💕ഐഷ 💕: ഭാഗം 33

aysha

രചന: HAYA

ജോൺ... താൻ അന്ന് ചോദിച്ചില്ലായിരുന്നോ...ഞാൻ യെസ് പറഞ്ഞ എനിക്ക് തന്റെ പെണ്ണായി ജീവിക്കാമെന്ന്...മരണം വരെ എന്നെ പൊന്നു പോലെ നോക്കിക്കോളാം എന്ന്. നോക്ക് ദേ നമ്മക്ക് ചുറ്റുമുള്ള ഇവരെ ഒക്കെ സാക്ഷി നിർത്തി ഞാൻ പറയുവാ.....എനിക്ക് ഒരുവട്ടമല്ല ആയിരംവട്ടം സമ്മതാ... തന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒക്കെ പങ്ക് ചേരാൻ നിന്റെ നിഴൽ പോലെ.....ഞാനും ഇണ്ടാവും... "എനിക്കറിയായിരുന്നു... നീ എന്നേലും എന്റെ അരികിൽ വരുമെന്ന്... എന്ന് നിറഞ്ഞപുഞ്ചിരിയോടെ ജോൺ പറഞ്ഞതും അവന്റെ നെറ്റിയിൽ മ്മള് ചുംബിച്ചു. ശേഷം അവനെ ഒന്നായി അണച്ചു കൂട്ടി. അത് കണ്ട് അവിടെ നിക്കണ എല്ലാരും ഞങ്ങൾക്ക് ചുറ്റിലും നിന്ന് കയ്യടിക്കാണ്. ഹൈസമാണേൽ ഞങ്ങളെ രണ്ടാളെയും തുറിച്ചു നോക്കിയ ശേഷം കാറും എടുത്തു അവിടന്ന് സ്ഥലം കാലിയാക്കി. "ഡാ.. ജോണേ.. നീ ഇതെപ്പോ പറഞ്...... നോയലേട്ടൻ ആണ്‌ "എല്ലാം വളരെ പെട്ടന്നായിരുന്നു മോനെ...

ആദ്യം ദേ ഈ പെണ്ണ് നോ ആട പറഞ്ഞെ.. അത് പിന്നെ നിങ്ങളോട് പറഞ്ഞ നിങ്ങളൊക്കെ കൂടി എന്നെ കളിയാക്കി ഒരു വയിക്കാക്കും അതാ പറയാഞ്ഞേ.. "അതൊക്കെ വിട് ചെലവ് എപ്പോളാ.... ആയിശു... ജോണേ.. എപ്പോ തരുംന്ന് പറ.. മുന്നിക്കയാണ്. "അല്ല.. ആൽബി..അവൻ എവിടെ... എന്ന് ജോൺ തിരക്കിയപ്പോയാണ് മ്മളും ആ കാര്യം ശ്രദ്ധിച്ചത് ആൽബിച്ചായൻ ഇതെങ്ങോട്ട് വിട്ട് ആവോ... "ഓഹ് അവൻ ഈ കോളേജിൽ തന്നെ ഇണ്ടാവും... തല്കാലം നമ്മക്ക് ഒക്കെ കുറച്ചു നേരത്തെക്ക് അങ്ങ് മാറി കൊട്ത്തേക്കാം എന്തിനാ വെറുതെ സ്വർഗത്തിലെ കട്ടുറുമ്പ് ആവണേ..ഞങ്ങള് ആൽബി എവിടെന്നു നോക്കിട്ട് വരാം എന്ന് പറഞ് അവരൊക്കെ ഞങ്ങളെ നോക്കി ക്ലോസ് അപ്പിന്റെ ചിരി ചിരിച്ച ശേഷം അവിടന്ന് സ്ഥലം കാലിയാക്കി.അവരുടെ കൂടെ മ്മളെ കുരിപ്പ്കളും പോയി കളഞ്ഞുട്ടോ. "മ്മ്ഹ്... നോക്കിയത് മതി. അവരൊക്കെ പോയി... അപ്പൊ തത്കാലത്തേക്ക് നമ്മക്ക് നമ്മടെ ആ പഴയ ബീച്ചിലോട്ട് തന്നെ വിട്ടാലോ..

എന്താണ് തന്റെ അഭിപ്രായം... എന്ന് ജോൺ തിരക്കിയതും ആ പോയേക്കാം എന്നതരത്തിൽ മ്മള് ആംഗ്യം കാണിച്ചു. അങ്ങനെ അവിടന്ന് ബുള്ളറ്റും എടുത്തു നേരെ ബീച്ചിലോട്ട് വിട്ടു.. ശേഷം ഞങ്ങടെ സ്ഥിരം സിറ്റിംഗ് ഏരിയിൽ ചെന്നിരുന്നു.അപ്പൊ നല്ല ഉഷാറിൽ വായിൽ വരണതൊക്കെ വിളിച്ചു കൂവി എങ്കിലും എനിക്കാണേൽ പണ്ടത്തെ പോലെ ഓനോട്‌ ഒന്നും സംസാരിക്കാൻ പറ്റണില്ല. മ്മളെ മുഖം കണ്ടതും ജോൺ ഭയങ്കര ചിരിയാണ്. ന്തേയ്‌... മ്മളിപ്പോ കോമഡി ഒന്നും പറഞ്ഞില്ലല്ലോ.പിന്നെന്തിനാ ചിരിക്കണേ... "അതെന്നാ.. കോമഡി..പറഞ്ഞാലേ ചിരിക്കാൻ പാടുള്ളൂ...എന്ന് വല്ലോം ഇണ്ടോ.. അഹ് ഇണ്ട് ന്തേയ്‌.. "ഓഹോ അതെവിടെയാണാവോ പറഞ്ഞത്.. ഞാൻ ഇതുവരെ കേട്ടില്ലല്ലോ... അതെ ഈ ആയിശ പറഞ്ഞതാ.. തനിക്ക് വല്ല പ്രോബ്ലവും ഇണ്ടോ.. "ഓഹ് നീ ഇപ്പൊ എന്നാ പറഞ്ഞാലും എനിക്ക് എന്നതാ.. നീ നിനക്ക് തോന്നണത് പറ... അഹ് പറയും...

എന്ന് പറഞ് മ്മള് കലിപ്പിട്ട് നിന്നതും ജോൺ മ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "ഇപ്പൊ നിനക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഒന്നും തോന്നുന്നില്ലല്ലോ.. എന്റെ പുന്നാര.. നിങ്ങടെ ഇതിലെന്നതാ പറയാ.. മ്മ്മ്.. യെസ് കിട്ടി.. ബീവിന്ന് അല്ലെ... കറക്റ്റ് അല്ലേടി.... എന്ന് ജോൺ പറഞ്ഞതും എന്തോ ഇത്രേം നേരം കലിപ്പിട്ട് നിന്ന മ്മളോടി അറിയാണ്ട് ചിരിച്ചു പോയി. അല്ലാ.. മ്മള് കഴിഞ്ഞ ഡേയ് പറഞ്ഞതായിരുന്നല്ലോ... ഏതേലും ഡോക്ടർ പെങ്കൊച്ചിനെ കെട്ടിക്കോ.. എന്നൊക്കെ എന്നിട്ടെന്തേ ആരെയും പിന്നാലെ പോവാഞ്ഞേ... ഓഹ് ഈ കോണച്ച മോന്തയും ഈ സംസാരം ഒന്നും ഒരവള് മാർക്കും പിടിച്ചു കാണില്ലല്ലേ.. മ്മക് അറിയാം... "മോളെ ഐഷേ.. ഈ ജോൺ ഒന്ന് വിരൽ ഞൊടിച്ചാൽ ഒന്നല്ല ഒരു പത്തുനൂറെണ്ണം പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കും. നമ്മടെ കോളേജിൽ തന്നെ ഇണ്ട് ഒരു പത്തുപതിനെഞ്ച് എണ്ണം തന്നെ.. ഓഹോ... എന്നിട്ടെന്തേ.. മോൻ അവരുടെ ഒന്നും പിന്നാലെ പോവാഞ്ഞേ....

"അത് പിന്നെ.. ഒന്നല്ല ഒരു നൂറുപെൺപിള്ളേർ വന്നാൽ തന്നെ അവരൊന്നും ഒരിക്കലും നിന്നോളം വരില്ലല്ലോ... നീ പറഞ്ഞപോലെ ഒരു ഡോക്ടർ കൊച്ചിനെ തന്നെ എനിക്ക് എന്റെ വീട്ടുകാര് കണ്ടെത്തി തരും പക്ഷെ ജീവിതകാലം മുഴുവൻ ഇല്ലാത്ത സ്നേഹവും നടിച്ചു ജീവിക്കാൻ എനിക്ക് വയ്യാ... എന്ന് ജോൺ പറഞ്ഞതും മ്മള് ഓന്റെ കയ്യിൽ ഒന്നുകൂടി പിടി മുറുക്കി. ശേഷം അവന്റെ ഷോൾഡറിൽ മെല്ലെ തല ചായ്‌ച്ചു സൂര്യസ്ഥമയവും നോക്കി നിന്നു. ഇന്നെനിക്ക് ലോകം കിഴടക്കിയ സന്തോഷം ആയിരുന്നു. ഞാനൊരിക്കലും എന്റെ സ്വന്തം ആവില്ലന്ന് കരുതിയിരുന്ന എന്റെ ജോൺ... എന്നെയും ചേർത്ത് പിടിച്ചുഎന്റെ തൊട്ടരികിൽ ഇരിപ്പുണ്ട്. ഞങ്ങളെ ഒന്നിപ്പിച്ച ഈ വിധിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. ഈ ദിവസത്തെയും... "ഐഷ..... എന്ന് ജോൺ പതിഞ്ഞ സ്വരത്തിൽ വിളിച്ചതും..മ്മള് എന്താ എന്നതരത്തിൽ പതിയെ മൂളി.... "അത് പിന്നെ താനിക്ക് എന്നെ ഇഷ്ടമാണെൽ അന്ന് അത് പറഞ്ഞ മതീല്ലോ..

പിന്നെ എന്നാത്തിനാ അന്ന് നോ പറഞ്ഞെ.... നിനക്ക് അറിയോ അന്ന് ഞാൻ എത്ര വേദനിച്ചുന്ന്... താൻ അയാൾ കോളേജിൽ വെച്ച് പറയണത് കെട്ടില്ലായിരുന്നോ.. എന്റെ മാര്യേജ് ഒക്കെ വീട്ടിൽ പറഞ് ഉറപ്പിച്ചേക്കുവാ.. എനിക്ക് ഇനി എന്താ സംഭവിക്കാ എന്ന് അറിയില്ല. ഒരുപക്ഷെ മാറ്റാരേലും ആണേൽ ഇത് കേട്ട പാതി..ഈ ബന്ധം ഉപേക്ഷിച്ചു പോയിക്കാണും... പക്ഷെ അവന്റെ സ്വാഭാവം തന്നെ ഡിഫറെൻറ് ആ.... കയിഞ്ഞ ദിവസം കണ്ടപ്പോ പറഞ്ഞത് അവനു പണ്ടുമുതലേ മ്മളെ ഇഷ്ടായിരുന്ന... അങ്ങനെ വരുമ്പോ ഹൈസം ഒരിക്കലും ഈ കല്യാണം ഉപേക്ഷിക്കില്ല. എത്രയും പെട്ടന്ന് നടത്താനേ ശ്രമിക്കൂ....മ്മളെ അനിയൻ മ്മക് സപ്പോർട്ട് ആ അവനു എന്നോട് എങ്ങനെലും എങ്ങോട്ടേലും പോയിക്കൊന്ന് ഒക്കെയാ പറയണേ... മ്മക് അറിയില്ല എന്താ ചെയ്യണ്ടെന്ന് ബാപ്പിച്ചി അറിഞ്ഞാൽ എന്റെ കാര്യം തീർന്ന്.. പിന്നെ നമ്മടെ കാര്യം വീട്ടില് പറയാനും പറ്റില്ല റിലീജിയൻ അത് ഭയങ്കര പ്രോബ്ലം ആ...

"അപ്പൊ ഇനി നമ്മള് എന്ത്‌ ചെയ്യും... എനിക്ക് അറിയില്ല... ജോൺ ഒരുപക്ഷെ... നമ്മളെ വിധി വീണ്ടും തോല്പിക്കുമോ എന്നാ എന്റെ ഭയം... ഒരുപക്ഷേ അവരൊക്കെ കൂടി നിർബന്ധിച്ചു എന്നെ കൊണ്ട് ഈ കല്യാണം നടത്തിച്ച... പിന്നെ ഈ ഐഷ ഈ ലോകത്തുകാണില്ല... അവന്റെ ഭാര്യയായി അവന്റെ മുൻപിൽ തോറ്റു ജീവിക്കണേലും ബേധം ഒരു വിജയിയെ പോലെ മരണത്തിനു കീയടങ്ങണതാ......അങ്ങനെയെങ്കിൽ എനിക്ക് താൻ ഒരുവാക്ക് തരണം ഞാൻ ഇല്ലേൽ കൂടെ ഇയാള് മുന്നേ ഞാൻ പറഞ്ഞില്ലേ.. വീട്ട്കാര് കണ്ട് പിടിച്ചു തരണ ഏതേലും ഡോക്ടർ കൊച്ചിനെയോ അല്ലേൽ നല്ല ഒരു കുട്ടിയെ കെട്ടി സന്തോഷായിട്ട് ജീവിക്കും എന്ന്..... താൻ സന്തോഷായിട്ട് ജീവിക്കണത് എനിക്ക് കാണണം.... എനിക്ക് പ്രോമിസ് താ ജോൺ.. താൻ ജീവിക്കില്ലേ...... ഞാൻ പടച്ചോനോട് പ്രാർത്ഥിക്കയാണ് ഒരുപക്ഷെ ഞാൻ ഈ ലോകത്തു ഇല്ലേൽ നിന്റെ ഓർമ്മകളിൽ നിന്നും എന്നെ മായ്ച്ചു കളയണെന്ന്....

. ഞാൻ അത് പറഞ്ഞതും എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു.. കൂടെ ഇതൊക്കെ കേട്ട് നിന്ന ജോണിന്റെയും.. "ഐഷ... നിർത്ത്... ഇപ്പൊ തന്നെ ഒരുപാട് ആയി.. താൻ എന്തൊക്ക നോൺസെൻസ് ആ ഈ വിളിച്ചു കൂവണേ... മരിക്കാനോ... നീ ജോണിന്റെ പെണ്ണാ.. മറ്റൊരുത്തന്റെ ഭാര്യയായി ജീവിക്കാൻ എന്റെ കൊക്കിനു ജീവനുള്ള കാലം വരെ ഞാൻ അനുവദിക്കില്ല....!എന്നും നിന്റെ കൂടെ ഞാൻ ഇണ്ടാവും അതിപ്പോ മരണത്തിലേക്കാണേലും നിന്നെ ഞാൻ തനിച്ചാക്കില്ല.. ഇതാണ്‌ ഞാൻ നിനക്ക് തരുന്ന പ്രോമിസ്. പിന്നെ നീ പറഞ്ഞില്ലേ നീ ഇല്ലേലും മാറ്റാരോടേലും ഒപ്പം സന്തോഷം ആയി ജീവിക്കണം എന്ന്....ഞാൻ എന്റെ ജീവിതത്തിൽ ഒരാളെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ... അങ്ങനെയാണെൽ നീ അന്ന് നോ പറഞ്ഞ ശേഷവും എന്റെ പിന്നാലെ വരണ ആരെ എങ്കിലും എനിക്ക് പകരക്കാരി ആക്കമായിരുന്നു പക്ഷെ അന്ന് നിന്നെ ചെറുതായി ഒന്ന് കുശുമ്പ് പിടിപ്പിക്കാൻ അവരോടൊക്കെസംസാരിച്ചുന്നല്ലാതെ നീ പോയ ഉടനെ തന്നെ ഞാൻ അവിടന്ന് സ്ഥലം കാലിയാക്കിയായിരുന്നു.

നീ ഇല്ലേൽ നിന്റെ ഓർമ്മകളും ആയി ഞാൻ തനിച്ചു ജീവിക്കും നിന്റെ കൂടെ ഉള്ള ഓർമ്മകളും ആയി.... അല്ലാതെ നിനക്കൊരു പകരക്കാരി ഇല്ലഹ് ഐഷ.. ഒരിക്കലും ഇണ്ടാവുകയുമില്ല. അവൻ അത് പറഞ്ഞതും എന്റെ കണ്ണുനീർ നിയന്ത്രണം ഇല്ലാതെ ഒഴുകുന്നു. ജോൺ.. അവൻ എന്നെ ഇത്രേം സ്നേഹിക്കുന്നുണ്ടായിരുന്നോ.. അതോർത്തപ്പോ എന്തോ എന്റെ ഹൃദയം വല്ലാണ്ട് വിങ്ങി പൊട്ടണത് പോലെ തോന്നി എനിക്ക്.. പെട്ടന്ന ജോണിന്റെ ഫോണിലോട്ട് ഒരു കാൾ വന്നത്.കുറച്ചുനേരം സംസാരിച്ച ശേഷം ജോൺ കാൾ കട്ട് ചെയ്തു. "ആൽബി ആയിരുന്നു.. അവൻ കോളേജിൽ ഇണ്ട് പോലും നമ്മളോട് അവിടെ വരേം ഒന്ന് ചെല്ലാൻ.. നമ്മക്ക് അങ്ങോട്ട്‌ ഒന്ന് പോയാലോ.. എന്ന് ജോൺ പറഞ്ഞതും ഞങ്ങള് അവിടെ നിന്ന് നേരെ കോളേജിലേക്ക് തിരിച്ചു. ആൽബിചായൻ ആകെ കലിപ്പോടെ അവിടെ ഫ്രണ്ടിലെ ഗേറ്റിന്റെ അടുത്ത് തന്നെ നിക്കാണ്. മ്മള് ജോണിനോട് എന്താ കാര്യം എന്ന് തിരക്കിയതും.. അവൻ അറിയില്ല എന്ന തരത്തിൽ തലയാട്ടി.ഞങ്ങള് ആൽബിച്ചായന്റെ അടുത്ത് എത്തിയതും ഞങ്ങളെ രണ്ടുപേരെയും നിറഞ്ഞ കണ്ണുകളോടെ നോക്കി നിക്കാണ്..... പുള്ളി...

"ആയിശു... നിനക്ക് എങ്ങനെ അറിയാം.. അവനെ..... എന്ന് ദേഷ്യത്തോടെ ഇച്ചായൻ ചോദിച്ചതും മ്മള് ആരെ.. എന്ന് തിരക്കി. "ആ റാസ്ക്കൽ.... ഹൈസം.. അവനെ ഇച്ചായന് എങ്ങനെ അറിയാം..നിങ്ങള് തമ്മിൽ പരിജയം ഉണ്ടോ.. എന്ന് മ്മള് ആശ്ചര്യത്തോടെ തിരക്കിയതും ജോണും ഇച്ചായന്റെ മറുപടിയും കാത്ത് നിക്കാണ്. "എന്റെ.. ജൂലിയെ.. കൊന്ന് കെട്ടി തൂക്കിയവനാ അവൻ... ഇത്രയും കാലം തേടി നടക്കുകയിരുന്നു ഞാൻ അവനെ... പക്ഷെ പിന്നെ ആരോ പറഞ്ഞ അറിഞ്ഞത് അവൻ ദുബായ്ലേക്ക് നാട് കടന്നു എന്നുള്ളത്. എന്റെ കൈ കൊണ്ട് തന്നെ കൊല്ലണം എന്നുണ്ടായിരുന്നു എനിക്ക്.. അവനെ മിസ്സ്‌ ആക്കിയതിൽ ഉള്ള കുറ്റബോധവും ചുവന്ന ഞാനി കാലം അത്രയും കഴിഞ്ഞത്. അവസാനം കർത്താവായിട്ട അവനെ എന്റെ മുൻപിൽ കൊണ്ട് വന്ന് എത്തിച്ചത്... നിങ്ങള് ഗ്രൗണ്ടിൽ നിന്നും സംസാരിക്കുന്നത് കണ്ട് ഒരുസംശയം ഉണ്ടായിരുന്നു അവൻ തന്നെയാണോ അതെന്ന്.. ആ മഴയത്ത് എന്റെ കണ്ണട നഷ്ടപ്പെട്ടു പോയൊണ്ട് മുഖം വെക്തമായില്ലാ. അവസാനം അവൻ പോകാൻ നേരം എങ്ങനെ ഒക്കെയോ ഞാൻ കണ്ണട തേടി പിടിച്ചു.. യെസ് എന്റെ കണക്കൂട്ടലുകൾ തെറ്റിയില്ല അത് അവൻ തന്നെ.....

"ആൽബി നീ ഇതെന്തൊക്കെ ഭ്രാന്തഡാ ഈ പറയണേ.. അവൻ എങ്ങനെ നമ്മടെ ജൂലിയെ.. അവളെ കൊന്നിട്ട് അവനെന്തു കിട്ടാനാ.... "ഞാൻ എല്ലാം പറയാ.. ജോൺ... അവള് കോളേജിൽ നിന്നും ആത്മഹത്യ ചെയ്തു എന്ന വർത്താ അവിടത്തെ കോളേജിലുള്ളവര് വിളിച്ചു പറഞ്ഞപ്പോ എനിക്ക് ഒരിക്കലും അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. കാരണം എന്റെ ജൂലിയെ എനിക്കറിയാം.. അവള് ഇന്നേവരെ എല്ലാം എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട് എല്ലാം.... ഒരു കാരണവും ഇല്ലാതെ അവള് ഈ കടുംകൈക്ക് മുതിരില്ലല്ലോ അപ്പോളേ ഞാൻ മനസ്സിൽ ഉറപ്പിച്ചത ഇതാരോ അവളെ കൊന്ന ശേഷം കെട്ടിതൂക്കിയതാണെന്ന്. എനിക്ക് അറിയണമായിരുന്നു ഇതിനുമാത്രം അവള് എന്ത്‌ തെറ്റാ ചെയ്‌തെന്ന് ഹോസ്റ്റലിൽ പോവുമ്പോ ഇച്ചായന്റെ ബര്ത്ഡേക്ക് ഞാൻ തിരിച്ചു വരും നല്ലയൊരു ഗിഫ്റ്റും കൊണ്ട് എന്ന് പറഞ് വീട്ടീന്ന് ഇറങ്ങി പോയ കൊച്ചാടാ അവള്.. ഞാൻ അവള് പഠിച്ച കോളേജിൽ പോയി അന്വേഷിച്ചു നോക്കുമ്പോഴാ അവളുടെ റൂംമേറ്റ് കുറച്ചു കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞത്.

എന്നേലും അവളുടെ ഫാമിലിയുടെ അടുത്ത് പോവാണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു അവൾക്ക് അതോണ്ട് തന്നെ അവര് ഒരു മുസ്ലിം ഫാമിലി ആയോണ്ട് ഏകദേശം തട്ടം ഒക്കെ തലയിൽ ഇട്ട് ശെരിക്കും ഒരു മുസ്ലിം പെൺകുട്ടിയെ പോലെയായിരുന്നു അവളുടെ നടപ്പൊക്കെ... ആ ഇടക്ക അവൻ ആദ്യായിട്ട് അവളെ കണ്ടത് അന്ന് മുതൽ അവന്റെ ശല്യം ആയിരുന്നു എപ്പോളും ഇടക്കൊക്കെ അവള് കോളേജിൽ പോവാൻ കൂടി മടിച്ചു . വല്യ പാണക്കാരന്റെ മകൻ ആയോണ്ടും കോളേജിന് അവന്റെ തന്തയെ കൊണ്ട് ഒരുപാട് കാര്യം ഉള്ളോണ്ടും തന്നെ അവള് ഇതിനെതിരെ കംപ്ലയിന്റ് ചെയ്തിട്ടും അവിടന്ന് യാതൊരു ആക്ഷനും ഇണ്ടായില്ല. അതിൽ എനിക്ക് ആ കുട്ടി പറയുമ്പോ ഏറ്റവും അത്ഭുതം തോന്നിയത് അയാൾ അവളെ ഏതോ 'ആയിശു 'എന്നാ നെയിം ആണ്‌ വിളിച്ചാണ് പുറകെ വരാറ് എന്ന് കേട്ടപ്പോയാ... അത് കേട്ടതും മ്മളും ഒന്ന് ഞെട്ടിയായിരുന്നു.. എന്താ ആയിശു ന്നോ.. "അതെ.. അവൻ വേണ്ടിയിരുന്നത് ജൂലിയെ അല്ല ആയിഷയെയാ...

നിങ്ങള് രണ്ടാളും ഐഡന്റിറ്റിക്കൽ ട്വിൻസ് ആയോണ്ട് തന്നെ പെട്ടന്ന് കാണുമ്പോ രണ്ടാളെയും തിരിച്ചറിയാൻ കഴിയില്ല. അന്നെ അവള് പറഞ്ഞായിരുന്നു ഞാൻ ആയിഷ അല്ല ജൂലിയാണെന്ന്. പക്ഷെ അവൻ വിചാരിച്ചത് അവള് കള്ളം പറയാണെന്ന.... അങ്ങനെ ഒരുദിവസം ഇവന്റെ ശല്യം സഹിക്കണ്ടായപ്പോ അവള് ചെരുപ്പെടുത്ത് മുഖത്തുഅടിച്ചായിരുന്നു. അന്ന് അവൻ ഭയങ്കര ദേഷ്യത്തോടെ ഈ ഹൈസമാരാണ് എന്ന് കാണിച്ചു തരാം... നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും ഞാൻ ആയിശു ആണെന്ന് നോക്കിക്കോ എന്നൊക്ക ഒരു ഭ്രാന്തനെ പോലെ പറഞ് അവൻ അവിടന്ന് പോയി... പിറ്റേന്ന് ജൂലിയും ഈ കൊച്ചും കൂടെ കോളേജിൽ പോയായിരുന്നു ഏതോ സാർ വിളിച്ചിട്ട്...ഒരു അവധി ദിവസം എങ്ങാൻ എന്തോ അര്ജന്റ് കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോ അവര് ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് ചെന്നു..പക്ഷെ അവിടെ സാറിന് പകരം അവൻ ആയിരുന്നു ഉണണ്ടായിന്നത്. അവനെ കണ്ട് അവള് അവിടന്ന് ഓടാൻ ശ്രമിച്ചു പിന്നാലെ അവനും അങ്ങനെ അവിടെ നടന്ന മല്പിടിത്തതിനിടെ കാല് സ്ലിപ് ആയി മൂന്നാം നിലയിൽ നിന്ന് എന്റെ ജൂലി😖..

ആ ക്രൂരൻ മാര് ചെറുതായി ജീവനുള്ള അവളെ അവിടെ നിന്നും എടുത്തു കെട്ടിതൂക്കി അതൊരു ആത്മഹത്യയായി വരുത്തി തീർത്തു. അവര് ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നേൽ... അവളിന്ന്... എന്ന് പറയലും ആൽബിചായൻ പൊട്ടിക്കരഞ്ഞു. "ആൽബി എന്നിട്ട് കേസ് ഒന്നും ഉണ്ടായില്ലേ... ജോൺ അത് പറഞ്ഞതും ഞങ്ങളെ നോക്കി ഒരു പുച്ഛം കലർന്ന ചിരിയോടെ ചിരിച്ചു വീണ്ടും തുടർന്നു. "കേസ്... നീ തമാശ പറയാണോ.. ഇല്ലടാ ക്യാഷിന്റെ പവർ കൊണ്ട് അവൻ എല്ലാരെയും അവരുടെ ഭാഗത്തായി. എന്നോടിതൊക്കെ പറഞ്ഞ കൊച്ചിനെ പോലും സാക്ഷി പറഞ്ഞ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തി. കോളേജിന്റെ പേര് പത്രത്തിൽ ഒക്കെ വന്ന് കോളേജ് ആകെ പാടെ അടച്ചു പൂട്ടേണ്ടി വരും എന്ന് ആലോചിച്ചപ്പോ സങ്കടം ഉണ്ടേലും അവരും കണ്ണടച്ചു. അങ്ങനെ എന്തിനാണെന്ന് പോലും അറിയാതെ എന്റെ ജൂലിയെ കൊന്നിട്ട് അവൻ ഇവിടെ സുഗിച്ചു ജീവിക്കയാണ് പോലും... ഒരു പെങ്ങളെ എനിക്ക് നഷ്ടപ്പെട്ടു...

നിന്നേം നഷ്ടപെടുത്താൻ ഇച്ചായന് വയ്യാ ആയിശു.. അവനു ആളൊരു സൈക്കോയാ... അവന്റെ കൂടെ നീ ഒരിക്കലും ജീവിക്കരുത്... അത് നിനക്ക് നരകതുല്യം ആയിരിക്കും. ജോണേ... നമ്മക്ക് നിങ്ങടെ രജിസ്റ്റർ മാര്യേജ് നടത്തണം എത്രയും പെട്ടന്ന്. എന്റെ കണക്കൂട്ടലുകൾ ശെരിയാണെൽ മൂന്ന് ദിവസത്തത്തിനകം ആയിശുന്റെ വീട്ടില് പന്തലൊരുങ്ങും.. അതിൽ മുന്നേ രജിസ്റ്റർ വിവാഹം......എന്തിനും നിങ്ങടെ കൂടെ ഞാനുണ്ടാവും. "ആൽബി ഇത്രേം പെട്ടന്ന്... "ജോൺ നിനക്ക് അവനെ അറിയില്ല. ഒരുപക്ഷേ നീ അവസാനം ആയിട്ട് നിന്റെ ഐഷയെ കാണണത് നാളെയായിരുക്കും. അവൻ ഇവള്ടെ കഴുത്തിൽ മിന്ന് കെട്ടിയാൽ പിന്നെ.. നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല ജോൺ... അത് കേട്ടതും ജോൺ നോക്കിയത് മ്മളെ മുഖത്തേക്കാണ്.. നിനക്ക് സമ്മതം അല്ലേടി... എന്ന് ജോൺ ചോദിച്ചതും അതെ എന്ന തരത്തിൽ മ്മളെ ചെറുപുഞ്ചിരിയോടെ മ്മ്.. എന്ന് മൂളി.

അങ്ങനെ അവിടന്ന് നേരെ ജോൺ മ്മളെ ബസ്സ് സ്റ്റോപ്പിന്റെ അവിടെ ഡ്രോപ്പ് ചെയ്തതും ഒരുനിമിഷം തമ്മിൽ മുഖമുഖം നോക്കി നിന്ന ശേഷം മ്മള് പോട്ടെ എന്നതരത്തിൽ ആംഗ്യം കാണിച്ചു. അവനും എന്നെ നോക്കി പുഞ്ചിരിച്ചു. മ്മള് വീട്ടിലേക്ക് കയറി പോണത് വരെ അവൻ ആ നോട്ടം തുടർന്നു. മ്മളും ഇടയ്ക്കിടെ പിന്നിലേക്ക് നോക്കണ് ണ്ട്.. ഓന് പോയോ എന്ന്.. അങ്ങനെ വീട്ടിലെത്തിയതും മ്മളെ വീട്ടിൽ ആണേൽ മ്മളെ കുടുംബക്കാർ ഏകദേശം എല്ലാരും ഹാജർ ആയിട്ട്ണ്ട്.മ്മള് അങ്ങോട്ട് കേറി ചെന്നതും അമ്മായിസ് ഒക്കെ മ്മളെ കൊണ്ട് ഭയങ്കര കമന്റ്‌ അടിയാണ്. ഇനിപ്പോ അവിടെ ചെന്നാലേങ്കിലും ഇവള്ടെ ഈ കുട്ടിക്കളി മാറുവോ... ആയിശു വേഗം തന്നെ പാചകം ഒക്കെ പഠിച്ചോട്ടോ അവിടെ സെർവെൻറ്സ് ഒക്കെ ഇണ്ടേലും അനക്ക് ഒന്നും വെച്ചുണ്ടാക്കാൻ അറിയില്ലന്ന് ഒരു പേര് വേണ്ട....

ഇവരൊക്കെ ഇതെന്താപ്പോ പറയണേന്ന് അറിയാതെ അതിനൊക്കെ അടിക്കടിയായി മ്മളും എന്തൊക്കെയോ തട്ടി വിടണ് ണ്ട്. അവരോടൊക്കെ കുറച്ചു സൊറ പറഞ്ഞു ഇരുന്ന ശേഷം മ്മള് നേരെ എന്റെ റൂമിലോട്ട് വിട്ടു. അവിടെയാണെൽ മ്മളെ കസിൻസിന്റെ ബേബിസിനെ ഒക്കെ കട്ടിൽമൽ ക്ക് കിടത്തിയേക്കാണ്. കൊറേ ചിമിട്ടകൾ ആയിശുത്താ.. ബാ മ്മക് ഒളിച്ചും പൊത്തിയും കളിക്കാം എന്നൊക്കെ പണ്ടത്തെ പോലെ വിളിക്കണ് ണ്ടേലും എന്തോ ആൽബിചായൻ പറഞ്ഞതൊക്കെയായിരുന്നു മ്മളെ മനസ്സിൽ.അപ്പോളാ സഹൽ അങ്ങോട്ട്‌ കേറി വന്നത്.. "ആഹാ ഇത്താത്ത എത്തിയോ... ടാ ഇതെന്താ എല്ലാരും ഇണ്ടാലോഹ്.. ഇന്ന് ഇവിടെ എന്താ പരുപാടി. എന്ന് കാര്യം അറിയാതെ മ്മള് തിരക്കിയതും അവന്റെ മറുപടി കേട്ട് മ്മള് ആകെ വണ്ടർ അടിച്ചു അവിടെ തന്നെ പ്രതിമ കണക്കെ നിന്നു...... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story