💕ഐഷ 💕: ഭാഗം 34

aysha

രചന: HAYA

അറിയാതെ അതിനൊക്കെ അടിക്കടിയായി മ്മളും എന്തൊക്കെയോ തട്ടി വിടണ് ണ്ട്. അവരോടൊക്കെ കുറച്ചു സൊറ പറഞ്ഞു ഇരുന്ന ശേഷം മ്മള് നേരെ എന്റെ റൂമിലോട്ട് വിട്ടു. അവിടെയാണെൽ മ്മളെ കസിൻസിന്റെ ബേബിസിനെ ഒക്കെ കട്ടിൽമൽ ക്ക് കിടത്തിയേക്കാണ്. കൊറേ ചിമിട്ടകൾ ആയിശുത്താ.. ബാ മ്മക് ഒളിച്ചും പൊത്തിയും കളിക്കാം എന്നൊക്കെ പണ്ടത്തെ പോലെ വിളിക്കണ് ണ്ടേലും എന്തോ ആൽബിചായൻ പറഞ്ഞതൊക്കെയായിരുന്നു മ്മളെ മനസ്സിൽ.അപ്പോളാ സഹൽ അങ്ങോട്ട്‌ കേറി വന്നത്.. "ആഹാ ഇത്താത്ത എത്തിയോ... ടാ ഇതെന്താ എല്ലാരും ഇണ്ടാലോഹ്.. ഇന്ന് ഇവിടെ എന്താ പരുപാടി. എന്ന് കാര്യം അറിയാതെ മ്മള് തിരക്കിയതും അവന്റെ മറുപടി കേട്ട് മ്മള് ആകെ വണ്ടർ അടിച്ചു അവിടെ തന്നെ പ്രതിമ കണക്കെ നിന്നു. "അപ്പൊ താത്ത ഒന്നും അറിഞ്ഞില്ലേ.. ഈ ഒരാഴ്ചക്കുള്ളിൽ അന്റെ കല്യാണ... എന്താ.. കല്യാണോ.. പോട് ചെറിയൊനെ.... അന്റെ പുളു അടി കേട്ട് ഞാൻ അങ്ങ് വിശ്വസിക്കും എന്ന് കരുതിയോ ഇയ്യ്.. ഇതെ ആയിഷയാ.. "ഓഹ്... ശെരിക്കും നീ ഒന്നും അറിഞ്ഞില്ലല്ലേ.. ഹൈസംക്ക വന്നായിരുന്നു ഇവിടെ..

അങ്ങേര്ടെ ബിസിനസ് ഒക്കെ കുറച്ചു ഡൌൺ ആയിന്നും അതോണ്ട് ഈ കല്യാണം വൺ വീക്കിനുള്ളിൽ നടത്തി അന്നേം കൂട്ടി അങ്ങ് ദുബായ്ക്ക് പോണം പോലും അത് സംസാരിക്കാൻ ആ വന്നേ... ന്നിട്ട്... "എന്നിട്ടെന്ത് ബാപ്പിച്ചി എതിരൊന്നും പറഞ്ഞില്ല. പിന്നെ ഈ കല്യാണത്തിന്റെ മുഴുവൻ ചെലവും അവര് ഏറ്റെടുക്കും എന്ന് പറഞ്ഞപ്പോ ബാപ്പിച്ചിക്ക് ഡബിൾ ഓക്കേ... എന്നിട്ട് ഇയ്യും ഈ കല്യാണത്തിന് നിന്നുകൊടുക്കന്യാന്ന്ലെ... സാരല്ല... താത്ത പറഞ്ഞപോലെ ഇത് വിധിയാ.. നമ്മളൊന്നും വിചാരിച്ചാലൊന്നും വിധിയെ മാറ്റി എഴുതാൻ പറ്റൂല്ലലോ.... ഒരു നിരാശഭാവത്തോടെ പറഞ്ഞശേഷം അവൻ എന്റെ മുറിയിൽ നിന്നും ഇറങ്ങി പോയി. ഇനിപ്പോ നമ്മൾ എന്ത്‌ ചെയ്യും പടച്ചോനെ.... എന്തായാലും ബാപ്പിച്ചിനോട്‌ ഒന്ന് സംസാരിച്ചു നോക്കാം എന്ന തരത്തിൽ മ്മള് ബാപ്പിചിനേം തിരക്കി ഇറങ്ങി. പോണ വായിക്കൊക്കെ എല്ലാരും മ്മളെ ഓരോന്ന് പറഞ് കളിയാക്കലും സൊറ പറയലും ഒക്കെ ജോർ തന്നെ ആഹ്ന്ന്..

മ്മളെ ഫാമിലിലെ ഏക പെൺകുട്ടി മ്മള് ആയോണ്ട് എല്ലാർക്കും ഭയങ്കര സന്തോഷം ഒക്കെയാണ് മ്മളെ മാര്യേജ് എന്ന് കേക്കുമ്പോ.. അങ്ങനെ നടക്കുമ്പോഴാ ബാപ്പിച്ചി മ്മളെ കാർണോൻ മാരോടൊക്കെ സംസാരിച്ചു നിക്കാണ്... ശേ അവരൊക്കെ ഉള്ളപ്പോ ഞാൻ എങ്ങനെ ഈ കാര്യം പറയും.. അങ്ങനെ നോക്കി നിക്കുമ്പോഴാ ബാപ്പിച്ചി മ്മളെ നോക്കണത് ശേഷം അവരോടൊക്കെ ഇപ്പൊ വരാം എന്നും പറഞ് മ്മളെ അരികിൽ വന്നു. "ആയിശു.. കാര്യങ്ങൾ ഒക്കെ എന്റെ മോക് മനസ്സിലായി കാണുവല്ലോ.. ബാപ്പനോട് ദേഷ്യം ഉണ്ടോ ഞാൻ അന്നോടൊന്നും പറയാതെ എല്ലാം തീരുമാനിച്ചതിന് ഹൈസം നല്ലവനാ.. അന്നെ ഒരുപാട് ഇഷ്ടാവാ.. ബാപ്പിച്ചിക്ക് അനക്ക് വേണ്ടി ചെയ്തു തരാൻ പറ്റണ ഏറ്റവും വല്യ കാര്യം ഈ കല്യാണം നടത്തി തരാന്ന് ഉള്ളയാ...

ബാപ്പിച്ചി അത് പറയണ സമയത്ത് മ്മളെ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു. പാവം ബാപ്പിച്ചിക്ക് അറിയില്ലല്ലോ ഈ കല്യാണശേഷം മ്മളെ അവസ്ഥ എന്തായിരിക്കുംന്ന് മ്മള് എന്തൊക്കെ സഹിക്കേണ്ടി വരുമെന്ന്... അവൻ അഭിനയിക്കാൻ മിടുക്കനാ അഭിനയിച്ചു ബാപ്പിച്ചിനെ ഒക്കെ കൈക്കുള്ളിൽ ഒതുക്കിയേക്കുവാ.. ആ ദുഷ്ടൻ.... ഒരാളെ കൊന്ന് ഒരു കുറ്റബോധവും ഇല്ലാതെ കെട്ടിതൂക്കാൻ വരെ മടിയില്ലാത്ത ക്രൂരൻ... ബാപ്പ... മ്മള് ഒരു കാര്യം പറയട്ടെ.. മ്മക്.. മ്മക് ഈ കല്യാണം വേണ്ട ബാപ്പിച്ചി.. ദേവ് ചെയ്ത് മ്മളെ ഈ കാര്യത്തിൽ...നിർബന്ധിക്കരുത്.. ഇത് എന്റെ ഒരപേക്ഷയാ.. "പണ്ട് മുതലേ.... എല്ലാകാര്യവും അന്റെ ഇഷ്ടത്തിനാ നടന്നത്.. എല്ലാത്തിനും ഞാൻ കൂട്ടുനിന്നിട്ടെ ഉള്ളൂ.. പക്ഷെ ഈ കാര്യം അന്റെ ബാപ്പ എന്ന നിലയിൽ എനിക്ക് അന്റെ ഭാവിയാ പ്രധാനം. ഞാൻ അറിഞ്ഞടുത്തോളം ഹൈസം അവനു പൈസയുണ്ട് നല്ല ഫാമിലിയാണ് നല്ല ജോലിയുണ്ട്. നിനക്ക് യാതൊരു കുറവും അവൻ വരുത്തൂല..

ഇത് എന്റെ തീരുമാനമാ.. ഇതിൽ ഇനി ഒരുമാറ്റമില്ല. പിന്നെ ഈ കാര്യം ഇനി നമ്മക്ക് ഇടയിൽ ചർച്ച ചെയ്യരുത്.. പിന്നെ ഒരുപക്ഷെ ഈ കല്യാണം എങ്ങാൻ മുടങ്ങിയാ അവരുടെ മുൻപിൽ ഒക്കെ നാണം കെടേണ്ട ഒരു അവസ്ഥ വന്ന .. പിന്നെ ഈ ബാപ്പാനെ മോള് ജീവനോടെ കാണൂല.. എനിക്ക് അറിയാം എന്റെ മോള് നല്ല കുട്ടിയാണ്ന്ന്. ഇതൊക്കെ വെറുതെ ബാപ്പ ഒന്ന് സൂചിപ്പിച്ചെന്നെ ഉള്ളൂ.. എന്ന് പറഞ് ബാപ്പിച്ചി അവിടന്ന് നടന്നകലുമ്പോ എന്റെ ഹൃദയം അവിടന്ന് വിങ്ങി പൊട്ടുകയായിരുന്നു💔. ഞാൻ ഇതിപ്പോ ആരുടെ കൂടെ നിക്കും. ഞാനില്ലാതെ മറ്റൊരു ജീവിതം ഇല്ലാന്ന് പറഞ് മരിക്കണ ടൈംമിൽ പോലും മ്മളെ തനിച്ചാക്കൂലാന്ന് പറഞ്ഞ എന്റെ ജോണിനോയോ🥺😖.....അതോ ചെറുപ്പം മുതലേ എനിക്കായി മാത്രം ജീവിക്കണ മ്മളെ പരെന്റ്സിനൊപ്പമോ.. ഞാൻ ഇവരിൽ ആരെ തിരഞ്ഞെടുക്കും.. അന്ന് രാത്രി വരെ മ്മളെ മനസ്സിൽ ആ ചോദ്യം ആയിരുന്നു. മ്മക് ആണേൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാണില്ലായിരുന്നു. അങ്ങനെ പിറ്റേന്ന് അവരൊന്നും മ്മളെ കോളേജിൽ പോവാൻ സമ്മയിചില്ല... ഇന്നേക്ക് നാലുദിവസം ആയി കോളേജിൽ പോയിട്ട്....

ഇവിടെ ആകെ ഭയങ്കര തിരക്കും ബഹളവും ഒക്കെയാ വീടിനു മുകളിൽ പന്തല് കെട്ടി ആകെ ആളും ബഹളവും.. കല്യാണം അത് ഓഡിറ്റോറിയത്തിൽ വച്ചയോണ്ട് മ്മളെ അടുത്ത ഫാമിലിനെ അല്ലാണ്ട് അതികം പേരെ ഒന്നും ക്ഷണിച്ചിട്ടില്ല. രണ്ട് ദിവസം കൂടി കഴിഞ്ഞ മ്മളെ കല്യാണ.. മ്മളെ ബാപ്പിച്ചിക്ക് എന്തോ സംശയപോലെ ഒക്കെ തോന്നിട്ട് ഈ വീട് വിട്ട് എങ്ങോട്ടും പോവാൻ മ്മളെ അനുവദിക്കണില്ല. മ്മളെ ഫോണും ഉമ്മാടെ കയ്യിൽ ആണ്‌ ഉള്ളത്.. മ്മളെ ഫ്രണ്ട്സിനെ പോലും ഒന്ന് വിളിച്ച് നോക്കാൻ പറ്റണില്ല. അമ്മായി മാരൊക്കെ ഇപ്പോളെ സാരി ഒക്കെ എടുത്തു സെറ്റ് ആക്കിട്ട്ണ്ട്. കസിൻസും ഡ്രസ്സ്‌ കോഡ് ആക്കണം കല്യാണത്തിന് അങ്ങനെ പല അഭിപ്രായങ്ങളും ഇണ്ട്. പാവം സെലൂ അവൻ ഈ കല്യാണം നടക്കരുത് എന്നാ.. സാധാരണ ഈ കല്യാണത്തിന് അടിച്ചുപൊളിക്കലും ഡ്രസ്സ്‌ കോഡ് എന്നൊക്കെ കേട്ട തന്നെ അവൻ ജോർ ആണ്‌. പക്ഷെ ഇന്നെന്തോ അവനു ഈ കല്യാണം നടക്കരുത് എന്ന് ഭയങ്കര ആഗ്രഹം ഉള്ളപ്പോലെ....

ഒരു ഉഷാറും ഇല്ല.. ഞാനിപ്പോ ജോണിന്റെ ശബ്ദം എങ്കിലും ഒന്ന് കെട്ടിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിക്കയാണ്. മ്മളെ ഫ്രണ്ട്സ് ഒക്കെ മ്മക് എന്നാ പറ്റിയെ എന്ന് അറിയാൻ ഡെയിലി വിളിക്കുവെലും ബാപ്പ ഫോൺ സുച്ഓഫ് ആക്കിട്ട് ലോക്കറിൽ വെച്ച് പൂട്ടിയേക്കാണ്... കീ ആണേൽ അതും ബാപ്പാടെ കയ്യിൽ സോനയാണേൽ അവൾക്ക് പനിയായതോണ്ട് കുറച്ചു ദിവസായി ഇങ്ങോട്ട് വന്നിട്ട്. മ്മള് ആണേൽ എന്തൊക്കെയോ മനസ്സിൽ വിചാച്ച് മൈലാഞ്ചി ഇടാൻ കൈ നീട്ടി കൊട്ത്ത് ഇവിടെ ഇരിക്കാണ്. "ആയിശു.. ഇയ്യ് കയ്യ് ഇളക്കല്ലേ.. എന്നോട് തെറ്റിപോണ്. നീ ഇത് കൊറേ നേരായല്ലോ ആലോചനയിൽ മുഴുകി ഇരിക്കണ്.. ഓഹോ കല്യാണപെണ്ണല്ലേ.. കിനാവ് കാണാനും ഒരുപാട് ഇണ്ടാവൂലെ... എന്ന് പറഞ് മുഫീച്ച മ്മളെ കളിയാക്കി ചിരിച്ചതും അതും കേട്ട് ഞങ്ങടെ ചുറ്റും ഇരിക്കണവരൊക്കെ ഓളെ സപ്പോർട്ട് ചെയ്ത് മ്മക്കിട്ട് താങ്ങാണ് ഇതൊക്കെ കേട്ട് ഞാനും ലൈറ്റ് ആയിട്ട് ഒന്ന് ചിരിച്ചു കൊടുത്തു . അവർക്കറിയില്ലാലോ മ്മള് ഇപ്പൊ ഏത് സിറ്റുവേഷനിലാ ഉള്ളെന്ന്...

അങ്ങനെ അവരൊക്കെ ഓരോന്ന് പറയണതും കേട്ട് എങ്ങനൊക്കെയോ പാട് പെട്ട് ചിരിച്ചോണ്ട് അവരുടെ മുൻപിൽ ഒക്കെ മ്മള് സേഫ് ആയിട്ട് പിടിച്ചു നിന്നുന്ന് തന്നെ പറയാലോ... അങ്ങനെ രാത്രി 12.00ഒക്കെ ആയപ്പോ മ്മള് നേരെ റൂമിലോട്ട് വിട്ടു. അടക്കി പിടിച്ച വിഷമം ഒക്കെ കരഞ്ഞു തീർത്തു. അപ്പോളാ ഉമ്മി അങ്ങോട്ടേക്ക് കേറി വന്നത്. "ആയിശു...ഇയ്യ് കരയാ... ഞങ്ങളൊക്കെ വിട്ടു പോവുമ്പോ.. വിഷമം കാണും എന്നാലും നിനക്ക് എപ്പോ വേണേലും ഇങ് വരാലോ മോളെ... ഉമ്മാക്ക് അന്റെ മുഖം ഒന്ന് വാടിയാൽ തന്നെ അറിയാം. നിനക്ക് ഈ കല്യാണം ഇഷ്ടവലല്ലേ.... പക്ഷെ നീയൊരു പെണ്ണാ... പണ്ടൊക്കെ പെണ്ണുങ്ങൾക്ക് മ്മളെ കുടുംബത്തിലൊന്നും ഒരു അഭിപ്രായം പോലും പറയാൻ ഉള്ള സ്വാതന്ത്ര്യം ഇണ്ടായിനില്ല. എന്താണോ ഇവിടുത്തെ മുതിർന്ന ആണുങ്ങൾ ഒക്കെ എടുക്കണ തീരുമാനം അത് നമ്മൾ അങ്ങ് അനുസരിക്ക അത്ര തന്നെ.. ഉമ്മാക്ക് അന്നെ ഒരുപാട് പഠിപ്പിക്കണം എന്നുണ്ടായിന്..

പക്ഷെ എന്നെ പോലെ അനക്കും അതിനുള്ള യോഗം ഇല്ലാ...... ബാപ്പ പറഞ്ഞായിരുന്നു അനക്ക് ഈ കല്യാണത്തിനോട്‌ താല്പര്യം ഇല്ലാന്ന്. അത്രേം വലിയ കുടുംബത്തിന്ന് ആലോചന അതും അവര് ഇങ്ങോട്ട് ചോദിച്ചു വരാ എന്നൊക്കെ പറഞ്ഞ വല്യ കാര്യാ മോളെ.. നീ മനസ്സിൽ നിന്ന് ഒക്കെ കളഞ് ഈ കല്യാണത്തിന് റെഡി ആവ്... ആദ്യം എല്ലാത്തിനോടും പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് ആയിരിക്കും. പിന്നെ പിന്നെ നീ മാറിക്കോളും എന്നാ നീ ഉറങ്ങിക്കോ... എന്ന് പറഞ് ഉമ്മി അവിടന്ന് ഇറങ്ങുമ്പോ മ്മള് അതും നോക്കി നിന്നും ശേഷം എന്തോ വല്ലാത്ത ക്ഷീണം കൊണ്ടാണ്ന്ന് തോന്നണ് ബെഡിൽ കിടന്നതും ഉറക്കത്തിലേക്ക് തെന്നി വീണിരുന്നു. പിറ്റേന്ന് രാവിലെ എണീറ്റ് സുബഹിയും നിസ്കരിച്ചശേഷം വീണ്ടും ആലോചനയിൽ മുഴുകി. അപ്പോളാണ് സെലു അങ്ങോട്ട് കേറി വന്നത്.. "താത്ത... അവന്റെ ശബ്ദം കേട്ടതും മ്മള് എന്താ എന്നതരത്തിൽ പതിയെ മൂളി. "ഇത അന്റെ ഫോൺ ബാപ്പയുടെ കയ്യിന്ന് പൊക്കിയതാ..

ബാപ്പിച്ചി പള്ളിയിൽ നിന്ന് വരണേലും മുന്നേ അനക്ക് ആരേലും വിളിക്കണം എന്നുണ്ടേൽ വിളിച്ചോ... നോക്കിനിക്കല്ലേ.. വേഗം..ഞാൻ ആരേലും വരണ് ണ്ടോന്ന് പുറത്തു നിന്ന് നോക്കാം.. അവനത് പറഞ്ഞുതീരണേലും മുന്നേ മ്മള് വേഗം ജോണിന്റെ ഫോണിലോട്ട് വിളിച്ചു. ഒരുപാട് പ്രാവശ്യം വിളിച്ചേലും റിംഗ് ചെയ്യണ് ണ്ട് ന്നല്ലാതെ അവൻ ഫോൺ എടുക്കണ് ണ്ടായിരുന്നില്ല. അങ്ങനെ അമ്മള് നിരാശയോടെ കാൾ കട്ട്‌ ചെയ്യാൻ പോയതും ജോൺ ഫോൺ എടുത്തിരുന്നു. ഹ... ഹേ ലോ... ജോ...ജോൺ.. എന്ന് മ്മള് പറഞ്ഞതും ഇതാരാ എന്ന മറുപടി യായിരുന്നു അപ്പുറത്ത് നിന്ന്. ഞാൻ... ആയിഷയാ.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അന്ന് ആൽബിനെയും കണ്ട് ഐഷയെയും വീട്ടിൽ ഡ്രോപ്പ് ചെയ്ത് എന്റെ വീട്ടിലേക്ക് പോയപ്പോ ക്രിസ്മസിന്റെ തലേദിവസം ആയോണ്ട് തന്നെ കരോളും പാട്ടും ബഹളവും ഒക്കെയായിരുന്നു വീട്ടില്. മമ്മിനെയും പപ്പയെയും വല്യമ്മച്ചിനൊക്കെ പള്ളിയിൽ ഇറക്കി കൊടുത്ത ശേഷം ഞാൻ നേരെ ആൽബിടെ വീട്ടിലേക്ക് വിട്ടു.

നോക്കുമ്പോ നമ്മടെ നോയൽ അതിലും മുന്നേ അവിടെ പ്രേസന്റ് പറഞ്ഞായിരുന്നു. ഞങ്ങള് മൂന്നാളും അവിടന്ന് ഫുഡും കഴിച്ചു ലിസാന്റിയോട് പോയി വരാം എന്നും പറഞ് നേരെ പള്ളിയിലോട്ട് വിട്ടു. അവിടെ ഒക്കെയാണെൽ ഭയങ്കര ബഹളം ആണ്‌. ഞങ്ങളും കുറച്ചൊക്കെ അവരോടൊക്കെ കൂടി ഭയങ്കര ആട്ടവും പാട്ടും ഒക്കെ ആയിരുന്നു.അപ്പോളാ ഓർത്തത് എന്റെ ഫോൺ വീട്ടില് വെച്ച് മറന്ന് എന്ന കാര്യം അവരോട് രണ്ടാളോടും അതും എടുത്തു വരാം എന്നൊക്കെ പറഞ് വീട്ടീലേക്ക് ഇറങ്ങി. വീട്ടില് എത്തിയതും കാറും പാർക്ക് ചെയ്ത് വേഗം സ്റ്റൈയർ കേസ് കേറി എന്റെ റൂമിൽ ചെന്നു ഫോൺ എടുത്തു. അപ്പോളാ വല്യമ്മച്ചി വീട്ടിലോട്ട് കേറി വന്നത്. ഇതെന്നാ വല്യമ്മച്ചി ഇങ്ങിട് പോണത്. ഇതാരാ ഇങ്ങിട് കൊണ്ട് വന്ന് ഇറക്കി തന്നത്. "ടാ... ജോണികുട്ടാ നീ ഇവിടെ ഇണ്ടായിരുന്നോ. എനിക്ക് വയ്യടാ.. മോനെ.. ശരീരം ഒക്കെ ആസകലം വേദനിക്കാണ്. അതാ പിന്നെ ഞാൻ ഇങ്ങിട് പോണത്. എന്നെ തോമാച്ചൻ കൊണ്ട് വന്ന് ഇറക്കി തന്നതാഡാ ഉവ്വേ....

(തോമാച്ചൻ നമ്മടെ നോയലിന്റെ ഫാദർ ആണുട്ടോ എന്റെ പപ്പയുടെ അനിയൻ ). അപ്പോളാ എനിക്ക് ഒരു കാര്യം ചിന്തയിൽ ഉതിച്ചത് നമ്മടെ ഐഷടെ കാര്യം ഒന്ന് പുള്ളിക്കാരിയോട് പറഞ്ഞാലോന്ന്.. വല്യമ്മച്ചി..... അത് പിന്നെ.. ഞാൻ ഒരു കാര്യം പറയട്ടെ..... "എന്നതാടാ നീ പറയ്.... വല്യമ്മച്ചി എനിക്ക് ഒരു കുട്ടിയെ ഭയങ്കര ഇഷ്ടവാ.. കെട്ടിയാ കൊള്ളാവെന്നുണ്ട്.. ഞാൻ എങ്ങാൻ ഒരു സുപ്രഭാതത്തിൽ ആ പെങ്കൊച്ചിനെയും കെട്ടി ഇങ്ങിട് കൊണ്ട് വന്നാൽ വല്യമ്മച്ചിടെ അഭിപ്രായം എന്നതാ.. "ഈ വല്യമ്മച്ചി സപ്പോർട്ട് ആണ്‌ ജോണികുട്ടാ... നീ പണ്ട് എന്ത്‌ കുസൃതി കാണിച്ചാലും വല്യമ്മച്ചി നിന്നോടൊപ്പല്ലേ നിന്നിട്ടുള്ളൂ... ഇത് പിന്നെ പ്രത്യകിച്ചു ചോദിക്കണോ.. ഞാനും കരുതി ഇരിക്കുവായിരുന്നു നിന്നെ നിലയ്ക്ക് നിർത്താൻ ഒരു പെങ്കൊച്ചിന്റെ ആവശ്യം ഇണ്ടെന്ന് കർത്താവായിട്ട് അങ്ങനെ ഒരാളെ തന്നെ നിനക്ക് തന്നല്ലോഹ്.... പക്ഷെ ഞാൻ ഇനി പറയണ കാര്യം കേട്ടാൽ വല്യമ്മച്ചി ഇപ്രാവശ്യം എന്റെ കൂടെ നിക്കില്ല...

ഞാൻ പറഞ്ഞ ആ കൊച്ചു നമ്മടെ ജാതിയല്ല.. അവള് ഒരു ഉമ്മച്ചികുട്ടിയാ... "നീ ഇങ്ങനാണോ വല്യമ്മച്ചിനെ കുറിച്ച് കരുതി വച്ചേക്കണേ.. നിനക്ക് കൂട്ടായി ഒരു പെൺകൊച്ചു വേണം. അത് നിനക്ക് ഇഷ്ടപ്പെട്ട ഒരാളാവണതാ നല്ലത്... നിനക്കറിയോ എന്റെ അനിയത്തി ഇല്ല്യോ.. ത്രെസിയമ്മ... അവൾക്ക് പണ്ട് ഒരു അന്യ മതസ്ഥനോട്‌ വല്ലാത്ത പ്രേമം ആയിരുന്നു. അപ്പച്ചൻ ആണേൽ ഈ ബന്ധത്തോട് വല്ലാത്ത എതിർപ്പും. എന്നിട്ടോ അപ്പച്ചൻ വിചാരിച്ചപോലെ മറ്റൊരുത്തനുമായി അവളുടെ കല്യാണം കഴിഞ്ഞു. പക്ഷെ അന്ന് മുതൽ അവള്ടെ കണ്ണീരും പേറികൊണ്ടുള്ള ജീവിതം ഞങ്ങളൊക്കെ കാണണതാ.. അതൊക്കെ കണ്ട് അപ്പച്ചൻ ഒരുപാട് പ്രാവശ്യം സ്വന്തം തന്നെ പയിക്കണത് ഈ ഞാൻ കണ്ടിട്ടുണ്ട്. അവസാനം അവള് സഹികെട്ടു അവിടം വിട്ട് ഇറങ്ങി പോന്നും. പിന്നെയാ മനസ്സിലായത് അയാള് കല്യാണം ഒന്നും കഴിക്കാതെ അവൾക്ക് വേണ്ടി കത്തിരിക്കയാണെന്ന്.. എന്നിട്ടെന്താ എന്റെ അപ്പച്ചൻ തന്നെ ആ കല്യാണം നടത്തി കൊടുത്തു.

അയാളുടെ കൂടെ അവളിപ്പോ സന്തോഷയിട്ട് ജീവിക്കയാണ്. മോനെ.... നീ ആരെ കെട്ടുന്നു എന്നുള്ളതല്ല.. എന്ത് കൊണ്ടും മനസ്സിന് ചേർന്ന ഒരുത്തിയെ കെട്ടണതാ നല്ലത്.നീ ഒരു ദിവസം അവളേം കൂട്ടി അമ്മച്ചിനെ കാണാൻ വാട്ടോ.... സത്യം പറഞ്ഞ ഞാൻ ഒരിക്കലും വല്യമ്മച്ചിടെ അരികിന്ന് ഈ മറുപടി അല്ലായിരുന്നു പ്രതീക്ഷിച്ചത്.അത് കേട്ടതും ഞാൻ വല്യമ്മച്ചിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു.പിന്നെ ക്രിസ്മസ് ആയോണ്ട് തന്നെ നമ്മടെ ഫാമിലിസ് മുഴുവനും ഒത്തുകൂടിയിരുന്നു. അവരൊക്കെ വന്ന ഫുൾ വൈബ് ആണേ... അങ്ങനെ അതൊക്കെ കഴിഞ് പിറ്റേന്ന് കോളേജിൽ പോയ ഉടനെ ഞാൻ ഐഷടെ ക്ലാസ്സിലോട്ട് വിട്ടു. പക്ഷെ അവളെ ആണേൽ അവിടെ ഒന്നും കാണാനും ഇല്ലാ.. എന്നാലും ഈ പെണ്ണിതെങ്ങോട്ട് പോയി ആവോ.. അപ്പോളാ അബി എന്റെ അടുത്തേക്ക് വന്നത്. "ജോണേട്ടാ.... ഇതാരെയാ അന്വേഷിക്കണേ.... ആയിശുനെയാ... ഒരു ചെറുചിരിയോടെ ഞാൻ അതെന്ന് മറുപടി പറഞ്ഞു.

അവളെവിടെ.. ഇന്ന് കണ്ടേ ഇല്ലല്ലോ.. അവള് വന്നില്ലല്ലോ.. ഫോണിൽ വിളിച്ചിട്ടാണേൽ കിട്ടണും ഇല്ലാ... ശേ.. അവളെ കാണണം എന്ന ഒറ്റ ലക്ഷ്യം കാരണ മടിച്ചോണ്ട് ആണേലും ഇങ്ങോട്ടേക്ക് വന്നത്.എന്റെ കസിൻസ് ഒക്കെ പോണ്ടെന്ന് ഒരുപാട് നിർബന്ധിചെലും ഞാൻ അതൊന്നും ചെവികൊണ്ടില്ല. ...... ഇന്നേക്ക് നാലാമത്തെ ദിവസമായി അവള് കോളേജിൽ വന്നിട്ട്... എനിക്കാണേൽ ആകെ ടെൻഷൻ അടിച്ചിട്ട് വയ്യാ എന്നാ പറ്റി എന്നാലോചിച്ചിട്ട്.. ഇനിപ്പോ അവള് കോളേജിൽ വരണത് നിർത്തിയോ ആവോ.. അതലേൽ ആൽബി പറഞ്ഞപോലെ അവളുടെ കല്യാണം വല്ലോം... ഹേയ് അതൊന്നും നടന്നു കാണില്ല. അങ്ങനെ പല ചിന്തകൾ ആയിരുന്നു എനിക്ക്. രാത്രി ആണേൽ ഓരോന്ന് ആലോചിക്കുമ്പോൾ ഉറക്കവും വരണില്ല.പിന്നെ ഇന്ന് പള്ളിയിൽ വച്ച് എന്റെ കസിന്റെ കല്യാണം ഉണ്ടായിരുന്നു അതൊക്കെ കൂടി വന്ന് ഭയങ്കര ക്ഷീണം കാരണം വേഗം തന്നെ കിടന്നു. രാവിലെ 5.00ക്ക് തന്നെ ഫോൺ റിംഗ് ചെയ്യണത് കേട്ടിട്ടാ എണീറ്റത്.

ഇതാരാണാവോ ഈ കാലത്ത് തന്നെ എന്നും പറഞ് ഫോണിൽ നോക്കുമ്പോ എന്റെ ഫോണിൽ സേവ് അല്ലാത്ത ഏതോ നമ്പറിൽ നിന്നാണ്.. അതോണ്ട് ഞാൻ അറ്റൻഡ് ചെയ്തില്ല.. പിന്നേം പിന്നേം റിംഗ് ചെയ്യണത് കേട്ടപ്പോ ഞാൻ അത് അറ്റൻഡ് ചെയ്തു. "ഹ... ഹ ലോ... ജോ...ജോൺ.. എന്ന ഇടറിയ പോലെ ഒരു പെങ്കൊച്ചിന്റെ സൗണ്ട് കേട്ടതും ഞാൻ ഇത് ആരാണെന്ന് തിരക്കി. പതിവായി എന്നെ വിളിച്ചു ശല്യം ചെയ്യണവള് മാര് വല്ലോം ആണേൽ നല്ല രണ്ട് മൂന്നാല് തെറി പറയാം എന്ന് വിചാരിച്ചതാ. ഇവള്മാർക്ക് ഈ നട്ടപ്പൊലർച്ചക്കേലും ബുദ്ധിമുട്ടിക്കാതെ നിന്നുടെ ആവോ... "ഞാൻ... ആയിഷയാ.. ആ പേര് കേട്ടതും എന്റെ ഉറക്കപിച്ചൊക്കെ എങ്ങോട്ടാ പോയത് എന്നറിയില്ല.. ഞാൻ വേഗം കിടന്നിടത്ത് നിന്ന് ചാടി എണീറ്റു. ഐഷ... നിന്റെ ശബ്ദം എന്താ വല്ലാതെ ഇരിക്കണേ...നിനക്ക് എന്നതാ പറ്റിയെ.. നീ കരയുവാന്നോ... എന്താ നീ കോളേജിൽ വരാഞ്ഞേ.. നിനക്ക് എന്നതാ പറ്റിയേ... ഡീ.. നീ.. എന്തേലും ഒന്ന് പറ പെണ്ണെ എനിക്ക്.... ടെൻഷൻ ആയിട്ട് വയ്യാ..

"ജോൺ ഇച്ചായൻ പറഞ്ഞപോലെ എന്റെ കല്യാണം രണ്ട് ദിവസത്തിനുള്ളിൽ നടത്തുവാന്ന് പോലും. ഇവിടെ എന്റെ കുടുംബക്കാരൊക്കെ വന്നിട്ടുണ്ട് ജോൺ... എനിക്ക് അറിയില്ല.. ഇനിന്തപ്പോ നമ്മൾ ചെയ്യാ... എനിക്ക് ഒരു പിടിത്തവും ഇല്ലാഹ്.. ബാപ്പയാണെൽ മ്മളെ ഇവിടെ പൂട്ടിയിട്ട പോലെയാ.. എങ്ങോട്ടും വിടണില്ല.. ഫോണും ബാപ്പാടെ കയ്യിലാ...കുറച്ചു ദിവസമായിട്ട്. ജോൺ ഞാൻ ഒരിക്കലും മറ്റൊരാളുടെ ഭാര്യയായി ജീവിക്കില്ല.. ഒരിക്കലും.. എനിക്ക് നീ മതി... ഐഷ... നീ എങ്ങനേലും അവിടന്ന് ഇറങ്.... നാളെ എന്തേലും കാരണം പറഞ് എനിക്ക് നിന്നെ കാണണം പ്ലീസ്.....നമ്മള് എപ്പോളും കാണണ അതെ സ്ഥലത്ത്... നീ വരൂലേഡി.. "മ്മ്ഹ്.. ഉറപ്പ് പറയണില്ല. എന്നാലും നിനക്ക് വേണ്ടി ഞാൻ ശ്രമിക്കയേലും ചെയ്യും ജോൺ.. അപ്പൊ ശെരി.. ബാപ്പ.. വരണ് ണ്ട്. നീ ഫോൺ വച്ചോ...

ഞാൻ നിന്നെ വിട്ട് പോവില്ല ജോൺ മരണം വരെ..... എന്ന് തേങ്ങി തേങ്ങി അവള് പറയണത് കേട്ടപ്പോ എന്റെ കണ്ണും ആകെ നിറഞ്ഞിരുന്നു. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ജോണിനോട് സംസാരിക്കണ സമയത്താ ബാപ്പ വരണ് ണ്ട്ന്ന് സഹൽ പറയണതും ഞാൻ വേഗം ഫോൺ വെച്ചു. അവന്റെ ശബ്ദം കേട്ടപ്പോ തന്നെ എന്തോ എനിക്ക് സന്തോഷം കൊണ്ടാണ് എന്ന് തോന്നാണ് കണ്ണൊക്കെ ആകെ നിറഞ് ഒയുകയാണ്. കുറച്ചു കൂടെ അവനോട് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ... 💔 സെലൂ... ടാ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ..... എനിക്ക് ഒരാളെ ഇഷ്ടാവാ.... "എനിക്ക് അറിയാം ഇത്താ... ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞതും ഞാൻ ഒരു അതിശയത്തോടെയാണ് ഓനെ നോക്കിയത്. "ജോണേട്ടനെയല്ലേ........ 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story