവിടെ കൂട്ടികൊണ്ടുവന്നത് തന്നെ അബന്ധം ആയെന്ന് കരുതുന്നുണ്ടാവും അവൻ എന്നൊക്കെ മ്മടെ മനസ്സ് മ്മളോടി തന്നെ മന്ത്രിച്ചു.

"ഏയ്‌.. ബോറിങ് ഓ... സത്യം പറഞ്ഞ തന്റെ ഈ വർത്തമാനം തന്നെ കേട്ടിരിക്കാൻ നല്ല രസണ്ട്ട്ടോ.. സാധാരണ ഈ വീട്ടില് നിക്കുമ്പോ എനിക്ക് ഭയങ്കര ഏകാന്തത ഫീൽ ചെയ്യാറുണ്ട്.എന്തോ ഒറ്റപ്പെട്ടപോലെ... മമ്മിയും പപ്പയും ഒക്കെ ജോലി തിരക്കല്ലേ അതോണ്ട് അവർക്ക് അവരുടെതായ തിരക്കുകൾ ഉണ്ടാവും. സിസ്റ്റർ ഹോസ്റ്റലിൽ നിന്ന് വരുമ്പോയാ കുറച്ചേലും ഒരു അനക്കം ഒക്കെ ഈ വീട്ടില് ഇണ്ടാവാ...അല്ലെങ്കിൽ എന്റെ കസിൻസ് ഓ ഫ്രണ്ട്സോ മറ്റോ വരണം... വലിയ വീടാണ് എന്നൊക്കെ പറഞ്ഞിട്ടേന്താ ഈ വലിയ വീട്ടില് കഴിയുമ്പോളാ തനിച്ചായി പോയപോലെ ഫീൽ ചെയ്യാ... ഐഷേ.. തന്റെ ഈ വാതോരാതെ ഉള്ള സംസാരം ഒക്കെ കേക്കുമ്പോ എനിക്ക് ഇവിടെ ഒറ്റപ്പെട്ടു പോയപോലെ അനുഭവപ്പെടുന്നേ ഇല്ലാഹ്.... എന്ന് അവൻ മ്മളോടി പറഞ്ഞതും മ്മള് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശേഷം ജോൺ ടീവീ ഓൺ ചെയ്ത് അതിൽ ഒരു ഹൊറർ മൂവി വെച്ചു. കൂടെ വീട്ടിലെ ലൈറ്റ്സും ഓഫ്‌ ചെയ്തു. സത്യം പറഞ്ഞ മ്മക് പണ്ടേ ഈ ഹൊറർ മൂവീസ് എന്നൊക്കെ പറയണത് കെട്ട തന്നെ പേടിയാണ്..

പിന്നെ ജോൺ ആണേൽ നേരത്തെ മ്മളെ കൊറേ കളിയാക്കി ചിരിച്ചോണ്ട് ഇതുടെ പറഞ്ഞ മ്മളെ ഇമേജിനെ ബാധിക്കും എന്ന പൂർണ ബോദ്യം ഉള്ളോണ്ട് അത് പറയാതെ ഇരുന്നതാ.. പകൽ സമയത്ത് കൂടി മ്മക് ഇത് കാണാൻ പേടിയാ.. ഓന് ടീവീ ഓൺ ചെയ്തതും മ്മള് കൈകൊണ്ടു രണ്ട് കണ്ണും മൂഡി ശേഷം മെല്ലെ ഇടം കണ്ണിട്ട് നോക്കും ഇടക്കൊക്ക.. "ഡീ... നീയെന്നതാ ഈ കാണിക്കണേ കൈ കൊണ്ട് കണ്ണ് മറച്ച പിന്നെ നീ എങ്ങനെ മൂവി കാണാനാ.. എന്ന് പറഞ് ജോൺ മ്മളെ കയ്യും കണ്ണ് പൊത്തതിരിക്കാൻ കൂട്ടി പിടിച്ചു. പിന്നെ പേടിച്ചിട്ട് അട്ടഹാസം ഒക്കെയായിരുന്നു.ശേഷം മ്മള് ഓന്റെ കയ്യിൽ മുറുകെ പിടിച്ചു. സത്യത്തിൽ മ്മളെ ഓരോ കോപ്രായങ്ങൾ കണ്ടിട്ട് പേടിക്കണത്തിന് പകരം ജോൺ അവിടന്ന് പൊട്ടി ചിരിക്കാണ്. അങ്ങനെ മൂവി തീർന്നതും ഓന് ലൈറ്റ് ഓൺ ചെയ്തു. മ്മളെ നോക്കി പണ്ടത്തെ പോലെ തന്നെ കൊലച്ചിരി ചിരിക്കാണ്. "ന്റെ ഐഷേ.. തനിക്ക് ഈ ഹൊറർ മൂവി ഇത്രക്ക് പേടിയായിരുന്നോ.. എന്നാ ഇത് നേരെ ചുവെ നേരത്തെ പറയാൻ മേലായിരുന്നോ.. സീരിയസ്ലി ഞാൻ ഇത്രേം ചിരിച്ച വേറൊരു ഡേയ് എന്റെ ലൈഫിൽ ഇണ്ടായിക്കാണില്ല😂...

എന്ന് ജോൺ പറഞ്ഞതും മ്മള് ഫ്യൂസ് പോയ ബൾബ് മാതിരി ചമ്മിയ രൂപത്തിൽ ഒരു ഇളി ഇളിച്ചുകൊടുത്തു. സത്യം പറഞ്ഞ നാണിച്ചു തൊലി ഉരിഞ്ഞു പോവാന്നൊക്കെ പറയൂലെ അതായിരുന്നു മ്മളെ അവസ്ഥ.അങ്ങനെ ഒരു 10.00 ഒക്കെ ആയപ്പോ ടീവീ ഒക്കെ ഓഫ്‌ ചെയ്തു. "ഡീ.. പിന്നെ നീ ആ റൂമിൽ കിടന്നോട്ടോ.. എന്റെ സിസ്റ്ററിന്റെ മുറിയാ.. അത്.. ഞാൻ അതിന്റെ തൊട്ടിപ്പുറത്തുള്ള റൂമിൽ കാണും അപ്പൊ ശെരി ഗുഡ് നൈറ്റ്‌ എന്നും പറഞ് മ്മക് മുകളിലത്തെ ഒരു റൂം കാണിച്ചു തന്ന് ജോൺ അതിന്റെ തൊട്ടടുത്തുള്ള മുറിയിലേക്ക് കേറി ചെന്നു. മ്മക് ആണേൽ ഇന്ന് ആ മൂവി കണ്ടതിന്റെ ആഫ്റ്റർ എഫക്ട് എന്നൊക്കെ പറയാലോ എന്തോ പേടിപോലെ ഇനിപ്പോ കട്ടിലിന്റെ അടിയിൽ ആരേലും ഉണ്ടാവോ എന്നൊക്കെ ഒരു തോന്നൽ ഇല്ലന്ന് ഉറപ്പിക്കാൻ എന്നവണ്ണം മ്മളെ കുനിഞ് കട്ടിലിന്റെ അടിയിൽ നോക്കി ആരും ഇല്ലാ എന്ന് ആശ്വസിച്ചു ബെഡിൽ കിടന്നു എത്ര സമയം കഴിഞ്ഞിട്ടും മ്മക് ഉറക്കം വരാണുണ്ടായിരുന്നില്ല.ഞാൻ ആണേൽ ആ റൂമിൽ നിന്നും ഇറങ്ങി നേരെ ജോണിന്റെ റൂമിന്റെ അടുത്ത് ചെന്ന് ഒരു മടിയോട് കൂടിയാണേലും ഡോറിന് മുട്ടി. കുറച്ചു നേരം അവിടെ കാത്ത് നിന്നപ്പോ അവൻ വന്ന് ഡോർ തുറന്നു. "എന്താ ഇയാള് ഉറങ്ങിയില്ലേ... എന്ന് ജോൺ ചോദിച്ചതും അല്പം മടിച്ചു കൊണ്ടാണേലും വേറെ നിവൃത്തി ഇല്ലാത്തോണ്ട് മ്മള് അത് ചോദിച്ചു...... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story