💕ഐഷ 💕: ഭാഗം 31

aysha

രചന: HAYA

അപ്പോയൊക്കെ ജോൺ മ്മളെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കാണ് എന്തോ ഓന്റെ നോട്ടം എന്നെ ഒരു കാന്തം പോലെ ആകർഷിക്കണ പോലെ ഒക്കെ തോന്നി മ്മക്. അങ്ങനെ ഡാൻസ് കളിച്ചു കഴിഞ്ഞതും ജോൺ ചേർത്തുപിടിച്ച മ്മളെ കൈകൾ പതിയെ വിടുവിച്ചു. ശേഷം എന്നിൽ നിന്നും മാറിനിന്നു. ആ സമയത്ത് അവനെ ഒന്ന് കെട്ടിപിടിച്ചു കരഞ്ഞാൽ കൊള്ളാമായിരുന്നുണ്ടായിരുന്നു എനിക്ക്. അങ്ങനെ പരുപാടിസ് ഒക്കെ കയിഞ്ഞ് വീട്ടിൽ പോവാൻ ഇറങ്ങിയപ്പോഴാണ് സോന ആ കാര്യം പറഞ്ഞത്.. ഓള് ഓൾടെ അമ്മേടെ വീട്ടിക്ക് ആണ് പോലും. മ്മള് ശെരിക്കും പെട്ട് എന്ന് പറഞ്ഞാമതിലോ... ഇനിപ്പോ മ്മള് എങ്ങനെ വീട്ടിക്ക് പോവും. "തത്തോയ്... ഇയ്യ് വീട്ടിക്ക് പോണില്ലേ... മുന്നിക്കയാണ്. എന്റെ മുന്നിക്കാ.. ദേ ഈ കുരിപ്പ് ഇപ്പോളാ പറയണത് ഓള് ഓള്ടെ അമ്മേടെ വീട്ടിക്ക് പോവാന്ന്.. ഞാൻ അവള്ണ്ടെന്ന ധൈര്യത്തിലായിരുന്നു ഇങ്ങിട് വന്നത് ഇനിപ്പോ ഈ രാത്രി എങ്ങനെയാ പോണേ...

"ആഹാ അതായിരുന്നോ കാര്യം ദേ.. നമ്മടെ ജോണിന്റെ കൂടെ പോയാമതില്ലേ.... നിങ്ങളുടെ രണ്ടാളുടെയും വീട് ഏകദേശം ഒരേവയിക്കല്ലേ.... ഡാ ജോണേ.. ഇവളെയും കൂടെ അങ്ങ് കൂട്ടിക്കോട്ടോ പോവുമ്പോ.. എന്ന് മുന്നിക്ക പറഞ്ഞതും ജോൺ മുന്നിക്കാനേ നോക്കി അഹ് എന്നതരത്തിൽ ആംഗ്യം കാണിച്ചു. അങ്ങനെ ആദ്യമേ അവരൊക്കെ ബൈക്കും ബുള്ളറ്റും ഒക്കെ എടുത്ത് ഇറങ്ങി. തപ്സി ആഷിൽക്കാടെ കൂടെയും സോന ആണേൽ അബിടെ കൂടെയും വണ്ടിയിൽ കേറി മ്മള് നേരെ ജോണിന്റ കാറിന്റെ അടുത്ത് ചെന്ന് നോക്കുമ്പോ മ്മളെക്കാൾ മുന്നേ സാന്ദ്ര ഫ്രണ്ട് സീറ്റിൽ ഇടം പിടിച്ചിരുന്നു. ഹാ.. അതോണ്ട് തന്നെ മ്മള് നേരെ പുറകിലത്തെ സീറ്റിൽ ചെന്നിരുന്നു. സാന്ദ്രയാണേൽ മ്മളെ കട്ടകലിപ്പിട്ട് നോക്കയാണ്. ഓളെ നോട്ടം കണ്ടിട്ട് മിക്കവാറും നാളെ കോളേജിൽ പോവുമ്പോ എനിക്ക് പണി ഉറപ്പായി. അപ്പോയെക്കും ജോൺ അവരോടൊക്കെ യാത്ര പറഞ് വന്ന് കാർ സ്റ്റാർട്ട്‌ ചെയ്തിരുന്നു.സത്യം പറഞ്ഞ ജോണും സാന്ദ്രയും കൂടി ഭയങ്കര വർത്താനം ആണ്. പാവം ഞാൻ ഒരാള് അവിടെ ഇരിക്കാണ് ണ്ട് ന്ന് കൂടി അവര് ശ്രദ്ധിക്കണില്ല..

ശേ ഇതിലൊട്ട് കേറണ്ടായിരുന്നു. കുറച്ചു കൂടി വെയിറ്റ് ചെയ്തിരുന്നേൽ അബി സോനയെ ഇറക്കി കൊടുത്ത ശേഷം മ്മളെ ഇറക്കി തരാം എന്നൊക്കെ പറഞ്ഞതായിരുന്നു. പിന്നെ വെറുതെ അവനെ ബുദ്ധിമുട്ടിക്കേണ്ട ഇപ്പൊ തന്നെ അത്രെയും ദൂരം യാത്ര ചെയ്തു വന്നതല്ലേ.. നല്ല ക്ഷീണം കാണും അതോണ്ടാ പിന്നെ ഞാൻ ജോണിന്റെ കൂടെ പൊക്കോളാം എന്ന് പറഞ്ഞത്. അങ്ങനെ ടൌൺ എത്തിയപ്പോ സാന്ദ്ര അവിടെ ഇറങ്ങി.മ്മള് ആണേൽ പുറത്തേ കാഴ്ചകളും നോക്കി നിക്കാണ്. "ഡോ... എനിക്ക് വീട്ടിലേക്ക് കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങാൻ ഇണ്ടായിരുന്നു. അത് പിന്നെ താൻ ഈ കാറിൽ ഇരിക്കുന്നോ.. അതോ മാർകറ്റിലോട്ട് വരുന്നോ... അത് കേട്ടപാതി കേക്കാത്ത പാതി മ്മള് കാറിൽ നിന്നും ഇറങ്ങി ജോണിന്റെ പിന്നാലെ നടന്നു. അങ്ങനെ മാർകറ്റിൽ കേറി എന്തൊക്കെയോ വെജിറ്റബിൾസും ഫ്രൂട്സ് ഒക്കെ വാങ്ങി ഞങ്ങള് അവിടെ നിന്നും ഇറങ്ങി. അപ്പോഴാ ആ സാധനങ്ങളൊക്കെ വാങ്ങിയ സഞ്ചി മ്മളെ കയ്യിൽ തന്ന് അവിടെ കുറച്ചു നേരം നിക്കാൻ ആവശ്യപ്പെട്ട് വേഗം തിരിച്ചു വരാമെന്നും പറഞ് ജോൺ എന്തോ ഫോൺ റീചാർജ് ചെയ്യാൻ എങ്ങാൻ പോയത്.

അങ്ങനെ അതും കൊണ്ട് എങ്ങനെയൊക്കെ അവിടെ നിക്കുമ്പോയ ആ കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. രണ്ട് പേര് കുറച്ചു അകലെ നിന്ന് മ്മളെ ഒരുമാതിരി വല്ലത്ത നോട്ടം നോക്കാണ്. അത് കണ്ടതും എനിക്ക് എന്തോ വല്ലാത്തൊരു ഭയം ജോൺ ആണേൽ ഓന്റെ ഒരു പൊടി പോലും അവിടെ ഒന്നും കാണാനില്ല. അവിടെ ഒക്കെയാണെൽ വലിയ രീതിയിൽ ഉള്ള ആള്ക്കാരും ഇല്ല. മ്മളെ കയ്യൊക്കെ ആകെ വിറയ്ക്കണ്‌ ണ്ട്. അങ്ങനെ പിന്നെ മ്മള് ആ രണ്ട് പേരെ നോക്കിയതും തമ്മിൽ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഒരു കൊലച്ചിരിയോടെ മ്മളെ ലക്ഷ്യമാക്കി അവര് നടന്നു വരുവാണ് അവര് അടുത്ത് എത്താറായതും മ്മള് മെല്ലെ ഒരു പടി പിറകിലോട്ട് നീങ്ങി. കയ്യിലുള്ള സഞ്ചിടെ വെയ്റ്റ് കാരണം മ്മക് നടക്കാനും പാറ്റണില്ല. ന്റെ റബ്ബി നാളത്തെ പത്രവാർത്തയിൽ ഞാനും ഒരു ഇടം ആവോ... അങ്ങനെ എന്തൊക്കെയോ മ്മള് ആ സമയത്ത് ആലോചിച്ചു കൂട്ടി.

പെട്ടന്ന ജോൺ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് മ്മളെ മുൻപിൽ വന്ന് നിന്നതും.. നേരത്തെ മ്മളെ നേരെ വന്നുകൊണ്ടിരുന്ന അവര് അവിടെ നിന്നും മ്മളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് തിരിച്ചു നടന്നു.ഓഹ് ഇപ്പോളാ നേരെ ചുവെ ശ്വാസം വീണത്. "സോറി... അവിടെ ഭയങ്കര തിരക്കാ.. അതോണ്ട ലേറ്റ് ആയത്. തനിക്ക് നല്ല പോലെ കൈ വേദനിക്കണ് ണ്ടാവുംലെ... ഇതെന്താ ഐഷേ കണ്ണൊക്കെ ആകെ നിറഞ്ഞിരിക്കണേ... എന്നും പറഞ്ഞു ജോൺ മ്മളെ കയ്യിൽ നിന്നും ആ സാധനങ്ങൾ ഒക്കെ വാങ്ങിയതും ആ നിമിഷം തോന്നിയ പേടികാരണം ആണെന്ന് തോന്നണ്.. മ്മള് ഓനെ ഇരുകൈകൾ കൊണ്ട് അണച്ചു കൂട്ടി... ഓന്റെ നെഞ്ചോട് ചേർന്ന് നിന്നു.. "ഡീ.. നിനക്ക് കൊഴപ്പോന്നൂല്ലല്ലോ.. എന്നതാ പറ്റിയെ... ഏഹ്.. എന്ന് വെപ്രാളത്തോടെ അവൻ തിരക്കിയതും ഒന്നുല്ലന്ന തരത്തിൽ മ്മള് കണ്ണ് ചിമ്മി ശേഷം അവനിൽ നിന്നും മാറി നിന്നു. അങ്ങനെ ഞങ്ങള് അവിടെ നിന്ന് കാറിനെ ലക്ഷ്യമാക്കി നടന്നതും ആ രണ്ട് പേര് ആ സമയത്തും കുറച്ചു ദൂരെ നിന്ന് മ്മളെ തന്നെ നോക്കി നിക്കണത് കണ്ടതും ഞാൻ വേഗം ജോണിന്റെ കൈപിടിച്ചു.

അവനാണെൽ മ്മക് എന്താ പറ്റിയെ എന്ന തരത്തിൽ മ്മളെ നോക്കാണ്. ശേഷം അവന്റെ കയ്യും മുറുകെ പിടിച്ചു ഒരു കൊച്ചുകുട്ടിയെ പോലെ മ്മള് ഓന്റെ കൂടെ റോഡ് ക്രോസ്സ് ചെയ്തു കാറിന്റെ അടുത്ത് ചെന്നു. ജോൺ... എന്ന് മ്മള് പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ഓന് എന്താ എന്ന തരത്തിൽ പുരികം ഉയർത്തി. ഞാൻ ഫ്രണ്ട് സീറ്റിൽ ഇരുന്നോട്ടെ... "ഐഷ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ... നിനക്ക് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ ഞാൻ അത് അംഗീകരിക്കും... എനിക്ക് അതിന്റെ അർത്ഥം ഉൾകൊള്ളാനും പറ്റും. പക്ഷെ ഞാൻ എന്ന് നിന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞോ അന്ന് മുതൽ നീ എന്നോട് ഒരു സ്ട്രൈജെയ്സിനോട് പെരുമാറണത് പോലെയാ പെരുമാറാണത്.പണ്ടത്തെക്കാളും നമ്മക്കിടയിൽ ഒരുപാട് അകൽച്ച വന്നപോലെ....ഓഹ് ഐആം സോറി ഞാൻ ഒരുപാട് സംസാരിച്ചെന്ന് തോന്നണ്.. എന്തെന്നറിയില്ല ഈ ഇടയായി ഇങ്ങനെയാ... അത് വിട്... നീ ഫ്രണ്ട് സീറ്റിൽ ഇരുന്നോ.. ഞാൻ ഇത്രേം പറഞ്ഞത് തന്നെ ഇങ്ങനത്തെ സില്ലി മറ്റേഴ്‌സിന് ഒന്നും പെർമിഷൻ ചോദിക്കണം എന്നില്ല.... അതാണ്. എന്ന് അവൻ പറഞ്ഞതും മ്മള് ഓന്റെ കണ്ണിലേക്കു തന്നെ ഒരു നിമിഷം നോക്കി നിന്നു.

മ്മള് നോക്കണത് കണ്ടതും ഓനാണെൽ അങ്ങോട്ടും ഇങ്ങോട്ടൊക്കെ ആയി നോട്ടം തെറ്റിക്കയാണ്... ഒരു പ്രാവശ്യം പോലും എന്റെ മുഖത്തേക്ക് നോക്കാതെ. അങ്ങനെ മ്മള് കാറിൽ കയറി ഇരുന്നു.അപ്പൊയെക്കും ജോൺ വന്ന് കാർ സ്റ്റാർട്ട്‌ ചെയ്തിരുന്നു..എനിക്കാണേൽ പുറത്ത് നിന്നും നല്ല തണുത്ത കാറ്റ് വീഷണത് കൊണ്ട് തന്നെ നല്ലപോലെ ഉറക്കം വരണ് ണ്ട്.. കണ്ണ് ചിമ്മി ചിമ്മില്ലന്ന് പറഞ്ഞപോലെ ഉറക്കം മ്മളെ മാടിവിളിക്കണ പോലെ... മ്മള് പതിയെ കണ്ണുകൾ പൂർണമായും ചിമ്മി. **************** കിച്ചുടെ വീട്ടീലേക്ക് പോവുമ്പോ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല അവളും അവിടെ ഇണ്ടാവും എന്ന്. അവന്റെ വീട്ടിൽ ചെന്ന് ഞങ്ങളൊക്കെ ഓരോന്ന് സംസാരിച്ചോണ്ടിരിക്കുമ്പോഴാ നമ്മടെ ആഷിടെ കസിൻ ജുനൈദ് അവളെയും അവളുടെ ഫ്രണ്ട്സിനെയും കൂട്ടി വീട്ടിന്റെ അകത്ത് നിന്നും പുറത്തേക്ക് വന്നത്. വന്നപാടെ അവളെ ഞാൻ നോക്കണത് പോലെ തന്നെ അവളും എന്നെയും നോക്കിക്കൊണ്ടാണ് അവിടെ നിന്നും ഇറങ്ങി വന്നത്. എന്റെ ചങ്ങായിമാരോടൊക്കെ അവള് ഭയങ്കര വർത്തമാനവും ചിരിയും ഒക്കെയാണെൽ എന്നെ ഇടം കണ്ണിട്ട് നോക്കാ എന്നല്ലാതെ ഒന്നും സംസാരിക്കാൻ ഒന്നും നിക്കണില്ല..

ഇപ്പൊ ഇതൊക്കെ കാണുമ്പോ ശേ അവളോട് ഒന്നും പറയണ്ടായിരുന്നുന്നൊക്കെയാ തോന്നണത് മനസ്സിൽ.. അവളുടെ ഓരോ കുറുമ്പും അവരെ ഒക്കെ കളിയാക്കി കൊണ്ടുള്ള ഓരോ മറുപടിയും ഒക്കെ കാണുമ്പോ.. അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നണില്ല. ആ സമയത്താ.. സാന്ദ്ര എന്നോട് അവള് അവരോടൊക്കെ ഭയങ്കര അടുപ്പത്തിൽ പെരുമാറണതൊക്കെ ഒരു നെഗറ്റീവ് ആയി പറയാൻ തുടങ്ങിയതും.. ഞാൻ അതൊന്നും ചെവി കൊണ്ടില്ല. കാരണം മറ്റുള്ളവര് അവളെ കുറിച്ച് പറയണത് ഒന്നും ചെവികൊള്ളാൻ എനിക്ക് ആകുമായിരുന്നില്ല.. കാരണം ആരെക്കാളും അവളെ എനിക്ക് നന്നായറിയാം..ഞാൻ കണ്ടതിൽ വെച്ച് വളരെ നല്ല ബീഹെവിയർ ഉള്ള പെൺകൊച്ച അവള്.. അങ്ങനെ അവരുടെ ഒക്കെ ഡാൻസും നോക്കി ചിരിച്ചു ഒരു വഴിക്കായി നിക്കുമ്പോഴാ ഞാനും സാന്ദ്രയും കൂടി കപ്പിൾ ഡാൻസ് ആയാൽ എന്നതാ എന്നൊരു ആശയം വന്നത്. അത് കേട്ടതും ഞാൻ ആദ്യം ശ്രദ്ധിച്ചത് ഐഷയുടെ മുഖത്താണ്.

ഓഹ് ഞാൻ ആണേൽ ഒട്ടും ഇന്ട്രെസ്റ് ഇല്ലാണ്ട് നിക്കയാണ്.പിന്നെ സാന്ദ്രയെ മാറ്റി ഐഷ എന്നപേര് വിളിക്കണത് കേട്ടതും മോനെ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന ഭാവം ആയിരുന്നു. പക്ഷെ ഐഷ അവൾക്ക് ഇപ്പോളും എന്നോട് വല്ല ദേഷ്യവും കാണുമോ എന്ന ഒരു ഭയം അതോണ്ട് ഞാനും ചെറുതായി ഒന്ന് മടിച്ചു. പിന്നെ അവര് നിർബന്ധിച്ചപ്പോ പോയി ഡാൻസ് ചെയ്തു. ആ സമയത്തൊക്കെ അവള്ടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ എനിക്ക് തോന്നിയിരുന്നില്ല. അവിടത്തെ ആ ഡെക്കറേഷൻസും ലൈറ്റ്സിന്റെ ഒക്കെ എഫക്ട് കാരണമാണോ എന്നറിയില്ല ഓളെ മുഖം തന്നെ വെട്ടിതിളങ്ങണ്‌ ണ്ട്.... പെണ്ണിന്റെ ആ നോട്ടം.. എന്റെ കർത്താവെ നെഞ്ചിലോട്ട് അങ്ങ് തളച്ചുകെറുവാണ്... അങ്ങനെ ഡാൻസും പരുപാടിസ് ഒക്കെ കയിഞ്ഞ് പോവാൻ നോക്കുമ്പോ എന്റെ ചങ്ങായിമാര് മനഃപൂർവം ആണ്‌ അവളോട് എന്റെ കാറിലോട്ട് കേറാൻ പറഞ്ഞത്.

സാന്ദ്രയുടെ നോട്ടം കണ്ടിട്ട് നാളെ എന്തായാലും നമ്മടെ പെണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിന്ന് തന്നെ പറയാലോ..... അങ്ങനെ ടൌണിൽ എത്തിയപ്പോ സാന്ദ്ര അവിടെ ഇറങ്ങിയായിരുന്നു.പിന്നെ നമ്മടെ മമ്മിക്ക് എന്തൊക്കെയോ വെജിറ്റബ്ൾസ് ഒക്കെ വാങ്ങി കൊണ്ട് ചെല്ലാൻ പറഞ്ഞതോണ്ട് കാറും റോഡ് സൈഡിൽ പാർക്ക് ചെയ്ത് മാർക്കറ്റിലോട്ട് പോവാൻ നിന്നതും ഞാൻ പോണതും നോക്കി നിക്കണ ഐഷയെ കണ്ടപ്പോ എന്തോ അവളെ അതിൽ ഇരുത്തി പോരാൻ തോന്നിയില്ല. അതോണ്ടാ പിന്നെ പോരുന്നോ എന്ന് ചോദിച്ചത്.. ഞാൻ കരുതിയത് അവള് ഇല്ലാന്ന് പറയും എന്നായിരുന്നു. ഇതിപ്പോ ഞാൻ ചോദിക്കാൻ കാത്ത് നിന്നപോലെയാണ് പെണ്ണിന്റെ പെരുമാറ്റം. അത് കേട്ടതും വേഗം കാറിൽ നിന്നും ഇറങ്ങി എന്നോടൊപ്പം വന്നു. അങ്ങനെ അവളെയും കൂട്ടി സാധനങ്ങൾ ഒക്കെ വാങ്ങി.. അതും അവളുടെ കയ്യിൽ ഏല്പിച്ചു ഞാൻ ഫോൺ റീചാർജ് ചെയ്യാൻ പോയതായിരുന്നു. അവിടെയാണെൽ നമ്മളോടി പണ്ട് പഠിച്ച ചങ്ക്‌..

പിന്നെ അവനോടു കൊറേ സംസാരിച്ചു നിന്നു. അപ്പോളാ അവളെ അവിടെ നിൽപ്പിച്ചു പോന്ന കാര്യം ഓർമ്മയിൽ വന്നത്. ഞാൻ വേഗം തന്നെ അവനോട് ബൈ പറഞ് നേരെ അവളുടെ അടുത്ത് ചെന്ന് അതൊക്കെ അവളുടെ കയ്യിൽ നിന്നും വാങ്ങിയതും അവള് എങ്ങോട്ടോ ഒരു ഭയത്തോടെ നോക്കി നിക്കാണ്. എന്നെ കണ്ടതും അപ്രതീക്ഷിതമായി എന്നെ ഹഗ് ചെയ്തു. ഞാൻ ആണേൽ ആകെ കിളി പോയ അവസ്ഥയാണ് ഇവൾക്ക് ഇതെന്നാ പറ്റി എന്ന തരത്തിൽ.. പിന്നെ റോഡ് ക്രോസ്സ് ചെയ്ത് നമ്മടെ കാറിനടുത്ത് എത്തണ്ത് വരെ അവള് എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുവാണ്‌.... എന്തോ അതൊക്കെ കാണുമ്പോ മനസ്സിൽ ചെറുതായി ഒരു സന്തോഷം ഒക്കെ തോന്നി... എന്നാലും ഇവള് ഇതെന്നതാ പെട്ടന്ന് ഇങ്ങനെ ബീഹെവ് ചെയ്യണത് ആ ഒരു ഡൌട്ട് എന്റെ മനസ്സിൽ ഇല്ലാതില്ല. അങ്ങനെ കാറിൽ കേറണ ടൈംമിലാ അവള് ഫ്രണ്ട് സീറ്റിൽ ഇരുന്നോട്ടെ എന്ന് പെർമിഷൻ ചോദിച്ചതും ഇത്രയും നേരം അവള് കാണിച്ച അടുപ്പം ഒക്കെ ആ ഒരു ചോദ്യത്തിൽ ഇല്ലാതായ പോലെ തോന്നി എനിക്ക്. അപ്പൊ തന്നെ വായിൽ വരണ എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞായിരുന്നു...

തെറിയൊന്നും അല്ലാട്ടോ 😂.. അങ്ങനെ കാറിൽ കേറിയ പാടെ തന്നെ ഉറക്കപിച്ച് കാരണം പെണ്ണ് അങ്ങോട്ടും ഇങ്ങോട്ടൊക്കെ ആയിട്ട് വീയാണ്.ആ വീഴ്ചയിൽ തല ഇടിച്ചു ചെറുതായി വേദനിക്കുന്നത് കൊണ്ട് തലയിൽ കൈ വെക്കണും ഇണ്ട്..ഇതൊക്കെ കണ്ട് ചെറുതായി എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.... പെട്ടന്ന പുള്ളിക്കാരി പതിയെ എന്റെ ഷോൾഡറിൽ തല ചായ്ച്ചത്. ചുമ്മാതാന്ന് അറിഞ്ഞിട്ടും ആ നിമിഷവും ഞാൻ ആഗ്രഹിച്ചു പോവാണ് അവള് ഇത് പോലെ എന്നും എന്റെ അരികിൽ ഒരു നിയലായി ഉണ്ടായിരുമായിരുന്നേൽ........ ഹാ.. എന്ന പറയാനാ...വിധി അത് വേറെയാന്നെ... നമ്മള് വിചാരിക്കണ പോലെ ഒന്നും ഒരിക്കലും നടക്കില്ല 🥺💔.. **************** "ഐഷേ... ഡീ... നിന്റെ സ്ഥലം എത്തി ഇറങ്ങണില്ലേ... എന്ന് ജോൺ മ്മളെ കവിളിൽ തട്ടി വിളിച്ചതും മ്മള് പതിയെ കണ്ണ് തുറന്നു.നോക്കുമ്പോ ഞാൻ നല്ല അവസ്ഥയ്ക്ക് ഓന്റെ ഷോൾഡറിൽ തലവെച്ച് കിടക്കയാണ്. അങ്ങനെ ഞാൻ കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു..

ഓനോട്‌ പോവാണ് എന്ന് ഒരു വാക്ക് പോലും പറഞ്ഞില്ല.. വീട്ടില് കേറി ചെന്നതും മ്മളെ സഹൽ ആണേൽ ആകെ മൂഡ് ഓഫ്‌ ആയി നിക്കാണ്.. മ്മള് അതൊന്നും ശ്രദ്ധിക്കാതെ നേരെ റൂമിലോട്ട് നടന്നു. "താത്ത... ഇയ്യ് എന്നെ കണ്ടില്ലേ.... ഞാൻ അന്നേം കാത്ത് എത്ര നേരായിന്നോ നിക്കണ്.... ആണോ എന്ന സെലൂ ഇഞ് കുറച്ചു നേരം അവിടെ ഇരിക്ക്... കൊറേ നേരം നിന്നതല്ലേ... മ്മള് ഒന്ന് ഉറങ്ങട്ടെ... "ഓഹ് ഓളെ ഒരു തമാശ... ന്താ ചിരിക്കണോ... എന്നാലും ഇയ്യ് അങ്ങ് ദുബായ്ക്ക് പോയാ നമ്മള് ഇതാരോടാ.. മിണ്ടിയും പറഞ്ഞൊക്കെ ഇരിക്കാന്ന് ആലോചിക്കുമ്പോ... എന്താ.. ദുബായ്ക്കോ.. ഞാനോ... എന്താ ഇയ്യ് വല്ല സ്വപ്നലോകത്ത് നിന്നും എണീറ്റ് വരുവാണോ.. ഒരു പാസ്പോർട്ട്‌ പോലും ഇല്ലാത്ത മ്മള് എങ്ങനാടാ ദുബായ്ക്ക് പോണേ... എന്നും പറഞ് മ്മള് റൂമിലോട്ട് കേറി.ഓനാണെൽ പിന്നാലെ വരണ് ണ്ട്.. "ഇത്താത്ത.... എന്താടാ.. പൊട്ടാ.. അന്റെ പ്രശ്നം എന്താ.... ഞാൻ എന്തിനാടാ ദുബായ്ക്കൊക്കെ പോണത്. "ഹൈസംക്കാടെ കൂടെ... മൂപ്പരുടെ ഉപ്പ മ്മടെ ബാപ്പിച്ചിയോട് പറഞ്ഞായിരുന്നല്ലോ അന്നെ മാര്യേജ് കയിഞ്ഞ് അങ്ങോട്ട് കൊണ്ടുവാണ്. അവരുടെ ഫാമിലി ഒക്കെ അവിടെ അല്ലെ എന്നൊക്കെ...

എന്നും പറഞ് അവൻ നേരെ അവിടന്ന് ഇറങ്ങി പോയി.. ഹൈസം അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയാ...... മ്മക് തോന്നണത്. അങ്ങനെ അതികം ചിന്തകളിലേക്ക് പോണതിലും മുന്നേ ഉറക്കം എന്നെ പിടികൂടിയിരുന്നു. അങ്ങനെ പിറ്റേന്ന് കുറച്ചു നേരത്തെ തന്നെ മ്മള് കോളേജിലേക്ക് തിരിച്ചായിരുന്നു. ഇന്നാണേൽ ബസ്സിൽ തിരക്കും കുറവാ... അങ്ങനെ കോളേജിൽ എത്തിയതും നേരെ മുൻപിൽ തന്നെ സാന്ദ്രയും ടീംമ്സും ഇണ്ട്. അവരുടെ നിപ്പ് കണ്ടിട്ട് ഇത് എന്നേം നോക്കിയിട്ടുള്ള നിൽപ്പാണ്. സോനാ.. ഡി അങ്ങോട്ട്‌ നോക്കണ്ടാട്ടോ.. അവര് വിളിച്ചാലും മൈന്റ് ചെയ്യാതെ അങ്ങ് പോവാം... അങ്ങനെ ഞങ്ങള് രണ്ടാളും അവര് നിക്കണത് ശ്രദ്ധിക്കാതെ വേഗം മുൻപോട്ടേക്ക് നടന്നു. "ഡീ..... ഇത് എങ്ങോട്ടേക്കാണ്... ഞങ്ങളൊക്കെ നിനക്ക് വേണ്ടി ഇത്രേം വെയിറ്റ് ചെയ്തിട്ട് നിന്നിട്ടും നീ ഇതെന്നതാ... മോളെ ഞങ്ങളെ ഒക്കെ ഒന്ന് മൈന്റ് പോലും ചെയ്യാതെ പോണത്.... എന്ന് പറഞ് സാന്ദ്രയും അവള്ടെ ടീമ്സ്സും ഞങ്ങടെ മുൻപിൽ വന്ന് നിന്നു.

"നിനക്ക് പ്രേമിക്കാൻ എൻെറ ജോണിനെ തന്നെ വേണം അല്ലേടി.. ഇന്നേവരെ ഞാൻ നിൽക്കേ അവനോട് ഒന്ന് സംസാരിക്കാൻ പോലും ഒരുത്തിയും ഈ കോളേജിന്ന് മുതിർന്നിട്ടില്ല അറിയോ നിനക്ക്... അങ്ങനത്തെ നീ ഇന്നല്ലേ അവനോടൊപ്പം കപ്പിൾ ഡാൻസ് ചെയ്തു.. ആഹാ കൊള്ളാലോ നിനക്ക് അറിയോ അവൻ കണ്ണെടുക്കാതെ നിന്റെ മുഖത്ത് നോക്കണ ഓരോ നിമിഷവും എന്റെ നെഞ്ചിൽ ഒരു കൂരമ്പ് പോലെ തറിച്ചു കേറായിരുന്നു. അവൻ ഇവിടെ വന്നത് മുതലേ മനസ്സിൽ കൊണ്ട് നടന്നതാ അവനെ... ജോൺ.. അവൻ എന്റെയെ എന്റെ മാത്രം... അതിന്റെ ഇടയിലേക്ക് മറ്റൊരാളെയും കയറി വരാൻ ഞാൻ അനുവദിക്കില്ല.. വന്ന് കേറിയില്ല അപ്പോളേക്കും ഈ കോളേജിലെ ആൺപിള്ള്ളേരെ ഒക്കെ വളച്ചെടുത്തല്ലോ... നിന്റെ കഴിവേ... സമ്മതിച്ചെടി.. എന്നും പറഞ് അവളും മറ്റവള് മാരും മ്മളെ നോക്കി പുച്ഛഭാവത്തിൽ ചിരിക്കാണ്. ഓഹോ... എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... ഇന്നേവരെ ജോൺ അന്നെ ഇഷ്ടം ആണെന്ന് പറഞ്ഞായിരുന്നോ..ഇല്ലല്ലോ... എന്ന് മ്മള് ചോദിച്ചതും ഓള് അവിടെ നിന്ന് പരുങ്ങായാണ്. പിന്നെ.. ഈ ആൺപിള്ളേരെ ഒക്കെ വളച്ചു കയ്യിലെടുക്കണ പരുപാടി അത് മ്മക് അറിയാൻ മേല..

. അത് മിക്കവാറും എന്നേക്കാൾ നന്നായി അറിയണത് നിനക്കായിരിക്കും... 'ജോൺ '... നീ കുറിച്ച് വച്ചോ മോളെ മ്മള് ഇന്നലെ അവനോടൊപ്പം ഡാൻസ് ചെയ്തല്ലേ ഉള്ളൂ... ഇനി അവനെ കൊണ്ട് എന്റെ കഴുത്തിൽ ഒരു മഹർ.. നിങ്ങടെ ഇതിലെന്ന പറയാ.. ആഹാ കിട്ടി മിന്ന് കെട്ടാന്നല്ലേ... അതും വേണേൽ ഞാൻ കെട്ടിക്കും... "ഡീ.. എന്നും വിളിച്ചു അവളെന്റെ കവിളിൽ അടിക്കാൻ വന്നതും മ്മളെ റാഹിദ് സാർ ആയിശുന്നും വിളിച്ചു നമ്മടെ അടുത്തേക്ക് വന്നു. സാറിനെ കണ്ടതും അവരൊക്കെ അവിടന്ന് സ്ഥലം കാലിയാക്കി. അപ്പൊ തന്നെ മ്മള് സോനയെയും കൂട്ടി അവിടന്ന് എസ്‌കേപ്പ് ആയിരുന്നു. ഇതൊക്കെ കണ്ട് സോന മ്മളെ നല്ല കട്ടകലിപ്പിട്ട് നോക്കാണ്.. ഓളെ നോട്ടം കണ്ടതും മ്മള് എന്താ എന്നതരത്തിൽ പുരികം ഉയർത്തി. "എനിക്ക് പണ്ടേ ഡൌട്ട് അടിച്ചതായിരുന്നു... നിങ്ങടെ രണ്ടാളുടെയും ഈ ചുറ്റിക്കളി.. എന്നിട്ടും നീ ഈ കാര്യം ഒന്നും എന്നോട് പറഞ്ഞില്ലല്ലോ.. തെണ്ടി.... ഇനി നീയും ആയിട്ട് ഒരു കൂട്ടും ഇല്ലാ... സോനാ.....

അത് പിന്നെ ഞാൻ ഇത് പറഞ്ഞിട്ടും ഒരു കാര്യം ഉണ്ടെന്ന് തോന്നണില്ല. മ്മക് അവനെ പണ്ട് പ്ലസ് ടു മുതൽക്കേ ഇഷ്ടാവാ.. പക്ഷെ ഒരിക്കലും തമ്മിൽ ചേരാത്തവരാടി ഞങ്ങള്..... എന്റെ വീട്ടില് ബാപ്പിച്ചി മറ്റൊരാളും ആയിട്ട് കല്യാണം ഉറപ്പിച്ചേക്കുവാ... ആ കല്യാണത്തിന് ഇഷ്ടവല്ലാഞ്ഞിട്ട് കൂടി എനിക്ക് സമ്മതിക്കേണ്ടി വന്നു..പിന്നെ സാന്ദ്രയുടെ മുൻപിൽ ചുമ്മാ പറഞ്ഞതാ.. നമ്മള് അവളെ പേടിച് നിക്കയാണ്ന്ന് അവള് കരുതേണ്ട എന്ന് കരുതിയിട്ട്.. "അപ്പൊ ജോണേട്ടനും നിന്നോട് ഇഷ്ട... അവളെ പറഞ് മുഴുകിപ്പിക്കാൻ അവസരം കൊടുക്കാതെ ഞാൻ അതെ എന്ന് പതിഞ്ഞ സ്വരത്തിൽ മൂളി. "ആയിശു.. എന്ന നിനക്ക്.. ജോണേട്ടനോട് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചുടെ.. എന്തിന് വെറുതെ.. ഇപ്പൊയാണെൽ ഞാൻ ഒരിക്കലും അവനെ ഇഷ്ടപ്പെട്ടിരുന്നില്ലന്ന് അവൻ കരുതിക്കോളും എന്നെ മറക്കാനും ജോണിന് പറ്റും...

എന്നാൽ ഒരുപക്ഷെ എനിക്കും അവനെ ഇഷ്ടം ആയിരുന്നെന്ന് അറിഞ്ഞാൽ അത് അവനെ ഒരുപാട് വേദനിക്കും.. തമ്മിൽ ഇഷ്ടം ആയിട്ട് കൂടി ഒരുമിക്കാൻ സാധിച്ചില്ലല്ലോ എന്നോർത്ത്.. അതോണ്ട് തത്കാലം ഇത് ഇങ്ങനെ തന്നെ പോട്ടെ.... എന്ന് മ്മള് പറഞ്ഞവസാനിപ്പിച്ചതും അവള് ഒരു ദയനീയതയോടെ എന്നെ നോക്കി. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അങ്ങനെ ക്ലാസ്സിൽ എത്തിയതും ആകെ മൂഡ് ഓഫ്‌ ആയിരുന്നു മ്മക്. അപ്പോളാ സാർ വന്ന് മ്മളെ വാപ്പിച്ചി വന്നിട്ടുണ്ട് എന്നോട് വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞത്. ഇതിപ്പോ എന്തിനാണാവോ ബാപ്പിച്ചി ഇങ്ങോട്ട് വന്നത് എന്ന് ആലോചിച്ചു മ്മളെ ക്ലാസ്സിൽ നിന്നും ഇറങ്ങി ബാപ്പിച്ചിനെ ലക്ഷ്യമാക്കി നടന്നു...... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story